Your browser does not support viewing this document. Click here to download the document. അല്ലാഹു പറയുന്നു: كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَمَا الْحَيَاةُ الدُّنْيَا إِلا مَتَاعُ الْغُرُورِ (آل عمران ١٨٥) “എല്ലാ ആത്മാവും മരണം ആസ്വദിക്കും. നിങ്ങളുടെ പ്രതിഫലം തീർത്ത് നൽകപ്പെടുന്നത് അന്ത്യനാളിലാണ്. അപ്പോൾ ആരാണോ നരകത്തിൽനിന്ന് അകറ്റപ്പെടുകയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നത്, തീർച്ചയായും അവൻ വിജയിച്ചു. ഈ ദുനിയാവിലെ ജീവിതം കബളിപ്പിക്കുന്ന വെറുമൊരു കച്ചവടവസ്‌തു മാത്രം.” (ആലു ഇംറാൻ 185) ഇബ്‌നു കഥീർ رحمه الله പറയുന്നു: وَهَذِهِ الآيَةُ فِيهَا تَعْزِيَةٌ لِجَمِيعِ النَّاسِ، فَإِنَّهُ لَا يَبْقَى أَحَدٌ عَلَى وَجْهِ الْأَرْضِ حَتَّى يَمُوتَ [تفسير ابن كثير] ഈ ആയത്തിൽ എല്ലാ മനുഷ്യർക്കുമുള്ള ആശ്വാസവാക്കുണ്ട്; മരിക്കാതെ ആരും ഈ ഭൂമുഖത്ത് ബാക്കിയാവില്ലെന്ന്. [തഫ്‌സീർ ഇബ്നു കഥീർ] قال ابن كثير في عمر بن الخطاب رضي الله عنه وكان نقش خاتمه كفى بالموت واعظاً يا عمر [البداية والنهاية] ഉമർ ബിനുൽ ഖത്വാബ് رضي الله عنه വിനെക്കുറിച്ച് ഇബ്‌നു കഥീർ رحمه الله രേഖപ്പെടുത്തുന്നു, അദ്ദേഹത്തിന്റെ മോതിരത്തിലെ മുദ്ര ഇപ്രകാര-മായിരുന്നു: ഉപദേശിയായി മരണം തന്നെ മതി ഉമറേ! [അൽ ബിദായ വന്നിഹായഃ] قَالَ ابْنُ مَسْعُودٍ: كَفَى بِالْمَوْتِ وَاعِظًا، وَكَفَى بِالْيَقِينِ غِنًى، وَكَفَى بِالْعِبَادَةِ شُغُلًا [نعيم بن حماد في زوائد الزهد لابن المبارك] ഇബ്നു മസ്ഊദ് رضي الله عنه പറയുന്നു: ഉപദേശിയായി മരണം തന്നെ മതി, ധന്യതയായി ദൃഢവിശ്വാസം തന്നെ മതി, നിരതമാകാൻ ഇബാദത്തു തന്നെ മതി. [നുഐം ബിൻ ഹമ്മാദ്, ഇബ്നുൽ മുബാറകിന്റെ സുഹ്‌ദിന്റെ സവാഇദിൽ ഉദ്ധരിച്ചത്] عَنْ شُرَحْبِيلَ، أَنَّ أَبَا الدَّرْدَاءِ، كَانَ إِذَا رَأَى جَنَازَةً قَالَ: اغْدُوا فَإِنَّا رَائِحُونَ، أَوْ رُوحُوا فَإِنَّا غَادُونَ، مَوْعِظَةً بَلِيغَةً، وَغَفْلَةً سَرِيعَةً، كَفَى بِالمَوْتِ وَاعِظاً، يَذْهَبُ الْأَوَّلُ فَالْأَوَّلُ، ويَبْقَى الآخِرُ لا حِلْمَ لَهُ [أبو نعيم في الحلية] ശുറഹ്ബീൽ رحمه الله നിവേദനം. അബുദ്ദർദാഅ് رضي الله عنه ഒരു ജനാസ കണ്ടാൽ പറയുമായിരുന്നു: “നിങ്ങൾ രാവിലെ പുറപ്പെടൂ, ഞങ്ങൾ വൈകുന്നേരം വന്നേക്കാം. അല്ലെങ്കിൽ നിങ്ങൾ വൈകുന്നേരം പുറപ്പെടൂ, ഞങ്ങൾ രാവിലെ വന്നേക്കാം. അതിശക്തവും സ്പഷ്ടവുമായൊരു സാരോപദേശമാണ് മരണം, അതിവേഗം പിടിപെടുന്ന അശ്രദ്ധയും. ഉപദേശിയായി മരണം തന്നെ മതി, ആദ്യമാദ്യം പോകേണ്ടവൻ പോകു-ന്നു, മറ്റൊരുത്തൻ ബാക്കിയാകുന്നു; അവനുണ്ടോ വല്ല തിരിച്ചറിവും! ” [അബൂ നുഐം ഹിൽയയിൽ ഉദ്ധരിച്ചത്] അതൊരു കാലം! സലഫുകളുടെ കാലം!! قَالَ ثَابِتٌ الْبُنَانِيُّ: لَقَدْ كُنَّا نَتْبَعُ الْجِنَازَةَ فَمَا نَرَى حَوْلَ السَّرِيرِ إِلَّا مُتَقَنِّعًا بَاكِيًا أَوْ مُتَفَكِّرًا كَأَنَّمَا عَلَى رُءُوسِهِمِ الطَّيْرُ [مصنف ابن أبي شيبة] ഥാബിത് അൽ ബുനാനി رحمه الله പറയുന്നു: ഞങ്ങൾ ജനാസയെ പിന്തുടരുമായിരുന്നു. മയ്യിത്തു കട്ടിലിനു ചുറ്റും തലതാഴ്ത്തിനിന്ന് കണ്ണീരൊഴുക്കുന്നവനെയും, തലയിലൊരു പക്ഷിയിരിക്കും പോലെ ചിന്തയിൽ മുഴുകിയവനെയുമല്ലാതെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. [ഇബ്നു അബീ ശൈബ മുസന്നഫിൽ ഉദ്ധരിച്ചത്] عَنِ الْأَعْمَشِ قَالَ: إِنْ كُنَّا لَنَحْضُرُ الْجِنَازَةَ, فَمَا نَدْرِي مَنْ نُعَزِّي مِنْ وَجْدِ الْقَوْمِ [مصنف ابن أبي شيبة] അബൂ ഹുറയ്റ رضي الله عنه നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ ധാരാളമായി പറയുമായിരുന്നു: “ആസ്വാദനങ്ങളെയെല്ലാം തകർത്തെറിയുന്ന മരണത്തെക്കുറിച്ച സ്മരണ നിങ്ങൾ അധികരിപ്പിക്കുവീൻ.” [ഇബ്‌നു ഹിബ്ബാൻ ഉദ്ധരിച്ചത്] عن أبِي هُرَيْرَةَ عَنِ النَّبِيِّ ﷺ قَالَ: «أَكْثِرُوا ذِكْرَ هَاذِمِ اللَّذَّاتِ فَمَا ذَكَرَهُ عَبْدٌ - قطُّ - وَهُوَ فِي ضَيقٍ إِلا وَسَّعَهُ عَلَيْهِ وَلَا ذَكَرَهُ وَهُوَ فِي سَعَةٍ إِلَّا ضَيَّقَهُ عليه » [ابن حبان، وحسنه الألباني] അബൂ ഹുറയ്റ رضي الله عنه നിവേദനം. നബി ﷺ പറയുന്നു: “ആസ്വാദനങ്ങളെയെല്ലാം തകർത്തെറിയുന്നതിനെക്കുറിച്ച സ്‌മരണ നിങ്ങൾ അധികരിപ്പിക്കുവീൻ. ഏതൊരു അടിയൻ ഞെരുക്കത്തിലായിരിക്കവേ അതിനെ ഓർക്കുന്നുവോ അവനത് വിശാലത വരുത്താതിരിക്കില്ല. സൗകര്യങ്ങളിലായിരിക്കവേ അതിനെ ഓർക്കുന്നുവോ അവനെയൊന്ന് ഞെരുക്കാതിരിക്കില്ല.” [ഇബ്നു ഹിബ്ബാൻ ഉദ്ധരിച്ചത്] മരണത്തെക്കുറിച്ച ഓർമയെന്നാൽ അതിനു ശേഷമുള്ളതിനു വേണ്ടിയുള്ള ഒരുക്കമാണ്. عَنِ ابن عمر أَنَّهُ قَالَ : كُنْتُ مَعَ رَسُولِ اللّٰهِ ﷺ، فَجَاءَهُ رَجُلٌ مِنَ الأَنْصَارِ، فَسَلَّمَ عَلَى النَّبِيِّ ﷺ، ثُمَّ قَالَ : يَا رَسُولَ اللّٰه، أَيُّ الْمُؤْمِنِينَ أَفْضَلُ؟ قَالَ : " أَحْسَنُهُمْ خُلُقًا ". قَالَ : فَأَيُّ الْمُؤْمِنِينَ أَكْيَسُ؟ قَالَ : " أَكْثَرُهُمْ لِلْمَوْتِ ذِكْرًا، وَأَحْسَنُهُمْ لِمَا بَعْدَهُ اسْتِعْدَادًا، أُولَئِكَ الأَكْيَاسُ" [ابن ماجه وحسنه الألباني] ഇബ്നു ഉമർ رضي الله عنه പറയുന്നു: ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ കൂടെയായിരുന്നു. അപ്പോൾ അൻസാറുകളിൽപ്പെട്ട ഒരാൾ വന്ന് നബി ﷺ യോട് സലാം പറഞ്ഞു. എന്നിട്ട് അദ്ദേഹം ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, വിശ്വാസികളിലാരാണ് ഏറ്റവും ശ്രേഷ്‌ഠൻ? നബി ﷺ പ്രതിവചിച്ചു: “അവരിലേറ്റവും നല്ല സ്വഭാവമുള്ളവൻ.” അദ്ദേഹം ചോദിച്ചു: വിശ്വാസികളിലാരാണ് ഏറ്റവും ബുദ്ധിമാൻ? നബി ﷺ പ്രതിവചിച്ചു: “അവരിലേറ്റവുമധികം മരണത്തെ ഓർക്കുന്ന-വൻ, അതിനു ശേഷമുള്ളതിന് വേണ്ടി അവരിലേറ്റവും നന്നായി ഒരുങ്ങിയിട്ടുള്ളവൻ, അവർ തന്നെയാണ് ബുദ്ധിമാന്മാർ.” [ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്] عَنْ ثَابِتٍ قَالَ: كَانَ يُقَالُ: مَا أَكْثَرُ أَحَدٌ ذِكْرَ المَوْتِ إلا رُئِيَ ذَلِكَ فِي عَمَلِهِ [ابن أبي شيبة] അഅ്‌മശ് رحمه الله പറയുന്നു: ഞങ്ങൾ ജനാസക്ക് പങ്കെടുത്തിരുന്നപ്പോൾ, ആരെയാണ് ആശ്വസി-പ്പിക്കേണ്ടതെന്ന് ഞങ്ങൾക്ക് മനസ്സിലാകുമായിരുന്നില്ല; എല്ലാ ആളുകളും വേദനയോടെ നിൽക്കുന്നതിനാൽ. [ഇബ്നു അബീ ശൈബ മുസന്നഫിൽ ഉദ്ധരിച്ചത്] അവരെല്ലാം മരണത്തെക്കുറിച്ചോർത്ത് വിഷമത്തിലാണ്. വീട്ടുകാ-രെന്നോ നാട്ടുകാരെന്നോ വ്യത്യാസമില്ലാതെ. അവനവന്റെ മരണത്തെക്കുറിച്ചുള്ള ചിന്തയിലാണവർ. നാളെയെക്കുറിച്ചോർത്ത് വേദനയിലാണവർ. ഉപദേശിയായി മരണം തന്നെ മതി. عَنِ الْبَرَاءِ، قَالَ: كُنَّا مَعَ رَسُولِ اللهِ ﷺ فِي جِنَازَةٍ، فَجَلَسَ عَلَى شَفِيرِ الْقَبْرِ، فَبَكَى، حَتَّى بَلَّ الثَّرَى، ثُمَّ قَالَ: « يَا إِخْوَانِي لِمِثْلِ هَذَا فَأَعِدُّوا » [ابن ماجه، وحسنه الألباني] ബറാഅ് رضي الله عنه പറയുന്നു: ഞങ്ങൾ നബി ﷺ യോടൊപ്പം ഒരു ജിനാസയിലായിരുന്നു, അപ്പോൾ അദ്ദേഹം ഖബറിന്റെ ഓരത്ത് ഇരുന്നു. മണ്ണ്നനയും വിധം കരഞ്ഞു, എന്നിട്ട് പറഞ്ഞു: “എന്റെ സഹോദരങ്ങളേ, ഇതുപോലൊരു നാളിലേക്കായി തയ്യാറെടുത്തോളു.” [ഇബ്നു മാജഃ സുനനിൽ ഉദ്ധരിച്ചത്] عَنْ أَبِي هُرَيْرَةَ قَالَ: كَانَ رَسُولُ اللّٰهِ ﷺ يُكْثِرُ أَنْ يَقُولَ: «أَكْثِرُوا من ذِكْرِ هاذمِ اللَّذَّاتِ » [ابن حبان، وحسنه الألباني] ഥാബിത് رحمه الله പറയുന്നു: “സലഫുകൾ പറയുമായിരുന്നു, യാതൊരുവൻ മരണത്തെക്കുറിച്ച ഓർമ അധികരിപ്പിക്കുന്നുവോ, അവന്റെ കർമ്മങ്ങ-ളിൽ അത് കാണാതിരിക്കില്ല.” [ഇബ്നു അബീ ശൈബ മുസന്നഫിൽ ഉദ്ധരിച്ചത്] അവന്റെ എല്ലാ ചലനവും അടക്കവും വാക്കും പ്രവർത്തിയും ഒന്ന് ഓർത്തുകൊണ്ടായിരിക്കും: മരണശേഷം എന്താകും?! وصلى الله على نبينا محمد وعلى آله وصحبه وسلم والحمد لله رب العالمين كفى بالموت واعظاً ഉപദേശിയായി മരണം തന്നെ മതി. — അബൂ തൈമിയ്യ ഹനീഫ് ബാവ حفظه الله 18 ശഅബാൻ 1444 / 10 മാർച്ച് 2023
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|