|
Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم قال عمر: الحق أبلج، لا يخفى على فطن [مجموع الفتاوى] ഉമർ رضي الله عنه പറയുന്നു: സത്യം തെളിമയാർന്നതാണ്. വകതിരിവുള്ളവന് ഗോപ്യമാവില്ല. [മജ്‌മൂഉൽ ഫതാവാ] قال أبو الفضل الميداني رحمه الله: الحقُّ أَبْلَجُ وَالبَاطِلُ لَجْلَجٌ. يعني أن الحق واضح، يقال: صُبْح أَبْلَج، أي مُشْرِق،... والباطل لجلج: أي مُلْتَبِس، قال المبرد: قوله لجلج أي يَتَرَدَّد فيه صاحبُه ولا يصيب منه مخرجاً. [مجمع الأمثال] അബുൽ ഫദ്ൽ അൽമൈദാനീ رحمه الله പറയുന്നു: സത്യം തെളിമയാർന്നതാണ്. അസത്യം കലങ്ങിമറിഞ്ഞതാണ്. അതായത്: സത്യം സ്പഷ്ടവും വ്യക്തവുമാണ്, തെളിമയാർന്ന അഥവാ വെട്ടിത്തിളങ്ങുന്ന പ്രഭാതം എന്നു പറയാറുള്ളതുപോലെ. അസത്യം കലങ്ങിമറിഞ്ഞതാണ്: അതായത്, കൂടിക്കലർന്നതാണ്. മുബർറിദ് പറയുന്നു: لجلج (കലങ്ങിയ) എന്നാൽ, അതിന്റെ ആൾ അതിൽ സംശയത്തിൽ അകപ്പെട്ടവനായിരിക്കും. അതിൽ നിന്നു പുറത്തു കടക്കാൻ വഴിയറിയാതെ കുടുങ്ങിയവനായിരിക്കും. [മജ്‌മഉൽ അംഥാൽ] قال شيخ الإسلام أحمد بن تيمية الحراني رحمه الله فلا تعجب من كثرة أدلة الحق، وخفاء ذلك على كثيرين، فإن دلائل الحق كثيرة، والله يهدي من يشاء إلى صراط مستقيم، وقل لهذه العقول التي خالفت الرسول، في مثل هذه الأصول: كادها باريها، واتل قوله تعالى: {وجعلنا لهم سمعا وأبصارا وأفئدة فما أغنى عنهم سمعهم ولا أبصارهم ولا أفئدتهم من شيء إذ كانوا يجحدون بآيات الله وحاق بهم ما كانوا به يستهزئون} (الأحقاف:٢٦) [درء تعارض العقل والنقل] ശൈഖുൽ ഇസ്‌ലാം അഹ്‌മദ് ബിൻ തൈമിയ്യഃ رحمه الله പറയുന്നു: സത്യത്തിന്റെ തെളിവുകൾ ഇത്രയധികമുണ്ടായിട്ടും അധികമാളുകൾക്കും അത് തെളിയാതിരിക്കുന്നത് കണ്ട് നീ അത്ഭുതപ്പെടേണ്ട. തീർച്ചയായും സത്യത്തിന്റെ വഴിയടയാളങ്ങൾ ധാരാളമുണ്ട്, അല്ലാഹു അവനുദ്ദേ-ശിക്കുന്നവരെ നേരായ വഴിയിലേക്ക് നയിക്കുന്നു. ഇത്തരം അടിസ്ഥാന കാര്യങ്ങളിൽ അല്ലാഹുവിന്റെ ദൂതന് എതിര് നിൽക്കുന്ന ബുദ്ധികളോട് നീ പറയൂ: “(അവയുടെ കുതന്ത്രം നിമിത്തം) അവയുടെ സ്രഷ്ടാവ് അവയെ തെറ്റിച്ചു കളഞ്ഞിരിക്കുന്നു.” അല്ലാഹുവിന്റെ ഈ വചനവും നീ പാരായണം ചെയ്തുകൊടുത്തേക്കൂ: “അവർക്ക് നാം കാതും കണ്ണുകളും ഹൃദയങ്ങളും നൽകി. എന്നിട്ട് അവർ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു കൊണ്ടിരുന്നതിനാൽ അവരുടെ കാതോ കണ്ണുകളോ ഹൃദയങ്ങളോ അവർക്ക് യാതൊരു ഐശ്വര്യവും നൽകിയില്ല. അവർ പരിഹസിച്ചതേ-തിനെയോ, അത് (ആ ശിക്ഷ) അവരെ വലയം ചെയ്യുകയുമുണ്ടായി.” (അഹ്ഖാഫ്: 26) [ദർഉ തആറുളിൽ അഖ്‌ലി വന്നഖ്ൽ] قال الإمام ابن القيم رحمه الله لَيْسَ الْعَجَبُ مِمَّنْ هَلَكَ كَيْفَ هَلَكَ، إِنَّمَا الْعَجَبُ مِمَّنْ نَجَا كَيْفَ نَجَا؟ [مدارج السالكين] ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: നശിച്ചവൻ എങ്ങനെ നശിച്ചു എന്നതിലല്ല അത്ഭുതം! രക്ഷപ്പെട്ടവൻ എങ്ങനെ രക്ഷപ്പെട്ടു എന്നതിൽ മാത്രമാണ് അത്ഭുതം!! [മദാരിജുസ്സാലികീൻ] — അബൂ തൈമിയ്യ ഹനീഫ് ബാവ حفظه الله 13 റബീഉൽ അവ്വൽ 1446 / 16 സെപ്റ്റംബർ 2024
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed