IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

തക്ഫീർ ആധാരങ്ങളും വ്യവസ്ഥകളും

6/10/2024

0 Comments

 
Picture
തക്ഫീർ ആധാരങ്ങളും വ്യവസ്ഥകളും 

---------------------------------------------------------

ആദ്യമായിട്ടാണ് മലയാളത്തിൽ ഈ വിഷയത്തിൽ സമഗ്രമായി താളുകളിൽ മഷി പുരളുന്നത്. 

---------------------------------------------------------

മുസ്‌ലിം ലോകത്ത്‌ സ്വഹാബത്തിന്റെ കാലം തൊട്ട് ഗഹനമായി ചർച്ച ചെയ്യപ്പെട്ട മസ്അലയാണിത്.

അതീവ ഗുരുതരവും സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടതുമായ ഈ വിഷയത്തിൽ, അവധാനതയില്ലാത്ത ഇടപെടൽ കാരണം പലരും കാലിടറി വീണിട്ടുണ്ട്.

---------------------------------------------------------

ഓരോ വീട്ടിലും ഇതിന്റെ ഒരു കോപ്പി ഉണ്ടെന്ന് ഉറപ്പു വരുത്താൻ മാത്രം വൈകാരികമാണ് ഈ ലഘു കൃതിയുടെ ഇതിവൃത്തം.

---------------------------------------------------------

ആധുനിക മുസ്‌ലിം സമൂഹത്തിൽ ഖുറൂജിന്റെയും തക്ഫീറിന്റെയും വളർച്ചയും സ്വാധീനവും അഭുതപൂർവ്വമാണ്‌. 

അതിന്റെ സ്രോദസ്സുകളും കൈവഴികളും വ്യത്യസ്തവും വിചിത്രവുമാണ്. 

സോഷ്യൽ മീഡിയയുടെ ഇരുട്ടു മുറികളിൽ തലയും താഴ്ത്തി വെച്ച് തക്ഫീരി ചിന്തയുടെ  വിഷം പ്രസരിപ്പിക്കാൻ ഊഴം കാത്തിരിക്കുന്ന ചെന്നായ്ക്കൾ 

---------------------------------------------------------

തക്ഫീറിന്റെ കരകാണാക്കയത്തിൽ പെട്ട് നമസ്കാരത്തിൽ പിന്തുടരാത്തവർ, വിവാഹത്തിൽ പങ്കെടുക്കാത്തവർ, അറുത്തത്‌ കഴിക്കാത്തവർ, ഹോട്ടലുകളിൽ നിന്ന് മാംസ വിഭവങ്ങൾ ഭക്ഷിക്കാത്തവർ, മാർക്കറ്റിൽ നിന്ന് ബീഫും മട്ടനും ചിക്കനും വാങ്ങാത്തവർ ....
വിശേഷണങ്ങൾ തീരുന്നില്ല 

---------------------------------------------------------

അവർ ഇന്ന് ഒരു ന്യുനപക്ഷമാകാം ... പക്ഷെ അവരുടെ കാഴ്ചപ്പാട് അപകടം പിടിച്ചതും ദൂരവ്യാപകവുമാണ്‌.
ഇസ്‌ലാമിക പ്രമാണങ്ങളോട് പൊരുത്തപ്പെടാത്തതാണ്.

അവർ നമുക്കിടയിലുണ്ട്  ; നമ്മിൽ ഒരാളായി ഉണ്ട്; ആശയ സംവേദനത്തിൽ അപനിർമ്മിതികൾ അവരുടെ മനസ്സിനെ മലിനമാക്കിയിട്ടുണ്ട്. 
അതൊരു മഹാമാരിയാണ്. 
നാശത്തിന്റെ പടുകുഴിയിലേക്ക് ഏതൊരു സാധാരണക്കാരനേയും ആപതിപ്പിക്കാൻ മാത്രമുള്ള മഹാമാരി.
അറിയാത്തവനായി, 
അന്യനായി,
അബദ്ധധാരണയും തലയിലേറ്റി നടക്കുന്ന മൂഡൻ മുസ്‌ലിം പൊതു സമൂഹത്തിന് ബാധ്യതയാവരുത്.  
ജാഗ്രതയാണ് വേണ്ടത്. 
ഉണ്ടാകേണ്ടത് തിരിച്ചറിവാണ്. 
പ്രമാണങ്ങളോടുള്ള അന്ധമായ അഭിനിവേശമല്ല; മറിച്ച് ക്രിയാത്മകവും വസ്തുതാപരവുമായ പ്രയോഗവൽക്കരണമാണ്. 

---------------------------------------------------------

രചന നിർവ്വഹിച്ചത് അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഹഫിദഹുള്ളാ 

ഉള്ളടക്കം അങ്ങേയറ്റം ആകർഷകവും പുതുമയുള്ളതുമാണ്. 
വേറിട്ടതും ഹൃദ്യവുമായ വായനാനുഭവം പ്രദാനം ചെയ്യുന്ന ഈ കൃതി വായനക്കാരിലേക്ക് സമർപ്പിക്കുകയാണ്.

- ബശീർ പുത്തൂർ
Download Book
0 Comments

അല്ലാഹു സാക്ഷി, ചുഴലി അബ്ദുല്ല മൗലവി അറിയാൻ, പിന്നെ ഫാൻസും...

2/9/2024

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
ശിർക്കൻ വിശ്വാസത്തെയും പ്രവർത്തനത്തെയും ശിർക്ക് എന്നു തന്നെ വിളിക്കണം. ഒരു കാര്യം ശിർക്കാണെന്ന് പറയാൻ പ്രമാണ-രേഖകളിൽനിന്നുള്ള സ്ഥിരപ്പെട്ട തെളിവു മാത്രമാണാവശ്യം. ശിർക്കിനെ കുറിച്ച് താക്കീത് ചെയ്യണം; താക്കീത് കടുപ്പിക്കണം. അതിന്റെ ഭാഗമായി ചെറിയ ശിർക്കിനെതിരിൽ കൊടിയ ശിർക്കിനെ കുറിച്ച് വന്ന രേഖകൾ ഉദ്ധരിക്കാം. ശിർക്ക് അല്ലാഹു പൊറുക്കില്ല, ശിർക്ക് ചെയ്യുന്നവൻ കാഫിറാകും, ദീനിൽനിന്ന് പുറത്ത് പോകും. കൊടിയ ശിർക്കിൽ മരിച്ചു പോകുന്ന കാഫിറുകൾ നരകത്തിൽ ശാശ്വതരുമായിരിക്കും. അവർക്കൊരു രക്ഷാധികാരിയോ സഹായിയോ ഉണ്ടായിരിക്കില്ല. ഇതാണ് സാമാന്യമായ തക്ഫീർ (التَّكْفِيرُ الْمُطْلَقُ). ഇവിടെ ലക്ഷ്യ-മാക്കുന്നത് ഒരു ലംഘനത്തെയാണ് (مُخَالَفَةٌ), ലംഘകനെ (مُخَالِفٌ) അല്ല. റാഫിളികൾ കാഫിറുകളാണ്, ജഹ്‌മികൾ കാഫിറുകളാണ് എന്നൊക്കെ പറയുമ്പോൾ അതു കൊണ്ട് പണ്ഡിതന്മാർ അർത്ഥമാക്കുന്നത് ഇപ്പറഞ്ഞ സാമാന്യമായ തക്ഫീറാണ്. അല്ലാതെ, ആ വിഭാഗത്തിൽ-പെട്ട ഓരോ വ്യക്തിയും കാഫിറാണ് എന്നല്ല. ഇത് രണ്ടാം രിസാലയിൽ വ്യക്തമാക്കിയിട്ടുണ്ട്.
 
ശഹാദഃ ചൊല്ലി മുസ്‌ലിമായ ഒരാൾ തൗഹീദിന്റെ പരിധി ലംഘിച്ച് ശിർക്കിലേക്ക് പോകുകയാണെങ്കിൽ അയാളെ തൗഹീദിലേക്ക് തിരിച്ചു വിളിക്കണം. ന്യായം സ്ഥാപിക്കണം. എന്നിട്ടും ശിർക്കിൽ ഉറച്ചു നിൽക്കുന്ന പക്ഷം, കാഫിറാക്കേണ്ടി വരുമ്പോൾ, ആ വ്യക്തിയെ നിർണ്ണയിച്ച്, വ്യക്തിയധിഷ്ഠിതമായ നിലയിൽ തക്ഫീർ ചെയ്യണം. അതിനാണ് തക്ഫീറുൽ മുഅയ്യൻ (تَكْفِيرُ الْمُعَيَّنِ) എന്ന് പറയുന്നത്.
 
വ്യക്തിയധിഷ്ഠിതമായ തക്ഫീർ വ്യവസ്ഥകൾക്ക് വിധേയമാണ്. അതിനു നിബന്ധനകളുണ്ട്. അവ പൂർത്തീകരിക്കപ്പെടണം. തടസ്സം നിൽക്കുന്ന പ്രതിബന്ധങ്ങൾ ഇല്ലാതാവണം. ശർഇന്റെ നടപടി-ക്രമങ്ങൾ പാലിക്കണം. യോഗ്യരായ ആളുകൾ മാത്രമേ അത് ചെയ്യാവൂ. അല്ലാതെ കൈയിൽ മൈക്കും മുന്നിൽ ഫാൻസുമുള്ള ആർക്കും ആർത്തു വിളിക്കാവുന്നതല്ല തക്ഫീർ.
 
മുകളിൽ പറഞ്ഞ രണ്ടു രൂപങ്ങളല്ലാതെ, ഒരു സമൂഹത്തെ മൊത്തമായി കൂട്ടത്തക്ഫീർ (تَكْفِيرُ الْمُجْتَمَعَاتِ) നടത്തുന്ന രീതി ഇസ്‌ലാമിലില്ല. പഴയകാലത്ത് ഖവാരിജുകളും അഭിനവ കാലത്ത് സയ്യിദ് ഖുത്വ്‌ബ്, മൗദൂദി പോലുള്ള ചിലരുമാണ് ഈ രീതി അവലംബിച്ചിട്ടുള്ളത്. ഒരു സമൂഹത്തിൽ പല തരം ആളുകളുമുണ്ടായിരിക്കും. എല്ലാവരെയും ഒരു പോലെ കാണാൻ പാടില്ല. അവരുടെ അവസ്ഥകൾക്കനുസരിച്ച് വിധിയും മാറും.
 
ഇനി ചുഴലിയുടെ വാക്കുകൾ ശ്രദ്ധിക്കൂ: "നിസ്കരിച്ചാലും ശരി, നോമ്പ് നോറ്റാലും ശരി, സകാത്ത് കൊടുത്താലും ശരി, മക്കത്ത് പോയിട്ട് ഹജ്ജ് ചെയ്താലും ശരി, ഇവർ ശഹാദത്ത് ബാത്വിലാക്കിയവരാണ്. ഇവരെ മുസ്‌ലിമായിട്ട് പരിഗണിക്കാൻ പറ്റുകയില്ല. അതുകൊണ്ടു തന്നെ ഇവിടുത്തെ മഹല്ലു പള്ളികളിൽ കേറി അവിടുത്തെ ഇമാമിനെ തുടർന്ന് നമസ്കരിക്കാൻ പറ്റുകയില്ല, തീർച്ചയായും പറ്റുകയില്ല, അവർ ശിയാക്കളാണ്, ഖുത്വ്‌ബിയ്യത്ത് കഴിക്കുന്ന പള്ളി واللهِ അമ്പലമാണ് അതിന് പള്ളി എന്ന് പറയില്ല. അമ്പലത്തിൽ കേറീട്ട് നിസ്കരിക്കുന്നതിന് തുല്യമാണ് ഖുത്വ്‌ബിയ്യത്ത് കഴിക്കുന്ന പള്ളിയിൽ കേറി നമസ്കരിക്കുന്നത്. അമ്പലത്തിലെ സ്വാമിയെ തുടർന്ന് നമസ്കരിക്കുന്നതിന് തുല്യമാണ് ഖുത്വ്‌ബിയ്യത്ത് കഴിക്കുന്ന ഉസ്താദിനെ തുടർന്ന് നിസ്കരിക്കൽ. ആ നിസ്കാരം സ്വഹീഹാകുകയില്ല, തീർച്ച. കാരണം إنما المشركون نجس."
 
ഇതിലുള്ളത് സമാന്യമായ തക്ഫീറല്ല (التَّكْفِيرُ الْمُطْلَقُ), വ്യക്തിയധി-ഷ്ഠിതമായ തക്ഫീറും (تَكْفِيرُ الْمُعَيَّنِ) അല്ല. മറിച്ച്, മുകളിൽ സൂചിപ്പിച്ചതു പോലെ ഒരു വിഭാഗത്തെ കുറിച്ച് നടത്തുന്ന കൂട്ടത്തക്ഫീർ
(تَكْفِيرُ الْمُجْتَمَعَاتِ) ആണ്.
 
ചുഴലിയുടെ മേൽ അവതരണത്തിലുള്ളത് ഒരു താർക്കികമായ യുക്തിയാണ്. ഖുത്വ്‌ബിയ്യത്തിൽ ശിർക്കുണ്ട്. അത് ചൊല്ലുന്നവരൊക്കെ മുശ്‌രിക്ക്. അവർ ഇസ്‌ലാമിൽനിന്ന് പുറത്തു പോയ കാഫിറുകൾ - ഇവ്വിധമുള്ള ഒരു താർക്കിക യുക്തി മാത്രം! ശഹാദഃ ചൊല്ലി മുസ്‌ലിമായ ആളുകൾ തൗഹീദിന്റെ പരിധി ലംഘിച്ച് ശിർക്കിലേക്ക് പോയാൽ അവരെ കാഫിറാക്കാൻ ഈ താർക്കികമായ യുക്തി പോരാ. ലംഘനങ്ങളെയും ലംഘകരെയും വകതിരിച്ചു കാണണം. കാഫിറാക്കുകയാണെങ്കിൽ, ഒന്നുകിൽ ഒരു ലംഘനത്തെ (مُخَالَفَةٌ) സമാന്യമായ തക്ഫീർ (التَّكْفِيرُ الْمُطْلَقُ) നടത്തണം. അല്ലെങ്കിൽ ഒരു ലംഘകനെ (مُخَالِفٌ) വ്യക്തിയധിഷ്ഠിതമായി തക്ഫീർ (تَكْفِيرُ الْمُعَيَّنِ) നടത്തണം. അതാണ് അഹ്‌ലുസ്സുന്നഃയുടെ സമീപനം. മുകളിൽ പറഞ്ഞത് കൂട്ടത്തക്ഫീറാണ് (تَكْفِيرُ الْمُجْتَمَعَاتِ), വകതിരിവില്ലാത്ത സമീപനമാണ്. ഖുത്വ്‌ബിയ്യത്ത് നടക്കുന്ന മഹല്ലു പള്ളികളെ മൊത്തത്തിൽ, അവിടുത്തെ ഇമാമുകളും ഉസ്താദുമാരും അടങ്ങുന്ന ഒരു സമൂഹത്തെയാണ് കാഫിറാക്കുന്നത്. അവർ അഹ്‌ലുൽ ഖിബ്‌ലഃയിൽ പെട്ടവരാണ്. അവർ ഖുത്വ്‌ബിയ്യത്ത് പോലുള്ള ശിർക്കൻ പ്രവർ-ത്തനങ്ങൾ ചെയ്യുന്നത് അറിവില്ലാത്തതു കൊണ്ടോ, വ്യാഖ്യാനത്തിന്റെ മറ പിടിച്ചു കൊണ്ടോ ആണ്. അവർ ജാഹിലുകളോ മുതഅവ്വിലീങ്ങളോ ആണ്. അവരെ വ്യക്തിയധിഷ്ഠിതമായിട്ടല്ലാതെ മൊത്തത്തിൽ തക്ഫീർ ചെയ്യാൻ പാടില്ലാത്തതാണ്. വ്യക്തിയധിഷ്ഠിതമായി തക്ഫീർ ചെയ്യുക-യാണെങ്കിൽ അതിന് വ്യവസ്ഥയുണ്ട്. അത് പാലിച്ചിരിക്കണം, ഇതിനെ കുറിച്ചൊന്നും ആലോചിക്കാതെ എന്തിന് ഈ കൂട്ടത്തക്ഫീർ നടത്തി? അബദ്ധം ആർക്കും വരാം. സംഭവിച്ചു പോയാൽ ഞാൻ വർഷങ്ങളായി ഇത് ചെയ്യുന്നുണ്ട് എന്ന് ന്യായീകരിക്കുകയല്ല വേണ്ടത്. അഹങ്കാരം കാണിക്കാതെ എത്രയും പെട്ടന്ന് സത്യത്തിന് കീഴ്‌പ്പെടുകയും തിരുത്തുകയുമാണ് വേണ്ടത്. ചുഴലി ഈ ചെയ്തത് അഹ്‌ലുസ്സുന്നഃയുടെ മൻഹജിന് വിരുദ്ധമാണ്. ഈഗോ വിട്ട് അദ്ദേഹം അത് തിരുത്താൻ തയ്യാറാവണം.
 
ആവർത്തനത്തിന്റെ അടിസ്ഥാനം
ഇക്കാര്യം ഇവിടെ ആവർത്തിക്കുന്നത് സത്യത്തിന്റെ അതിരുകൾ അടയാളപ്പെടുത്താനാണ്. ഇസ്വ്‌ലാഹിന്റെ കൈത്തിരി അണയാതെ സൂക്ഷിക്കാനാണ്. അതിലൂടെ അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് രക്ഷ നേടുക എന്നതാണ് ലക്ഷ്യം. ചുഴലിയോ സമാന ചിന്താഗതിക്കാരോ ഇത് സ്വീകരിക്കുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം. ആവശ്യമെങ്കിൽ ഇനിയും പറയും. സ്വീകരിക്കും എന്ന ഉറപ്പിലല്ല പറയുന്നത്; പറഞ്ഞേ പറ്റൂ എന്ന നിർബ്ബന്ധത്തിന്റെ പുറത്താണ്. അല്ലാഹുവിന്റെ വചനം ശ്രദ്ധിക്കൂ:
​
أَفَنَضْرِبُ عَنكُمُ الذِّكْرَ صَفْحًا أَن كُنتُمْ قَوْمًا مُّسْرِفِينَ (الزخرف ٥)
 
[നിങ്ങള്‍ പിടുത്തം വിട്ട ഒരു ഖൗമായിപ്പോയി എന്നതിനാൽ നിങ്ങളിൽ-നിന്ന് ഈ ഉദ്‌ബോധനം നാം തിരിച്ചു വിടുകയോ?] (സുഖ്റുഫ് 5)
 
ഇക്കാര്യത്തെ കുറിച്ച് എഴുതിയ ഒന്നും രണ്ടും കത്തുകൾ നിഷ്പക്ഷരും സത്യാന്വേഷികളുമായ പലർക്കും അല്ലാഹു പ്രയോജനപ്രദമാക്കി കൊടുത്തു. ചുഴലിയുടെ ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന പലരും അക്കൂട്ടത്തിലുണ്ട്. അവരെല്ലാം അത് ഉൾക്കൊണ്ടു. പക്ഷെ, ചുഴലിക്ക് അറിവില്ലായ്മ കൊണ്ട് അതിൽ പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ പോലും കഴിഞ്ഞില്ല. അതിനും വേണമല്ലോ ചില പ്രാഥമികമായ ധാരണകൾ. അല്ലാഹു പറയുന്നത് നോക്കൂ:
 
وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ وَمَا يَعْقِلُهَا إِلَّا الْعَالِمُونَ  (العنكبوت ٤٣)
 
[ജനങ്ങൾക്കു വേണ്ടി നാം ആ ദൃഷ്ടാന്തങ്ങൾ വിവരിക്കുന്നു. പക്ഷെ അറിവുള്ളവരല്ലാതെ അത് ഗ്രഹിക്കുകയില്ല.] (അൻകബൂത്ത് 43)
 
ശർഇയ്യായ സംജ്ഞകൾ ഉപയോഗിച്ചാൽ അതിന്റെ ശരിയായ അർത്ഥമോ വിവക്ഷയോ അദ്ദേഹത്തിനു മനസ്സിലാക്കാനാകുന്നില്ല. അത് എവിടെയാണ് പ്രയോഗിക്കേണ്ടത് എന്നറിയില്ല. അദ്ദേഹം എന്തൊക്കെയോ ഉണ്ടാക്കിപ്പറയുകയാണ്, ഉള്ളത് പറയുകയല്ല. പണ്ഡിതന്മാർ കാര്യങ്ങൾ എണ്ണിപ്പറയുന്നത് കേട്ട് അതു പോലെ സ്വന്തമായി കുറേ കാര്യങ്ങൾ അദ്ദേഹവും എണ്ണിപ്പറയാൻ ശ്രമിക്കുന്നു. പണ്ഡിതന്മാർ കാര്യങ്ങൾ വിശദീകരിക്കുന്നത് പ്രമാണരേഖകൾ പരതി, ഖുർആനിലെയും സുന്നത്തിലെയും വചനങ്ങളെ ഉപജീവിച്ചുകൊണ്ടാണ്. അതിനെ കുറിച്ച് باستقراء نصوص الكتاب والسنة എന്നാണ് പറയാറുള്ളത്. എന്നാൽ ചുഴലി തന്റെ പ്രസംഗങ്ങളിൽ ഉള്ളതു പറയുകയല്ല, ഉണ്ടാക്കിപ്പറയുകയാണ്. പാറ്റന്റ് നൽകേണ്ട വാദമുഖങ്ങളും പ്രയോഗ-ങ്ങളുമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ശർഇന്റെ ആശയങ്ങളിലും ശബ്ദങ്ങളിലും ഒതുങ്ങിനിന്ന് സംസാരിക്കണം (التقيد بالألفاظ الشرعية) എന്നത് അദ്ദേഹത്തിന് ബാധകമല്ലേ എന്ന് ചോദിക്കുന്നതിലർത്ഥമില്ല. അങ്ങനെ ഒന്ന് അദ്ദേഹം കേട്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നതായിരിക്കും ഉചിതം.
 
സത്യം യഥാവിധം ഗ്രഹിക്കാനുള്ള തൗഫീഖ് നഷ്ടമാകുന്നതിന് ചില കാരണങ്ങളുണ്ട്. അത് പരസ്യമായി പറയുന്നില്ല. നേരിട്ട് ഉണർത്തി-യതാണ്, ആവശ്യമായാൽ ഇനിയും ആകാവുന്നതാണ്. എന്റെ വിയോജിപ്പ് വിഷയാധിഷ്ഠിതമാണ്. പരസ്പരം വ്യക്തിപരമായ വിരോധ-ങ്ങളൊന്നുമില്ല. അദ്ദേഹത്തെ നേരിൽ അറിയുകയും സ്നേഹാദരവുകൾ കാണിക്കുകയും ചെയ്തിരുന്നതാണ്. പക്ഷെ, സത്യം തുറന്നു പറയുന്ന കാര്യത്തിൽ ഇഷ്ടാപക്ഷമില്ലല്ലോ. ഇവിടുത്തെ വിവിധ മതസംഘടനകൾ പോലെ സലഫീ ദഅ്‌വത്തിനെ എതിർത്ത വ്യക്തിയുമല്ല അദ്ദേഹം. അറിവില്ലായ്മ കൊണ്ട് വരുത്തുന്ന ആപത്തുകളാണ് ഇതെല്ലാം.
 
അദ്ദേഹത്തിന്റെ കാര്യത്തിൽ എന്താണ് മൻഹജ് പാലിക്കാത്തത്? എന്താണ് തെളിവ് സ്ഥാപിച്ചു കൊടുക്കാത്തത്? എന്തു കൊണ്ടാണ് പരസ്യമായി പറഞ്ഞത്? ഇതാണ് ഒരു ചോദ്യം. അദ്ദേഹം പരസ്യമായി പ്രസംഗിച്ച, ഓഡിയോ പൊതുമണ്ഡലത്തിൽ അനായാസം ലഭ്യമായി-ട്ടുള്ള, വർഷങ്ങളായി ഇതേ കാര്യം ആവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം തന്നെ പറയുന്ന, തന്റെ ഫാൻസിനടയിൽ പ്രചരിച്ചു കഴിഞ്ഞിട്ടുള്ള ഗുരുതരമായ ഒരു പിഴവ് തിരുത്തുകയാണിവിടെ. അല്ലാതെ അദ്ദേഹത്തെ കാഫിറാക്കുകയല്ല ചെയ്യുന്നത്. അത് തിരുത്തേണ്ടത് പരസ്യമായിട്ടാണ്. അദ്ദേഹം ഞാൻ ലംഘിച്ചു, ഞാൻ പാലിക്കണ-മായിരുന്നു എന്ന് പറയുന്ന നിബന്ധനകൾ തക്ഫീറിനു പറഞ്ഞതാണ്. അദ്ദേഹത്തെ പോലെ, ഞാൻ ആരെയും തക്ഫീർ ചെയ്യുന്നില്ലല്ലോ. സമൂഹത്തിൽ പ്രചരിപ്പിച്ച ഒരു തെറ്റ് തിരുത്തുക മാത്രമാണ് ചെയ്യുന്നത്. അതിന് ഒരു തടസ്സവുമില്ല. സ്വകാര്യം പറഞ്ഞാൽ സമൂഹത്തിൽ പ്രചരിച്ച ഈ ഗുരുതരമായ പിഴവ് തിരുത്താനാവുമോ? ഇവിടെ മൻഹജിന്റെ ഒരു ലംഘനവുമില്ല. ഇത് മൻഹജിന്റെ ലംഘനമാണെന്നു പറയുന്നത്, മൻഹജ് അറിയാത്തതു കൊണ്ടും താൻ ചെയ്യുന്ന തെറ്റിൽ ഉറച്ചു നിൽക്കാൻ വേണ്ടിയുമാണ്. ഒന്നും രണ്ടും രിസാലകളിൽ അദ്ദേഹത്തെ ആക്ഷേപിച്ചിട്ടില്ല. ഇനി ആക്ഷേപിക്കുകയുമില്ല. കണ്ണുതുറ-പ്പിക്കാനാവാശ്യമായ ചില വസ്തുതകൾ ചൂണ്ടിക്കാണിക്കുക മാത്രമേ ചെയ്യുകയുള്ളു. തെറ്റ് തിരുത്തുന്നതിലുള്ള പ്രതിഫലം അല്ലാഹുവിങ്കൽ നിന്ന് കാംക്ഷിക്കുന്നു. അല്ലാതെ, അദ്ദേഹത്തെയോ അനുയായി-കളെയോ പ്രകോപിപ്പിച്ചിട്ട് ഒന്നും നേടാനില്ല. അദ്ദേഹത്തിന്റെ പ്രതിബദ്ധത സത്യത്തോടാണോ അതോ പ്രസംഗത്തോടാണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ. സത്യത്തോടായിരുന്നുവെങ്കിൽ ഇവിടെ ഉന്നയിച്ച കാര്യങ്ങൾ സ്വീകരിക്കണം. വല്ല സംശയവുമുണ്ടെങ്കിൽ അത് അറിയാവുന്ന ആരോടെങ്കിലും ചോദിച്ച് വ്യക്തത വരുത്തണം. ഒരു കാര്യം തുറന്നു പറയാം. അദ്ദേഹം എന്നോട് തന്നെ ചോദിക്കണമെന്നോ എന്റെ മുന്നിൽ വരണമെന്നോ ഇതിനർത്ഥമില്ല. കേരളത്തിൽ ഇത് അറിയുന്ന നിരവധി വ്യക്തികളുണ്ട്. അദ്ദേഹം സന്ദർശിക്കുന്ന മറ്റു നാടുകളിലുമുണ്ട്. അവരോട് ആരോട് വേണമെങ്കിലും ചോദിച്ച് വ്യക്തത വരുത്തി തിരുത്താവുന്നതാണ്.
 
പ്രസംഗത്തോടും പെരുമയോടുമാണ് പ്രതിബദ്ധതയെങ്കിൽ ഇതിനെല്ലാം മറുപടി പറഞ്ഞ് കൂടുതൽ വഷളാകും. അസത്യത്തിൽ മൂടുറക്കും. ഇന്ന് എന്തു പറഞ്ഞാലും അതിനു മറുപടി പറയണം, അത് പയറഞ്ഞാഴി എന്നായാലും കുഴപ്പമില്ല. മറുപടി പറഞ്ഞിട്ടുണ്ടല്ലോ, ഫാൻസുകൾക്ക് അതു മതി. സംഘടനകൾ വളർത്തിയ ഈ സംസ്കാരമാണ് സംഘടനയി-ല്ലെന്നു പറയുന്ന അദ്ദേഹവും ഫാൻസും ഇക്കാര്യത്തിൽ കൈക്കൊണ്ടത്. കഷ്ടമായിപ്പോയി. തന്നെ ആരും തിരുത്താൻ പാടില്ലെന്നാണോ അദ്ദേഹം കരുതുന്നത്?! മതവിഷയങ്ങളിൽ സംഭവിക്കുന്ന അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുക തന്നെ ചെയ്യും. അതിൽ പരിഭവിച്ചിട്ടു കാര്യമില്ല. അത് സത്യസന്ധമായും നിഷ്‌പക്ഷമായും വിലയിരുത്തുകയും ശരിയാ-യത് സ്വീകരിക്കുകയുമാണ് വേണ്ടത്. ഇമാം മാലിക് رحمه الله പറയുന്നത് നോക്കൂ:
​

ليس أحد بعد النبي صلى الله عليه وسلم إلا ويؤخذ من قوله ويترك،  إلا النبي صلى الله عليه وسلم

[നബി ﷺ കഴിഞ്ഞാൽ പിന്നെ, തന്റെ വാക്ക് തള്ളുകയും കൊള്ളുകയും ചെയ്യേണ്ടവരായിട്ടല്ലാതെ ഒരാളുമില്ല നബി ﷺ യൊഴികെ]
 
ദീൻ കാര്യങ്ങളിൽ സംഭവിക്കുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെടും. പിൻതലമുറകളിൽ അല്ലാഹു ദീനിന്റെ പരിശുദ്ധി നിലനിർത്തുന്നത് അങ്ങനെയാണ്. നബി ﷺ പറഞ്ഞ പ്രശസ്തമായ ഒരു വചനം കാണുക:
 
عَنْ إِبْرَاهِيمَ بْنِ عَبْدِ الرَّحْمَنِ الْعُذْرِيِّ قَالَ: قَالَ رَسُولُ اللهِ ﷺ: يَحْمِلُ هَذَا الْعِلْمَ مِنْ كُلِّ خَلَفٍ عُدُولُهُ يَنْفُونَ عَنْهُ تَحْرِيفَ الْغَالِينَ، وَانْتِحَالَ الْمُبْطِلِينَ، وَتَأْوِيلَ الْجَاهِلِينَ
[الآجري في الشريعة، وصححه الألباني]
 
[ഇബ്റാഹീം ബിൻ അബ്‌ദിറഹ്‌മാൻ അൽഉദ്‌രി رضي الله عنه നിവേദനം. നബി ﷺ പറയുന്നു: പിൻതലമുറകളിൽ ഈ അറിവ് വഹിക്കുക അതിലോരോന്നിലുമുള്ള യോഗ്യരായ നീതിമാന്മാരായിരിക്കും. അതിരു-വിട്ടവർ വരുത്തുന്ന ഭേദഗതികളെയും വ്യാജവാദികൾ നടത്തുന്ന അപനിർമ്മിതികളെയും വിവരംകെട്ടവർ ചമക്കുന്ന ദുർവ്യാഖ്യാന-ങ്ങളെയും അവർ നിരാകരിക്കും.] (ആജുരി ശരീഅഃയിൽ ഉദ്ധരിച്ചത്)
 
ദയവായി തിരുത്തി തെളിച്ചത്തു വരൂ. ന്യായീകരിച്ച് വിവരക്കേട് കൂടുതൽ പുറത്തെടുക്കാതിരിക്കൂ. അദ്ദേഹം ഉദ്ദേശിച്ചത് ശിയാക്കളെയാണത്രെ. ശിയാക്കളെന്നാൽ അദ്ദേഹം നിർവ്വചിക്കുന്നവരും! ഇവിടെയുള്ള മഹല്ലു പള്ളികളും അവിടുത്തെ ഇമാമുകളും ശിയാക്കളാണോ? അഹ്‌ലു ബൈത്തിന്റെ കാര്യത്തിൽ അതിരു കവിയുകയും അവർക്ക് ഗൈബ് അറിയുമെന്ന് വിശ്വസിക്കുകയും അലി رضي الله عنه വിന്റെ കാര്യത്തിൽ കക്ഷിപിടിക്കുകയും അവരെ ആരാധിക്കുന്നതിലേക്ക് എത്തുകയും ചെയ്ത-വരാണ് റാഫിളീ ശിയാക്കാൾ. അല്ലാതെ അല്ലാഹു അല്ലാത്തവരോട് തവസ്സുലോ ഇസ്തിഗാസയോ ചെയ്താൽ അവരൊക്കെ ശിയാക്കളല്ല. ജാറം നടത്തിപ്പുകാരൊക്കെ ശിയാക്കളല്ല. ഇതേ കാര്യം ജൂത-ക്രൈസ്തവ വിഭാഗങ്ങൾ ചെയ്തിരുന്നു എന്ന് നബി ﷺ പറഞ്ഞ സ്ഥിരപ്പെട്ട ഹദീസുണ്ടല്ലോ. എന്താണ് ചുഴലി അവരെ ജൂതന്മാരെന്നോ, ക്രൈസ്തവരെന്നോ വിളിക്കാത്തത്? ഏതായാലും ഇവിടെ ഇല്ലാത്ത, എയറിൽനിന്ന് പിടിച്ചു കൊണ്ടു വന്ന മറ്റൊരെയോ ആണ് ചുഴലി കാഫിറാക്കുന്നത്, ബാക്കിയൊക്കെ സുബൈർ മങ്കട 'തഅ്‌യീൻ ചെയ്ത് കള്ളം ആരോപിക്കുക'യാണത്രെ. ഇവിടുത്തെ മഹല്ലു പള്ളികളും ഇമാമുകളും സ്വാഹ!! വിനീതമായി വീണ്ടും പറയുന്നു, സത്യത്തിന് വഴങ്ങൂ. അല്ലാഹുവിന്റെ മുന്നിൽ നിൽക്കേണ്ടി വരുമെന്ന് ഓർമ്മയുള്ള, അവന്റെ താക്കീതുകൾ ഭയപ്പെടുന്നവർക്കേ അത് കഴിയൂ എന്ന് മാത്രം.  
 
— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
27 സഫർ 1446 / 02 സെപ്റ്റംബർ 2024
0 Comments

ചുഴലിയുടെ കൂട്ടത്തക്ഫീർ

30/8/2024

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
- 1 -
സമസ്‌തക്കാർ അശ്അരീ-സൂഫികളാണ്, ശിയാക്കളല്ല. ശിയാക്ക-ളിലുള്ള ഏതെങ്കിലും തെറ്റുകൾ സമസ്‌തക്കാരിലുണ്ടെങ്കിൽ അതിന്റെ പേരിൽ അവരെ ശിയാക്കൾ എന്ന് മുദ്രകുത്തുന്നുത് അന്യായമാണ്. ഒരു വ്യക്തിയെയോ വിഭാഗത്തയോ പിഴച്ചകക്ഷികളിലൊന്നിൽ ഉൾപ്പെടു-ത്തണമെങ്കിൽ അവരിലെ യുനീക് ആയ പിഴവ് അവനിൽ അല്ലെങ്കിൽ അവരിൽ ഉണ്ടാകണം. ഇവിടെ അങ്ങനെ ഇല്ലല്ലോ.
 
ചുഴലിക്ക് വകതിരിവില്ലാതായോ? അതോ ആട്ടിനെ പട്ടിയാക്കുക-യാണോ? ആദ്യം സമസ്‌തക്കാരെ ശിയാക്കൾ എന്നു വിളിക്കുന്നു. പിന്നെ, അവരിലെ ഏറ്റവും പിഴച്ച വിഭാഗമായ റാഫിളികളുടെ കാര്യത്തിൽ വന്ന തക്ഫീറിന്റെ വിധി അവരിൽ ചില വിഭാഗങ്ങളുടെ മേൽ ചാർത്തി തല്ലിക്കൊല്ലുന്നു. ആ തക്ഫീറിന്റെ വിധി റാഫിളികൾ-ക്കല്ലാതെ മറ്റു ശിയാക്കൾക്കു പോലും ബാധകമല്ലെന്നതാണ് സത്യം. പിന്നെ അത് എങ്ങനെ സമസ്‌തയിൽപെട്ടവരെ കാഫിറാക്കാൻ ഉപയോഗിക്കും?!
 
- 2 -
സമസ്‌തക്കാർ കാഫിറുകളല്ല, അഹ്‌ലുൽ ഖിബ്‌ലഃയിൽപെട്ട അശ്അരി-സൂഫികളാണ്. അവരെ മൊത്തത്തിൽ കാഫിറാക്കി ആരും ഇതുവരെ ഇസ്‌ലാമിനു പുറത്തു നിർത്തിയിട്ടില്ല. അവർ ശഹാദത്ത് ചൊല്ലിയവരും മുസ്‌ലിംകളായി അറിയപ്പെടുന്നവരുമാണ്. അവരിൽ ചിലർ ശിർക്കൻ വിശ്വാസങ്ങളും പ്രവർത്തനങ്ങളും അനുവർത്തിക്കുന്നത് مُتَأَوِّلِينَ ആയിട്ടാണ്; അഥവാ വ്യാഖ്യാനത്തിന്റെ മറവിലാണ് അവർ വ്യതിചലിച്ചു പോയതെന്നു സാരം. അവരെ സത്യം പഠിപ്പിക്കുകയും തിരുത്തു-കയുമാണ് വേണ്ടത്. അവരിൽ കാഫിറാക്കേണ്ട വ്യക്തികളുണ്ടെങ്കിൽ വ്യക്തിയധിഷ്ഠിതമായ നിലയിൽ, നിബന്ധനകൾ പൂർത്തീകരിച്ചു കൊണ്ട്, ആ വ്യക്തികളെ മത്രമേ കാഫിറാക്കാവൂ. അല്ലാതെ, അശ്അരീ-സൂഫികളെയോ, അവരിൽപെട്ട സമസ്‌തക്കാരെയോ, അവരിൽ ഏതെങ്കിലും വിഭാഗങ്ങളെയോ കൂട്ടത്തക്ഫീർ നടത്താവതല്ല. അങ്ങനെ ആർ വാദിച്ചാലും അവർക്ക് അതിനുള്ള തെളിവ് ഹാജരാക്കാനാവില്ല.
 
- 3 -
റാഫിളികൾ മുസ്‌ലിംകളല്ല, ജഹ്‌മികൾ മുസ്‌ലിംകളല്ല എന്നൊക്കെ പണ്ഡിതന്മാർ പറയുമ്പോൾ ആ വിഭാഗവുമായി ചേർന്നു നിൽക്കുന്ന ഓരോ വ്യക്തിയും കാഫിറാണ്, ഓരോ വിഭാഗവും കാഫിറാണ് എന്നല്ല അർത്ഥമാക്കുന്നത്. മറിച്ച്, റാഫിളീ ചിന്താഗതി കുഫ്റാണ്, ജഹ്‌മീ ചിന്താഗതി കുഫ്റാണ് എന്നു മാത്രമാണ് അർത്ഥമാക്കുന്നത്. അത് തത്വത്തിൽ തക്ഫീർ മുത്വ്‌ലഖായിട്ടാണ് പരിഗണിക്കുക. അതു വെച്ച് അവരിലേക്ക് ചേർന്നു നിൽക്കുന്ന ഓരോ വ്യക്തിയെയും കാഫിർ, ഓരോ വിഭാഗത്തെയും കാഫിർ എന്ന് അറിവും വെളിവുമുള്ള ഒരാളും പറയില്ല. തക്ഫീറിന്റെ മസ്അലഃ പഠിക്കാത്ത റുവൈബിളമാർ മാത്രമേ അങ്ങനെ വാദിക്കുകയുള്ളു. റുവൈബിളമാരായതു കൊണ്ടു കൂടിയാണ് ഇത് എത്ര തവണ പറഞ്ഞു കൊടുത്തിട്ടും അവർക്ക് മനസ്സിലാകാത്തതും.
 
- 4 -
പണ്ഡിതന്മാർ റാഫിളിയ്യത്തിനെതിരിൽ പറഞ്ഞ തക്ഫീർ മുത്വ‌്‌ലഖ് പിടിച്ചാണ് റാഫിളികളല്ലാത്ത, സമസ്‌തക്കാരിൽപെട്ട ചില സമൂഹ-ങ്ങളെ, ചുഴലിയും തോഴരും കൂട്ടത്തക്ഫീർ നടത്തുന്നത്. ഇവിടെ ഗുരുതരമായ രണ്ടു പ്രശ്‌നങ്ങളുണ്ട്:
 
ഒന്ന്: സമസ്‌തക്കാരെ ആദ്യം ശിയാക്കളാക്കി മുദ്രകുത്തി. പിന്നീട്, അവരിലെ റാഫിളികളെ കുറിച്ച് മാത്രം പറയപ്പെട്ട തക്ഫീർ ഇവരുടെ മേൽ ചാർത്തി. ഇത് ഗുരുതരരമായ പിഴവും അന്യായവുമാണ്. സുന്നത്തിന്റെ വാഹകർ ഇബ്‌നു തൈമിയ്യഃ رحمه الله പറഞ്ഞതു പോലെ, أعلم الناس بالحق وأرحم الناس بالخلق - അല്ലാഹുവിനെയും അവന്റെ ദീനിനെയും കൃത്യമായി അറിയുന്നവരും ജനങ്ങളോട് ഏറ്റവും കൂടുതൽ കരുണ കാണിക്കുന്നവരുമാ-യിരിക്കണം. സമസ്‌തക്കാരായാലും, അവരെക്കാളും പിഴച്ചവരോ, സാക്ഷാൽ ജൂതന്മാമാരോ, പാഗൻ മുശ്‌രിക്കുകളോ ആരായി-രുന്നാലും അവരോട് അന്യായം കാണിക്കാൻ ഒരു മുസ്‌ലിമിന് പറ്റില്ല. സമസ്‌തക്കാരെ ശിയാക്കളാക്കി മുദ്രയടിക്കുന്നതും, റാഫിളികൾ-ക്കെതിരിൽ പറയപ്പെട്ട തക്ഫീർ പിടിച്ച് അവരെ കാഫിറാക്കുന്നതും കൊടും പാതകമാണ്. അത് പ്രസംഗത്തിന് ഏരിവും പുളിയും കൂട്ടാൻ പറ്റുമായിരിക്കും. ആളും പിരിവും കൂടിക്കിട്ടുമായിരിക്കും. മിതമായി, സത്യം മാത്രം പറഞ്ഞാൽ കേൾക്കാൻ ആളെ കിട്ടാത്ത സ്ഥിതിയുണ്ടാ-യിരിക്കാം. അതെല്ലാം വേറെക്കാര്യം. പക്ഷെ, ഈ തക്ഫീർ വസ്തുതക്ക് നിരക്കുകയില്ലെന്നു മാത്രമല്ല, അത് ആരോപണം നടത്തി-യവരിലേക്ക് തിരിച്ചടിക്കുക കൂടി ചെയ്യും. അതാണു സത്യം. അഭീഷ്ടം
(هَوَى) തലക്കു പിടിച്ചവർക്കാർക്കും ഇത് ദഹിച്ചുകൊള്ളണമെന്നില്ല —അല്ലാഹുവിന്റെ പ്രത്യേകമായ കാരുണ്യം ലഭിച്ചാലല്ലാതെ.
 
രണ്ട്: അശ്അരീ-സൂഫികളിൽപെട്ട സമസ്‌ത വിഭാഗത്തെ കുറിച്ച്, ശിയാക്കളിലെ റാഫിളീ വിഭാഗത്തെ പോലെ, അല്ലെങ്കിൽ ഖദരികളിലെ ജഹ്‌മികളെ പോലെ, തക്ഫീർ പറയപ്പെട്ടിട്ടില്ല. ഇക്കാര്യം ചുഴലിക്കറിയില്ലായിരിക്കാം. അല്ലെങ്കിൽ സൗകര്യപൂർവ്വം അത് മറച്ചുവെച്ചു എന്നു പറയേണ്ടി വരും. ഇനി അങ്ങനെ തക്ഫീർ പറയപ്പെട്ടാൽ പോലും അവരുമായി ചേർന്നു നിൽക്കുന്ന വ്യക്തികളെയോ വിഭാഗങ്ങളെയോ കൂട്ടമായി, വകതിരിവില്ലാതെ കാഫിറാക്കാൻ അത് തെളിവാകുകയില്ല; അത് തക്ഫീർ മുത്വ്‌ലഖ് മാത്രമാണ്. അഥവാ, ആ ചിന്താഗതി കുഫ്റാണ്, ആ ചിന്താഗതി സ്വീകരിക്കുന്നവൻ കാഫിറാണ് എന്ന് പറയാനേ അതുകൊണ്ട് നിവൃത്തിയുള്ളു. ഈ അറിവോ വകതിരിവോ ഇല്ലാതെ, ചുഴലി സമസ്‌തക്കാരിൽ ചില വിഭാഗങ്ങളെ കൂട്ടത്തക്ഫീർ നടത്തി, മഹല്ലു പള്ളികളെ അമ്പലങ്ങളാക്കി, ഇമാമുകളെ പൂജാരികളാക്കി... ഇയാൾക്കറിയുമോ, ജഹ്‌മികളെയോ റാഫിളികളെയോ പോലും കൂട്ടത്തക്ഫീർ നടത്താൻ പാടില്ലെന്ന്? എന്നിട്ടല്ലേ സമസ്‌തക്കാരെ! ഒരു സമൂഹത്തിൽ പലതരം ആളുകളുണ്ടാകും. അവരിൽ നേതാക്കന്മാരുണ്ടാകും, വിവരസ്ഥരുണ്ടാകും, അറിവില്ലാത്തവ-രുണ്ടാകും, അന്ധമായി അനുകരിക്കുന്ന അനുയായികളുണ്ടാകും... എല്ലാവർക്കും ഒരു വിധിയല്ല. ഓരോരുത്തരുടെയും അവസ്ഥക്ക-നുസരിച്ച് വിധി മാറും. അതു കൊണ്ടാണ് ഖവാരിജുകളുടെ പിന്നിൽനിന്ന് അലി رضي الله عنه വും, ജഹ്‌മികളുടെ പിന്നിൽനിന്ന് ഇമാം അഹ്‌മദ് رحمه الله യും നമസ്‌കരിച്ചത്. ഇമാമായി നിന്ന ആ വ്യക്തിയെ تَكْفِيرُ الْمُعَيَّن (വ്യക്തിയധിഷ്ഠിതമായ തക്ഫീർ) നടത്താത്തിടത്തോളം അയാൾ ജഹ്‌മിയാണ്, ജഹ്‌മികൾ കാഫിറുകളാണ്, അയാളെ തുടർന്നു നമസ്‌കരിക്കരുത്, അയാൾ കാഫിറാണ് എന്ന നിലപാട് സലഫുകളാരും കൈകൊള്ളാതിരുന്നത്. മഹാന്മാരായ ഇമാമു-കളുടെ മൻഹജ് അറിയാത്തതു കൊണ്ടാണ് റുവൈബിളമാർ മറിച്ച് വാദിക്കുന്നത്. അതു കൊണ്ടാണ് തന്നിഷ്ടം തലക്കു പിടിച്ച ചിലർ അതിന് കുഴലൂതുന്നത്.
 
അവരിൽ തക്ഫീർ ചെയ്യപ്പെടേണ്ട വ്യക്തികളുണ്ടാകാം. സി.എമ്മിനെ റബ്ബാക്കുന്നവരെ പോലുള്ളവർ ഉദാഹരണം. അപ്പോൾ, ആ വ്യക്തികളെ നിർണ്ണയിച്ച് تَكْفِيرُ الْمُعَيَّن (വ്യക്തിയധിഷ്ഠിതമായ തക്ഫീർ) നടത്തണം. അതിന് നിബന്ധനകളുണ്ട്. അവ പൂർത്തീകരിക്കണം. പ്രതിബന്ധങ്ങൾ നീങ്ങണം. നടപടികൾ പാലിക്കണം. അല്ലാതെ കാടടച്ചുള്ള വെടിയാ-യിരിക്കരുത് തക്ഫീർ.
 
- 5 -
ശിർക്കിനെയും കുഫ്റിനെയും സംബന്ധിച്ച താക്കീതിന്റെ വചനങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ അത് അയാളെ കാഫിറാക്കലല്ല. ഉദാഹരണമായി, ഹുനൈൻ യുദ്ധത്തിനു പോകുന്ന യോദ്ധാക്കളിൽ ചിലർ, മുശ്‌രിക്കുകൾക്ക് അനുഗ്രഹം തേടാൻ വൃക്ഷമുള്ളതു പോലെ ഞങ്ങൾക്കും ഒരു വൃക്ഷം നിശ്ചയിച്ചു തരണം എന്ന് ആവശ്യപ്പെട്ടപ്പോൾ അവരോട് നബി صلى الله عليه وسلم പറഞ്ഞത് ഇങ്ങനെയാണ്:  “ « ഇവര്‍ക്ക് (കൺകാണുന്ന) ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ നിശ്ചയിച്ചു തരൂ » (അഅ്റാഫ് 138) എന്ന് ഇസ്‌റാഈല്യർ മൂസാ عليه السلام നോട് പറഞ്ഞതു പോലെയാണ് നിങ്ങൾ ഇപ്പറഞ്ഞത്. ” അതിനർത്ഥം അവിടുന്ന് ആ യോദ്ധാക്കളെ കാഫിറാക്കി എന്നല്ല. അത് താക്കീതാണ്, താക്കീത് കടുപ്പിച്ചതാണ്.
 
- 6 -
കാഫിറല്ലാത്ത ഒരാളെ കുറിച്ച് ആരെങ്കിലും കുഫ്ർ ആരോപിച്ചാൽ, അത് ആരോപിച്ചവനിലേക്ക് തിരിച്ചടിക്കും എന്നാണ് ഹദീസിലുള്ളത്. ഇത് താക്കീതാണ്, താക്കീത് കടുപ്പിച്ചതാണ്. ഇതു പറഞ്ഞ് ഏതെങ്കിലും എളമക്കാരായ റുവൈബിളമാർ ചുഴലിയെയോ അതു പോലുള്ളവ-രെയോ കാഫിറാക്കാൻ മുതിർന്നാൽ അതും തെറ്റായ തക്ഫീറാണ്.
 
- 7 -
ഇസ്‌ലാമിനെ റദ്ദു ചെയ്യുന്ന പത്തു കാര്യങ്ങളിൽ ഒന്ന്, മുശ്‌രിക്കുകളെ കാഫിറാക്കാതിരിക്കുകയോ അവരുടെ കുഫ്റിൽ സംശയം തോന്നു-കയോ, അവരുടെ പക്ഷം ശരിവെക്കുകയോ ചെയ്യുക എന്നതാണ്. ഇതിനർത്ഥം അഹ്‌ലുൽ ഖിബ്‌ലയിൽപെട്ടവരിൽനിന്ന് അറിവില്ലായ്‌മ കൊണ്ടോ, വ്യാഖ്യാനങ്ങളിൽ കുടുങ്ങി പോയതു കൊണ്ടോ ശിർക്കൻ പ്രവർത്തനം സംഭവിച്ചാൽ അവരെ കാഫിറാക്കൽ നിർബ്ബന്ധമാ-ണെന്നല്ല. അങ്ങനെ തക്ഫീർ ചെയ്യാത്തവൻ കാഫിറാകും എന്നുമല്ല. അത് അഹ്‌ലുൽ ഖിബ്‌ലയിൽ പെടാത്തവരുടെ കാര്യത്തെ കുറിച്ചാണ് പറയുന്നത്.
 
• • •
 
ചുരുക്കത്തിൽ, ചുഴലിയും സമാന ചിന്താഗതിക്കാരും പണ്ഡിതന്മാർ തക്ഫീർ ചെയ്യാത്ത അശ്അരീ സൂഫികളായ സമസ്‌തക്കാരെ അഹ്‌ലുൽ ഖിബ്‌ലയിൽനിന്ന് വെട്ടി, വകതിരിവില്ലാതെ അവരിലെ ചില വിഭാഗങ്ങളെ സമൂഹികമായി കൂട്ടത്തക്ഫീർ നടത്തുകയാണ് ചെയ്യുന്നത്. തക്ഫീർ വിഷയം വളരെ ഗൗരവതരമാണ്. അതിനാൽ ഖുർആനിൽ പറഞ്ഞതു പോലെ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ കുറ്റകരമായ ദുരഭിമാനം അവരെ പിടികൂടുകയാണ് ചെയ്യുക. (ബഖറഃ 206) കേൾക്കാനും തിരുത്താനും അവർ സന്നദ്ധരാവില്ല. ആയതിനാൽ ഫിത്‌നഃയിലേക്ക് പോകാതിരിക്കാൻ നാം കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുക, അല്ലാഹുവിനോട് ദുആ ചെയ്യുക.
 
— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്  (@zubairmankada)
24 സഫർ 1446 / 30 ആഗസ്റ്റ് 2024
0 Comments

അന്നേ പറഞ്ഞു, കാഫിറാക്കുന്നത് സൂക്ഷിക്കണം !!

22/8/2024

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
ചുഴലി അബ്ദുല്ല മുസ്ല്യാർ ഈയിടെ നടത്തിയ ഒരു പ്രസംഗത്തിൽ സുന്നികളെ പഴുതടച്ച് കാഫിറാക്കുന്നു: അവർ മുസ്‌ലിംകളല്ല, മഹല്ല് പള്ളികളിൽ കയറി അവിടുത്തെ ഇമാമുകളെ തുടർന്ന് നമസ്‌കരിക്കാൻ പറ്റുകയില്ല, ഖുത്വ്‌ബിയ്യത്ത് കഴിക്കുന്ന പള്ളി അമ്പലമാണ്.. അദ്ദേഹം അങ്ങനെ ആണയിടുകയാണ്. തക്ഫീറിന്റെ ഈ കാളകൂടവിഷം നേരത്തെ ഒരു സ്വലാഹിയും, ഇപ്പോൾ അയാളുടെ അനന്തരവന്മാരായി നടക്കുന്ന ചില റുവൈബിളമാരും ചീറ്റിക്കൊണ്ടിരുന്നതാണ്. ക്രൗഡ് പുള്ളറായ ചുഴലിയെ 'കയ്‌ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ' എന്ന നിലയിൽ കേ.ന.മു. കിടന്ന് പരുങ്ങുകയാണ്. പൊതു രംഗത്തുള്ള ചിലർ ഇതുമൂലം ഇസ്‌ലാമിനെ തെറ്റിദ്ധരിക്കുകയും സലഫിയ്യത്തിനെ പ്രതിചേർക്കുകയും ചെയ്യുന്നിടത്താണ് കാര്യം എത്തി നിൽക്കുന്നത്.
 
ചുഴലി അബ്ദുല്ല മുസ്ല്യാർ! നിങ്ങൾ ഒന്നുകിൽ ദീൻ ശരിയായ വിധത്തിൽ പഠിക്കണം. പഠിച്ചത് പ്രാവർത്തികമാക്കണം. എന്നിട്ടു വേണം പ്രബോധനത്തിന് ഇറങ്ങാൻ. അറിവിന്റെയും രേഖയുടെയും അടിസ്ഥാനത്തിലല്ലാതെ നിങ്ങൾ നടത്തുന്ന അധികപ്രസംഗം ഉടനടി നിർത്തണം.
​

തക്ഫീർ വളരെ സങ്കീർണ്ണമായ മസ്അലയാണ്. വിവരസ്ഥർ വരെ കാലിടറിപ്പോകുന്ന അപകടകരമായ രംഗമാണത്. അത്തരം പ്രശ്‌നങ്ങളാണോ വിവരവും രേഖയുമില്ലാതെ, ലാഘവത്തോടെ നിങ്ങൾ കൈകാര്യം ചെയ്യുന്നത്?! സമാനമായ സാഹചര്യത്തിൽ നബി ﷺ ഉയർത്തിയ ഒരു ചോദ്യം ഞാൻ നിങ്ങളോട് ആവർത്തിക്കുന്നു:
​
قتلوه، قاتلهم الله؛ ألا سألوا إذ لم يعلموا؟ فإنما شفاءُ العِيِّ السؤال! [الألباني في صحيح سنن أبي داود]
«അവർ അദ്ദേഹത്തെ കൊലപ്പെടുത്തി, അവരിൽ അല്ലാഹുവിന്റെ കോപം ഭവിക്കട്ടെ! അറിയുമായിരുന്നില്ലെങ്കിൽ അവർക്ക് ചോദിക്കാ-മായിരുന്നില്ലേ? പൊട്ടത്തരത്തിന് ചോദിച്ചു മനസ്സിലാക്കുക മാത്രമേ പ്രതിവിധിയുള്ളു.»
(അൽബാനി സ്വഹീഹു സുനനി അബീദാവൂദിൽ ഉൾപ്പെടുത്തിയത്)
 
സംഘടന തിന്മയാണ്. അതിലുള്ള വ്യക്തികളിൽ നന്മയുടെ അംശമു-ണ്ടായിരിക്കും. പക്ഷെ സംഘടനാ പ്ലാറ്റ്ഫോം അവരുടെ നന്മകൾ അധഃകരിക്കാനും തിന്മകൾ ക്രോഡീകരിക്കാനുമുള്ള വേദിയാണ്. ആളെക്കൂട്ടൽ നാടകവും പ്രശസ്‌തിയുടെ ഭ്രാന്തുമായി നടക്കുന്ന കേ.ന.മു. വിന് ഇത്തരം വിനാശകരമായ പാപങ്ങൾക്ക് തടയിടാനോ തിരുത്താനോ കഴിയില്ല എന്നറിയാം. എന്നാലും ചോദിക്കുകയാണ്:
​

أَلَيْسَ مِنكُمْ رَجُلٌ رَّشِيدٌ - هود ٧٨
«നിങ്ങളിൽ തന്റേടമുള്ള ഒരാളുമില്ലാതായോ?» (ഹൂദ് 78)
അല്പബുദ്ധിയും കുയുക്തിയും കുതർക്കവും മാത്രം കൈമുതലാക്കി നടക്കുന്ന റുവൈബിളമാരോട് എന്താണു പറയേണ്ടത്; അവർ പറയുന്നവരല്ലേ, കേൾക്കുന്നവരല്ലല്ലോ. നിങ്ങൾ ഒരു കാര്യം ഓർമ്മവെക്കുക!
​

 فَسَتَذْكُرُونَ مَا أَقُولُ لَكُمْ - غافر ٤٤
« ഞാൻ നിങ്ങളോട് പറയുന്ന കാര്യം വഴിയെ നിങ്ങൾ
ഓർക്കേണ്ടി വരിക തന്നെ ചെയ്യും » (ഗാഫിർ 44)
 
നിങ്ങളുടെ അല്പത്തരം എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. അന്ത്യ-നാളിന്റെ ലക്ഷണമായി ഹദീസിൽ വന്നിട്ടുള്ളത് നിങ്ങൾ കേട്ടിട്ടില്ലേ?

وينطق فيها الرويبضة. قيل: وما الرويبضة؟ قال: الرجل التافه يتكلم في أمر العامة
[الألباني في الصحيحة]
« അന്ന് റുവൈബിളമാർ സംസാരിക്കും. ആരാണ് റുവൈബിളഃ എന്ന് ചോദിക്കപ്പെട്ടു. നബി ﷺ​ പറഞ്ഞു: പൊതുകാര്യത്തിൽ ഇടപെട്ടു സംസാരിക്കുന്ന അന്തസ്സാരശൂന്യനായ അല്പൻ തന്നെ! »
(അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്)
 
കേൾക്കാത്തതു കൊണ്ടല്ല. ഇത് നമ്മെക്കുറിച്ചല്ല, മറ്റാരെയോ സംബ-ന്ധിച്ചാണ് എന്ന് നിങ്ങളുടെ പിശാചുക്കൾ നിങ്ങൾക്ക് ഓതിത്തരുന്നതു കൊണ്ടാണോ മതപരമായും സാമൂഹികമായും ഗുരുതരമായ പ്രത്യാഘാ-തങ്ങളുണ്ടാക്കുന്ന ഇത്തരം വിഷയങ്ങളിൽ നിങ്ങൾ നാവിട്ടടിക്കുന്നത്?! സങ്കടകരമാണെങ്കിലും പറയാതെ വയ്യ, നിങ്ങൾക്ക് പണ്ഡിതന്മാരെ അറിയില്ല. അവരെ വായിക്കാനുള്ള ത്രാണിയുമില്ല. നിങ്ങൾക്ക് വേഷം കെട്ടിയാടാനേ അറിയൂ. നിങ്ങളുടെ അല്പത്തരം മൂലം മുസ്‌ലിം ലോക-ത്തെ മഹാരഥന്മാരായ പണ്ഡിതന്മാർ വരെ തെറ്റിദ്ധരിക്കപ്പെട്ടില്ലേ?"
 
ശ്രീ. എം.പി. പ്രശാന്ത്, പണ്ഡിതന്മാരെ അറിയാത്ത, അവരെ ശരിയാം വിധം വായിക്കാനറിയാത്ത, ഈ അല്പന്മാരുടെ നരേറ്റീവ് മാത്രം കേട്ട് സാത്വികരായ പണ്ഡിതന്മാരെ സങ്കിസലഫികൾ എന്ന് വിളിക്കരുതേ എന്നൊരപേക്ഷയുണ്ട്, സ്വീകരിക്കുകമല്ലോ?
 
— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 
1 6 സഫർ 1446 / 22 ആഗസ്റ്റ് 2024 ​
0 Comments

ചുഴലിയുടെ കാഫിറാക്കൽ ഇനിയെങ്കിലും തിരുത്തുമോ

22/8/2024

0 Comments

 
Picture
വിവരമില്ലാത്തവൻ ദീൻ പറയരുത്
സംഘടനകൾ വായാടികളെ കയറൂരി വിടരുത്
റുവൈബിളമാർ ഉലമാക്കളെ കുറിച്ച് തെറ്റിദ്ധാരണ പരത്തരുത്


താബിഈവര്യനായ മസ്റൂഖ് നിവേദനം. കിൻദഃയിൽ വെച്ച് ഒരാൾ ദീൻ സംസാരിക്കവെ ഇപ്രകാരം പറഞ്ഞു:

അന്ത്യനാളിൽ ഒരു ധൂമം പുറപ്പെടും. അത് കപടന്മാരുടെ കേൾവിയും കാഴ്ചയും പിടികൂടും. വിശ്വാസിയെ അത് പിടികൂടുന്നത് ജലദോഷ രൂപത്തിലായിരിക്കും."

ഞങ്ങൾ ഭയചകിതരായി. ഞാൻ ഇബ്നു മസ്ഊദ് رحمه الله വിനെ സമീപിച്ചു. ചാരിയിരിക്കുകയായിരുന്ന അദ്ദേഹം കുപിതനായി എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു. 

അറിവുള്ളവൻ സംസാരിക്കട്ടെ. അറിവില്ലാത്തവൻ അല്ലാഹുവിന്നറിയാം എന്നു പറയട്ടെ. തനിക്ക് അറിയാത്ത കാര്യം എനിക്ക് അറിയില്ല എന്നു പറയുന്നത് തീർച്ചയായും അറിവിൽപെട്ടതാണ്. 

(ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

-അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്

Download Poster
0 Comments

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക