|
Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَنْ عَبْدِ اللهِ بْنِ عُمَرَ - رَضِيٍ الله عَنْهُمَا - قَالَ: كانَ مِنْ دُعَاءِ رَسُولِ اللهِ - صَلَّى اللهُ عَلَيْهِ وَسَلَّمَ ـ « اللَّهُمَّ! إنِّي أَغُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجمِيعِ سَخَطِكَ » [أخرجه مسلم في صحيحه] അബ്ദുല്ലാ ബിന്‍ ഉമര്‍ رضي اللّه عنه നിവേദനം. നബി صلى اللّه عليه وسلم യുടെ പതിവ് ദുആയില്‍ പെട്ടതാണ് : « അല്ലാഹുവേ, നിന്റെ അനുഗ്രഹം ഇല്ലാതാകുന്നതില്‍നിന്ന്, നീ നൽകിയ സൌഖ്യം മാറ്റപ്പെടുന്നതിൽനിന്ന്, നിന്റെ പൊടുന്നനെയുള്ള പരീക്ഷണങ്ങളില്‍നിന്ന്, നിന്റെ എല്ലാവിധ അതൃപ്‌തികളില്‍നിന്ന്, ഞാന്‍ നിന്നോട് കാവല്‍ തേടുന്നു. » ( മുസ്‌ലിം സ്വഹീഹില്‍ ഉദ്ധരിച്ചത്) അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ക്ലിപ്തപ്പെടുത്താനാവില്ല. പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങള്‍ കൊണ്ട് അവന്‍ നമ്മെ മൂടിയിരിക്കുന്നു. അവന്റെ നിഅ്മത്തുകള്‍ അപാരവും അളവറ്റതുമാണ്. നിസ്സംശയം നമുക്ക് പറയാം, സന്മാര്‍ഗ്ഗമാണ് അല്ലാഹു നല്ലിയ ഏറ്റവും വലുത്; അതു കഴിഞ്ഞാല്‍ പിന്നെ ആഫിയത്തും. നാം അനുഭവിച്ചു കൊണ്ടിരുന്ന ഒരനുഗ്രഹം ഇല്ലാതായാല്‍, സൗഖ്യവും സന്തോഷവും പോയി വിഷമം വന്നാല്‍, ഇടിത്തീ പോലെ അപ്രതീ-ക്ഷിതമായ പരീക്ഷണങ്ങള്‍ ഇറങ്ങിയാല്‍ അതിനെ കുറിച്ച് നാം വിലയിരുത്തേണ്ടത് എങ്ങനെയാണ്?
ആകയാൽ, ജീവിതത്തിലെ വിഷമസന്ധികളിൽ ഉഴലുന്നവർ ആദ്യം വേണ്ടത് ആത്മപരിശോധന നടത്തുകയാണ്. എവിടെയാണ് പിഴച്ച-തെന്നു കണ്ടെത്തണം. അത് തിരുത്തി നേർവഴിയിൽ വന്നെങ്കിൽ മാത്രമേ ജീവിതാവസ്ഥകളിൽ ഗുണകരമായ മാറ്റം സംഭവിക്കുകയുള്ളു. എല്ലാ തിരിച്ചടികളുടെയും മുഖ്യമായ കാരണം മനുഷ്യൻ രഹസ്യമായി ചെയ്യുന്ന തെറ്റുകളാണ്. പകൽമാന്യന്മാരായി ചമയാൻ ആർക്കും സാധിക്കും. പാതിരാസമയങ്ങളിൽ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കാ-നാണ് പ്രയാസം. അവരറിയുന്നില്ല, ജനങ്ങളെ കണ്ണു വെട്ടിക്കാമെങ്കിലും അല്ലാഹുവിൽനിന്ന് ഒന്നും മറച്ചുപിടിക്കാനാവില്ലെന്ന്. ചുരുക്കത്തിൽ, രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിന്റെ അതൃ-പ്തിക്കും കോപത്തിനും കാരണമായിത്തീരുന്ന സർവ്വ കാര്യങ്ങളിൽനിന്നും അകന്നു നിൽക്കുക, പരമാവധി അവന്റെ കല്പനാവിലക്കുകൾ പാലിച്ച് സൂക്ഷ്മതയോടെ ജീവിക്കുക. സദാ അല്ലാഹുവിന്റെ കാവൽ തേടുക. അറിയുക! അവന്റെ കാവലല്ലാതെ മറ്റൊന്നും നമ്മെ രക്ഷിക്കാനില്ല. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 26 റമദാൻ 1446 / 26 മാർച്ച് 2025
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed