നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന്നെ ചെയ്യും
(Allah Says - 'If you are grateful, I will surely increase you [in favor]') Translation Published on 17 November 2021 |
26/10/2021 ന് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (CDC) പ്രസ്താവിച്ചു: "മഞ്ഞ രാഷ്ട്രങ്ങളിൽ (yellow countries) മുൻ നിരയിലാണ് കുവൈത്തിന്റെ സ്ഥാനം". കോവിഡ് 19 ന്റെ കാര്യത്തിൽ ഏറ്റവും ഭീതി കുറഞ്ഞ രാജ്യങ്ങളിലാണ് കുവൈത്ത് ഉൾപ്പെടുന്നത് എന്നാണ് ഇത് അർത്ഥമാക്കുന്നത്.
സി.ഡി.സി (CDC) പറയുന്നു: കുവൈത്തും ഒമാനും മാത്രമാണ് ഗൾഫ് രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ തന്നെയും സുരക്ഷയുടെ കാര്യത്തിൽ ഇത്രയും ഉന്നത നിലവാരം കൈവരിച്ചിട്ടുള്ള രണ്ടു രാജ്യങ്ങൾ. സി.ഡി.സി (CDC) രേഖപ്പെടുത്തുന്നു: യാത്രചെയ്യുന്നതിന് ഏറ്റവും ഉയർന്ന ഭീഷണി നിലനിൽക്കുന്ന രാജ്യങ്ങളിൽ പെടുന്നവയാണ്: അമേരിക്ക, ബ്രിട്ടൻ, നോർവെ, സ്വിറ്റ്സർലാന്റ് എന്നിവ. സി.ഡി.സി (CDC) പറയുന്നു: യാത്ര ചെയ്യുന്നതിന് ഭീഷണി നിലനിൽക്കുന്ന രാജ്യങ്ങളാണ്: കാനഡ, സ്വീഡൻ, ഡൻമാർക്ക്, ഫ്രാൻസ്, ജെർമനി, ഇറ്റലി, സ്പെയിൻ, ആസ്ട്രേലിയ തുടങ്ങിയവ. ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി ആധാരമാക്കാറുള്ള ജോൺസ് ഹോപ്കിൻസ് യൂനിവേഴ്സിറ്റിയുടെ പ്രസ്താവനയനുസരിച്ച് കോവിഡ് 19 മൂലം 24/10/2021 വരെയുള്ള മില്ല്യണിൽ ഒരാൾ എന്ന അനുപാതത്തിലുള്ള ആകെ മരണ നിരക്ക് നോക്കിയാൽ ഗൾഫ് രാജ്യങ്ങളിൽ അത് വളരെ കുറവാണ്. അമേരിക്ക, ഫ്രാൻസ്, സ്വീഡൻ, സ്വിറ്റ്സർലാന്റ്, ജർമനി എന്നിവിടങ്ങളിലേതിനേക്കാൾ വളരെ കുറവാണത്. അല്ലാഹു പറയുന്നു: നിങ്ങളുടെ റബ്ബ് വിളംബരം ചെയ്ത സന്ദർഭമോർക്കുക, നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവു നൽകുക തന്നെചെയ്യും. അല്ലാഹു പറയുന്നു: നന്ദികാണിച്ചവർക്ക് നാം പ്രതിഫലം നൽകും. അല്ലാഹു പറയുന്നു: നിന്റെ റബ്ബിന്റെ അനുഗ്രഹങ്ങളെ നീ എടുത്തുപറയുവീൻ. അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: അല്ലാഹുവിന്റെ അനുഗ്രഹത്തെ എടുത്തുപറയുന്നത് നന്ദിയാണ്. അത് ഉപേക്ഷിക്കൽ നന്ദികേടും. കുറച്ച് കിട്ടിയതിന് നന്ദികാണിക്കാത്തവൻ കുറേ കിട്ടിയാലും നന്ദികാണിക്കില്ല. ജനങ്ങളോട് നന്ദികാണിക്കാത്തവൻ അല്ലാഹുവിനോടും നന്ദികാണിക്കില്ല. ഭരണാധികാരിയോടൊപ്പം നിൽക്കുന്ന സമൂഹത്തിലാണ് ബറകത്. ഭിന്നിപ്പ് ശിക്ഷയുമാണ്. (അൽബാനി ഹസൻ എന്ന് രേഖപ്പെടുത്തിയത്) അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: ജനങ്ങളോട് നന്ദികാണിക്കാത്തവൻ അല്ലാഹുവിനോടും നന്ദികാണിക്കില്ല. (അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തിയത്) അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: ജനങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിനോട് ഏറ്റവും നന്ദിയുള്ളവൻ, അവരിൽ ജനങ്ങളോട് ഏറ്റവും നന്ദിയുള്ളവനാണ്. (അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തിയത്) അല്ലാഹുവിന്റെ നാമങ്ങളിൽ പെട്ടതാണ് الشاكر، الشكور (അങ്ങേയറ്റം നന്ദിയുള്ളവൻ) അവന്റെ ഗുണവിശേഷങ്ങളിൽ പെട്ടതാണ് നന്ദി. "തീർച്ചയായും അല്ലാഹു ഏറെ നന്ദിയുള്ളവനും എല്ലാം അറിയുന്നവനുമാണ്." "അല്ലാഹു അങ്ങേയറ്റം നന്ദിയുള്ളവനും സഹിക്കുന്നവനുമാണ്." അമ്പിയാക്കളുടെ ഗുണങ്ങളിൽ പെട്ടതാണ് നന്ദി. "നൂഹിനൊപ്പം നാം വഹിച്ചവരുടെ സന്തതികളേ, അദ്ദേഹം ഏറെ നന്ദിയുള്ള ഒരു അടിയനായിരുന്നു." ഇബ്രാഹീം *നബി صلى الله عليه وسلم* യെക്കുറിച്ച് അല്ലാഹു പറയുന്നു: "അവന്റെ അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവൻ." അഥവാ അല്ലാഹു അദ്ദേഹത്തിനു നൽകിയ അനുഗ്രഹങ്ങൾക്ക് സദാ നന്ദി നിറവേറ്റി ജീവിച്ചവൻ. സത്യവിശ്വാസിയുടെ വിശേഷണങ്ങളിൽ പെട്ടതാണ് നന്ദി. "അവനു സന്തോഷമുള്ളത് ഭവിച്ചാൽ നന്ദികാണിക്കും."(മുസ്'ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) ഒരു കവി പറഞ്ഞു: ഓരോരോ അനുഗ്രഹവും നിനക്കു ലഭിക്കവേ അവ നൽകിയവനോടുള്ള നന്ദിയും വർധിക്കുന്നില്ലെങ്കിൽ നീ നന്ദിയുള്ളവനല്ല. മേൽ സൂചിപ്പിച്ച കാര്യങ്ങളുടെ വെളിച്ചത്തിൽ, ഏറ്റവും നേരായ നമ്മുടെ ദീൻ നമ്മോട് കൽപിച്ചതുപോലെ നമുക്ക് ഉപകാരം ചെയ്തവരെ നന്ദിപൂർവ്വം സ്മരിക്കുന്നു. നാം പറയട്ടെ, നമ്മുടെ ഭരണാധികാരിക്ക് നന്ദി, നമ്മുടെ ഭരണകൂടത്തിന് നന്ദി, പ്രയത്നിച്ചവർക്കെല്ലാം നന്ദി. അല്ലാഹു നിങ്ങൾക്ക് ഏറ്റവും ഉത്തമമായത് പ്രതിഫലം നൽകട്ടെ. വളരെ തൃപ്തികരമാം വിധം നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റി. സന്നദ്ധസേവകർക്കും മറ്റു സംഭാവനകൾ അർപ്പിച്ചവർക്കും നന്ദി. സമൂഹത്തിന്റെ പൊതുനന്മ സാക്ഷാത്കരിക്കുന്നതിന്ന് പ്രയത്നിക്കുകയും സേവനമനുഷ്ഠിക്കുകയും ചെയ്ത ഭരണാധികാരികളും ഭരണീയരുമായ സകലർക്കും നന്ദി. ത്വൽഹത് ബ്നു ഉബൈദില്ല رضي الله عنه പറയുന്നു: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: ആർക്കെങ്കിലും വല്ല ഉപകാരവും നൽകപ്പെട്ടാൽ അവൻ അത് എടുത്തു പറയട്ടെ. ആരാണോ അത് സ്മരിക്കുന്നത് അവൻ അതിന് നന്ദികാണിച്ചിരിക്കുന്നു. ആരാണോ അത് മൂടിവെക്കുന്നത് അവൻ നന്ദികേട് കാണിച്ചിരിക്കുന്നു. (അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തിയത്) ആഇശ رضي الله عنها നിവേദനം: നബി صلى الله عليه وسلم പറഞ്ഞു: ആർക്കെങ്കിലും വല്ല ഉപകാരവും ലഭിച്ചാൽ അവൻ അതിന് പ്രത്യുപകാരം ചെയ്യട്ടെ. അതിന് കഴിയില്ലെങ്കിൽ അത് എടുത്തുപറയട്ടെ, ആരാണോ അത് എടുത്തുപറയുന്നത് അവൻ നന്ദികാണിച്ചിരിക്കുന്നു. (മുസ്'ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) ജാബിർ رضي الله عنه നിവേദനം: നബി صلى الله عليه وسلم പറഞ്ഞു: ആർക്കെങ്കിലും ഒരു ദാനം നൽകപ്പെട്ടാൽ പ്രത്യുപകാരമായി നൽകാൻ വല്ലതുമുണ്ടെങ്കിൽ അതുകൊണ്ട് പ്രത്യുപകാരം ചെയ്യട്ടെ. ഇല്ല എങ്കിൽ അവൻ പുകഴ്ത്തട്ടെ. പുകഴ്ത്തുന്നവൻ നന്ദികാണിച്ചിരിക്കുന്നു. തനിക്ക് ലഭിക്കാത്ത ഒന്ന് ഉണ്ടെന്ന് നടിക്കുന്നവൻ കട്ടെടുത്ത രണ്ടു വസ്ത്രങ്ങൾ ധരിച്ചവനെപ്പോലെയാണ്. (അൽബാനി ഹസൻ എന്ന് രേഖപ്പെടുത്തിയത്) സഈദ് ബ്നു ജുബൈർ رحمه الله ചോദിക്കപ്പെട്ടു: ഒരു മജൂസി (അഗ്നിയാരാധകൻ) എനിക്കൊരു ഉപകാരം ചെയ്താൽ അയാൾക്ക് ഞാൻ നന്ദികാണിക്കേണ്ടതുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ. അമുസ്'ലിമീങ്ങൾക്ക് നന്ദികാണിക്കുന്നതിനെ കുറിച്ച് അല്ലാമാ ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: അമുസ്'ലിമീങ്ങളിൽ പെട്ട ഒരാൾ നിനക്ക് വല്ല ഉപകാരവും ചെയ്തുതന്നാൽ അവന് നീ പ്രത്യുപകാരം ചെയ്തുകൊടുക്കണം. തീർച്ചയായും അത് *ഇസ്'മിക* സ്വഭാവഗുണങ്ങളിൽ പെട്ടതാണ്. ആളുകളുടെ നാവിൽ പ്രചാരത്തിലിരിക്കുന്ന ഒരു വാചകമുണ്ട്: "കടമ നിറവേറ്റിയതിന് നന്ദി ആവശ്യമില്ല". അതായത്, ആരെങ്കിലും തന്റെ ഉത്തരവാദിത്തം നിറവേറ്റിയാൽ അതിന് നന്ദി അർഹിക്കുന്നില്ല. അല്ലാമാ ഇബ്നുബാസ് رحمه الله പറഞ്ഞു: "ഈ വാചകം തെറ്റാണ്. കാരണം കടമ നിറവേറ്റിയതിന് നന്ദികാണിക്കുക തന്നെ വേണം. ഒരാൾ അല്ലാഹുവിന്റെ അവകാശങ്ങളിൽ പെട്ടതോ അടിമകളുടെ അവകാശങ്ങളിൽ പെട്ടതോ ആയ ശർഇയ്യായ ഒരു നിർബന്ധ ബാധ്യത നിറവേറ്റിയാൽ അതിന് നന്ദികാണിക്കണം. അതുപോലെ ഐശ്ചികമായ കടമകൾനിറവേറ്റിയാൽ അതിനും നന്ദികാണിക്കണം". അല്ലാഹു പറയുന്നു:"എന്റെ അടിമകളിൽ വളരെ കുറച്ചു മാത്രമാണ് നന്ദിയുള്ളവർ". വഹബ് ബ്നു മുനബ്ബിഹ് رحمه الله പറഞ്ഞു: "പ്രത്യുപകാരം ചെയ്യുന്നതിൽ ഉപേക്ഷ വരുത്തുന്നത് അളവിൽ കൃത്രിമം കാണിക്കുന്നതിൽ പെട്ടതാണ്." അഥവാ, ജനങ്ങളോടുള്ള കടപ്പാടുകളിൽ കുറവുവരുത്തലാണ്. നമുക്ക് വല്ല *ഉകാരമോ* ഗുണമോ ചെയ്തവർക്ക് പ്രത്യുപകാരം നൽകാൻ കഴിഞ്ഞാൽ അത് നിറവേറ്റൽ നിർബന്ധമായ നീതിനിർവ്വഹണമാണ്. ഉമർ ബ്നുൽ ഖത്വാബ് رضي الله عنه നിവേദനം: അദ്ദേഹം നബി صلى الله عليه وسلم യുടെ അടുക്കൽ ചെന്നുകൊണ്ട് പറയുകയുണ്ടായി: അല്ലാഹുവിന്റെ റസൂലേ, ഒരാളെ നന്ദികാണിക്കുന്നവനായി ഞാൻ കണ്ടു, താങ്കൾ അയാൾക്ക് രണ്ട് ദീനാർ നൽകിയ കാര്യം അയാൾ പറഞ്ഞു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: എന്നാൽ മറ്റൊരാൾക്ക് ഞാൻ പത്ത് മുതൽ നൂറുവരെ ദീനാറുകൾ കൊടുത്തു. അയാൾ നന്ദികാണിച്ചില്ല, അത് സ്മരിച്ചതുമില്ല. (അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തിയത്) നാശത്തിന്റെ അടയാളമാണ്: സത്യത്തെ അവഹേളിക്കൽ, നന്മകളെ നിഷേധിക്കൽ, ഔദാര്യങ്ങളും ഉപകാരങ്ങളും മൂടിവെക്കൽ തുടങ്ങിയവ. അതിന്റെ കാരണമാകട്ടെ: ശുദ്ധപ്രകൃതിയുടെ കരണംമറിച്ചിലും, ഹൃദയത്തിന് രോഗം ബാധിച്ച് അത് അതിക്രമം കാണിക്കുന്നതുമാണ്. അല്ലാഹു പറയുന്നു: "നിങ്ങൾ നല്ലതെന്ത് ചെലവഴിച്ചാലും അതിന്റെ പ്രതിഫലം പൂർണ്ണമായി ലഭിക്കും". ശൈഖ് മുഹമ്മദ് അൽ അഞ്ചരീ മൊഴിമാറ്റം: അബൂ തൈമിയ്യ {لَئِن شَكَرْتُمْ لَأَزِيدَنَّكُمْ}
بتاريخ ٢٦ / ۱۰ / ۲۰۲۱ قال المركز الأمريكي للسيطرة على الأمراض (CDC): «إن دولة الكويت حاليا دولة صفراء من المستوى الأول»، وهذا يعني، أن دولة الكويت في أدنى مستوى تحذير عالميا فيما يتعلق بـ 19-COVID • وقال المركز الأمريكي للسيطرة على الأمراض (CDC ): إن دولة الكويت ودولة عمان هما الدولتان الخليجيتان الوحيدتان اللتان تم تصنيفهما في هذا المستوى العالي من الأمان • وقال المركز الأمريكي للسيطرة على الأمراض (CILE ): إن من الدول ذات درجة التحذير العالية جدا للسفر إليها الولايات المتحدة الأمريكية. المملكة المتحدة. النرويج. سويسرا • وقال المركز الأمريكي للسيطرة على الأمراض (CDC): إن من الدول ذات درجة التحذير العالية للسفر إليها کندا. السويد. الدنمارك. فرنسا. ألمانيا. إيطاليا. إسبانيا. أستراليا ووفقا لجامعة جونز هوبكنز (Johns Hopkins University) التي تعتمد عليها جامعة أكسفورد (Oxford University ) في بياناتها، فإن إجمالي الوفيات بسبب 19-COVID من كل مليون شخص إلى تاريخ ٢٤/ ۱۰/ ٢۰۲۱ في كل دولة من دول الخليج العربي أقل من تلك الوفيات لكل مليون شخص في كل من الولايات المتحدة. والمملكة المتحدة. وفرنسا. والسويد. وسويسرا. وألمانيا • قال تعالى: {وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ}. •وقال تعالى: {وَسَنَجْزِي الشَّاكِرِينَ}. •وقال تعالى: {وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ}. •قال رسولُ الله ﷺ التحدث بنعمة الله شكر، وتركها كفر، ومن لا يشكر القليل لا يشكر الكثير، ومن لا يشكر الناس لا يشكر الله، والجماعة بركة والفرقة عذاب(حسنه الألباني) • وقال رسول الله ﷺ: لا يشكر الله من لا يشكر الناس(صححه الألباني) • وقال رسولُ الله ﷺ: إن أشكر الناس لله عز وجل أشكرهم للناس(صححه الألباني) • ومن أسماء الله تعالى، الشاكر والشكور، ومن صفات الله الشكر، {فَإِنَّ اللَّهَ شَاكِرٌ عَلِيمٌ}، {وَاللَّهُ شَكُورٌ حَلِيمٌ}. ومن صفات الأنبياء الشكر {ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ إِنَّهُ كَانَ عَبْدًا شَكُورًا} ، قال الله تعالى في إبراهيم عليه السلام: {شَاكِرًا لِّأَنْعُمِهِ} أي: قائما بشكر نعم الله عليه ومن صفات المؤمن: الشكر، إن أصابته سراء شكر.(صحيح مسلم) قال الشاعر: إذا أنت لم تزدد على كل نعمة لموليكها شكرا، فلست بشاكر • فنذكر ونشكر أصحاب المعروف العظيم كما أمرنا الشرع الحنيف فنقول شكرا لولي أمرنا، وشكرا لحكومتنا، وشكرا للعاملين جميعا، جزاكم الله خيرا، كفيتم ووفيتم، وشكرا للمتطوعين والمتبرعين، وشكرا لكل من عمل وخدم لتحقيق الصالح العام حكومة وشعبا وعن طلحة بن عبيد الله -رضي الله عنه- قال: قال رسول الله ﷺ: من أولي معروفا فليذكره، فمن ذكره فقد شكره، ومن كتمه فقد كفره(صححه الألباني) وعن عائشة -رضي الله عنها- أن النبي ﷺ قال: من أتي إليه معروف فليكافئ به، فإن لم يستطع فليذكره، فمن ذكره فقد شكره(صحيح مسلم) عن جابر -رضي الله عنه- عن النبي ﷺ: « من أعطي عطاء فوجد فليجز به، فإن لم يجد فليثن، فإن من أثنى فقد شكر، ومن كتم فقد كفر، ومن تحلى بما لم يعطه كان كلابس ثوبي زور».(حسنه الألباني) • قيل لسعيد بن جبير -رحمه الله-: المجوسي (عابد النار) يوليني خيرا، فأشكره؟ قال: «نعم» • قال العلامة ابن عثيمين -رحمه الله- عن شكر غير المسلمين: « إذا أحسن إليك أحد من غير المسلمين، فكافئه، فإن هذا من خلق الإسلام» • هناك عبارة مشهورة على الألسنة: «لا شكر على واجب»، بمعنى: أن من يقوم بالواجب لا يستحق الشكر قال العلامة ابن باز رحمه الله تعالى: « هذه الكلمة غلط؛ لأن الواجب يشكر عليه، ومن أدى الواجب الشرعي في حقوق الله، أو حقوق العباد، يشكر على أدائه، وكذلك المستحبات يشكر على أدائها » • قال تعالى: {وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ} • قال وهب بن منبه: «ترك المكافأة من التطفيف» ؛ أي: من نقصان الناس وبخسهم حقوقهم، فمن العدل الواجب: مكافأة من له يد أونعمة ليجزيه بها • عن عمر بن الخطاب -رضي الله عنه- أنه دخل على النبي ﷺ فقال: يا رسول الله، رأيت فلانا يشكر، يذكر أنك أعطيته دينارين. فقال: رسول الله ﷺ: « لكن فلانا قد أعطيته ما بين العشرة إلى المائة، فما شكر وما يقوله!» (صححه الألباني) عنوان الردى: بطر الحق، ونكران الجميل، وجحود الفضل والمعروف، وسببه: انتكاسة الفطرة، ومرض القلب وطغيانه قال تعالى: {وَمَا تُنفِقُوا مِنْ خَيْرٍ يُوَفَّ إِلَيْكُمْ} كتبه: محمد عثمان العنجري • • • • • • •
|