Your browser does not support viewing this document. Click here to download the document. ചുഴലി അബ്ദുല്ല മുസ്ല്യാർ ഈയിടെ നടത്തിയ ഒരു പ്രസംഗത്തിൽ സുന്നികളെ പഴുതടച്ച് കാഫിറാക്കുന്നു: അവർ മുസ്‌ലിംകളല്ല, മഹല്ല് പള്ളികളിൽ കയറി അവിടുത്തെ ഇമാമുകളെ തുടർന്ന് നമസ്‌കരിക്കാൻ പറ്റുകയില്ല, ഖുത്വ്‌ബിയ്യത്ത് കഴിക്കുന്ന പള്ളി അമ്പലമാണ്.. അദ്ദേഹം അങ്ങനെ ആണയിടുകയാണ്. തക്ഫീറിന്റെ ഈ കാളകൂടവിഷം നേരത്തെ ഒരു സ്വലാഹിയും, ഇപ്പോൾ അയാളുടെ അനന്തരവന്മാരായി നടക്കുന്ന ചില റുവൈബിളമാരും ചീറ്റിക്കൊണ്ടിരുന്നതാണ്. ക്രൗഡ് പുള്ളറായ ചുഴലിയെ 'കയ്‌ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ' എന്ന നിലയിൽ കേ.ന.മു. കിടന്ന് പരുങ്ങുകയാണ്. പൊതു രംഗത്തുള്ള ചിലർ ഇതുമൂലം ഇസ്‌ലാമിനെ തെറ്റിദ്ധരിക്കുകയും സലഫിയ്യത്തിനെ പ്രതിചേർക്കുകയും ചെയ്യുന്നിടത്താണ് കാര്യം എത്തി നിൽക്കുന്നത്. ചുഴലി അബ്ദുല്ല മുസ്ല്യാർ! നിങ്ങൾ ഒന്നുകിൽ ദീൻ ശരിയായ വിധത്തിൽ പഠിക്കണം. പഠിച്ചത് പ്രാവർത്തികമാക്കണം. എന്നിട്ടു വേണം പ്രബോധനത്തിന് ഇറങ്ങാൻ. അറിവിന്റെയും രേഖയുടെയും അടിസ്ഥാനത്തിലല്ലാതെ നിങ്ങൾ നടത്തുന്ന അധികപ്രസംഗം ഉടനടി നിർത്തണം. തക്ഫീർ വളരെ സങ്കീർണ്ണമായ മസ്അലയാണ്. വിവരസ്ഥർ വരെ കാലിടറിപ്പോകുന്ന അപകടകരമായ രംഗമാണത്. അത്തരം പ്രശ്‌നങ്ങളാണോ വിവരവും രേഖയുമില്ലാതെ, ലാഘവത്തോടെ നിങ്ങൾ കൈകാര്യം ചെയ്യുന്നത്?! സമാനമായ സാഹചര്യത്തിൽ നബി ﷺ ഉയർത്തിയ ഒരു ചോദ്യം ഞാൻ നിങ്ങളോട് ആവർത്തിക്കുന്നു: قتلوه، قاتلهم الله؛ ألا سألوا إذ لم يعلموا؟ فإنما شفاءُ العِيِّ السؤال! [الألباني في صحيح سنن أبي داود] «അവർ അദ്ദേഹത്തെ കൊലപ്പെടുത്തി, അവരിൽ അല്ലാഹുവിന്റെ കോപം ഭവിക്കട്ടെ! അറിയുമായിരുന്നില്ലെങ്കിൽ അവർക്ക് ചോദിക്കാ-മായിരുന്നില്ലേ? പൊട്ടത്തരത്തിന് ചോദിച്ചു മനസ്സിലാക്കുക മാത്രമേ പ്രതിവിധിയുള്ളു.» (അൽബാനി സ്വഹീഹു സുനനി അബീദാവൂദിൽ ഉൾപ്പെടുത്തിയത്) സംഘടന തിന്മയാണ്. അതിലുള്ള വ്യക്തികളിൽ നന്മയുടെ അംശമു-ണ്ടായിരിക്കും. പക്ഷെ സംഘടനാ പ്ലാറ്റ്ഫോം അവരുടെ നന്മകൾ അധഃകരിക്കാനും തിന്മകൾ ക്രോഡീകരിക്കാനുമുള്ള വേദിയാണ്. ആളെക്കൂട്ടൽ നാടകവും പ്രശസ്‌തിയുടെ ഭ്രാന്തുമായി നടക്കുന്ന കേ.ന.മു. വിന് ഇത്തരം വിനാശകരമായ പാപങ്ങൾക്ക് തടയിടാനോ തിരുത്താനോ കഴിയില്ല എന്നറിയാം. എന്നാലും ചോദിക്കുകയാണ്: أَلَيْسَ مِنكُمْ رَجُلٌ رَّشِيدٌ - هود ٧٨ «നിങ്ങളിൽ തന്റേടമുള്ള ഒരാളുമില്ലാതായോ?» (ഹൂദ് 78) അല്പബുദ്ധിയും കുയുക്തിയും കുതർക്കവും മാത്രം കൈമുതലാക്കി നടക്കുന്ന റുവൈബിളമാരോട് എന്താണു പറയേണ്ടത്; അവർ പറയുന്നവരല്ലേ, കേൾക്കുന്നവരല്ലല്ലോ. നിങ്ങൾ ഒരു കാര്യം ഓർമ്മവെക്കുക! فَسَتَذْكُرُونَ مَا أَقُولُ لَكُمْ - غافر ٤٤ « ഞാൻ നിങ്ങളോട് പറയുന്ന കാര്യം വഴിയെ നിങ്ങൾ ഓർക്കേണ്ടി വരിക തന്നെ ചെയ്യും » (ഗാഫിർ 44) നിങ്ങളുടെ അല്പത്തരം എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. അന്ത്യ-നാളിന്റെ ലക്ഷണമായി ഹദീസിൽ വന്നിട്ടുള്ളത് നിങ്ങൾ കേട്ടിട്ടില്ലേ? وينطق فيها الرويبضة. قيل: وما الرويبضة؟ قال: الرجل التافه يتكلم في أمر العامة [الألباني في الصحيحة] « അന്ന് റുവൈബിളമാർ സംസാരിക്കും. ആരാണ് റുവൈബിളഃ എന്ന് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: പൊതുകാര്യത്തിൽ ഇടപെട്ടു സംസാരിക്കുന്ന അന്തസ്സാരശൂന്യനായ അല്പൻ തന്നെ! »
(അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്) കേൾക്കാത്തതു കൊണ്ടല്ല. ഇത് നമ്മെക്കുറിച്ചല്ല, മറ്റാരെയോ സംബ-ന്ധിച്ചാണ് എന്ന് നിങ്ങളുടെ പിശാചുക്കൾ നിങ്ങൾക്ക് ഓതിത്തരുന്നതു കൊണ്ടാണോ മതപരമായും സാമൂഹികമായും ഗുരുതരമായ പ്രത്യാഘാ-തങ്ങളുണ്ടാക്കുന്ന ഇത്തരം വിഷയങ്ങളിൽ നിങ്ങൾ നാവിട്ടടിക്കുന്നത്?! സങ്കടകരമാണെങ്കിലും പറയാതെ വയ്യ, നിങ്ങൾക്ക് പണ്ഡിതന്മാരെ അറിയില്ല. അവരെ വായിക്കാനുള്ള ത്രാണിയുമില്ല. നിങ്ങൾക്ക് വേഷം കെട്ടിയാടാനേ അറിയൂ. നിങ്ങളുടെ അല്പത്തരം മൂലം മുസ്‌ലിം ലോക-ത്തെ മഹാരഥന്മാരായ പണ്ഡിതന്മാർ വരെ തെറ്റിദ്ധരിക്കപ്പെട്ടില്ലേ?" ശ്രീ. എം.പി. പ്രശാന്ത്, പണ്ഡിതന്മാരെ അറിയാത്ത, അവരെ ശരിയാം വിധം വായിക്കാനറിയാത്ത, ഈ അല്പന്മാരുടെ നരേറ്റീവ് മാത്രം കേട്ട് സാത്വികരായ പണ്ഡിതന്മാരെ സങ്കിസലഫികൾ എന്ന് വിളിക്കരുതേ എന്നൊരപേക്ഷയുണ്ട്, സ്വീകരിക്കുകമല്ലോ? — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 1 6 സഫർ 1446 / 22 ആഗസ്റ്റ് 2024
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|