ഉലമാക്കളുടെ വേർപാട്
(The Death of Scholars) Translation Published on 05 January 2022 |
അല്ലാഹു പറയുന്നു: "അവർ കാണുന്നില്ലേ, ഭൂമിയെ നാം ചെന്ന് അതിന്റെ എല്ലാ വശങ്ങളിൽ നിന്നും ചുരുക്കിക്കൊണ്ടിരിക്കുന്നത്! അല്ലാഹു വിധിക്കുന്നു, അവന്റെ വിധി ഭേദഗതിചെയ്യാൻ ആരുമില്ല, അവൻ അതിവേഗം വിചാരണനടത്തുന്നവനാകുന്നു.(റഅദ് 41)
ഈ സൂക്തത്തിന്റെ വ്യാഖ്യാനമായി ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു: "ഭൂമിയിലെ ഉലമാക്കളുടെ, ഫുഖഹാക്കളുടെ, അതിലെ നിവാസികളിൽ ശ്രേഷ്ടരായവരുടെ വേർപാട്." ഇമാം മുജാഹിദ് رحمه الله പറഞ്ഞു: "പണ്ഡിതന്മാരുടെ മരണം." (جامع البيان للطبري) ഇമാം അത്വാഅ് അടക്കമുള്ള ഒരുസംഘം പണ്ഡിതന്മാർ ഈ വചനത്തെ വിവരിച്ചത്: "ഭൂമി ചുരുങ്ങുക" എന്നത് അതിലെ പണ്ഡിതന്മാരുടെ വിയോഗവും ഫുഖഹാക്കളുടെ വേർപാടുമാണ്... അംറ് ഇബ്നുൽ ആസ്വ് رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറയുന്നത് ഞാൻ കേട്ടു: " നിശ്ചയമായും അല്ലാഹു അറിവിനെ പിടികൂടുക അടിയന്മാരിൽ നിന്ന് ഒറ്റയടിക്ക് ഊരിയെടുത്തുകൊണ്ടല്ല. മറിച്ച്, പണ്ഡിതന്മാരെ അവന്റെയടുക്കലേക്ക് എടുത്തുകൊണ്ടാണ് അറിവിനെ പിടികൂടുക. അങ്ങനെ ഒരു പണ്ഡിതനെയും അവശേഷിപ്പിക്കാതാകുമ്പോൾ ജനങ്ങൾ ചില വിവരംകെട്ട നേതാക്കന്മാരെ സ്വീകരിക്കും. എന്നിട്ട് അവർ ചോദിക്കപ്പെടും, അറിവില്ലാതെ മതവിധിയും നൽകും, അങ്ങനെ അവർ പിഴക്കുകയും പിഴപ്പിക്കുകയും ചെയ്യും." ഹസൻ رحمه الله അബ്ദുല്ല ഇബ്നു മസ്ഊദ് رضي الله عنه വിൽനിന്ന് നിവേദനം ചെയ്തു: "ഒരു പണ്ഡിതന്റെ മരണം ഇസ്'ലാമിനേൽക്കുന്ന വിള്ളലാണ്; എത്ര രാപ്പകലുകൾ കടന്നുപോയാലും അത് നികത്താൻ ഒരു വസ്തുവിനും ആകില്ല." ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: "നിങ്ങൾ അറിവ് നേടുവീൻ; അത് പിടിച്ചെടുക്കപ്പെടുന്നതിനു മുമ്പേ. അതിന്റെ അർഹരുടെ വിയോഗത്താലാണ് അത് പിടിച്ചെടുക്കപ്പെടുക." അലി رضي الله عنه പറഞ്ഞു: "ഫുഖഹാക്കളുടെ ഉപമ കൈപ്പത്തിയുടേതു പോലെയാണ്. കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ടാൽ വീണ്ടും വളർന്നുവരില്ല." സുലൈമാൻ رحمه الله പറഞ്ഞു: "മുതിർന്നവർ ഉണ്ടായിരിക്കുകയും ഇളമുറക്കാർ അവരിൽ നിന്ന് പഠിക്കുകയും ചെയ്യുന്നിടത്തോളം ജനങ്ങൾ നല്ല അവസ്ഥയിലായിരിക്കും. ഇളമുറക്കാർ അവരുടെയടുക്കൽ നിന്ന് അറിവ് നേടും മുമ്പേ മുതിർന്നവർ മരണമടഞ്ഞാൽ ജനങ്ങൾ നശിച്ചതുതന്നെ." സഈദ് ഇബ്നു ജുബൈർ رحمه الله യോട് ഒരാൾ ചോദിച്ചു: "ജനങ്ങളുടെ നാശത്തിന്റെ അടയാളമെന്താണ്? അദ്ദേഹം പറഞ്ഞു: "അവരിലെ പണ്ഡിതന്മാരുടെ മരണം." (تفسير البغوي) - അബൂ തൈമിയ്യ ഹനീഫ് ബാവ قال تعالى: {أَوَلَمْ يَرَوْا أَنَّا نَأْتِي الأرْضَ نَنْقُصُهَا مِنْ أَطْرَافِهَا وَاللَّهُ يَحْكُمُ لا مُعَقِّبَ لِحُكْمِهِ وَهُوَ سَرِيعُ الْحِسَابِ (٤١) } (الرعد)
عن ابن عباس قال: ذهابُ علمائها وفقهائِها وخيار أهلِها ... عن مجاهد قال: موتُ العلماء (الطبري) وَقَالَ عَطَاءٌ وَجَمَاعَةٌ: نُقْصَانُهَا مَوْتُ الْعُلَمَاءِ، وَذَهَابُ الْفُقَهَاءِ أَخْبَرَنَا عَبْدُ الْوَاحِدِ بْنُ أَحْمَدَ الْمَلِيحِيُّ، أَنْبَأَنَا أَحْمَدُ بْنُ عَبْدِ اللَّهِ النُّعَيْمِيُّ، أَنْبَأَنَا مُحَمَّدُ بْنُ يُوسُفَ، حَدَّثَنَا مُحَمَّدُ بْنُ إِسْمَاعِيلَ، حَدَّثَنَا إِسْمَاعِيلُ بْنُ أَبِي أُوَيْسٍ، حَدَّثَنِي مَالِكٌ، عَنْ هِشَامِ بْنِ عُرْوَةَ، عَنْ أَبِيهِ، عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: "إِنَّ اللَّهَ لَا يَقْبِضُ الْعِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ الْعِبَادِ وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ، حَتَّى إِذَا لَمْ يُبْقِ عَالِمًا اتَّخَذَ النَّاسُ رُؤَسَاءَ جُهَّالًا فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ فَضَلُّوا وَأَضَلُّوا وَقَالَ الْحَسَنُ: قَالَ عَبْدُ اللَّهِ بْنُ مَسْعُودٍ: مَوْتُ الْعَالِمِ ثُلْمَةٌ فِي الْإِسْلَامِ لَا يَسُدُّهَا شَيْءٌ مَا اخْتَلَفَ اللَّيْلُ وَالنَّهَارُ وَقَالَ ابْنُ مَسْعُودٍ رَضِيَ اللَّهُ عَنْهُ: عَلَيْكُمْ بِالْعِلْمِ قَبْلَ أَنْ يُقْبَضَ وَقَبْضُهُ ذَهَابُ أَهْلِهِ وَقَالَ عَلِيَّ رَضِيَ اللَّهُ عَنْهُ: إِنَّمَا مَثَلُ الْفُقَهَاءِ كَمَثَلِ الْأَكُفِّ إِذَا قُطِعَتْ كَفٌّ لَمْ تَعُدْ وَقَالَ سُلَيْمَانُ: لَا يَزَالُ النَّاسُ بِخَيْرٍ مَا بَقِيَ الْأَوَّلُ حَتَّى يَتَعَلَّمَ الْآخِرُ، فَإِذَا هَلَكَ الْأَوَّلُ قَبْلَ أَنْ يَتَعَلَّمَ الْآخِرُ هَلَكَ النَّاسُ وَقِيلَ لِسَعِيدِ بْنِ جُبَيْرٍ: مَا عَلَامَةُ هَلَاكِ النَّاسِ؟ قَالَ: هَلَاكُ عُلَمَائِهِمْ (البغوي) • • • • • • •
|