IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

കനം തൂങ്ങുന്ന നാല് പദങ്ങൾ

9/4/2025

0 Comments

 
Your browser does not support viewing this document. Click here to download the document.
عَنْ جُوَيْرِيَةَ ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَرَجَ مِنْ عِنْدِهَا بُكْرَةً حِينَ صَلَّى الصُّبْحَ وَهِيَ فِي مَسْجِدِهَا، ثُمَّ رَجَعَ بَعْدَ أَنْ أَضْحَى وَهِيَ جَالِسَةٌ، فَقَالَ : " مَا زِلْتِ عَلَى الْحَالِ الَّتِي فَارَقْتُكِ عَلَيْهَا ؟ " قَالَتْ : نَعَمْ. قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَقَدْ قُلْتُ بَعْدَكِ أَرْبَعَ كَلِمَاتٍ ثَلَاثَ مَرَّاتٍ، لَوْ وُزِنَتْ بِمَا قُلْتِ مُنْذُ الْيَوْمِ لَوَزَنَتْهُنَّ : سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ " 

ജുവൈരിയ റളിയള്ളാഹു അൻഹയിൽ നിന്ന്: നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സുബ്ഹ് നമസ്കാര ശേഷം, പുലർച്ചെ, അവർ, അവരുടെ നമസ്കാര സ്ഥലത്ത് ആയിരിക്കെ, അവരുടെ അടുത്ത് നിന്നു പുറത്തേക്ക് പോയി. മധ്യാഹ്നത്തിൽ അദ്ദേഹം മടങ്ങി വന്നു. അപ്പോഴും അവർ അവിടെ ഇരിക്കുകയാണ്. അപ്പോൾ അദ്ദേഹം ചോദിച്ചു : " ഞാൻ നിന്നെ വിട്ടേച്ചു പോയ അതേ അവസ്ഥയിൽ തന്നെയാണോ നീ ? (ഇപ്പോഴും നീ ഇവിടെ തന്നെ ഇരിക്കുകയാണോ) അപ്പോഴവർ പറഞ്ഞു : അതെ. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു : നിന്റെ അടുത്ത് നിന്ന് പോയ ശേഷം ഞാൻ നാല് പദങ്ങൾ മൂന്ന് തവണയായി പറഞ്ഞു. ഇന്നത്തെ ദിവസം നീ (ഇത് വരെ) പറഞ്ഞതെല്ലാം തുലനം ചെയ്‌താൽ അതിനേക്കാൾ അവ മികച്ചു നിൽക്കും 
​
سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ
​
അള്ളാഹുവിനെ അവന്റെ സ്തുതി കൊണ്ട് ഞാൻ വാഴ്ത്തുന്നു; അവന്റെ സൃഷ്ടിപ്പിന്റെ എണ്ണമത്രയും അവന്റെ തൃപ്തിയുടെ അത്രയും അവന്റെ അർശിന്റെ തൂക്കത്തിന്റെ അത്രയും അവന്റെ വചനങ്ങളുടെ മഷിയുടെ അത്രയും.(മുസ്‌ലിം)
​

— ബഷീർ പുത്തൂർ


Download Article
0 Comments

​ശവ്വാലിലെ ആറ്‌ നോമ്പ്

3/4/2025

0 Comments

 
റമദാൻ മാസത്തിലെ നിർബന്ധ നോമ്പിന് ശേഷം ഈദുൽ ഫിത്വ്ർ കഴിഞ്ഞ് ശവ്വാൽ മാസത്തിൽ ആറ്‌ ദിവസം കൂടി നോമ്പ് നോൽക്കൽ സുന്നത്തായ കാര്യമാണ്.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞതായി അബൂ അയ്യൂബ് അൽ അൻസ്വാരിയിൽ നിന്ന് ഇമാം മുസ്‌ലിം രിവായത് ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം :


عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ، أَنَّهُ حَدَّثَهُ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " مَنْ صَامَ رَمَضَانَ، ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ ". صحيح مسلم ١١٦٤
​

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു "ആരാണോ റമദാനിലെ നോമ്പ് നോൽക്കുകയും,  ശവ്വാലിൽ നിന്ന് ആറെണ്ണം അതിനോട് തുടർത്തുകയും ചെയ്തത് അവൻ വർഷം മുഴുവൻ നോമ്പെടുത്തവനെപ്പോലെയാണ്." മുസ്‌ലിം
 
ശവ്വാൽ മാസത്തിലെ ആറ്‌ നോമ്പ് വളരെ പുണ്യകരമാണ്. ആറ്‌ ദിവസത്തെ നോമ്പ് കൊണ്ട് ഒരു വർഷം മുഴുവൻ  നോമ്പെടുത്ത പ്രതിഫലമാണ് ലഭിക്കുക
 
റമദാനിലെ നിർബന്ധ നോമ്പ് ന്യായമായ കാരണങ്ങളാൽ ഉപേക്ഷിച്ചവർക്കും ശവ്വാലിലെ ആറ്‌ നോമ്പ് എടുക്കാവുന്നതാണ്. ശവ്വാലിലെ ആറ്‌ നോമ്പ് നോൽക്കുന്നതിന് മുമ്പ് ഉപേക്ഷിച്ച നിർബന്ധ നോമ്പുകൾ എടുക്കുകയും അതിന് ശേഷം ആറ്‌ നോമ്പ് എടുക്കുകയുമാണെങ്കിൽ അതായിരിക്കും കൂടുതൽ ഉചിതം. ഇനി അതിന് അസൗകര്യം നേരിടുന്ന പക്ഷം ആദ്യം ആറ്‌ ദിവസത്തെ നോമ്പെടുക്കുകയും  കടമുള്ള നോമ്പ്  മറ്റു സന്ദർഭങ്ങളിൽ നോറ്റു വീട്ടുകയും ചെയ്യാവുന്നതാണ്. കാരണം ആറ്‌ നോമ്പ് നോൽക്കാനുള്ള സമയം പരിമിതമാണ് എന്നത് തന്നെ. എന്നാൽ ഒഴിവാക്കിയ നിർബന്ധ നോമ്പ് നോറ്റു വീടാൻ ഒരു വർഷത്തെ സമയ പരിധിയുണ്ട്. ഏതായാലും ഇതിൽ ഉദാസീനതയും അലംഭാവവും ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
 
ശവ്വാലിലെ  നോമ്പ് റമദാനിനു ശേഷം ഒരുമിച്ച് തുടർച്ചയായ ദിവസങ്ങളിലോ, വേറിട്ട ദിവസങ്ങളിലോ ആയി അനുഷ്ഠിക്കാവുന്നതാണ്. ശവ്വാൽ മാസത്തിൽ തന്നെ ആയിരിക്കണം എന്നേയുള്ളൂ.  "റമദാനിനോട് തുടർത്തുക" എന്നത് കൊണ്ട് അതാണ് ഉദ്ദേശിക്കുന്നത് . തുടർച്ചയായി ആവുക എന്നത് നിബന്ധനയല്ല.
​
ആറ്‌ ദിവസത്തെ നോമ്പെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ശനിയാഴ്ച ദിവസം ഒഴിവാക്കുക എന്നതാണ്. കാരണം ശെനിയാഴ്ചകളിൽ ഐച്ഛിക വ്രതങ്ങൾ  പ്രത്യേക വിലക്കുള്ളതാണ്.

റമദാനിലെ നോമ്പിൽ സംഭവിച്ചു പോയ വീഴ്ചകളും പോരായ്മകളും പരിഹരിക്കാനും ശവ്വാലിലെ നോമ്പ് പര്യാപ്തമാണ്.

— ബഷീർ പുത്തൂർ

Download Article 
0 Comments

ഫിത്വ്ർ സകാത്

26/3/2025

0 Comments

 
  • ഫിത്വ്ർ സകാത് ഭക്ഷണ വിഭവമാണ്
  • ഫിത്വ്ർ സകാത് ഇബാദത്താണ്
  • ഫിത്വ്ർ സകാത് വ്യക്തികതമാണ്
  • ഫിത്വ്ർ സകാത് പൈസയല്ല
  • ഫിത്വ്ർ സകാത് ശേഖരിക്കാനുള്ള അവകാശം ഭരണാധികാരിയിൽ നിക്ഷിപ്തമാണ്
  • ഫിത്വ്‌ർ സകാത് ഭക്ഷണത്തിനു പകരമായി പൈസ നൽകിയാൽ ഹഖ് വീടില്ല
  • ഭക്ഷണത്തിനു പകരമായി പൈസയായി നിശ്ചയിക്കാൻ ആർക്കും അവകാശമില്ല
  • ഫിത്വ്ർ സകാത്തിന്റെ തോത് സ്വാഉ അടിസ്ഥാനപ്പെടുത്തിയാണ്; തൂക്കമല്ല
    ​
    ​— ബഷീർ പുത്തൂർ
0 Comments

മൂല്യ ശോഷണവും പരിഹാര മാർഗ്ഗങ്ങളും - 2

20/3/2025

0 Comments

 
കേരളത്തിലെ സാമൂഹിക സാഹചര്യങ്ങൾ അതീവ സങ്കീർണ്ണവും ചരിത്രത്തിൽ ഉദാഹരണങ്ങൾ ഇല്ലാത്തതുമാണ്.
​
ബഹുസ്വരസമൂഹത്തിലെ സഹവർത്തിത്വ ജീവിതത്തിന്റെ ഏറ്റവും സഹിഷ്ണുത നിറഞ്ഞ ഒരേടാണ് കേരളത്തിലെ പൊതുസമൂഹo. ഓണവും നോമ്പും വിഷുവും പെരുന്നാളും ക്രിസ്മസും ഒക്കെ സ്വാഭാവികമായ ഒരു താളലയത്തോടെ നിസ്സംഗമായി കടന്നു പോകും. അതിൽ ചേരാതെയും ചേർന്നും മുസ്‌ലിം സ്വത്വവും അസ്തിത്വവും പോറലേൽക്കാതെ നിലനിൽക്കുകയും ചെയ്യും. അതിനിടയിൽ മത നിരാസവും സ്വതന്ത്ര ചിന്തയും വർഗ്ഗീയതയും നിരീശ്വര വാദവും യുക്തിവാദവും പല അടരുകളായി കൊണ്ടും കൊടുത്തും പരസ്പരം സഹകരിച്ചും സാംശീകരിച്ചും ഒഴുകുകയാണ് ചെയ്യുക.

പൊതു ജീവിതത്തിന്റെ അടർത്തി മാറ്റാൻ കഴിയാത്ത വിദ്യാഭ്യാസം, ആതുര സേവനം, തൊഴിൽ കച്ചവട രംഗങ്ങൾ തുടങ്ങിയവയിലെല്ലാം മുസ്‌ലിംകൾ അവരുടെ മതപരവും സാംസ്കാരികവുമായ വ്യതിരിക്തതകൾ കാത്തു സൂക്ഷിച്ചു കൊണ്ട് തന്നെ ക്രിയാത്മകമായി ഇടപെടുകയും തങ്ങളുടേതായ സവിശേഷ ഭൂമികകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

പക്ഷെ, ഏകദേശം ഒരു വ്യാഴവട്ടക്കാലമായി കേരളത്തിലെ മുസ്‌ലിം സാമൂഹിക പരിസരം ഏറെ അപകടകരമായ ഒരു തലത്തിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട് എന്ന യാഥാർഥ്യം പറയാതിരിക്കാൻ നിർവ്വാഹമില്ല. സങ്കീർണ്ണമായ പല കാരണങ്ങളും അതിന് പിന്നിൽ ഉണ്ടാകാമെങ്കിലും, വളരെ പ്രകടവും അനിഷേധ്യവുമായ ചില വസ്തുതകളുണ്ട്.

അതിലൊന്ന്, ഹൈന്ദവ വർഗ്ഗീയത ഭരണസിരാ കേന്ദ്രങ്ങളിൽ പിടിമുറുക്കുകയും അതിന്റെ വിഷലിപ്തമായ ദ്രംഷ്ട്രങ്ങൾ പല രൂപത്തിലും ഭാവത്തിലുമായി മുസ്‌ലിങ്ങളെ ലക്ഷ്യം വെക്കുകയും ചെയ്തപ്പോൾ, പരസഹായത്തിനു വേണ്ടി നിസഹായരായി കൈ നീട്ടിയപ്പോൾ, അത് വരെ അകലം സൂക്ഷിച്ചിരുന്ന പാരമ്പര്യ ഇസ്‌ലാമിക മതവിരുദ്ധ ശക്തികളായ കമ്മ്യുണിസ്റ്റുകളും നിരീശ്വര വാദികളായ വിഭാഗങ്ങളുമായും ഒരു വെടി നിർത്തലോ അല്ലെങ്കിൽ കൈ കോർക്കലോ ഉണ്ടായിട്ടുണ്ട്. മതവിരുദ്ധത, വിശിഷ്യാ ഇസ്‌ലാം മത വിദ്വേഷം രക്തത്തിൽ അലിഞ്ഞു ചേർന്ന മതനിരാസ സംഘങ്ങൾ ഈയവസരം മുതലെടുക്കുകയും പരസ്പരവിശ്വാസം ജനിപ്പിക്കുന്ന വിധത്തിൽ ഇടപെടുകയും മുസ്‌ലിം സമൂഹത്തിൽ അതുവരെ അവരെക്കുറിച്ചുണ്ടായിരുന്ന അസ്‌പൃശ്യ മനോഭാവത്തിന് അയവു വരികയും ചെയ്തു. ഇത് വളരെ അപകടകരവും ദൂരവ്യാപക പ്രത്യാഖാതങ്ങൾ വിളിച്ചു വരുത്തുന്നതായിരുന്നു.

തുടർച്ചയായി അധികാരത്തിൽ വന്ന കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സ്വാധീനം അതിന് ആക്കം കൂട്ടി. വിദ്യാഭ്യാസ സാമൂഹിക രംഗത്തെല്ലാം അവരുടെ ഒളിയജണ്ടകൾ തിരുകിക്കയറ്റുകയും, വിദ്യാഭ്യാസത്തിന്റെയും പുരോഗമനത്തിന്റെയും മറവിൽ അവർ ആസൂത്രിതമായി മൂല്യനിരാസത്തിന്റെയും അപമാനവികതയുടെയും വിത്തുകൾ പാകിത്തുടങ്ങി. സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ ശാക്തീകരണവും വളക്കൂറുള്ള മണ്ണാണെന്ന് മറ്റാരേക്കാളും അവർ മനസ്സിലാക്കി. കേരളമുസ്‌ലിങ്ങളിൽ നവോദ്ധാനം അവകാശപ്പെട്ടു സ്ത്രീ പള്ളിപ്രവേശവും മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസവും പ്രസംഗിച്ചു നടന്ന മുസ്‌ലിം നവോദ്ധാന പ്രസ്ഥാനങ്ങൾ പരോക്ഷമായിട്ടാണെങ്കിലും അവരെ പിന്തുണക്കുകയും പച്ചക്കൊടി കാണിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ മറവിൽ മുസ്‌ലിം പെൺകുട്ടികൾ കരുവാക്കപ്പെടുകയാണെന്നു അധികമാരും തിരിച്ചറിഞ്ഞില്ല. ഫെമിനിസവും മതവിരുദ്ധ ചിന്തകളും മൂല്യ നിരാസവും മൂല്യശോഷണവും പതിയെപ്പതിയെ കുട്ടികളിലേക്കും അവിടെ നിന്ന് കുടുംബങ്ങളിലേക്കും പടർന്ന് കൊണ്ടിരുന്നു. ഇസ്‌ലാമിക മൂല്യങ്ങളിലും അച്ചടക്കത്തിലും ജീവിച്ച മുസ്‌ലിം കുടുംബങ്ങളിൽ അസ്വസ്ഥതകൾ തലപൊക്കി. വിവാഹം, കുടുംബ ജീവിതം ശിശുപരിപാലനം തുടങ്ങിയ മാനവികതയുടെ മൗലിക മുല്യങ്ങളോട് യുവ തലമുറക്ക് പുച്ഛവും അവജ്ഞയും ഉടലെടുത്തു. അവരുടെ ഫസ്റ്റ് പ്രയോറിറ്റി, ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കലും, ഉയർന്ന ജോലി നേടലുമാണെന്ന ചിന്ത വളർന്നു വന്നു. സമൂഹത്തിൽ സ്ത്രീ ജനങ്ങൾ അനുഭവിക്കുന്ന ഗാർഹിക പീഡനങ്ങളും കുടുംബാന്തരീക്ഷത്തിലെ അസ്വാരസ്യങ്ങളും അതിന് വളം നൽകി. മൈ ബോഡി മൈ ചോയിസ് മുദ്രാവാക്യങ്ങൾ മുസ്‌ലിം കുടുംബങ്ങളിലെ പതിവ് മുദ്രാവാക്യങ്ങളായി. എങ്ങിനെയെങ്കിലും നല്ല നിലയിൽ വിവാഹം കഴിച്ചു വിടാൻ വെമ്പൽ കൊണ്ട മാതാപിതാക്കളോട്, എനിക്ക് വിവാഹം വേണ്ട എന്ന് തുറന്നടിക്കുന്നവർ പോലും അവരിലുണ്ടായി. ചോര നീരാക്കി പോറ്റി വളർത്തിയ കുട്ടികളിൽ നിയന്ത്രണം നഷ്ടപ്പെടുന്നത് കണ്ടു രക്ഷിതാക്കൾ നെടുവീർപ്പിട്ടു.

ഒരു പരിധി വരെ നിയന്ത്രിച്ചു പോന്നിരുന്ന ആൺപെൺ സൗഹൃദങ്ങൾ വ്യാപകവും അനിയന്ത്രിതവുമായി. മദ്യവും മയക്കു മരുന്നും പലർക്കും ഭക്ഷണം പോലെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിത്തീർന്നു.

സമയത്തും അസമയത്തും യുവതീ യുവാക്കൾ ബൈക്കെടുത്തു പുറത്തു പോവുകയും കഫെകളിലും ബീച്ചുകളും മാളുകളിലും കറങ്ങി നടക്കുകയും ചെയ്യുന്ന കാഴ്ചകൾ പുതുമയില്ലാതായി.
​
പരിഹാരമാർഗ്ഗങ്ങൾ
സ്ത്രീ ഏതൊരു കുടുംബത്തിന്റെയും ആണിക്കല്ലാണ്‌. എല്ലാ നന്മകളുടെയും ആധാരം കുടുംബമെന്ന സ്ഥാപനമാണ്. ആ സ്ഥാപനത്തിന് മൂല്യശോഷണം സംഭവിച്ചു കഴിഞ്ഞാൽ സമൂഹത്തിന്റെ നാശമാണ് സംഭവിക്കുക. ഏതൊരു സമൂഹത്തിന്റെയും നട്ടെല്ല് ആ സമൂഹത്തിലെ യുവതയാണ്. കലാലയങ്ങൾ, അധ്യാപകർ, ഭിഷൻഗ്വരന്മാർ, തൊഴിലാളികൾ, ബുദ്ധിജീവികൾ ഒക്കെ ഒരു ഉത്തമ സമൂഹത്തിന്റെ നാഡീ ഞരമ്പുകളാണ്. സമൂഹത്തിനെ നേർവഴിക്കു നടത്തണമെങ്കിൽ മൂല്യബോധമുള്ള തലമുറ വളർന്നു വരണം.

​നിലനിൽക്കുന്ന സ്ഫോടനാത്മകമായ സാഹചര്യത്തിന് മോചനം ഉണ്ടാകണമെങ്കിൽ മതമൂല്യങ്ങളിലേക്കു തിരിച്ചു നടക്കൽ അനിവാര്യമാണ്.

അള്ളാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ ചര്യയും പിൻപറ്റുകയും മാനവികവും മാനുഷികവുമായ മൂല്യങ്ങൾ സ്വീകരിക്കാൻ യുവതയെ പരിശീലിപ്പിക്കുകയും ചെയ്യൽ അനിവാര്യമാണ്.

കേരളത്തിൽ, മുസ്‌ലിം പണ്ഡിതന്മാരും നേതാക്കളും വിദ്യാഭ്യാസവിചക്ഷണരും ബുദ്ധിജീവികളും മഹല്ല് കമ്മിറ്റികളും ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാഭ്യാസവും സമ്പത്തും ഒരു സമൂഹത്തിന്റെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരമാണ് എന്നത് വെറും തെറ്റിധാരണയാണ്. വിദ്യാഭ്യാസം കൊണ്ട് വകതിരിവുണ്ടാകണം. അഹങ്കാരവും താൻപ്രമാണിത്തവും കാണിക്കുന്നതിന് പകരം, അള്ളാഹുവിന്റെ ഔന്നിത്യം ഉൾക്കൊള്ളുകയും വിനയവും വിവേകവുമുണ്ടാകണം. കൊലപാതകപാരമ്പരയും മയക്കുമരുന്നിന്റെ വ്യാപനവും വാണിജ്യവും വിവാഹേതരബന്ധങ്ങളും ഒളിച്ചോട്ടങ്ങളുമൊന്നും വിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ടല്ല. എന്ന് മാത്രമല്ല ഇത്തരം അധാർമ്മികതയുടെ ചങ്ങലയിലെ കണ്ണികൾ പലപ്പോഴും സമൂഹത്തിലെ ഉന്നതരും അഭ്യസ്തവിദ്യരുമാണ്. സാമൂഹിക വിരുദ്ധവും അസാന്മാർഗ്ഗികവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ കുടുംബ പശ്ചാത്തലവും ഗാർഹികാന്തരീക്ഷവും നന്നേ ദുർബലവും അസ്വാരസ്യങ്ങൾ നിറഞ്ഞതുമായിരിക്കും.

ഇസ്‌ലാമിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ അതിന് പരിധിയും വ്യവസ്ഥയുമുണ്ട്. ലിബറൽ ചിന്താഗതിക്കാരും മതനിരാസകരും പ്രചരിപ്പിക്കുന്ന വിധത്തിലുള്ള സ്വാതന്ത്ര്യമോ സൗഹാർദ്ദമോ അല്ല അത്

— ബഷീർ പുത്തൂർ
0 Comments

മൂല്യശോഷണം : കാരണവും പരിഹാരവും - 1

19/3/2025

0 Comments

 
ധാർമിക അപചയവും മൂല്യ ശോഷണവും ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. അതിന്റെ ചേരുവകൾ പല ഘട്ടങ്ങളിലായി വിത്യസ്ത തലങ്ങളിൽ രൂപപ്പെട്ട് സമൂഹത്തെ കാർന്നു തിന്നാൻ പാകത്തിൽ വളരുന്നതാണ്.

ഒരു മുപ്പത് വർഷം മുമ്പ് വരെ കേരളത്തിലെ പൊതുജീവിതം പരിശോധിച്ച് നോക്കിയാൽ ബോധ്യപ്പെടുന്ന ഒരുപാട് വ്യത്യാസങ്ങൾ കാണാൻ പറ്റും.
വിദ്യാഭ്യാസ ആരോഗ്യ സാമ്പത്തിക തൊഴിൽ രംഗങ്ങളിലെല്ലാം നന്നേ ദുർബലമായ ഒരു സമൂഹ ഘടനയായിരുന്നു നിലനിന്നിരുന്നത്. അതിൽ മുസ്‌ലിം ജീവിത പശ്ചാത്തലം ഏറെ പരിതാപകരമായിരുന്നു.

കാലക്രമേണ മുസ്‌ലിം വിദ്യാഭ്യാസ നിലവാരം അഭുതപൂർവ്വമായ വളർച്ച കൈവരിക്കുകയും വിശിഷ്യാ മുസ്‌ലിം പെൺകുട്ടികൾ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നേടുകയും തങ്ങളുടെ അസ്തിത്വം അടയാളപ്പെടുത്തുകയും ചെയ്തു.
അതോടെ മുസ്‌ലിം സമൂഹം നേരിട്ട സ്ത്രീധനമെന്ന ഭീഷണി പത്തി മടക്കുകയും വിവാഹ കമ്പോളത്തിൽ പെൺകുട്ടികൾ ആർജവത്തോടെ തലയുയർത്തി നിൽക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്.

അതേ സമയത്ത് തന്നെ ജോലിക്കായി കേവലമൊരു പാസ്‌പോർട്ടിന്റെ ബലത്തിൽ ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന യുവാക്കൾ അഭ്യസ്തവിദ്യരാവുകയും ഉന്നത തസ്തികകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു.
ഈ സാഹചര്യം മുസ്‌ലിം സമൂഹത്തിലെ സാമ്പത്തിക ഉൽക്കർഷ ശതഗുണീഭവിക്കാനും ജീവിതത്തിന്റെ സകല മേഖലകളിലും അതിന്റെ ഗുണഫലങ്ങൾ പ്രതിഫലിക്കാനും തുടങ്ങി. കേരളത്തിന്റെ പാദയോരങ്ങളിലും കുഗ്രാമങ്ങളിലും കണ്ടിരുന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും രൂപവും ഭാവവും മാറി. ഭക്ഷണരീതികളും വസ്ത്രവിധാനങ്ങളും പരിഷ്കൃതമായി. ജീവിത നിലവാരം മെച്ചപ്പെട്ടു.

കേരള മുസ്‌ലിംകൾക്കിടയിൽ നിലനിന്നിരുന്ന സംഘടനാ സങ്കുചിതങ്ങളും കണ്ടു കുടായിമയും ഒരു പരിധി വരെ അപ്രത്യക്ഷമായി. ഉല്പതിഷ്ണു വിഭാഗമായി സ്വയം വിശേഷിപ്പിച്ചിരുന്ന മുജാഹിദുകളിൽ പോലും ആദർശപരമായ വ്യതിരിക്തത ഇല്ലാതായി.

പൊതുവെയുള്ള ഇസ്‌ലാമികമായ അച്ചടക്കവും വിശ്വാസപരമായ വിമലീകരണവും പല കാരണങ്ങളാലും സമൂഹത്തിൽ ദുർബലമായി.
മത രാഷ്ട്രീയ സാമൂഹിക സമവാക്യങ്ങൾ അസന്തുലിതമാവുകയും, നിലനിന്നിരുന്ന സാമൂഹിക ക്രമത്തിന്റെ താളം പിഴക്കുകയും ചെയ്തു.
സാധാരണഗതിയിൽ മുസ്‌ലിം പ്രദേശങ്ങളിൽ നിലനിന്നിരുന്ന മഹല്ല് സംവിധാനത്തിന്റെ സ്വാധീനവും ശക്തിയും നാൾക്കുനാൾ കുറഞ്ഞു വന്നു. മഹല്ല് കമ്മറ്റികൾക്കു വ്യക്തികളിലും കുടുംബങ്ങളിലും നിലനിന്നിരുന്ന നിയന്ത്രണം താരതമ്യേനെ കുറഞ്ഞു വന്നു.

— ബഷീർ പുത്തൂർ​

0 Comments

ഇന്നത്തെ സാമൂഹിക അവസ്ഥയുടെ നേർ ചിത്രം

19/3/2025

0 Comments

 
👉 മദ്യവും മയക്കു മരുന്നും വ്യാപകം 
👉 രക്തബന്ധത്തിന്റെ വിലമറന്ന കൊലപാതകങ്ങൾ
👉 മനസാക്ഷി മരവിപ്പിക്കുന്ന നരഹത്യകൾ
👉 യുവതീ യുവാക്കളുടെ അഴിഞ്ഞാട്ടങ്ങളും ഒളിച്ചോടലുകളും 
👉 വർദ്ധിച്ചു വരുന്ന ആത്മഹത്യകൾ 
👉 മാതാപിതാക്കളെ അനുസരിക്കാത്ത മക്കൾ 
👉 അച്ചടക്കവും മര്യാദയുമില്ലാത്ത പെൺകുട്ടികൾ 
👉 ആരേയും വകവെക്കാത്ത യുവ തലമുറ 
👉 രക്ഷിതാക്കൾക്ക് നിയന്ത്രണം നഷ്ട്ടപ്പെട്ട മക്കൾ 
👉 തോന്നുമ്പോൾ പോവുകയും തോന്നുന്ന സമയത്ത് കയറി വരികയും ചെയ്യുന്ന ന്യുജൻ യുവത 
👉 ധാർമ്മിക മൂല്യങ്ങൾക്ക് വില നൽകാത്ത ആധുനിക സമൂഹം 

🔹 ഇതൊക്കെയാണ് ഇന്നത്തെ സാമൂഹിക അവസ്ഥയുടെ നേർ ചിത്രം 

🔻 വിദ്യാലങ്ങളിൽ വടി ഒഴിവാക്കുകയും മാതാപിതാക്കൾ പോലും മക്കളെ ശാസിക്കുന്നത് വിലക്കുകയും വിദ്യാഭ്യാസത്തിനു മാനുഷിക മാനവിക മുല്യങ്ങളെക്കാൾ പ്രാധാന്യം നൽകുകയും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം സമ്പത്ത് മാത്രമാണെന്ന് തെറ്റിദ്ധരിക്കുകയും സ്ത്രീ വർഗം കുടുംബസ്ഥാപനത്തിന്റെ ആണിക്കല്ലാണെന്ന വിശ്വാസത്തെ തകർത്തെറിഞ്ഞ്,  "ആരേയും ആശ്രയിക്കാതെ പുരുഷനെപ്പോലെ ഒറ്റക്കാലിൽ നിൽക്കാൻ പഠിക്കണമെന്ന" കാഴ്ചപ്പാട് വളർത്തുന്ന വിദ്യാഭ്യാസ സാമൂഹിക ബോധവും ഒരു ജനസമൂഹത്തെ ഏത് അവസ്ഥയിലെത്തിച്ചു എന്നതിന്റെ ആകത്തുകയാണ് മുകളിൽ പറഞ്ഞത്.

പരിഹാരം 
👇 
✔️ ധാർമിക ബോധവും സദാചാരവും സമൂഹത്തിൽ വളർത്തണം 
✔️ വിശ്വാസ വിമലീകരണത്തിനു ഊന്നൽ നൽകണം 
✔️ മൂല്യബോധം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം 
✔️ സ്ത്രീകൾ ഗൃഹാങ്കണത്തിലേക്കു മടങ്ങണം 
✔️ പുരുഷന്മാർ, ഇച്ഛാശക്തിയും ആർജ്ജവവും കാണിക്കണം 
✔️ സ്ത്രീകൾ സന്താന പരിപാലനത്തിന്റെ മഹത്വം തിരിച്ചറിയണം 
✔️ ഏറ്റവും ഉത്കൃഷ്ടമായ വിദ്യാലയം വീടകങ്ങളാകട്ടെ. 
✔️ മാതാപിതാക്കൾ മക്കളുടെ ഏറ്റവും നല്ല അധ്യാപകരാകട്ടെ.
✔️ അച്ചടക്കവും മാന്യതയുമുള്ള കുട്ടികൾ വളർന്നു വരട്ടെ. 
✔️ സമ്പത്ത് ആവശ്യമാണ്; അനിവാര്യമാണ്. എന്നാൽ അതെല്ലാമല്ല 
✔️ സമ്പത്തിനേക്കാൾ അവശ്യം ധാർമ്മികതയാണ്. 
✔️ മാറ്റങ്ങൾ തുടങ്ങേണ്ടത് വ്യക്തികളിൽ നിന്നും കുടുംബത്തിൽ നിന്നുമാണ് 
✔️ പോലീസും നിയമസംവിധാനവും അവസാനത്തെ ആശ്രയം മാത്രമാണ് 
✔️ ഓർക്കുക, കുടുംബ പരിരക്ഷ ഗൃഹ നാഥനിലാണ് : സർക്കാറിലല്ല ! 
✔️ വിദ്യാഭ്യാസം അനിവാര്യമാണ്. എന്നാൽ അത് അവസാന വാക്കല്ല. ധാർമ്മികതക്ക് ബദലുമല്ല.

🔻കുടുംബമെന്ന അടിസ്ഥാന ആശയത്തെ ദുർബലപ്പെടുത്തുകയും, അധാർമികത വളർത്തുകയും ലിബറൽ ചിന്താഗതി പ്രോത്സാഹിപ്പിക്കുകയും മൂല്യനിരാസത്തിനു വളം വെക്കുകയും, അച്ചടക്കമില്ലായ്മ പുരോഗതിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന മുഴുവൻ പ്രത്യയശാസ്ത്രങ്ങളും ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുക.

🔹ദിശാബോധമുള്ള ഒരു തലമുറയുടെ പുനഃസൃഷ്ടിക്കായി സ്വയം തയ്യാറെടുക്കുക.

- ബഷീർ പുത്തൂർ
0 Comments

തക്ഫീർ ആധാരങ്ങളും വ്യവസ്ഥകളും

6/10/2024

0 Comments

 
Picture
തക്ഫീർ ആധാരങ്ങളും വ്യവസ്ഥകളും 

---------------------------------------------------------

ആദ്യമായിട്ടാണ് മലയാളത്തിൽ ഈ വിഷയത്തിൽ സമഗ്രമായി താളുകളിൽ മഷി പുരളുന്നത്. 

---------------------------------------------------------

മുസ്‌ലിം ലോകത്ത്‌ സ്വഹാബത്തിന്റെ കാലം തൊട്ട് ഗഹനമായി ചർച്ച ചെയ്യപ്പെട്ട മസ്അലയാണിത്.

അതീവ ഗുരുതരവും സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടതുമായ ഈ വിഷയത്തിൽ, അവധാനതയില്ലാത്ത ഇടപെടൽ കാരണം പലരും കാലിടറി വീണിട്ടുണ്ട്.

---------------------------------------------------------

ഓരോ വീട്ടിലും ഇതിന്റെ ഒരു കോപ്പി ഉണ്ടെന്ന് ഉറപ്പു വരുത്താൻ മാത്രം വൈകാരികമാണ് ഈ ലഘു കൃതിയുടെ ഇതിവൃത്തം.

---------------------------------------------------------

ആധുനിക മുസ്‌ലിം സമൂഹത്തിൽ ഖുറൂജിന്റെയും തക്ഫീറിന്റെയും വളർച്ചയും സ്വാധീനവും അഭുതപൂർവ്വമാണ്‌. 

അതിന്റെ സ്രോദസ്സുകളും കൈവഴികളും വ്യത്യസ്തവും വിചിത്രവുമാണ്. 

സോഷ്യൽ മീഡിയയുടെ ഇരുട്ടു മുറികളിൽ തലയും താഴ്ത്തി വെച്ച് തക്ഫീരി ചിന്തയുടെ  വിഷം പ്രസരിപ്പിക്കാൻ ഊഴം കാത്തിരിക്കുന്ന ചെന്നായ്ക്കൾ 

---------------------------------------------------------

തക്ഫീറിന്റെ കരകാണാക്കയത്തിൽ പെട്ട് നമസ്കാരത്തിൽ പിന്തുടരാത്തവർ, വിവാഹത്തിൽ പങ്കെടുക്കാത്തവർ, അറുത്തത്‌ കഴിക്കാത്തവർ, ഹോട്ടലുകളിൽ നിന്ന് മാംസ വിഭവങ്ങൾ ഭക്ഷിക്കാത്തവർ, മാർക്കറ്റിൽ നിന്ന് ബീഫും മട്ടനും ചിക്കനും വാങ്ങാത്തവർ ....
വിശേഷണങ്ങൾ തീരുന്നില്ല 

---------------------------------------------------------

അവർ ഇന്ന് ഒരു ന്യുനപക്ഷമാകാം ... പക്ഷെ അവരുടെ കാഴ്ചപ്പാട് അപകടം പിടിച്ചതും ദൂരവ്യാപകവുമാണ്‌.
ഇസ്‌ലാമിക പ്രമാണങ്ങളോട് പൊരുത്തപ്പെടാത്തതാണ്.

അവർ നമുക്കിടയിലുണ്ട്  ; നമ്മിൽ ഒരാളായി ഉണ്ട്; ആശയ സംവേദനത്തിൽ അപനിർമ്മിതികൾ അവരുടെ മനസ്സിനെ മലിനമാക്കിയിട്ടുണ്ട്. 
അതൊരു മഹാമാരിയാണ്. 
നാശത്തിന്റെ പടുകുഴിയിലേക്ക് ഏതൊരു സാധാരണക്കാരനേയും ആപതിപ്പിക്കാൻ മാത്രമുള്ള മഹാമാരി.
അറിയാത്തവനായി, 
അന്യനായി,
അബദ്ധധാരണയും തലയിലേറ്റി നടക്കുന്ന മൂഡൻ മുസ്‌ലിം പൊതു സമൂഹത്തിന് ബാധ്യതയാവരുത്.  
ജാഗ്രതയാണ് വേണ്ടത്. 
ഉണ്ടാകേണ്ടത് തിരിച്ചറിവാണ്. 
പ്രമാണങ്ങളോടുള്ള അന്ധമായ അഭിനിവേശമല്ല; മറിച്ച് ക്രിയാത്മകവും വസ്തുതാപരവുമായ പ്രയോഗവൽക്കരണമാണ്. 

---------------------------------------------------------

രചന നിർവ്വഹിച്ചത് അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഹഫിദഹുള്ളാ 

ഉള്ളടക്കം അങ്ങേയറ്റം ആകർഷകവും പുതുമയുള്ളതുമാണ്. 
വേറിട്ടതും ഹൃദ്യവുമായ വായനാനുഭവം പ്രദാനം ചെയ്യുന്ന ഈ കൃതി വായനക്കാരിലേക്ക് സമർപ്പിക്കുകയാണ്.

- ബശീർ പുത്തൂർ
Download Book
0 Comments

ഹുദൈഫ رضي الله عنهയുടെ ഫിത്നഃ വിവരണം

4/10/2024

0 Comments

 
​عن حذيفة بن اليمان رضي الله عنه
<< لا تَضَرُّكَ الْفِتْنَةُ مَا عَرَفْتَ دِينَكَ، إِنَّمَا الْفِتْنَةُ إِذَا اشْتَبَهَ عَلَيْكَ الْحَقُّ وَالْبَاطِلُ فَلَمْ تَدْرِ أَيَّهُمَا تَتَّبِعُ، فَتِلْكَ الْفِتْنَةُ
>>
[مصنف ابن أبي شيبة (٣٧٢٩٢)]
 

ഹുദൈഫത് ബ്നനുൽ യമാൻ رضي الله عنه പറയുന്നു:

നിനക്ക് നിന്റെ ദീനിനെക്കുറിച്ചു അറിയുന്ന കാലത്തോളം ഫിത് ന നിനക്ക് ദോഷം വരുത്തില്ല. ഹഖും ബാത്തിലും നിനക്ക് സംശയാസ്പദമാവുകയും ഏതാണ് പിന്തുടരേണ്ടത് എന്ന് നിനക്ക് തിട്ടമില്ലാതിരിക്കുകയും ചെയ്യുന്നത് മാത്രമാണ് ഫിത് ന; അത് തന്നെയാണ് ഫിത് ന

(മുസ്വന്നഫ് / ഇബ്നു അബീ ഷെയ്ബ)

​— ബഷീർ പുത്തൂർ
0 Comments

പരലോകത്തെക്കുറിച്ചു അജ്ഞനും ദുനിയാവിനെക്കുറിച്ചു അറിവുള്ളവനുമായ വ്യക്തി

24/9/2024

0 Comments

 
Picture
തീർച്ചയായും,  പരലോകത്തെക്കുറിച്ചു അജ്ഞനും ദുനിയാവിനെക്കുറിച്ചു അറിവുള്ളവനുമായ മുഴുവൻ ആളുകളോടും അല്ലാഹു വെറുപ്പുള്ളവനാണ്

​- സ്വഹീഹുൽ ജാമിഉ

​— ബഷീർ പുത്തൂർ

 إنَّ اللهَ تعالى يُبغِضُ كلَّ عالِمٍ بالدنْيا ، جاهِلٍ بالآخِرَةِ
​

الراوي : أبو هريرة | المحدث : الألباني | المصدر :صحيح الجامع | الصفحة أو الرقم : 1879 | خلاصة حكم المحدث : صحيح
 
Download Poster
0 Comments

അശ്രദ്ധമില്ലാത്ത ഹൃദയത്തിന്റെ ദുആ

12/9/2024

0 Comments

 
Picture
അബൂ ഹുറൈറ  رضي الله عنه നിവേദനം :
​
നബി ﷺ പറയുന്നു:  "ഉത്തരം ലഭിക്കുമെന്ന ദൃഢതയോടെ നിങ്ങൾ അല്ലാഹുവിനോട് ദുആ ചെയ്യൂ. തീർച്ചയായും അശ്രദ്ധമായതും അലസമായതുമായ  ഒരു ഹൃദയത്തിൽ നിന്നുള്ള ദുആക്ക് അല്ലാഹു ഉത്തരം നൽകില്ല എന്ന കാര്യം നിങ്ങൾ മനസ്സിലാക്കുകയും ചെയ്യൂ"

- ബഷീർ പുത്തൂർ

هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " ادْعُوا اللَّهَ وَأَنْتُمْ مُوقِنُونَ بِالْإِجَابَةِ، وَاعْلَمُوا أَنَّ اللَّهَ لَا يَسْتَجِيبُ دُعَاءً مِنْ قَلْبٍ غَافِلٍ لَاهٍ
رواه الترمذي (٢ / ٢٦١) والحاكم (١ / ٤٩٣) وأبو بكر الكلاباذي في " مفتاح معاني الآثار " (٦ - ٧) وابن عساكر (٥ / ٦١ / ١)
Download Poster
0 Comments

അല്ലാഹുവിലേക്കുള്ള വഴി

13/8/2024

0 Comments

 
Picture
അലി ബിൻ മുഹമ്മദ് ബിൻ ബശ്ശാർ رحمه الله ചോദിക്കപ്പെട്ടു:
كيف الطريق إلى الله؟​
അല്ലാഹുവിലേക്കുള്ള വഴി എങ്ങനെയാണ്?
അദ്ദേഹം പറഞ്ഞു:
كما عصيت الله سرّا تطيعه سرّا، حتى يدخل إلى قلبك طرائف البر​
നീ രഹസ്യമായി അല്ലാഹുവിനെ ധിക്കരിച്ചപോലെ രഹസ്യമായി അവനെ അനുസരിക്കണം; പുണ്യത്തിന്റെ വിസ്മയങ്ങൾ നിന്റെ ഹൃദയത്തിലേക്ക് അവൻ സന്നിവേശിപ്പിക്കുവോളം. (طبقات الحنابلة)
​
മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് ബാവ
Download Poster
0 Comments

ഉലമാക്കൾക്ക് സംഭവിക്കുന്ന വീഴ്ചകൾ

25/6/2024

0 Comments

 
ഉലമാക്കൾക്ക് സംഭവിക്കുന്ന വീഴ്ചകളിൽ അവർ പശ്ചാത്തപിക്കുന്നതുമായി ബന്ധപ്പെട്ട് ഇമാം അഹ്മദിനോട് ഒരാൾ ചോദിച്ചു :
അപ്പോഴദ്ദേഹം പറഞ്ഞു
  • തൗബ പരസ്യമാക്കുകയും,
  • തന്റെ വാദഗതി പിൻവലിക്കുകയും
  • തന്റെ വാദഗതിയിൽ ഇന്നയിന്ന വീഴ്ചകൾ സംഭവിച്ചുവെന്നും,
  • അതിൽ നിന്ന് അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങിയിട്ടുണ്ടെന്നും
  • മറ്റുള്ളവരെ അറിയിക്കുകയും ചെയ്തുവെന്ന കാര്യം പ്രകടമായാൽ മാത്രമേ അല്ലാഹു അദ്ദേഹത്തിൽ നിന്ന് തൗബ സ്വീകരിക്കുകയുള്ളൂ
എന്നിട്ടദ്ദേഹം
إِلَّا ٱلَّذِینَ تَابُوا۟ وَأَصۡلَحُوا۟ وَبَیَّنُوا۟ فَأُو۟لَـٰۤىِٕكَ أَتُوبُ عَلَیۡهِمۡ وَأَنَا ٱلتَّوَّابُ ٱلرَّحِیمُ  ( البقرة - ١٦٠)
ഈ ആയത് പാരായണം ചെയ്തു.
"പശ്ചാത്തപിക്കുകയും (പ്രവർത്തനം) നന്നാക്കുകയും (വ്യക്തത വരുത്തുകയും) വിവരിച്ചുകൊടുക്കുകയും ചെയ്തവരെയൊഴികെ. എന്നാല്‍, അവരാകട്ടെ, അവരുടെ പശ്ചാത്താപം നാം സ്വീകരിക്കുന്നതാണ്. ഞാൻ, കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായവൻ "
ذيل طبقات الحنابلة ، لابن رجب (1/300) ​
- ബശീർ പുത്തൂർ
0 Comments

ഇബ്നു തീമിയ റഹിമഹുള്ളയുടെ മരണം

20/4/2024

0 Comments

 
​‏ഇബ്നു തീമിയ റഹിമഹുള്ള മരണപ്പെട്ടു. ഞാൻ അദ്ദേഹത്തിന്റെ മുഖത്തെ തുണി നീക്കി അദ്ദേഹത്തെ ചുംബിച്ചു. ഞങ്ങൾ അദ്ദേഹത്തെ അവസാനവട്ടം കണ്ടതിനേക്കാളധികം നരകൾ ഉയർന്നു നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യുന്ന സ്വാലിഹായ ഒരു മകനെ അദ്ദേഹം ഉപേക്ഷിച്ചു പോയിട്ടില്ല; പക്ഷെ, അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യുന്ന സ്വാലിഹായ ഒരു ഉമ്മത്തിനെതന്നെയാണല്ലോ അദ്ദേഹം വിട്ടേച്ച് പോയത്. (അൽബിദായ വന്നിഹായ 18/300)

- ബശീർ പുത്തൂർ
​
قال الإمام ابن كثير رحمه الله
ماتَ ابنُ تيمية فكشفتُ عن وجهه وقبَّلتُه وقد علاهُ الشَّيبُ أكثر مما فارقناه ، لم يتركْ ولداً صالحاً يدعو له لكنّه تركَ أُمَّةً صالحةً تدعو له
البداية والنهاية : ١٨/٣٠٠
0 Comments

ഫലസ്തീൻ പ്രശ്നത്തിന്റെ യാഥാർത്ഥ്യവും ഹമാസ്-ഇറാൻ ബന്ധത്തിന്റെ ശൂന്യവാഗ്ദാനങ്ങളും

16/12/2023

0 Comments

 
ഫലസ്തീൻ പ്രശ്നം തുടങ്ങിയിട്ട് നുറ്റാണ്ടിനോടടുക്കുന്നു. അറബികൾ ഒന്നിച്ച് ഔദ്യോഗിക യുദ്ധങ്ങളും അറബികളുടെ ഒത്താശയോടെ കലാപങ്ങളും ഏറെ അവിടെ നടന്നിട്ടുണ്ട്.

ജൂതരാഷ്ട്രത്തിന്റെ പിറവിയിൽ തന്നെ ലോക വൻശക്തികൾക്കു നേരിട്ട് പങ്കുണ്ട്. തുടർന്നിങ്ങോട്ടുള്ള അറബികളുമായുള്ള എല്ലാ യുദ്ധങ്ങളിലും അമേരിക്കയടക്കമുള്ള വൻ ശക്തികൾ ഇസ്രായേലിന് പരസ്യ പിന്തുണ നൽകുന്നവരാണ്.

രണ്ട് കോണിലൂടെ ഈ വിഷയം കാണുന്നവരുണ്ട്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടിലൂടെയാണ് ഒന്നാമത്തേത്. അങ്ങനെ നോക്കുമ്പോൾ, ഫലസ്തീനിൽ ഇപ്പോൾ നടക്കുന്ന യുദ്ധം തീർത്തും ഇസ്‌ലാമിക വിരുദ്ധമാണ്. ഇസ്‌ലാമിലെ ജിഹാദുമായി അതിന് യാതൊരു ബന്ധവുമില്ല. ഹമാസ് ജിഹാദ് നടത്താൻ യോഗ്യതയുള്ള ആളുകളല്ല. അവർക്ക് അതിന് മതപരമായ യാതൊരു അവകാശവുമില്ല. ആ നിലക്ക് ഫലസ്തീനിലെ ഹമാസിന്റെ നടപടിയെ മുസ്‌ലിം ലോകത്തുള്ള ആധികാരികരായ പ്രാമാണിക പണ്ഡിതന്മാരൊക്കെ വിമർശിക്കുകയും ശെരിയായ നിലപാട് വ്യക്തമാക്കിയതുമാണ്.

രണ്ടാമത്തെ വീക്ഷണം, കേവലം രാഷ്ട്രീയപരവും ജന്മനാടിന്റെ സ്വാതന്ത്ര്യവും എന്ന നിലയിലാണ്. ആ വീക്ഷണത്തിൽ അമേരിക്കക്കു എതിര് നിൽക്കുക എന്ന നയത്തിന്റെ ഭാഗമായി ലോകത്തു കമ്മ്യുണിസ്റ്റുകാരും റഷ്യയും ചൈനയും ഒക്കെ ഹമാസിനോട് അനുകൂല നിലപാട് സ്വീകരിക്കുന്നു. തുർക്കി ഖത്തർ മലേഷ്യ തുടങ്ങിയവ ഇഖ്‌വാനീ ചായ്‌വിന്റെ പേരിലും മേഖലയിലെ സൗദി മേൽക്കോയ്മ അവസാനിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹമാസിനെ പിന്തുണക്കുന്നു. ഇതിൽ ഏറ്റവും വലിയ കെണിയൊരുക്കി കാത്തിരിക്കുന്നത് ഇറാനും ഷിയാക്കളുമാണ്. ഹിസ്ബുല്ലയും ഹൂഥികളും കൂടെയുണ്ട്. ഇടക്കാലത്ത്‌ ഫലസ്തീൻ പ്രശ്നത്തിൽ ഇടപെടുകയും മേഖലയിലെ സൗദി നേതൃത്വത്തിലുള്ള സുന്നീ പക്ഷബെൽറ്റ് തകർക്കാൻ ഇറാൻ സ്വപ്നം കാണുകയും ചെയ്യുന്നു. അതിന് യമനിൽ ഇറാൻ അവരുടെ കഴിവിന്റെ പരമാവധി കിണഞ്ഞു തോറ്റു പോയതാണ്. ഹമാസുമായുള്ള ഇറാന്റെ ചങ്ങാത്തം ലോകത്താർക്കും രഹസ്യമല്ല. ആ അവിശുദ്ധ ബന്ധം ഉപയോഗപ്പെടുത്തി മേഖലയിൽ ആധിപത്യം സ്ഥാപിക്കണമെന്ന പൂതി ഇറാൻ ഉള്ളിൽ ഒളിപ്പിച്ചു വെക്കുന്നുണ്ട്. ഇക്കാര്യം സൗദിയടക്കമുള്ള അറബ് രാഷ്ട്രങ്ങൾക്ക് നന്നായി അറിയാം. ആ പൂതി നടക്കില്ല അതിന് വെച്ച വെള്ളം ഇറക്കി വെക്കാൻ അവർ പറയാതെ പറയുന്നുണ്ട്.

ഫലസ്ത്തീൻ പ്രശ്നത്തെ കച്ചവടവൽക്കരിച്ചു സാധുക്കളായ മുസ്‌ലിം സഹോദരന്മാരുടെ രക്തം കൊണ്ട് രാഷ്ട്രീയം കളിക്കുന്ന ഹമാസും ഇറാനും അതിൽ നേട്ടങ്ങളുണ്ട്. അറബികളെ ആ കൊലച്ചതിയിൽ ചാടിച്ചു സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും മതപരമായും നട്ടെല്ലൊടിക്കാമെന്ന സ്വപ്നം പൂവണിയില്ലെന്നു മാത്രം.

പക്ഷെ ഈ പ്രശ്നത്തിന്റെ വസ്തുത മനസ്സിലാക്കാതെ തികച്ചും വൈകാരികവും രാഷ്ട്രീയവുമായ നിലക്ക് അഭിപ്രായം പറഞ്ഞ് ആളാകാൻ നോക്കുന്ന മുസ്‌ലിം ഗ്രുപ്പുകളും സംഘടനകളും ദീനും ദുനിയാവും മനസ്സിലാക്കാത്ത പോഴന്മാരാണ്. എപ്പോൾ എന്ത് എങ്ങിനെ പറയണമെന്നറിയാത്ത ചുഴലിയും അതിനെ താങ്ങുന്ന സീഡീ ടവർ മുജാഹിദുകളും അപ്പുറവും ഇപ്പുറവും നോക്കാതെ ഹമാസിനെ തോളിലേറ്റി നടക്കുന്ന ജമാഅത്തെഇസ്‌ലാമി സുഡാപ്പികളും മർകസ് ദഅവ ഫാൻസുകളും കളിയറിയാതെ ആടുകയാണ്.

നേരും നെറിയുമുള്ള ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം മുസ്‌ലിം ലോകത്തുള്ള പ്രാമാണികരായ ഉലമാക്കൾ നിലയുറപ്പിച്ച ഒന്നാമത്തെ നിലപാടാണ് സ്വീകാര്യമായിട്ടുള്ളത്. ദേശസ്നേഹവും മാതൃരാജ്യവും വൈകാരിക സമ്മർദ്ദങ്ങളും നിലപാടുകൾ ആരെയെങ്കിലും സ്വാധീനിക്കുന്നുണ്ടെങ്കിൽ അവർക്കതാകാവുന്നതാണ്. എന്നാൽ ഇസ്‌ലാമിക നിലപാടാണ് അതെന്ന് പറയരുതെന്ന് മാത്രം.
​
ഫലസ്തീനിലെ പതിനായിരക്കണക്കിന് മുസ്‌ലിം സഹോദരങ്ങളുടെ ചോരയും അധ്വാനവും ജീവിക്കാനുള്ള അവകാശവും നിരാകരിച്ചു കൊണ്ടല്ല ഇത് പറയുന്നത്. ഒരു നിരപരാധിയായ മുസ്‌ലിമിന്റെ ചോരക്ക് കഅബയേക്കാൾ വിലയുണ്ട്. ജൂതന്റെ അതിക്രമം വെച്ച് പൊറുപ്പിക്കാൻ കഴിയുന്ന ഒന്നല്ല. കാഴ്ചകൾ അങ്ങേയറ്റം ഹൃദയഭേദകമാണ്. ആ നിരപരാധികളുടെ കൂടെയാണ് നമ്മൾ നിൽക്കേണ്ടത്.​
اللهم نجِّ المسلمين المستضعفين في فلسطين
واكس عارهم وأطعم جائعم وأهلك الصهاينة الظالمين
- ​ബശീർ പുത്തൂർ
0 Comments

സിയോണിസ്റ്റുകളും ഇഖ്‌വാനീ ഹമാസികളും തമ്മിലുള്ള വെടി നിർത്തൽ കരാർ

27/11/2023

0 Comments

 
മുസ്‌ലിം ഭരണാധികാരിയും യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നതും അല്ലാത്തതുമായ ശത്രുക്കളുമായും കരാറും വെടി നിർത്തലും സന്ധിയും ഉടമ്പടിയും ഒക്കെ അനുവദനീയമായ കാര്യമാണ്.

അള്ളാഹു പറയുന്നു. "നിങ്ങൾ മസ്ജിദുൽ ഹറാമിന്റെ അടുക്കൽ വെച്ച് കരാർ നടത്തിയവർക്കല്ലാതെ എങ്ങിനെയാണ് മുശ്രിക്കുകൾക്ക് അല്ലാഹുവിന്റെ അടുക്കലും അവന്റെ റസൂലിന്റെ അടുക്കലും ഒരു കരാർ നിലവിലുണ്ടാവുക? എന്നാൽ അവർ നിങ്ങളോട് നല്ല നിലയിൽ വർത്തിക്കുമ്പോൾ നിങ്ങൾ അവരോടും നല്ല നിലയിൽ വർത്തിക്കുക. തീർച്ചയായും അള്ളാഹു സൂക്ഷ്മത പുലർത്തുന്നവരെ ഇഷ്ട്ടപ്പെടുന്നു. ഇബ്‌നു തൈമിയ رحمه الله പറയുന്നു. "അവ അനുവദനീയമായ ഉടമ്പടികളാണ്"

അള്ളാഹു പറയുന്നു"നിങ്ങൾ ദുർബലരാകരുത്, നിങ്ങൾ ഉന്നതിയിലായിരിക്കെ (ശത്രുക്കളെ) സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്. ഇബ്നു ഹജർ رحمه الله പറയുന്നു. " ആ ആയത്തിൽ പറയുന്ന ശർത്തിന്റെ അർത്ഥം തീർച്ചയായും സന്ധിക്കുള്ള കൽപന, സന്ധി ചെയ്യുന്നതിൽ ഏറ്റവും ഗുണകരം ഇസ്‌ലാമിന് ആയിത്തീരുക എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ്.

യുദ്ധത്തിലുള്ളതോ അല്ലാത്തതോ ആയ ശത്രുവുമായി ഉടമ്പടിയിലും കരാറിലും ഏർപ്പെടുന്നതിന്റെ ലക്ഷ്യം, അല്ലെങ്കിൽ കാരണം നന്മ ഉണ്ടാകലും ഉപദ്രവം തടയലുമാണ്. സമാധാനത്തിന്റെ ആഹ്വാനം മുസ്‌ലിം ഭരണാധികാരിയിൽ നിന്നാണ് പ്രാഥമികമായി ഉണ്ടാകുന്നതെങ്കിൽ, അത് ഭരണാധികാരിയുടെ വിവേചനാധികാരത്തിൽ പെട്ട കാര്യമാണ്. ഇബ്‌നു ഹജർ رحمه الله പറയുന്നു. " സന്ധിക്കു അറിയപ്പെട്ട പരിധിയില്ല. മറിച്ച് അത് മുസ്‌ലിംകൾക്ക് ഏറ്റവും അനുയോജ്യമായ നിലക്കുള്ളതും ഗുണകരവുമായതും എന്ന നിലയിൽ ഭരണാധികാരി കാണുന്ന അഭിപ്രായത്തെ ആശ്രയിച്ചു നിൽക്കുന്നതാണ്." വ്യക്തികൾക്കോ സംഘടനകൾക്കോ പാർട്ടികൾക്കോ അതിൽ ഒരു പങ്കുമില്ല.

പൊതു നന്മ നിലനിർത്തലും ഉപദ്രവം തടുക്കലും അള്ളാഹുവിന്റെ ദീനിന്റെ താൽപര്യമാണ്. മുസ്‌ലിംകൾക്കു വന്നു പെടാൻ സാധ്യതയുള്ള അപകടാവസ്ഥകളെ സാധിക്കുമെങ്കിൽ തടഞ്ഞു നിർത്തേണ്ട മതപരമായ ബാധ്യത ഭരണാധികാരികൾക്കുണ്ട്. അതിന് പൂർണ്ണമായി കഴിയാത്ത പക്ഷം സാധിക്കുന്ന വിധത്തിൽ പരമാവധി കഴിവും പ്രാപ്തിയും വിനിയോഗിച്ചു കൊണ്ട് കൂടുതൽ അപകടം നിറഞ്ഞ അവസ്ഥകൾ സംജാതമാകാതിരിക്കാൻ പരിശ്രമിക്കേണ്ട ബാധ്യത ഭരണാധികാരിക്കുണ്ട്. അള്ളാഹു പറയുന്നു. " നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ നിങ്ങൾ അള്ളാഹുവിനെ സൂക്ഷിക്കുക" അള്ളാഹു പറയുന്നു. " ഒരു ആത്മാവിനെയും അതിന്റെ കഴിവിൽ പെടാത്തത് ചെയ്യാൻ അള്ളാഹു നിർബന്ധിക്കുന്നില്ല. അത് സമ്പാദിച്ചത് അതിന് തന്നെയുള്ളതാണ്. അത് സമ്പാദിച്ച തിന്മകളും അതിനു തന്നെ.

സന്ധിയിലൂടെയും സമാധാനമാർഗ്ഗത്തിലൂടെയും ഉപദ്രവങ്ങൾ തടുക്കാനുള്ള ശ്രമങ്ങൾ ഭരണാധികാരിയുടെ ഭാഗത്തു നിന്നുമുണ്ടാകണം. അബു ഹുറൈറرضي الله عنهനിന്ന് ഇബ്‌നു ഹിബ്ബാൻ حمه الله രിവായത്തു ചെയ്യുന്നു. നബി ﷺ യുടെ അരികിൽ ഹാരിഥ് അൽ ഗതഃഫാനി വന്നിട്ട് ഇങ്ങിനെ പറഞ്ഞു: "മുഹമ്മദേ, മദീനയിലെ കാരക്ക ഞങ്ങൾക്ക് നീ പകുത്തു നൽകണം. അപ്പോൾ അദ്ദേഹം പറഞ്ഞു "ഞാൻ സുഊദുമാരോട് കുടിയാലോചിക്കട്ടെ" എന്നിട്ടദ്ദേഹം സഅദ് ബിൻ മുആദ്, സഅദ് ബിൻ ഉബാദ, സഅദ് ബിൻ റബീഉ, സഅദ് ബിൻ ഖൈതമ, സഅദ് ബിൻ മസ്ഊദ് എന്നിവരോട് അന്വേഷിച്ചു. അദ്ദേഹം അവരോടു ചോദിച്ചു. "അറബികൾ ഒറ്റക്കെട്ടായി നിങ്ങളെ ആക്രമിച്ചിട്ടുണ്ട് എന്ന കാര്യം എനിക്കറിയാം. ഹാരിഥ് നിങ്ങളോട് മദീനയിലെ കാരക്ക അവർക്കു കൂടി പകുത്തു നൽകാൻ ആവശ്യപ്പെടുന്നു. ഈ വർഷത്തിലേത് നിങ്ങൾ അങ്ങിനെ ഉദ്ദേശിക്കുന്നുവെങ്കിൽ ആകാവുന്നതാണ്. അപ്പോൾ അവർ ചോദിച്ചു "അല്ലാഹുവിന്റെ റസൂലേ, ഇത് അല്ലാഹുവിൽ നിന്നുള്ള വഹ്‌യ് ആണെങ്കിൽ അല്ലാഹുവിന്റെ കൽപന ഞങ്ങൾ സ്വീകരിക്കാം. ഇനി അതല്ല, താങ്കളുടെ ഇഷ്ടവും അഭിപ്രായവുമാണെങ്കിൽ അതും ഞങ്ങൾ സ്വീകരിക്കാം. അത് രണ്ടുമല്ലെങ്കിൽ, ഞങ്ങൾ അവരെയും ഞങ്ങളെയും ഒരുപോലെയാണ് കാണുന്നത്. കാശ് നൽകി വാങ്ങിയാലല്ലാതെ ഞങ്ങളിൽ നിന്ന് അവർക്ക് ഒരു ചുള കാരക്കയും ലഭിക്കില്ല. അപ്പോൾ നബി ﷺ (ഹാരിഥിനോട്) പറഞ്ഞു. "അവർ പറയുന്നത് എങ്ങിനെയാണെന്ന് നിങ്ങൾ കേട്ടല്ലോ" അപ്പോഴവർ പറഞ്ഞു "മുഹമ്മദേ, നീ ചെയ്തത് ചതിയാണ്" അപ്പോൾ ഹസ്സാൻ ബിൻ താബിത് رضي الله عنه നബി ﷺ യെ പ്രകീർത്തിച്ചു കൊണ്ട് കവിത പാടുകയും അദ്ദേഹത്തിന്റെ മഹത്വം വർണ്ണിക്കുകയും ചെയ്തു.

നബി ﷺ ഖൈബറുകാരോടും നജ്‌റാൻ കാരോടും അല്ലാത്തവരോടും സന്ധി ചെയ്തിട്ടുണ്ട്. ഖുറൈശികളോട് അവർ സന്ധി ലംഘിക്കുന്നത് വരെ കരാറിലേർപ്പെടുകയും ഉടമ്പടി രേഖയിൽ തുല്യം ചാർത്തുകയും ചെയ്തിട്ടുണ്ട്.

ശൈഖ് ഇബ്‌നു ബാസ് رحمه الله പറയുന്നു.
“ജൂതന്മാരും അല്ലാത്തവരുമായ സത്യനിഷേധികളോട് മുസ്‌ലിം ഭരണാധികാരികൾ ഉടമ്പടിയിലേർപ്പെടുന്നത് അവരോടുള്ള മതപരമായ ബന്ധത്തെയോ മൈത്രിയെയോ അനിവാര്യമാക്കുന്നില്ല. മറിച്ച് ഇരു ഭാഗത്തും സമാധാനം പുലരാനും പരസ്പര ആക്രമത്തിന് അറുതി വരുത്താനും ക്രയ വിക്രയം, വാണിജ്യം ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ മെച്ചപ്പെടുത്താനുമാണ്. അവിശ്വാസികളുമായുള്ള ഇത്തരം സമാധാന ഉടമ്പടികൾ സ്വഹാബികളുടെ കാലം തൊട്ടു തന്നെ ചരിത്രത്തിൽ ഒരുപാടുണ്ടായിട്ടുണ്ട്.

ഇബ്നുൽ അറബി رحمه الله തന്റെ തഫ്സീറിൽ പറയുന്നു.
സന്ധി ചെയ്യുന്നതിലൂടെ മുസ്‌ലിംകൾക്ക് പൊതുവെ ഗുണവും നന്മയും സംജാതമാവുമെന്നുണ്ടെങ്കിൽ മുസ്‌ലിംകൾ തന്നെ അതിനു മുൻകൈയെടുക്കുന്നതിൽ തെറ്റില്ല. നജ്‌റാൻകാരും ഖൈബർകാരുമൊക്കെയായി നബി ﷺ സന്ധി ചെയ്തിട്ടുണ്ട്. ഖുറൈശികളുമായി പത്തു കൊല്ലത്തോളം സമാധാന ഉടമ്പടി ഉണ്ടായിട്ടുണ്ട്. അവസാനം അവർ കരാർ ലംഘിക്കുകയാണുണ്ടായത്. അതേ പാത തന്നെയാണ് ഖലീഫമാരും സ്വഹാബികളും പിന്തുടർന്നത്.

ഇന്ന്
❖ ഇന്നലെകളിൽ, മുസ്‌ലിം ഭരണാധികാരികൾ സിയോണിസ്റ്റുകളുമായി സമാധാന കരാറുണ്ടാക്കുന്നതിനെ എതിർക്കുകയും, അത് മതപരമായി നിഷിദ്ധവും മഹാ പാതകവുമായി വീക്ഷിച്ചിരുന്ന ഹമാസ്, അധിനിവേശ സിയോണിസ്റ്റ് ശത്രുക്കളുമായി സ്വയം കരാറിലെത്തി !! അങ്ങിനെ, ഇന്ന്, വെള്ളിയാഴ്ച രാവിലെ തൊട്ട് ഇഖ്‌വാനീ ഹമാസും ശത്രുക്കളായ സിയോണിസ്റ്റുകളും തമ്മിൽ വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു. ഹമാസിന്റെ പക്കലുള്ള 50 ബന്ധികൾക്കു പകരമായി, സ്ത്രീകളും കുട്ടികളുമടക്കം സിയോണിസ്റ്റ് ജയിലുകളിൽ കഴിയുന്ന 150 ഫലസ്തീനി തടവുകാരെ കൈമാറ്റം ചെയ്യാമെന്ന വ്യവസ്ഥയിൽ നാല് ദിവസത്തേക്കാണ് വെടി നിർത്തൽ. കൂടാതെ, ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കാനും ഗാസ നിവാസികൾക്ക്‌ വടക്കു നിന്ന് തെക്കോട്ടുള്ള ഗതാഗത സ്വാതന്ത്ര്യവും വ്യവസ്ഥ ചെയ്യുന്നു.
  • 33 ശതമാനം കുട്ടികളടക്കം 14532 ഫലസ്തീനികളെ ഇതിനോടകം കൊന്നൊടുക്കിയതായി സിയോണിസ്റ്റുകൾ സമ്മതിക്കുന്നു.
  • 33000 മുറിവേറ്റവർ
  • 6800 പേർ കാണാതായവർ
  • 60000 കെട്ടിടങ്ങൾ തകർക്കപ്പെടുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തു.
  • 35 ആശുപത്രികളിൽ 28 എണ്ണവും പ്രവർത്തന രഹിതമായി.
  • 45 ദിവസത്തെ യുദ്ധവും ആട്ടിയോടിക്കലും.
  • യു എൻ കണക്കു പ്രകാരം യുദ്ധം കാരണം 2.4 മില്യൺ ഗാസ നിവാസികളിൽ നിന്ന് ഒരു മില്യൺ ഏഴു ലക്ഷം ഭവന രഹിതരാവുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തു
  • ഒക്ടോബർ 7 തൊട്ട് സിയോണിസ്റ്റ് പട 17000-ലധികം ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
  • യു എന്നിന്റെ യൂനിസെഫ് മേധാവി കഴിഞ്ഞ ബുധനാഴ്ച സുരക്ഷാ കൗൺസിലിൽ പറഞ്ഞത് " ലോകത്തു കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ ഏറ്റവും അപകടം പിടിച്ച സ്ഥലം ഗാസ" യാണ് എന്നാണ്.
  • സിയോണിസ്റ്റ് സൈനിക വക്താവ് വ്യാഴാഴ്ച പറഞ്ഞത് " വെടി നിർത്തലിന്റെ സാഹചര്യത്തിൽ തെക്കൻ പ്രവിശ്യയിൽ നിന്ന് വടക്കോട്ടുള്ള യാതൊരു സഞ്ചാര സ്വാതന്ത്ര്യവും അനുവദിക്കില്ല" എന്നാണ്.
  • സിയോണിസ്റ്റ് വക്താവ് പറഞ്ഞു " വടക്കൻ പ്രവിശ്യ "അപകടകരമായ യുദ്ധ പ്രദേശമായ"തിനാൽ സഞ്ചാര സ്വാതന്ത്ര്യം വിലക്കപ്പെട്ടതാണ്.

ചർച്ച
➤ ഹമാസി പറയുന്നു
▶ ആദ്യമായി, ശത്രു സേനയിലെ 2500 കൊല്ലപ്പെട്ടു !!
♦️ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ 2500 പേർ ? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ?
●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ?

➤ ഹമാസി പറയുന്നു
▶ആദ്യമായി ഉന്നത പദവിയിലിരിക്കുന്ന 300 സിയോണിസ്റ്റ് പട്ടാളക്കാർ ബന്ധനസ്ഥരായി
♦️ ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ 300 പേർ? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ?
●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ?

➤ ഹമാസി പറയുന്നു
▶ അര ലക്ഷം സിയോണിസ്റ്റ് കുടിയേറ്റക്കാർ ആട്ടിയോടിക്കപ്പെട്ടു
♦️ഞാൻ ചോദിക്കുന്നു. " ഗാസയിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലുകയും ആയിരങ്ങളെ ബന്ധനസ്ഥരാക്കുകയും ആയിരങ്ങൾ കാണാതാവുകയും ആയിരങ്ങൾ മുറിവേൽക്കപ്പെടുകയും ഒന്നര ലക്ഷം പേർ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെട്ടതിന് പകരമാവുമോ അര ലക്ഷം സിയോണിസ്റ്റ് കുടിയേറ്റക്കാർ ഭവന രഹിതരാകുന്നത്? ഇത് മതപരമായി അനുവദിക്കപ്പെട്ടതാണോ ?
●ചോദ്യം : ഇതിന് നിങ്ങൾ "അതെ"യെന്ന് ഉത്തരം പറയുകയും "വിജയ"മെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമോ?
​
➤ ഹമാസി പറയുന്നു
▶ നിങ്ങളോട് ചോദിക്കുകയാണ് : അല്ലാഹുവിന്റെ തുലാസിൽ മുസ്‌ലിമിനാണോ അതല്ല ഭൂമിക്കാണോ കൂടുതൽ പ്രാധാന്യം ?
♦️ ഞാൻ പറയുന്നു അള്ളാഹുവിന്റെ തുലാസിൽ കൂടുതൽ പ്രാധാന്യം മുസ്‌ലിമിനാണൊ? നബി ﷺ പറയുന്നു. " അല്ലാഹുവിന്റെ പക്കൽ, ദുനിയാവ് തന്നെ നശിച്ചു പോകുന്നതിനേക്കാൾ ഗുരുതരമാണ് അന്യായമായി ഒരു മുസ്‌ലിമിന്റെ രക്തം ചിന്തുന്നത്.

ഭൂമിയെക്കാൾ, ഫലസ്തീനി മുസ്‌ലിമിന്റെ ചോരയാണ് ഏറ്റവും സംരക്ഷിക്കപ്പെടേണ്ടത്. അതിനാൽ തന്നെ ബലഹീനതയും അശക്തിയും നിലനിൽക്കുമ്പോൾ യുദ്ധത്തിന് കൽപനയില്ല. അല്ലാഹുവിന്റെ ദീനിൽ യുദ്ധത്തിന് നിബന്ധനകളുണ്ട്. ശക്തിയും ശേഷിയും വ്യക്തമായ മുസ്‌ലിം ഭരണാധികാരിയുടെ നേതൃത്വവും അടക്കം സുന്നത്തിന് അനുസൃതമായ നിബന്ധനകൾ പൂർത്തിയാകുന്ന പക്ഷം അല്ലാഹു പറഞ്ഞ "നിങ്ങൾക്ക് യുദ്ധം നിയമമാക്കപ്പെട്ടു" എന്ന് നാം എല്ലാവരോടും പറയും
ഏറ്റു മുട്ടാനുള്ള ശക്തിയും ശേഷിയും ഇല്ലാത്ത ബലഹീന സാഹചര്യങ്ങളിൽ മുസ്‌ലിംകൾ യുദ്ധത്തിൽ നിന്ന് ഒഴിവ് നൽകപ്പെട്ടവരാണ്. അവരപ്പോൾ ദുർബലരാണ്
ഇമാം മുസ്‌ലിം رحمه الله തന്റെ സ്വഹീഹിൽ, ഇബ്‌നു മസ്ഊദ് رضي الله عنه നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറയുന്നു. "നബി ﷺ കഅബക്കരികിൽ വെച്ച് നമസ്കരിക്കുന്നതിനിടയിൽ, അബു ജഹലും അനുയായികളും അവിടെ ഇരിക്കുന്നു. -കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും ഒട്ടകങ്ങളെ അറുത്തിട്ടുണ്ട്.- അബു ജഹൽ ചോദിച്ചു. "ആരാണ് ആ ഒട്ടകങ്ങളുടെ കുടൽമാലകൾ കൊണ്ട് വന്നു മുഹമ്മദ് സുജൂദ് ചെയ്യുമ്പോൾ അവന്റെ തോളിൽ കൊണ്ട് വന്നിടുക? അപ്പോൾ അവിടെയുണ്ടായിരുന്ന ഏറ്റവും നിർഭാഗ്യവാനായ മനുഷ്യൻ അതിന് മുതിരുകയും നബി ﷺ സുജൂദിലേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ ചുമലിൽ ഇടുകയും ചെയ്തു. അപ്പോഴവർ പരസ്പരം ആർത്തട്ടഹസിച്ചു പരിഹസിച്ചു ചിരിച്ചു. ഞാനത് നോക്കിക്കൊണ്ട് നിൽക്കുകയാണ്. എനിക്കത് തടയാൻ കഴിയുമായിരുന്നെങ്കിൽ #റസൂലുള്ളാഹി ﷺ മയുടെ മുതുകിൽ നിന്ന് ഞാനത് തള്ളി മാറ്റുമായിരുന്നു. അങ്ങിനെ നബി ﷺ തന്റെ തല ഉയർത്താൻ കഴിയാതെ സുജൂദിൽ തന്നെ ആയി തുടർന്നു.

അംറ് ബിൻ അബസയിൽ നിന്ന് ഇമാം മുസ്‌ലിം رحمه الله രിവായത്തു ചെയ്യുന്ന മറ്റൊരു ഹദീസിൽ, അദ്ദേഹം പറയുന്നു. " ഞാൻ ജാഹിലിയ്യത്തിൽ ആയിരിക്കെ, ജനങ്ങൾ വഴികേടിലാണെന്നും വിഗ്രഹാരാധകരാണെന്നും ഞാൻ ധരിച്ചു വെച്ചിരുന്നു. അപ്പോൾ മക്കയിൽ പല അദൃശ്യ വാർത്തകളും പറയുന്ന ഒരാളെക്കുറിച്ചു കേട്ടു. അങ്ങിനെ ഞാൻ അങ്ങോട്ട് യാത്ര ചെയ്തു. അപ്പോൾ റസൂലുള്ളാഹി ﷺ രഹസ്യപ്രബോധനത്തിലാണെന്ന് ഞാൻ മനസ്സിലാക്കി. അദ്ദേഹത്തിന്റെ ജനത അദ്ദേഹത്തോട് വളരെ കാർക്കശ്യത്തിലുമാണ്. ഞാൻ മക്കയിൽ അദ്ദേഹത്തിന്റെ അടുത്ത് സഹാനുഭൂതിയോടെ ചെന്നു . എന്നിട്ടു അദ്ദേഹത്തോട് ചോദിച്ചു. " എന്താണ് നിങ്ങളുടെ കാര്യം?" അദ്ദേഹം പറഞ്ഞു " ഞാൻ ഒരു നബിയാണ്." അപ്പോൾ ഞാൻ ചോദിച്ചു " എന്ത് നബി " ? അദ്ദേഹം പറഞ്ഞു " എന്നെ അല്ലാഹു അയച്ചതാണ്" എന്തുമായിട്ടാണ് താങ്കളെ അയച്ചതെന്ന് ഞാൻ ചോദിച്ചു അദ്ദേഹം പറഞ്ഞു " കുടുംബ ബന്ധം ചേർക്കാനും വിഗ്രഹങ്ങളെ തകർക്കാനും അല്ലാഹുവിനെ ഇബാദത്തിൽ ഏകനാക്കാനും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കാനുമായിട്ട്‌ " ഞാനദ്ദേഹത്തോട് ചോദിച്ചു "ഇക്കാര്യത്തിൽ ആരാണ് താങ്കൾക്കൊപ്പമുള്ളത്" ? അദ്ദേഹം പറഞ്ഞു "ഒരടിമയും ഒരു സ്വതന്ത്രനും" അദ്ദേഹം പറയുന്നു. അന്ന് അദ്ദേഹത്തിന്റെ കൂടെ അബൂബക്കറും ബിലാലും رضي الله عنهما മാത്രമാണ് വിശ്വസിച്ചവരായി ഉണ്ടായിരുന്നത്. അപ്പോൾ ഞാൻ പറഞ്ഞു "ഞാൻ തീർച്ചയായും താങ്കളോടൊപ്പമുണ്ട്." അദ്ദേഹം പറഞ്ഞു ഇന്നത്തെ അവസ്ഥയിൽ നിനക്കതിനു #കഴിയില്ല. എന്റെയും ജനങ്ങളുടെയും അവസ്ഥ നീ കാണുന്നില്ലേ? പക്ഷെ നീ നിന്റെ #കുടുംബത്തിലേക്ക്_മടങ്ങിപ്പോവുക. ഞാൻ മേൽക്കൈ നേടിക്കഴിഞ്ഞുവെന്നറിഞ്ഞാൽ നീ എന്റെ അരികിൽ വരിക.

നബി ﷺ അന്ന്, മുസ്‌ലിംകളുടെ ദുർബലാവസ്ഥ അംറിനു ബോധ്യപ്പെടുത്തിക്കൊടുത്തു. ഒരു മുസ്‌ലിം തന്റെ ബാധ്യതകൾ നിറവേറ്റുകയും സൽക്കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്ന പക്ഷം ദൗർബല്യം ഒരു ന്യുനതയല്ല. അവിശ്വാസികൾ ഒരു മുസ്‌ലിമായ മനുഷ്യനെ കൊല്ലുന്നത് നബി ﷺ ഭയപ്പെട്ടു. മുസ്‌ലിംകളുടെ അശക്തിയും മുസ്‌ലിംകളോട് ഖുറൈശീ കുഫ്ഫാറുകൾക്കുള്ള ശത്രുതയുടെ കാഠിന്യവും അദ്ദേഹത്തിന് നബി ﷺ വ്യക്തമാക്കിക്കൊടുത്തു. അമ്പും വില്ലും വാളുമുള്ള കാലത്തായിരുന്നു ഇത്. അദ്ദേഹത്തോട് നബി ﷺ ചോദിച്ചു.
"ജനങ്ങളുടെ അവസ്ഥയും എന്റെ അവസ്ഥയും നീ കാണുന്നില്ലേ?

ഉപസംഹാരം
ഇബ്‌നു തൈമിയ്യ رحمه الله പറയുന്നു.
ഒരു വീക്ഷണം, ആക്ഷേപാർഹമല്ലെങ്കിൽ അത് സ്വീകരിച്ചവനെ ആക്ഷേപിക്കേണ്ടതില്ല എന്ന കാര്യം സുവിദിതമാണ്. ഇനി അത് ആക്ഷേപാർഹമാണെങ്കിൽ പതിനായിരക്കണക്കിന് മുസ്‌ലിംകളുടെ രക്തം ചൊരിയാൻ കാരണമാകുന്ന അഭിപ്രായത്തേക്കാൾ നല്ലത് ആ വീക്ഷണമാണ്. മനുഷ്യ രക്തം ചിന്തുന്നതിൽ മതപരമോ ഭൗതികപരമോ ആയ ഒരു നന്മയും മുസ്‌ലിംകൾക്കില്ല"
​
(അബു ഉഥ്മാൻ മുഹമ്മദ് അൽ അഞ്ജരി حفظه الله എഴുതിയ ലേഖനത്തിന്റെ ആശയ സംഗ്രഹം)

- ബശീർ പുത്തൂർ

Download Article - Malayalam ( PDF )
Download Article - Arabic ( PDF )
0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക