പ്രാമാണികമായ പ്രാർത്ഥനകൾ
മുഹെമ്മദ് കൊടിയത്തൂർ
حفظه الله تعالى ഖുര്‍ആനിന്റെയും സ്വഹീഹായ സുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള ദിക്റുകളും ദുആകളും ലളിതമായി വിവരിക്കുന്ന ഒരു ചെറുകൃതി. അർഹരായ ഉലമാക്കളുടെ അംഗീകാരമുള്ള ഏറെക്കുറെ എല്ലാ മേഖലകളിലും ആവശ്യമായി വരുന്ന ദുആകളാണ് ഇതിൽ സമാഹരിച്ചിട്ടുള്ളത്. ഇവിടെ ഹെദീഥുകളുടെ മൂല്യനിര്‍ണയത്തില്‍ പ്രമുഖ ഹെദീഥ് പണ്ഡിതനായ അല്ലാമാ അല്‍ബാനിയുടെ (رحمه الله تعالى) പഠനത്തെയാണ് ആധാരമാക്കിയിട്ടുള്ളത്. ചാമ്പല്‍ക്കൂനയില്‍ മിന്നാമിനുങ്ങു വലുപ്പത്തില്‍ തീപ്പൊരിയുണ്ടെങ്കില്‍ ഈരിക്കത്തിക്കാന്‍ കഴിഞ്ഞേക്കും. ഈമാനിന്റെ ചെറുകണമെങ്കിലും ശേഷിക്കുന്ന മനസ്സിലേക്ക് ഖുര്‍ആന്‍ വചനങ്ങളും അല്ലാഹുവിന്റെ ദിക്റുകളും കടന്നുചെല്ലുമ്പോള്‍, പൈശാചികതകൾ നീങ്ങി അവിടം പ്രകാശിതമാവും. പിന്നെയും പിശാച് വരും, ദുനിയാവിനെക്കുറിച്ച ആകുലതകളുമായി. അപ്പോഴെല്ലാം സൃഷ്ടാവായ റബ്ബിനെക്കുറിച്ച സ്മരണ, സമയാസമയങ്ങളില്‍ ചൊല്ലാനുള്ള പ്രതിജ്ഞകളായ ദിക്റുകൾ അര്‍ത്ഥമറിഞ്ഞ് മനസ്സോട് ചേര്‍ത്തുനിര്‍ത്തുകയും നാവുകൊണ്ട് പ്രഖ്യാപിക്കുകയും ചെയ്യുക. ഈ കൈപ്പുസ്തകം അതിന് സഹായകമാവട്ടെ.
|