Your browser does not support viewing this document. Click here to download the document. പോയ കാലത്തെ വർത്തമാന കാലവുമായി ബന്ധിപ്പിക്കാൻ നമുക്ക-ൽപം പിറകോട്ട് പോകാം.
കൃത്യമായി, തൊണ്ണൂറുകളിലെ ഇറാഖിന്റെ കുവൈറ്റ് അധിനിവേശം നടന്ന വർഷത്തിലേക്ക് നാം മടങ്ങിയാൽ, സദ്ദാമിന്റെ കടന്നു കയറ്റം നടന്ന ആ വർഷത്തിൽ അറേബ്യൻ ഉപദ്വീപിൽ അതുവരെ ഗോപ്യ-മായി മറഞ്ഞുകിടന്ന, ഉലമാക്കളുടെ ശ്രദ്ധയിൽപ്പെടാതെ പോയ പല തിന്മകളും വെളിപ്പെട്ടതായി നമുക്ക് കാണാം. അത് മുഹമ്മദ് സുറൂറിൻറെ ജമാഅത്തും മറ്റൊരു നൂതന പ്രവണതയുടെയും രംഗപ്രവേശമായിരുന്നു. സദ്ദാമിനെ പിന്തുണക്കുന്ന ഇഖ്‌വാനുൽ മുസ്ലിമൂന്റെയും "സലഫി മൂവ്മെന്റ്" എന്ന പേരിൽ അറിയപ്പെടുന്ന വിഭാഗത്തിന്റെയും ആശയങ്ങളെ സമന്വയിപ്പിക്കാൻ ശ്രമിച്ച തന്ത്രശാലികളായ ആളുകളുടെ ഒരു ഗ്രൂപ്പാ-ണത്. സംഘാടനം, ഭരണകൂട വിരുദ്ധ വികാരം ഉണർത്തൽ, രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയവ ഇഖ്‌വാനികളിൽ നിന്നും സ്വീകരിച്ചപ്പോൾ, വീക്ഷണപരമായും സ്ഥിരീകരണപരമായും ശരിയായ അഖീദയും ഹദീസുമായി ബന്ധപ്പെട്ടു സുന്നത്തിന്റെ ഭാഗമായുള്ളവ സലഫീ മൂവ്‌മെൻറ്റിൽ നിന്നും സ്വീകരിച്ചു. അബ്ദുറഹ്മാൻ അബ്ദുൽ ഖാലിഖിന്റെ ദഅവത്തുമായി പ്രാരംഭദശയിൽ വലിയ സാദൃശ്യമുണ്ടായിരുന്ന ഇവർക്ക്, അതിന്റെ സ്വാധീനവലയത്തിൽ അകപ്പെട്ട സലഫികളും ഇഖ്‌വാനുൽ മുസ്ലിമൂന്റെ സഹചാരികളുമായ രണ്ടു വിഭാഗം ചെറുപ്പക്കാർക്കും ഇത് ഏറെ ആകർഷകമായിത്തീർന്നു. അങ്ങിനെ, എഴുപതുകളുടെ അവസാനത്തിൽ അവർ, അതായത് സുറൂറിന്റെ ജമാഅത്ത് വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ധാരാളം ചെറുപ്പക്കാരെയും ഉലമാക്കളുടെ ഇൽമിന്റെ മജ്ലിസുകളെയും യൂണിവേ-ഴ്സിറ്റികളെയും തങ്ങളുടെ കരവലയത്തിലാക്കി. ആശയപരമായി ഖുതുബി ഖാരിജി ചിന്താഗതിയെ എളുപ്പത്തിൽ സഹായിക്കാൻ, തക്ഫീറിന്റെയും ഖുറൂജിന്റെയും പ്രവണതയെ അനാവരണം ചെയ്യുന്ന (സയ്യിദ് ഖുതുബിന്റെ സഹോദരൻ മുഹമ്മദ് ഖുതുബിനെ പിന്തുടർന്ന് കൊണ്ട് -അദ്ദേഹം സൗദിയിൽ വന്നിട്ടുണ്ട്- അദ്ദേഹത്തിന്റെ ചിന്തകളെയും മൻഹജിനെയും സഹായിക്കുന്ന) സലഫീ ഗവേഷണ ലേഖനങ്ങൾ അവർക്കാവശ്യമായി വന്നു. അങ്ങിനെ ഈമാനുമായി ബന്ധപ്പെട്ട്, ഈമാനും അമലും തമ്മിലുള്ള ബന്ധത്തിന്റെ വിഷയത്തിലൂടെ ഖുറൂജിന് നല്ല സ്കോപ്പുണ്ടെന്ന് അവർ കണ്ടു. അവരുടെ ആശയങ്ങളെ പ്രതിഫലിപ്പിക്കാൻ ഒട്ടും മോശമല്ലാത്ത മറ്റൊരു വഴിയായി അവർ കണ്ടത്, വാക്കിലൂടെയോ പ്രവർത്തിയിലൂ-ടെയോ മതത്തിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള അബദ്ധം സംഭവിക്കുന്ന മുസ്ലിംകൾക്ക് "അജ്ഞതയുടെ ആനുകൂല്യം" (العذر بالجهل) നൽകാതിരിക്കുക എന്നതാണ്. (ഈ വിഷയം, "അജ്ഞതയുടെ ആനുകൂല്യം" ഉണ്ട് എന്നത് ഖുർആൻ കൊണ്ടും സുന്നത്തു കൊണ്ടും വ്യക്തമായി സ്ഥിരപ്പെട്ട കാര്യമാണ്.) ഈ മൂവ്മെന്റും, ജമാഅത്തും, ആശയധാരയും, പാരമ്പര്യമായി തെളിവ് പിടിക്കാറുള്ള (അല്ലാഹു ഇറക്കിയതല്ലാത്തത് കൊണ്ട് വിധിക്കുന്ന ഭരണാധികാരിയെ തക്ഫീർ ചെയ്യാൻ ഉപയോഗിക്കുന്ന) തെളിവുകൾക്ക് പുറമെ മുസ്‌ലിം ഭരണാധികാരികളെയും സാധാരണക്കാരെയും തക്ഫീർ ചെയ്യാൻ മറ്റു മാർഗങ്ങൾ അധികരിപ്പിച്ചു. പൊതുവായ മത വിധികളെയും സവിശേഷമായ വിഷയങ്ങളിലുള്ള വിധികളെയും തമ്മിൽ വേർതിരിക്കൽ, അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കൽ (الاستحلال), വ്യാപകമായ തോതിൽ മുസ്‌ലിംകളിൽ വലാഇന്റെയും ബറാഇന്റെയും വിഷയത്തിൽ തക്ഫീർ നടത്തൽ തുടങ്ങിയവ അതിൽപ്പെട്ടതാണ്. പള്ളികളിലും മതപഠന സദസ്സുകളിലും യുണിവേഴ്സിറ്റികളിലുമായി ഉമിത്തീ പോലെ, മിക്കവരിലും ഗോപ്യമായ നിലയിൽ ഈ ജമാഅത്തും, മൂവ്മെന്റും തുടർന്ന് വരുന്നതിനിടയിലാണ് യുദ്ധം കടന്നു വന്നത്. അപ്പോഴവർ സടകുടഞ്ഞെഴുന്നേൽക്കുകയും അവരുടെ യഥാർത്ഥ മുഖം മിക്കവർക്കു മുമ്പിലും തുറന്നു കാട്ടപ്പെടുകയും ചെയ്തു — അൽഹംദുലില്ലാഹ്. മുസ്‌ലിം നാടുകൾക്കെതിരെയും, പരോക്ഷമായ നിലയിൽ സദ്ദാമിന് അനുകൂല-മായും നിലപാടുകൾ സ്വീകരിച്ചതിന് പുറമെ കാഫിറുകൾ മുസ്‌ലിം നാടുകളോട് യുദ്ധം ചെയ്യുകയാണ് എന്ന മുറവിളി കൂട്ടുകയും പൊതു-പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തതോടെ അത് വരെ ഗോപ്യമായി-രുന്ന കാര്യം എല്ലാവർക്കും ബോധ്യപ്പെട്ടു. ഉലമാക്കളുടെ ചില വീഴ്ചകൾ അവർക്ക് സഹായകരമായിട്ടുണ്ട് എന്നത് നേരാണ്. ഇവിടെ, സദ്ദാമിന്റെ കടന്നു കയറ്റത്തിനെതിരെ ഭരണാധികാരികൾ അന്യമതശക്തികളുടെ സഹായം തേടിയ വിഷയത്തിൽ, ഭരണാധി-കാരികളെ അനുസരിക്കാനും ഐക്യം കാത്തു സൂക്ഷിക്കാനും ഉത്‌ബോധിപ്പിച്ചുകൊണ്ട് സാത്വികരായ ഉലമാക്കളിൽ ചിലർ അവരെ വിമർശിക്കാനാരംഭിച്ചു. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ടും പിന്നെ ഭരണാധികാരികളുടെ നിലപാട് കൊണ്ടും കുവൈറ്റ് സ്വതന്ത്രമായി. വിമർശനം തുടർന്ന് കൊണ്ടിരുന്നു. ദുഃഖകരമെന്നു പറയട്ടെ, ഉലമാക്കൾക്ക് പോലും ഗോപ്യമായിക്കിടന്ന സയ്യിദ് ഖുതുബിന്റെയും അദ്ദേഹത്തെപ്പോലുള്ളവരുടെയും ഗ്രന്ഥങ്ങളിലെ നിജസ്ഥിതി വെളിപ്പെടാൻ തുടങ്ങി. വളരെ അപകടകരമായ അവസ്ഥയിലാണ് കാര്യം എന്ന് വൃക്തമായി. ഏറ്റക്കുറച്ചിലോടെയാണെങ്കിലും ഈ വിഭാഗങ്ങളുടെ ചിന്താധാരയിൽ നിന്ന് ഒരുപാട് യുവാക്കൾ ശരിയായ ആശയത്തിലേക്ക് എത്തിച്ചേർന്നു. ഇവിടെ, കൃത്യമായിപ്പറഞ്ഞാൽ നീതിപൂർവ്വകവും സത്യസന്ധവുമായ വൈജ്ഞാനിക വിമർശനത്തിന്റെ പരിധിയിൽ നിൽക്കാത്ത സംഘ-ങ്ങൾ ജന്മമെടുത്തുവെന്ന് മാത്രമല്ല, ബിദ്അത്തുകളെ വിമർശിക്കുന്നതിൽ തക്ഫീരിന്റെ വിഷയത്തിൽ ഖവാരിജുകളുടെ രീതികളിലേക്ക് അവർ പോയി. അങ്ങിനെ ഹദ്ദാദികൾ എന്ന ഒരു വിഭാഗം രൂപപ്പെടുകയും, ബിദ്അത്തിന്റെ ആളുകളെ, സാധാരണ ഉലമാക്കൾ ചെയ്യുന്ന പോലെ, തെറ്റാരോപിക്കുന്നതിനു പകരം കാഫിറാക്കുകയും ചെയ്യാൻ തുടങ്ങി. ഈ വിഭാഗം അവരുടെ ഈ നിലപാട് തുടരുകയും ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയെപ്പോലുള്ള റഹിമഹുല്ലാഹ് അഹ്ലുസ്സുന്നത്തിന്റെ പൂർവ്വീകരായ ഇമാമുമാരെയും ആധുനികരായ ശൈഖ് നാസ്വിറുദ്ധീൻ അൽബാനി വിശിഷ്യാ ശൈഖ് ഇബ്നു ബാസ് റഹിമഹുമുല്ലാഹ് പോലെ-യുള്ളവരെ കുറ്റപ്പെടുത്താൻ തുടങ്ങി. തങ്ങളുടെ ബിദഈ ചിന്താഗതികളും, പിഴച്ച ധാരണകളും മറ്റുള്ളവരിൽ നിന്ന് ശരിക്കും മറച്ചു പിടിക്കുന്ന (تقية) വിധത്തിലുള്ള നിലപാടുകളുമുള്ള സംശയാസ്പദമായ ഈ അതിരുവിട്ട വിഭാഗത്തിന് വിമർശനങ്ങൾ വരാൻ തുടങ്ങി. അശ്അരികളെ വ്യക്ത്യാധിഷ്ഠിതമായി തക്ഫീർ ചെയ്യുകയെന്നത് അവരുടെ അടയാ-ളങ്ങളിൽ പെട്ടതായിരുന്നു عياذًا بالله. ശരിയായ വിശ്വാസവും ഹദീസുകൾക്കും അഥറുകൾക്കും പ്രാധാന്യം നൽകുകയും ചെയ്ത് മറ പിടിച്ചത് കാരണം അവരുടെ യഥാർത്ഥ ചിത്രം അറിയാത്തവരുടെ മുമ്പിൽ അവർക്കു സ്വീകാര്യത ലഭിച്ചു. സുറൂറികളുടെയും തക്ഫീരികളുടെയും മറ്റു ജമാഅത്തുകളുടെയും അവശി-ഷ്ടങ്ങളിൽ വളർന്ന ഈ കക്ഷിയുടേതിന് സമാനമായ മറ്റൊരു "പരിവാര സംഘം”, നാമകരണത്തിൽ പോലും അവരോടു സദൃശമായി വളർന്നു വന്നു. (അവരുടെ വാദങ്ങളിൽ ചിലത്: പാർലമെന്റ് മെമ്പർ വലിയ്യുൽ അംറ് ആണ്, പൊതു നന്മ കരുതിയും കുഴപ്പം ഇല്ലാതാക്കാനും, സംഘടനക്കാരെപ്പോലെ പൊതുജനങ്ങളിൽ നിന്ന് ധനസമാഹരണം തടയപ്പെടാതിരിക്കാനുമൊക്കെ വേണ്ടി മാത്രമാണ് ഭരണാധികാരിയെ അനുസരിക്കുന്നത്) ജസീറതുൽ അറബിൽ എല്ലാ സ്ഥലത്തും നല്ല സാന്നിധ്യമുള്ള ഇവർ സലഫികളുടെ പിന്തുടർച്ചക്കാരാണ് എന്നാണ് പലരും ധരിച്ചു വെച്ചിട്ടുള്ളത്. എന്നാൽ കാര്യം അങ്ങിനെയല്ല. അത്ഭുതകരമായ കാര്യം, ഈ "പരിവാര സംഘവും" ഹദ്ദാദികളും തമ്മിൽ അവസാന വർഷങ്ങളിൽ വ്യക്തവും പരസ്യവും വലിയതോതിലുമുള്ള സഹകരണം ഉണ്ടെന്നുള്ളതാണ്. സുറൂറികളിൽ നിന്നും ഖുതുബികളിൽ നിന്നും സ്വാംശീകരിച്ച, സുന്നത്തിന്റെ ബാഹ്യാവരണം പൊതിഞ്ഞ ഈ തക്ഫീരീ ആശയത്തെ തടയിടുകയും അതിനെതിരിൽ കൃത്യമായ പ്രതിരോധം തീർക്കുകയും ചെയ്തിട്ടില്ലെങ്കിൽ കാര്യങ്ങൾ അപകടകര-മായ അവസ്ഥയിലേക്ക് എത്തിച്ചേരും. അപ്പോൾ, ഇന്ന് ഉലമാക്കളുടെ ധർമ്മം: സുന്നത്തിന്റെ ബാനർ പിടിച്ച് നിൽക്കുന്നവരുടെ ഇത്തരം ഉപദ്രവങ്ങളിൽ നിന്ന് സുന്നത്തിനെയും അതിന്റെ ദഅവത്തിനേയും വിമലീകരിക്കുകയെന്നതാണ്. കാരണം, പ്രത്യക്ഷമായും പ്രകടമായും ബിദ്അത്തും ഖുറൂജും പ്രചരിപ്പിക്കുന്ന സംഘ-ടനകളേക്കാൾ മുസ്ലിംകൾക്കും ചെറുപ്പക്കാർക്കും അപകടകാരികൾ ഇവരാണ്. വിശിഷ്യാ അവരിൽ ചിലർ ഭരണാധികാരികളെ അനുസരിക്കണമെന്ന് പറയുന്നവരും സംഘടനകളെ വിമർശിക്കുന്ന-വരുമാകുമ്പോൾ. അപ്പോൾ ഹദ്ദാദികളും, "പരിവാര സംഘങ്ങളും" ഇന്നലെകളിൽ മറക്കു പിന്നിൽ സുറൂറികൾ നിർവ്വഹിച്ച അതേ റോളാണ് അഭിനയിക്കുന്നത്. അവരെ പൊളിച്ചടുക്കാൻ ഇറാഖ് അധിനിവേശം നിമിത്തമായെങ്കിൽ, ഇവരെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും നേരിടാനും മറ്റൊരു ദുരന്തത്തിന് കാത്തിരിക്കേണ്ടതില്ല. അതിനു വേണ്ടി മുന്നിട്ടിറങ്ങൽ മതപരമായി-ത്തന്നെ നിർബന്ധ ബാധ്യതയാണ്. കാരണം വ്യതിയാനത്തിന്റെ ടൂളുകൾ അവരിൽ പ്രകടമാണ്. അവ സാധാരണമായ ഈമാനുമായി ബന്ധപ്പെട്ട തക്ഫീറിന്റെ മസ്അലകളും സാധാരണ മുസ്‌ലിംകളെ തക്ഫീർ നടത്താനുള്ള ത്വരയോട് കൂടിയ വലിയ വിഷയമായ "അജ്ഞതയുടെ ആനുകൂല്യം" നല്കാതിരിക്കലുമാണ്. ഹദ്ദാദികളുടെ പണ്ഡിതന്മാർ അവസാന വർഷങ്ങളിൽ അവരുടെ പിഴച്ച ആശയങ്ങളിൽ നിന്ന് പിൻവാങ്ങുകയോ തൗബ പരസ്യമാക്കു-കയോ ചെയ്യാതെ തന്നെ, "പരിവാര സംഘങ്ങളോട്" സഹകരിച്ചു കൊണ്ട് തന്നെ, അതീവ ജാഗ്രത പുലർത്തുകയും മൗനം പാലിക്കുകയും ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അല്ലാഹു ഇസ്‌ലാമിനെയും മുസ്ലിംകളെയും എല്ലാ വിധ വിപത്തുകളിൽ നിന്നും കാത്തു രക്ഷിക്കട്ടെ. — എഴുതിയത്: ശൈഖ് അഹ്‌മദ് അൽ സുബൈഈ വ്യാഴം, 28 ദുൽഹിജ്ജ 1445 / 04 ജൂലൈ 2024 വിവർത്തനം: ബശീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|