കേരള മുസ്ലിം പൊതു പരിസരത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ആദര്‍ശ ചര്‍ച്ചകളുടെ പോക്ക് കാണുമ്പോള്‍ വല്ലാത്ത നിരാശയും സങ്കടവും തോന്നാറുണ്ട്.
ആദ്യമേ ദുര്‍ബല, പിന്നെയോ ഗര്‍ഭിണി എന്ന് പറഞ്ഞത് പോലെ, പൊതുവില്‍ ന്യുനപക്ഷമായ മുസ്ലിംകള്‍ പല ഗൃപുകളും വിഭാഗങ്ങളും പ്രസ്ഥാനങ്ങളുമായി വേര്‍പിരിയുകയും പരസ്പരം ദീനിന്‍റെ പേരില്‍ പോരടിക്കുകയും ചെയ്യുന്ന കാഴ്ച ആരെയും സന്തോഷിപ്പിക്കുന്നതല്ല. ദീനിനെക്കുരിച്ചു അറിവ് തുലോം കുറയുകയും, അറിവുള്ളവരെന്നു കരുതുന്നവര്‍ പോലും യുക്തി ദീക്ഷയും പക്വതയും കാണിക്കാതെ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ തീര്‍ച്ചയായും അകല്ച്ചയുടെയും അഭിപ്രായ വിത്യാസതിന്റെയും ആഴം വര്‍ധിച്ചു കൊണ്ടിരിക്കും. മുസ്ലിം സദസ്സുകളില്‍ കേട്ട് കൊണ്ടിരിക്കുന്ന പ്രഭാഷണങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും ചെവി കൊടുത്താല്‍ ഒരു ശരാശരി മനുഷ്യനെ അത് വല്ലാതെ അലോസരപ്പെടുത്തും. പല പ്രസങ്ങങ്ങളുടെയും കാതല്‍ ദീനിനോടുള്ള താല്പര്യം ഉണ്ടാക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നതിലുപരി അത് മറ്റെന്തൊക്കെയോ ആണെന്ന് എളുപ്പം മനസ്സിലാകും. പലതിനെയും സംരക്ഷിക്കാനും മറ്റു പലതിനെയുംപൊളിച്ചടുക്കാനുമാണ് പലരും ഇസ്ലാം ദീനിനെ ഉപയോഗപ്പെടുത്തുന്നത്. പ്രസംഗകന്‍ ഏതു ഗൃപിനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് വരികള്‍ക്കിടയിലുടെ ആര്‍ക്കും വായിച്ചെടുക്കാം. ഇവര്‍ വാസ്തവത്തില്‍ ഖുറാനും സുന്നത്തും സലഫുകള്‍ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഇന്ന് നില നില്‍ക്കുന്ന പല അഭിപ്രായ വിത്യാസങ്ങളും ഇല്ലാതാകുമായിരുന്നു. തഖ്‌വയും സംസ്കരണവും, മാന്യമായ പെരുമാറ്റവും സത്യസന്തതയും ഉപദേശിച്ചത് കൊണ്ട് മാത്രം പ്രശ്നത്തില്‍ കാര്യമായ അന്തരം ഉണ്ടാവില്ല. കാരണം, പ്രശ്നത്തിന്‍റെ കാതല്‍ അതൊന്നുമല്ല. ഖുറാന്‍, സുന്നത്, എന്നതിനെല്ലാം അപ്പുറം, സംരക്ഷിക്കുകയും താങ്ങി നിര്‍ത്തുകയും ചെയ്യേണ്ടതായി വേറെ പലതുമുണ്ടാവുമ്പോള്‍ കളവു പറയേണ്ടി വരുന്നു, പക്ഷം പിടിക്കേണ്ടി വരുന്നു, സത്യത്തിനു നേരെ കണ്ണടക്കേണ്ടി വരുന്നു, ഹദീസുകളെ മറികടക്കേണ്ടി വരുന്നു. ഒരാള്‍ക്ക് ഖുറാനും സുന്നത്തും മാത്രമാണ് ലക്ഷ്യമെങ്കില്‍ അക്കാര്യം വ്യക്തമായി വെട്ടി തുറന്നു പറയുന്നതോട് കുടി അയാളുടെ ദൌത്യം അവസാനിക്കുന്നു. പിന്നീട് സ്വീകരിക്കുന്നവര്‍ സ്വീകരിക്കട്ടെ അല്ലാത്തവര്‍ സ്വീകരിക്കാതിരിക്കട്ടെ...അത് അല്ലാഹു നിശ്ചയിച്ച നിയമമാണ്. എല്ലാവരും പുര്‍ണമായി സത്യം അന്ഗീകരിക്കുന്നവരായി ഉണ്ടാവില്ല തന്നെ. നിഷേധിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവരുടെ പിന്നാലെ പോകാന്‍ അല്ലാഹുവോ റസുലോ കല്പിച്ചിട്ടില്ല. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയില്‍ നിന്ന് ദീന്‍ കേട്ട സ്വഹാബികള്‍ എങ്ങിനെയാണ് അവ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും അമല്‍ ആയി സ്വീകരിക്കുകയും ചെയ്തത് അങ്ങിനെ സ്വീകരിക്കുമ്പോള്‍ മാത്രമേ നമ്മള്‍ സുന്നത് സ്വീകരിക്കുന്നവര്‍ ആവുകയുള്ളൂ. ചില കാര്യങ്ങളില്‍ സ്വഹാബതിലേക്ക് നോക്കുകയും വേറെ ചില കാര്യങ്ങളില്‍ നാട്ടു നടപ്പും, മറ്റു താല്പര്യങ്ങളും, സംഘടനാ തീരുമാനങ്ങളും എന്ന നിലയുണ്ടാവാന്‍ പാടില്ല. അപ്പോഴാണ് പ്രശ്നങ്ങള്‍ തല പൊക്കുന്നത്. ദീന്‍ എന്ന നിലയില്‍ സലഫുകള്‍ പറയാത്ത, ചിന്തിക്കാത്ത, ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ നാം ചര്‍ച്ച ചെയ്യാന്‍ പാടില്ല, ഒരു വിഷയത്തിലും അവര്‍ പോയതില്‍ അപ്പുറം ആഴത്തിലേക്ക് പോവാന്‍ പാടില്ല. ഇതാണ് സുന്നത്, അതാണ് മന്ഹജ്. മരുഭുമിയില്‍ ഒറ്റപ്പെട്ടവനെ ജിന്ന് സഹായിക്കുമെന്നോ, അവന്‍ ജിന്നിനെ വിളിക്കാംഎന്നോ പറഞ്ഞ സ്വഹാബികള്‍ ആരാണ്? അവര്‍ക്കിടയില്‍ ആ രൂപത്തിലുള്ള ഒരു ചര്‍ച്ച ഉണ്ടായിരുന്നോ? ഇല്ലെങ്കില്‍ എന്തിനു മുസ്ലിംകള്‍ അത്തരം അനാവശ്യമായ ഒരു ചര്‍ച്ചയിലേക്ക് പോയി? പഠിക്കാനും പ്രയോഗവല്‍ക്കരിക്കാനുമായി അതിനേക്കാള്‍ അടിസ്ഥാനപരമായ പല വിഷയങ്ങളുമുണ്ടായിട്ടും എന്തിനു മുസ്ലിം പൊതുജനങ്ങള്‍ അതിനെക്കുറിച്ച് ചോദിച്ചു നടക്കുകയും ആശയക്കുഴപ്പതിന്റെയും അസ്വാരസ്യതിന്റെയും വിത്തുകള്‍ പാകി? ഈ പോക്ക് കണ്ടിട്ടും എന്ത് കൊണ്ട് ഈ പോക്കിന്‍റെ അപകടം മനസ്സിലാക്കാനും വിവേകപുര്നമായ നിലപാടുകള്‍ സ്വീകരിക്കാനും പണ്ടിതന്മാരെന്നു പറയുന്നവര്‍ക്ക് കഴിയാതെ പോയി? ഇതിനെല്ലാം ഒരു ഉത്തരമേയുള്ളൂ... ഒരേയൊരു ഉത്തരം. അത് സലഫീ മന്ഹജിലേക്ക് തിരിച്ചു വരിക എന്നുള്ളതാണ്. ദീനിന്‍റെ മുമ്പില്‍ ബുദ്ധിയും, സ്വന്തം താല്പര്യങ്ങളെയും, സംഘടനാ തിട്ടുരങ്ങളെയും സാമുഹിക നേട്ടങ്ങളെയും താല്‍കാലിക ലാഭത്തെയും മാറ്റി വെച്ച് അല്ലാഹുവിന്‍റെ ദീന്‍ രസുല്‍ തിരുമേനി സല്ലല്ലാഹു അലൈഹി വസല്ലമയില്‍ നിന്ന് സഹാബത് എങ്ങിനെ സ്വീകരിച്ചു എന്ന് പരിശോധിക്കുകയും ആ മാര്‍ഗം കൃത്യമായി പിന്തുടരുകയും ചെയ്യുക. അതാണ് സലഫീ മന്ഹജ്. അക്കാര്യം ജനങ്ങളോട് കൃത്യമായി വ്യക്തമായി വെട്ടിത്തുറന്നുപറഞ്ഞാല്‍, അവര്‍ക്കത് മനസ്സിലാകും, അവരത് മനസ്സിലാക്കും. മുജാഹിദ് പ്രസ്ഥാനം പുലര്‍ത്തി പ്പോന്ന ആദര്‍ശം എന്ന് പറയുമ്പോള്‍ സുന്നതിനേക്കാള്‍, സലഫുകളുടെ ധാരണയെക്കാള്‍ പ്രാധാന്യവും പവിത്രതയും പ്രസ്ഥാനത്തിന് വന്നു. !!! ഈ അപകടം തിരിച്ചറിയാത്ത കാലത്തോളം ആയിരം തവണ സലഫിയ്യത് വാദിച്ചാലും അവകാശപ്പെട്ടാലും യാതൊരു പ്രയോജനവും ഉണ്ടാവില്ല. പ്രസ്ഥാനത്തിനും സംഘടനക്കും പാര്ടിക്കുമൊന്നും തന്നെ യാതൊരു പവിത്രതയുമില്ല. പവിത്രത അല്ലാഹുവിന്‍റെ ദീനിനാണ്, നബിയുടെ സുന്നതിനാണ്. ഇനി ആരെങ്കിലും ഏതെങ്കിലും ഒരു വിഷയത്തില്‍ അത് പ്രസ്ഥാനത്തിന്‍റെ ആശയാതര്ഷത്തിനു എതിരാണെന്ന് പറഞ്ഞാല്‍ അപ്പോള്‍ നെറ്റി ചുളിക്കെണ്ടതില്ല, പ്രസ്ഥാന താല്പര്യങ്ങളും അഭിപ്രായങ്ങളും തെറ്റാവാമെന്നും അത് മാറ്റി വെക്കാം എന്നും മനസ്സിലാക്കുകയും, എന്നാല്‍ മാറ്റി വെക്കാന്‍ പാടില്ലാത്തതായി രസുലിന്‍റെ സുന്നത് മാത്രമേയുള്ളൂ എന്നും ഭോദ്യപ്പെടുതിയെ തീരു. ഈ അവസ്ഥയിലേക്ക് മുസ്ലിംകള്‍ ഉയരണം, അവരെ ഉയര്‍ത്തണം. ഇതാണ് ഇസ്ലാമിക പണ്ഡിതന്മാരും പ്രബോധകരും ഏറ്റെടുക്കേണ്ട ബാധ്യത. അല്ലാതെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാന്‍ നോക്കിയിട്ട് യാതൊരു ഫലവുമില്ല. ദീനുമായി ബന്ധപ്പെട്ട ഏതെങ്കിലും ചില കാര്യങ്ങളില്‍ മാത്രം സലഫുകളെ പിന്തുടരുകയും മറ്റു പലതിലും തങ്ങള്‍ക്കിഷ്ടം പോലെ ചെയ്യാമെന്നുമാണ് പല മന്ഹജ് വാദികളും മനസ്സിലാക്കി വെച്ചിട്ടുള്ളത് എന്ന് തോന്നുന്നു. അല്ല, അങ്ങിനെയല്ല, മറിച്, ദഅവത്തിലും, അറിവ് നെടുന്നതിലും ബിദ്അതിനെ പ്രതിരോധിക്കുന്നതിലും, കാഫിരീങ്ങളുമായി ഇടപെടുന്നതിലും ഹവയുടെയും ഇച്ചയുടെയും ആളുകളുമായി പെരുമാറുന്നതിലും ഭരണാധികാരികളോടും ഉലമാക്കളോടും ഉള്ള സമീപനത്തിലും സഹാബതിനെക്കുരിച്ചും അവരില്‍ സംഭവിച്ചു പോയ കാര്യങ്ങളെക്കുരിച്ചുമൊക്കെ എങ്ങിനെയായിരിക്കണമെന്നു വ്യക്തമാക്കുന്ന സമഗ്രമായ നിലക്കുള്ള സലഫീ മന്ഹജ്. അല്ലാതെ, രക്ഷിക്കണേ, സംഘടനയിതാ തകരാന്‍ പോവുന്നു എന്ന് ആര്‍ത്തു വിളിച്ചത് കൊണ്ട് ഒരു രക്ഷയുമില്ല. സംഘടനകള്‍ തകരും, വളരും, പിളരും... ആളുകള്‍ നിരന്തരം കുറു മാറും. ...പക്ഷെ അല്ലാഹുവിന്‍റെ ദീന്‍ രസുലുള്ളയുടെ സുന്നത്, അത് തകരില്ല, മാറില്ല, പിളരില്ല. കാലാതിവര്‍ത്തിയായി എന്നെന്നും നിലനില്‍ക്കും. - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|