|
قال يحيى بن معاذ - رحمه الله مصيبتان للعبد في ماله عند موته، لا تسمع الخلائق بمثلهما، قيل : ما هما؟ قال: يؤخذ منه كله، ويسأل عنه كله المقدسي | مختصر منهاج القاصدين യഹ്‌യാ ബിൻ മുആദ് - رحمه الله - പറയുന്നു :
മരണവേളയിൽ തന്റെ സ്വത്തിൽ മനുഷ്യനെ ബാധിക്കുന്ന രണ്ട് ആപത്തുകളുണ്ട്; സമാനമായ യാതൊന്നും സൃഷ്ടികൾ ഇന്നോളം കേട്ടിട്ടില്ല! അദ്ദേഹത്തോട് ചോദിച്ചു: എന്താണവ? അദ്ദേഹം പറഞ്ഞു: മുഴുസ്വത്തും അവനിൽനിന്ന് പിടിച്ചെടുക്കും, അവയെക്കുറിച്ചെല്ലാം അവൻ സമാധാനം പറയേണ്ടിവരികയും ചെയ്യും!! [മഖ്ദിസി | മുഖ്‌തസ്വറു മിൻഹാജിൽ ഖാസ്വിദീൻ] — അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്
0 Comments
Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم رَبَّنَاۤ ءَاتِنَا فِی ٱلدُّنۡیَا حَسَنَةً وَفِی ٱلۡـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ ﴾ ഞങ്ങളുടെ റബ്ബേ! ദുനിയാവിൽ ഞങ്ങൾക്ക് നീ നന്മ നൽകേണമേ, പരലോകത്തും നന്മ നൽകേണമേ, നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തു രക്ഷിക്കണേ. ﴿ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: كَانَ رَسُولُ اللَّهِ ﷺ يَسْتَحِبُّ الْجَوَامِعَ مِنَ الدُّعَاءِ وَيَدَعُ مَا سِوَى ذَلِكَ. (رواه أبو داود وصححه الألباني) ആഇശ رضي الله عنها പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ദുആകളിൽ നിന്ന് ജവാമിഉകളാണ് ഇഷ്ടപ്പെട്ടിരുന്നത്, മറ്റുള്ളവ ഒഴിവാക്കുമായിരുന്നു. [അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്] എന്താണീ ജവാമിഅ്? الجامعة لخير الدنيا والآخرة وهي ما كان لفظه قليلا ومعناه كثيرا (عون المعبود) ഇഹപര ഗുണങ്ങളെ ഒരുമിച്ചുൾക്കൊള്ളുന്നവ. വാക്കുകൾ കുറഞ്ഞതും ധാരാളം ആശയം നിറഞ്ഞതുമാണവ. [ഔനുൽ മഅ്ബൂദ്] അല്ലാഹുവിന്റെ റസൂലിന് അതായിരുന്നു ഇഷ്ടം. ഏറെ സ്നേഹമുള്ള തന്റെ പ്രിയതമക്ക് അവിടുന്ന് നൽകിയ വസ്വിയ്യത്തും അതു തന്നെ. قال رسول الله ﷺ: يا عائشة: عليك بالجوامع والكوامل (رواه أحمد عن عائشة وصححه الألباني) അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “ആഇശാ, നീ ജവാമിഉം കവാമിലും മുറുകെപ്പിടിക്കുക.” [അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്] അപ്പോൾ കവാമിൽ? അതാണ് പൂർണ്ണതയും സൗന്ദര്യവുമുള്ള സാരസമ്പൂർണ്ണമായ വാക്കുകൾ. ഖുർആനിലും സുന്നത്തിലും വന്ന ദുആകളുടെ സവിശേഷതയും അതു തന്നെയാണ്. ഇഹപര ഗുണങ്ങളെ ഒരുമിച്ചുൾക്കൊള്ളുന്ന, പൂർണ്ണതയും സൗന്ദര്യവുമുള്ള സാരഗുണ സമ്പന്നമായ കുറഞ്ഞ വാക്കുകൾ. നാവിന് അതീവ ലളിതം. ഹൃദിസ്ഥമാക്കാൻ വളരെ എളുപ്പം. അവയിലൊന്നാണ് ദുനിയാവിലെയും പരലോകത്തെയും സകല നന്മകളും തേടി നബി ﷺ ഏറ്റവുമധികം ആവർത്തിച്ചിരുന്ന ഈ ദുആ. رَبَّنَاۤ ءَاتِنَا فِی ٱلدُّنۡیَا حَسَنَةً وَفِی ٱلۡـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ • • • • • • • • • • عَنْ أَنَسٍ قَالَ: كَانَ أَكْثَرُ دُعَاءِ النَّبِيِّ ﷺ " اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً، وَفِي الْآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ " ( رواه البخاري) അനസ് رضي الله عنه പറയുന്നു: നബി ﷺ യുടെ ഏറിയ ദുആയും ഇതായിരുന്നു: "അല്ലാഹുവേ! ഞങ്ങളുടെ റബ്ബേ! ദുനിയാവിൽ ഞങ്ങൾക്ക് നീ നന്മ നൽകേണമേ, പരലോകത്തും നന്മ നൽകേണമേ, നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തു രക്ഷിക്കണേ.” [ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്] ഒരു അടിയന് അവന്റെ ആവശ്യങ്ങൾ തന്റെ റബ്ബിനോട് ചോദിക്കാൻ അവൻ തന്നെ പഠിപ്പിച്ചുതന്ന ഈ വാക്കുകളെക്കാൾ മഹത്വമുള്ള മറ്റൊന്ന് കണ്ടെത്താനാവില്ല. ഇരുലോകത്തും ഹസനത്ത് എന്നാൽ എന്താണ്? സലഫുകൾ നൽകിയ വ്യാഖ്യാനങ്ങൾ കാണാം: قَالَ عَلِيُّ بْنُ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ فِي الدُّنْيَا حَسَنَةً: امْرَأَةٌ صَالِحَةٌ، وَفِي الْآخِرَةِ حَسَنَةً: الْجَنَّةُ وَقَالَ الْحَسَنُ: فِي الدُّنْيَا حَسَنَةً: الْعِلْمُ وَالْعِبَادَةُ، وَفِي الْآخِرَةِ حَسَنَةً، الْجَنَّةُ وَقَالَ السُّدِّيُّ وَابْنُ حِبَّانَ: ﴿فِي الدُّنْيَا حَسَنَةً﴾ رِزْقًا حَلَالًا وَعَمَلًا صَالِحًا، ﴿وَفِي الْآخِرَةِ حَسَنَةً﴾ الْمَغْفِرَةُ وَالثَّوَابُ وَقَالَ قَتَادَةُ: فِي الدُّنْيَا عَافِيَةً وَفِي الْآخِرَةِ عَافِيَةً وَقَالَ عَوْفٌ فِي هَذِهِ الْآيَةِ: مَنْ آتَاهُ اللَّهُ الْإِسْلَامَ وَالْقُرْآنَ وَأَهْلًا وَمَالًا فَقَدْ أُوتِيَ فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً (البغوي في معالم التنزيل) അലി ബിൻ അബീ ത്വാലിബ് رَضِيَ اللَّهُ عَنْهُ പറയുന്നു: ദുനിയാവിൽ നന്മയെന്നാൽ സ്വാലിഹത്തായ ഭാര്യയും, പരലോകത്ത് നന്മയെന്നാൽ സ്വർഗ്ഗവുമാണ്. ഹസൻ رحمه الله പറയുന്നു: ദുനിയാവിൽ നന്മയെന്നാൽ അറിവും ആരാധനയുമാണ്. പരലോകത്ത് നന്മയെന്നാൽ സ്വർഗ്ഗവും. സുദ്ദിയും ഇബ്‌നു ഹിബ്ബാനും رحمهما الله പറയുന്നു: ദുനിയാവിൽ നന്മയെ-ന്നാൽ ഹലാലായ വിഭവവും സ്വീകാര്യയോഗ്യമായ കർമ്മവുമാണ്. പരലോകത്ത് നന്മയെന്നാൽ പാപമോചനവും പ്രതിഫലവുമാണ്. ഖതാദഃ رحمه الله പറയുന്നു: ദുനിയാവിൽ ആഫിയത്ത്, പരലോകത്തും ആഫിയത്ത്. ഔഫ് رحمه الله പറയുന്നു: ആർക്ക് അല്ലാഹു ഇസ്‌ലാമും ഖുർആനും കുടുംബവും സമ്പത്തും നൽകിയോ അവന് ദുനിയാവിൽ നന്മ ലഭിച്ചു, പരലോകത്തും നന്മ ലഭിച്ചു. [ബഗവി തഫ്‌സീറിൽ ഉദ്ധരിച്ചത്] സലഫുകളുടെ വിശദീകരണങ്ങളെ മുഴുവൻ കോർത്തിണക്കിക്കൊണ്ട് ഇബ്‌നു കഥീർ رحمه الله പറയുന്നത് കാണുക: فَجَمَعَتْ هَذِهِ الدعوةُ كلَّ خَيْرٍ فِي الدُّنْيَا، وصرَفت كُلَّ شَرٍّ فَإِنَّ الْحَسَنَةَ فِي الدُّنْيَا تشملُ كُلَّ مَطْلُوبٍ دُنْيَوِيٍّ، مِنْ عَافِيَةٍ، وَدَارٍ رَحْبَةٍ، وَزَوْجَةٍ حَسَنَةٍ، وَرِزْقٍ وَاسِعٍ، وَعِلْمٍ نَافِعٍ، وَعَمَلٍ صَالِحٍ، وَمَرْكَبٍ هَنِيءٍ، وَثَنَاءٍ جَمِيلٍ، إِلَى غَيْرِ ذَلِكَ مِمَّا اشْتَمَلَتْ عَلَيْهِ عباراتُ الْمُفَسِّرِينَ، وَلَا مُنَافَاةَ بَيْنَهَا، فَإِنَّهَا كُلَّهَا مُنْدَرِجَةٌ فِي الْحَسَنَةِ فِي الدُّنْيَا. وَأَمَّا الْحَسَنَةُ فِي الْآخِرَةِ فَأَعْلَى ذَلِكَ دُخُولُ الْجَنَّةِ وَتَوَابِعُهُ مِنَ الْأَمْنِ مِنَ الْفَزَعِ الْأَكْبَرِ فِي العَرَصات، وَتَيْسِيرِ الْحِسَابِ وَغَيْرِ ذَلِكَ مِنْ أُمُورِ الْآخِرَةِ الصَالِحٍةِ، وَأَمَّا النَّجَاةُ مِنَ النَّارِ فَهُوَ يَقْتَضِي تَيْسِيرَ أَسْبَابِهِ فِي الدُّنْيَا، مِنَ اجْتِنَابِ الْمَحَارِمِ وَالْآثَامِ وَتَرْكِ الشُّبَهَاتِ وَالْحَرَامِ. (تفسير القرآن العظيم) അപ്പോൾ ഈ പ്രാർത്ഥന ദുനിയാവിലെ മുഴുവൻ നന്മകളും ഒരുമിച്ചു ചേർക്കുകയും, മുഴുവൻ ദോഷങ്ങളെയും അകറ്റുകയും ചെയ്യുന്നു. കാരണം നിശ്ചയമായും ദുനിയാവിലെ നന്മകൾ എന്നത് ഇഹലോകത്തെ മുഴുവൻ ആവശ്യങ്ങളെയും ഉൾക്കൊള്ളുന്നു. ആഫിയത്ത് (സൗഖ്യം), വിശാല-മായ ഭവനം, നല്ലവളായ ഇണ, സമൃദ്ധമായ വിഭവം, ഉപകാരപ്രദമായ അറിവ്, സ്വീകാരയോഗ്യമായ കർമ്മം, സൗകര്യപ്രദമായ വാഹനം, ശ്ലാഘനീയമായ വ്യക്തിത്വം തുടങ്ങി മുഫസ്സിറുകളുടെ ഉദ്ധരണികളിൽ ഉൾപ്പെടുന്ന എല്ലാം അതിൽ പെടുന്നു. അവ തമ്മിൽ എതിരില്ല. അവ-യെല്ലാം ദുനിയാവിലെ നന്മയെന്ന പട്ടികയിൽ വരുന്നവയാണ്. എന്നാൽ പരലോകത്തെ നന്മയെന്നാൽ, അതിൽ ഏറ്റവും ഉന്ന-തമായത് സ്വർഗ്ഗപ്രവേശവും അതോടനുബന്ധിച്ചുള്ള കാര്യങ്ങളായ വിചാരണാ വേളയിലെ ഏറ്റവും വലിയ ഭയവിഹ്വലതയിൽ നിന്നുള്ള നിർഭയത്വവും, വിചാരണ എളുപ്പമാകലും തുടങ്ങിയവയാണ്. പരലോ-കത്ത് ഗുണമുള്ള എല്ലാ കാര്യങ്ങളും അതിലുൾപ്പെടുന്നു. എന്നാൽ നരകത്തിൽ നിന്നുള്ള രക്ഷയെന്നത്, വിലക്കുകളും പാപങ്ങളും ശുബുഹാത്തുകളും ഹറാമുകളും വെടിഞ്ഞ് ദുനിയാവിൽ അതിനുള്ള കാര-ണങ്ങൾ എളുപ്പമായിത്തീരൽ അതിന്റെ തേട്ടങ്ങളിൽ പെടുന്നു. [ഇബ്‌നു കഥീർ തഫ്‌സീറിൽ രേഖപ്പെടുത്തിയത്] ചുരുക്കത്തിൽ, സകല നന്മകളും തേടുന്ന, സകല തിന്മകളിൽ നിന്നും രക്ഷ തേടുന്ന, ഇഹപര ഗുണങ്ങളെ ഒരുമിച്ചുൾക്കൊള്ളുന്ന, പൂർണ്ണതയും സൗന്ദര്യവുമുള്ള സാരഗുണ സമ്പന്നമായ കുറഞ്ഞ വാക്കുകൾ. ജവാമി-ഉകളിലും കവാമിലുകളിലും ഉൾപ്പെടുന്ന അതിഗംഭീര ദുആ. സുഖവും ദുഖഃവും, രോഗവും ആരോഗ്യവും, സമ്പന്നതയും ദാരിദ്ര്യവുമെല്ലാം ഈ ജീവിതത്തിൽ മാറി മാറി വന്നേക്കാം. ഏത് അവസ്ഥയിലും ഹസനത്താ യിരിക്കണം ആത്യന്തികമായി തനിക്ക് ലഭിക്കേണ്ടത് എന്നുകൂടിയാണ് ഈ പ്രാർത്ഥനയുടെ താത്പര്യം. സത്യവിശ്വാസിയുടെ കാര്യം അത്ഭുത-മാകുന്നത് അതിന് തൗഫീഖ് ലഭിക്കുന്നതിലൂടെയാണ്. അവന്റെ ജീവി-താവസ്ഥകളെല്ലാം നന്മ മാത്രമായി പരിണമിക്കുന്നു. സമാധാനത്തിലും സന്തോഷത്തിലും മാത്രമല്ല പ്രയാസത്തിന്റെ അങ്ങേയറ്റത്തെത്തി നിൽക്കുമ്പോഴും അല്ലാഹുവിൽ അഭയം തേടാനുള്ള വാക്കുകൾ കൂടിയാണ് ഈ പ്രാർത്ഥനയെന്ന് നബി ﷺ പഠിപ്പിക്കുന്ന ഒരു സന്ദർഭം കൂടി ചേർത്തു വായിക്കുക عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ ﷺ عَادَ رَجُلًا مِنَ الْمُسْلِمِينَ قَدْ خَفَتَ، فَصَارَ مِثْلَ الْفَرْخِ، فَقَالَ لَهُ رَسُولُ اللَّهِ ﷺ: " هَلْ كُنْتَ تَدْعُو بِشَيْءٍ، أَوْ تَسْأَلُهُ إِيَّاهُ؟ " قَالَ: نَعَمْ، كُنْتُ أَقُولُ: اللَّهُمَّ، مَا كُنْتَ مُعَاقِبِي بِهِ فِي الْآخِرَةِ، فَعَجِّلْهُ لِي فِي الدُّنْيَا. فَقَالَ رَسُولُ اللَّهِ ﷺ: " سُبْحَانَ اللَّهِ لَا تُطِيقُهُ - أَوْ لَا تَسْتَطِيعُهُ - أَفَلَا قُلْتَ: اللَّهُمَّ آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ ". قَالَ : فَدَعَا اللَّهَ لَهُ فَشَفَاهُ (رواه مسلم) അനസ് رضي الله عنه നിവേദനം. രോഗം മൂലം ശോഷിച്ച്, ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ അവശനായിത്തീർന്ന ഒരു മുസ്‌ലിമിനെ അല്ലാഹുവിന്റെ റസൂൽ ﷺ സന്ദർശിക്കുമ്പോൾ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: "താങ്കൾ എന്തെങ്കിലും പ്രാർത്ഥിക്കുകയോ ചോദിക്കുകയോ ചെയ്തിരുന്നുവോ?” അദ്ദേഹം പറഞ്ഞു: "അതെ, ഞാൻ ഇങ്ങനെ പറയാറുണ്ടായിരുന്നു: അല്ലാഹുവേ! വല്ല ശിക്ഷയും നീ എനിക്ക് പരലോകത്തേക്ക് വെച്ചിട്ടുണ്ടെങ്കിൽ, അത് ഇവിടെ ദുനിയാവിൽ തന്നെ നൽകി അവസാനിപ്പിക്കണേ.” അത് കേട്ട് അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "സുബ്ഹാനല്ലാ! താങ്കൾക്കത് താങ്ങാനാവില്ലകെട്ടോ. മറിച്ച്, താങ്കൾക്ക് ഇങ്ങനെ പറയാമായിരുന്നില്ലേ: അല്ലാഹുവേ! ദുനിയാവിൽ ഞങ്ങൾക്ക് നന്മ നൽകേണമേ, പരലോകത്തും നന്മ നൽകേണമേ, നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കണേ.” അനസ് رضي الله عنه പറയുന്നു: അങ്ങനെ അദ്ദേഹം അല്ലാഹുവിനോട് അപ്രകാരം ദുആ ചെയ്യുകയും, അദ്ദേഹത്തിന് അല്ലാഹു ശമനം നൽകുകയും ചെയ്തു. [മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്] നമ്മൾ മെനഞ്ഞുണ്ടാക്കി, കുറെ എണ്ണിപ്പെറുക്കി നാവിട്ടടിക്കുന്ന വാക്കുക ളെക്കാളെല്ലാം എത്ര സുന്ദരമാണീ ദുആ! എല്ലാ ആവശ്യങ്ങൾക്കുമുള്ള ഒറ്റമൂലികൂടിയാണിത്. അല്ലാഹു നമുക്ക് കനിഞ്ഞേകിയ കാരുണ്യമാണത്. ولله الحمد والمنة! — അബൂ തൈമിയ്യ ഹനീഫ് ബാവ
28 റമദാൻ 1446 / 28 മാർച്ച് 2025 Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَنْ عَبْدِ اللهِ بْنِ عُمَرَ - رَضِيٍ الله عَنْهُمَا - قَالَ: كانَ مِنْ دُعَاءِ رَسُولِ اللهِ - صَلَّى اللهُ عَلَيْهِ وَسَلَّمَ ـ « اللَّهُمَّ! إنِّي أَغُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجمِيعِ سَخَطِكَ » [أخرجه مسلم في صحيحه] അബ്ദുല്ലാ ബിന്‍ ഉമര്‍ رضي اللّه عنه നിവേദനം. നബി صلى اللّه عليه وسلم യുടെ പതിവ് ദുആയില്‍ പെട്ടതാണ് : « അല്ലാഹുവേ, നിന്റെ അനുഗ്രഹം ഇല്ലാതാകുന്നതില്‍നിന്ന്, നീ നൽകിയ സൌഖ്യം മാറ്റപ്പെടുന്നതിൽനിന്ന്, നിന്റെ പൊടുന്നനെയുള്ള പരീക്ഷണങ്ങളില്‍നിന്ന്, നിന്റെ എല്ലാവിധ അതൃപ്‌തികളില്‍നിന്ന്, ഞാന്‍ നിന്നോട് കാവല്‍ തേടുന്നു. » ( മുസ്‌ലിം സ്വഹീഹില്‍ ഉദ്ധരിച്ചത്) അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ക്ലിപ്തപ്പെടുത്താനാവില്ല. പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങള്‍ കൊണ്ട് അവന്‍ നമ്മെ മൂടിയിരിക്കുന്നു. അവന്റെ നിഅ്മത്തുകള്‍ അപാരവും അളവറ്റതുമാണ്. നിസ്സംശയം നമുക്ക് പറയാം, സന്മാര്‍ഗ്ഗമാണ് അല്ലാഹു നല്ലിയ ഏറ്റവും വലുത്; അതു കഴിഞ്ഞാല്‍ പിന്നെ ആഫിയത്തും. നാം അനുഭവിച്ചു കൊണ്ടിരുന്ന ഒരനുഗ്രഹം ഇല്ലാതായാല്‍, സൗഖ്യവും സന്തോഷവും പോയി വിഷമം വന്നാല്‍, ഇടിത്തീ പോലെ അപ്രതീ-ക്ഷിതമായ പരീക്ഷണങ്ങള്‍ ഇറങ്ങിയാല്‍ അതിനെ കുറിച്ച് നാം വിലയിരുത്തേണ്ടത് എങ്ങനെയാണ്?
ആകയാൽ, ജീവിതത്തിലെ വിഷമസന്ധികളിൽ ഉഴലുന്നവർ ആദ്യം വേണ്ടത് ആത്മപരിശോധന നടത്തുകയാണ്. എവിടെയാണ് പിഴച്ച-തെന്നു കണ്ടെത്തണം. അത് തിരുത്തി നേർവഴിയിൽ വന്നെങ്കിൽ മാത്രമേ ജീവിതാവസ്ഥകളിൽ ഗുണകരമായ മാറ്റം സംഭവിക്കുകയുള്ളു. എല്ലാ തിരിച്ചടികളുടെയും മുഖ്യമായ കാരണം മനുഷ്യൻ രഹസ്യമായി ചെയ്യുന്ന തെറ്റുകളാണ്. പകൽമാന്യന്മാരായി ചമയാൻ ആർക്കും സാധിക്കും. പാതിരാസമയങ്ങളിൽ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കാ-നാണ് പ്രയാസം. അവരറിയുന്നില്ല, ജനങ്ങളെ കണ്ണു വെട്ടിക്കാമെങ്കിലും അല്ലാഹുവിൽനിന്ന് ഒന്നും മറച്ചുപിടിക്കാനാവില്ലെന്ന്. ചുരുക്കത്തിൽ, രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിന്റെ അതൃ-പ്തിക്കും കോപത്തിനും കാരണമായിത്തീരുന്ന സർവ്വ കാര്യങ്ങളിൽനിന്നും അകന്നു നിൽക്കുക, പരമാവധി അവന്റെ കല്പനാവിലക്കുകൾ പാലിച്ച് സൂക്ഷ്മതയോടെ ജീവിക്കുക. സദാ അല്ലാഹുവിന്റെ കാവൽ തേടുക. അറിയുക! അവന്റെ കാവലല്ലാതെ മറ്റൊന്നും നമ്മെ രക്ഷിക്കാനില്ല. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 26 റമദാൻ 1446 / 26 മാർച്ച് 2025 ഇബ്‌നുൽ ഖയ്യിം رحمه الله പറയുന്നു: فَمَصَالِحُ الدُّنْيَا وَالْآخِرَةِ مَنُوطَةٌ بِالتَّعَبِ، وَلَا رَاحَةَ لِمَنْ لَا تَعَبَ لَهُ، بَلْ عَلَى قَدْرِ التَّعَبِ تَكُونُ الرَّاحَةُ - إعلام الموقعين ദുനിയാവിലെയും ആഖിറത്തിലെയും ഗുണങ്ങൾ പ്രയത്നത്തെ ആശ്രയിച്ചാണ്. അദ്ധ്വാനിച്ച് ക്ഷീ ണിച്ചവനല്ലാതെ ആശ്വാസമില്ല. എന്നല്ല, അദ്ധ്വാ നത്തിന്റെ അളവനുസരിച്ചാണ് റാഹത്തുണ്ടാ വുക. (ഇഅ്‌ലാമുൽ മുവഖ്ഖ്ഈൻ)
- അബൂ തൈമിയ്യഃ ഹനീഫ് ബാവ തീർച്ചയായും, പരലോകത്തെക്കുറിച്ചു അജ്ഞനും ദുനിയാവിനെക്കുറിച്ചു അറിവുള്ളവനുമായ മുഴുവൻ ആളുകളോടും അല്ലാഹു വെറുപ്പുള്ളവനാണ് - സ്വഹീഹുൽ ജാമിഉ — ബഷീർ പുത്തൂർ إنَّ اللهَ تعالى يُبغِضُ كلَّ عالِمٍ بالدنْيا ، جاهِلٍ بالآخِرَةِ
الراوي : أبو هريرة | المحدث : الألباني | المصدر :صحيح الجامع | الصفحة أو الرقم : 1879 | خلاصة حكم المحدث : صحيح عن أبي ذر الغفاري (رضي الله عنه) قال : قِيلَ لِرَسُولِ اللّٰهِ ﷺ أَرَأَيْتَ الرَّجُلَ يَعْمَلُ العَمَلَ مِنَ الخَيْرِ وَيَحْمَدُهُ النَّاسُ عليه ؟ قال : تِلكَ عَاجِلُ بُشْرَى الْمُؤْمِنِ (رواه مسلم) അബൂദർ رضي الله عنه നിവേദനം. നബി صلى الله عليه وسلم യോട് ചോദിക്കപ്പെട്ടു:
ഒരാൾ പുണ്യകരമായ ഒരു പ്രവൃത്തി ചെയ്തു. അതിന്റെ പേരിൽ ജനങ്ങൾ അയാളെ സ്‌തുതിച്ചാലോ? അവിടുന്ന് പറഞ്ഞു, “അത് വിശ്വാസിക്ക് ഇവിടെ കിട്ടുന്ന സുവിശേഷമാണ്." (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് علامة الزهد في الدنيا وفي الناس أن لا تحب ثناء الناس عليك ولا تبالي بمذمتهم - الفضيل بن عياض رحمه الله – حلية الأولياء ഐഹികതയോടും ജനങ്ങളോടുമുള്ള വിരക്തി. അതിന്റെ അടയാളം നിന്നെ ജനങ്ങൾ പ്രശംസിക്കുന്നത് നീ ഇഷ്ടപ്പെടാതിരിക്കലാണ്; അവരുടെ വിമർശനങ്ങൾ നീ വിലവെക്കാതിരിക്കലുമാണ്. (ഖാദി ഇയാദ് رحمه الله പറഞ്ഞതായി ഹില് യഃയിൽ ഉദ്ധരിച്ചത്) മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് അല്ലാഹു പറയുന്നു: إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنْكُمْ جَزَاءً وَلَا شُكُورًا - الإنسان (۹) “അല്ലാഹുവിന്റെ വജ്ഹിനുവേണ്ടി മാത്രമാണ് ഞങ്ങൾ നൽകുന്നത്. നിങ്ങളിൽ അന്നം യാതൊരു പ്രതിഫലമോ നന്ദിയോ ഞങ്ങൾ ആഗ്രഹി ക്കുന്നില്ല.” (ഇൻസാൻ 9) ഇമാം ഇബ്നു ജരീർ ഈ ആയത്തിന്റെ തഫ്സീറിൽ മുജാഹിദ്, സഈദ് ബിൻ ജുബൈർ رحمهم الله എന്നിവരിൽ നിന്ന് നിവേദനം ചെയ്യുന്നു: أما إنهم ما تكلموا به، ولكن علمه الله من قلوبهم، فأثنى به عليهم ليرغب في ذلك راغب (جامع البيان) “അവർ അത് നാവുകൊണ്ട് പറഞ്ഞതല്ല, മറിച്ച് അല്ലാഹു അവരുടെ ഹൃദയത്തിൽ നിന്ന് അറിഞ്ഞതാണ്. അത് മുൻ നിർത്തി അവരെ പ്രശംസിച്ചു, ആ നല്ലഗുണം ആഗ്രഹിക്കു ന്നവന് പ്രേരണയായി”. (ജാമിഉൽ ബയാൻ) ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറയുന്നു: وَمِنْ الْجَزَاءِ أَنْ يَطْلُبَ الدُّعَاءَ قَالَ تَعَالَى عَمَّنْ أَثْنَى عَلَيْهِمْ: إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنْكُمْ جَزَاءً وَلَا شُكُورًا} وَالدُّعَاءُ جَزَاءً كَمَا فِي الْحَدِيثِ مَنْ أَسْدَى إِلَيْكُمْ مَعْرُوفًا فَكَافِئُوهُ فَإِنْ لَمْ تَجِدُوا مَا تُكَافِئُونَهُ بِهِ فَادْعُوا لَهُ حَتَّى تَعْلَمُوا أَنْ قَدْ كَافَأْتُمُوهُ. وَكَانَتْ عَائِشَةُ إِذَا أَرْسَلَتْ إِلَى قَوْمٍ بِصَدَقَةِ تَقُولُ لِلرَّسُولِ: اسْمَعْ مَا يَدْعُونَ بِهِ لَنَا حَتَّى نَدْعُوَ لَهُمْ بِمِثْلِ مَا دَعَوْا لَنَا وَيَبْقَى أَجْرُنَا عَلَى اللَّهِ. وَقَالَ بَعْضُ السَّلَفِ: إِذَا قَالَ لَكَ السَّائِلُ: بَارَكَ اللهُ فِيكَ فَقُلْ: وَفِيكَ بَارَكَ اللَّهُ. (مجموع الفتاوى) ദുആ ചെയ്യാൻ ആവശ്യപ്പെടൽ പ്രതിഫലം പ്രതീക്ഷിക്കുന്നതിൽ പെട്ടതാണ്. അല്ലാഹു تعالى അവൻ പ്രശംസിച്ച അക്കൂട്ടരെക്കുറിച്ച് പറയുന്നു:
“അല്ലാഹുവിന്റെ വജ്ഹിനുവേണ്ടി മാത്രമാണ് ഞങ്ങൾ നിങ്ങൾക്ക് അന്നം നൽകുന്നത്. നിങ്ങളിൽ നിന്ന് യാതൊരു പ്രതിഫലമോ നന്ദിയോ ഞങ്ങൾ ആഗ്രഹി ക്കുന്നില്ല.” ദുആ പ്രത്യുപകാരമാണ്; ഹദീസിൽ വന്നതു പ്രകാരം: “ആരെങ്കിലും നിങ്ങൾക്കൊരു ഉപകാരം ചെയ്താൽ അവനോട് പ്രത്യുപകാരം ചെയ്യുക. അവന് പ്രതിഫലമായി നൽകാവുന്ന ഒന്നും നിങ്ങളുടെ പക്കലില്ലായെങ്കിൽ അവനുവേണ്ടി ദുആ ചെയ്യുവിൻ; അവനു പ്രത്യുപകാരം ചെയ്തുവെന്ന് നിങ്ങൾക്ക് ബോധ്യമാകും വരെ.” ആഇശ رضي الله عنها ആർക്കെങ്കിലും സ്വദഖയുമായി ആളെ അയക്കുമ്പോൾ അവരോട് പറയുമായിരുന്നു: “അവർ നമുക്കുവേണ്ടി ദുആ ചെയ്യുന്നതെന്താണെന്ന് നീ ശ്രദ്ധിച്ചു കേൾക്കണം. നമുക്കുവേണ്ടി അവർ ചെയ്തതു പോലുള്ള ദുആ അവർക്കുവേണ്ടി നമുക്കും ചെയ്യാ നാകണം, അങ്ങനെ നമുക്ക് അല്ലാഹുവിന്റെയടുക്കൽ പ്രതിഫലം ബാക്കി നിൽക്കണം.” സലഫുകളിൽ ചിലർ പറയാറുണ്ട്: “നിന്നോട് ഒരു സഹായം ചോദിച്ചവൻ നിനക്ക് بارك الله فيك (അല്ലാഹു ബറകത് നൽകട്ടെ) എന്നു പറഞ്ഞാൽ നീ പറയണം: وفيك بارك الله (നിനക്കും അല്ലാഹു ബറകത് നൽകട്ടെ)”. (മജ്മൂഉൽ ഫതാവാ) - അബൂ തൈമിയ്യ ഹനീഫ് كان الرجل إذا سأل ابن سيرين عن الرؤيا قال له : اتق الله في اليقظة لا يضرك ما رأيت في المنام (حلية الأولياء ٢/٢٧٣) ഇമാം ഇബ്നു സീരീൻ റഹിമഹുള്ളയോട് സ്വപ്നത്തെക്കുറിച്ചു ഒരാൾ ചോദിച്ചാൽ അദ്ദേഹം പറയും :
"ഉണർവിൽ നീ അല്ലാഹുവിനെ സൂക്ഷിക്കുക ; അപ്പോൾ സ്വപ്നത്തിൽ നീ കണ്ടത് നിനക്ക് ദോഷം ചെയ്യില്ല" — ബഷീർ പുത്തൂർ عن ابن مسعود رضي الله عنه قال : " لو أنّ أهل العلم صانوا العلمَ و وضعوه عند أهله لسادوا أهلَ زمانهم ، و لكنّهم وضعوه عند أهل الدّنيا لينالوا من دنياهم فهانوا عليهم ". رواه الخلاّل كما في : " الآداب الشرعية " لابن مفلح ( 2/45) ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു:
ഉലമാക്കള്‍ ഇല്‍മിനെ പരിരക്ഷിക്കുകയും, അതിന്‍റെ അവകാശികള്‍ക്ക് കൈമാറുകയും ചെയ്തിരുന്നുവെങ്കില്‍, സമകാലിനരില്‍ അവര്‍ക്ക് മേല്‍ക്കൈ കൈവരിക്കാമായിരുന്നു. പക്ഷെ, അവരതു വെച്ച് കൊടുത്തത്, ദുനിയാവ് നേടാന്‍ വേണ്ടി, ദുനിയാവിന്‍റെ ആളുകളുടെ കൈകളിലാണ്. അങ്ങിനെ അവര്‍ അവരിലെ നിന്ദ്യരായി - (ഖല്ലാല്‍) ആദാബുശ്ശറഇയ്യ — ബഷീർ പുത്തൂർ യഹ്‌യ ബിൻ മഈൻ رحمه الله പറയുന്നു: ദുനിയാവ് ഒരു സ്വപ്നം പോലെ മാത്രം!.. എനിക്ക് ഇരുപത്തിനാല് വയസ്സുള്ളപ്പോൾ ഞാൻ ഹജ്ജ് നിർവ്വഹിച്ചു. ബാഗ്ദാദിൽ നിന്ന് മക്കയിലേക്ക് കാൽനടയായിട്ടാണ് ഞാൻ പോയത്. അതിപ്പോൾ അമ്പത് വർഷമായി. ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. (ദഹബി സിയറു അഅ്ലാമിന്നുബലാഇൽ ഉദ്ധരിച്ചത്) - അബൂ തൈമിയ്യ ഹനീഫ് قال يحيى بن معين رحمه الله
ما الدنيا إلا كحلم،.. لقد حججت وأنا ابن أربع وعشرين سنة، خرجت راجلا من بغداد إلى مكة، هذا من خمسين سنة، كأنما كان امس (سير أعلام النبلاء) وَالْمُرَادُ بِالْحِسَابِ هُنَا حِسَابُ النُّجُومِ وَتَسْييرِهَا وَلَمْ يَكُونُوا يَعْرِفُونَ مِنْ ذَلِكَ أَيْضًا إِلَّا النَّزْرَ الْيَسِيرَ فَعَلَّقَ الْحُكْمَ بِالصَّوْمِ وَغَيْرِهِ بِالرُّويَةِ لِرَفْعِ الْحَرَجِ عَنْهُمْ فِي مُعَانَاةِ حِسَابِ التَّسْييرِ وَاسْتَمَرَّ الْحَكْمُ فِي الصَّوْمِ وَلَوْ حَدَثَ بَعْدَهُمْ مَنْ يَعْرِفُ ذَلِكَ بَلْ ظَاهِرُ السياق يُشْعِرُ بِنَفْيِ تَعْلِيقِ الْحُكْمِ بِالْحِسَابِ أَصْلًا وَيُوَضَحَهُ قَولُهُ فِي الْحَدِيثِ الْمَاضِي فَإِنْ غُمَّ عَلَيْكُمْ فَأَكْمِلُوا الْعِدَّةَ ثَلَاثِينَ. وَلَمْ يَقُلْ فَسَلُوا أَهْلَ الْحِسَابِ وَالْحِكْمَةُ فِيهِ كَوْنُ الْعَدَدِ عِنْدَ الْإِغْمَاءِ يَسْتَوِي فِيهِ الْمُكَلَّفُونَ فَيَرْتَفِعُ الاخْتِلَافُ وَالنِّزَاعُ عَنْهُمْ. وَقَدْ ذَهَبَ قَوْمُ إِلَى الرُّجُوعِ إِلَى أَهْلِ التَّسْييرِ فِي ذَلِكَ وَهُمُ الرَّوَافِضُ وَنُقِلَ عَنْ بَعْضِ الْفُقَهَاءِ مُوَافَقَتُهُمْ قَالَ الْبَاحِيُّ وَإِجْمَاعُ السَّلَفِ الصَّالِحِ حجة عَلَيْهِم وَقَالَ بن بَزِيزَةَ وَهُوَ مَذَهَبٌ بَاطِلُ فَقَدْ نَهَتِ الشَّرِيعَةُ عَنِ الْخَوْضِ فِي عِلْمِ النُّجُومِ لِأَنَّهَا حَدسٌ وَتَخمِينُ لَيْسَ فِيهَا قَطع وَلَا ظَن غَالِب مَعَ أَنَّهُ لَوِ ارْتَبَطَ الْأَمْرُ بِهَا لَضَاقَ إِذْ لَا يَعْرِفُهَا إِلَّا الْقَلِيلُ. ( الجزء ٤- صفحة ١٢٧) ഫത്ഹുൽ ബാരിയിൽ ഇമാം ഇബ്നു ഹജർ റഹിമഹുള്ള മാസപ്പിറവിയുടെ ഹദീസിനെ ശറഹ് ചെയ്യുന്നേടത്ത് പറയുന്നു ".......ഹിസാബ് എന്നതിന്റെ ഉദ്ദേശം ഇവിടെ, ഗോള ശാസ്ത്ര കണക്കും അതിന്റെ സഞ്ചാരവുമാണ്. വളരെക്കുറച്ചു മാത്രമേ അവർക്കതിനെക്കുറിച്ചു അറിവുണ്ടായിരുന്നുള്ളൂ. അതിനാൽ തന്നെ, ഗോളശാസ്ത്ര സംബന്ധമായ വൈഷമ്യങ്ങൾ ദൂരീകരിക്കാൻ നോമ്പും അല്ലാത്തതുമായവയിൽ 'കാണുക' എന്നതിലേക്ക് ബന്ധിപ്പിച്ചു. പിൽക്കാലത്തു ഗോളശാസ്ത്രപരിജ്ഞാനമുള്ളവർ ഉണ്ടായാൽ പോലും, നോമ്പിന്റെ വിധി അതേ അവസ്ഥയിൽ തുടർന്നു പോന്നു. എന്നല്ല, പ്രത്യക്ഷത്തിൽ (ഹദീസിന്റെ) സന്ദർഭം, അടിസ്ഥാനപരമായി അതിന്റെ (നോമ്പിന്റെ) വിധി ഗോളശാസ്ത്ര കണക്കുമായി ബന്ധം നിരാകരിക്കുന്നതിനെ ദ്യോതിപ്പിക്കുന്നുണ്ട്. 'ഇനി നിങ്ങൾക്കത് മറക്കപ്പെട്ടാൽ, അപ്പോൾ മുപ്പത് എണ്ണം നിങ്ങൾ പൂർത്തീകരിച്ചു കൊള്ളുക' എന്ന കഴിഞ്ഞ ഹദീസിലെ അദ്ദേഹത്തിന്റെ (നബിയുടെ) വാക്ക് അത് വ്യക്തമാക്കുകയും ചെയ്യുന്നു. 'അപ്പോൾ നിങ്ങൾ ഗോളശാസ്ത്രക്കാരോട് ചോദിച്ചോളൂ എന്നദ്ദേഹം (നബി) പറഞ്ഞുമില്ല.' അതിലെ ഹിക്മത് 'മറക്കപ്പെടുന്ന സമയത്ത് അതിലെ എണ്ണം എല്ലാവർക്കും ഒരു പോലെയാകാൻ വേണ്ടിയാണ്. അപ്പോൾ പിന്നെ അതിൽ തർക്കവും അഭിപ്രായ വ്യത്യാസവും നിലനിൽക്കുകയുമില്ല. എന്നാൽ വേറെ കുറച്ചാളുകൾ ഈ വിഷയത്തിൽ ഗോളശാസ്ത്ര കണക്കുകളുടെ പിന്നാലെ പോയിട്ടുണ്ട്. അവർ റാഫിദികളാണ്. ചില ഫുഖഹാക്കൾ അവരെ പിന്തുടർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ബാജി പറയുന്നു: സലഫുകളുടെ ഇജ്മാഉ അവർക്കെതിരായ തെളിവാണ്. ഇബ്നു ബസീസ പറഞ്ഞു : അവരുടേത് തെറ്റായ നിലപാടാണ്. ഗോളശാസ്ത്രത്തിലേക്കുള്ള പോക്ക് ശർഉ വിലക്കിയ കാര്യമാണ്. കാരണം അത് ഊഹവും ഖണ്ഡിതമല്ലാത്തതുമായ പ്രാഥമിക നിഗമനങ്ങളുമാണ്. എന്ന് മാത്രമല്ല അതുമായി വിഷയത്തെ ബന്ധിപ്പിച്ചു കഴിഞ്ഞാൽ അതിനെക്കുറിച്ചു ധാരണയില്ലാത്തവർക്കെല്ലാം പ്രയാസമായിത്തീരുകയും ചെയ്യും" (ഫത്ഹുൽ ബാരി, വോള്യം 4, പേജ് 127 ഇബ്നു ഹജർ അസ്ഖലാനി റഹിമഹുള്ളാ) — ബഷീർ പുത്തൂർ - أن رجلًا قال : يا رسولَ اللَّهِ أَيُّ النَّاسِ خير ؟ قالَ : مَن طَالَ عمرُهُ ، وحَسَنَ عمله ، قال : فأيُّ النَّاسِ شَرٌّ ؟ قَالَ : مَن طال عمره وساءَ عمله الراوي: أبو بكرة نفيع بن الحارث المحدث: الألباني المصدر: صحيح الترمذي 2330 :الصفحة أو الرقم خلاصة حكم المحدث: صحيح [لغيره] അബൂ ബകറ റദിയള്ളാഹു അൻഹുവിൽ നിന്ന് : അദ്ദേഹം പറഞ്ഞു : നിശ്ചയം ഒരാൾ ചോദിച്ചു "അള്ളാഹുവിന്റെ ദൂതരേ, ഏത് തരം ആളുകളാണ് ജനങ്ങളിൽ ഉത്തമർ ? അവിടുന്നു പറഞ്ഞു. "ദീർഘായുസ്സും സൽക്കർമ്മവുമുള്ളവരാരോ അവരാണ്" അദ്ദേഹം ചോദിച്ചു : അപ്പോൾ ജനങ്ങളിൽ ദുഷിച്ചവർ ആരാണ് ? അവിടുന്നു പറഞ്ഞു : "ദീർഘായുസ്സും ദുഷ്കർമ്മവുമുള്ള വരാരോ അവരാണ്" (തിർമിദി) — ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed