Your browser does not support viewing this document. Click here to download the document. - 1 -
സമസ്‌തക്കാർ അശ്അരീ-സൂഫികളാണ്, ശിയാക്കളല്ല. ശിയാക്ക-ളിലുള്ള ഏതെങ്കിലും തെറ്റുകൾ സമസ്‌തക്കാരിലുണ്ടെങ്കിൽ അതിന്റെ പേരിൽ അവരെ ശിയാക്കൾ എന്ന് മുദ്രകുത്തുന്നുത് അന്യായമാണ്. ഒരു വ്യക്തിയെയോ വിഭാഗത്തയോ പിഴച്ചകക്ഷികളിലൊന്നിൽ ഉൾപ്പെടു-ത്തണമെങ്കിൽ അവരിലെ യുനീക് ആയ പിഴവ് അവനിൽ അല്ലെങ്കിൽ അവരിൽ ഉണ്ടാകണം. ഇവിടെ അങ്ങനെ ഇല്ലല്ലോ. ചുഴലിക്ക് വകതിരിവില്ലാതായോ? അതോ ആട്ടിനെ പട്ടിയാക്കുക-യാണോ? ആദ്യം സമസ്‌തക്കാരെ ശിയാക്കൾ എന്നു വിളിക്കുന്നു. പിന്നെ, അവരിലെ ഏറ്റവും പിഴച്ച വിഭാഗമായ റാഫിളികളുടെ കാര്യത്തിൽ വന്ന തക്ഫീറിന്റെ വിധി അവരിൽ ചില വിഭാഗങ്ങളുടെ മേൽ ചാർത്തി തല്ലിക്കൊല്ലുന്നു. ആ തക്ഫീറിന്റെ വിധി റാഫിളികൾ-ക്കല്ലാതെ മറ്റു ശിയാക്കൾക്കു പോലും ബാധകമല്ലെന്നതാണ് സത്യം. പിന്നെ അത് എങ്ങനെ സമസ്‌തയിൽപെട്ടവരെ കാഫിറാക്കാൻ ഉപയോഗിക്കും?! - 2 - സമസ്‌തക്കാർ കാഫിറുകളല്ല, അഹ്‌ലുൽ ഖിബ്‌ലഃയിൽപെട്ട അശ്അരി-സൂഫികളാണ്. അവരെ മൊത്തത്തിൽ കാഫിറാക്കി ആരും ഇതുവരെ ഇസ്‌ലാമിനു പുറത്തു നിർത്തിയിട്ടില്ല. അവർ ശഹാദത്ത് ചൊല്ലിയവരും മുസ്‌ലിംകളായി അറിയപ്പെടുന്നവരുമാണ്. അവരിൽ ചിലർ ശിർക്കൻ വിശ്വാസങ്ങളും പ്രവർത്തനങ്ങളും അനുവർത്തിക്കുന്നത് مُتَأَوِّلِينَ ആയിട്ടാണ്; അഥവാ വ്യാഖ്യാനത്തിന്റെ മറവിലാണ് അവർ വ്യതിചലിച്ചു പോയതെന്നു സാരം. അവരെ സത്യം പഠിപ്പിക്കുകയും തിരുത്തു-കയുമാണ് വേണ്ടത്. അവരിൽ കാഫിറാക്കേണ്ട വ്യക്തികളുണ്ടെങ്കിൽ വ്യക്തിയധിഷ്ഠിതമായ നിലയിൽ, നിബന്ധനകൾ പൂർത്തീകരിച്ചു കൊണ്ട്, ആ വ്യക്തികളെ മത്രമേ കാഫിറാക്കാവൂ. അല്ലാതെ, അശ്അരീ-സൂഫികളെയോ, അവരിൽപെട്ട സമസ്‌തക്കാരെയോ, അവരിൽ ഏതെങ്കിലും വിഭാഗങ്ങളെയോ കൂട്ടത്തക്ഫീർ നടത്താവതല്ല. അങ്ങനെ ആർ വാദിച്ചാലും അവർക്ക് അതിനുള്ള തെളിവ് ഹാജരാക്കാനാവില്ല. - 3 - റാഫിളികൾ മുസ്‌ലിംകളല്ല, ജഹ്‌മികൾ മുസ്‌ലിംകളല്ല എന്നൊക്കെ പണ്ഡിതന്മാർ പറയുമ്പോൾ ആ വിഭാഗവുമായി ചേർന്നു നിൽക്കുന്ന ഓരോ വ്യക്തിയും കാഫിറാണ്, ഓരോ വിഭാഗവും കാഫിറാണ് എന്നല്ല അർത്ഥമാക്കുന്നത്. മറിച്ച്, റാഫിളീ ചിന്താഗതി കുഫ്റാണ്, ജഹ്‌മീ ചിന്താഗതി കുഫ്റാണ് എന്നു മാത്രമാണ് അർത്ഥമാക്കുന്നത്. അത് തത്വത്തിൽ തക്ഫീർ മുത്വ്‌ലഖായിട്ടാണ് പരിഗണിക്കുക. അതു വെച്ച് അവരിലേക്ക് ചേർന്നു നിൽക്കുന്ന ഓരോ വ്യക്തിയെയും കാഫിർ, ഓരോ വിഭാഗത്തെയും കാഫിർ എന്ന് അറിവും വെളിവുമുള്ള ഒരാളും പറയില്ല. തക്ഫീറിന്റെ മസ്അലഃ പഠിക്കാത്ത റുവൈബിളമാർ മാത്രമേ അങ്ങനെ വാദിക്കുകയുള്ളു. റുവൈബിളമാരായതു കൊണ്ടു കൂടിയാണ് ഇത് എത്ര തവണ പറഞ്ഞു കൊടുത്തിട്ടും അവർക്ക് മനസ്സിലാകാത്തതും. - 4 - പണ്ഡിതന്മാർ റാഫിളിയ്യത്തിനെതിരിൽ പറഞ്ഞ തക്ഫീർ മുത്വ‌്‌ലഖ് പിടിച്ചാണ് റാഫിളികളല്ലാത്ത, സമസ്‌തക്കാരിൽപെട്ട ചില സമൂഹ-ങ്ങളെ, ചുഴലിയും തോഴരും കൂട്ടത്തക്ഫീർ നടത്തുന്നത്. ഇവിടെ ഗുരുതരമായ രണ്ടു പ്രശ്‌നങ്ങളുണ്ട്: ഒന്ന്: സമസ്‌തക്കാരെ ആദ്യം ശിയാക്കളാക്കി മുദ്രകുത്തി. പിന്നീട്, അവരിലെ റാഫിളികളെ കുറിച്ച് മാത്രം പറയപ്പെട്ട തക്ഫീർ ഇവരുടെ മേൽ ചാർത്തി. ഇത് ഗുരുതരരമായ പിഴവും അന്യായവുമാണ്. സുന്നത്തിന്റെ വാഹകർ ഇബ്‌നു തൈമിയ്യഃ رحمه الله പറഞ്ഞതു പോലെ, أعلم الناس بالحق وأرحم الناس بالخلق - അല്ലാഹുവിനെയും അവന്റെ ദീനിനെയും കൃത്യമായി അറിയുന്നവരും ജനങ്ങളോട് ഏറ്റവും കൂടുതൽ കരുണ കാണിക്കുന്നവരുമാ-യിരിക്കണം. സമസ്‌തക്കാരായാലും, അവരെക്കാളും പിഴച്ചവരോ, സാക്ഷാൽ ജൂതന്മാമാരോ, പാഗൻ മുശ്‌രിക്കുകളോ ആരായി-രുന്നാലും അവരോട് അന്യായം കാണിക്കാൻ ഒരു മുസ്‌ലിമിന് പറ്റില്ല. സമസ്‌തക്കാരെ ശിയാക്കളാക്കി മുദ്രയടിക്കുന്നതും, റാഫിളികൾ-ക്കെതിരിൽ പറയപ്പെട്ട തക്ഫീർ പിടിച്ച് അവരെ കാഫിറാക്കുന്നതും കൊടും പാതകമാണ്. അത് പ്രസംഗത്തിന് ഏരിവും പുളിയും കൂട്ടാൻ പറ്റുമായിരിക്കും. ആളും പിരിവും കൂടിക്കിട്ടുമായിരിക്കും. മിതമായി, സത്യം മാത്രം പറഞ്ഞാൽ കേൾക്കാൻ ആളെ കിട്ടാത്ത സ്ഥിതിയുണ്ടാ-യിരിക്കാം. അതെല്ലാം വേറെക്കാര്യം. പക്ഷെ, ഈ തക്ഫീർ വസ്തുതക്ക് നിരക്കുകയില്ലെന്നു മാത്രമല്ല, അത് ആരോപണം നടത്തി-യവരിലേക്ക് തിരിച്ചടിക്കുക കൂടി ചെയ്യും. അതാണു സത്യം. അഭീഷ്ടം (هَوَى) തലക്കു പിടിച്ചവർക്കാർക്കും ഇത് ദഹിച്ചുകൊള്ളണമെന്നില്ല —അല്ലാഹുവിന്റെ പ്രത്യേകമായ കാരുണ്യം ലഭിച്ചാലല്ലാതെ. രണ്ട്: അശ്അരീ-സൂഫികളിൽപെട്ട സമസ്‌ത വിഭാഗത്തെ കുറിച്ച്, ശിയാക്കളിലെ റാഫിളീ വിഭാഗത്തെ പോലെ, അല്ലെങ്കിൽ ഖദരികളിലെ ജഹ്‌മികളെ പോലെ, തക്ഫീർ പറയപ്പെട്ടിട്ടില്ല. ഇക്കാര്യം ചുഴലിക്കറിയില്ലായിരിക്കാം. അല്ലെങ്കിൽ സൗകര്യപൂർവ്വം അത് മറച്ചുവെച്ചു എന്നു പറയേണ്ടി വരും. ഇനി അങ്ങനെ തക്ഫീർ പറയപ്പെട്ടാൽ പോലും അവരുമായി ചേർന്നു നിൽക്കുന്ന വ്യക്തികളെയോ വിഭാഗങ്ങളെയോ കൂട്ടമായി, വകതിരിവില്ലാതെ കാഫിറാക്കാൻ അത് തെളിവാകുകയില്ല; അത് തക്ഫീർ മുത്വ്‌ലഖ് മാത്രമാണ്. അഥവാ, ആ ചിന്താഗതി കുഫ്റാണ്, ആ ചിന്താഗതി സ്വീകരിക്കുന്നവൻ കാഫിറാണ് എന്ന് പറയാനേ അതുകൊണ്ട് നിവൃത്തിയുള്ളു. ഈ അറിവോ വകതിരിവോ ഇല്ലാതെ, ചുഴലി സമസ്‌തക്കാരിൽ ചില വിഭാഗങ്ങളെ കൂട്ടത്തക്ഫീർ നടത്തി, മഹല്ലു പള്ളികളെ അമ്പലങ്ങളാക്കി, ഇമാമുകളെ പൂജാരികളാക്കി... ഇയാൾക്കറിയുമോ, ജഹ്‌മികളെയോ റാഫിളികളെയോ പോലും കൂട്ടത്തക്ഫീർ നടത്താൻ പാടില്ലെന്ന്? എന്നിട്ടല്ലേ സമസ്‌തക്കാരെ! ഒരു സമൂഹത്തിൽ പലതരം ആളുകളുണ്ടാകും. അവരിൽ നേതാക്കന്മാരുണ്ടാകും, വിവരസ്ഥരുണ്ടാകും, അറിവില്ലാത്തവ-രുണ്ടാകും, അന്ധമായി അനുകരിക്കുന്ന അനുയായികളുണ്ടാകും... എല്ലാവർക്കും ഒരു വിധിയല്ല. ഓരോരുത്തരുടെയും അവസ്ഥക്ക-നുസരിച്ച് വിധി മാറും. അതു കൊണ്ടാണ് ഖവാരിജുകളുടെ പിന്നിൽനിന്ന് അലി رضي الله عنه വും, ജഹ്‌മികളുടെ പിന്നിൽനിന്ന് ഇമാം അഹ്‌മദ് رحمه الله യും നമസ്‌കരിച്ചത്. ഇമാമായി നിന്ന ആ വ്യക്തിയെ تَكْفِيرُ الْمُعَيَّن (വ്യക്തിയധിഷ്ഠിതമായ തക്ഫീർ) നടത്താത്തിടത്തോളം അയാൾ ജഹ്‌മിയാണ്, ജഹ്‌മികൾ കാഫിറുകളാണ്, അയാളെ തുടർന്നു നമസ്‌കരിക്കരുത്, അയാൾ കാഫിറാണ് എന്ന നിലപാട് സലഫുകളാരും കൈകൊള്ളാതിരുന്നത്. മഹാന്മാരായ ഇമാമു-കളുടെ മൻഹജ് അറിയാത്തതു കൊണ്ടാണ് റുവൈബിളമാർ മറിച്ച് വാദിക്കുന്നത്. അതു കൊണ്ടാണ് തന്നിഷ്ടം തലക്കു പിടിച്ച ചിലർ അതിന് കുഴലൂതുന്നത്. അവരിൽ തക്ഫീർ ചെയ്യപ്പെടേണ്ട വ്യക്തികളുണ്ടാകാം. സി.എമ്മിനെ റബ്ബാക്കുന്നവരെ പോലുള്ളവർ ഉദാഹരണം. അപ്പോൾ, ആ വ്യക്തികളെ നിർണ്ണയിച്ച് تَكْفِيرُ الْمُعَيَّن (വ്യക്തിയധിഷ്ഠിതമായ തക്ഫീർ) നടത്തണം. അതിന് നിബന്ധനകളുണ്ട്. അവ പൂർത്തീകരിക്കണം. പ്രതിബന്ധങ്ങൾ നീങ്ങണം. നടപടികൾ പാലിക്കണം. അല്ലാതെ കാടടച്ചുള്ള വെടിയാ-യിരിക്കരുത് തക്ഫീർ. - 5 - ശിർക്കിനെയും കുഫ്റിനെയും സംബന്ധിച്ച താക്കീതിന്റെ വചനങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ അത് അയാളെ കാഫിറാക്കലല്ല. ഉദാഹരണമായി, ഹുനൈൻ യുദ്ധത്തിനു പോകുന്ന യോദ്ധാക്കളിൽ ചിലർ, മുശ്‌രിക്കുകൾക്ക് അനുഗ്രഹം തേടാൻ വൃക്ഷമുള്ളതു പോലെ ഞങ്ങൾക്കും ഒരു വൃക്ഷം നിശ്ചയിച്ചു തരണം എന്ന് ആവശ്യപ്പെട്ടപ്പോൾ അവരോട് നബി صلى الله عليه وسلم പറഞ്ഞത് ഇങ്ങനെയാണ്: “ « ഇവര്‍ക്ക് (കൺകാണുന്ന) ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ നിശ്ചയിച്ചു തരൂ » (അഅ്റാഫ് 138) എന്ന് ഇസ്‌റാഈല്യർ മൂസാ عليه السلام നോട് പറഞ്ഞതു പോലെയാണ് നിങ്ങൾ ഇപ്പറഞ്ഞത്. ” അതിനർത്ഥം അവിടുന്ന് ആ യോദ്ധാക്കളെ കാഫിറാക്കി എന്നല്ല. അത് താക്കീതാണ്, താക്കീത് കടുപ്പിച്ചതാണ്. - 6 - കാഫിറല്ലാത്ത ഒരാളെ കുറിച്ച് ആരെങ്കിലും കുഫ്ർ ആരോപിച്ചാൽ, അത് ആരോപിച്ചവനിലേക്ക് തിരിച്ചടിക്കും എന്നാണ് ഹദീസിലുള്ളത്. ഇത് താക്കീതാണ്, താക്കീത് കടുപ്പിച്ചതാണ്. ഇതു പറഞ്ഞ് ഏതെങ്കിലും എളമക്കാരായ റുവൈബിളമാർ ചുഴലിയെയോ അതു പോലുള്ളവ-രെയോ കാഫിറാക്കാൻ മുതിർന്നാൽ അതും തെറ്റായ തക്ഫീറാണ്. - 7 - ഇസ്‌ലാമിനെ റദ്ദു ചെയ്യുന്ന പത്തു കാര്യങ്ങളിൽ ഒന്ന്, മുശ്‌രിക്കുകളെ കാഫിറാക്കാതിരിക്കുകയോ അവരുടെ കുഫ്റിൽ സംശയം തോന്നു-കയോ, അവരുടെ പക്ഷം ശരിവെക്കുകയോ ചെയ്യുക എന്നതാണ്. ഇതിനർത്ഥം അഹ്‌ലുൽ ഖിബ്‌ലയിൽപെട്ടവരിൽനിന്ന് അറിവില്ലായ്‌മ കൊണ്ടോ, വ്യാഖ്യാനങ്ങളിൽ കുടുങ്ങി പോയതു കൊണ്ടോ ശിർക്കൻ പ്രവർത്തനം സംഭവിച്ചാൽ അവരെ കാഫിറാക്കൽ നിർബ്ബന്ധമാ-ണെന്നല്ല. അങ്ങനെ തക്ഫീർ ചെയ്യാത്തവൻ കാഫിറാകും എന്നുമല്ല. അത് അഹ്‌ലുൽ ഖിബ്‌ലയിൽ പെടാത്തവരുടെ കാര്യത്തെ കുറിച്ചാണ് പറയുന്നത്. • • • ചുരുക്കത്തിൽ, ചുഴലിയും സമാന ചിന്താഗതിക്കാരും പണ്ഡിതന്മാർ തക്ഫീർ ചെയ്യാത്ത അശ്അരീ സൂഫികളായ സമസ്‌തക്കാരെ അഹ്‌ലുൽ ഖിബ്‌ലയിൽനിന്ന് വെട്ടി, വകതിരിവില്ലാതെ അവരിലെ ചില വിഭാഗങ്ങളെ സമൂഹികമായി കൂട്ടത്തക്ഫീർ നടത്തുകയാണ് ചെയ്യുന്നത്. തക്ഫീർ വിഷയം വളരെ ഗൗരവതരമാണ്. അതിനാൽ ഖുർആനിൽ പറഞ്ഞതു പോലെ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ കുറ്റകരമായ ദുരഭിമാനം അവരെ പിടികൂടുകയാണ് ചെയ്യുക. (ബഖറഃ 206) കേൾക്കാനും തിരുത്താനും അവർ സന്നദ്ധരാവില്ല. ആയതിനാൽ ഫിത്‌നഃയിലേക്ക് പോകാതിരിക്കാൻ നാം കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുക, അല്ലാഹുവിനോട് ദുആ ചെയ്യുക. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 24 സഫർ 1446 / 30 ആഗസ്റ്റ് 2024
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|