അല്ലാഹുവിന്റെ അർശ്
സുന്നത്തിന്റെ വാഹകരേ,
(ഈ വിളി ചേതനയെ തൊട്ടുവോ? എങ്കിൽ അവര്‍ക്കുള്ളതാണ് ഈ മുഖക്കുറിപ്പും ഉപന്യാസവും. മനസ്സുകൊണ്ട് തൊടാന്‍ കഴിയാത്തവർ കൈകൊണ്ട് സ്പർശിക്കാതിരിക്കുന്നതാണ് ഭേദം.) അറിയുക! അല്ലാഹുവിന്റെ അര്‍ശിനെ കുറിച്ച് പഠിക്കാനും ഉള്‍ക്കൊള്ളാനും ഈ ഭൂമുഖത്ത് ഇന്നാരുമില്ല; സുന്നത്തിന്റെ വാഹകരേ നിങ്ങളല്ലാതെ. കാരണം, ഇതില്‍ ധനലാഭമോ സ്ഥാനപദവിയോ ഇല്ല. ഇതിലുള്ളത് വിഹായുസ്സുകളുടെ വിശാലതകളാണ്, ഉയരങ്ങളാണ്, അപാരതകളാണ്. സ്വർഗ്ഗീയാരാമങ്ങള്‍, അവയുടെ മേല്‍ക്കൂരകള്‍, ബ്രഹ്മാണ്ട ജലത്തിന്റെ സ്രോതസ്സുകള്‍, പാദസ്ഥാനമായ കുര്‍സിയ്യിന്റെയും അർശിന്റെയും അതിനു കീഴിലുള്ള ഏഴാകാശങ്ങളുടെയും ക്രമീകരണങ്ങള്‍, അവകള്‍ സംബന്ധിച്ച മഹിത മനോഹര വര്‍ണ്ണനകള്‍, സൃഷ്ടമായ സമസ്ത പദാര്‍ത്ഥങ്ങളുടെയും വെളിപ്പെടുത്തപ്പെട്ട ആശയസംഹിതകള്‍.. അതിലൊരു ബിന്ദുവായി, കണികയായി അടയാളപ്പെടുത്ത-പ്പെടാന്‍, അവയില്‍ തന്റെ സ്ഥാനം അറിഞ്ഞ് അവയുടെ സ്രഷ്ടാവും ഉടമസ്ഥനുമായ അല്ലാഹുവിന് ഇബാദത്ത് ചെയ്യാന്‍ ഇത് അവശ്യം അറിഞ്ഞിരിക്കേണ്ടതാണ്. പ്രസിദ്ധീകരിക്കാനിരിക്കുന്ന
ഖുർആൻ വിവരണം രണ്ടാം വാള്യത്തിൽ നിന്ന് إن شاء الله |