IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

നബി ﷺ സ്വഹാബത്തിനോട് പുലർത്തിയ വ്യക്തതയും ആ വ്യക്തതയുടെ ഭാരിച്ച അനിവാര്യതകളും

3/2/2024

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
അവിടുത്തെ അനുചരന്മാരുമായുള്ള ഇടപെടലുകളിൽ നബി ﷺ യുടെ മാതൃകയെ ക്കുറിച്ച് പര്യാലോചന നടത്തുന്ന ഒരുത്തന് സൂര്യന്റെ ശോഭയെക്കാൾ തിളക്ക മാർന്ന വ്യക്തത കണ്ടെത്താൻ കഴിയും.
 
യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തുന്നു, യാതൊരു ഭംഗിവാക്കുമില്ലാതെ:
മക്കയിൽ തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥയെക്കുറിച്ച് ആവലാതി പറഞ്ഞയാളോട് അവിടുന്ന് പ്രതിവചിച്ചു: “നിങ്ങൾക്ക് മുമ്പ് കഴിഞ്ഞു പോയവരിൽ ഒരു മനുഷ്യനെ കൊണ്ടുവന്ന് ഇരുമ്പിന്റെ ചീർപ്പുകൊണ്ട് ചീകപ്പെട്ടിട്ടുണ്ട്, അത് അവന് തന്റെ മതത്തെ വെറുത്ത് പുറത്തുപോകാൻ ഇടയാക്കിയില്ല. പക്ഷെ നിങ്ങൾ ബദ്ധപ്പാട് കാണിക്കുകയാണ്”... (ഹദീസ്)
 
ഒഴിച്ചുകൂടാനാകാത്ത വിഷയങ്ങളും കരാറുകളും വ്യവസ്ഥകളും വിവരിക്കുന്നിടത്ത്:
അൻസ്വാറുകളുമായുള്ള അഖബാ ഉടമ്പടിയിൽ, അവരുടെ ഭാര്യമാരെയും മക്കളെയും പ്രതിരോധിക്കുന്നപോലെ നബി ﷺ യെയും പ്രതിരോധിക്കണമെന്ന് കരാർ വാങ്ങി യത് ഉദാഹരണം.
 
കൊള്ളക്കൊടുക്കലുകളിലും ഇടപാടുകളിലും:
വ്യക്തത, അതോടൊപ്പം വിട്ടുവീഴ്ചയും.
 
തിരുത്ത് വേണ്ടതിനെ നിരൂപണം ചെയ്യുന്നിടത്ത്:
“നിശ്ചയമായും താങ്കൾ ജാഹിലിയ്യത്തിന്റെ ശേഷിപ്പുകൾ കുടികൊള്ളുന്ന ഒരു മനുഷ്യനാണ്”. (അബൂ ദർ رضي الله عنه തന്റെ അടിമയെ കറുത്തവളുടെ മകൻ എന്ന് അധിക്ഷേപിച്ചപ്പോൾ നബി ﷺ അത് ശക്തമായ ഭാഷയിൽ തിരുത്തി. – വിവ:)
 
“ഖാലിദിന്റെ ചെയ്തിയിൽ നിന്ന് ഞാൻ ഒഴിവാണ്”. (ബനൂ ജുദൈമക്കാരിലേക്ക് നബി ﷺ ഖാലിദ് ബിൻ വലീദ്  رضي الله عنه ന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ നിയോഗിച്ചു. ‘ഞങ്ങൾ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു’ എന്ന് പറയാൻ അറിയാത്തതിനാൽ, പകരം ‘മതം മാറിയിരിക്കുന്നു’ എന്ന് അവർ പറഞ്ഞു.  അത് വകവെക്കാതെ അദ്ദേഹം അവരോട് യുദ്ധം തുടർന്നു... ആ വിവരം നബി ﷺ യുടെ അടുക്കലെത്തിയപ്പോൾ അവിടുന്ന് പറഞ്ഞതാണിത്. – വിവ:)
ഇതു പോലുള്ള ഹദീസുകൾ അതിനുദാഹരണമാണ്.
 
അതിലംഘകനായ അതിക്രമിയോട് കാർക്കശ്യവും ഉറച്ച തീരുമാനവും:
ഇടയനെ കൊലപ്പെടുത്തി ഒട്ടകങ്ങളെ കവർച്ച നടത്തിയ അഅ്റാബികളുടെ വിഷയത്തിൽ ചെയ്തതുപോലെ, അവർക്കുമേൽ കൊള്ളക്കാർക്കുള്ള ശിക്ഷാനടപടി സ്വീകരിച്ചു.
 
അദ്ദേഹത്തിന്റെ ആദരണീയ വ്യക്തിത്വത്തിനു നേർക്കുള്ള ഉപദ്രവങ്ങളിൽ ക്ഷമയും വിവേകവും:
തോളത്ത് അടയാളം വരുത്തും വിധം ശക്തമായി അവിടുത്തെ തട്ടം പിടിച്ചു വലിച്ച അഅ്റാബിയോട് ക്ഷമിച്ചതുപോലെ.
 
അദ്ദേഹത്തിന്റെ കാലത്തു ജീവിച്ച, പ്രായത്തിലും സ്ഥാനത്തിലും ചെറുതോ വലുതോ ആയ യാതൊരു മുസ്‌ലിമിനും വളരെ അനായാസവും തികഞ്ഞ തെളിമ യോടെയും അദ്ദേഹവുമായി ഇടപഴകുന്നതിന് ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല.
 
എന്നാൽ അവ്യക്തത, അത് വഞ്ചനയുടെ കൂട്ടാളിയാണ്.
 
വെളിവാക്കൽ അനിവാര്യമായവ മറച്ചുപിടിക്കുന്നത് ചതിയാണ്.
 
യാതൊരു യാഥാർത്ഥ്യവും സ്ഥിരതയുമില്ലാത്ത സ്നേഹ-ക്രോധ പ്രകടനങ്ങളുമായി മനോവികാരങ്ങൾ കൊണ്ടുള്ള ഒരുതരം കൗശലമുണ്ട്, അതിന്റെ കാരണം കള്ളത്തരവും സ്വന്തം നഫ്‌സിനോട് തന്നെ ഒരു മനുഷ്യനുള്ള സത്യസന്ധതയില്ലായ്‌മയുമാണ്.
 
ചങ്ങാത്തം കൊണ്ട് സ്വാഭാവികമായി വളരേണ്ടുന്ന ബന്ധങ്ങൾ ക്ഷയിച്ചുപോകുന്നതിന്റെ കാരണം ധാതുവിലുള്ള പോരായ്‌മയും സ്വഭാവദൂഷ്യവുമാണ്.
 
ഒരു സ്ത്രീ തന്നെ വിവാഹമാലോചിച്ച രണ്ടു പുരുഷന്മാരെക്കുറിച്ച് ചോദിച്ചപ്പോൾ, അവരിലൊരാളെക്കുറിച്ച് നബി ﷺ പറഞ്ഞു: “അവൻ പിശുക്കനാണ്.” അപരനെക്കുറിച്ച് പറഞ്ഞു: “തന്റെ തോളത്തു നിന്ന് വടി താഴെ വെക്കാത്തവനാണ്.” (നന്നായി അടിക്കുന്നവൻ എന്നും, ധാരാളം യാത്രചെയ്യുന്നവനെന്നും അതിനു വിവക്ഷ കാണാം – വിവ:) സഹവാസത്തെ ബാധിക്കുന്ന മോശം വിശേഷണം കൊണ്ട് രണ്ട് പുരുഷന്മാരെ മൂല്യനിർണ്ണയം ചെയ്യുന്ന വ്യക്തവും സ്‌പഷ്ടവും സത്യസന്ധവുമായ വാക്ക്.
 
അതുകൊണ്ട് കഴിയുന്നിടത്തോളം ഇംഗിതങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ്, ദീനിന്റെ സത്യസന്ധമായ ഒരു സാക്ഷാത്കാരം യാഥാർത്ഥ്യമാകും വരെ ഒരു മനുഷ്യൻ സ്വന്തം നഫ്‌സിനോട് സമരം ചെയ്യലാണ് പ്രഥമ ബാധ്യതയും വലിയ ജിഹാദും.
 
അല്ലാത്തപക്ഷം, ഒരു മനുഷ്യനെ സ്വന്തം നഫ്‌സു തന്നെ പരാജയപ്പെടുത്തുകയും, അവന്റെ ബുദ്ധി തന്നെ അവനെ വഞ്ചിക്കുകയും, സ്വഭാവത്തിൽ ലോപം വരുത്തുകയും ചെയ്താൽ അവൻ തന്നെ അതിന്റെ ദുരന്തം ആദ്യം അനുഭവിക്കേണ്ടിവരും.
 
ദുഷിച്ച നൈസർഗിക വാസനയും അധാർമിക ചുറ്റുപാടും അപൂർണ്ണമായ ശിക്ഷണവും അപകർഷതാ ബോധവും രോഗവുമൊക്കെ ഹൃദയത്തിൽ കൂടുകൂട്ടിയാൽ പ്രത്യേകിച്ചും.
 
അപ്പോൾ നാവുകൊണ്ട് അവൻ പറയും: ‘ഞാൻ അല്ലാഹുവിന്റെ മാർഗത്തിൽ നിന്നെ സ്നേഹിക്കുന്നു’വെന്ന്, അവനാകട്ടെ ആ പറഞ്ഞതിൽ സത്യസന്ധനല്ല.
 
തന്റെ മാനദണ്ഡം സത്യവും സുന്നത്തുമാണെന്ന് വാദിക്കും. അഭിപ്രായ ഭിന്നതയുടെയോ തർക്കത്തിന്റെയോ ചർച്ചയുടെയോ സന്ദർഭം വരുമ്പോൾ അവന്റെ രോഗവും തനിസ്വഭാവവും പുറത്തുവരും.
 
നമ്മുടെ റബ്ബ് പറയുന്നത് എത്ര മഹത്തായ കാര്യമാണ്:

وَنَفْسٍ وَمَا ‌سَوَّاهَا ۝ فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا ۝ قَدْ أَفْلَحَ مَنْ زَكَّاهَا ۝ وَقَدْ خَابَ مَنْ دَسَّاهَا 

​“ആത്മാവിനെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ. എന്നിട്ട്‌ അതിന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച്‌ അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.

തീര്‍ച്ചയായും അതിനെ സംസ്‌കരിച്ചവൻ വിജയിച്ചു.
അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും പരാജിതനായി.”
​

— ശൈഖ് അഹ്‌മദ് അസ്സുബൈഇ حفظه الله
    മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് ബാവ ​

​بسم الله الرحمٰن الرحيم
 
وضوح النبي ﷺ مع أصحابه ولوازم الوضوح الثقيلة
 
المتأمّل في هدي النبي -صلى الله عليه وسلم- في تعامله مع أصحابه يجد وضوحًا أكثر إبهارًا من ضوء الشمس
 
ففي بيان الحقيقة وعدم المجاملة فيها: يقول لمن شكى إليه الحال في مكة: «إنه لكان يؤتى بالرجل من قبلكم فيشق بأمشاط الحديد فما يرده ذلك رغبة عن دينه، ولكنكم تستعجلون...» الحديث
 
وفي بيان لوازم الأشياء والعهود والعقود: كما في بيعة العقبة مع الأنصار؛ من المبايعة على أن يمنعوا عن النبي كما يمنعون عن نسائهم وأبنائهم. الحديث
 
في العقود والبيع والشراء: من الوضوح مع السماحة
 
في نقد ما يحتاج إلى تقويم: «إنك امرؤ فيك جاهلية»، «أنا بريء مما صنع خالد»، ونحوها من الأحاديث
 
في الصرامة والحزم مع المعتدي الباغي: كما صنع بالأعراب الذين قتلوا الراعي وسرقوا الإبل، فعاقبهم بحد الحرابة
 
في صبره وحلمه على الأذية إذا توجهت لشخصه الكريم: كما في صبره على الأعرابي الذي جرّ رداءه بشدة حتى أثّر في عاتقه
 
فلا يعسر على مسلم صغير أو كبير في السن أو في القدر في زمنه أن يتعامل معه -صلى الله عليه وعلى آله وسلم- بسلاسة ووضوح كامل
 
أما الغموض فهو قرين الخيانة
 
والكتمان لما ينبغي إظهاره: غش
 
والتلاعب في المشاعر بإظهار الحب أو البغض من غير حقيقة والتزام، فسببه الكذب وعدم صدق الإنسان في نفسه
 
وضعف النمو الطبيعي للعلاقة بالعشرة، فسببه ركاكة المعدن وسوء الخلق
 
ولما سألته المرأة عن رجلين يريدان نكاحها، قال في أحدهما: «إنه بخيل»، وفي الآخر: «إنه لا يضع العصا عن عاتقه». كلام واضح محكم صادق في تقويم الرجلين بصفة سيئة تؤثّر في العشرة.
 
ولذلك كان أوّل الواجبات وأعظم الجهاد: مجاهدة الإنسان لنفسه حتى يحقق الدين تحقيقًا صادقًا خاليًا من المآرب، ما أمكن
 
وإلا فإذا هزمت الإنسانَ نفسُه وخانه عقله وطفّف في أخلاقه، فهو المتضرر الأوّل
 
خاصة إذا قفزت على قلبه طينة سيئة، وبيئة غير قويمة، وتربية ناقصة، وشعور بالنقص، ومرض. فيقول بلسانه: أحبك في الله. وهو غير صادق! ويزعم أن موازينه الحق والسنة، فتنفجر أمراضه وأخلاقه عند الخلاف أو النزاع أو النقاش
 
وما أعظم ما قال ربنا: وَنَفْسٍ وَمَا ‌سَوَّاهَا ۝ فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا ۝ قَدْ أَفْلَحَ مَنْ زَكَّاهَا ۝ وَقَدْ خَابَ مَنْ دَسَّاهَا
 
كتبه: الشيخ أحمد السبيعي حفظه الله
الخميس ٦ رجب ١٤٤٥هـ
الموافق ١٨/ ١/ ٢٠٢٤م
0 Comments

Your comment will be posted after it is approved.


Leave a Reply.

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക