ആവർത്തനത്തിന്റെ ‘രസ’തന്ത്രം
അബൂ തൈമിയ്യ ഹനീഫ് ബാവ حفظه الله
حفظه الله تعالى അല്ലാഹുവിനെ സ്നേഹിക്കുന്ന, അവന്റെ കലാം ഇഷ്ടപ്പെടുന്ന, അവന്റെ റസൂലിനെ സ്നേഹിക്കുന്ന, സുന്നത്തിനെയും സ്വഹാബത്തിനെയും സ്നേഹിക്കുന്ന, അവരുടെ മൻഹജ് പിന്തുടരുന്ന, സത്യത്തെയും അതിന്റെ വാഹകരെയും സ്നേഹിക്കുന്ന ഒരുത്തന് അറിവിന്റെ ആവർത്തനം വിരസമല്ല; അത് രസമാണ്. പഠനത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ്. അല്ലാഹു പറയുന്നു: وَلَقَدۡ وَصَّلۡنَا لَهُمُ ٱلۡقَوۡلَ لَعَلَّهُمۡ یَتَذَكَّرُونَ
القصص - ٥١ “തുടരെ തുടരെ നാം അവർക്ക് ഈ വചനം എത്തിച്ചു കൊടുത്തു കൊണ്ടേയിരുന്നു, അവർ ഓർത്തിരിക്കുന്നതിനു വേണ്ടി.”
[ഖസ്വസ്വ് 51] |