وَالْمُرَادُ بِالْحِسَابِ هُنَا حِسَابُ النُّجُومِ وَتَسْييرِهَا وَلَمْ يَكُونُوا يَعْرِفُونَ مِنْ ذَلِكَ أَيْضًا إِلَّا النَّزْرَ الْيَسِيرَ فَعَلَّقَ الْحُكْمَ بِالصَّوْمِ وَغَيْرِهِ بِالرُّويَةِ لِرَفْعِ الْحَرَجِ عَنْهُمْ فِي مُعَانَاةِ حِسَابِ التَّسْييرِ وَاسْتَمَرَّ الْحَكْمُ فِي الصَّوْمِ وَلَوْ حَدَثَ بَعْدَهُمْ مَنْ يَعْرِفُ ذَلِكَ بَلْ ظَاهِرُ السياق يُشْعِرُ بِنَفْيِ تَعْلِيقِ الْحُكْمِ بِالْحِسَابِ أَصْلًا وَيُوَضَحَهُ قَولُهُ فِي الْحَدِيثِ الْمَاضِي فَإِنْ غُمَّ عَلَيْكُمْ فَأَكْمِلُوا الْعِدَّةَ ثَلَاثِينَ. وَلَمْ يَقُلْ فَسَلُوا أَهْلَ الْحِسَابِ وَالْحِكْمَةُ فِيهِ كَوْنُ الْعَدَدِ عِنْدَ الْإِغْمَاءِ يَسْتَوِي فِيهِ الْمُكَلَّفُونَ فَيَرْتَفِعُ الاخْتِلَافُ وَالنِّزَاعُ عَنْهُمْ. وَقَدْ ذَهَبَ قَوْمُ إِلَى الرُّجُوعِ إِلَى أَهْلِ التَّسْييرِ فِي ذَلِكَ وَهُمُ الرَّوَافِضُ وَنُقِلَ عَنْ بَعْضِ الْفُقَهَاءِ مُوَافَقَتُهُمْ قَالَ الْبَاحِيُّ وَإِجْمَاعُ السَّلَفِ الصَّالِحِ حجة عَلَيْهِم وَقَالَ بن بَزِيزَةَ وَهُوَ مَذَهَبٌ بَاطِلُ فَقَدْ نَهَتِ الشَّرِيعَةُ عَنِ الْخَوْضِ فِي عِلْمِ النُّجُومِ لِأَنَّهَا حَدسٌ وَتَخمِينُ لَيْسَ فِيهَا قَطع وَلَا ظَن غَالِب مَعَ أَنَّهُ لَوِ ارْتَبَطَ الْأَمْرُ بِهَا لَضَاقَ إِذْ لَا يَعْرِفُهَا إِلَّا الْقَلِيلُ. ( الجزء ٤- صفحة ١٢٧) ഫത്ഹുൽ ബാരിയിൽ ഇമാം ഇബ്നു ഹജർ റഹിമഹുള്ള മാസപ്പിറവിയുടെ ഹദീസിനെ ശറഹ് ചെയ്യുന്നേടത്ത് പറയുന്നു ".......ഹിസാബ് എന്നതിന്റെ ഉദ്ദേശം ഇവിടെ, ഗോള ശാസ്ത്ര കണക്കും അതിന്റെ സഞ്ചാരവുമാണ്. വളരെക്കുറച്ചു മാത്രമേ അവർക്കതിനെക്കുറിച്ചു അറിവുണ്ടായിരുന്നുള്ളൂ. അതിനാൽ തന്നെ, ഗോളശാസ്ത്ര സംബന്ധമായ വൈഷമ്യങ്ങൾ ദൂരീകരിക്കാൻ നോമ്പും അല്ലാത്തതുമായവയിൽ 'കാണുക' എന്നതിലേക്ക് ബന്ധിപ്പിച്ചു. പിൽക്കാലത്തു ഗോളശാസ്ത്രപരിജ്ഞാനമുള്ളവർ ഉണ്ടായാൽ പോലും, നോമ്പിന്റെ വിധി അതേ അവസ്ഥയിൽ തുടർന്നു പോന്നു. എന്നല്ല, പ്രത്യക്ഷത്തിൽ (ഹദീസിന്റെ) സന്ദർഭം, അടിസ്ഥാനപരമായി അതിന്റെ (നോമ്പിന്റെ) വിധി ഗോളശാസ്ത്ര കണക്കുമായി ബന്ധം നിരാകരിക്കുന്നതിനെ ദ്യോതിപ്പിക്കുന്നുണ്ട്. 'ഇനി നിങ്ങൾക്കത് മറക്കപ്പെട്ടാൽ, അപ്പോൾ മുപ്പത് എണ്ണം നിങ്ങൾ പൂർത്തീകരിച്ചു കൊള്ളുക' എന്ന കഴിഞ്ഞ ഹദീസിലെ അദ്ദേഹത്തിന്റെ (നബിയുടെ) വാക്ക് അത് വ്യക്തമാക്കുകയും ചെയ്യുന്നു. 'അപ്പോൾ നിങ്ങൾ ഗോളശാസ്ത്രക്കാരോട് ചോദിച്ചോളൂ എന്നദ്ദേഹം (നബി) പറഞ്ഞുമില്ല.' അതിലെ ഹിക്മത് 'മറക്കപ്പെടുന്ന സമയത്ത് അതിലെ എണ്ണം എല്ലാവർക്കും ഒരു പോലെയാകാൻ വേണ്ടിയാണ്. അപ്പോൾ പിന്നെ അതിൽ തർക്കവും അഭിപ്രായ വ്യത്യാസവും നിലനിൽക്കുകയുമില്ല. എന്നാൽ വേറെ കുറച്ചാളുകൾ ഈ വിഷയത്തിൽ ഗോളശാസ്ത്ര കണക്കുകളുടെ പിന്നാലെ പോയിട്ടുണ്ട്. അവർ റാഫിദികളാണ്. ചില ഫുഖഹാക്കൾ അവരെ പിന്തുടർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ബാജി പറയുന്നു: സലഫുകളുടെ ഇജ്മാഉ അവർക്കെതിരായ തെളിവാണ്. ഇബ്നു ബസീസ പറഞ്ഞു : അവരുടേത് തെറ്റായ നിലപാടാണ്. ഗോളശാസ്ത്രത്തിലേക്കുള്ള പോക്ക് ശർഉ വിലക്കിയ കാര്യമാണ്. കാരണം അത് ഊഹവും ഖണ്ഡിതമല്ലാത്തതുമായ പ്രാഥമിക നിഗമനങ്ങളുമാണ്. എന്ന് മാത്രമല്ല അതുമായി വിഷയത്തെ ബന്ധിപ്പിച്ചു കഴിഞ്ഞാൽ അതിനെക്കുറിച്ചു ധാരണയില്ലാത്തവർക്കെല്ലാം പ്രയാസമായിത്തീരുകയും ചെയ്യും" (ഫത്ഹുൽ ബാരി, വോള്യം 4, പേജ് 127 ഇബ്നു ഹജർ അസ്ഖലാനി റഹിമഹുള്ളാ) — ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|