പുറം മുറ്റത്ത് ഖബറുള്ള പള്ളിയിൽ വെച്ച് നമസ്കരിക്കുന്നതിന്റെ വിധിയെന്താണ് ?
First Published by Basheer Puthur in Apr 2025 |
السائل : ما حكم الصلاة في مسجد فيه قبر في الساحة الخارجية .
الشيخ : الساحة إن كانت من المسجد فيدخل إلى ساحة المسجد من الباب فهي داخل في حرم المسجد فسواء كان القبر في الساحة أو في نفس الحرم فهو في كل من الحالتين في المسجد ؛ والأحاديث التي جاءت في النهي عن اتخاذ القبور مساجد وعن بناء المساجد على القبور هذه النصوص كلها تشمل المسجد الذي فيه قبر سواء كان داخل الحرم أو خارج الحرم ، فلا يجوز (سلسلة الهدى والنور/ شريط رقم ٤٠) * * *പുറം മുറ്റത്ത് ഖബറുള്ള പള്ളിയിൽ വെച്ച് നമസ്കരിക്കുന്നതിന്റെ വിധിയെന്താണ്?
ഉത്തരം: മുറ്റം പള്ളിയിൽ നിന്നുള്ളതാവുകയും, കവാടത്തിലൂടെ പള്ളിയുടെ മുറ്റത്തേക്ക് പ്രവേശിക്കാൻ പറ്റുന്നതാവുകയും ചെയ്താൽ അത് പവിത്രമായി തന്നെ പരിഗണിക്കപ്പെടും. ഖബർ പള്ളിയുടെ മുറ്റത്തോ അതല്ല പവിത്രമായ സ്ഥലത്ത് തന്നെയോ ആണെങ്കിലും, ഈ രണ്ടിൽ ഏതവസ്ഥയിലാണെ-ങ്കിലും അത് പള്ളിയിൽ തന്നെയാണ്. ഖബറുകൾ പള്ളികളാക്കുന്നതിനെ-ക്കുറിച്ചും, ഖബറുകൾക്കു മുകളിൽ പള്ളികൾ എടുക്കുന്നതിനെക്കുറിച്ചും ഹദീസുകളിൽ വന്നിട്ടുള്ള വിലക്കെല്ലാം തന്നെ ഖബറുള്ള പള്ളിയേയും ഉൾക്കൊള്ളുന്നതാണ്; അത് പള്ളിക്കുള്ളിലാണെങ്കിലും പുറത്താ-ണെങ്കിലും, അതിനാൽ (അത്തരം പള്ളികളിൽ വെച്ച് നമസ്കാരം) അനുവദനീയമല്ല. — ശൈഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ (സിൽസിലതുൽ ഹുദാ വന്നൂർ 40)
|