بسم الله الرحمن الرحيم ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ رحمه الله പറയുന്നു مَنْ أَعْرَضَ عَنْ نُورِ السُّنَّةِ الَّتِي بَعَثَ اللَّهُ بِهَا رَسُولَهُ، فَإِنَّهُ يَقَعُ فِي ظُلُمَاتِ الْبِدَعِ، ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ - منهاج السنة അല്ലാഹു അവന്റെ ദൂതനെ നിയോഗിച്ചത് സുന്നത്തിന്റെ യാതൊരു വെളിച്ചവുമായാണോ, അതിൽ നിന്ന് മുഖം തിരിക്കുന്നവൻ ബിദ്അത്തുകളുടെ അന്ധകാരങ്ങളിൽ ആപതിക്കും, ഒന്നിനുമേൽ മറ്റൊ ന്നായ് അട്ടിയിട്ട അന്ധകാരങ്ങളിൽ. (മിൻഹാജുസ്സുന്നഃ) - അബൂ തൈമിയ്യ ഹനീഫ്
0 Comments
ഇബ്‌നുൽ ഖയ്യിം رحمه الله പറയുന്നു: فَمَصَالِحُ الدُّنْيَا وَالْآخِرَةِ مَنُوطَةٌ بِالتَّعَبِ، وَلَا رَاحَةَ لِمَنْ لَا تَعَبَ لَهُ، بَلْ عَلَى قَدْرِ التَّعَبِ تَكُونُ الرَّاحَةُ - إعلام الموقعين ദുനിയാവിലെയും ആഖിറത്തിലെയും ഗുണങ്ങൾ പ്രയത്നത്തെ ആശ്രയിച്ചാണ്. അദ്ധ്വാനിച്ച് ക്ഷീ ണിച്ചവനല്ലാതെ ആശ്വാസമില്ല. എന്നല്ല, അദ്ധ്വാ നത്തിന്റെ അളവനുസരിച്ചാണ് റാഹത്തുണ്ടാ വുക. (ഇഅ്‌ലാമുൽ മുവഖ്ഖ്ഈൻ)
- അബൂ തൈമിയ്യഃ ഹനീഫ് ബാവ തക്ഫീർ ആധാരങ്ങളും വ്യവസ്ഥകളും
--------------------------------------------------------- ആദ്യമായിട്ടാണ് മലയാളത്തിൽ ഈ വിഷയത്തിൽ സമഗ്രമായി താളുകളിൽ മഷി പുരളുന്നത്. --------------------------------------------------------- മുസ്‌ലിം ലോകത്ത് സ്വഹാബത്തിന്റെ കാലം തൊട്ട് ഗഹനമായി ചർച്ച ചെയ്യപ്പെട്ട മസ്അലയാണിത്. അതീവ ഗുരുതരവും സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടതുമായ ഈ വിഷയത്തിൽ, അവധാനതയില്ലാത്ത ഇടപെടൽ കാരണം പലരും കാലിടറി വീണിട്ടുണ്ട്. --------------------------------------------------------- ഓരോ വീട്ടിലും ഇതിന്റെ ഒരു കോപ്പി ഉണ്ടെന്ന് ഉറപ്പു വരുത്താൻ മാത്രം വൈകാരികമാണ് ഈ ലഘു കൃതിയുടെ ഇതിവൃത്തം. --------------------------------------------------------- ആധുനിക മുസ്‌ലിം സമൂഹത്തിൽ ഖുറൂജിന്റെയും തക്ഫീറിന്റെയും വളർച്ചയും സ്വാധീനവും അഭുതപൂർവ്വമാണ്. അതിന്റെ സ്രോദസ്സുകളും കൈവഴികളും വ്യത്യസ്തവും വിചിത്രവുമാണ്. സോഷ്യൽ മീഡിയയുടെ ഇരുട്ടു മുറികളിൽ തലയും താഴ്ത്തി വെച്ച് തക്ഫീരി ചിന്തയുടെ വിഷം പ്രസരിപ്പിക്കാൻ ഊഴം കാത്തിരിക്കുന്ന ചെന്നായ്ക്കൾ --------------------------------------------------------- തക്ഫീറിന്റെ കരകാണാക്കയത്തിൽ പെട്ട് നമസ്കാരത്തിൽ പിന്തുടരാത്തവർ, വിവാഹത്തിൽ പങ്കെടുക്കാത്തവർ, അറുത്തത് കഴിക്കാത്തവർ, ഹോട്ടലുകളിൽ നിന്ന് മാംസ വിഭവങ്ങൾ ഭക്ഷിക്കാത്തവർ, മാർക്കറ്റിൽ നിന്ന് ബീഫും മട്ടനും ചിക്കനും വാങ്ങാത്തവർ .... വിശേഷണങ്ങൾ തീരുന്നില്ല --------------------------------------------------------- അവർ ഇന്ന് ഒരു ന്യുനപക്ഷമാകാം ... പക്ഷെ അവരുടെ കാഴ്ചപ്പാട് അപകടം പിടിച്ചതും ദൂരവ്യാപകവുമാണ്. ഇസ്‌ലാമിക പ്രമാണങ്ങളോട് പൊരുത്തപ്പെടാത്തതാണ്. അവർ നമുക്കിടയിലുണ്ട് ; നമ്മിൽ ഒരാളായി ഉണ്ട്; ആശയ സംവേദനത്തിൽ അപനിർമ്മിതികൾ അവരുടെ മനസ്സിനെ മലിനമാക്കിയിട്ടുണ്ട്. അതൊരു മഹാമാരിയാണ്. നാശത്തിന്റെ പടുകുഴിയിലേക്ക് ഏതൊരു സാധാരണക്കാരനേയും ആപതിപ്പിക്കാൻ മാത്രമുള്ള മഹാമാരി. അറിയാത്തവനായി, അന്യനായി, അബദ്ധധാരണയും തലയിലേറ്റി നടക്കുന്ന മൂഡൻ മുസ്‌ലിം പൊതു സമൂഹത്തിന് ബാധ്യതയാവരുത്. ജാഗ്രതയാണ് വേണ്ടത്. ഉണ്ടാകേണ്ടത് തിരിച്ചറിവാണ്. പ്രമാണങ്ങളോടുള്ള അന്ധമായ അഭിനിവേശമല്ല; മറിച്ച് ക്രിയാത്മകവും വസ്തുതാപരവുമായ പ്രയോഗവൽക്കരണമാണ്. --------------------------------------------------------- രചന നിർവ്വഹിച്ചത് അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഹഫിദഹുള്ളാ ഉള്ളടക്കം അങ്ങേയറ്റം ആകർഷകവും പുതുമയുള്ളതുമാണ്. വേറിട്ടതും ഹൃദ്യവുമായ വായനാനുഭവം പ്രദാനം ചെയ്യുന്ന ഈ കൃതി വായനക്കാരിലേക്ക് സമർപ്പിക്കുകയാണ്. - ബശീർ പുത്തൂർ عن حذيفة بن اليمان رضي الله عنه << لا تَضَرُّكَ الْفِتْنَةُ مَا عَرَفْتَ دِينَكَ، إِنَّمَا الْفِتْنَةُ إِذَا اشْتَبَهَ عَلَيْكَ الْحَقُّ وَالْبَاطِلُ فَلَمْ تَدْرِ أَيَّهُمَا تَتَّبِعُ، فَتِلْكَ الْفِتْنَةُ>> [مصنف ابن أبي شيبة (٣٧٢٩٢)] ഹുദൈഫത് ബ്നനുൽ യമാൻ رضي الله عنه പറയുന്നു: നിനക്ക് നിന്റെ ദീനിനെക്കുറിച്ചു അറിയുന്ന കാലത്തോളം ഫിത് ന നിനക്ക് ദോഷം വരുത്തില്ല. ഹഖും ബാത്തിലും നിനക്ക് സംശയാസ്പദമാവുകയും ഏതാണ് പിന്തുടരേണ്ടത് എന്ന് നിനക്ക് തിട്ടമില്ലാതിരിക്കുകയും ചെയ്യുന്നത് മാത്രമാണ് ഫിത് ന; അത് തന്നെയാണ് ഫിത് ന (മുസ്വന്നഫ് / ഇബ്നു അബീ ഷെയ്ബ) — ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|