നോമ്പു തുറന്ന ശേഷം ചൊല്ലേണ്ട ദിക്ർ,
ഒരു ലഘു വിവരണം
അബൂ തൈമിയ്യ ഹനീഫ് ബാവ حفظه الله
حفظه الله تعالى അല്ലാഹുവിന്റെ റസൂൽ ﷺ നോമ്പു തുറന്നാൽ പറയുമായിരുന്ന " ذَهَبَ الظَّمَأُ، وَابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ " എന്ന ദിക്റിന്റെ ഒരു ചെറു വിവരണം. عن ابن عمر قَالَ: كَانَ رَسُولُ اللَّهِ ﷺ إِذَا أَفْطَرَ قَالَ: ـ
" ذَهَبَ الظَّمَأُ، وَابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ " (رواه أبو داود وحسنه الألباني) ഇബ്‌നു ഉമർ رضي الله عنهما പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ നോമ്പു തുറന്നാൽ ഇങ്ങനെ പറയുമായിരുന്നു: “ദാഹപരവേശം പോയി, നാഡി കൾ നനഞ്ഞു, അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി". [അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്] ആരാധനകൾക്ക് ആവേശമാണീ വാക്കുകൾ. ആരാധനയുടെ മാധുര്യം ആസ്വദിച്ചറിഞ്ഞ ഹൃദയത്തിൽ നിന്നുള്ള ആവിഷ്കരണം. അല്ലാഹുവിന്റെ വാഗ്ദാനത്തിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ പ്രകാശനം. |