Your browser does not support viewing this document. Click here to download the document. بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ അല്ലാഹുവിന്റെ വചനമാണ് ഖുർആൻ. അത് പഠിക്കാനുള്ള അവസരം അല്ലാഹുവിന്റെ അത്യപാരമായ അനുഗ്രഹമാണ്. യോഗ്യരായ പണ്ഡിതന്മാരിൽ നിന്ന് നേരിട്ട് ശ്രദ്ധാപൂർവ്വം കേട്ടു പഠിക്കണം. എന്നിട്ട് അവധാനപൂർവ്വം പാരായണം ചെയ്യാൻ ശീലിക്കണം. പഠിക്കാനും തുടർന്ന് അത് നിലനിർത്താനും പാരായണം ചെയ്തുകൊണ്ടേയിരിക്കണം. അതുകൊണ്ട് തന്നെ ഖുർആൻ പാരായണത്തിന് കൽപിക്കപ്പെട്ടിരിക്കുന്ന പ്രാധാന്യം വളരെ വലുതും അതിനു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതി-ഫലം അതി മഹത്തരവുമാണ്. നബി ﷺ പറയുന്നത് കാണു: عَبْدَ اللَّهِ بْنَ مَسْعُودٍ يَقُولُ: قَالَ رَسُولُ اللَّهِ ﷺ: " مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالْحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ: الم حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ، وَلَامٌ حَرْفٌ، وَمِيمٌ حَرْفٌ". [رواه الترمذي وصححه الألباني] അബ്ദുല്ലാ ബിൻ മസ്ഊദ് رضي الله عنه നിവേദനം. നബി ﷺ പറയുന്നു: “അല്ലാഹുവിന്റെ കിതാബിൽ നിന്ന് ഒരാൾ ഒരക്ഷരം പാരായണം ചെയ്താൽ അത് അവനുള്ള ഒരു നന്മയാണ്. നന്മ പത്ത് ഇരട്ടിയായിട്ടാണ് നൽകപ്പെടുക. അലിഫ്-ലാം-മീം എന്നത് ഒരക്ഷര-മാണെന്ന് ഞാൻ പറയുന്നില്ല. മറിച്ച്, അലിഫ് ഒരക്ഷരമാണ്. ലാം മറ്റൊരക്ഷരവും. മീം വേറെ ഒരക്ഷരവും”. [തിർമുദി സുനനിൽ ഉദ്ധരിച്ചത്] ശരിയായ വിധത്തിലും പൂർണ്ണാർത്ഥത്തിലും ഖുർആൻ പാരായണം ചെയ്തിരുന്ന ഒരു വ്യക്തിക്ക് പരലോകത്ത് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലം എത്ര മഹത്തരമാണ്! എത്ര മനോഹരമാണ്!! നബി ﷺ പറയുന്നത് കാണുക: عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: قَالَ رَسُولُ اللَّهِ ﷺ: " يُقَالُ لِصَاحِبِ الْقُرْآنِ: اقْرَأْ وَارْتَقِ، وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا؛ فَإِنَّ مَنْزِلَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا ". [رواه أبو داود وصححه الألباني] അബ്ദുല്ലാ ബിൻ അംറ് رضي الله عنه നിവേദനം. നബി ﷺ പറയുന്നു: “ഖുർആനിന്റെ അവകാശിയോട് പറയപ്പെടും, നീ പാരായണം ചെയ്യൂ. അങ്ങനെ നീ ഉന്നതങ്ങളിലേക്ക് കയറിപ്പോകൂ. ഇഹലോകത്ത് എങ്ങ-നെയായിരുന്നുവോ നീ പാരായണം ചെയ്തിരുന്നത് അപ്രകാരം തന്നെ നീ പാരായണം ചെയ്തുകൊള്ളുക. നിന്റെ സ്ഥാനം നീ ഓതിയെത്തുന്ന അവസാനത്തെ സൂക്തത്തിനടുത്തായിരിക്കും.” [അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്] ഖുർആനിന്റെ ശബ്ദം പരിപാലിക്കുകയും ആശയം പാഴാക്കുന്നവരെയുമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച് ശരിയായ പ്രകാരത്തിലും പൂർണ്ണാർത്ഥ-ത്തിലും പാരായണം ചെയ്യുന്നവർക്കുള്ള പ്രതിഫലമാണിത്. പാരായണം ചെയ്യുമ്പോൾ അതിൽ മനസ്സിരുത്തുകയും ആശയങ്ങളെക്കുറിച്ച് പര്യാലോചന നടത്തുകയും വേണം. അതിൽ പറയപ്പെട്ട വൃത്താന്തങ്ങൾ സത്യപ്പെടുത്തുകയും അവയിൽ വിശ്വസിക്കുകയും വേണം. അതിലുള്ള വിധിവിലക്കുകൾ മാനിക്കുകയും അവ ജീവിതത്തിൽ പ്രാവർത്തികമാ-ക്കുകയും വേണം. അല്ലാഹു പറയുന്നു: كِتَـٰبٌ أَنزَلۡنَـٰهُ إِلَیۡكَ مُبَـٰرَكٌ لِّیَدَّبَّرُوۤا۟ ءَایَـٰتِهِۦ وَلِیَتَذَكَّرَ أُو۟لُوا۟ ٱلۡأَلۡبَـٰبِ [ص ٢٩] “നിനക്ക് നാം അവതരിപ്പിച്ചു തന്നിരിക്കുന്ന അനുഗ്രഹീതമായ ഗ്രന്ഥം! അതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവർ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്മാർ ഉൽബുദ്ധരാകേണ്ടതിനും വേണ്ടിയാണത്.” [സ്വാദ് 29] സുന്ദരമായ ശബ്ദമാധുരിയോടെ പാരായണം ചെയ്ത് ഖുർആനിനെ അലങ്കരിക്കുന്നത് പര്യാലോചനക്ക് ഏറെ സഹായകവും പ്രോത്സാ-ഹനീയവുമാണ്. എന്നാൽ ശബ്ദത്തിൽ മാത്രം ശ്രദ്ധിക്കുകയും ലക്ഷ്യത്തിൽ നിന്ന് വഴിതെറ്റുകയും ചെയ്യുന്നത് അങ്ങേയറ്റം കരുതിയിരിക്കേണ്ട അപകടവുമാണ്. ഖുർആൻ ശബ്ദമാധുരിയോടെ പാരായണം ചെയ്യാൻ അല്ലാഹു അനുഗ്രഹം നൽകിയവർ അറിഞ്ഞിരിക്കേണ്ട അതിഗൗരവതരമായ ഒരു താക്കീത് ഇമാം ആജുര്‌രി رحمه الله തന്റെ വിഖ്യാത ഗ്രന്ഥമായ ‘അഖ്‌ലാകു അഹ്‌ലിൽ ഖുർആനി’ൽ വിവരിക്കുന്നുണ്ട്. ആ ഭാഗം ചുവടെ ചേർക്കുന്നു: بَابٌ فِي حُسْنِ الصَّوْتِ بِالْقُرْآنِ ഖുർആൻ കൊണ്ട് ശബ്ദം ഭംഗിയാക്കുന്നതിനെക്കുറിച്ചുള്ള അദ്ധ്യായം …عَنِ الْبَرَاءِ بْنِ عَازِبٍ، عَنْ رَسُولِ اللَّهِ ﷺ قَالَ: «زَيِّنُوا الْقُرْآنَ بِأَصْوَاتِكُمْ» ബറാഅ് ബിൻ ആസിബ് رضي الله عنه നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നു: “നിങ്ങളുടെ ശബ്ദംകൊണ്ട് ഖുർആനിനെ നിങ്ങൾ അലങ്കരിക്കുവീൻ.” ... صَالِحُ بْنُ أَحْمَدَ بْنِ حَنْبَلٍ، عَنْ أَبِيهِ، قَالَ: قُلْتُ لَهُ: قَوْلُهُ ﷺ: «زَيِّنُوا الْقُرْآنَ بِأَصْوَاتِكُمْ» مَا مَعْنَاهُ؟ قَالَ: التَّزَيُّنُ أَنْ تُحْسِنَهُ قَالَ مُحَمَّدُ بْنُ الْحُسَيْنِ: يَنْبَغِي لِمَنْ رَزَقَهُ اللَّهُ حُسْنَ الصَّوْتِ بِالْقُرْآنِ أَنْ يَعْلَمَ أَنَّ اللَّهَ قَدْ خَصَّهُ بِخَيْرٍ عَظِيمٍ فَلْيَعْرِفْ قَدْرَ مَا خَصَّهُ اللَّهُ بِهِ، وَلْيَقْرَأْ لِلَّهِ لَا لِلْمَخْلُوقِينَ وَلِيَحْذَرْ مِنَ الْمَيْلِ إِلَى أَنْ يُسْتَمَعَ مِنْهُ لِيَحْظَى بِهِ عِنْدَ السَّامِعِينَ رَغْبَةً فِي الدُّنْيَا وَالْمَيْلِ إِلَى حُسْنِ الثَّنَاءِ وَالْجَاهِ عِنْدَ أَبْنَاءِ الدُّنْيَا، وَالصَّلَاةِ بِالْمُلُوكِ دُونَ الصَّلَاةِ بِعَوَامِّ النَّاسِ فَمَنْ مَالَتْ نَفْسُهُ إِلَى مَا نَهَيْتُهُ عَنْهُ خِفْتُهُ أَنْ يَكُونَ حُسْنُ صَوْتِهِ فِتْنَةً عَلَيْهِ، وَإِنَّمَا يَنْفَعُهُ حُسْنُ صَوْتِهِ إِذَا خَشِيَ اللَّهَ عَزَّ وَجَلَّ فِي السِّرِّ وَالْعَلَانِيَةِ وَكَانَ مُرَادُهُ أَنْ يُسْتَمَعَ مِنْهُ الْقُرْآنُ؛ لِيَنْتَبِهَ أَهْلُ الْغَفْلَةِ عَنْ غَفْلَتِهِمْ، فَيَرْغَبُوا فِيمَا رَغَّبَهُمُ اللَّهُ عَزَّ وَجَلَّ وَيَنْتَهُوا عَمَّا نَهَاهُمْ، فَمَنْ كَانَتْ هَذِهِ صِفَتَهُ انْتَفَعَ بِحُسْنِ صَوْتِهِ، وَانْتَفَعَ بِهِ النَّاسُ സ്വാലിഹ് ബിൻ അഹ്‌മദ് ബിൻ ഹൻബൽ തന്റെ പിതാവിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: ഞാൻ എന്റെ പിതാവിനോട് ചോദിച്ചു: “നിങ്ങളുടെ ശബ്ദംകൊണ്ട് ഖുർആനിനെ നിങ്ങൾ അലങ്കരിക്കുവീൻ.” എന്നതിന്റെ വിവക്ഷയെന്താണ്? അദ്ദേഹം പറഞ്ഞു: അലങ്കരിക്കൽ എന്നാൽ അതിനെ ഭംഗിയാക്കലാണ്. മുഹമ്മദ് ബിനുൽ ഹുസൈൻ (ആജുര്‌രി) رحمه الله പറയുന്നു: ഖുർആൻ കൊണ്ട് ഭംഗിയായ ശബ്ദം അല്ലാഹു ദാനമായി നൽകിയ ഒരുത്തന്, നിശ്ചയമായും അല്ലാഹു അവനെ അതിമഹത്തായ നന്മ-യുമായി സവിശേഷമാക്കിയിരിക്കുന്നു എന്ന അറിവ് അനിവാര്യമാണ്. അവനെ അല്ലാഹു സവിശേഷമാക്കിയിരിക്കുന്ന കാര്യത്തിന്റെ വില അവൻ മനസ്സിലാക്കട്ടെ, അല്ലാഹുവിന് വേണ്ടി അവൻ പാരായണം ചെയ്യട്ടെ; പടപ്പുകൾക്കുവേണ്ടിയല്ല. ദുനിയാവിനോടുള്ള കൊതിയും, ദുനിയാവിന്റെ മക്കളൾക്കിടയിൽ പേരും പെരുമയും പ്രശംസയും കിട്ടുന്നതിലേക്കുള്ള ചായ്‌വും കൊണ്ട്, കേൾവിക്കാരുടെ തൃപ്തി നേടാനായി തന്നിൽ നിന്ന് ശ്രദ്ധിക്കപ്പെടുന്നതിലേക്ക് തിരിയുന്നതും, സാധാരണക്കാരുമായി നിസ്കരിക്കാതെ രാജാക്കന്മാരുമായി മാത്രം നിസ്കരിക്കലും അവൻ കരുതിയിരിക്കട്ടെ. ഞാൻ വിലക്കിയ ഈ കാര്യങ്ങളിലേക്ക് ഒരുത്തന്റെ മനസ്സ് തിരിയുന്നുവെങ്കിൽ അവന്റെ ഭംഗിയായ ശബ്ദം അവന് ഫിത്നയായിത്തീരുമെന്ന് ഞാൻ ഭയക്കുന്നു. രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ ഭയക്കുന്നുവെ ങ്കിൽ മാത്രമേ അവന്റെ ശബ്ദ മാധുര്യം ഉപകരിക്കുകയുള്ളൂ. അവന്റെ ഉദ്ദേശ്യം തന്നിൽ നിന്ന് ഖുർആൻ ശ്രദ്ധിക്കണമെന്നതാണ്; അശ്രദ്ധരായ ആളുകൾ അവരുടെ ആലസ്യത്തിൽ നിന്ന് ഉണരാനും, എന്നിട്ട് അല്ലാഹു അവരെ പ്രേരിപ്പിച്ചതിലേക്ക് അവർക്ക് ആഗ്രഹമുണ്ടാകാനും, അല്ലാഹു വിലക്കിയതിൽ നിന്ന് അവർ വിട്ടുനിൽക്കാനും വേണ്ടി. ഇത് ആരുടെ വിശേഷണമാകുന്നുവോ അവൻ തന്റെ ശബ്ദമാധുരി കൊണ്ട് ഉപകാരമുള്ളവനായിത്തീരുന്നു, അവനിലൂടെ ജനങ്ങൾക്കും ഉപകാരം ലഭിക്കുന്നു. …عَنْ جَابِرٍ قَالَ: قَالَ رَسُولُ اللَّهِ ﷺ: «إِنَّ أَحْسَنَ النَّاسِ صَوْتًا بِالْقُرْآنِ الَّذِي إِذَا سَمِعْتَهُ يَقْرَأُ حَسِبْتَهُ يَخْشَى اللَّهَ» ജാബിർ رضي الله عنه നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നു: “ഏതൊരാൾ ഖുർആൻ പാരായണം ചെയ്യുമ്പോൾ അല്ലാഹുവിനെ അറി ഞ്ഞുകൊണ്ട് ഭയപ്പെടുന്നതായി നിനക്ക് കാണാൻ കഴിയുന്നുവോ അവനാണ് ഖുർആനിന് ഏറ്റവും ഉദാത്തമായ സ്വരം നൽകുന്നവൻ.” …قَالَ مُحَمَّدُ بْنُ الْحُسَيْنِ: وَأَكْرَهُ الْقِرَاءَةَ بِالْأَلْحَانِ وَالْأَصْوَاتِ الْمَعْمُولَةِ الْمُطْرِبَةِ، فَإِنَّهَا مَكْرُوهَةٌ عِنْدَ كَثِيرٍ مِنَ الْعُلَمَاءِ، مِثْلِ يَزِيدَ بْنِ هَارُونَ وَالْأَصْمَعِيِّ، وَأَحْمَدَ بْنِ حَنْبَلٍ، وَأَبِي عُبَيْدٍ الْقَاسِمِ بْنِ سَلَّامٍ، وَسُفْيَانَ بْنِ عُيَيْنَةَ، وَغَيْرِ وَاحِدٍ مِنَ الْعُلَمَاءِ، وَيَأْمُرُونَ الْقَارِئَ إِذَا قَرَأَ أَنْ يَتَحَزَّنَ وَيَتَبَاكَى وَيَخْشَعَ بِقَلْبِهِ. [أخلاق أهل القرآن] മുഹമ്മദ് ബിനുൽ ഹുസൈൻ (ആജുര്‌രി) رحمه الله പറയുന്നു: രാഗവും കൃത്രിമ ശബ്ദമുപയോഗിച്ചുള്ള മധുരസംഗീതവും കൊണ്ട് ഖുർആൻ പാരായണം ചെയ്യുന്നതിനെ ഞാൻ വെറുക്കുന്നു. കാരണം അത് യസീദ് ബിൻ ഹാറൂൻ, അസ്‌മഈ, അഹ്‌മദ് ബിൻ ഹൻബൽ, അബൂ ഉബൈദ് ഖാസിം ബിൻ സല്ലാം, സുഫ്‌യാൻ ബിൻ ഉയയ്‌നഃ തുടങ്ങിയ ധാരാളം പണ്ഡിതന്മാരുടെയടുക്കൽ വെറുക്കപ്പെട്ടതാണ്. അവരെല്ലാം പാരാ-യണം ചെയ്യുന്നവനോട് കൽപ്പിച്ചിട്ടുള്ളത് വ്യസനവും കരച്ചിലുമുണ്ടാക്കും വിധം ഹൃദയത്താൽ താഴ്മയോടെ പാരായണം ചെയ്യാനാണ്. [അഖ്‌ലാകു അഹ്‌ലിൽ ഖുർആൻ] ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. അത് പഠിക്കേണ്ടത് അല്ലാഹുവിന്റെ വജ്‌ഹിനുവേണ്ടി മാത്രമാണ്. നല്ല സ്വരത്തില്‍ ഭംഗിയായി പാരായണം ചെയ്യണം. അത് അല്ലാഹുവിനു വേണ്ടിയായിരിക്കണം; പടപ്പുകള്‍ക്കു വേണ്ടിയാകരുത്. ഖുര്ആന്‍ പഠനവും പാരായണവും അതിശ്രേഷ്ടമായ ആരാധനയാണ്. പക്ഷെ അത് ശരിയായ വിധത്തിലല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം അതി ഗുരുതരമാണ്. ഖുര്‍ആന്‍ പഠനം ജാട കാണിക്കാനും പ്രശസ്തി നേടാനും ജീവിതമാര്‍ഗ്ഗമാക്കാനും തുനിയുന്നവര്‍ക്ക് വലിയ താക്കീതാണ് നല്‍കപ്പെട്ടിരിക്കുന്നത്. പരലോകത്ത് അവരെ കാത്തിരിക്കുന്നത് അപമാനകരവും വേദനാജനകവുമായ ശിക്ഷയാണ്. നബി ﷺ പറയുന്നത് കാണുക: عن أبي سعيد الخدريء عن النبي ﷺ قال: تعلموا القرآن، وسلوا اللّه به الجنة، قبل أن يتعلمه قوم يسألون به الدنياء، فإن القرآن يتعلمه ثلاثة: رجل يباهي به، ورجل يستأكل به، ورجل يقرؤه للّه. [رواه البيهقي في الشعب، وحسنه الألباني] അബൂ സഈദ് അല്‍ഖുദ്രി رضي الله عنه നിവേദനം. നബി ﷺ പറയുന്നു: "നിങ്ങള്‍ ഖുര്‍ആന്‍ പഠിക്കുക. അത് മുന്‍ നിര്‍ത്തി അല്ലാഹു-വിനോട് നിങ്ങള്‍ സ്വര്‍ഗ്ഗം തേടുക. ഒരു കൂട്ടര്‍ അത് പഠിക്കുകയും അതുകൊണ്ട് ദുനിയാവ് തേടുകയും ചെയ്യുന്നതിനു മുമ്പ്. നിശ്ചയമായും ഖുര്‍ആന്‍ പഠിക്കുക മൂന്നു തരക്കാരാണ്. ഒരാള്‍ അതുകൊണ്ട് മേനി നടിക്കും. ഒരാള്‍ അതുകൊണ്ട് ചെലവ് കഴിക്കും, ഒരാള്‍ അത് അല്ലാഹുവിനുവേണ്ടി പാരായണം ചെയ്യും." [ബൈഹഖി ശുഅബില്‍ ഉദ്ധരിച്ചത്] و صلى اللّه وسلم وبارك على نبينا محمد وعلى آله صحبه أجمعين والحمد للّه رب العالمين — അബൂ തൈമിയ്യ ഹനീഫ് ബാവ
27 റമദാൻ 1445 / 06 ഏപ്രിൽ 2024
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|