ഫലസ്തീൻ പ്രശ്നം തുടങ്ങിയിട്ട് നുറ്റാണ്ടിനോടടുക്കുന്നു. അറബികൾ ഒന്നിച്ച് ഔദ്യോഗിക യുദ്ധങ്ങളും അറബികളുടെ ഒത്താശയോടെ കലാപങ്ങളും ഏറെ അവിടെ നടന്നിട്ടുണ്ട്. ജൂതരാഷ്ട്രത്തിന്റെ പിറവിയിൽ തന്നെ ലോക വൻശക്തികൾക്കു നേരിട്ട് പങ്കുണ്ട്. തുടർന്നിങ്ങോട്ടുള്ള അറബികളുമായുള്ള എല്ലാ യുദ്ധങ്ങളിലും അമേരിക്കയടക്കമുള്ള വൻ ശക്തികൾ ഇസ്രായേലിന് പരസ്യ പിന്തുണ നൽകുന്നവരാണ്. രണ്ട് കോണിലൂടെ ഈ വിഷയം കാണുന്നവരുണ്ട്. ഇസ്ലാമിന്റെ കാഴ്ചപ്പാടിലൂടെയാണ് ഒന്നാമത്തേത്. അങ്ങനെ നോക്കുമ്പോൾ, ഫലസ്തീനിൽ ഇപ്പോൾ നടക്കുന്ന യുദ്ധം തീർത്തും ഇസ്ലാമിക വിരുദ്ധമാണ്. ഇസ്ലാമിലെ ജിഹാദുമായി അതിന് യാതൊരു ബന്ധവുമില്ല. ഹമാസ് ജിഹാദ് നടത്താൻ യോഗ്യതയുള്ള ആളുകളല്ല. അവർക്ക് അതിന് മതപരമായ യാതൊരു അവകാശവുമില്ല. ആ നിലക്ക് ഫലസ്തീനിലെ ഹമാസിന്റെ നടപടിയെ മുസ്ലിം ലോകത്തുള്ള ആധികാരികരായ പ്രാമാണിക പണ്ഡിതന്മാരൊക്കെ വിമർശിക്കുകയും ശെരിയായ നിലപാട് വ്യക്തമാക്കിയതുമാണ്. രണ്ടാമത്തെ വീക്ഷണം, കേവലം രാഷ്ട്രീയപരവും ജന്മനാടിന്റെ സ്വാതന്ത്ര്യവും എന്ന നിലയിലാണ്. ആ വീക്ഷണത്തിൽ അമേരിക്കക്കു എതിര് നിൽക്കുക എന്ന നയത്തിന്റെ ഭാഗമായി ലോകത്തു കമ്മ്യുണിസ്റ്റുകാരും റഷ്യയും ചൈനയും ഒക്കെ ഹമാസിനോട് അനുകൂല നിലപാട് സ്വീകരിക്കുന്നു. തുർക്കി ഖത്തർ മലേഷ്യ തുടങ്ങിയവ ഇഖ്വാനീ ചായ്വിന്റെ പേരിലും മേഖലയിലെ സൗദി മേൽക്കോയ്മ അവസാനിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹമാസിനെ പിന്തുണക്കുന്നു. ഇതിൽ ഏറ്റവും വലിയ കെണിയൊരുക്കി കാത്തിരിക്കുന്നത് ഇറാനും ഷിയാക്കളുമാണ്. ഹിസ്ബുല്ലയും ഹൂഥികളും കൂടെയുണ്ട്. ഇടക്കാലത്ത് ഫലസ്തീൻ പ്രശ്നത്തിൽ ഇടപെടുകയും മേഖലയിലെ സൗദി നേതൃത്വത്തിലുള്ള സുന്നീ പക്ഷബെൽറ്റ് തകർക്കാൻ ഇറാൻ സ്വപ്നം കാണുകയും ചെയ്യുന്നു. അതിന് യമനിൽ ഇറാൻ അവരുടെ കഴിവിന്റെ പരമാവധി കിണഞ്ഞു തോറ്റു പോയതാണ്. ഹമാസുമായുള്ള ഇറാന്റെ ചങ്ങാത്തം ലോകത്താർക്കും രഹസ്യമല്ല. ആ അവിശുദ്ധ ബന്ധം ഉപയോഗപ്പെടുത്തി മേഖലയിൽ ആധിപത്യം സ്ഥാപിക്കണമെന്ന പൂതി ഇറാൻ ഉള്ളിൽ ഒളിപ്പിച്ചു വെക്കുന്നുണ്ട്. ഇക്കാര്യം സൗദിയടക്കമുള്ള അറബ് രാഷ്ട്രങ്ങൾക്ക് നന്നായി അറിയാം. ആ പൂതി നടക്കില്ല അതിന് വെച്ച വെള്ളം ഇറക്കി വെക്കാൻ അവർ പറയാതെ പറയുന്നുണ്ട്. ഫലസ്ത്തീൻ പ്രശ്നത്തെ കച്ചവടവൽക്കരിച്ചു സാധുക്കളായ മുസ്ലിം സഹോദരന്മാരുടെ രക്തം കൊണ്ട് രാഷ്ട്രീയം കളിക്കുന്ന ഹമാസും ഇറാനും അതിൽ നേട്ടങ്ങളുണ്ട്. അറബികളെ ആ കൊലച്ചതിയിൽ ചാടിച്ചു സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും മതപരമായും നട്ടെല്ലൊടിക്കാമെന്ന സ്വപ്നം പൂവണിയില്ലെന്നു മാത്രം. പക്ഷെ ഈ പ്രശ്നത്തിന്റെ വസ്തുത മനസ്സിലാക്കാതെ തികച്ചും വൈകാരികവും രാഷ്ട്രീയവുമായ നിലക്ക് അഭിപ്രായം പറഞ്ഞ് ആളാകാൻ നോക്കുന്ന മുസ്ലിം ഗ്രുപ്പുകളും സംഘടനകളും ദീനും ദുനിയാവും മനസ്സിലാക്കാത്ത പോഴന്മാരാണ്. എപ്പോൾ എന്ത് എങ്ങിനെ പറയണമെന്നറിയാത്ത ചുഴലിയും അതിനെ താങ്ങുന്ന സീഡീ ടവർ മുജാഹിദുകളും അപ്പുറവും ഇപ്പുറവും നോക്കാതെ ഹമാസിനെ തോളിലേറ്റി നടക്കുന്ന ജമാഅത്തെഇസ്ലാമി സുഡാപ്പികളും മർകസ് ദഅവ ഫാൻസുകളും കളിയറിയാതെ ആടുകയാണ്. നേരും നെറിയുമുള്ള ഒരു മുസ്ലിമിനെ സംബന്ധിച്ചേടത്തോളം മുസ്ലിം ലോകത്തുള്ള പ്രാമാണികരായ ഉലമാക്കൾ നിലയുറപ്പിച്ച ഒന്നാമത്തെ നിലപാടാണ് സ്വീകാര്യമായിട്ടുള്ളത്. ദേശസ്നേഹവും മാതൃരാജ്യവും വൈകാരിക സമ്മർദ്ദങ്ങളും നിലപാടുകൾ ആരെയെങ്കിലും സ്വാധീനിക്കുന്നുണ്ടെങ്കിൽ അവർക്കതാകാവുന്നതാണ്. എന്നാൽ ഇസ്ലാമിക നിലപാടാണ് അതെന്ന് പറയരുതെന്ന് മാത്രം. ഫലസ്തീനിലെ പതിനായിരക്കണക്കിന് മുസ്ലിം സഹോദരങ്ങളുടെ ചോരയും അധ്വാനവും ജീവിക്കാനുള്ള അവകാശവും നിരാകരിച്ചു കൊണ്ടല്ല ഇത് പറയുന്നത്. ഒരു നിരപരാധിയായ മുസ്ലിമിന്റെ ചോരക്ക് കഅബയേക്കാൾ വിലയുണ്ട്. ജൂതന്റെ അതിക്രമം വെച്ച് പൊറുപ്പിക്കാൻ കഴിയുന്ന ഒന്നല്ല. കാഴ്ചകൾ അങ്ങേയറ്റം ഹൃദയഭേദകമാണ്. ആ നിരപരാധികളുടെ കൂടെയാണ് നമ്മൾ നിൽക്കേണ്ടത്. اللهم نجِّ المسلمين المستضعفين في فلسطين واكس عارهم وأطعم جائعم وأهلك الصهاينة الظالمين - ബശീർ പുത്തൂർ
0 Comments
ആഇശ رَضِيَ اللَّهُ عَنْهَا യുടെ അടുക്കൽ ഒരു സ്ത്രീ വന്നിട്ട് ചോദിച്ചു: ജനങ്ങളിൽ ആരാണ് എനിക്ക് ഏറ്റവും കടപ്പെട്ടത്? അവർ പറഞ്ഞു: നിന്റെ ഭർത്താവ്. അവൾ ചോദിച്ചു: അപ്പോൾ അദ്ദേഹത്തിന് ഏറ്റവും കടപ്പെട്ടത് ആരാണ്? അവൾക്ക് അദ്ദേഹത്തോട് കടപ്പാട് നിശ്ചയിച്ചുകൊടുത്തപോലെ അദ്ദേഹ ത്തിന് തിരിച്ചും ഏൽപ്പിച്ചേക്കുമെന്ന പ്രതീക്ഷയോടെയാണ് അവൾ അങ്ങനെ ചോദിച്ചത്. അപ്പോൾ അവർ പ്രതിവചിച്ചു: അദ്ദേഹത്തിന്റെ ഉമ്മയാണ്. (ഹന്നാദ് ബിൻ സരി സുഹ്ദിൽ ഉദ്ധരിച്ചത്) – അബൂ തൈമിയ്യ قال هناد بن السري رحمه الله: حَدَّثَنَا أَبُو الْأَحْوَصِ، عَنْ سَعِيدِ بْنِ مَسْرُوقٍ، عَنْ رَجُلٍ قَالَ: أَظُنُّهُ ابْنَ أَبْزَى قَالَ: جَاءَتِ امْرَأَةٌ إِلَى عَائِشَةَ رَضِيَ اللَّهُ عَنْهَا، فَقَالَتْ لَهَا: مَنْ أَعْظَمُ النَّاسِ عَلَيَّ حَقًّا؟ قَالَتْ: «زَوْجُكِ» قَالَتْ: فَمَنْ أَعْظَمُ النَّاسِ عَلَيْهِ حَقًّا رَجَاءً أَنْ تَجْعَلَ لَهَا عَلَيْهِ نَحْوَ مَا جَعَلَتْ لَهُ عَلَيْهَا، فَقَالَتْ: «أُمُّه» (الزهد لهناد بن السري)
മുസ്ലിം ഭരണാധികാരിയും യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നതും അല്ലാത്തതുമായ ശത്രുക്കളുമായും കരാറും വെടി നിർത്തലും സന്ധിയും ഉടമ്പടിയും ഒക്കെ അനുവദനീയമായ കാര്യമാണ്.
അള്ളാഹു പറയുന്നു. "നിങ്ങൾ മസ്ജിദുൽ ഹറാമിന്റെ അടുക്കൽ വെച്ച് കരാർ നടത്തിയവർക്കല്ലാതെ എങ്ങിനെയാണ് മുശ്രിക്കുകൾക്ക് അല്ലാഹുവിന്റെ അടുക്കലും അവന്റെ റസൂലിന്റെ അടുക്കലും ഒരു കരാർ നിലവിലുണ്ടാവുക? എന്നാൽ അവർ നിങ്ങളോട് നല്ല നിലയിൽ വർത്തിക്കുമ്പോൾ നിങ്ങൾ അവരോടും നല്ല നിലയിൽ വർത്തിക്കുക. തീർച്ചയായും അള്ളാഹു സൂക്ഷ്മത പുലർത്തുന്നവരെ ഇഷ്ട്ടപ്പെടുന്നു. ഇബ്നു തൈമിയ رحمه الله പറയുന്നു. "അവ അനുവദനീയമായ ഉടമ്പടികളാണ്" അള്ളാഹു പറയുന്നു"നിങ്ങൾ ദുർബലരാകരുത്, നിങ്ങൾ ഉന്നതിയിലായിരിക്കെ (ശത്രുക്കളെ) സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്. ഇബ്നു ഹജർ رحمه الله പറയുന്നു. " ആ ആയത്തിൽ പറയുന്ന ശർത്തിന്റെ അർത്ഥം തീർച്ചയായും സന്ധിക്കുള്ള കൽപന, സന്ധി ചെയ്യുന്നതിൽ ഏറ്റവും ഗുണകരം ഇസ്ലാമിന് ആയിത്തീരുക എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ്. യുദ്ധത്തിലുള്ളതോ അല്ലാത്തതോ ആയ ശത്രുവുമായി ഉടമ്പടിയിലും കരാറിലും ഏർപ്പെടുന്നതിന്റെ ലക്ഷ്യം, അല്ലെങ്കിൽ കാരണം നന്മ ഉണ്ടാകലും ഉപദ്രവം തടയലുമാണ്. സമാധാനത്തിന്റെ ആഹ്വാനം മുസ്ലിം ഭരണാധികാരിയിൽ നിന്നാണ് പ്രാഥമികമായി ഉണ്ടാകുന്നതെങ്കിൽ, അത് ഭരണാധികാരിയുടെ വിവേചനാധികാരത്തിൽ പെട്ട കാര്യമാണ്. ഇബ്നു ഹജർ رحمه الله പറയുന്നു. " സന്ധിക്കു അറിയപ്പെട്ട പരിധിയില്ല. മറിച്ച് അത് മുസ്ലിംകൾക്ക് ഏറ്റവും അനുയോജ്യമായ നിലക്കുള്ളതും ഗുണകരവുമായതും എന്ന നിലയിൽ ഭരണാധികാരി കാണുന്ന അഭിപ്രായത്തെ ആശ്രയിച്ചു നിൽക്കുന്നതാണ്." വ്യക്തികൾക്കോ സംഘടനകൾക്കോ പാർട്ടികൾക്കോ അതിൽ ഒരു പങ്കുമില്ല. പൊതു നന്മ നിലനിർത്തലും ഉപദ്രവം തടുക്കലും അള്ളാഹുവിന്റെ ദീനിന്റെ താൽപര്യമാണ്. മുസ്ലിംകൾക്കു വന്നു പെടാൻ സാധ്യതയുള്ള അപകടാവസ്ഥകളെ സാധിക്കുമെങ്കിൽ തടഞ്ഞു നിർത്തേണ്ട മതപരമായ ബാധ്യത ഭരണാധികാരികൾക്കുണ്ട്. അതിന് പൂർണ്ണമായി കഴിയാത്ത പക്ഷം സാധിക്കുന്ന വിധത്തിൽ പരമാവധി കഴിവും പ്രാപ്തിയും വിനിയോഗിച്ചു കൊണ്ട് കൂടുതൽ അപകടം നിറഞ്ഞ അവസ്ഥകൾ സംജാതമാകാതിരിക്കാൻ പരിശ്രമിക്കേണ്ട ബാധ്യത ഭരണാധികാരിക്കുണ്ട്. അള്ളാഹു പറയുന്നു. " നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ നിങ്ങൾ അള്ളാഹുവിനെ സൂക്ഷിക്കുക" അള്ളാഹു പറയുന്നു. " ഒരു ആത്മാവിനെയും അതിന്റെ കഴിവിൽ പെടാത്തത് ചെയ്യാൻ അള്ളാഹു നിർബന്ധിക്കുന്നില്ല. അത് സമ്പാദിച്ചത് അതിന് തന്നെയുള്ളതാണ്. അത് സമ്പാദിച്ച തിന്മകളും അതിനു തന്നെ. സന്ധിയിലൂടെയും സമാധാനമാർഗ്ഗത്തിലൂടെയും ഉപദ്രവങ്ങൾ തടുക്കാനുള്ള ശ്രമങ്ങൾ ഭരണാധികാരിയുടെ ഭാഗത്തു നിന്നുമുണ്ടാകണം. അബു ഹുറൈറرضي الله عنهനിന്ന് ഇബ്നു ഹിബ്ബാൻ حمه الله രിവായത്തു ചെയ്യുന്നു. നബി ﷺ യുടെ അരികിൽ ഹാരിഥ് അൽ ഗതഃഫാനി വന്നിട്ട് ഇങ്ങിനെ പറഞ്ഞു: "മുഹമ്മദേ, മദീനയിലെ കാരക്ക ഞങ്ങൾക്ക് നീ പകുത്തു നൽകണം. അപ്പോൾ അദ്ദേഹം പറഞ്ഞു "ഞാൻ സുഊദുമാരോട് കുടിയാലോചിക്കട്ടെ" എന്നിട്ടദ്ദേഹം സഅദ് ബിൻ മുആദ്, സഅദ് ബിൻ ഉബാദ, സഅദ് ബിൻ റബീഉ, സഅദ് ബിൻ ഖൈതമ, സഅദ് ബിൻ മസ്ഊദ് എന്നിവരോട് അന്വേഷിച്ചു. അദ്ദേഹം അവരോടു ചോദിച്ചു. "അറബികൾ ഒറ്റക്കെട്ടായി നിങ്ങളെ ആക്രമിച്ചിട്ടുണ്ട് എന്ന കാര്യം എനിക്കറിയാം. ഹാരിഥ് നിങ്ങളോട് മദീനയിലെ കാരക്ക അവർക്കു കൂടി പകുത്തു നൽകാൻ ആവശ്യപ്പെടുന്നു. ഈ വർഷത്തിലേത് നിങ്ങൾ അങ്ങിനെ ഉദ്ദേശിക്കുന്നുവെങ്കിൽ ആകാവുന്നതാണ്. അപ്പോൾ അവർ ചോദിച്ചു "അല്ലാഹുവിന്റെ റസൂലേ, ഇത് അല്ലാഹുവിൽ നിന്നുള്ള വഹ്യ് ആണെങ്കിൽ അല്ലാഹുവിന്റെ കൽപന ഞങ്ങൾ സ്വീകരിക്കാം. ഇനി അതല്ല, താങ്കളുടെ ഇഷ്ടവും അഭിപ്രായവുമാണെങ്കിൽ അതും ഞങ്ങൾ സ്വീകരിക്കാം. അത് രണ്ടുമല്ലെങ്കിൽ, ഞങ്ങൾ അവരെയും ഞങ്ങളെയും ഒരുപോലെയാണ് കാണുന്നത്. കാശ് നൽകി വാങ്ങിയാലല്ലാതെ ഞങ്ങളിൽ നിന്ന് അവർക്ക് ഒരു ചുള കാരക്കയും ലഭിക്കില്ല. അപ്പോൾ നബി ﷺ (ഹാരിഥിനോട്) പറഞ്ഞു. "അവർ പറയുന്നത് എങ്ങിനെയാണെന്ന് നിങ്ങൾ കേട്ടല്ലോ" അപ്പോഴവർ പറഞ്ഞു "മുഹമ്മദേ, നീ ചെയ്തത് ചതിയാണ്" അപ്പോൾ ഹസ്സാൻ ബിൻ താബിത് رضي الله عنه നബി ﷺ യെ പ്രകീർത്തിച്ചു കൊണ്ട് കവിത പാടുകയും അദ്ദേഹത്തിന്റെ മഹത്വം വർണ്ണിക്കുകയും ചെയ്തു. നബി ﷺ ഖൈബറുകാരോടും നജ്റാൻ കാരോടും അല്ലാത്തവരോടും സന്ധി ചെയ്തിട്ടുണ്ട്. ഖുറൈശികളോട് അവർ സന്ധി ലംഘിക്കുന്നത് വരെ കരാറിലേർപ്പെടുകയും ഉടമ്പടി രേഖയിൽ തുല്യം ചാർത്തുകയും ചെയ്തിട്ടുണ്ട്. ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു. “ജൂതന്മാരും അല്ലാത്തവരുമായ സത്യനിഷേധികളോട് മുസ്ലിം ഭരണാധികാരികൾ ഉടമ്പടിയിലേർപ്പെടുന്നത് അവരോടുള്ള മതപരമായ ബന്ധത്തെയോ മൈത്രിയെയോ അനിവാര്യമാക്കുന്നില്ല. മറിച്ച് ഇരു ഭാഗത്തും സമാധാനം പുലരാനും പരസ്പര ആക്രമത്തിന് അറുതി വരുത്താനും ക്രയ വിക്രയം, വാണിജ്യം ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ മെച്ചപ്പെടുത്താനുമാണ്. അവിശ്വാസികളുമായുള്ള ഇത്തരം സമാധാന ഉടമ്പടികൾ സ്വഹാബികളുടെ കാലം തൊട്ടു തന്നെ ചരിത്രത്തിൽ ഒരുപാടുണ്ടായിട്ടുണ്ട്. ഇബ്നുൽ അറബി رحمه الله തന്റെ തഫ്സീറിൽ പറയുന്നു. സന്ധി ചെയ്യുന്നതിലൂടെ മുസ്ലിംകൾക്ക് പൊതുവെ ഗുണവും നന്മയും സംജാതമാവുമെന്നുണ്ടെങ്കിൽ മുസ്ലിംകൾ തന്നെ അതിനു മുൻകൈയെടുക്കുന്നതിൽ തെറ്റില്ല. നജ്റാൻകാരും ഖൈബർകാരുമൊക്കെയായി നബി ﷺ സന്ധി ചെയ്തിട്ടുണ്ട്. ഖുറൈശികളുമായി പത്തു കൊല്ലത്തോളം സമാധാന ഉടമ്പടി ഉണ്ടായിട്ടുണ്ട്. അവസാനം അവർ കരാർ ലംഘിക്കുകയാണുണ്ടായത്. അതേ പാത തന്നെയാണ് ഖലീഫമാരും സ്വഹാബികളും പിന്തുടർന്നത്. ഇന്ന് ❖ ഇന്നലെകളിൽ, മുസ്ലിം ഭരണാധികാരികൾ സിയോണിസ്റ്റുകളുമായി സമാധാന കരാറുണ്ടാക്കുന്നതിനെ എതിർക്കുകയും, അത് മതപരമായി നിഷിദ്ധവും മഹാ പാതകവുമായി വീക്ഷിച്ചിരുന്ന ഹമാസ്, അധിനിവേശ സിയോണിസ്റ്റ് ശത്രുക്കളുമായി സ്വയം കരാറിലെത്തി !! അങ്ങിനെ, ഇന്ന്, വെള്ളിയാഴ്ച രാവിലെ തൊട്ട് ഇഖ്വാനീ ഹമാസും ശത്രുക്കളായ സിയോണിസ്റ്റുകളും തമ്മിൽ വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു. ഹമാസിന്റെ പക്കലുള്ള 50 ബന്ധികൾക്കു പകരമായി, സ്ത്രീകളും കുട്ടികളുമടക്കം സിയോണിസ്റ്റ് ജയിലുകളിൽ കഴിയുന്ന 150 ഫലസ്തീനി തടവുകാരെ കൈമാറ്റം ചെയ്യാമെന്ന വ്യവസ്ഥയിൽ നാല് ദിവസത്തേക്കാണ് വെടി നിർത്തൽ. കൂടാതെ, ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കാനും ഗാസ നിവാസികൾക്ക് വടക്കു നിന്ന് തെക്കോട്ടുള്ള ഗതാഗത സ്വാതന്ത്ര്യവും വ്യവസ്ഥ ചെയ്യുന്നു.
➤ ഹമാസി പറയുന്നു ▶ ആദ്യമായി, ശത്രു സേനയിലെ 2500 കൊല്ലപ്പെട്ടു !! ♦️ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ 2500 പേർ ? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ? ●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ? ➤ ഹമാസി പറയുന്നു ▶ആദ്യമായി ഉന്നത പദവിയിലിരിക്കുന്ന 300 സിയോണിസ്റ്റ് പട്ടാളക്കാർ ബന്ധനസ്ഥരായി ♦️ ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ 300 പേർ? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ? ●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ? ➤ ഹമാസി പറയുന്നു ▶ അര ലക്ഷം സിയോണിസ്റ്റ് കുടിയേറ്റക്കാർ ആട്ടിയോടിക്കപ്പെട്ടു ♦️ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ അര ലക്ഷം സിയോണിസ്റ്റ് കുടിയേറ്റക്കാർ ഭവന രഹിതരാകുന്നത്? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ? ●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ? ➤ ഹമാസി പറയുന്നു ▶ നിങ്ങളോട് ചോദിക്കുകയാണ് : അല്ലാഹുവിന്റെ തുലാസിൽ മുസ്ലിമിനാണോ അതല്ല ഭൂമിക്കാണോ കൂടുതൽ പ്രാധാന്യം ? ♦️ ഞാൻ പറയുന്നു അള്ളാഹുവിന്റെ തുലാസിൽ കൂടുതൽ പ്രാധാന്യം മുസ്ലിമിനാണൊ? നബി ﷺ പറയുന്നു. " അല്ലാഹുവിന്റെ പക്കൽ, ദുനിയാവ് തന്നെ നശിച്ചു പോകുന്നതിനേക്കാൾ ഗുരുതരമാണ് അന്യായമായി ഒരു മുസ്ലിമിന്റെ രക്തം ചിന്തുന്നത്. ഭൂമിയെക്കാൾ, ഫലസ്തീനി മുസ്ലിമിന്റെ ചോരയാണ് ഏറ്റവും സംരക്ഷിക്കപ്പെടേണ്ടത്. അതിനാൽ തന്നെ ബലഹീനതയും അശക്തിയും നിലനിൽക്കുമ്പോൾ യുദ്ധത്തിന് കൽപനയില്ല. അല്ലാഹുവിന്റെ ദീനിൽ യുദ്ധത്തിന് നിബന്ധനകളുണ്ട്. ശക്തിയും ശേഷിയും വ്യക്തമായ മുസ്ലിം ഭരണാധികാരിയുടെ നേതൃത്വവും അടക്കം സുന്നത്തിന് അനുസൃതമായ നിബന്ധനകൾ പൂർത്തിയാകുന്ന പക്ഷം അല്ലാഹു പറഞ്ഞ "നിങ്ങൾക്ക് യുദ്ധം നിയമമാക്കപ്പെട്ടു" എന്ന് നാം എല്ലാവരോടും പറയും ഏറ്റു മുട്ടാനുള്ള ശക്തിയും ശേഷിയും ഇല്ലാത്ത ബലഹീന സാഹചര്യങ്ങളിൽ മുസ്ലിംകൾ യുദ്ധത്തിൽ നിന്ന് ഒഴിവ് നൽകപ്പെട്ടവരാണ്. അവരപ്പോൾ ദുർബലരാണ് ഇമാം മുസ്ലിം رحمه الله തന്റെ സ്വഹീഹിൽ, ഇബ്നു മസ്ഊദ് رضي الله عنه നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറയുന്നു. "നബി ﷺ കഅബക്കരികിൽ വെച്ച് നമസ്കരിക്കുന്നതിനിടയിൽ, അബു ജഹലും അനുയായികളും അവിടെ ഇരിക്കുന്നു. -കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും ഒട്ടകങ്ങളെ അറുത്തിട്ടുണ്ട്.- അബു ജഹൽ ചോദിച്ചു. "ആരാണ് ആ ഒട്ടകങ്ങളുടെ കുടൽമാലകൾ കൊണ്ട് വന്നു മുഹമ്മദ് സുജൂദ് ചെയ്യുമ്പോൾ അവന്റെ തോളിൽ കൊണ്ട് വന്നിടുക? അപ്പോൾ അവിടെയുണ്ടായിരുന്ന ഏറ്റവും നിർഭാഗ്യവാനായ മനുഷ്യൻ അതിന് മുതിരുകയും നബി ﷺ സുജൂദിലേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ ചുമലിൽ ഇടുകയും ചെയ്തു. അപ്പോഴവർ പരസ്പരം ആർത്തട്ടഹസിച്ചു പരിഹസിച്ചു ചിരിച്ചു. ഞാനത് നോക്കിക്കൊണ്ട് നിൽക്കുകയാണ്. എനിക്കത് തടയാൻ കഴിയുമായിരുന്നെങ്കിൽ #റസൂലുള്ളാഹി ﷺ മയുടെ മുതുകിൽ നിന്ന് ഞാനത് തള്ളി മാറ്റുമായിരുന്നു. അങ്ങിനെ നബി ﷺ തന്റെ തല ഉയർത്താൻ കഴിയാതെ സുജൂദിൽ തന്നെ ആയി തുടർന്നു. അംറ് ബിൻ അബസയിൽ നിന്ന് ഇമാം മുസ്ലിം رحمه الله രിവായത്തു ചെയ്യുന്ന മറ്റൊരു ഹദീസിൽ, അദ്ദേഹം പറയുന്നു. " ഞാൻ ജാഹിലിയ്യത്തിൽ ആയിരിക്കെ, ജനങ്ങൾ വഴികേടിലാണെന്നും വിഗ്രഹാരാധകരാണെന്നും ഞാൻ ധരിച്ചു വെച്ചിരുന്നു. അപ്പോൾ മക്കയിൽ പല അദൃശ്യ വാർത്തകളും പറയുന്ന ഒരാളെക്കുറിച്ചു കേട്ടു. അങ്ങിനെ ഞാൻ അങ്ങോട്ട് യാത്ര ചെയ്തു. അപ്പോൾ റസൂലുള്ളാഹി ﷺ രഹസ്യപ്രബോധനത്തിലാണെന്ന് ഞാൻ മനസ്സിലാക്കി. അദ്ദേഹത്തിന്റെ ജനത അദ്ദേഹത്തോട് വളരെ കാർക്കശ്യത്തിലുമാണ്. ഞാൻ മക്കയിൽ അദ്ദേഹത്തിന്റെ അടുത്ത് സഹാനുഭൂതിയോടെ ചെന്നു . എന്നിട്ടു അദ്ദേഹത്തോട് ചോദിച്ചു. " എന്താണ് നിങ്ങളുടെ കാര്യം?" അദ്ദേഹം പറഞ്ഞു " ഞാൻ ഒരു നബിയാണ്." അപ്പോൾ ഞാൻ ചോദിച്ചു " എന്ത് നബി " ? അദ്ദേഹം പറഞ്ഞു " എന്നെ അല്ലാഹു അയച്ചതാണ്" എന്തുമായിട്ടാണ് താങ്കളെ അയച്ചതെന്ന് ഞാൻ ചോദിച്ചു അദ്ദേഹം പറഞ്ഞു " കുടുംബ ബന്ധം ചേർക്കാനും വിഗ്രഹങ്ങളെ തകർക്കാനും അല്ലാഹുവിനെ ഇബാദത്തിൽ ഏകനാക്കാനും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കാനുമായിട്ട് " ഞാനദ്ദേഹത്തോട് ചോദിച്ചു "ഇക്കാര്യത്തിൽ ആരാണ് താങ്കൾക്കൊപ്പമുള്ളത്" ? അദ്ദേഹം പറഞ്ഞു "ഒരടിമയും ഒരു സ്വതന്ത്രനും" അദ്ദേഹം പറയുന്നു. അന്ന് അദ്ദേഹത്തിന്റെ കൂടെ അബൂബക്കറും ബിലാലും رضي الله عنهما മാത്രമാണ് വിശ്വസിച്ചവരായി ഉണ്ടായിരുന്നത്. അപ്പോൾ ഞാൻ പറഞ്ഞു "ഞാൻ തീർച്ചയായും താങ്കളോടൊപ്പമുണ്ട്." അദ്ദേഹം പറഞ്ഞു ഇന്നത്തെ അവസ്ഥയിൽ നിനക്കതിനു #കഴിയില്ല. എന്റെയും ജനങ്ങളുടെയും അവസ്ഥ നീ കാണുന്നില്ലേ? പക്ഷെ നീ നിന്റെ #കുടുംബത്തിലേക്ക്_മടങ്ങിപ്പോവുക. ഞാൻ മേൽക്കൈ നേടിക്കഴിഞ്ഞുവെന്നറിഞ്ഞാൽ നീ എന്റെ അരികിൽ വരിക. നബി ﷺ അന്ന്, മുസ്ലിംകളുടെ ദുർബലാവസ്ഥ അംറിനു ബോധ്യപ്പെടുത്തിക്കൊടുത്തു. ഒരു മുസ്ലിം തന്റെ ബാധ്യതകൾ നിറവേറ്റുകയും സൽക്കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്ന പക്ഷം ദൗർബല്യം ഒരു ന്യുനതയല്ല. അവിശ്വാസികൾ ഒരു മുസ്ലിമായ മനുഷ്യനെ കൊല്ലുന്നത് നബി ﷺ ഭയപ്പെട്ടു. മുസ്ലിംകളുടെ അശക്തിയും മുസ്ലിംകളോട് ഖുറൈശീ കുഫ്ഫാറുകൾക്കുള്ള ശത്രുതയുടെ കാഠിന്യവും അദ്ദേഹത്തിന് നബി ﷺ വ്യക്തമാക്കിക്കൊടുത്തു. അമ്പും വില്ലും വാളുമുള്ള കാലത്തായിരുന്നു ഇത്. അദ്ദേഹത്തോട് നബി ﷺ ചോദിച്ചു. "ജനങ്ങളുടെ അവസ്ഥയും എന്റെ അവസ്ഥയും നീ കാണുന്നില്ലേ? ഉപസംഹാരം ഇബ്നു തൈമിയ്യ رحمه الله പറയുന്നു. ഒരു വീക്ഷണം, ആക്ഷേപാർഹമല്ലെങ്കിൽ അത് സ്വീകരിച്ചവനെ ആക്ഷേപിക്കേണ്ടതില്ല എന്ന കാര്യം സുവിദിതമാണ്. ഇനി അത് ആക്ഷേപാർഹമാണെങ്കിൽ പതിനായിരക്കണക്കിന് മുസ്ലിംകളുടെ രക്തം ചൊരിയാൻ കാരണമാകുന്ന അഭിപ്രായത്തേക്കാൾ നല്ലത് ആ വീക്ഷണമാണ്. മനുഷ്യ രക്തം ചിന്തുന്നതിൽ മതപരമോ ഭൗതികപരമോ ആയ ഒരു നന്മയും മുസ്ലിംകൾക്കില്ല" (അബു ഉഥ്മാൻ മുഹമ്മദ് അൽ അഞ്ജരി حفظه الله എഴുതിയ ലേഖനത്തിന്റെ ആശയ സംഗ്രഹം) - ബശീർ പുത്തൂർ അടുത്ത ശനിയാഴ്ച, ഇൻശാ അല്ലാഹ്, ബുക്ക് പ്രകാശനം ചെയ്യാനുദ്ദേശിക്കുന്നു. ബുക്കിന്റെ ഡിജിറ്റൽ പതിപ്പ് അന്ന് മുതൽ ഗ്രൂപ്പിൽ ലഭ്യമായിരിക്കും.
“മനുഷ്യരുടെ കഴിവിൽപെട്ട കാര്യങ്ങൾ അവരോട് ചോദിക്കുന്നതു പോലെയാണ് ജിന്നുകളുടെ കഴിവിൽപെട്ട കാര്യം അവരോട് ചോദിക്കുന്നത്. അത് അനുവദനീയമാണ്. അത് അഭൗതികമായ മാർഗ്ഗത്തിലുള്ള ചോദ്യമല്ലാത്തതിനാൽ ശിർക്കല്ല.” ഇങ്ങനെ ഒരു വാദഗതി സമൂഹത്തിൽ നിലനിൽക്കുന്നു. ഇത് പ്രചരിപ്പിക്കുന്നവരുണ്ട്. അത് ശരിയാണെന്ന് അംഗീരിക്കുന്നവരുണ്ട്. അതിനു നേരെ കുറ്റകരമായ മൗനം പാലിക്കുന്നവരുണ്ട്. അത് തെറ്റാണെന്ന് അറിയാമെങ്കിലും ഫലപ്രദമായി ഖണ്ഡിക്കാൻ കഴിയാത്തവരുണ്ട്. ഇരുട്ടിന്റെ വൈതാളികർക്ക് പാമരജനങ്ങളെ എളുപ്പത്തിൽ ആശയക്കുഴപ്പത്തിലാക്കാൻ കഴിയുന്ന വിഷയം. ജിന്നുകളോടുള്ള ചോദ്യം മനുഷ്യരോടുള്ള ചോദ്യം പോലെയല്ലേ? അൽപം താർക്കികമായി സംസാരിച്ചാൽ, ശക്തമായ ഭാഷയിൽ സംശയമുന്നയിച്ചാൽ കൃത്യമായി മറുപടി പറയാൻ കഴിയാതെ പോകുന്ന ഇടത്തരം പണ്ഡിതന്മാർ പോലുമുണ്ട്. ആകയാൽ, ഇത് സംബന്ധിച്ച് സംശയമുണ്ടെങ്കിൽ അറിവുള്ളവരോട് ചോദിക്കൂ. ഈ ഗ്രൂപ്പിൽ അമാനി മൗലവി, അബൂ തൈമിയ്യ, ബഷീർ പുത്തൂൽ പോലുള്ളവരുണ്ട്. അവരോടോ എന്നോടോ നേരിട്ട് സംസാരിച്ച് സംശയം ദൂരീകരിക്കുന്നതായിരിക്കും ഉചിതം. സംശയങ്ങൾ ഉണ്ടാകുമ്പോൾ അത് ചോദിക്കേണ്ടവരോട് ചോദിക്കാൻ മടികാണിക്കുന്ന ചിലരുണ്ട്. അവർ സാധാരണക്കാരോട് ചോദിക്കുകയും ചർച്ച നടത്തുകയും ചെയ്യും. നിങ്ങൾ നിഷ്പക്ഷരാണ്, അതുകൊണ്ടാണ് നിങ്ങളോട് പറയുന്നത് എന്നൊരു മുഖവുരയും ചേർക്കും. അങ്ങനെ സംശയരോഗം അവരുമായി പങ്കുവെക്കും. ഇത് ഒരു തെറ്റായ പ്രവണതയാണ്. അതിലൂടെ സംശയം ദൂരീകരിക്കാനാവില്ല. മറ്റൊരാളെ കൂടി സംശയത്തിലും ഇരുട്ടിലും തളച്ചിടാനേ ഉതകൂ. പുറമെ, ഗ്രൂപ്പിലുള്ളവർ കക്ഷിത്വമുള്ളവരാണ് എന്ന ഒരു ധ്വനി വേറെയും. തീർച്ചയായും ഈ നിലപാട് വേദനയുണ്ടാക്കുന്നതാണ്. ജിന്നിനോടുള്ള സഹായം തേടൽ ഇത്തരം രോഗങ്ങൾ ധാരാളം ഉടലെടുക്കാൻ സാധ്യതയുള്ള വിഷയമായതിനാൽ മുൻകൂട്ടി തന്നെ പറയട്ടെ, ചോദിക്കേണ്ടവരോട് ചോദിക്കൂ. ദയവായി മറ്റുള്ളവർക്ക് സംശയരോഗം കൈമാറാതിരിക്കൂ. സൗദിയിലുള്ള ഒരു ഇടത്തരം പണ്ഡിതനോട് ജിന്നിനോട് സഹായം തേടുന്നതിനെ കുറിച്ച് ഒരു മലയാളി സംശയം ചോദിച്ചു. അതിന് അദ്ദേഹം ഒരു മറുപടി നൽകി. ഇക്കാര്യം ശൈഖ് റബീഅ് -حَفِظَهُ اللهُ- യോട് ഒരാൾ ഉദ്ധരിച്ചു. അപ്പോൾ ഈ എളിയവനും ആ സദസ്സിലുണ്ടായിരുന്നു. ശൈഖ് വളരെയധികം ക്ഷോഭിച്ചു. ഇത്തരക്കാരോടാണോ ഇങ്ങനെയുള്ള സങ്കീർണ്ണമായ വിഷയങ്ങൾ ചോദിക്കേണ്ടത്? അത് നിങ്ങൾ മുതിർന്നവരോടല്ലേ ചോദിക്കേണ്ടത്? നിങ്ങൾ ബഹു. മുഫതിയോട് ചോദിക്കൂ, ശൈഖ് ഫൗസാനോട് ചോദിക്കൂ, ശൈഖ് ലുഹൈദാനോട് ചോദിക്കൂ.. അല്ലാതെ ഇത്തരം വിഷയങ്ങൾ ഇതു പോലുള്ളവരോടല്ല ചോദിക്കേണ്ടത് എന്ന് വളരെ ഗൗരവപൂർവ്വം താക്കീത് നൽകുകയും ചെയ്തു. ഇതൊരു ഗുണപാഠമാണ്. ഹൃദയമുള്ളവർക്ക് അത് ഉൾക്കൊള്ളാൻ കഴിയും. ഹൃദയശൂന്യർക്ക് കടിപിടി കൂടാൻ പിന്നെയും ഒരു വാൽക്കഷ്ണം ബാക്കിയുണ്ടാകും. വഴിതെറ്റാൻ ഉദ്ദശിക്കുന്നവർക്ക് അവരുടെ മുന്നിൽ ധാരാളം പഴുതകൾ കാണാനാകും എന്ന് ആദ്യമേ ഉണർത്തുന്നു. ഇത് ഒരു നസ്വീഹത്തായി കണ്ടാൽ മതി. വരികളിൽ തെളിയുന്ന വ്യക്തമായ ആശയങ്ങളേ ഇതിലുള്ളു. വരികൾക്കിടയിൽ ചികയാനൊന്നുമില്ല. നമുക്ക് ഏവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ. (സുബൈർ. എം) അലി رضي الله عنه നിവേദനം. നബി صلى الله عليه وسلم പറയുന്നു: "അല്ലാഹുവേ, ഹറാമിലേക്ക് പോകാതെ ഹലാൽ കൊണ്ട് നീയെനിക്ക് മതിയാക്കണേ. നിന്റെ ഔദാര്യം കൊണ്ട് നീയല്ലാത്തവരിലേക്ക് പോകാതെ എന്നെ നീ ധന്യനാക്കേണമേ. (തിർമുദി സുനനിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈർ عَنْ عَلَى رضي الله عنه عَنِ النَّبِيِّ صلى الله عليه وسلم
«اللَّهُمَّ اكْفِنِي بِحَلَالِكَ عَنْ حَرَامِكَ، وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ » التِّرْمِذِيُّ فِي سُنَنِهِ وَحَسَّنَهُ الْأَلْبَانِيُّ ഇബ്നു മസ്ഊദ് رحمه الله നിവേദനം. നബി صلى الله عليه وسلم പറയുന്നു: അല്ലാഹുവേ, ഞാൻ നിന്നോട് കേഴുന്നു.. നിന്റെ ഔദാര്യത്തിൽനിന്ന്, നിന്റെ കാരുണ്യത്തിൽനിന്ന്.. നീയല്ലാതെ ആരും അത് അധീനപ്പെടുത്തുന്നില്ല. (ത്വബറാനി | അൽ മുഅ്ജമുൽ കബീർ) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عَنْ عَبْدِ اللهِ بْنِ مَسْعُودٍ، عَن النَّبِيِّ صلى الله عليه وسلم
اللهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ وَرَحْمَتِكَ فَإِنَّهُ لَا يَمْلِكُهَا إِلَّا أَنْتَ الطَّبَرَانِيُّ فِي الْكَبِيرِ وَصَحَّحَهُ الْأَلْبَانِيُّ അബ്ദുള്ളാഹി ബിൻ മസ്ഊദ് റദിയള്ളാഹു അൻഹു പറയുന്നു: "തന്റെ റബ്ബിനോട് ഇഖ്ലാസ് കാണിക്കുന്നവൻ മണലിൽ നടക്കുന്നവനെപ്പോലെയാണ്. അവന്റെ പാദസ്പർശം നീ കേൾക്കില്ല ; പക്ഷെ അതിന്റെ അടയാളം നിനക്ക് കാണാൻ പറ്റും". - ബഷീർ പൂത്തർ قال عبد الله بن مسعود رضي الله عنه : "المخلص لربه كالماشي على الرمل لا تسمع خطواته ولكن ترى آثاره
جامع العلوم والحكم (٢٠٣) പ്രമാണങ്ങൾക്ക് വിരുദ്ധമായ (പണ്ഡിതാ) ഭിപ്രായങ്ങളിലേക്ക് നോക്കപ്പെടാവതല്ല; അതെത്ര പ്രബലമാണെങ്കിലും. “അദ്ധേഹത്തിന് അതെങ്ങിനെ അറിയാതെ പോയി" എന്ന് പറയപ്പെടാവതുമല്ല. അല്ലാഹുവാണ് (ശരിയിലേക്ക്) ഉതവി നൽകുന്നവൻ (ഇബ്നു ഹജർ - ഫത്ഹുൽ ബാരി- പേജ് 26, വോള്യം -1) - ബഷീർ പൂത്തർ قال الحافظ ابن حجر في الفتح: لا يُلْتَفَتُ إلَى الْآرَاءِ وَلَوْ قُويَتْ مَعَ وُجُودِ سُنَةٍ تَخَالِفُهَا وَلَا يُقَالُ كَيْفَ خَفِي ذَا عَلَى فَلَانٍ وَاللَّهَ الْمُوَفِّقُ
(فتح الباري - الجزء الأول - صفحة ٢٦) അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: "നിങ്ങൾ ഇൽമു നേടണം; അത് പിടികൂടപ്പെടുന്നതിന് മുമ്പെ. അത് പിടികൂടപ്പെടുന്നത്, അതിന്റെ വാഹകരായ ആളുകൾ പോയിത്തീരലാണ്." (ഇബാനത്തുൽ കുബ്റാ - ഇബ്നു ബത്വ) - ബഷീർ പൂത്തർ عبد الله بْن مَسْعُودٍ رضي الله عنه قَالَ: عَلَيْكُمْ بِالْعِلْمِ قَبْلَ أَنْ يُقْبَضَ وَقَبْضُهُ ذَهَابُ أَهْلِهِ
الإبانة الكبرى - ابن بطة അബൂ മസ്ഊദ് رضي الله عنه നിവേദനം: ചിരന്തനമായ പ്രവാചക വചനങ്ങളിൽ നിന്നും ജനം ഓർമ്മയിൽ സൂക്ഷിച്ചു പോരുന്ന കാര്യങ്ങളിൽ പെട്ടതാണ്, നിനക്ക് ലജ്ജയില്ലെങ്കിൽ തോന്നിയ പോലെ ചെയ്തോളൂ എന്നത്. (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈർ قَالَ رَسُولُ اللهِ
إِنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلَامِ النُّبُوَّةِ الأولى: إِذَا لَمْ تَسْتَحْيِ فَاصْنَعْ مَا شِئْتَ الْبُخَارِيُّ فِي صَحِيحِهِ عَنْ أَبِي مَسْعُودٍ നബി صل الله عليه وسلم അലി رضي الله عنه വിനോട് പറഞ്ഞു : നീ മുഖേന ഒരാൾക്കെങ്കിലും അല്ലാഹു ഹിദായത് നൽകുന്നതാണ് നിനക്ക് ഒരു ചുവന്ന ഒട്ടകം ഉണ്ടാകുന്നതിനേക്കാളും ഗുണകരം. (ബുഖാരി, മുസ്ലിം) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قَالَ النَّبِيُّ صلى الله عليه وسلم لِعَلِي رَضِيَ اللَّهُ عَنْهُ
فَوَ اللهِ لَأَنْ يَهْدِيَ اللهُ بكَ رَجُلًا وَاحِدًا خَيْرٌ لَكَ مِنْ أَنْ يَكُونَ لَكَ حُمْرُ النَّعَمِ مُتَّفَقٌ عَلَيْهِ ശൈഖ് ആദിൽ മൻസൂർ അൽ ബാശാ - حفظه الله - പറയുന്നു: "പണ്ഡിതന്മാരുടെ ചരിതങ്ങളിൽ വന്ന പരാമർശങ്ങളെല്ലാം പിന്തുടരപ്പെടേണ്ടവയല്ല. അവയെ പ്രമാണവുമായി ഒത്തുനോക്കണം. പ്രമാണവുമായി യോജിക്കുന്നവ നാം സ്വീകരിക്കുക. സ്ഖലിതങ്ങളിൽ അവരോട് ക്ഷമിക്കുക." മർകസ് അബീ ബക്ർ അസ്സിദ്ദീഖിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന് - ഞായർ, 15/ദുൽഹിജ്ജ/1444 AH - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ذكر شيخنا عادل بن منصور الباشا حفظه الله
ليس كل ما يذكر في سير العلماء يقتدى به بل يعرض على الحق، فما وافق الحق قبلناه، ويعتذر لهم فيما أخطئوا فيه محاضرة لمركز أبي بكر الصديق رضي الله عنه الأحد ١٥/ذي الحجة/١٤٤٤هـ Your browser does not support viewing this document. Click here to download the document. വൃദ്ധന്റെ ഹൃദയം രണ്ടെണ്ണത്ത പരിണയിക്കുന്നതിൽ യൗവ്വനമാകും : ദീർഘായുസ്സും സമ്പത്തു, മോഹവും. (മുസ്ലിം) - ബഷീർ പൂത്തർ قَلْبُ الشَّيْخ شاب عَلَى حُبِّ اثْنَتَيْنِ: طُولُ الحَياةِ، وحُبُّ المال
الراوي: أبو هريرة | المحدث: مسلم | المصدر صحیح مسلم ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു : മുത്തഖീങ്ങളാകാൻ അവരിൽ ഒരു തെറ്റും സംഭവിക്കരുതെന്നോ തെറ്റു കുറ്റങ്ങളിൽ നിന്നും സുരക്ഷിതരാകണമെന്നോ നിബന്ധനയൊന്നും ഇല്ല. അങ്ങനെയായിരുന്നു കാര്യമെങ്കിൽ ഈ സമുദായത്തിൽ ഒരു മുത്തഖിയും ഉണ്ടാകുമായിരുന്നില്ല. എന്നാൽ ആരാണോ തന്റെ പാപങ്ങങ്ങളിൽ നിന്നും പശ്ചാത്തപിച്ച് മടങ്ങുകയും തിന്മകൾ മായ്ച്ചു കളയുന്ന നന്മകളില് ഏർപ്പെടുകയും ചെയ്യുന്നത് അവൻ മുത്തഖീങ്ങളിൽ ഉൾപ്പെടുന്നതാണ്. [മിൻഹാജുസ്സുന്ന:7/82] - അബൂ സ്വലാഹ് അബ്ദുൽ കരീം അമാനി قال شيخ الإسلام ابن تيمية رحمه الله
ليس من شرط المُتقِين ونحوهم أن لا يقع منهم ذنب ، ولا أن يكونوا معصومين من الخطأ والذنوب؛ فإن هذا لو كان كذلك لم يكن في الأمة مُتَّقٍ بل من تاب من ذنوبه دخل في المُتقِين ، ومن فعل ما يُكفِّر سيئاته دخل في المُتَّقِين [ منهاج السنة | (٨٢/٧) ] |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|