👉 മദ്യവും മയക്കു മരുന്നും വ്യാപകം
👉 രക്തബന്ധത്തിന്റെ വിലമറന്ന കൊലപാതകങ്ങൾ 👉 മനസാക്ഷി മരവിപ്പിക്കുന്ന നരഹത്യകൾ 👉 യുവതീ യുവാക്കളുടെ അഴിഞ്ഞാട്ടങ്ങളും ഒളിച്ചോടലുകളും 👉 വർദ്ധിച്ചു വരുന്ന ആത്മഹത്യകൾ 👉 മാതാപിതാക്കളെ അനുസരിക്കാത്ത മക്കൾ 👉 അച്ചടക്കവും മര്യാദയുമില്ലാത്ത പെൺകുട്ടികൾ 👉 ആരേയും വകവെക്കാത്ത യുവ തലമുറ 👉 രക്ഷിതാക്കൾക്ക് നിയന്ത്രണം നഷ്ട്ടപ്പെട്ട മക്കൾ 👉 തോന്നുമ്പോൾ പോവുകയും തോന്നുന്ന സമയത്ത് കയറി വരികയും ചെയ്യുന്ന ന്യുജൻ യുവത 👉 ധാർമ്മിക മൂല്യങ്ങൾക്ക് വില നൽകാത്ത ആധുനിക സമൂഹം 🔹 ഇതൊക്കെയാണ് ഇന്നത്തെ സാമൂഹിക അവസ്ഥയുടെ നേർ ചിത്രം 🔻 വിദ്യാലങ്ങളിൽ വടി ഒഴിവാക്കുകയും മാതാപിതാക്കൾ പോലും മക്കളെ ശാസിക്കുന്നത് വിലക്കുകയും വിദ്യാഭ്യാസത്തിനു മാനുഷിക മാനവിക മുല്യങ്ങളെക്കാൾ പ്രാധാന്യം നൽകുകയും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം സമ്പത്ത് മാത്രമാണെന്ന് തെറ്റിദ്ധരിക്കുകയും സ്ത്രീ വർഗം കുടുംബസ്ഥാപനത്തിന്റെ ആണിക്കല്ലാണെന്ന വിശ്വാസത്തെ തകർത്തെറിഞ്ഞ്, "ആരേയും ആശ്രയിക്കാതെ പുരുഷനെപ്പോലെ ഒറ്റക്കാലിൽ നിൽക്കാൻ പഠിക്കണമെന്ന" കാഴ്ചപ്പാട് വളർത്തുന്ന വിദ്യാഭ്യാസ സാമൂഹിക ബോധവും ഒരു ജനസമൂഹത്തെ ഏത് അവസ്ഥയിലെത്തിച്ചു എന്നതിന്റെ ആകത്തുകയാണ് മുകളിൽ പറഞ്ഞത്. പരിഹാരം 👇 ✔️ ധാർമിക ബോധവും സദാചാരവും സമൂഹത്തിൽ വളർത്തണം ✔️ വിശ്വാസ വിമലീകരണത്തിനു ഊന്നൽ നൽകണം ✔️ മൂല്യബോധം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം ✔️ സ്ത്രീകൾ ഗൃഹാങ്കണത്തിലേക്കു മടങ്ങണം ✔️ പുരുഷന്മാർ, ഇച്ഛാശക്തിയും ആർജ്ജവവും കാണിക്കണം ✔️ സ്ത്രീകൾ സന്താന പരിപാലനത്തിന്റെ മഹത്വം തിരിച്ചറിയണം ✔️ ഏറ്റവും ഉത്കൃഷ്ടമായ വിദ്യാലയം വീടകങ്ങളാകട്ടെ. ✔️ മാതാപിതാക്കൾ മക്കളുടെ ഏറ്റവും നല്ല അധ്യാപകരാകട്ടെ. ✔️ അച്ചടക്കവും മാന്യതയുമുള്ള കുട്ടികൾ വളർന്നു വരട്ടെ. ✔️ സമ്പത്ത് ആവശ്യമാണ്; അനിവാര്യമാണ്. എന്നാൽ അതെല്ലാമല്ല ✔️ സമ്പത്തിനേക്കാൾ അവശ്യം ധാർമ്മികതയാണ്. ✔️ മാറ്റങ്ങൾ തുടങ്ങേണ്ടത് വ്യക്തികളിൽ നിന്നും കുടുംബത്തിൽ നിന്നുമാണ് ✔️ പോലീസും നിയമസംവിധാനവും അവസാനത്തെ ആശ്രയം മാത്രമാണ് ✔️ ഓർക്കുക, കുടുംബ പരിരക്ഷ ഗൃഹ നാഥനിലാണ് : സർക്കാറിലല്ല ! ✔️ വിദ്യാഭ്യാസം അനിവാര്യമാണ്. എന്നാൽ അത് അവസാന വാക്കല്ല. ധാർമ്മികതക്ക് ബദലുമല്ല. 🔻കുടുംബമെന്ന അടിസ്ഥാന ആശയത്തെ ദുർബലപ്പെടുത്തുകയും, അധാർമികത വളർത്തുകയും ലിബറൽ ചിന്താഗതി പ്രോത്സാഹിപ്പിക്കുകയും മൂല്യനിരാസത്തിനു വളം വെക്കുകയും, അച്ചടക്കമില്ലായ്മ പുരോഗതിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന മുഴുവൻ പ്രത്യയശാസ്ത്രങ്ങളും ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുക. 🔹ദിശാബോധമുള്ള ഒരു തലമുറയുടെ പുനഃസൃഷ്ടിക്കായി സ്വയം തയ്യാറെടുക്കുക. - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
April 2025
Categories
All
|