മാസപ്പിറവിയും കുറൈബിന്റെ ഹദീസും
First Published by Basheer Puthur in June 2025 |
ഭാഗം 1ഓരോ നാട്ടിലേയും മാസപ്പിറവി അടിസ്ഥാനമാക്കിയാണ് നോമ്പും പെരുന്നാളും നിശ്ചയിക്കേണ്ടത് എന്ന് സംഘടനാവാതികളും റുവൈബിദകളും വ്യാപകമായി വാദിച്ചു കൊണ്ടിരിക്കുന്നു. അതിന് അവർ അവലംബമാക്കുന്ന തെളിവ് സ്വഹീഹ് മുസ്‌ലിമിലെ കുറൈബിന്റെ ഹദീസാണ്.
ഹദീസ് :- അബ്‌ദുല്ലാഹി ബിൻ അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ മൗലയായിരുന്ന കുറൈബ് ബിൻ അബീ മുസ്‌ലിം റഹിമഹുള്ളാ ശാമിൽ നിന്ന് തിരിച്ചു വന്നപ്പോൾ, ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു കുറൈബിനോട് ചോദിച്ചു : ഇബ്നു അബ്ബാസ് : " നിങ്ങൾ എന്നാണ് മാസം കണ്ടത് ? " കുറൈബ് : " വെള്ളിയാഴ്ച രാവിൽ" ഇബ്നു അബ്ബാസ്: " താങ്കൾ മാസപ്പിറവി കണ്ടുവോ"? കുറൈബ് : " അതെ" അപ്പോൾ ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു പറഞ്ഞു: "ശനിയാഴ്ച രാവിലാണ് ഞങ്ങൾ മാസപ്പിറവി കണ്ടത്. അന്ന് തൊട്ട് മാസം (29 ന്) കാണുകയോ, മുപ്പത് പൂർത്തീകരിക്കുകയോ ചെയ്യുന്നത് വരെ ഞങ്ങൾ നോമ്പെടുക്കും " കുറൈബ് ചോദിച്ചു :" മുആവിയ റദിയള്ളാഹു അൻഹുവിന്റെ കാഴ്ചയും നോമ്പും നിങ്ങൾക്ക് മതിയാവില്ലേ?" ഇബ്നു അബ്ബാസ്: "ഇല്ല; അപ്രകാരമാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ ഞങ്ങളോട് കൽപിച്ചത്. (അവലംബം സ്വഹീഹ് മുസ്‌ലിം) ഈ ഹദീസിൽ ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ "ഇല്ല; അപ്രകാരമാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ ഞങ്ങളോട് കൽപിച്ചത്" എന്ന വാചകമാണ്, ഓരോ നാട്ടിലും പ്രത്യേകം പ്രത്യേകം കാഴ്ച വേണം എന്നതിന് സാർവ്വത്രികമായി ഉദ്ധരിക്കാറുള്ള തെളിവ്. വസ്തുത : മറ്റു സ്ഥലങ്ങളിൽ മാസപ്പിറവി കണ്ട വിവരം, ( അമല് ചെയ്യാൻ ഉതകുന്ന) സമയത്ത് ലഭിക്കാത്ത സാഹചര്യത്തിൽ ഓരോ നാട്ടിലെയും ഭരണാധികാരികൾ പിറവി ദർശനം സാധ്യമാകുന്ന മുറക്ക് പ്രവർത്തിക്കണം. അല്ലെങ്കിൽ മാസം പൂർത്തിയാകുന്നത് വരെ കാത്തിരിക്കണം. അതായത്, 29 ന് പിറവി ദർശനം സംഭവിക്കാതിരിക്കുകയും, എന്നാൽ മറ്റൊരു സ്ഥലത്ത് അന്നേ ദിവസം പിറവി ദർശനം ഉണ്ടായെങ്കിലും, അതിന് അനുസരിച്ചു അമല് ചെയ്യാൻ പറ്റാത്ത വിധം വൈകി മാത്രം വിവരം അറിയുകയും ചെയ്‌താൽ എന്തു ചെയ്യണം എന്നതാണ് ഇതിലെ വിഷയം. ശാമിൽ വെള്ളിയാഴ്ച രാവിൽ പിറവി കാണുകയും ഭരണാധികാരി മുആവിയ റദിയള്ളാഹു അൻഹു അത് സ്ഥിരീകരിക്കുകയും ചെയ്ത വിവരം, മദീനയിൽ ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു അറിയുന്നത് റമദാൻ അവസാനത്തിൽ കുറൈബ് മടങ്ങി വന്നപ്പോഴാണ്. അഥവാ ശാമിലെ പിറവി ദർശനം അറിയുന്നത് വൈകിയാണ്. അതായത് അതിന്റെ അടിസ്ഥാനത്തിൽ അമല് ചെയ്യാൻ യാതൊരു സാഹചര്യവും ഇല്ലാത്ത അവസ്ഥയിൽ. അപ്പോഴാണ് ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു, ശാമിലെ കാഴ്ചയും നോമ്പും മതിയാകില്ലേ എന്ന കുറൈബിന്റെ ചോദ്യത്തിന് " ഇല്ല; അപ്രകാരമാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ ഞങ്ങളോട് കൽപിച്ചത്" എന്ന് പറഞ്ഞത്. ഭാഗം 2
" ഇല്ല; അപ്രകാരമാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ ഞങ്ങളോട് കൽപിച്ചത്"
ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ മുകളിലെ വാചകം മനസ്സിലാക്കുന്നതിൽ നവവിക്ക് തെറ്റു സംഭവിച്ചു. ഇത് ഞാൻ പറയുന്നതല്ല. എന്റെ അഭിപ്രായത്തിനു ദീനിൽ ഒരു പ്രസക്തിയുമില്ല. ഉദാഹരണത്തിന് ഇമാം ശൗകാനി നൈലിൽ പറയുന്നത് നോക്കൂ واعلم أن الحجة إنما هي في المرفوع من رواية ابن عباس لا في اجتهاده الذي فهم عنه الناس والمشار إليه بقوله: " هكذا أمرنا رسول الله - صلى الله عليه وسلم - " هو قوله: فلا نزال نصوم حتى نكمل ثلاثين، والأمر الكائن من رسول الله - صلى الله عليه وسلم - هو ما أخرجه الشيخان وغيرهما بلفظ: لا تصوموا حتى تروا الهلال، ولا تفطروا حتى تروه فإن غم عليكم فأكملوا العدة ثلاثين» وهذا لا يختص بأهل ناحية على جهة الانفراد بل هو خطاب لكل من يصلح له من المسلمين അറിയുക , ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ റിപ്പോർട്ടിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിലേക്ക് ചേർത്ത് പറഞ്ഞ കാര്യമേതാണോ അതിലാണ് തെളിവുള്ളത്. അല്ലാതെ അദ്ദേഹത്തിന്റെ ഇജ്തിഹാദ് എന്ന് ജനം മനസ്സിലാക്കിയ " ഇപ്രകാരമാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഞങ്ങളോട് കൽപിച്ചത്" എന്ന വാക്യത്തിന്റെ സൂചനയിലല്ല. മറിച്, "ഞങ്ങൾ മുപ്പത് പൂർത്തീകരിക്കുന്നത് വരെ നോമ്പ് തുടരും" എന്ന അദ്ദേഹത്തിന്റെ വചനത്തിലാണ് തെളിവുള്ളത്. നബിയിൽ നിന്നുള്ള കൽപന എന്നത് ഇമാം ബുഖാരിയും മുസ്‌ലിമും മറ്റു മുഹദ്ദിസുകളും ഉദ്ധരിച്ച വചനത്തിലാണുള്ളത്. പിറവി കാണുന്നത് വരെ നിങ്ങൾ നോമ്പ് തുടങ്ങരുത്. പിറവി കാണുന്നത് വരെ നിങ്ങൾ നോമ്പ് ഉപേക്ഷിക്കുകയുമരുത്. (29) ന് പിറവി മൂടപ്പെട്ടു പോയാൽ നിങ്ങൾ മുപ്പത് പൂർത്തീകരിക്കുക" ഇത് മുസ്‌ലിംകളോട് മൊത്തമായുള്ള കല്പനയാണ്. ( ശൗകാനി / നൈലുൽ അവ്ത്വർ ) കൂടാതെ സൂക്ഷ്മമായ നിരീക്ഷണ പഡുക്കളായ ഉലമാക്കളുടെ വ്യാഖ്യാനവും അങ്ങനെത്തന്നെയാണ്. ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ, സിദ്ധീഖ് ഹസൻ ഖാൻ, ശൗകാനി, അൽബാനി റഹിമഹുമുള്ളാ അജ്മഈൻ തുടങ്ങിയവർ ഇതേ അഭിപ്രായക്കാരാണ്, ഭാഗം 3"ഇപ്രകാരമാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഞങ്ങളോട് കൽപിച്ചത്" എന്ന ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ വാക്ക് നവവി തെറ്റായി വ്യാഖ്യാനിച്ചതാണ്. സിദ്ധീഖ് ഹസൻ ഖാൻ പറയുന്നത് നോക്കൂ
…. لأنه لم يصرح ابن عباس بأن النبي صلى الله عليه وسلم أمرهم بأن لا يعملوا برؤية غيرهم من أهل الأقطار ، بل أراد ابن عباس أنه أمرهم بإكمال الثلاثين أو يروه، ظنا منه أن المراد بالرؤية رؤية أهل المحل وهذا خطأ في الاستدلال أوقع الناس في الخبط والخلط حتى تفرقوا في ذلك على ثمانية مذاهب (صديق حسن خان - الروضة الندية شرح الدد البهية) കാരണം, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അവരോട് മറ്റു ഭൂപ്രദേശങ്ങളിലുള്ളവരുടെ കാഴ്ച കൊണ്ട് കർമ്മങ്ങൾ ചെയ്യരുതെന്ന് നിർദേശിച്ചതായി ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു ഇവിടെ പറഞ്ഞിട്ടില്ല. മറിച്ച് അദ്ദേഹം വിവക്ഷിക്കുന്നത് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അവരോട് പറഞ്ഞത് (അവർക്ക് പിറവിയെക്കുറിച്ചുള്ള വിവരം യഥാസമയം കിട്ടാതെ പോയാൽ അവർക്ക് 29 തികയുമ്പോൾ) പിറവി കാണുകയോ 30 തികയുകയോ വേണമെന്നാണ്. കാഴ്ച എന്നത് കൊണ്ടുള്ള ഇവിടുത്തെ ഉദ്ദേശം പ്രാദേശിക കാഴ്ചയാണെന്ന ഊഹത്തിൽ നിന്നാണ് മറിച്ചുള്ള പക്ഷം ഉടലെടുത്തത്. ഇത് തെളിവ് പിടിച്ചതിൽ സംഭവിച്ച പിശകാണ്. അത് ജനങ്ങൾ ഇരുട്ടിൽ തപ്പാനും ആശയക്കുഴപ്പത്തിലകപ്പെടാനും ഇടയാക്കി.അങ്ങിനെ ഇക്കാര്യത്തിൽ അവർ എട്ട് വിഭാഗങ്ങളായി ഭിന്നിച്ചു (സിദ്ധീഖ് ഹസൻ ഖാൻ - റൗദത് നദിയ) ഈ വിഷയത്തിൽ ശൈഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളായുടെ നിരീക്ഷണം ഏറെ പ്രസക്തമാണ്. അദ്ധേഹം പറയുന്നു : ولا يعارضه حديث ابن عباس لأمور ذكرها الشوكاني رحمه الله ولعل الأقوى أن يقال: إن حديث ابن عباس ورد فيمن صام على رؤية بلده ثم بلغه في أثناء رمضان أنهم رأوا الهلال في بلد آخر قبله بيوم ففي هذه الحالة يستمر في الصيام مع أهل بلده حتى يكملوا ثلاثين أو يروا هلالهم. وبذلك يزول الإشكال ويبقى حديث أبي هريرة وغيره على عمومه يشمل كل من بلغه رؤية الهلال من أي بلد أو إقليم من غير تحديد مسافة أصلا كما قال ابن تيمية في "الفتاوى" ٢٥ / ١٥٧ وهذا أمر متيسر اليوم للغاية كما هـ معلوم ولكنه يتطلب شيئا من اهتمام الدول الإسلامية حتى تجعله حقيقة واقعية إن شاء الله تبارك وتعالى (تمام المنة ) ശൗകാനി റഹിമഹുള്ളാ വിശതീകരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ മാസപ്പിറവി എവിടെ കണ്ടാലും അത് അത് മറ്റുള്ളവർക്കെല്ലാം ബാധകമാണെന്നതിനു ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ ഹദീസ് എതിരാവുന്നില്ല. ഇക്കാര്യത്തിൽ പറയപ്പെടേണ്ട ഏറ്റവും പ്രബലമായ കാര്യം ഇതാണ് : ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ ഹദീസ് സ്വന്തം നാട്ടിലെ കാഴ്ചയുടെ അടിസ്ഥാനത്തിൽ നോമ്പ് പിടിക്കുകയും പിന്നീട് മറ്റൊരു നാട്ടിൽ ഒരു ദിവസം മുമ്പ് പിറവി കണ്ട വിവരം റമദാൻ മാസം അവസാനിക്കുന്നതിനു മുമ്പ് ലഭിക്കുകയും ചെയ്തവന്റെ കാര്യത്തിലുള്ളതാണ്. ഈ അവസ്ഥയിൽ തന്റെ നാട്ടുകാരോടൊപ്പം ആരംഭിച്ച നോമ്പ് മുപ്പത് തികയുന്നത് വരെ തുടരുക. അല്ലെങ്കിൽ 29 ന് മാസപ്പിറവി കാണുക. ഇതോടെ എല്ലാ സംശയങ്ങളും നീങ്ങിക്കിട്ടും. കൂടാതെ അബൂ ഹുറൈറ റദിയള്ളാഹു അൻഹുവിൽ നിന്നും മറ്റും ഉദ്ധരിക്കപ്പെടുന്ന ഹദീഥ് അതിന്റെ പൊതുവായ അർത്ഥത്തിലും വ്യാപകത്വത്തിലും നിലനിൽക്കുകയും ചെയ്യും. പിറവി ഏതെങ്കിലും ഒരു നാട്ടിലോ മേഖലയിലോ കണ്ടാൽ ദൂര പരിധി നോക്കാതെ ആ വിവരം ലഭിക്കുന്ന എല്ലാവരെയും അതുൾക്കൊള്ളുകയും ചെയ്യും. #അങ്ങിനെയാണ് #ശൈഖുൽ #ഇസ്‌ലാം #ഇബ്നു #തീമിയയും #പറഞ്ഞിട്ടുള്ളത്.എല്ലാവർക്കും അറിയാവുന്ന പോലെ അതിക്കാലത്ത് അതീവ ലളിതമായ കാര്യമാണ് താനും. എങ്കിലും അതൊരു യാഥാർഥ്യമായി പുലരണമെങ്കിൽ അള്ളാഹുവിന്റെ അനുമതിയോടെ ഇസ്‌ലാമിക രാജ്യങ്ങളുടെ ശ്രദ്ധയും കരുതലും ആവശ്യമാണ് ( തമാമുൽ മിന്ന ) ഭാഗം 4സംഗ്രഹം
മാസപ്പിറവിയുമായി ബന്ധപ്പെട്ട് മനസിലാക്കേണ്ട കാര്യങ്ങൾ നമുക്ക് സംക്ഷിപ്തമായി ഇങ്ങിനെ സംഗ്രഹിക്കാം :-
الله أعلم
• • • • • • •
|