وعن عائشة رضي الله عنها قالت قلت: يا رسول الله، أرأيت أن علمت أي ليلةٍ ليلة القدر، ما أقول فيها؟ قال: "قولي:اللهم إنك عفوٌّ تحبُّ العفو فاعف عنِّي (رواه الخمسة، غير أبي داود، وصحَّحه التِّرمذيُّ، والحاكم) "അല്ലാഹുവേ, തീർച്ചയായും നീ ധാരാളമായി തെറ്റുകളെ മായ്ച്ച് പൊറുത്തു മാപ്പു തരുന്നവനാണ്. മാപ്പു നൽകുന്നത് ഇഷ്ടമുള്ളവനാണ്. അതിനാൽ എന്റെ തെറ്റുകളെ മായ്ച്ച് പൊറുത്ത് മാപ്പാക്കണേ!" അല്ലാഹുവേ! (يا الله) എന്നാണ് (اللهم) എന്നതിന്റെ അർത്ഥം. വിളിക്കാൻ നാമങ്ങൾക്കു മുൻപിൽ ഉപയോഗിക്കുന്ന (يا) എന്ന അക്ഷരത്തെ മാറ്റി പകരം നാമം അവസാനിക്കുന്നിടത്ത് വെച്ച (م) എന്ന അക്ഷരം അതേ ആശയത്തെ പ്രതിനിധീകരിക്കുന്നു. അല്ലാഹുവിന്റെ മഹത്തായ നാമത്തെ മുന്തിക്കുകയും അതുകൊണ്ട് തുടങ്ങി ആ നന്മയും ബറകതും സ്വായത്തമാക്കുക എന്ന ലക്ഷ്യം കൂടി അതിലുണ്ട്. മാത്രമല്ല 'മീം' ഒരുമിച്ചുകൂട്ടുന്നതിനെ (جمع) സൂചിപ്പിക്കുന്നതാണ്. തേടുന്നവൻ തന്റെ ഹൃദയത്തെ അല്ലാഹുവിന്റെ മുന്നിൽ സമ്മേളിപ്പിച്ച് നിർത്തി അവനിലേക്കു മാത്രം തിരിഞ്ഞിരിക്കുന്നു എന്ന് അത് അറിയിക്കുന്നു. അല്ലാഹുവിന്റെ അതിസുന്ദരമായ ഒരു നാമവും (عَفُوٌّ) അത്യുന്നതമായ ഒരു ഗുണവിശേഷവും (تُحِبُّ الْعَفْوَ) മുൻ നിർത്തി അവനോട് തവസ്സുൽ ചെയ്യലാണ് ഈ ദുആയിലെ മുഖ്യമായ ഒരു പാഠം. അല്ലാഹുവിനോട് അവന്റെ സൃഷ്ടികളിലൊരാളെയും തവസ്സുലാക്കൽ അനുവദനീയമല്ല. മറിച്ച് അവന്റെ നാമങ്ങളും ഗുണവിശേഷങ്ങളും മുൻ നിർത്തി തവസ്സുലാക്കേണ്ടതാണ്. عَفُوٌّ എന്നത് അല്ലാഹുവിന്റെ നാമമാണ് عَفْو എന്ന ദാതുവിൽ നിന്നുള്ള فَعُول രൂപമാണത്. അത് مُبالَغة യെ അഥവാ ആ നാമത്തിൽ ഉൾചേർന്നിരിക്കുന്ന ആശയത്തിന്റെ അതിശയോക്തിയെ അറിയിക്കുന്നു. عفا എന്നാണ് അതിന്റെ ക്രിയാ രൂപം. അതിന്റെ അടിസ്ഥാന അർത്ഥം المحو والطمس തേച്ചു മായ്ച്ച് ഇല്ലാതാക്കി എന്നാണ്. മരുഭൂമിയിലെ കാലടികളെ കാറ്റു വന്നു മായ്ച്ച് അടയാളങ്ങൾ നീക്കിക്കളയുന്നതിന് ഈ പദമാണ് ഉപയോഗിക്കുക. പാപങ്ങളുടെ അടയാളങ്ങളെ മായ്ച്ച് ധാരാളമായി മാപ്പു നൽകി ശിക്ഷിക്കാതെ വിടുന്നവനാണ് عَفُوّ ആയ റബ്ബ്. അല്ലാഹുവിന്റെ ഗുണവിശേഷങ്ങളിൽ പെട്ടതാണ് അവൻ عفو നെ ഇഷ്ടപ്പെടുന്നു എന്നത്. അവന്റെ അതിമനോഹരമായ നാമവും അത് ഉൾകൊള്ളുന്ന അത്യുന്നതമായ ഈ ഗുണവും മുൻ നിർത്തി അവനോട് ചോദിക്കുന്നത് നമ്മുടെ തെറ്റുകുറ്റങ്ങളെല്ലാം പൊറുത്ത് മാപ്പു നൽകി, അവയുണ്ടാക്കിയ അടയാളങ്ങളെല്ലാം തേച്ചു മായ്ച്ച് ശിക്ഷിക്കാതെ വിടണമെന്നാണ്. നോമ്പും സുദീർഘമായ നമസ്കാരവും ഖുർആൻ പാരായണവും ദിക്റുകളും ദുആകളും സ്വദഖയും തുടങ്ങി ഒട്ടനേകം പുണ്യകർമങ്ങളനുഷ്ഠിച്ച് ദിനരാത്രങ്ങൾ കഴിച്ചു കൂട്ടി, ലൈലതുൽ ഖദർ വരെയുള്ള അതിമഹത്തായ പുണ്യത്തിന് സാക്ഷിയാകാൻ അല്ലാഹു അവസരം നൽകിയ സന്ദർഭത്തിലാണ് ഇങ്ങനെ ദുആ ചെയ്യാൻ നമ്മുടെ ഉമ്മാക്ക് അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പഠിപ്പിച്ചുകൊടുത്തത്. അഹന്തയുടെയും താൻപോരിമയുടെയും അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന വാക്കുകളാണ് ഈ ദുആയിലുള്ളത്. ഇത്രയൊക്കെ ചെയ്തു എന്ന വലിപ്പത്തരമല്ല, വന്നുപോയ വീഴ്ചകളെക്കുറിച്ച് ഓർമിക്കാനാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. അത് വല്ലാത്ത ഒരു സുരക്ഷാ കവചമാണ്. إياك نعبد വിന്റെ കൂടെ وإياك نستعين എന്നു പറയാൻ കൽപ്പിച്ച പോലെയാണത്. അല്ലാഹുവിന്റെ അതിമഹത്തായ ഔദാര്യമില്ലായിരുന്നെങ്കിൽ നന്മയുടെ വഴിയിലെത്താനാവില്ലെന്ന ബോധ്യവും, തന്റെമേൽ അർപ്പിതമായ ബാധ്യതകൾ നിറവേറ്റുന്നതിൽ വരുത്തിയ വീഴ്ചകളെക്കുറിച്ച ആകുലതയും, തന്നിൽ നിന്നു സംഭവിച്ച അബദ്ധങ്ങളെ ഓർത്തുള്ള ആശങ്കയും ഒരു ദാസനെ അവന്റെ അഹന്തയുടെ മുനയൊടിച്ച്, ഉബൂദിയ്യത്ത് സാക്ഷാൽകാരിക്കാൻ സഹായിക്കും. - അബൂ തൈമിയ്യ ഹനീഫ് ബാവ
0 Comments
ഇപ്പോൾ നാം റമളാൻ അന്ത്യപാദത്തിൽ. ഇത് ഇരുപത്തൊന്നാം രാവ്. ലൈലത്തുൽ ഖദ്ർ ആവാൻ സാധ്യത. ആയിരം മാസങ്ങളെക്കാൾ ഗുണകരം. തിരിച്ചറിയാൻ അടയാളങ്ങൾ പലത്. ഒത്തു വന്നാൽ പ്രത്യേകമായി എന്തു ചെയ്യാം? നമ്മുടെ ഉമ്മ ആയിശ -رضي الله عنها- നബി -صلى الله عليه وسلم- യോട് ചോദിച്ചു. اللهم إنك عفوٌّ تحب العفو فاعف عني എന്ന് ദുആ ചെയ്യാം. പോരാന്ന് തോന്നുന്നുവെങ്കിൽ മനസിൽ അത്യുക്തിയും കൃത്രിമത്വവും ഉണ്ടെന്ന് കരുതണം. മതത്തിൽ അതിര് വിടരുതാരും. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
December 2020
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2020. IslamBooks.in - All Rights Reserved.
|