നിർത്തൂ, ഈ വീരസ്യം.. ഇഖ്‌വാനീ–മൗദൂദി പാര്‍ട്ടി ഓഫീസുകളിലെ വില്‍പനച്ചരക്കല്ല രക്തസാക്ഷ്യം!!11/8/2024 Your browser does not support viewing this document. Click here to download the document. المسلمون لن يحرروا فلسطين على وضعهم هذا، أنا لست متشائماً، بل متفائل جدا، لأن لله سُننٌ كونية تبشر المسلمين بالنصر والتمكين إذا رجعوا إلى دينهم، لكن المسلمين اليوم لا يعرفون ربهم، والإيمان في القلوب ضعيف، وكل الناس تقريبا يتعاملون بالربا، بداية من الحكومات إلى أصغر المؤسسات، والتبرج وتضييع الصلوات في كل مكان، فنحن في الواقع خارجين عن شرع الله إلا من شاء الله وقليلٌ ما هُم.. فهل تريدون النصر؟ النصر مشروط بقوله تعالى: ﴿إِنْ تَنْصُرُوا اللهَ يَنْصُركُم..﴾ هذه سنة كونية، وهذه هي الحقيقة، ولكنكم أقوام تتجاهلون الحقائق، وتقولون بأن الشعوب تريد أن تبذل أموالها وأرواحها، وهذا كلام فارغ، أي شعوب هذه؟ الشعوب اليوم طالحة وليست صالحة، لن يرتفع عنا الذل ولن نطرد اليهود بلغة العواطف هذه، بل بتطبيق دين الله في حياتنا، كما قال رسول الله صلى الله عليه وسلم: « إذا تبايَعتم بالعِينةِ، وأخذتم أذنابَ البقرِ، ورضيتم بالزرعِ، وتركتم الجهادَ، سلط اللهُ عليكم ذُلًّا لا ينزعُه شيءٌ حتى ترجِعوا إلى دينِكم » [الألباني في سلسلة الأحاديث الصحيحة] മുസ്‌ലിംകളുടെ ഇന്നത്തെ അവസ്ഥ വെച്ച് അവർക്ക് ഫലസ്‌തീൻ മോചിപ്പിക്കാനാവില്ല. ഞാൻ ഒരു ദോഷൈകദൃക്കായതു കൊണ്ട് പറയുന്നതല്ല. മറിച്ച്, ഞാൻ തികഞ്ഞ ശുഭാപ്തിവിശ്വാസക്കാരനാണ് - അല്ലാഹുവിന്റെ പ്രാപഞ്ചികമായ നടപടിക്രമങ്ങളിൽ. അതവർക്ക് വിജയവും ആധിപത്യവും വാഗ്ദാനം ചെയ്യുന്നു - അവർ ദീനിലേക്ക് മടങ്ങിയാൽ. പക്ഷെ, ഇന്നത്തെ മുസ്‌ലിംകൾക്ക് അവരുടെ റബ്ബിനെ അറിയില്ല. അവരുടെ ഹൃദയങ്ങളിൽ വിശ്വാസം അതീവ ദുർബ്ബലമാണ്. സർക്കാറുകൾ മുതൽ ചെറിയ സ്ഥാപനങ്ങൾ വരെ ഏതാണ്ടെല്ലാവരും പലിശയിടപാടുകൾ നടത്തുന്നവരാണ്; എങ്ങും എവിടെയും അഴിഞ്ഞാ-ടുന്നവരും നമസ്‌കാരം പാഴാക്കുന്നവരുമാണ്. നിജസ്ഥതി നോക്കിയാൽ നാം അല്ലാഹുവിന്റെ ശർഇന് പുറത്താണ്; അല്ലാഹു ഉദ്ദേശിച്ച അപൂർവ്വം ചിലരൊഴികെ. എന്നിരിക്കെ നിങ്ങൾ സഹായം പ്രതീക്ഷിക്കുന്നുവോ? അല്ലാഹുവിന്റെ വാക്കനുസരിച്ച് അവന്റെ സഹായം വ്യവസ്ഥക്കു വിധേയമാണ്: « നിങ്ങൾ അല്ലാഹുവിനെ സഹായിക്കുന്നുവെങ്കിൽ അവൻ നിങ്ങളെ സഹായിക്കും ». ഇത് പ്രാപഞ്ചികമായ ചര്യയാണ്; ഇതാണ് യാഥാർത്ഥ്യം. പക്ഷെ, നിങ്ങൾ യാഥാർത്ഥ്യം അറിഞ്ഞില്ലെന്ന് നടിക്കുന്ന ജനങ്ങളാണ്. എന്നിട്ട് പറയുന്നു, ജനങ്ങൾ ആളും അർത്ഥവും ചെലവ-ഴിക്കാൻ ആഗ്രഹിക്കുന്നു! ഏതു ജനങ്ങളാണത്? ഇത് പൊളിവാക്കാണ്!! ഇന്നത്തെ മുസ്‌ലിം ജനവിഭാഗങ്ങൾ സദ്‌വൃത്തരല്ല, ദുർവൃത്തരാണ്. നമ്മുടെ ജീവിതത്തിൽ അല്ലാഹുവിന്റെ ദീൻ പ്രയോഗവത്ക്ക-രിക്കുന്നതിലൂടെയല്ലാതെ, വൈകാരികമായ ഈ വാചകമടി കൊണ്ട് നമ്മളിൽനിന്ന് നിന്ദ്യത ഒഴിവാകില്ല; നമുക്ക് ജൂതരെ ഓടിക്കാനാവുകയുമില്ല. അങ്ങനെയാണ് നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നത്: « നിങ്ങൾ കുത്സിത മാർഗ്ഗങ്ങളിലൂടെ പലിശയിടപാട് നടത്തുന്നു, പശുവിന്റെ വാലും പിടിച്ച് നടക്കുന്നു, കൃഷിയിൽ തൃപ്തിയടയുന്നു, ജിഹാദ് കൈവിടുന്നു, എങ്കിൽ അല്ലാഹു നിങ്ങളുടെ മേൽ നിന്ദ്യത അടിച്ചേൽപിക്കും. നിങ്ങൾ ദീനിലേക്ക് മടങ്ങുന്നതു വരെ യാതൊന്നിനും അത് നീക്കിത്തരാനാവില്ല ». (നബിവചനം) ഇമാം അൽബാനി رحمه الله മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ حفظه الله 05 സഫർ 1446 / 1 1 ആഗസ്റ്റ് 2024
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|