ചിന്താ പ്രഭാത"ത്തിന്റെ സുന്നത്തിനോടുള്ള കലിപ്പ് തീരുന്നില്ല. *സുന്നത്തിനെ പ്രഹരിക്കാൻ കിട്ടിയ അവസരം മുതലാക്കുകയാണ് മടമൂരിക്കുട്ടന്മാർ.*** സ്ത്രീകൾ മുഖം* മറക്കുന്നത് മതവിരുദ്ധമെന്നു ഒരുത്തൻ മൈക്ക് കെട്ടിപ്പറഞ്ഞപ്പോൾ ^ചിന്താ പ്രഭാതക്കാരൻ ^എഴുതിപ്രചരിപ്പിക്കുകയാണ്. ചുരുക്കത്തിൽ സുന്നത്തിനെതിരെ തുറന്ന യുദ്ധത്തിലാണ് മർക്കസുദ്ദഅവയിലെ മുറിവൈദ്യന്മാർ.
>ചിന്താ പ്രഭാതമെന്നാൽ നേരം വെളുക്കുമ്പോൾ തലയിൽ തെളിയുന്ന ഒരുത്തന്റെ ചിന്ത മാത്രമാണ്. അതിനു എരിവും പുളിയും കൂട്ടി ഓരോന്ന് എഴുതി വിടുന്ന കൂട്ടത്തിൽ മുസ്‌ലിം സ്ത്രീകൾ മുഖം മറക്കുന്നതിനെ പരിഹസിച്ചു കൊണ്ട് രണ്ടു പെൺകുട്ടികൾ തന്നെ കാണാൻ വന്ന അനുഭവം പങ്കു വെക്കുന്നുണ്ട്. തന്റെ ശിഷ്യയുടെ മുഖമടക്കം ആകാര വടിവും ശരീര മുഴുപ്പും കാണാൻ കഴിയാത്തതിലുള്ള പരിഭവം അതിൽ മുഴുക്കെ പറഞ്ഞു അരിശം തീർക്കുകയാണ്. പോരാത്തതിന് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഇതുപോലുള്ള മറ്റൊരനുഭവവും ചേർത്തിട്ടുണ്ട്. കേരളത്തിൽ ഇസ്‌ലാമിക പ്രബോധന രംഗത്ത് മഹത്തായ സംഭാവനകൾ അർപ്പിച്ച ആളൊന്നുമല്ലല്ലോ അയാൾ. പക്ഷെ, ഇവിടെ രണ്ടു പേരുടെയും ലക്ഷ്യം ഒന്ന് തന്നെ. അതിനു എരിവ് കൂട്ടാൻ പറ്റിയത് എന്ന നിലയിൽ കൊടുത്തതാണ്. ഏറ്റവും പുതിയതായി ടീപിയുടെ മാതൃഭൂമി ലേഖനവുമായി ബന്ധപ്പെട്ടു എഴുതിയ കൂട്ടത്തിൽ എഴുതിയത് ഇങ്ങിനെ :- " ജിന്ന് ബാധ, സിഹ്ർ ബാധ, വിരലനക്കൽ, കാൽ വിരൽ കൊണ്ട് നമസ്കാരത്തിൽ ചവിട്ടൽ(മുട്ടൽ), താടി ക്രമാതീതമായി വളർത്തൽ, തുണിയും പാന്റും കാൽമുട്ടിനു തൊട്ടു താഴെ വെച്ച് മുറിക്കൽ, സ്ത്രീകൾ മുഖം മറക്കൽ, ആട് ജീവിതം തുടങ്ങിയ എത്രയെത്ര അറബി വേഷപ്പകർച്ചകൾ" 1 - ജിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കും. 2 - സിഹ്ർ ബാധ സംഭവിക്കും. 3 - അത്തഹിയ്യാത്തിൽ വിരൽ അനക്കണമെന്ന സുന്നത്ത് 4 - നമസ്കാരത്തിൽ കാൽ മടമ്പു ചേർത്ത് വെക്കണമെന്ന ഹദീസ്. 5 - താടി വളർത്താനുള്ള കൽപന. 6 - നെരിയാണിക്കു മുകളിൽ വസ്ത്രം ആക്കൽ. 7 - സ്ത്രീകൾ മുഖം മറക്കൽ. സ്വഹീഹ് ആയ ഹദീസുകൾ കൊണ്ട് വ്യക്തമായി സ്ഥിരപ്പെട്ട അഞ്ചോളം സുന്നത്തുകളെ ഒറ്റശ്വാസത്തിൽ വെട്ടി നിരത്തുന്ന ഇവൻ മടവൂരിയല്ല, ഇഖ് വാനികൾക്കു കഞ്ഞി വെച്ച കള്ളനാണ്. അനിഷേധ്യമായ തെളിവുകൾ കൊണ്ട് മുകളിലുള്ള ഏഴു കാര്യവും ഖണ്ഡന ഭയമില്ലാതെ സ്ഥാപിക്കാൻ സാധിക്കും. പക്ഷെ, പോത്തിനോട് വേദമോതിയിട്ടു എന്ത് കാര്യം? നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ സ്നേഹിക്കുകയെന്നത് ഒരു മുസ്‌ലിമിന്റെ നിർബന്ധ ബാധ്യതയാണ്. അത് പോലെ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ദീൻ എന്ന നിലയിൽ കൊണ്ട് വന്ന കാര്യങ്ങൾ സ്വീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യാൻ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്. അതിനു പകരം പരിഹസിക്കുകയും കൊച്ചാക്കുകയും ചെയ്യുന്നത് കുഫ്‌റിലേക്കു പോലും എത്തിച്ചേരുമെന്ന് നാം അറിയുക. "താടി ക്രമാതീതമായി വളർത്തൽ" എന്ന് പറഞ്ഞാൽ എന്താണ് ?താടിയുടെ ക്രമം എങ്ങിനെയാണ്? സലാഹുദ്ധീൻ മദനിയും സലാം സുല്ലമിയുമൊക്കെ വെച്ച ഉമിക്കരി താടി ക്രമപ്രകാരമാണോ? ഇനി അതല്ല മടവൂരും ഹമീദ് മദീനിയുമൊക്കെ വെച്ച ഒരിഞ്ചു താടി മതിയോ? അതുമല്ല ഉമർ സുല്ലമിയുടെ ഒരു ചാൺ താടി? സയീദ്-ജമാലുദ്ധീൻ ഫാറൂഖിമാരുടെ നെഞ്ചിലേക്ക് പടർന്നിറങ്ങിയ താടി ക്രമാതീതമാവുമോ? ഒന്ന് വിശതീകരിച്ചു തരണം! ഇനി ഇവരൊക്കെ ഈ അറബി വേഷപ്പകർച്ചകൾ കെട്ടിയാടുന്നത് അറബികളുടെ കീശ കണ്ടിട്ടാണോ? പാലക്കോടുംപാറക്കടവുമൊക്കെയാണ് ഇപ്പോൾ മത കാര്യങ്ങൾ നിശ്ചയിക്കുന്നത്. പൊതു സമൂഹത്തിൽ ലയിച്ചു ചേർന്ന് ബഹുസ്വരത ഉണ്ടാക്കാൻ സുന്നത്തു (ചേലാകർമ്മം) ചെയ്യാൻ പാടില്ലെന്നും മൂത്രമൊഴിച്ചാൽ ശുദ്ധി വരുത്തരുതെന്നുമൊക്കെ ചിലപ്പോൾ ഇവർ ഫത് വ ഇറക്കിക്കളയും !! അറബി ആചാരങ്ങൾ ഇഷ്ടമില്ലാത്ത 'പരുഷ്കാരി'കളാണ്. ആനുകാലിക ചർച്ചകളുടെ കൂട്ടത്തിൽ, മുജാഹിദ് പ്രസ്ഥാനവും, മർകസ് ദഅവയും മടവൂരുമൊക്കെ മുസ്‌ലിം കൈരളിക്കു ഇനിയും ഒരു ബാധ്യതയായി ആവശ്യമുണ്ടോ എന്ന് കൂടി ഗൗരവപൂർവ്വം ആലോചിക്കേണ്ടതുണ്ട്. കള്ളനാണയങ്ങൾ തിരിച്ചറിയപ്പെടണം. സാധാരണ ജനങ്ങൾ വഞ്ചിക്കപ്പെടരുത്. മുസ്ലിംകളുടെ ശത്രുക്കൾ ഹൈന്ദവ തീവ്രവാദികളോ മാധ്യമങ്ങളോ അല്ല. അവരാരും ഒരു ആയത്തോ ഹദീസോ ദുർവ്യാഖ്യാനിച്ചിട്ടില്ല. മറിച്ചു മുസ്‌ലിമിന്റെ യഥാർത്ഥ ശത്രു, പ്രമാണങ്ങളെ ദുർവ്യാഖ്യാനിക്കുകയും തെറ്റായി പ്രചരിപ്പിക്കുകയും ചെയ്യുന്ന കൂട്ടിക്കൊടുപ്പുകാരാണ്. കാരണം, പുറത്തുള്ള ശത്രുക്കൾക്കു പിൻവാതിൽ തുറന്നു കൊടുക്കുന്നത് ഉള്ളിലുള്ള ശത്രുക്കളാണ്. ഉള്ളിലുള്ള ചതിയന്മാരായ കള്ളന്മാരെ തിരിച്ചറിഞ്ഞില്ലെങ്കിൽ പുറത്തുള്ളവരെ തിരിച്ചറിയാൻ കഴിയില്ല. - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|