Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم സലഫുകളുടെ വാക്കിന്റെ നന്മയും ബറകത്തും സുവിദിതമാണ്. കുറഞ്ഞ അക്ഷരക്കൂട്ട് അതിൽ ധാരാളം പാഠങ്ങൾ. അക്കൂട്ടത്തിൽ ഉൾപ്പെടുന്ന ഒരു വചനം നമുക്കൊന്ന് പര്യാലോചന നടത്താം وبالله التوفيق قال الإمام الشاطبي رحمه الله: وَمِمَّا يُعْزَى لِـأَبِي إِلْيَاسَ الْأَلْبَانِيِّ ثَلَاثٌ لَوْ كُتِبْنَ فِي ظُفُرٍ لَوَسِعَهُنَّ، وَفِيهِنَّ خَيْرُ الدُّنْيَا وَالْآخِرَةِ اتَّبِعْ لَا تَبْتَدِعْ، اتَّضِعْ لَا تَرْتَفِعْ، وَمَنْ وَرِعَ لَا يَتَّسِعُ [الاعتصام] ഇമാം ശാത്വിബി رحمه الله പറയുന്നു: അബൂ ഇൽയാസ് അൽ അൽബാനിയുടേതായി ഉദ്ധരിക്കപ്പെടുന്നവയിൽ പെട്ടതാണ്: മൂന്ന് കാര്യങ്ങൾ, അവ ഒരു നഖത്തിൽ എഴുതുകയാണെങ്കിൽ അത്രയും സ്ഥലം മതി; അവയിലാകട്ടെ ദുനിയാവിലെയും ആഖിറത്തിലെയും നന്മകളുണ്ട്. നീ സുന്നത്തിനെ പിന്തുടരുക, ബിദ്അത്തുണ്ടാക്കരുത്. നീ താഴ്മകാണിക്കുക, ഔദ്ധത്യം കാണിക്കരുത്. സൂക്ഷ്മാലു വിശാലതയിൽ വിഹരിക്കില്ല. [അൽ ഇഅ്തിസാം] എത്ര അർത്ഥഗാംഭീര്യം നിറഞ്ഞ വാക്കുകൾ! 1 - നീ സുന്നത്തിനെ പിന്തുടരുക, ബിദ്അത്തുണ്ടാക്കരുത്. നബി ﷺ യും സ്വഹാബത്തും ആവർത്തിച്ച് ഉണർത്തി-യിരുന്ന വസ്വിയ്യത്ത്. ഇസ്‌ലാം ദീനിന്റെ അടിത്തറകളിൽപെട്ട അതിപ്രധാന വിഷയം. അയത്നലളിതവും അതീവ ഗൗരവവുമായ കാര്യം. എല്ലാ നന്മയും സുന്നത്ത് പിന്തുടരുന്നതിലാണ്. പിൽക്കാലക്കാർ അവരുടെ അഭീഷ്ടങ്ങൾക്കനുസരിച്ച് കടത്തിക്കൂട്ടിയ പുത്തനാശയ-ങ്ങളാണ് എല്ലാ കുഴപ്പങ്ങൾക്കും ഹേതു. എല്ലാ ബിദ്അത്തും വഴികേടുകൾ, എല്ലാ വഴികേടുകളും നരകത്തിൽ. 2 - നീ താഴ്മകാണിക്കുക, ഔദ്ധത്യം കാണിക്കരുത്. അഹങ്കാരം ഇബ്‌ലീസിന്റെയും അനുയായികളുടെയും വഴിയാണ്. ഒരു കാരിയുറുമ്പിന്റെ കനത്തിൽ നെഞ്ചകത്ത് കയറിക്കൂടിയാൽ മതി സ്വർഗ്ഗം നഷ്ടമാകാൻ. വിനയവും താഴ്മയുമാണ് ഈമാനിന്റെ നിദാനം. അഹങ്കരിക്കാൻ അർഹത മറ്റാരെയും ആശ്രയിക്കേണ്ടതില്ലാത്ത മറ്റെല്ലാവരുടെയും ആശ്രിതനായ റബ്ബിനു മാത്രം. അവൻ തന്റെ മേൽവസ്ത്രമാക്കിയിട്ടുള്ളതിൽ അവനോട് കിടമാത്സര്യം നടത്തുന്നവനെ പതിതനാക്കുക തന്നെ ചെയ്യും. സത്യം മനസ്സിലാകണമെങ്കിൽ, അതിനെ പുൽകി വിജയം വരിക്കണമെങ്കിൽ താഴ്മയും വിനയവും തന്നെ വേണം. അൽപ്പം അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ റബ്ബിനെ മറക്കുകയും പടപ്പുകളോട് ഔദ്ധത്യം കാണിക്കുകയും ചെയ്യുന്നത് ദുനിയാവിലും പരലോകത്തും നാശം വരുത്തും. 3 - സൂക്ഷ്മാലു വിശാലതയിൽ വിഹരിക്കില്ല. സൂക്ഷ്മതയെന്നാൽ പരലോകത്ത് ഉപദ്രവമുണ്ടാക്കുന്നത് ഉപേക്ഷി-ക്കലാണ്. അതിന്റെ ഉന്നതതലം പരലോകത്ത് ഉപകാരമില്ലാത്തത് കൂടി ഉപേക്ഷിക്കുന്നിടത്താണ്. അല്ലാഹുവിന്റെ വിധിവിലക്കുകൾ മനസ്സിലാ-ക്കുന്ന ജ്ഞാനികളാണ് യഥാർത്ഥ സൂക്ഷ്മാലുക്കൾ. പ്രതിഫലം ലഭിക്കുന്നത് പ്രവർത്തിക്കുകയും, ശിക്ഷയർഹിക്കുന്നത് വെടിയുകയും ചെയ്യുന്നു എന്നു മാത്രമല്ല, അനുവദനീയമായവയിലുള്ള അമിതവിഹാരം അറിയാതെ അതിരുകടന്ന് വിലക്കപ്പെട്ട മേച്ചിൽ സ്ഥലങ്ങളി-ലെത്തിക്കുമോ എന്ന ഭയം വെച്ചു പുലർത്തുന്നവരാണവർ. ഹൃദയത്തിൽ നേരിയ ചൊറിച്ചിലോ സംശയമോ ഉണ്ടാക്കുന്നവയിൽ നിന്ന് അങ്ങേയറ്റം അകലം പാലിക്കുന്നവർ. و صلى اللّه وسلم وبارك على نبينا محمد وعلى آله صحبه أجمعين والحمد للّه رب العالمين — അബൂ തൈമിയ്യ ഹനീഫ് ബാവ
02 സഫർ 1446 / 08 ആഗസ്റ്റ് 2024
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|