Your browser does not support viewing this document. Click here to download the document. بسْمِ اللهِ الرَّحمَنِ الرَّحِيمِ അല്ലാഹു നമുക്ക് നൽകിയ അതിമഹത്തായ അനുഗ്രഹങ്ങളിൽ പെട്ട താണ് രണ്ട് പെരുന്നാളുകൾ. മുസ്ലിമീങ്ങൾക്ക് ആഹ്ലാദിക്കാനും ആഘോ ഷിക്കാനും മതിയായതാണവ. ജാഹിലിയ്യത്തിന്റെ വ്യർത്ഥമായ ആഘോ ഷങ്ങൾക്കു പകരം അല്ലാഹു നൽകിയ സമ്മാനം. عَنْ أَنَسِ قَالَ: قَدِمَ رَسُولُ اللهِ ﷺ الْمَدِينَةَ وَلَهُمْ يَوْمَانِ يَلْعَبُونَ فِيهِمَا، فَقَالَ: " مَا هَذَانِ الْيَوْمَانِ؟ " قَالُوا: كُنَّا نَلْعَبُ فِيهِمَا فِي الْجَاهِلِيَّةِ. فَقَالَ رَسُولُ اللهِ ﷺ: " إِنَّ اللَّهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا: يَوْمَ الْأَضْحَى وَيَوْمَ الْفِطْرِ ". [رواه أبو داود وصححه الألباني] അനസ് رضي الله عنه പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ മദീനയിൽ വരുമ്പോൾ അവർക്ക് രണ്ട് ദിവസങ്ങൾ ആഘോഷിക്കാനായി ഉണ്ടായിരുന്നു. അങ്ങനെ അവിടുന്ന് ചോദിച്ചു: “എന്താണീ രണ്ടു ദിവസങ്ങൾ?” അവർ പറഞ്ഞു: ഞങ്ങൾ ജാഹിലിയ്യത്തിൽ ഈ രണ്ടു ദിവസങ്ങളിൽ ആഘോഷിക്കാറുണ്ടായിരുന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: “നിശ്ചയമായും അല്ലാഹു അവരണ്ടിനും പകരമായി അവയെക്കാൾ ഉത്തമമായത് നിങ്ങൾക്ക് നൽകിയിരിക്കുന്നു. ബലിയുടെ നാളും (ബലിപെരുന്നാൾ), നോമ്പ് കഴിയുന്ന നാളും (ചെറിയ പെരുന്നാൾ). [അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത് ] ഇമാം ഇബ്നു റജബ് رحمه الله പറയുന്നു: فأبدل الله هذه الأمة بيومي اللعب واللهو يومي الذكر والشكر والعفو - لطائف المعارف അപ്പോൾ വെറും കളിയുടെയും തമാശയുടെയും രണ്ട് ദിവസങ്ങൾക്കു പകരം ദിക്റിന്റെയും നന്ദിയുടെയും പാപമോചനത്തിന്റെയും രണ്ട് ദിനങ്ങൾ അല്ലാഹു ഈ സമുദായത്തിന് നൽകി. [ലത്വാഇഫുൽ മആരിഫ്] മേൽ ഹദീസിന്റെ വിവരണത്തിൽ അദീമാബാദി رحمه الله ഉദ്ധരിക്കുന്നത് കാണുക: وقدم الأضحى فإنه العيد الأكبر قاله الطيبي [عون المعبود] "ബലിപെരുന്നാളിനെ മുന്തിച്ചു, കാരണം അതാണ് വലിയ പെരുന്നാൾ എന്ന് ത്വീബി رحمه الله പറയുന്നു". (ഔനുൽ മഅ്ബൂദ്) ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യഃ رحمه الله പറയുന്നു: الذبح بالمشاعر أصل وبقية الأمصار تبع لمكة ولهذا كان عيد النحر العيد الأكبر ويوم النحر يوم الحج الأكبر لأنه يجتمع فيه عيد المكان والزمان [مجموع الفتاوى] മക്കയിലെ പുണ്യഭൂമിയിൽ വെച്ചുള്ള അറിവാണ് അടിസ്ഥാനം. ബാക്കി യുള്ള പട്ടണങ്ങളെല്ലാം മക്കയെ പിന്തുടരുകയാണ് ചെയ്യുന്നത്. അതു അറവിന്റെ കൊണ്ടാണ് ബലിപെരുന്നാൾ വലിയപെരുന്നാളായതും, ദിവസം ഹജ്ജിന്റെ മഹാദിനമായതും. കാരണം, അതിൽ സ്ഥല-കാലങ്ങ ളുടെ പെരുന്നാൾ സംഗമിക്കുന്നു. (മജ്മൂഉൽ ഫതാവാ) ഇമാം ഇബ്നു റജബ് رحمه الله തന്റെ ‘ലത്വാഇഫുൽ മആരിഫ്' എന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ في فضل يوم عرفة مع عيد النحر (അറഫാ ദിനത്തിനത്തിന്റെയും അതോടൊപ്പം ബലിപെരുന്നാളിന്റെയും ശ്രേഷ്ഠത) എന്ന അദ്ധ്യായത്തിൽ ഓരോ പെരുന്നാളിലും ഉൾചേർന്നിരിക്കുന്ന സവി ശേഷതകളെക്കുറിച്ച് വിവരിച്ചിരിക്കുന്നത് അതിമനോഹരമാണ്. നമുക്ക തൊന്ന് വായിക്കാം. فأحدهما: عيد الفطر من صوم رمضان وهو مترتب على إكمال صيام رمضان وهو الركن الثالث من أركان الإسلام ومبانيه فإذا استكمل المسلمون صيام شهرهم المفروض عليهم واستوجبوا من الله المغفرة والعتق من النار فإن صيامه يوجب مغفرة ما تقدم من الذنوب وآخره عتق من النار، يعتق فيه من النار من استحقها بذنوبه ، فشرع الله تعالى لهم عقب إكمالهم لصيامهم عيدا يجتمعون فيه على شكر الله وذكره وتكبيره على ما هداهم له. وشرع لهم في ذلك العيد الصلاة والصدقة. وهو يوم الجوائز يستوفي الصائمون فيه أجر صيامهم، ويرجعون من عيدهم بالمغفرة والعيد الثاني: عيد النحر وهو أكبر العيدين وأفضلهما وهو مترتب على إكمال الحج وهو الركن الرابع من أركان الإسلام ومبانيه فإذا أكمل المسلمون حجهم غفر لهم وإنما يكمل الحج بيوم عرفة والوقوف فيه بعرفة، فإنه ركن الحج الأعظم كما قال صلى الله عليه وسلم: "الحج عرفة" ويوم عرفة هو يوم العتق من النار فيعتق الله من النار من وقف بعرفة ومن لم يقف أهل الأمصار من المسلمين فلذلك صار اليوم الذي يليه عيدا لجميع المسلمين في جميع أمصارهم من شهد الموسم منهم ومن لم يشهده لاشتراكهم في العتق والمغفرة يوم عرفة وإنما لم يشترك المسلمون كلهم في الحج كل عام رحمة من الله وتخفيفا على عباده فإنه جعل الحج فريضة العمر لا فريضة كل عام وإنما هو في كل عام فرض كفاية بخلاف الصيام فإنه فريضة كل عام على كل مسلم فإذا كمل يوم عرفة وأعتق الله عباده المؤمنين من النار اشترك المسلمون كلهم في العيد عقب ذلك وشرع للجميع التقرب إليه بالنسك وهو إراقة دماء القرابين. [لطائف المعارف] രണ്ട് പെരുന്നാളുകളിൽ ഒന്ന്: റമദാനിലെ നോമ്പിൽ നിന്ന് വിരമിക്കുന്ന പെരുന്നാളാണ്. അത് റമദാനിലെ നോമ്പിന്റെ പൂർത്തീകരണത്തോട് അനുബന്ധമായതാണ്. ഇസ്ലാമിന്റെ സ്തംഭങ്ങളിലും അതിന്റെ സൗധങ്ങ ളിലും മൂന്നാമത്തേതാണ് നോമ്പ്. മുസ്ലിമീങ്ങൾ അവരുടെമേൽ നിർബ ന്ധമായ നോമ്പ് പൂർത്തീകരിക്കുകയും അല്ലാഹുവിന്റെയടുക്കൽ നിന്നുള്ള പാപമോചനത്തിനും നരകമോചനത്തിനും അർഹരായിത്തീരുകയും ചെയ്യു മ്പോൾ, നിശ്ചയമായും അവന്റെ നോമ്പ് കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടാനും, അതിന്റെ അവസാനം നരകമോചനത്തിനും കാരണമാ കുന്നു, തെറ്റുകളാൽ നരകശിക്ഷക്ക് അർഹരായിരുന്നവർ അതിലൂടെ മോചിതരായിത്തീരുന്നു. അതിനാൽ അവരുടെ നോമ്പിന്റെ പൂർത്തീ കരണത്തിന്റെ തൊട്ടുപിന്നാലെ, അവർക്ക് അതിലേക്ക് വഴികാട്ടിയ അല്ലാഹുവിന് നന്ദിയർപ്പിച്ചും അവനെ സ്മരിച്ചും അവന്റെ മഹത്വം പ്രഘോ ഷിച്ചും ഒത്തുചേരുന്നതിനായി അല്ലാഹു തആലാ പെരുന്നാൾ നിശ്ചയിച്ചു കൊടുത്തു. ആ ആഘോഷത്തിൽ നമസ്കാരവും ദാനധർമ്മവും നിയമ മാക്കി. നോമ്പുകാർക്ക് അവരുടെ നോമ്പിന് പ്രതിഫലം നൽകുന്ന സമ്മാനനാളാണത്. അവരുടെ ആഘോഷം കഴിഞ്ഞ് അവർ തിരികെ പോകുന്നത് പാപമോചനവുമായാണ്. രണ്ടാമത്തെ പെരുന്നാൾ: ബലിപെരുന്നാൾ, അതാണ് രണ്ട് പെരുന്നാളുക ളിൽ വലിയതും ശ്രേഷ്ഠമായതും. ഹജ്ജിന്റെ പൂർത്തീകരണത്തോട് അനു ബന്ധമായതാണത്. ഇസ്ലാമിന്റെ സ്തംഭങ്ങളിലും അതിന്റെ സൗധങ്ങ ളിലും നാലാമത്തേത്. മുസ്ലിമീങ്ങൾ അവരുടെ ഹജ്ജ് പൂർത്തീകരിച്ചാൽ അവരുടെ പാപങ്ങൾ പൊറുക്കപ്പെടും. അറഫാ ദിനത്തോടെയും അന്ന് അറഫയിൽ നിൽക്കുന്നതോടെയും മാത്രമേ ഹജ്ജ് പൂർണ്ണത പ്രാപിക്കുക യുള്ളൂ. കാരണം അത് ഹജ്ജിന്റെ ഏറ്റവും വലിയ റുക്നാണ്. നബി ﷺ പറഞ്ഞതുപോലെ: “ഹജ്ജ് എന്നാൽ അറഫയാകുന്നു.” അറഫാ ദിനമാ കട്ടെ നരകമോചനത്തിന്റെ ദിനമാണ്. അറഫയിൽ നിന്നവരെയും അവിടെ നിന്നിട്ടില്ലാത്തവരായ മറ്റുപട്ടണങ്ങളിലുള്ള മുസ്ലിമീങ്ങളെയും അല്ലാഹു നരകത്തിൽ നിന്ന് മോചിപ്പിക്കുന്നു. അതുകൊണ്ടാണ് അതിനു തൊട്ടു പിന്നാലെ വരുന്ന ദിവസം എല്ലാ പട്ടണങ്ങളിലുമുള്ള മുഴുവൻ മുസ്ലിമീങ്ങൾക്കും പെരുന്നാളായിത്തീരുന്നത്. അവരിൽ ഹജ്ജിന്റെ കർമ്മങ്ങൾക്ക് സാക്ഷികളായവരാകട്ടെ അല്ലാത്തവരാകട്ടെ, അറഫാ ദിനത്തിൽ നരക മോചനത്തിലും പാപമോചനത്തിലും അവരെല്ലാവരും പങ്കാളികളാകു ന്നതിനാലത്രെ അത്. എല്ലാ വർഷവും എല്ലാ മുസ്ലിമീങ്ങളും ഹജ്ജിൽ പങ്കുകൊള്ളേണ്ടതില്ല എന്നത് അടിയർക്ക് അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യവും ലഘൂകരണവുമാണ്. ഹജ്ജ് അവൻ ആയുസ്സിലൊരിക്ക ലുള്ള നിർബന്ധം മാത്രമാക്കി, എല്ലാ വർഷത്തിലുമുള്ള ബാധ്യതയാക്കി യില്ല. എല്ലാ വർഷവും സാമൂഹിക ബാധ്യത മാത്രമാണത്. നോമ്പു പോലെയല്ല; അത് എല്ലാ വർഷവും എല്ലാ മുസ്ലിമിനും വ്യക്തിബാധ്യത യാണ്. അറഫാദിനം പൂർണ്ണമാവുകയും വിശ്വാസികളായ തന്റെ അടിയരെ അല്ലാഹു നരകത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്താൽ, അതിനു തൊട്ടുപിന്നാലെ എല്ലാ മുസ്ലിമീങ്ങളും പെരുന്നാളിൽ പങ്കുചേരുന്നു. എല്ലാവർക്കും ‘നുസുകു’ കൊണ്ട് അല്ലാഹുവിന്റെ സാമീപ്യം തേടൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നു; ബലി മൃഗങ്ങളുടെ രക്തമൊഴുക്കലാണത്. (ലത്വാഇ ഫുൽ മആരിഫ്) وصلى الله وسلم وبارك على نبينا محمد وعلى آله وصحبه أجمعين، والحمد لله رب العالمين - അബൂ തൈമിയ്യഃ ഹനീഫ് ബാവ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|