ഫലസ്തീൻ പ്രശ്നം തുടങ്ങിയിട്ട് നുറ്റാണ്ടിനോടടുക്കുന്നു. അറബികൾ ഒന്നിച്ച് ഔദ്യോഗിക യുദ്ധങ്ങളും അറബികളുടെ ഒത്താശയോടെ കലാപങ്ങളും ഏറെ അവിടെ നടന്നിട്ടുണ്ട്. ജൂതരാഷ്ട്രത്തിന്റെ പിറവിയിൽ തന്നെ ലോക വൻശക്തികൾക്കു നേരിട്ട് പങ്കുണ്ട്. തുടർന്നിങ്ങോട്ടുള്ള അറബികളുമായുള്ള എല്ലാ യുദ്ധങ്ങളിലും അമേരിക്കയടക്കമുള്ള വൻ ശക്തികൾ ഇസ്രായേലിന് പരസ്യ പിന്തുണ നൽകുന്നവരാണ്. രണ്ട് കോണിലൂടെ ഈ വിഷയം കാണുന്നവരുണ്ട്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടിലൂടെയാണ് ഒന്നാമത്തേത്. അങ്ങനെ നോക്കുമ്പോൾ, ഫലസ്തീനിൽ ഇപ്പോൾ നടക്കുന്ന യുദ്ധം തീർത്തും ഇസ്‌ലാമിക വിരുദ്ധമാണ്. ഇസ്‌ലാമിലെ ജിഹാദുമായി അതിന് യാതൊരു ബന്ധവുമില്ല. ഹമാസ് ജിഹാദ് നടത്താൻ യോഗ്യതയുള്ള ആളുകളല്ല. അവർക്ക് അതിന് മതപരമായ യാതൊരു അവകാശവുമില്ല. ആ നിലക്ക് ഫലസ്തീനിലെ ഹമാസിന്റെ നടപടിയെ മുസ്‌ലിം ലോകത്തുള്ള ആധികാരികരായ പ്രാമാണിക പണ്ഡിതന്മാരൊക്കെ വിമർശിക്കുകയും ശെരിയായ നിലപാട് വ്യക്തമാക്കിയതുമാണ്. രണ്ടാമത്തെ വീക്ഷണം, കേവലം രാഷ്ട്രീയപരവും ജന്മനാടിന്റെ സ്വാതന്ത്ര്യവും എന്ന നിലയിലാണ്. ആ വീക്ഷണത്തിൽ അമേരിക്കക്കു എതിര് നിൽക്കുക എന്ന നയത്തിന്റെ ഭാഗമായി ലോകത്തു കമ്മ്യുണിസ്റ്റുകാരും റഷ്യയും ചൈനയും ഒക്കെ ഹമാസിനോട് അനുകൂല നിലപാട് സ്വീകരിക്കുന്നു. തുർക്കി ഖത്തർ മലേഷ്യ തുടങ്ങിയവ ഇഖ്‌വാനീ ചായ്‌വിന്റെ പേരിലും മേഖലയിലെ സൗദി മേൽക്കോയ്മ അവസാനിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹമാസിനെ പിന്തുണക്കുന്നു. ഇതിൽ ഏറ്റവും വലിയ കെണിയൊരുക്കി കാത്തിരിക്കുന്നത് ഇറാനും ഷിയാക്കളുമാണ്. ഹിസ്ബുല്ലയും ഹൂഥികളും കൂടെയുണ്ട്. ഇടക്കാലത്ത് ഫലസ്തീൻ പ്രശ്നത്തിൽ ഇടപെടുകയും മേഖലയിലെ സൗദി നേതൃത്വത്തിലുള്ള സുന്നീ പക്ഷബെൽറ്റ് തകർക്കാൻ ഇറാൻ സ്വപ്നം കാണുകയും ചെയ്യുന്നു. അതിന് യമനിൽ ഇറാൻ അവരുടെ കഴിവിന്റെ പരമാവധി കിണഞ്ഞു തോറ്റു പോയതാണ്. ഹമാസുമായുള്ള ഇറാന്റെ ചങ്ങാത്തം ലോകത്താർക്കും രഹസ്യമല്ല. ആ അവിശുദ്ധ ബന്ധം ഉപയോഗപ്പെടുത്തി മേഖലയിൽ ആധിപത്യം സ്ഥാപിക്കണമെന്ന പൂതി ഇറാൻ ഉള്ളിൽ ഒളിപ്പിച്ചു വെക്കുന്നുണ്ട്. ഇക്കാര്യം സൗദിയടക്കമുള്ള അറബ് രാഷ്ട്രങ്ങൾക്ക് നന്നായി അറിയാം. ആ പൂതി നടക്കില്ല അതിന് വെച്ച വെള്ളം ഇറക്കി വെക്കാൻ അവർ പറയാതെ പറയുന്നുണ്ട്. ഫലസ്ത്തീൻ പ്രശ്നത്തെ കച്ചവടവൽക്കരിച്ചു സാധുക്കളായ മുസ്‌ലിം സഹോദരന്മാരുടെ രക്തം കൊണ്ട് രാഷ്ട്രീയം കളിക്കുന്ന ഹമാസും ഇറാനും അതിൽ നേട്ടങ്ങളുണ്ട്. അറബികളെ ആ കൊലച്ചതിയിൽ ചാടിച്ചു സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും മതപരമായും നട്ടെല്ലൊടിക്കാമെന്ന സ്വപ്നം പൂവണിയില്ലെന്നു മാത്രം. പക്ഷെ ഈ പ്രശ്നത്തിന്റെ വസ്തുത മനസ്സിലാക്കാതെ തികച്ചും വൈകാരികവും രാഷ്ട്രീയവുമായ നിലക്ക് അഭിപ്രായം പറഞ്ഞ് ആളാകാൻ നോക്കുന്ന മുസ്‌ലിം ഗ്രുപ്പുകളും സംഘടനകളും ദീനും ദുനിയാവും മനസ്സിലാക്കാത്ത പോഴന്മാരാണ്. എപ്പോൾ എന്ത് എങ്ങിനെ പറയണമെന്നറിയാത്ത ചുഴലിയും അതിനെ താങ്ങുന്ന സീഡീ ടവർ മുജാഹിദുകളും അപ്പുറവും ഇപ്പുറവും നോക്കാതെ ഹമാസിനെ തോളിലേറ്റി നടക്കുന്ന ജമാഅത്തെഇസ്‌ലാമി സുഡാപ്പികളും മർകസ് ദഅവ ഫാൻസുകളും കളിയറിയാതെ ആടുകയാണ്. നേരും നെറിയുമുള്ള ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം മുസ്‌ലിം ലോകത്തുള്ള പ്രാമാണികരായ ഉലമാക്കൾ നിലയുറപ്പിച്ച ഒന്നാമത്തെ നിലപാടാണ് സ്വീകാര്യമായിട്ടുള്ളത്. ദേശസ്നേഹവും മാതൃരാജ്യവും വൈകാരിക സമ്മർദ്ദങ്ങളും നിലപാടുകൾ ആരെയെങ്കിലും സ്വാധീനിക്കുന്നുണ്ടെങ്കിൽ അവർക്കതാകാവുന്നതാണ്. എന്നാൽ ഇസ്‌ലാമിക നിലപാടാണ് അതെന്ന് പറയരുതെന്ന് മാത്രം. ഫലസ്തീനിലെ പതിനായിരക്കണക്കിന് മുസ്‌ലിം സഹോദരങ്ങളുടെ ചോരയും അധ്വാനവും ജീവിക്കാനുള്ള അവകാശവും നിരാകരിച്ചു കൊണ്ടല്ല ഇത് പറയുന്നത്. ഒരു നിരപരാധിയായ മുസ്‌ലിമിന്റെ ചോരക്ക് കഅബയേക്കാൾ വിലയുണ്ട്. ജൂതന്റെ അതിക്രമം വെച്ച് പൊറുപ്പിക്കാൻ കഴിയുന്ന ഒന്നല്ല. കാഴ്ചകൾ അങ്ങേയറ്റം ഹൃദയഭേദകമാണ്. ആ നിരപരാധികളുടെ കൂടെയാണ് നമ്മൾ നിൽക്കേണ്ടത്. اللهم نجِّ المسلمين المستضعفين في فلسطين واكس عارهم وأطعم جائعم وأهلك الصهاينة الظالمين - ബശീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|