IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

അല്ലാഹുവിന്റെ കുർസിയ്യ്‌

30/1/2025

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
ആയത്തുൽ കുർസിയ്യ് എന്ന പേരിൽ അറിയപ്പെടുന്ന സൂറത്തുൽ ബഖറയിലെ 255-മത്തെ വചനം അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ആയത്താണ്. ധാരാളം പ്രാധാന്യവും പ്രത്യേകത-കളുമുള്ള ആ ആയത്തിൽ, അല്ലാഹുവിന്റെ കുർസിയ്യിനെക്കുറിച്ചുള്ള പരാമർശം അടങ്ങിയുള്ളത് കൊണ്ടാണ് ആ വചനത്തിന് "ആയത്തുൽ കുർസിയ്യ്" എന്ന പേരു വന്നത്.
 
അല്ലാഹു പറയുന്നു:
وَسِعَ كُرۡسِیُّهُ ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضَۖ

​((... അവന്റെ കുർസിയ്യ് ആകാശഭൂമികളെ മുഴുവനും ഉൾക്കൊള്ളാൻ വിശാലമായിരിക്കുന്നു.…))

 
അല്ലാഹുവിന്റെ സൃഷ്ടികളിൽ ' അർശ് ' കഴിഞ്ഞാൽ വലിപ്പത്തിൽ തൊട്ടടുത്ത സ്ഥാനമാണ് അവന്റെ കുർസിയ്യിനുള്ളത്. അതിന്റെ വലിപ്പം ഭൂമിയും ആകാശങ്ങളും കൂടിയാലുള്ളതിനേക്കാളും വിശാലമാണെന്ന് ഖുർആനിലൂടെ അല്ലാഹു നമ്മെ അറിയിക്കുന്നു.
 
കുർസിയ്യ് എന്നാൽ അല്ലാഹു അവന്റെ പാദങ്ങൾ വെക്കുന്ന ഇടം
 
കുർസിയ്യ് എന്നാൽ അല്ലാഹു സുബ്ഹാനഹു വ തആലാ അവന്റെ പാദങ്ങൾ വെക്കുന്ന ഇടമാണ്. അങ്ങിനെയാണ് ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹുമായിൽ നിന്ന് സ്വഹീഹും മൗഖൂഫുമായി വന്ന അഥറിൽ നിന്ന് മനസ്സിലാകുന്നത്. 

عن ابنِ عبَّاسٍ رَضِيَ اللهُ عنهما قال: (الكُرسيُّ موضِعُ القَدَمينِ، والعرشُ لا يَقدِرُ أحَدٌ قَدْرَه)
[الحاكم في "المستدرك" (2/282)، وصححه على شرط الشيخين.  وقال : إنه على شرط الشيخين
ولم يخرجاه .  وصححه الألباني في ((مختصر العلو)) (45)]
 
"കുർസിയ്യ് എന്നാൽ ഇരുപാദങ്ങളും വെക്കുന്ന ഇടമാണ്. അർശാകട്ടെ, അതിന്റെ പരിധി നിർണയിക്കാൻ ഒരാൾക്കും സാധ്യമല്ല."
 
ഈ അഥർ മൗഖൂഫ് (സ്വഹാബി പറയുന്നത്) ആണെങ്കിലും അതിന് മര്‍ഫൂഇന്റെ (നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞതിന്റെ) ഹുക്മാണ് എന്നാണ് ഉലമാക്കൾ പറഞ്ഞിട്ടുള്ളത്. കാരണം ഇത്തരം ഗൈബിആയ കാര്യങ്ങളിൽ സ്വഹാബികൾ സ്വന്തം നിലക്ക് അഭിപ്രായം പറയുകയില്ല.
 
ഇമാം ഹാകിം തന്റെ മുസ്തദ്റകിൽ പറയുന്നു: "ഈ രിവായത് ഇമാം ബുഖാരിയുടെയും ഇമാം മുസ്‌ലിമിന്റെയും ശർത്വിന് ഒത്തതാണ്. അവർ ഇത് ഉദ്ധരിച്ചിട്ടില്ലെങ്കിലും."
 
ഈ വിഷയത്തിൽ അബൂ മൂസ അൽ-അശ്അരി റദിയല്ലാഹു അൻഹു-വിൽ നിന്ന് വന്നിട്ടുള്ള അഥറും മുകളിൽ പറഞ്ഞ അർത്ഥത്തെ ബലപ്പെടുത്തുന്നതാണ്.
 
عن أبي موسى الأشعريِّ رَضِيَ اللهُ عنه قال: (الكُرسيُّ موضِعُ القَدَمَيْنِ)
[صححه الألباني في ((مختصر العلو)) (75)، وصحَّح إسنادَه ابنُ حَجَر في ((فتح الباري)) (8/47)]

​അബൂ മൂസ അൽ-അശ്അരി റദിയല്ലാഹു അൻഹുവിൽ നിന്ന്, അദ്ദേഹം പറയുന്നു: "കുർസിയ്യ് എന്നാൽ ഇരുപാദങ്ങളും വെക്കുന്ന ഇടമാണ്."

 
കുർസിയ്യും അർശും തമ്മിലുള്ള അന്തരം അബൂ ദർ അൽ-ഗിഫാരിയിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരം കാണാം:

عن أبي ذر الغفاري رضي الله عنه: قال رسول الله صلى الله عليه وسلم
"مَا السَّمَاوَاتُ السَّبْعُ مَعَ الْكُرْسِيِّ إِلَّا كَحَلْقَةٍ مُلْقَاةٍ بِأَرْضٍ فَلَاةٍ وَفَضْلُ الْعَرْشِ عَلَى الْكُرْسِيِّ كَفَضْلِ الْفَلَاةِ عَلَى الْحَلْقَةِ
 رواه ابن حبان، وصححه الألباني في "مختصر العلو" وللحديث أيضاً طرق أخرى، ذكرها الألباني في سلسلة الأحاديث الصحيحة رقم (109)، وقال: وجملة القول أن الحديث بهذه الطرق صحيح
 
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നു: "ആകാശ ഭൂമികൾ കുർസിയ്യുമായി (താരതമ്യം ചെയ്‌താൽ), അവ വിശാലമായ മരു-പ്രദേശത്ത് എറിയപ്പെട്ട ഒരു വട്ടക്കണ്ണി പോലെയാണ്. അർശിനെ കുർസിയ്യുമായി (താരതമ്യം ചെയ്‌താൽ), വിശാലമായ മരുഭൂമിയിൽ എറിയപ്പെട്ട ഒരു വട്ടക്കണ്ണി ഏത് പോലെയാണോ അത് പോലെയാണ് (അർശിന്റെ മുമ്പിൽ കുർസിയ്യ്)."
[ഇബ്നു ഹിബ്ബാൻ, ശൈഖ് അൽബാനി (സില്‍സിലതു സ്വഹീഹ)]
 
ചുരുക്കത്തിൽ, ഏഴ് ആകാശങ്ങളും ഏഴ് ഭൂമികളും അല്ലാഹുവിന്റെ കുർസിയ്യിനു മുമ്പിൽ, പാരാവാരം പോലെ പരന്നു കിടക്കുന്ന മരുഭൂമിയിൽ എറിയപ്പെട്ട ഒരു വട്ടക്കണ്ണി എത്ര ചെറുതാണോ അത്രയും ചെറുതാണ്. അത്രക്കും വലുതാണ് കുർസിയ്യ് എന്നർത്ഥം. എന്നാൽ, അല്ലാഹുവിന്റെ അർശിന്റെ മുമ്പിൽ കുർസിയ്യ്, മരുഭൂമിയിൽ എറിയപ്പെട്ട ഒരു വട്ടക്കണ്ണി എത്രമാത്രം ചെറുതായിരിക്കുമോ അത്ര മാത്രമേ ഉണ്ടാവുകയുള്ളൂ. അല്ലാഹുവിന്റെ മുഴുവൻ സൃഷ്ടികളിൽ ഏറ്റവും വലിയ സൃഷ്ടിയാണ് അല്ലാഹുവിന്റെ അർശ്.
 
ആകത്തുക എന്തെന്ന് വെച്ചാൽ കുർസിയ്യ് എന്നാൽ അധികാരപീഠം, രാജപീഠം, പീഠം, ഔദ്യോഗിക ഇരിപ്പിടം എന്നൊന്നും അർത്ഥം നൽകു-ന്നത് ശരിയല്ല. ഈ വിഷയത്തിൽ സ്വഹീഹായി വന്നിട്ടുള്ളത് ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹുമായിൽ നിന്നുള്ള അഥർ മാത്രമാണ്. അത് അള്ളാഹു അവന്റെ പാദങ്ങൾ വെക്കുന്ന ഇടം ആണെന്നുമാണ്.
 
—  ബശീർ പുത്തൂർ
30 റജബ് 1446 / 30 ജനുവരി 2025
0 Comments

‘ഇഖ്‌ആഅ്‌’  സുന്നത്തിൽ  പെട്ടതാണ് (രണ്ട് സുജൂദുകൾക്കിടയിൽ കാലുകൾ നാട്ടി വെച്ച് അതിന്മേൽ ഇരി

13/8/2024

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
عن أَبُي الزُّبَيْرِ (محمد بن مسلم بن تَدْرُس- فمن رجال مسلم)، أَنَّهُ سَمِعَ طَاوُسًا يَقُولُ
 قُلْنَا لِابْنِ عَبَّاسٍ فِي الْإِقْعَاءِ عَلَى الْقَدَمَيْنِ   فَقَالَ : هِيَ السُّنَّةُ. فَقُلْنَا لَهُ : إِنَّا لَنَرَاهُ جَفَاءً بِالرَّجُلِ. فَقَالَ ابْنُ عَبَّاسٍ : بَلْ هِيَ سُنَّةُ نَبِيِّكَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
 
رواه أحمد (١/ ٣١٣)، ومسلم (٥٣٦)، وأبو داود (٨٤٥)، وابن خزيمة (٦٨٠)، والترمذي (٢٨٣)، والحاكم «١/ ٢٧٢» وقال الترمذى: «حديث حسن صحيح» وأخرجه عبد الرزاق (٣٠٣٠) و (٣٠٣٣) ، وابن أبي شيبة ١/٢٨٥، عن جماعة من الصحابة وغيرهم, ورواه أبو إسحاق الحربى في «غريب الحديث» «٥/ ١٢/١» والبيهقى ٢/١١٩ من طريق محمد بن بكر البُرْساني وحده، بهذا الإسناد، عن العبادلة الثلاثة عبد الله بن عباس وعبد الله بن عمر وعبد الله بن الزبير. وإسناده صحيح. والطبراني (١٠٩٥٠) و (١١٠١٠) و (١١٠١٥)
 
അബൂ സുബൈറിൽ (മുഹമ്മദ് ബിൻ തദ്റുസ്) നിന്ന് : ത്വാഊസ് പറയു-ന്നതായി അദ്ദേഹം കേട്ടു "അദ്ദേഹം പറയുന്നു : ഇരു കാലുകളിലുമായി ഇരിക്കുന്നതിനെക്കുറിച്ചു ഞങ്ങൾ ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു-വിനോട് ചോദിച്ചു അപ്പോഴദ്ദേഹം പറഞ്ഞു: " അത് സുന്നത്താണ് ."
അപ്പോൾ ഞങ്ങളദ്ദേഹത്തോടു പറഞ്ഞു : തീർച്ചയായും ഞങ്ങളത് കാണുന്നത് ആ മനുഷ്യനിലുള്ള പരുക്കൻ സ്വഭാവമായിട്ടാണ്.
അപ്പോൾ ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു പറഞ്ഞു : "എന്നാൽ, അത് നിന്റെ നബി G യുടെ ചര്യയാണ്." [മുസ്‌ലിം]
 
നമസ്കാരത്തിൽ രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിനാണ്  "ഇഖ്‌ആഅ്‌ " എന്ന് പറയുന്നത്. സാധാരണ ഗതിയിൽ ഇരിക്കാറുള്ള ഇഫ്തിറാശിന്റെ (ഇടതു കാൽപാദം കിടത്തി വെച്ച് അതിന്മേൽ പിൻഭാഗം വരത്തക്കവിധമുള്ള ഇരുത്തം) ഇരുത്തത്തിന് പകരമായി ഇരു കാലുകളുടെയും അഗ്രഭാഗം ഭൂമിയിൽ അമർത്തി, കാലുകൾ നേരെ നാട്ടി വെച്ച് അതിന്മേൽ പിൻഭാഗം വെച്ച് കൊണ്ട് ഇരിക്കുന്ന രീതിയാണിത്. ഒന്നാമത്തെയോ അവസാനത്തെയോ (തശഹുദിൽ) അത്തഹിയ്യാത്തുകളിൽ ഇങ്ങിനെ ഇരിക്കാൻ പാടില്ല.
 
അപ്പോൾ രണ്ട് സുജൂദുകൾക്കിടയിൽ ഈ രണ്ടിലേത് രൂപത്തിലും ഇരിക്കാവുന്നതാണ്. രണ്ടിന്റെയും സുന്നത്ത്‌ ലഭിക്കാൻ ഇടക്ക് മാറി മാറി ഇരിക്കാവുന്നതാണ്. നമസ്കാരത്തിൽ സ്വഹാബികളിൽ പലരും ഈ രൂപത്തിൽ ഇരുന്നതായി സ്വഹീഹായ രിവായത്തുകൾ ഉണ്ട്.
 
ശൈഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറഞ്ഞു:
 
ولا منافاة بينها، وبين السنة الأخرى، وهي الافتراش، بل كل سنة، فيفعل تارة هذه، وتارة هذه، اقتداء به - صلى الله عليه وسلم -، وحتى لا يضيع عليه شيء من هديه عليه الصلاة والسلام.  [السلسلة الصحيحة (١/ ٢/ ٧٣٥) ]
"ഇഫ്തിറാശിനും ഇതിനുമിടയിൽ വൈരുധ്യമില്ല. എന്നാലിവ രണ്ടും സുന്നത്താണ്. നബി G യുടെ സുന്നത്ത്‌ പിൻപറ്റുന്നതിന്റെ ഭാഗം എന്ന നിലയിൽ അവയിലൊന്നും നഷ്ടപ്പെടരുതെന്നതിനാൽ, ഓരോന്നും മാറി മാറി ചെയ്യാവുന്നതാണ്".
(സിൽസില അസഹീഹ, അൽബാനി റഹിമഹുള്ളാ)

عنِ ابنِ عُمَرَ رضيَ اللهُ عنهما: أنَّه كان إذا رفَعَ رأسَه مِن السَّجدةِ الأولى يقعُدُ على أطرافِ أصابعِه، ويقولُ: إنَّه مِن السنَّةِ
 
أخرجه الطبراني في ((المعجم الأوسط)) (٨٧٥٢)، والبيهقي في ((السنن الكبرى)) (٢٨٤٣) صحَّحه البيهقي في ((السنن الكبرى))(١١٩/٢)وصحح إسناده الذهبي في ((المهذب)) (٢/٥٦٦)، وابن حجر في ((التلخيص الحبير)) (١/٤٢٠)  والمباركفوري في ((تحفة الأحوذي)) (٢/٣٣)، وحسن إسناده الألباني في ((أصل صفة صلاة النبي)) (٢/٨٠٣)

​ഇബ്നു ഉമർ റദിയള്ളാഹു അൻഹുമാ : ഒന്നാമത്തെ സുജൂദിൽ നിന്ന് അദ്ദേഹം തല ഉയർത്തിയാൽ തന്റെ വിരൽത്തലപ്പുകളിൽ (ഊന്നി-ക്കൊണ്ട്) അദ്ദേഹം ഇരിക്കാറുണ്ടായിരുന്നു. പിന്നീട് " ഇത് സുന്നത്താണ് " എന്ന് പറയുകയും ചെയ്യും.
 
— ബശീർ പുത്തൂർ
07 സഫർ 1446 / 13 ആഗസ്റ്റ് 2024
0 Comments

സംഘടനകളാണോ അതല്ല, ഹദ്ദാദികളാണോ, ഇസ്‌ലാമിനും മുസ്ലിംകൾക്കും

5/8/2024

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
പോയ കാലത്തെ വർത്തമാന കാലവുമായി ബന്ധിപ്പിക്കാൻ  നമുക്ക-ൽപം പിറകോട്ട് പോകാം.
 
കൃത്യമായി,  തൊണ്ണൂറുകളിലെ  ഇറാഖിന്റെ  കുവൈറ്റ്  അധിനിവേശം നടന്ന വർഷത്തിലേക്ക് നാം മടങ്ങിയാൽ, സദ്ദാമിന്റെ കടന്നു കയറ്റം നടന്ന ആ വർഷത്തിൽ അറേബ്യൻ ഉപദ്വീപിൽ അതുവരെ ഗോപ്യ-മായി മറഞ്ഞുകിടന്ന, ഉലമാക്കളുടെ ശ്രദ്ധയിൽപ്പെടാതെ പോയ പല തിന്മകളും വെളിപ്പെട്ടതായി നമുക്ക് കാണാം. അത് മുഹമ്മദ് സുറൂറിൻറെ ജമാഅത്തും മറ്റൊരു നൂതന പ്രവണതയുടെയും രംഗപ്രവേശമായിരുന്നു.
 
സദ്ദാമിനെ പിന്തുണക്കുന്ന ഇഖ്‌വാനുൽ മുസ്ലിമൂന്റെയും "സലഫി മൂവ്മെന്റ്" എന്ന  പേരിൽ  അറിയപ്പെടുന്ന  വിഭാഗത്തിന്റെയും  ആശയങ്ങളെ സമന്വയിപ്പിക്കാൻ ശ്രമിച്ച തന്ത്രശാലികളായ ആളുകളുടെ ഒരു ഗ്രൂപ്പാ-ണത്. സംഘാടനം, ഭരണകൂട വിരുദ്ധ വികാരം ഉണർത്തൽ, രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയവ ഇഖ്‌വാനികളിൽ നിന്നും സ്വീകരിച്ചപ്പോൾ, വീക്ഷണപരമായും  സ്ഥിരീകരണപരമായും  ശരിയായ  അഖീദയും ഹദീസുമായി  ബന്ധപ്പെട്ടു  സുന്നത്തിന്റെ  ഭാഗമായുള്ളവ  സലഫീ മൂവ്‌മെൻറ്റിൽ നിന്നും സ്വീകരിച്ചു.
അബ്ദുറഹ്മാൻ അബ്ദുൽ ഖാലിഖിന്റെ ദഅവത്തുമായി പ്രാരംഭദശയിൽ വലിയ സാദൃശ്യമുണ്ടായിരുന്ന ഇവർക്ക്, അതിന്റെ സ്വാധീനവലയത്തിൽ അകപ്പെട്ട സലഫികളും ഇഖ്‌വാനുൽ മുസ്ലിമൂന്റെ സഹചാരികളുമായ രണ്ടു വിഭാഗം ചെറുപ്പക്കാർക്കും ഇത് ഏറെ ആകർഷകമായിത്തീർന്നു. അങ്ങിനെ,  എഴുപതുകളുടെ  അവസാനത്തിൽ  അവർ,  അതായത് സുറൂറിന്റെ  ജമാഅത്ത്  വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ധാരാളം ചെറുപ്പക്കാരെയും ഉലമാക്കളുടെ ഇൽമിന്റെ മജ്ലിസുകളെയും യൂണിവേ-ഴ്സിറ്റികളെയും തങ്ങളുടെ കരവലയത്തിലാക്കി.
 
ആശയപരമായി ഖുതുബി ഖാരിജി ചിന്താഗതിയെ എളുപ്പത്തിൽ സഹായിക്കാൻ, തക്ഫീറിന്റെയും ഖുറൂജിന്റെയും പ്രവണതയെ അനാവരണം ചെയ്യുന്ന (സയ്യിദ് ഖുതുബിന്റെ സഹോദരൻ മുഹമ്മദ് ഖുതുബിനെ പിന്തുടർന്ന് കൊണ്ട് -അദ്ദേഹം സൗദിയിൽ വന്നിട്ടുണ്ട്- അദ്ദേഹത്തിന്റെ ചിന്തകളെയും മൻഹജിനെയും സഹായിക്കുന്ന) സലഫീ ഗവേഷണ ലേഖനങ്ങൾ അവർക്കാവശ്യമായി വന്നു.
 
അങ്ങിനെ ഈമാനുമായി ബന്ധപ്പെട്ട്, ഈമാനും അമലും തമ്മിലുള്ള ബന്ധത്തിന്റെ വിഷയത്തിലൂടെ ഖുറൂജിന് നല്ല സ്കോപ്പുണ്ടെന്ന് അവർ കണ്ടു. അവരുടെ ആശയങ്ങളെ പ്രതിഫലിപ്പിക്കാൻ ഒട്ടും മോശമല്ലാത്ത മറ്റൊരു വഴിയായി അവർ കണ്ടത്, വാക്കിലൂടെയോ പ്രവർത്തിയിലൂ-ടെയോ മതത്തിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള അബദ്ധം സംഭവിക്കുന്ന മുസ്ലിംകൾക്ക് "അജ്ഞതയുടെ ആനുകൂല്യം" (العذر بالجهل) നൽകാതിരിക്കുക എന്നതാണ്. (ഈ വിഷയം, "അജ്ഞതയുടെ ആനുകൂല്യം" ഉണ്ട് എന്നത് ഖുർആൻ കൊണ്ടും സുന്നത്തു കൊണ്ടും വ്യക്തമായി സ്ഥിരപ്പെട്ട കാര്യമാണ്.)
 
ഈ മൂവ്മെന്റും, ജമാഅത്തും, ആശയധാരയും, പാരമ്പര്യമായി തെളിവ് പിടിക്കാറുള്ള  (അല്ലാഹു  ഇറക്കിയതല്ലാത്തത്  കൊണ്ട്  വിധിക്കുന്ന ഭരണാധികാരിയെ തക്ഫീർ ചെയ്യാൻ ഉപയോഗിക്കുന്ന) തെളിവുകൾക്ക് പുറമെ  മുസ്‌ലിം  ഭരണാധികാരികളെയും  സാധാരണക്കാരെയും തക്ഫീർ ചെയ്യാൻ മറ്റു മാർഗങ്ങൾ അധികരിപ്പിച്ചു. പൊതുവായ മത വിധികളെയും സവിശേഷമായ വിഷയങ്ങളിലുള്ള വിധികളെയും തമ്മിൽ വേർതിരിക്കൽ, അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കൽ (الاستحلال), വ്യാപകമായ തോതിൽ മുസ്‌ലിംകളിൽ വലാഇന്റെയും ബറാഇന്റെയും വിഷയത്തിൽ തക്ഫീർ നടത്തൽ തുടങ്ങിയവ അതിൽപ്പെട്ടതാണ്.
 
പള്ളികളിലും മതപഠന സദസ്സുകളിലും യുണിവേഴ്സിറ്റികളിലുമായി ഉമിത്തീ പോലെ, മിക്കവരിലും ഗോപ്യമായ നിലയിൽ ഈ ജമാഅത്തും, മൂവ്മെന്റും തുടർന്ന്  വരുന്നതിനിടയിലാണ്  യുദ്ധം  കടന്നു  വന്നത്.  അപ്പോഴവർ സടകുടഞ്ഞെഴുന്നേൽക്കുകയും അവരുടെ യഥാർത്ഥ മുഖം മിക്കവർക്കു മുമ്പിലും തുറന്നു കാട്ടപ്പെടുകയും ചെയ്തു — അൽഹംദുലില്ലാഹ്. മുസ്‌ലിം നാടുകൾക്കെതിരെയും, പരോക്ഷമായ നിലയിൽ സദ്ദാമിന് അനുകൂല-മായും  നിലപാടുകൾ  സ്വീകരിച്ചതിന് പുറമെ  കാഫിറുകൾ  മുസ്‌ലിം നാടുകളോട്  യുദ്ധം  ചെയ്യുകയാണ്  എന്ന  മുറവിളി കൂട്ടുകയും പൊതു-പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തതോടെ അത് വരെ ഗോപ്യമായി-രുന്ന കാര്യം എല്ലാവർക്കും ബോധ്യപ്പെട്ടു.

ഉലമാക്കളുടെ ചില വീഴ്ചകൾ അവർക്ക് സഹായകരമായിട്ടുണ്ട് എന്നത് നേരാണ്.
 
ഇവിടെ, സദ്ദാമിന്റെ കടന്നു കയറ്റത്തിനെതിരെ ഭരണാധികാരികൾ അന്യമതശക്തികളുടെ സഹായം തേടിയ വിഷയത്തിൽ, ഭരണാധി-കാരികളെ   അനുസരിക്കാനും   ഐക്യം   കാത്തു   സൂക്ഷിക്കാനും ഉത്‌ബോധിപ്പിച്ചുകൊണ്ട് സാത്വികരായ ഉലമാക്കളിൽ ചിലർ അവരെ വിമർശിക്കാനാരംഭിച്ചു. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ടും പിന്നെ  ഭരണാധികാരികളുടെ  നിലപാട്  കൊണ്ടും  കുവൈറ്റ് സ്വതന്ത്രമായി.
 
വിമർശനം  തുടർന്ന്  കൊണ്ടിരുന്നു.  ദുഃഖകരമെന്നു  പറയട്ടെ, ഉലമാക്കൾക്ക് പോലും ഗോപ്യമായിക്കിടന്ന സയ്യിദ് ഖുതുബിന്റെയും അദ്ദേഹത്തെപ്പോലുള്ളവരുടെയും  ഗ്രന്ഥങ്ങളിലെ  നിജസ്ഥിതി വെളിപ്പെടാൻ തുടങ്ങി. വളരെ അപകടകരമായ അവസ്ഥയിലാണ് കാര്യം  എന്ന്  വൃക്തമായി.  ഏറ്റക്കുറച്ചിലോടെയാണെങ്കിലും  ഈ വിഭാഗങ്ങളുടെ ചിന്താധാരയിൽ നിന്ന് ഒരുപാട് യുവാക്കൾ ശരിയായ ആശയത്തിലേക്ക് എത്തിച്ചേർന്നു.

ഇവിടെ, കൃത്യമായിപ്പറഞ്ഞാൽ നീതിപൂർവ്വകവും സത്യസന്ധവുമായ വൈജ്ഞാനിക  വിമർശനത്തിന്റെ  പരിധിയിൽ  നിൽക്കാത്ത സംഘ-ങ്ങൾ ജന്മമെടുത്തുവെന്ന് മാത്രമല്ല, ബിദ്അത്തുകളെ വിമർശിക്കുന്നതിൽ തക്ഫീരിന്റെ വിഷയത്തിൽ ഖവാരിജുകളുടെ രീതികളിലേക്ക് അവർ പോയി.  അങ്ങിനെ  ഹദ്ദാദികൾ  എന്ന  ഒരു  വിഭാഗം  രൂപപ്പെടുകയും, ബിദ്അത്തിന്റെ ആളുകളെ, സാധാരണ ഉലമാക്കൾ ചെയ്യുന്ന പോലെ, തെറ്റാരോപിക്കുന്നതിനു പകരം കാഫിറാക്കുകയും ചെയ്യാൻ തുടങ്ങി.
 
ഈ വിഭാഗം അവരുടെ ഈ നിലപാട് തുടരുകയും ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയെപ്പോലുള്ള റഹിമഹുല്ലാഹ് അഹ്ലുസ്സുന്നത്തിന്റെ പൂർവ്വീകരായ ഇമാമുമാരെയും ആധുനികരായ ശൈഖ് നാസ്വിറുദ്ധീൻ അൽബാനി വിശിഷ്യാ ശൈഖ് ഇബ്നു ബാസ് റഹിമഹുമുല്ലാഹ് പോലെ-യുള്ളവരെ കുറ്റപ്പെടുത്താൻ തുടങ്ങി. തങ്ങളുടെ ബിദഈ ചിന്താഗതികളും, പിഴച്ച ധാരണകളും മറ്റുള്ളവരിൽ നിന്ന് ശരിക്കും മറച്ചു പിടിക്കുന്ന (تقية) വിധത്തിലുള്ള നിലപാടുകളുമുള്ള സംശയാസ്പദമായ ഈ അതിരുവിട്ട വിഭാഗത്തിന്  വിമർശനങ്ങൾ  വരാൻ  തുടങ്ങി.  അശ്അരികളെ വ്യക്ത്യാധിഷ്ഠിതമായി തക്ഫീർ ചെയ്യുകയെന്നത് അവരുടെ അടയാ-ളങ്ങളിൽ പെട്ടതായിരുന്നു عياذًا بالله.
 
ശരിയായ വിശ്വാസവും ഹദീസുകൾക്കും അഥറുകൾക്കും പ്രാധാന്യം നൽകുകയും ചെയ്ത് മറ പിടിച്ചത് കാരണം അവരുടെ യഥാർത്ഥ ചിത്രം അറിയാത്തവരുടെ മുമ്പിൽ അവർക്കു സ്വീകാര്യത ലഭിച്ചു.

സുറൂറികളുടെയും തക്ഫീരികളുടെയും മറ്റു ജമാഅത്തുകളുടെയും അവശി-ഷ്ടങ്ങളിൽ വളർന്ന ഈ കക്ഷിയുടേതിന് സമാനമായ മറ്റൊരു "പരിവാര സംഘം”, നാമകരണത്തിൽ പോലും അവരോടു സദൃശമായി വളർന്നു വന്നു. (അവരുടെ വാദങ്ങളിൽ ചിലത്: പാർലമെന്റ് മെമ്പർ വലിയ്യുൽ അംറ്  ആണ്,  പൊതു  നന്മ  കരുതിയും  കുഴപ്പം  ഇല്ലാതാക്കാനും, സംഘടനക്കാരെപ്പോലെ പൊതുജനങ്ങളിൽ നിന്ന് ധനസമാഹരണം തടയപ്പെടാതിരിക്കാനുമൊക്കെ വേണ്ടി മാത്രമാണ് ഭരണാധികാരിയെ അനുസരിക്കുന്നത്)  ജസീറതുൽ  അറബിൽ  എല്ലാ  സ്ഥലത്തും  നല്ല സാന്നിധ്യമുള്ള ഇവർ സലഫികളുടെ പിന്തുടർച്ചക്കാരാണ് എന്നാണ് പലരും ധരിച്ചു വെച്ചിട്ടുള്ളത്. എന്നാൽ കാര്യം അങ്ങിനെയല്ല.
 
അത്ഭുതകരമായ കാര്യം, ഈ "പരിവാര സംഘവും" ഹദ്ദാദികളും തമ്മിൽ അവസാന വർഷങ്ങളിൽ വ്യക്തവും പരസ്യവും വലിയതോതിലുമുള്ള സഹകരണം ഉണ്ടെന്നുള്ളതാണ്. സുറൂറികളിൽ നിന്നും ഖുതുബികളിൽ നിന്നും സ്വാംശീകരിച്ച, സുന്നത്തിന്റെ ബാഹ്യാവരണം പൊതിഞ്ഞ ഈ തക്ഫീരീ ആശയത്തെ തടയിടുകയും അതിനെതിരിൽ കൃത്യമായ പ്രതിരോധം തീർക്കുകയും ചെയ്തിട്ടില്ലെങ്കിൽ കാര്യങ്ങൾ അപകടകര-മായ അവസ്ഥയിലേക്ക് എത്തിച്ചേരും.
 
അപ്പോൾ, ഇന്ന് ഉലമാക്കളുടെ ധർമ്മം: സുന്നത്തിന്റെ ബാനർ പിടിച്ച് നിൽക്കുന്നവരുടെ  ഇത്തരം  ഉപദ്രവങ്ങളിൽ  നിന്ന്  സുന്നത്തിനെയും അതിന്റെ  ദഅവത്തിനേയും  വിമലീകരിക്കുകയെന്നതാണ്.  കാരണം, പ്രത്യക്ഷമായും പ്രകടമായും ബിദ്അത്തും ഖുറൂജും പ്രചരിപ്പിക്കുന്ന സംഘ-ടനകളേക്കാൾ  മുസ്ലിംകൾക്കും  ചെറുപ്പക്കാർക്കും  അപകടകാരികൾ ഇവരാണ്.  വിശിഷ്യാ  അവരിൽ  ചിലർ  ഭരണാധികാരികളെ അനുസരിക്കണമെന്ന് പറയുന്നവരും സംഘടനകളെ വിമർശിക്കുന്ന-വരുമാകുമ്പോൾ.
 
അപ്പോൾ ഹദ്ദാദികളും, "പരിവാര സംഘങ്ങളും" ഇന്നലെകളിൽ മറക്കു പിന്നിൽ സുറൂറികൾ നിർവ്വഹിച്ച അതേ റോളാണ് അഭിനയിക്കുന്നത്. അവരെ പൊളിച്ചടുക്കാൻ ഇറാഖ് അധിനിവേശം നിമിത്തമായെങ്കിൽ, ഇവരെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും നേരിടാനും മറ്റൊരു ദുരന്തത്തിന് കാത്തിരിക്കേണ്ടതില്ല. അതിനു വേണ്ടി മുന്നിട്ടിറങ്ങൽ മതപരമായി-ത്തന്നെ  നിർബന്ധ  ബാധ്യതയാണ്.  കാരണം  വ്യതിയാനത്തിന്റെ ടൂളുകൾ അവരിൽ പ്രകടമാണ്. അവ സാധാരണമായ ഈമാനുമായി ബന്ധപ്പെട്ട  തക്ഫീറിന്റെ  മസ്അലകളും  സാധാരണ  മുസ്‌ലിംകളെ തക്ഫീർ  നടത്താനുള്ള  ത്വരയോട്  കൂടിയ  വലിയ  വിഷയമായ "അജ്ഞതയുടെ ആനുകൂല്യം" നല്കാതിരിക്കലുമാണ്.
 
ഹദ്ദാദികളുടെ പണ്ഡിതന്മാർ അവസാന വർഷങ്ങളിൽ അവരുടെ പിഴച്ച ആശയങ്ങളിൽ നിന്ന് പിൻവാങ്ങുകയോ തൗബ പരസ്യമാക്കു-കയോ ചെയ്യാതെ തന്നെ, "പരിവാര സംഘങ്ങളോട്" സഹകരിച്ചു കൊണ്ട് തന്നെ, അതീവ ജാഗ്രത പുലർത്തുകയും മൗനം പാലിക്കുകയും ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
 
അല്ലാഹു ഇസ്‌ലാമിനെയും മുസ്ലിംകളെയും എല്ലാ വിധ വിപത്തുകളിൽ നിന്നും കാത്തു രക്ഷിക്കട്ടെ.
 
— എഴുതിയത്: ശൈഖ് അഹ്‌മദ്‌ അൽ സുബൈഈ
 വ്യാഴം, 28 ദുൽഹിജ്ജ 1445 / 04 ജൂലൈ 2024
 
 വിവർത്തനം: ബശീർ പുത്തൂർ 
0 Comments

മുറപ്രകാരമുള്ള പാരായണം

6/1/2024

0 Comments

 
ശൈഖ് സ്വാലിഹുൽ ഫൗസാൻ ഹഫിദഹുള്ളാ പറയുന്നു:

"മുറപ്രകാരമുള്ള പാരായണം” എന്നാൽ ചില ആളുകൾ കരുതുന്ന പോലെ, അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനവും മണിക്കലും നീട്ടലും ഇദ്ഗാം ചെയ്യലും (അക്ഷരത്തെ മറ്റൊരക്ഷരത്തിലേക്കു ചേർക്കൽ) തജ്‌വീദും ഒന്നുമല്ല. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ അതൊന്നുമല്ല. ഇപ്പറഞ്ഞതെല്ലാം പാരായണത്തിന്റെ രൂപം മാത്രമാണ്. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ, അതിന്റെ ആശയം അറിയലും അതിനനുസരിച്ച് അമൽ ചെയ്യലുമാണ്.

التعليقات التوضيحية على مقدمة الحموية 99

- ബഷീർ പുത്തൂർ
ٱلَّذِینَ ءَاتَیۡنَـٰهُمُ ٱلۡكِتَـٰبَ یَتۡلُونَهُۥ حَقَّ تِلَاوَتِهِۦۤ - سورة البقرة ١٣١

​معنى حق تلاوته
‏قال الشيخ صالح الفوزان - حفظه الله
‏- حَقَّ تِلاوَتِهِ : ليس هو مثل ما يظن بعض الناس أنه التجويد ومخارج الحروف والغنة والإدغام والمدود ليس هذا حق تلاوته إنما هذا كيفية تلاوته
‏وحق تلاوته: العلم بمعانيه، والعمل به 

‏ [الأدلة التوضيحية على مقدمة الحموية ( ٩٩)]
0 Comments

ഫലസ്തീൻ പ്രശ്നം

16/12/2023

0 Comments

 
ഫലസ്തീൻ പ്രശ്നം തുടങ്ങിയിട്ട് നുറ്റാണ്ടിനോടടുക്കുന്നു
അറബികൾ ഒന്നിച്ച് ഔദ്യോഗിക യുദ്ധങ്ങളും അറബികളുടെ ഒത്താശയോടെ കലാപങ്ങളും ഏറെ അവിടെ നടന്നിട്ടുണ്ട്.

ജൂതരാഷ്ട്രത്തിന്റെ പിറവിയിൽ തന്നെ ലോക വൻശക്തികൾക്കു നേരിട്ട് പങ്കുണ്ട്. തുടർന്നിങ്ങോട്ടുള്ള അറബികളുമായുള്ള എല്ലാ യുദ്ധങ്ങളിലും അമേരിക്കയടക്കമുള്ള വൻ ശക്തികൾ ഇസ്രായേലിന് പരസ്യ പിന്തുണ നൽകുന്നവരാണ്.

രണ്ട് കോണിലൂടെ ഈ വിഷയം കാണുന്നവരുണ്ട് . ഇസ്‌ലാമിന്റെ കാഴ്ചപ്പാടിലൂടെയാണ് ഒന്നാമത്തേത്. അങ്ങനെ നോക്കുമ്പോൾ, ഫലസ്തീനിൽ ഇപ്പോൾ നടക്കുന്ന യുദ്ധം തീർത്തും ഇസ്‌ലാമിക വിരുദ്ധമാണ്. ഇസ്‌ലാമിലെ ജിഹാദുമായി അതിന് യാതൊരു ബന്ധവുമില്ല. ഹമാസ് ജിഹാദ് നടത്താൻ യോഗ്യതയുള്ള ആളുകളല്ല. അവർക്ക് അതിന് മതപരമായ യാതൊരു അവകാശവുമില്ല. ആ നിലക്ക് ഫലസ്തീനിലെ ഹമാസിന്റെ നടപടിയെ മുസ്‌ലിം ലോകത്തുള്ള ആധികാരികരായ പ്രാമാണിക പണ്ഡിതന്മാരൊക്കെ വിമർശിക്കുകയും ശെരിയായ നിലപാട് വ്യക്തമാക്കിയതുമാണ്.

രണ്ടാമത്തെ വീക്ഷണം, കേവലം രാഷ്ട്രീയപരവും ജന്മനാടിന്റെ സ്വാതന്ത്ര്യവും എന്ന നിലയിലാണ്. ആ വീക്ഷണത്തിൽ അമേരിക്കക്കു എതിര് നിൽക്കുക എന്ന നയത്തിന്റെ ഭാഗമായി ലോകത്തു കമ്മ്യുണിസ്റ്റുകാരും റഷ്യയും ചൈനയും ഒക്കെ ഹമാസിനോട് അനുകൂല നിലപാട് സ്വീകരിക്കുന്നു. തുർക്കി ഖത്തർ മലേഷ്യ തുടങ്ങിയവ ഇഖ്‌വാനീ ചായ്‌വിന്റെ പേരിലും മേഖലയിലെ സൗദി മേൽക്കോയ്മ അവസാനിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹമാസിനെ പിന്തുണക്കുന്നു. ഇതിൽ ഏറ്റവും വലിയ കെണിയൊരുക്കി കാത്തിരിക്കുന്നത് ഇറാനും ഷിയാക്കളുമാണ്. ഹിസ്ബുല്ലയും ഹൂഥികളും കൂടെയുണ്ട്. ഇടക്കാലത്ത്‌ ഫലസ്തീൻ പ്രശ്നത്തിൽ ഇടപെടുകയും മേഖലയിലെ സൗദി നേതൃത്വത്തിലുള്ള സുന്നീ പക്ഷബെൽറ്റ് തകർക്കാൻ ഇറാൻ സ്വപ്നം കാണുകയും ചെയ്യുന്നു. അതിന് യമനിൽ ഇറാൻ അവരുടെ കഴിവിന്റെ പരമാവധി കിണഞ്ഞു തോറ്റു പോയതാണ്. ഹമാസുമായുള്ള ഇറാന്റെ ചങ്ങാത്തം ലോകത്താർക്കും രഹസ്യമല്ല. ആ അവിശുദ്ധ ബന്ധം ഉപയോഗപ്പെടുത്തി മേഖലയിൽ ആധിപത്യം സ്ഥാപിക്കണമെന്ന പൂതി ഇറാൻ ഉള്ളിൽ ഒളിപ്പിച്ചു വെക്കുന്നുണ്ട്. ഇക്കാര്യം സൗദിയടക്കമുള്ള അറബ് രാഷ്ട്രങ്ങൾക്ക് നന്നായി അറിയാം. ആ പൂതി നടക്കില്ല അതിന് വെച്ച വെള്ളം ഇറക്കി വെക്കാൻ അവർ പറയാതെ പറയുന്നുണ്ട്.

ഫലസ്ത്തീൻ പ്രശ്നത്തെ കച്ചവടവൽക്കരിച്ചു സാധുക്കളായ മുസ്‌ലിം സഹോദരന്മാരുടെ രക്തം കൊണ്ട് രാഷ്ട്രീയം കളിക്കുന്ന ഹമാസും ഇറാനും അതിൽ നേട്ടങ്ങളുണ്ട്. അറബികളെ ആ കൊലച്ചതിയിൽ ചാടിച്ചു സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും മതപരമായും നട്ടെല്ലൊടിക്കാമെന്ന സ്വപ്നം പൂവണിയില്ലെന്നു മാത്രം.

പക്ഷെ ഈ പ്രശ്നത്തിന്റെ വസ്തുത മനസ്സിലാക്കാതെ തികച്ചും വൈകാരികവും രാഷ്ട്രീയവുമായ നിലക്ക് അഭിപ്രായം പറഞ്ഞ് ആളാകാൻ നോക്കുന്ന മുസ്‌ലിം ഗ്രുപ്പുകളും സംഘടനകളും ദീനും ദുനിയാവും മനസ്സിലാക്കാത്ത പോഴന്മാരാണ്. എപ്പോൾ എന്ത് എങ്ങിനെ പറയണമെന്നറിയാത്ത ചുഴലിയും അതിനെ താങ്ങുന്ന സീഡീ ടവർ മുജാഹിദുകളും അപ്പുറവും ഇപ്പുറവും നോക്കാതെ ഹമാസിനെ തോളിലേറ്റി നടക്കുന്ന ജമാഅത്തെഇസ്‌ലാമി സുഡാപ്പികളും മർകസ് ദഅവ ഫാൻസുകളും കളിയറിയാതെ ആടുകയാണ്.
നേരും നെറിയുമുള്ള ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം മുസ്‌ലിം ലോകത്തുള്ള പ്രാമാണികരായ ഉലമാക്കൾ നിലയുറപ്പിച്ച ഒന്നാമത്തെ നിലപാടാണ് സ്വീകാര്യമായിട്ടുള്ളത്. ദേശസ്നേഹവും മാതൃരാജ്യവും വൈകാരിക സമ്മർദ്ദങ്ങളും നിലപാടുകൾ ആരെയെങ്കിലും സ്വാധീനിക്കുന്നുണ്ടെങ്കിൽ അവർക്കതാകാവുന്നതാണ്. എന്നാൽ ഇസ്‌ലാമിക നിലപാടാണ് അതെന്ന് പറയരുതെന്ന് മാത്രം.

ഫലസ്തീനിലെ പതിനായിരക്കണക്കിന് മുസ്‌ലിം സഹോദരങ്ങളുടെ ചോരയും അധ്വാനവും ജീവിക്കാനുള്ള അവകാശവും നിരാകരിച്ചു കൊണ്ടല്ല ഇത് പറയുന്നത്. ഒരു നിരപരാധിയായ മുസ്‌ലിമിന്റെ ചോരക്ക് കഅബയേക്കാൾ വിലയുണ്ട്. ജൂതന്റെ അതിക്രമം വെച്ച് പൊറുപ്പിക്കാൻ കഴിയുന്ന ഒന്നല്ല. കാഴ്ചകൾ അങ്ങേയറ്റം ഹൃദയഭേദകമാണ്. ആ നിരപരാധികളുടെ കൂടെയാണ് നമ്മൾ നിൽക്കേണ്ടത്.
اللهم نجِّ المسلمين المستضعفين في فلسطين
واكس عارهم وأطعم جائعم وأهلك الصهاينة الظالمين
​— ബഷീർ പുത്തൂർ
0 Comments

മുത്തഖിയും പാപങ്ങളും

21/10/2023

0 Comments

 
ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറയുന്നു:

സൂഷ്മത പാലിക്കുന്നവരിലും സമശീർഷരിലും ഒരു തെറ്റും സംഭവിക്കാതിരിക്കുകയും പാപമുക്തരാവുകയും ചെയ്യുക എന്ന നിബന്ധനയില്ല. അങ്ങിനെയായിരുന്നു കാര്യമെങ്കിൽ, ഉമ്മത്തിൽ മുത്തഖികളായി ആരുമുണ്ടാകുമായിരുന്നില്ല. എന്നാൽ ആരാണോ പാപത്തിൽ നിന്ന് പശ്ചാത്തപിച്ചത് അവൻ മുത്തഖീങ്ങളിൽ പ്രവേശിച്ചു.

മിൻഹാജുസ്സുന്ന 7/82
 
- ബശീർ പൂത്തൂർ
​قال شيخ الإسلام ابن تيمية - رحمه الله 
​ لَيْسَ مِنْ شَرْطِ الْمُتَّقِينَ وَنَحْوِهِمْ أَنْ لَا يَقَعَ مِنْهُمْ ذَنْبٌ، وَلَا أَنْ يَكُونُوا مَعْصُومِينَ مِنَ الْخَطَأ وَالذُّنُوبِ، فَإِنَّ هَذَا لَوْ كَانَ كَذَلِكَ لَمْ يَكُنْفِي لْأُمَّةِ مُتَّقٍ، بَلْ مَنْ تَابَ مِنْ ذُنُوبِهِ دَخَلَ فِي الْمُتَّقِينَ، وَمَنْ فَعَلَ مَا يُكَفِّرُ سَيِّئَاتِهِ دَخَلَ فِي 
الْمُتَّقِينَ
 
0 Comments

യുദ്ധങ്ങൾ ഫിത്നയാകുമ്പോൾ

20/10/2023

0 Comments

 
 
قال شيخ الإسلام ابن تيمية رحمه الله: وكل قتال غلبت مفسدته مصلحته فهوقتال فتنة
(4/443) مجموع الفتاوى
​
ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ള പറയുന്നു:

ഗുണത്തേക്കാൾ ദോഷം മികച്ചു നിൽക്കുന്ന മുഴുവൻ യുദ്ധങ്ങളും ഫിത്നയാണ്

മജ്മൂഉൽ ഫതാവ 4/443

- ബഷീർ പുത്തൂർ
0 Comments

ദുആയ്ക്ക് പാപം തടസ്സമല്ല

15/10/2023

0 Comments

 
ആത്മ നിന്ദയും പാപഭാരവും നിന്റെ റബ്ബിനോട് ദുആ ചെയ്യുന്നതിൽ നിന്ന് നിന്നെ തടയാതിരിക്കട്ടെ. കാരണം, "റബ്ബേ, അവർ ഉയർത്തെഴുനേൽപ്പിക്കപ്പെടുന്ന നാള് വരെ നീയെനിക്ക് കാലതാമസം നൽകേണമേയെന്ന് ഇബ്ലീസ് ദുആ ചെയ്തപ്പോൾ "എങ്കിൽ, നീ കാലതാമസം നൽകപ്പെട്ടവരിലാണ്" എന്ന് അല്ലാഹു അവന് ഉത്തരം നൽകിയവനാണ്"

ഫത്ഹുൽ ബാരി 11/168

​- ബഷീർ പുത്തൂർ 

قال الحافظ ابن حجر - رحمه الله :لا يَمنعَنّكَ سُوءُ ظَنّكَ بِنَفْسِكَ، وَكَتْرَةُ ذنوبكَ أن تَدْعُو رَبِّكَ، فَإِنْه أَجَاب دُعَاءَ إبليس حين قال:  ربّ فانظرْني إلى يوم يبعثون ؛ قال إنكَ من المُنظرين 
فتح الباري 11/168
0 Comments

സത്യവിശ്വാസികളിൽ പെട്ടവനല്ല...

15/10/2023

0 Comments

 
ശൈഖുൽ ഇസ്ലാം ഇബ്ൻ തീമിയ്യ رحمه الله പറയുന്നു:

​ആരെയാണോ സത്യവിശ്വാസികളെ സന്തോഷിപ്പിക്കുന്ന കാര്യം സന്തോഷിപ്പിക്കാതിരിക്കുകയും, സത്യവിശ്വാസികളെ ദുഖിപ്പിക്കുന്ന കാര്യം ദുഖിപ്പിക്കാതിരിക്കുയും ചെയ്യുന്നത്, അവനവരിൽ (സത്യവിശ്വാസികളിൽ) പെട്ടവനല്ല.
 
- ബഷീർ പുത്തൂർ 

قال شيخ الإسلام ابن تيمية رحمه الله
مَنْ لم يَسُرُّهُ ما يَسُرُّ المؤمنِين، ويَسُوؤهُ ما يَسُوءُ المؤمنين، فليس منهم
[مجموع الفتاوى ١٢٨/١٠]
0 Comments

വീട്ടിൽ ഐച്ഛിക നമസ്കാരങ്ങൾ

13/10/2023

0 Comments

 
ജാബിർ റദിയള്ളാഹു അൻഹുവിൽ നിന്ന് അദ്ദേഹം പറഞ്ഞു നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു :

"നിങ്ങളിലൊരാൾ തന്റെ മസ്ജിദിൽ വെച്ച് നമസ്കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ, തന്റെ നമസ്കാരത്തിൽ നിന്ന് ഒരുവിഹിതം അവന്റെ വീട്ടിൽ വെച്ചാക്കട്ടെ. തീർച്ചയായും തന്റെ നമസ്കാരത്തിൽ നിന്ന് വീട്ടിൽ വെച്ചാക്കുന്നതിൽ അല്ലാഹു നന്മയാക്കിയിട്ടുണ്ട്"

ഐച്ഛിക നമസ്കാരങ്ങൾ വീട്ടിൽ വെച്ചാക്കുന്നതിലെ പ്രാധാന്യം

​— ബഷീർ പുത്തൂർ
​
عَن جَابِرٍ قَالَ: قَالَ رَسُولِ اللهِ - صلى الله عليه وسلم -: إِذَا قَضَى أَحَدُكُمُ الصَّلاةَ فِي مَسجِدِهِ، فَلْيَجْعَل لِبَيتِهِ نَصِيبًا مِن صَلاتِهِ، فإِنَّ الله جَاعِلٌ فِي بَيْتِهِ مِن صَلاتِهِ خَيْرًا
مسلم 778 رواه أحمد 3/316
0 Comments

​ഖുർആൻ പാരായണം എന്നാൽ അക്ഷരവായനയല്ല

6/10/2023

0 Comments

 
"നാം ഗ്രന്ഥം നൽകിയവരായ ആളുകൾ അതിൽ വിശ്വസിക്കുന്നവരും മുറപ്രകാരം പാരായണം ചെയ്യുന്നവരുമാണ് " (അൽബഖറ- 121)
 
ഖുർആൻ വ്യാഖ്യാതാക്കളുടെ ഇമാമായ ഇമാം ത്വബരി, തന്റെ തഫ്സീറിൽ പറയുന്നു:
"വ്യാഖ്യാതാക്കളിൽ ചിലർ നാം ഗ്രന്ഥം നൽകിയവരായ ആളുകൾ 'എന്നാൽ' അവർ നബി صلى الله عليه وسلم യിലും, അദ്ദേഹത്തിന്റെ സ്വഹാബത് ഏതൊന്നിലായിരുന്നുവോ അതിലും വിശ്വസിക്കുന്നവരാണ്" എന്നാണ്.
 
അല്ലാമാ സഅദീ റഹിമഹുള്ളാ തന്റെ തഫ്സീറിൽ പറയുന്നു:
"മുറപ്രകാരം അവർ അത് പാരായണം ചെയ്യുന്നു, അതായത് : മുറപ്രകാരം അതിനെ അവർ പിൻപറ്റുന്നു എന്നാണ്. പാരായണം എന്നാൽ പിൻപറ്റലാണ്. അതിലെ അനുവദനീയമായവ അനുവദനീയമായി കാണുകയും വിലക്കിയവയെ നിഷിദ്ധമായി കണക്കാക്കുകയും അതിലെ ദൃഢമായവയുടെ അടിസ്ഥാനത്തിൽ അമല് ചെയ്യുകയും പരസ്പര സാദൃശ്യമുള്ളവയിൽ വിശ്വസിക്കുകയും ചെയ്യുന്നവരാണ്." (തഫ്സീർ സഅദീ -പേജ് 58)
 
ശൈഖ് സ്വാലിഹുൽ ഫൗസാൻ حفظه الله പറയുന്നു:
"മുറപ്രകാരമുള്ള പാരായണം" എന്നാൽ ചില ആളുകൾ കരുതുന്ന പോലെ, അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനവും മണിക്കലും നീട്ടലും ഇദ്‌ഗാം ചെയ്യലും ( അക്ഷരത്തെ മറ്റൊരക്ഷരത്തിലേക്കു ചേർക്കൽ) തജ്‌വീദും ഒന്നുമല്ല. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ അതൊന്നുമല്ല. ഇപ്പറഞ്ഞതെല്ലാം പാരായണത്തിന്റെ രൂപം മാത്രമാണ്. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ, അതിന്റെ ആശയം അറിയലും അതിനനുസരിച്ച് അമൽ ചെയ്യലുമാണ്. (التعليقات التوضيحية على مقدمة الحموية 99 )
 
ഞാൻ പറയട്ടെ (ശൈഖ് അബു ഉസ്മാൻ മുഹമ്മദ് അൽ അഞ്ചരി حفظه الله) നബി صلى الله عليه وسلم പറഞ്ഞു:
"എന്റെ സമുദായത്തിൽ നിന്ന് ഒരു വിഭാഗം ആളുകൾ പുറപ്പെടും. അവർ പാല് കുടിക്കുന്ന പോലെ ഖുർആൻ കുടിക്കും (സിൽസിലതുസ്സ്വഹീഹ-188)
 
അതായത്, പാല് നാവിൽ ഏതു രൂപത്തിലാണോ ഒഴുകുന്നത് അത് പോലെ.
 
അല്ലാഹു പറഞ്ഞു: "അവർ ഖുർആനിനെക്കുറിച്ചു ഉറ്റാലോചിക്കുന്നില്ലേ?" (സൂറത് മുഹമ്മദ് 24 )
 
അല്ലാഹു പറയുന്നു: "നാം നിനക്ക് അവതരിപ്പിച്ചതായ ഗ്രന്ഥം അനുഗ്രഹീതമാണ്. അതിന്റെ ആയത്തുകളെ നിങ്ങൾ ഉറ്റാലോചിക്കുന്നതിന് വേണ്ടി" (സ്വാദ് 29)
 
അല്ലാഹു പറഞ്ഞു: "നീ ഖുർആൻ പിന്തുടരുക" (ഖിയാമ 18)
അപ്പോൾ ഇത്തിബാഉ എന്നാൽ അതിന്റെ ആശയത്തെക്കുറിച്ചുള്ള അറിവും അതനുസരിച്ച് അമല് ചെയ്യലുമാണ്.
 
- അബു ഉസ്മാൻ മുഹമ്മദ് അൽ അഞ്ചരി حفظه الله
 
വിവ : ബശീർ പുത്തൂർ حفظه الله

0 Comments

മതപരമായ പ്രത്യേകതകളില്ലാത്ത ദിവസങ്ങൾക്ക് പ്രത്യേകത കൽപ്പിക്കൽ

20/9/2023

0 Comments

 
ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ:
​
....എന്നാൽ, മതപരമായ പ്രത്യേകതകളില്ലാത്ത ചില കാലങ്ങൾക്ക് പ്രത്യേകത കൽപ്പിക്കൽ, ജന്മദിനത്തിന്റെ പേര് പറഞ്ഞു കൊണ്ട് റബീഉൽ അവ്വൽ മാസത്തിലെ ചില രാത്രികൾക്കും അതല്ലെങ്കിൽ റജബ് മാസത്തിലെ ചില രാവുകൾക്കും അതല്ലെങ്കിൽ ദുൽഹിജ്ജ പതിനെട്ടിനും, അല്ലെങ്കിൽ റജബിലെ ആദ്യ ജുമുഅക്കും അല്ലെങ്കിൽ "പുണ്യവാന്മാരുടെ ആഘോഷം" എന്ന പേരിൽ ജാഹിലീങ്ങളായ ആളുകൾ ശവ്വാൽ എട്ടിനും പ്രത്യേകത കൽപ്പിക്കുന്നത് ബിദ്അത്തായ കാര്യങ്ങളിൽ പെട്ടതാണ്. സലഫുകൾ അവ പുണ്യകരമായി കാണുകയോ അങ്ങിനെ ചെയ്യുകയോ ചെയ്തിട്ടില്ല , അല്ലാഹു അഅലം. (മജ്മുഉ ഫതാവാ -25/298)
 
- ബശീർ പുത്തൂർ
 
ويقول : "وَأَمَّا اتِّخَاذُ مَوْسِمٍ غَيْرِ الْمَوَاسِمِ الشَّرْعِيَّةِ كَبَعْضِ لَيَالِي شَهْرِ رَبِيعٍ الْأَوَّلِ الَّتِي يُقَالُ إنَّهَا لَيْلَةُ الْمَوْلِدِ، أَوْ بَعْضُ لَيَالِي رَجَبٍ، أَوْ ثَامِنَ عَشْرَ ذِي الْحِجَّةِ، أَوْ أَوَّلُ جُمُعَةٍ مِنْ رَجَبٍ، أَوْ ثَامِنُ شَوَّالٍ الَّذِي يُسَمِّيه الْجُهَّالُ "عِيدُ الْأَبْرَارِ"، فَإِنَّهَا مِنْ الْبِدَعِ الَّتِي لَمْ يَسْتَحِبَّهَا السَّلَفُ وَلَمْ يَفْعَلُوهَا وَاَللَّهُ سُبْحَانَهُ وَتَعَالَى أَعْلَمُ
 
مجموع الفتاوى (25/ 298)
0 Comments

ബോധത്തോടെ സുന്നയിൽ

21/8/2023

0 Comments

 
ശൈഖ് ആദിൽ മൻസൂർ ഹഫിദഹുള്ളാ പറയുന്നു
​
"ബാഥ്വിലിന്റെ മുഴുവൻ ആളുകളും അതിൽ നിന്ന് പിൻവാങ്ങണം എന്ന് നീ ശഠിക്കരുത്. പക്ഷെ, നീ സുന്നത്തിലാണ് എന്ന ബോധ്യത്തിലാവുക”

— ബഷീർ പുത്തൂർ​
أبو العباس عادل بن منصور – حفظه الله  يقول
 
لا تَطْمَع أن يَرجِعَ كُلُّ أهل الباطل عن باطلهم، ولكن اقنع أنتَ بالسنة
0 Comments

ആശൂറായുടെയും റമളാന്റെയും മഹത്വം

26/7/2023

0 Comments

 
عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: مَا رَأَيْتُ النَّبِيَّ صلى الله عليه وسلم يَتَحَرِّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ، إِلَّا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ (يَعْنِي شَهْرَ رَمَضَانَ)

ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിൽ നിന്ന്: അദ്ദേഹം പറയുന്നു:

ഈ ദിവസത്തിനും അതായത് ആശൂറാഉ - ഈ മാസത്തിനും, അതായത് റമദാൻ - അല്ലാതെ, എതെങ്കിലും ഒരു നോമ്പിന് മറ്റൊന്നിനേക്കാൾ ശ്രേഷ്ഠത നൽകിക്കൊണ്ട്, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ജാഗ്രത പുലർത്തുന്നതായി ഞാൻ കണ്ടിട്ടില്ല.

ബുഖാരി, മുസ്ലിം

​— ബഷീർ പുത്തൂർ
0 Comments

അദ്ധ്വാനം കൂടാതെ അറിവില്ല

9/7/2023

0 Comments

 
​ 
യഹ് യ ബിൻ അബീ കഥീർ റഹിമഹുള്ളാ പറഞ്ഞു:

അദ്ധ്വാനമില്ലാതെ അറിവ് കരസ്ഥമാക്കപ്പെടുകയില്ല
​

— ബഷീർ പുത്തൂർ

قال يحيى ابن كثير رحمه الله : لَا يُسْتَطَاعُ الْعِلْمُ بِرَاحَةِ الْجِسْمِ
شرح صحیح مسلم
0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക