Your browser does not support viewing this document. Click here to download the document. ഇന്ന് ആർക്കും ഒന്നും ഒരു പ്രശ്‌നമേയല്ല. എല്ലാവരും എല്ലായിടത്തുമുണ്ട്. ശീതരക്തവും കഠിനഹൃദയവുമായിട്ടാണ് ഓരോരുത്തരും ജീവിക്കുന്നത്. ഏത് കുറ്റകൃത്യവും എപ്പോൾ വേണമെങ്കിലും നിസ്സങ്കോചം ചെയ്യാനുള്ള ചങ്കൂറ്റം. അത് കുറ്റബോധമോ മനഃസാക്ഷിക്കുത്തോ ഉളവാക്കുന്നില്ല. മറിച്ച് ഹീറോയിസമായിട്ടാണ് ഇന്നതിനെ കണക്കാക്കുന്നത്. മോശമായി ജീവിക്കുന്നവർ മാത്രമല്ല, നല്ല നിലയിൽ ദീനിയായി ജീവിക്കുന്നവർ പോലും അങ്ങനെയാണ്. പാപമല്ലേ, അത് അല്ലാഹുവിന് പൊറുക്കാ-വുന്നതല്ലേയുള്ളു! അത് അവിടെ എത്തിയിട്ടല്ലേ, അപ്പോൾ നോക്കാം! ഇതാണ് മനോഭാവം!! ഇവരെക്കാൾ വലിയ വഞ്ചിതർ വേറെയുണ്ടോ? അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് എത്രമാത്രം നിർഭയരാണവർ! നമസ്‌കാരം പാഴാക്കുക, പലിശയിടപാട് നടത്തുക, കളവ് പറയുക, ലഹരിയും മയക്കുമരുന്നും ഉപയോഗിക്കുക, കുത്തഴിഞ്ഞ മാരകമായ ലൈംഗിക ജീവിതം നയിക്കുക, ലക്കും ലഗാനുമില്ലാതെ അഴിഞ്ഞാടുക... ഇവയൊക്കെയെന്ത്, വെറും തെറ്റുകൾ മാത്രമല്ലേ?! അതിവിടെ എല്ലാ-വരും ചെയ്യുന്നതല്ലേ? ഇന്ന് അതിനൊന്നും ആരം ഒരു രോമത്തിന്റെ വിലപോലും കൽപിക്കുന്നില്ല. عَنْ أَنَسٍ رضي الله عنه قَالَ: إِنَّكُمْ لَتَعْمَلُونَ أَعْمَالًا، هِيَ أَدَقُّ فِي أَعْيُنِكُمْ مِنَ الشَّعَرِ، إِنْ كُنَّا لَنَعُدُّهَا عَلَى عَهْدِ النَّبِيِّ ﷺ مِنَ الْمُوبِقَاتِ [البخاري في صحيحه] « അനസ് رضي الله عنه പറയുന്നു: "നിങ്ങൾ ചില കാര്യങ്ങൾ ചെയ്യുന്നു. അവ നിങ്ങളുടെ ദൃഷ്ടിയിൽ രോമത്തെക്കാളും നിസ്സാരമാണ്. എന്നാൽ നബി ﷺ യുടെ കാലത്ത് ഞങ്ങൾ അവയെ വിനാശകരമായ മഹാ-പാപമായിട്ടാണ് ഗണിച്ചിരുന്നത്." » (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്) പറഞ്ഞില്ലെന്നോ, അറിഞ്ഞില്ലെന്നോ വരരുത്. കാര്യം അത്ര നിസ്സാര-മല്ല. കാലേകൂട്ടി സൂക്ഷിച്ചില്ലെങ്കിൽ എല്ലാം കൈവിട്ട് പോകും. പിന്നെ വിലപിച്ചിട്ടു കാര്യമുണ്ടാവില്ല. നബി ﷺ എത്ര ഗൗരവത്തോടെ-യാണ് പാപങ്ങളെ കുറിച്ച് താക്കീത് നൽകുന്നത്: وعن ثوبان رضي الله عنه عن النبيِّ ﷺ أنَّه قال: لأَعْلَمنَّ أقواماً مِنْ أمَّتي يأتونَ يومَ القِيامَةِ بأعْمالٍ أمثالِ جبال تِهامَةَ بَيْضاءَ، فيجعَلُها الله هَباءً مَنْثوراً، قال ثَوْبانُ: يا رسولَ الله! صِفْهُم لنا، جَلِّهم لنا، لا نكونُ منهم ونحن لا نَعْلَمُ، قال: أمَا إنَّهم إخْوانكم، ومِنْ جِلْدَتِكم، ويأخذون مِن الليْلِ كما تأخذونَ، ولكنَّهم قومٌ إذا خَلَوْا بِمحارِم الله انْتَهكُوها. [ابن ماجه في سننه وصححه الألباني] « ഥൗബാൻ رضي الله عنه നിവേദനം. നബി ﷺ പറയുന്നു: "എന്റെ സമുദായത്തിൽപെട്ട ചില വിഭാഗങ്ങളെ എനിക്കറിയാം. തിഹാമയിലെ മാമലകൾ പോലെ വെളുത്തു തെളിഞ്ഞ കർമ്മങ്ങളുമായി അവർ അന്ത്യനാളിൽ വരും. പക്ഷെ, അല്ലാഹു അവയെ കാറ്റിൽ പറന്നു പോകുന്ന ധൂളികളാക്കി മാറ്റും." ഥൗബാൻ പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരേ, അവരെ കുറിച്ച് ഞങ്ങൾക്ക് വർണ്ണിച്ച് തരൂ, അവരെ ഞങ്ങൾക്ക് വ്യക്തമാക്കിത്തരൂ, അറിയാതെ ഞങ്ങളവരിൽ പെട്ടുപോകാതിരിക്കാ-നാണ്." അവിടുന്ന് പറഞ്ഞു: "അവർ നിങ്ങളുടെ സഹോദരന്മാരാണ്, നിങ്ങളുടെ സ്വന്തം വർഗ്ഗത്തിൽപെട്ടവരാണ്. രാവുകളിൽ നിങ്ങളെ പോലെ സമയമെടുത്ത് ഇബാദത്ത് ചെയ്‌തിരുന്നവരുമാണ്. പക്ഷെ, അല്ലാഹു വിലക്കിയ കാര്യങ്ങളുമായി അവർ തനിച്ചായാൽ അത് ലംഘിക്കുന്ന വിഭാഗമാണവർ." » (ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്) എവിടെയോ പിഴച്ചിരിക്കുന്നു. മൗഢ്യത്തിന്റെയും ആത്മവഞ്ചനയുടെയും പുറംതോട് പൊട്ടിക്കാൻ സമയമായരിക്കുന്നു. നാം ആരോ ആണ്, എവിടെയോ എത്തിയിരിക്കുന്നു, ഇതൊന്നും നമുക്കുള്ളതല്ല എന്നാണ് കരുതുന്നതെങ്കിൽ തെറ്റി. ഓർക്കുക, ഒരു വാക്കു മതി, എല്ലാം തകരാൻ! عن أبي هريرة أنه سمع رسول الله ﷺ يقول: إن العبد ليتكلم بالكلمة ما يتبين فيها، يزل بها في النار أبعد ما بين المشرق والمغرب [أخرجه أحمد وصححه الألباني] « അബൂ ഹുറയ്റഃ رضي الله عنه നിവേദനം. നബി ﷺ പറയുന്നു: "അടിയനായ മനുഷ്യൻ ഒരു വാക്ക് ഉച്ചരിച്ചെന്നു വരും. അതിൽ അയാൾക്ക് വ്യക്തതയുണ്ടാവില്ല. അതു മുഖേന ഉദയാസ്‌തമയ സ്ഥാനങ്ങളെക്കാൾ നരകത്തന്റെ വിദൂരതകളിലേക്ക് അയാൾ വീഴും." »
(അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്) — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 1 8 സഫർ 1446 / 24 ആഗസ്റ്റ് 2024
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|