അഖീദത്തു ത്വഹാവിയ്യ
അബൂ അബ്ദില്ല ബഷീർ പുത്തൂർ
حفظه الله تعالى അദ്ധേഹത്തിന്റെ പൂർണമായ പേര്: അഹ് മദ് ബിൻ മുഹമ്മദ് ബിൻ സലാമ അബൂ ജഅഫർ അത്വഹാവി അൽ അസ്ദീ അൽ ഹനഫീ അൽ മസ്വ് രീ. ഹിജ്റ വർഷം 239 -ൽ ജനിച്ച അദ്ദേഹം 300-ലധികം ഉലമാക്കളിൽ നിന്ന് ഇൽമു കരസ്ഥമാക്കി. ഹദീസിലും, ഹനഫീ മദ്ഹബിലും നൈപുണ്യം നേടിയ അദ്ദേഹം, മുഷ്കിലുൽ ആസാർ, മആനിൽ ആസാർ, അടക്കം, നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഹിജ്റ 321-ൽ, ഈജിപ്തിൽ അദ്ദേഹം മരണപ്പെട്ടു. അബൂ ഹനീഫ അന്നുഉമാൻ ബിൻ സാബിത് അൽ കൂഫീ, അദ്ധേഹത്തിന്റെ ശിഷ്യൻമാരായ അബൂ യൂസുഫ്, യഅഖൂബു ബിൻ ഇബ്റാഹീം അൽ അൻസ്വാരീ, അബൂ അബ്ദുള്ള മുഹമ്മദ് ബിൻ അൽ ഹസൻ അശ്ശൈബാനീ - അള്ളാഹുവിന്റെ തൃപ്തി അവരിൽ ഉണ്ടാവട്ടെ - തുടങ്ങിയ ഇസ്‌ലാം മതത്തിലെ ഫുഖഹാക്കളുടെ മദ്ഹബു അനുസരിച്ച്, മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെന്ന നിലയിൽ വിശ്വസിക്കുകയും ലോക രക്ഷിതാവിനു ദീനെന്ന നിലയിൽ സ്വീകരിക്കുകയും ചെയ്ത, അഹ് ലുസ്സുന്നത്തി വൽ ജമാഅയുടെ വിശ്വാസ പ്രമാണങ്ങളുടെ വിശദീകരണമാണിത്. |