അല്ലാഹു പറയുന്നു: وَأَتِمُّوا الْحَجَّ وَالْعُمْرَةَ اللَّه - البقرة (١٩٦) ഹജ്ജും ഉംറയും അല്ലാഹുവിന്ന് വേണ്ടി മാത്രമായി നിങ്ങൾ പൂർത്തീകരിക്കുവിൻ. (ബഖറ 196) قال الإمام السعدي رحمه الله : وفيه الأمر بإخلاصهما الله تعالى (تيسير الكريم الرحمن) ഇമാം സഅദീ رحمه الله പറയുന്നു: അല്ലാഹുവിന്നുവേണ്ടി മാത്രം ഇഖ്ലാസോടെ അവരണ്ടും നിറവേറ്റണമെന്ന കൽപ്പന ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു. (തയ്സീറുൽ കരീമിർറഹ്മാൻ) ഇമാം ബഗവി رحمه الله ഈ ആയത്ത് വിശദീകരിക്കവേ ഉദ്ധരിക്കുന്നു قَالَ عُمَرُ بْنُ الْخَطَّابِ: الْوَفْدُ كَثِيرُ وَالْحَاجُّ قَلِيلٌ (تفسير البغوي) ഉമർ ബിൻ ഖത്വാബ് رضي الله عنه പറയുന്നു: യാത്രാ സംഘങ്ങൾ കുറേയുണ്ട്, ഹജ്ജ് യഥാവിധം നിറവേറ്റുന്നവർ കുറച്ചേയുള്ളൂ. (തഫ്സീറുൽ ബഗവി) നബി ﷺയുടെ പ്രാർത്ഥന: عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْه: حج رسول الله عَلَى رَحْلٍ رَثٍّ وَعَلَيْهِ قَطِيفَةٌ لَا تُسَاوِي أَرْبَعَةَ دَرَاهِمَ فَقَالَ اللَّهُمَّ اجْعَلْهُ حَجٍّا لَا رِيَاءَ فِيهِ ولا سمعة - (الترمذي في الشمائل وصححه الألباني) അനസ് ബിൻ മാലിക് رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പഴക്കം ചെന്ന ഒരു ഒട്ടകക്കട്ടിലിൽ, അതിന്മേലാകട്ടെ നാല് ദിർഹം പോലും വിലമതിക്കാത്ത ഒരു തുണിക്കഷ്ണവുമായി, ഹജ്ജ് ചെയ്തു. അപ്പോൾ അവിടുന്ന് പറഞ്ഞു: അല്ലാഹുവേ ഇതിനെ നീ ആളുകളെ കാണിക്കലും കേൾപ്പിക്കലും കലരാത്ത ഹജ്ജ് ആക്കണേ! (തിർമുദി ശമാഇലിൽ രിവായത്ത് ചെയ്തത്) عن عَلِيّ بْن الْمَدِينِيِّ الْغَسَّانِي، قَالَ: سَأَلْتُ عَبْدَ اللهُ بْنَ الْمُبَارَكِ عَنْ قَوْلِهِ عَزَّ وَجَلَّ مَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا قَالَ عَبْدُ اللَّهُ: «مَنْ أَرَادَ النَّظَرَ إِلَى وَجْهِ خَالِقِهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُخْبِرْ بِهِ أَحَدًا» (اللالكائي في شرح أصول اعتقاد أهل السنة والجماعة) അലി ബിൻ അൽ മദീനി رحمه الله പറയുന്നു:
"ആരാണോ തന്റെ റബ്ബിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നത്, എങ്കിൽ അവൻ സൽകർമ്മമനുഷ്ടിക്കട്ടെ..." എന്ന വചനത്തെ കുറിച്ച് അബ്ദുല്ലാ ബിൻ മുബാറകിനോട് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ആരാണോ തന്റെ സ്രഷ്ടാവിന്റെ മുഖത്തേക്ക് നോക്കിക്കാണണമെന്ന് ആഗ്രഹിക്കുന്നത്, എങ്കിൽ അവൻ സൽകർമ്മമനുഷ്ടിക്കട്ടെ, ഒരാളോടും അത് അറിയിക്കാതിരിക്കട്ടെ. (ലാലകാഈ ശർഹു ഇഅ്തിഖാദി അഹ്'ലുസ്സുന്നഃ വൽജമാഅഃയിൽ ഉദ്ധരിച്ചത്) യാത്രക്കു മുമ്പേ കാട്ടിക്കൂട്ടുന്ന സൽക്കാരാദികളും യാത്രയയപ്പ് യോഗങ്ങളും, അവിടെ എത്തിക്കഴിഞ്ഞാലുള്ള സെൽഫിയും സ്റ്റാറ്റസും സ്റ്റോറിയും നാമറിയാതെ നമ്മുടെ ഹജ്ജും ഉംറയും നിഷ്ഫലമാക്കുന്നത് കരുതിയിരിക്കുക. ജാറ സിയാറത്തുകളും അവിടങ്ങളിലേക്കുള്ള നേർച്ചകളും അല്ലാഹുവല്ലാത്തവരോടുള്ള ദുആകളും നിത്യ നരകത്തിനു മാത്രമാണ് അർഹരാക്കുക എന്നതും മറക്കാതിരിക്കുക. - അബു തൈമിയ്യ ഹനീഫ് ബാവ
0 Comments
|
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|