Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم رَبَّنَاۤ ءَاتِنَا فِی ٱلدُّنۡیَا حَسَنَةً وَفِی ٱلۡـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ ﴾ ഞങ്ങളുടെ റബ്ബേ! ദുനിയാവിൽ ഞങ്ങൾക്ക് നീ നന്മ നൽകേണമേ, പരലോകത്തും നന്മ നൽകേണമേ, നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തു രക്ഷിക്കണേ. ﴿ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: كَانَ رَسُولُ اللَّهِ ﷺ يَسْتَحِبُّ الْجَوَامِعَ مِنَ الدُّعَاءِ وَيَدَعُ مَا سِوَى ذَلِكَ. (رواه أبو داود وصححه الألباني) ആഇശ رضي الله عنها പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ദുആകളിൽ നിന്ന് ജവാമിഉകളാണ് ഇഷ്ടപ്പെട്ടിരുന്നത്, മറ്റുള്ളവ ഒഴിവാക്കുമായിരുന്നു. [അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്] എന്താണീ ജവാമിഅ്? الجامعة لخير الدنيا والآخرة وهي ما كان لفظه قليلا ومعناه كثيرا (عون المعبود) ഇഹപര ഗുണങ്ങളെ ഒരുമിച്ചുൾക്കൊള്ളുന്നവ. വാക്കുകൾ കുറഞ്ഞതും ധാരാളം ആശയം നിറഞ്ഞതുമാണവ. [ഔനുൽ മഅ്ബൂദ്] അല്ലാഹുവിന്റെ റസൂലിന് അതായിരുന്നു ഇഷ്ടം. ഏറെ സ്നേഹമുള്ള തന്റെ പ്രിയതമക്ക് അവിടുന്ന് നൽകിയ വസ്വിയ്യത്തും അതു തന്നെ. قال رسول الله ﷺ: يا عائشة: عليك بالجوامع والكوامل (رواه أحمد عن عائشة وصححه الألباني) അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “ആഇശാ, നീ ജവാമിഉം കവാമിലും മുറുകെപ്പിടിക്കുക.” [അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്] അപ്പോൾ കവാമിൽ? അതാണ് പൂർണ്ണതയും സൗന്ദര്യവുമുള്ള സാരസമ്പൂർണ്ണമായ വാക്കുകൾ. ഖുർആനിലും സുന്നത്തിലും വന്ന ദുആകളുടെ സവിശേഷതയും അതു തന്നെയാണ്. ഇഹപര ഗുണങ്ങളെ ഒരുമിച്ചുൾക്കൊള്ളുന്ന, പൂർണ്ണതയും സൗന്ദര്യവുമുള്ള സാരഗുണ സമ്പന്നമായ കുറഞ്ഞ വാക്കുകൾ. നാവിന് അതീവ ലളിതം. ഹൃദിസ്ഥമാക്കാൻ വളരെ എളുപ്പം. അവയിലൊന്നാണ് ദുനിയാവിലെയും പരലോകത്തെയും സകല നന്മകളും തേടി നബി ﷺ ഏറ്റവുമധികം ആവർത്തിച്ചിരുന്ന ഈ ദുആ. رَبَّنَاۤ ءَاتِنَا فِی ٱلدُّنۡیَا حَسَنَةً وَفِی ٱلۡـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ • • • • • • • • • • عَنْ أَنَسٍ قَالَ: كَانَ أَكْثَرُ دُعَاءِ النَّبِيِّ ﷺ " اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً، وَفِي الْآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ " ( رواه البخاري) അനസ് رضي الله عنه പറയുന്നു: നബി ﷺ യുടെ ഏറിയ ദുആയും ഇതായിരുന്നു: "അല്ലാഹുവേ! ഞങ്ങളുടെ റബ്ബേ! ദുനിയാവിൽ ഞങ്ങൾക്ക് നീ നന്മ നൽകേണമേ, പരലോകത്തും നന്മ നൽകേണമേ, നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തു രക്ഷിക്കണേ.” [ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്] ഒരു അടിയന് അവന്റെ ആവശ്യങ്ങൾ തന്റെ റബ്ബിനോട് ചോദിക്കാൻ അവൻ തന്നെ പഠിപ്പിച്ചുതന്ന ഈ വാക്കുകളെക്കാൾ മഹത്വമുള്ള മറ്റൊന്ന് കണ്ടെത്താനാവില്ല. ഇരുലോകത്തും ഹസനത്ത് എന്നാൽ എന്താണ്? സലഫുകൾ നൽകിയ വ്യാഖ്യാനങ്ങൾ കാണാം: قَالَ عَلِيُّ بْنُ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ فِي الدُّنْيَا حَسَنَةً: امْرَأَةٌ صَالِحَةٌ، وَفِي الْآخِرَةِ حَسَنَةً: الْجَنَّةُ وَقَالَ الْحَسَنُ: فِي الدُّنْيَا حَسَنَةً: الْعِلْمُ وَالْعِبَادَةُ، وَفِي الْآخِرَةِ حَسَنَةً، الْجَنَّةُ وَقَالَ السُّدِّيُّ وَابْنُ حِبَّانَ: ﴿فِي الدُّنْيَا حَسَنَةً﴾ رِزْقًا حَلَالًا وَعَمَلًا صَالِحًا، ﴿وَفِي الْآخِرَةِ حَسَنَةً﴾ الْمَغْفِرَةُ وَالثَّوَابُ وَقَالَ قَتَادَةُ: فِي الدُّنْيَا عَافِيَةً وَفِي الْآخِرَةِ عَافِيَةً وَقَالَ عَوْفٌ فِي هَذِهِ الْآيَةِ: مَنْ آتَاهُ اللَّهُ الْإِسْلَامَ وَالْقُرْآنَ وَأَهْلًا وَمَالًا فَقَدْ أُوتِيَ فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً (البغوي في معالم التنزيل) അലി ബിൻ അബീ ത്വാലിബ് رَضِيَ اللَّهُ عَنْهُ പറയുന്നു: ദുനിയാവിൽ നന്മയെന്നാൽ സ്വാലിഹത്തായ ഭാര്യയും, പരലോകത്ത് നന്മയെന്നാൽ സ്വർഗ്ഗവുമാണ്. ഹസൻ رحمه الله പറയുന്നു: ദുനിയാവിൽ നന്മയെന്നാൽ അറിവും ആരാധനയുമാണ്. പരലോകത്ത് നന്മയെന്നാൽ സ്വർഗ്ഗവും. സുദ്ദിയും ഇബ്‌നു ഹിബ്ബാനും رحمهما الله പറയുന്നു: ദുനിയാവിൽ നന്മയെ-ന്നാൽ ഹലാലായ വിഭവവും സ്വീകാര്യയോഗ്യമായ കർമ്മവുമാണ്. പരലോകത്ത് നന്മയെന്നാൽ പാപമോചനവും പ്രതിഫലവുമാണ്. ഖതാദഃ رحمه الله പറയുന്നു: ദുനിയാവിൽ ആഫിയത്ത്, പരലോകത്തും ആഫിയത്ത്. ഔഫ് رحمه الله പറയുന്നു: ആർക്ക് അല്ലാഹു ഇസ്‌ലാമും ഖുർആനും കുടുംബവും സമ്പത്തും നൽകിയോ അവന് ദുനിയാവിൽ നന്മ ലഭിച്ചു, പരലോകത്തും നന്മ ലഭിച്ചു. [ബഗവി തഫ്‌സീറിൽ ഉദ്ധരിച്ചത്] സലഫുകളുടെ വിശദീകരണങ്ങളെ മുഴുവൻ കോർത്തിണക്കിക്കൊണ്ട് ഇബ്‌നു കഥീർ رحمه الله പറയുന്നത് കാണുക: فَجَمَعَتْ هَذِهِ الدعوةُ كلَّ خَيْرٍ فِي الدُّنْيَا، وصرَفت كُلَّ شَرٍّ فَإِنَّ الْحَسَنَةَ فِي الدُّنْيَا تشملُ كُلَّ مَطْلُوبٍ دُنْيَوِيٍّ، مِنْ عَافِيَةٍ، وَدَارٍ رَحْبَةٍ، وَزَوْجَةٍ حَسَنَةٍ، وَرِزْقٍ وَاسِعٍ، وَعِلْمٍ نَافِعٍ، وَعَمَلٍ صَالِحٍ، وَمَرْكَبٍ هَنِيءٍ، وَثَنَاءٍ جَمِيلٍ، إِلَى غَيْرِ ذَلِكَ مِمَّا اشْتَمَلَتْ عَلَيْهِ عباراتُ الْمُفَسِّرِينَ، وَلَا مُنَافَاةَ بَيْنَهَا، فَإِنَّهَا كُلَّهَا مُنْدَرِجَةٌ فِي الْحَسَنَةِ فِي الدُّنْيَا. وَأَمَّا الْحَسَنَةُ فِي الْآخِرَةِ فَأَعْلَى ذَلِكَ دُخُولُ الْجَنَّةِ وَتَوَابِعُهُ مِنَ الْأَمْنِ مِنَ الْفَزَعِ الْأَكْبَرِ فِي العَرَصات، وَتَيْسِيرِ الْحِسَابِ وَغَيْرِ ذَلِكَ مِنْ أُمُورِ الْآخِرَةِ الصَالِحٍةِ، وَأَمَّا النَّجَاةُ مِنَ النَّارِ فَهُوَ يَقْتَضِي تَيْسِيرَ أَسْبَابِهِ فِي الدُّنْيَا، مِنَ اجْتِنَابِ الْمَحَارِمِ وَالْآثَامِ وَتَرْكِ الشُّبَهَاتِ وَالْحَرَامِ. (تفسير القرآن العظيم) അപ്പോൾ ഈ പ്രാർത്ഥന ദുനിയാവിലെ മുഴുവൻ നന്മകളും ഒരുമിച്ചു ചേർക്കുകയും, മുഴുവൻ ദോഷങ്ങളെയും അകറ്റുകയും ചെയ്യുന്നു. കാരണം നിശ്ചയമായും ദുനിയാവിലെ നന്മകൾ എന്നത് ഇഹലോകത്തെ മുഴുവൻ ആവശ്യങ്ങളെയും ഉൾക്കൊള്ളുന്നു. ആഫിയത്ത് (സൗഖ്യം), വിശാല-മായ ഭവനം, നല്ലവളായ ഇണ, സമൃദ്ധമായ വിഭവം, ഉപകാരപ്രദമായ അറിവ്, സ്വീകാരയോഗ്യമായ കർമ്മം, സൗകര്യപ്രദമായ വാഹനം, ശ്ലാഘനീയമായ വ്യക്തിത്വം തുടങ്ങി മുഫസ്സിറുകളുടെ ഉദ്ധരണികളിൽ ഉൾപ്പെടുന്ന എല്ലാം അതിൽ പെടുന്നു. അവ തമ്മിൽ എതിരില്ല. അവ-യെല്ലാം ദുനിയാവിലെ നന്മയെന്ന പട്ടികയിൽ വരുന്നവയാണ്. എന്നാൽ പരലോകത്തെ നന്മയെന്നാൽ, അതിൽ ഏറ്റവും ഉന്ന-തമായത് സ്വർഗ്ഗപ്രവേശവും അതോടനുബന്ധിച്ചുള്ള കാര്യങ്ങളായ വിചാരണാ വേളയിലെ ഏറ്റവും വലിയ ഭയവിഹ്വലതയിൽ നിന്നുള്ള നിർഭയത്വവും, വിചാരണ എളുപ്പമാകലും തുടങ്ങിയവയാണ്. പരലോ-കത്ത് ഗുണമുള്ള എല്ലാ കാര്യങ്ങളും അതിലുൾപ്പെടുന്നു. എന്നാൽ നരകത്തിൽ നിന്നുള്ള രക്ഷയെന്നത്, വിലക്കുകളും പാപങ്ങളും ശുബുഹാത്തുകളും ഹറാമുകളും വെടിഞ്ഞ് ദുനിയാവിൽ അതിനുള്ള കാര-ണങ്ങൾ എളുപ്പമായിത്തീരൽ അതിന്റെ തേട്ടങ്ങളിൽ പെടുന്നു. [ഇബ്‌നു കഥീർ തഫ്‌സീറിൽ രേഖപ്പെടുത്തിയത്] ചുരുക്കത്തിൽ, സകല നന്മകളും തേടുന്ന, സകല തിന്മകളിൽ നിന്നും രക്ഷ തേടുന്ന, ഇഹപര ഗുണങ്ങളെ ഒരുമിച്ചുൾക്കൊള്ളുന്ന, പൂർണ്ണതയും സൗന്ദര്യവുമുള്ള സാരഗുണ സമ്പന്നമായ കുറഞ്ഞ വാക്കുകൾ. ജവാമി-ഉകളിലും കവാമിലുകളിലും ഉൾപ്പെടുന്ന അതിഗംഭീര ദുആ. സുഖവും ദുഖഃവും, രോഗവും ആരോഗ്യവും, സമ്പന്നതയും ദാരിദ്ര്യവുമെല്ലാം ഈ ജീവിതത്തിൽ മാറി മാറി വന്നേക്കാം. ഏത് അവസ്ഥയിലും ഹസനത്താ യിരിക്കണം ആത്യന്തികമായി തനിക്ക് ലഭിക്കേണ്ടത് എന്നുകൂടിയാണ് ഈ പ്രാർത്ഥനയുടെ താത്പര്യം. സത്യവിശ്വാസിയുടെ കാര്യം അത്ഭുത-മാകുന്നത് അതിന് തൗഫീഖ് ലഭിക്കുന്നതിലൂടെയാണ്. അവന്റെ ജീവി-താവസ്ഥകളെല്ലാം നന്മ മാത്രമായി പരിണമിക്കുന്നു. സമാധാനത്തിലും സന്തോഷത്തിലും മാത്രമല്ല പ്രയാസത്തിന്റെ അങ്ങേയറ്റത്തെത്തി നിൽക്കുമ്പോഴും അല്ലാഹുവിൽ അഭയം തേടാനുള്ള വാക്കുകൾ കൂടിയാണ് ഈ പ്രാർത്ഥനയെന്ന് നബി ﷺ പഠിപ്പിക്കുന്ന ഒരു സന്ദർഭം കൂടി ചേർത്തു വായിക്കുക عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ ﷺ عَادَ رَجُلًا مِنَ الْمُسْلِمِينَ قَدْ خَفَتَ، فَصَارَ مِثْلَ الْفَرْخِ، فَقَالَ لَهُ رَسُولُ اللَّهِ ﷺ: " هَلْ كُنْتَ تَدْعُو بِشَيْءٍ، أَوْ تَسْأَلُهُ إِيَّاهُ؟ " قَالَ: نَعَمْ، كُنْتُ أَقُولُ: اللَّهُمَّ، مَا كُنْتَ مُعَاقِبِي بِهِ فِي الْآخِرَةِ، فَعَجِّلْهُ لِي فِي الدُّنْيَا. فَقَالَ رَسُولُ اللَّهِ ﷺ: " سُبْحَانَ اللَّهِ لَا تُطِيقُهُ - أَوْ لَا تَسْتَطِيعُهُ - أَفَلَا قُلْتَ: اللَّهُمَّ آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ ". قَالَ : فَدَعَا اللَّهَ لَهُ فَشَفَاهُ (رواه مسلم) അനസ് رضي الله عنه നിവേദനം. രോഗം മൂലം ശോഷിച്ച്, ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ അവശനായിത്തീർന്ന ഒരു മുസ്‌ലിമിനെ അല്ലാഹുവിന്റെ റസൂൽ ﷺ സന്ദർശിക്കുമ്പോൾ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: "താങ്കൾ എന്തെങ്കിലും പ്രാർത്ഥിക്കുകയോ ചോദിക്കുകയോ ചെയ്തിരുന്നുവോ?” അദ്ദേഹം പറഞ്ഞു: "അതെ, ഞാൻ ഇങ്ങനെ പറയാറുണ്ടായിരുന്നു: അല്ലാഹുവേ! വല്ല ശിക്ഷയും നീ എനിക്ക് പരലോകത്തേക്ക് വെച്ചിട്ടുണ്ടെങ്കിൽ, അത് ഇവിടെ ദുനിയാവിൽ തന്നെ നൽകി അവസാനിപ്പിക്കണേ.” അത് കേട്ട് അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "സുബ്ഹാനല്ലാ! താങ്കൾക്കത് താങ്ങാനാവില്ലകെട്ടോ. മറിച്ച്, താങ്കൾക്ക് ഇങ്ങനെ പറയാമായിരുന്നില്ലേ: അല്ലാഹുവേ! ദുനിയാവിൽ ഞങ്ങൾക്ക് നന്മ നൽകേണമേ, പരലോകത്തും നന്മ നൽകേണമേ, നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കണേ.” അനസ് رضي الله عنه പറയുന്നു: അങ്ങനെ അദ്ദേഹം അല്ലാഹുവിനോട് അപ്രകാരം ദുആ ചെയ്യുകയും, അദ്ദേഹത്തിന് അല്ലാഹു ശമനം നൽകുകയും ചെയ്തു. [മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്] നമ്മൾ മെനഞ്ഞുണ്ടാക്കി, കുറെ എണ്ണിപ്പെറുക്കി നാവിട്ടടിക്കുന്ന വാക്കുക ളെക്കാളെല്ലാം എത്ര സുന്ദരമാണീ ദുആ! എല്ലാ ആവശ്യങ്ങൾക്കുമുള്ള ഒറ്റമൂലികൂടിയാണിത്. അല്ലാഹു നമുക്ക് കനിഞ്ഞേകിയ കാരുണ്യമാണത്. ولله الحمد والمنة! — അബൂ തൈമിയ്യ ഹനീഫ് ബാവ
28 റമദാൻ 1446 / 28 മാർച്ച് 2025
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|