|
ഒരു കുറിപ്പിൽ മനോഹരമായ ഒരു ആശയം ഞാൻ വായിച്ചു, അത് കൂടു തൽ വ്യക്തമായ വാക്കുകളിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: അല്ലാഹു ഈ ദുൻയാവിനെ പൂർണ്ണമായ വിശ്രമത്തിനുള്ള ഒരിടമാക്കിയി ട്ടില്ല, അവൻ മനുഷ്യരിൽ നിന്ന് എല്ലാ പ്രയാസങ്ങളും ഇവിടെ നീക്കം ചെ യ്യുന്നുമില്ല. എന്നാൽ, കഠിനമായ പ്രതിസന്ധികൾക്കിടയിൽ അവൻ ആ ശ്വാസത്തിന്റെ വാതിൽ തുറന്നുതരുന്നു. പ്രധാന ആശയം: തന്റെ അടിയർക്ക് പരീക്ഷണങ്ങളില്ലാത്ത ഒരു ജീവിതം അല്ലാഹു വാഗ്ദാനം ചെയ്യുന്നില്ല, എന്നാൽ അതിൽ നിന്ന് പുറത്തുകടക്കാനുള്ള വഴിയും ശുഭക രമായ അന്ത്യവും അവൻ വാഗ്ദാനം ചെയ്യുന്നു.
ഭൗതികമായ കാരണങ്ങളെല്ലാം അടഞ്ഞപ്പോൾ അല്ലാഹു കട ലിൽ നിന്നു തന്നെ രക്ഷയുടെ വഴിയുണ്ടാക്കി. എത്രയോ തട സ്സങ്ങളാണ് ആശ്വാസത്തിന്റെ വാതിലുകളായി മാറിയിട്ടുള്ളത്! 2. മർയമിന് വേണ്ടി ഈത്തപ്പഴം താനേ വീഴ്‌ത്തിക്കൊടുത്തില്ല, പകരം ഈത്തപ്പന കുലുക്കാൻ കൽപ്പിച്ചു. "നീ ആ ഈത്തപ്പനയുടെ തടി നിന്റെ അടുത്തേക്ക് കുലു ക്കുക; അത് നിനക്ക് പാകമായ ഈത്തപ്പഴം വീഴ്‌ത്തിത്തരും." ശാരീരികമായ ബലഹീനതയിലും വേദനയിലും പോലും പരി ശ്രമിക്കാനും കാരണം ചെലവഴിക്കാനും അവരോട് കൽപ്പിച്ചു; കാരണങ്ങൾ സ്വീകരിക്കുക എന്നത് മാറാത്ത നടപടിയായി നിലനിൽക്കാൻ വേണ്ടി. 3. ഹാജറിൽ നിന്ന് അല്ലാഹു ദാഹം മാറ്റിക്കളഞ്ഞില്ല, പകരം അവർക്കായി സംസത്തിന്റെ ഉറവ പൊട്ടിച്ചുകൊടുത്തു. “തീർച്ചയായും മുഹ്സിനീങ്ങളുടെ പ്രതിഫലം അല്ലാഹു പാഴാ ക്കുകയില്ല." അവർ പരിശ്രമിച്ചു, കാരണം ചെലവഴിച്ചു, പിന്നീട് ഒട്ടും പ്രതീ ക്ഷിക്കാത്ത ഇടത്തുനിന്ന് ആശ്വാസം വന്നു. അനുഗ്രഹങ്ങൾ അല്ലാഹുവിൽ നിന്ന് മാത്രമാണെന്ന് അടിയൻ മനസ്സിലാ ക്കാൻ വേണ്ടിയാണിത്. 4. ഇബ്രാഹിം നബിക്ക് വേണ്ടി അല്ലാഹു തീ അണച്ചുകളഞ്ഞില്ല, പകരം അതിനെ തണുപ്പും സമാധാനവുമാക്കി മാറ്റി. “നാം പറഞ്ഞു: ഹേ അഗ്നി! നീ ഇബ്രാഹിമിന് തണുപ്പും സമാ ധാനവുമാകുക." ഏതിനെയാണോ ഭയപ്പെട്ടത്, അത് തന്നെ രക്ഷയ്ക്കുള്ള കാരണ മായി മാറി. എന്തെന്നാൽ കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ നിയന്ത്രണത്തിൽ മാത്രമാണ്. 5. അല്ലാഹു നമുക്ക് സുഖകരമായ ഒരു ജീവിതമല്ല വാഗ്ദാനം ചെയ്തത്, മറിച്ച് പ്രയാസങ്ങളിൽ നിന്നുള്ള പോംവഴിയാണ് വാഗ്ദാനം ചെയ്തത്. “ആരാണോ അല്ലാഹുവിനെ സൂക്ഷിക്കുന്നത്, അല്ലാഹു അവന് പോംവഴി ഉണ്ടാക്കിക്കൊടുക്കും." “തീർച്ചയായും ഞെരുക്കത്തോടൊപ്പം എളുപ്പമുണ്ട്." ഉപസംഹാരം: പ്രയാസങ്ങൾ നീങ്ങിയാൽ മാത്രമേ കാരുണ്യം ലഭിക്കൂ എന്ന് നീ കരുത രുത്. കാരണം, ചിലപ്പോൾ ആ പ്രയാസത്തിന്റെ ഉള്ളിൽ നിന്നുതന്നെയാ യിരിക്കും നിനക്കുള്ള പോംവഴി വരുന്നത്. പലപ്പോഴും പരീക്ഷണം തന്നെയായിരിക്കാം മറുകരയണയാനുള്ള പാലം. ശൈഖ് മുഹമ്മദ് അൽ അൻജരീ حفظه الله മൊഴിമാറ്റം: അബൂ തൈമിയ്യഃ ഹനീഫ് ബാവ بسم الله الرحمن الرحيم من فوائد شيخنا أبي عثمان محمد العنجري حفظه الله قرأت معنى جميلًا في رسالة فأحببت أن أصوغه بعبارة أوضح، وهو أن الله تعالى لا يجعل الدنيا دار راحة كاملة، ولا يرفع عن الناس كل مشقة، لكنه يفتح في قلب الشدة باب الفرج المعنى الرئيس الله لا يعد عباده بحياة بلا ابتلاء، لكنه يعدهم بالمخرج وحسن العاقبة ١ - لم يُزل البحر لموسى، بل شق له طريقًا فَأَوْحَيْنَا إِلَىٰ مُوسَىٰ أَنِ اضْرِبْ بِعَصَاكَ الْبَحْرَ فَانفَلَقَ حين أُغلقت الأسباب، جعل الله من البحر طريق نجاة، فكم من عائقٍ كان بابَ فرج ٢ - لم يُسقط الرطب لمريم، بل أمرها بهزّ النخلة وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا في حال الضعف والألم أُمرت بالسعي والبذل ، ليبقى الأخذ بالأسباب سنة لا تتبدل ٣ - لم يرفع تعالى العطش عن هاجر، بل فجّر لها زمزم إِنَّ اللَّهَ لَا يُضِيعُ أَجْرَ الْمُحْسِنِينَ سعت وبذلت، ثم جاء الفرج من حيث لا تحتسب، ليعلم العبد أن العطاء من الله وحده ٤ - لم يُطفئ النار لإبراهيم، بل جعلها بردًا وسلامًا قُلْنَا يَا نَارُ كُونِي بَرْدًا وَسَلَامًا عَلَىٰ إِبْرَاهِيمَ ما خيف منه صار سبب نجاة، لأن الأمر كله لله تعالى ٥ - لم يعدنا الله تعالى بحياة سهلة، بل وعدنا بالمخرج وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا إِنَّ مَعَ الْعُسْرِ يُسْرًا الخاتمة .فلا تظن أن الرحمة لا تأتي إلا بزوال الشدة، فقد يأتيك المخرج من قلب الشدة قد يكون البلاء ذاته جسر العبور
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
April 2026
Categories
All
|
RSS Feed