അല്ലാഹു പറയുന്നു: إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنْكُمْ جَزَاءً وَلَا شُكُورًا - الإنسان (۹) “അല്ലാഹുവിന്റെ വജ്ഹിനുവേണ്ടി മാത്രമാണ് ഞങ്ങൾ നൽകുന്നത്. നിങ്ങളിൽ അന്നം യാതൊരു പ്രതിഫലമോ നന്ദിയോ ഞങ്ങൾ ആഗ്രഹി ക്കുന്നില്ല.” (ഇൻസാൻ 9) ഇമാം ഇബ്നു ജരീർ ഈ ആയത്തിന്റെ തഫ്സീറിൽ മുജാഹിദ്, സഈദ് ബിൻ ജുബൈർ رحمهم الله എന്നിവരിൽ നിന്ന് നിവേദനം ചെയ്യുന്നു: أما إنهم ما تكلموا به، ولكن علمه الله من قلوبهم، فأثنى به عليهم ليرغب في ذلك راغب (جامع البيان) “അവർ അത് നാവുകൊണ്ട് പറഞ്ഞതല്ല, മറിച്ച് അല്ലാഹു അവരുടെ ഹൃദയത്തിൽ നിന്ന് അറിഞ്ഞതാണ്. അത് മുൻ നിർത്തി അവരെ പ്രശംസിച്ചു, ആ നല്ലഗുണം ആഗ്രഹിക്കു ന്നവന് പ്രേരണയായി”. (ജാമിഉൽ ബയാൻ) ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറയുന്നു: وَمِنْ الْجَزَاءِ أَنْ يَطْلُبَ الدُّعَاءَ قَالَ تَعَالَى عَمَّنْ أَثْنَى عَلَيْهِمْ: إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنْكُمْ جَزَاءً وَلَا شُكُورًا} وَالدُّعَاءُ جَزَاءً كَمَا فِي الْحَدِيثِ مَنْ أَسْدَى إِلَيْكُمْ مَعْرُوفًا فَكَافِئُوهُ فَإِنْ لَمْ تَجِدُوا مَا تُكَافِئُونَهُ بِهِ فَادْعُوا لَهُ حَتَّى تَعْلَمُوا أَنْ قَدْ كَافَأْتُمُوهُ. وَكَانَتْ عَائِشَةُ إِذَا أَرْسَلَتْ إِلَى قَوْمٍ بِصَدَقَةِ تَقُولُ لِلرَّسُولِ: اسْمَعْ مَا يَدْعُونَ بِهِ لَنَا حَتَّى نَدْعُوَ لَهُمْ بِمِثْلِ مَا دَعَوْا لَنَا وَيَبْقَى أَجْرُنَا عَلَى اللَّهِ. وَقَالَ بَعْضُ السَّلَفِ: إِذَا قَالَ لَكَ السَّائِلُ: بَارَكَ اللهُ فِيكَ فَقُلْ: وَفِيكَ بَارَكَ اللَّهُ. (مجموع الفتاوى) ദുആ ചെയ്യാൻ ആവശ്യപ്പെടൽ പ്രതിഫലം പ്രതീക്ഷിക്കുന്നതിൽ പെട്ടതാണ്. അല്ലാഹു تعالى അവൻ പ്രശംസിച്ച അക്കൂട്ടരെക്കുറിച്ച് പറയുന്നു:
“അല്ലാഹുവിന്റെ വജ്ഹിനുവേണ്ടി മാത്രമാണ് ഞങ്ങൾ നിങ്ങൾക്ക് അന്നം നൽകുന്നത്. നിങ്ങളിൽ നിന്ന് യാതൊരു പ്രതിഫലമോ നന്ദിയോ ഞങ്ങൾ ആഗ്രഹി ക്കുന്നില്ല.” ദുആ പ്രത്യുപകാരമാണ്; ഹദീസിൽ വന്നതു പ്രകാരം: “ആരെങ്കിലും നിങ്ങൾക്കൊരു ഉപകാരം ചെയ്താൽ അവനോട് പ്രത്യുപകാരം ചെയ്യുക. അവന് പ്രതിഫലമായി നൽകാവുന്ന ഒന്നും നിങ്ങളുടെ പക്കലില്ലായെങ്കിൽ അവനുവേണ്ടി ദുആ ചെയ്യുവിൻ; അവനു പ്രത്യുപകാരം ചെയ്തുവെന്ന് നിങ്ങൾക്ക് ബോധ്യമാകും വരെ.” ആഇശ رضي الله عنها ആർക്കെങ്കിലും സ്വദഖയുമായി ആളെ അയക്കുമ്പോൾ അവരോട് പറയുമായിരുന്നു: “അവർ നമുക്കുവേണ്ടി ദുആ ചെയ്യുന്നതെന്താണെന്ന് നീ ശ്രദ്ധിച്ചു കേൾക്കണം. നമുക്കുവേണ്ടി അവർ ചെയ്തതു പോലുള്ള ദുആ അവർക്കുവേണ്ടി നമുക്കും ചെയ്യാ നാകണം, അങ്ങനെ നമുക്ക് അല്ലാഹുവിന്റെയടുക്കൽ പ്രതിഫലം ബാക്കി നിൽക്കണം.” സലഫുകളിൽ ചിലർ പറയാറുണ്ട്: “നിന്നോട് ഒരു സഹായം ചോദിച്ചവൻ നിനക്ക് بارك الله فيك (അല്ലാഹു ബറകത് നൽകട്ടെ) എന്നു പറഞ്ഞാൽ നീ പറയണം: وفيك بارك الله (നിനക്കും അല്ലാഹു ബറകത് നൽകട്ടെ)”. (മജ്മൂഉൽ ഫതാവാ) - അബൂ തൈമിയ്യ ഹനീഫ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|