IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

ദിക്ർ-ഹൽഖ

28/10/2023

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
​
أَخْبَرَنَا الْحَكَمُ بْنُ الْمُبَارَكِ، أَنْبَأَ عَمْرُو بْنُ يَحْيَى قَالَ: سَمِعْتُ أَبِي يُحَدِّثُ عَنْ أَبِيهِ قَالَ: كُنَّا نَجْلِسُ عَلَى بَابِ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه قَبْلَ صَلَاةِ الْغَدَاةِ، فَإِذَا خَرَجَ مَشَيْنَا مَعَهُ إِلَى الْمَسْجِدِ، فَجَاءَنَا أَبُو مُوسَى الأَشْعَرِيُّ فَقَالَ: أَخَرَجَ إِلَيْكُمْ أَبُو عَبْدِ الرَّحْمَنِ بَعْدُ؟ قُلْنَا: لَا، فَجَلَسَ مَعَنَا حَتَّى خَرَجَ، فَلَمَّا خَرَجَ قُمْنَا إِلَيْهِ جَمِيعاً، فَقَالَ لَهُ أَبُو مُوسَى: يَا أَبَا عَبْدِ الرَّحْمَنِ، إِنِّي رَأَيْتُ فِي الْمَسْجِدِ آنِفاً أَمْراً أَنْكَرْتُهُ، وَلَمْ أَرَ وَالْحَمْدُ لِلَّهِ إِلَاّ خَيْراً، قَالَ: فَمَا هُوَ؟ فَقَالَ: إِنْ عِشْتَ فَسَتَرَاهُ، قَالَ: رَأَيْتُ فِي الْمَسْجِدِ قَوْماً حِلَقاً جُلُوساً يَنْتَظِرُونَ الصَّلَاةَ، فِي كُلِّ حَلْقَةٍ رَجُلٌ، وَفي أَيْدِيهِمْ حَصًى فَيَقُولُ: كَبِّرُوا مِائَةً، فَيُكَبِّرُونَ مِائَةً، فَيَقُولُ: هَلِّلُوا مِائَةً، فَيُهَلِّلُونَ مِائَةً، وَيَقُولُ: سَبِّحُوا مِائَةً فَيُسَبِّحُونَ مِائَةً، قَالَ: فَمَاذَا قُلْتَ لَهُمْ؟ قَالَ: مَا قُلْتُ لَهُمْ شَيْئاً انْتِظَارَ رَأْيِكَ أَوِ انْتِظَارَ أَمْرِكَ، قَالَ: أَفَلَا أَمَرْتَهُمْ أَنْ يَعُدُّوا سَيِّئَاتِهِمْ، وَضَمِنْتَ لَهُمْ أَنْ لَا يَضِيعَ مِنْ حَسَنَاتِهِمْ، ثُمَّ مَضَى وَمَضَيْنَا مَعَهُ حَتَّى أَتَى حَلْقَةً مِنْ تِلْكَ الْحِلَقِ، فَوَقَفَ عَلَيْهِمْ فَقَالَ: مَا هَذَا الَّذِى أَرَاكُمْ تَصْنَعُونَ؟ قَالُوا: يَا أَبَا عَبْدِ الرَّحْمَنِ حَصًى نَعُدُّ بِهِ التَّكْبِيرَ وَالتَّهْلِيلَ وَالتَّسْبِيحَ، قَالَ: فَعُدُّوا سَيِّئَاتِكُمْ فَأَنَا ضَامِنٌ أَنْ لَا يَضِيعَ مِنْ حَسَنَاتِكُمْ شَيْءٌ، وَيْحَكُمْ يَا أُمَّةَ مُحَمَّدٍ مَا أَسْرَعَ هَلَكَتَكُمْ، هَؤُلَاءِ صَحَابَةُ نَبِيِّكُمْ رضي الله عنهم مُتَوَافِرُونَ، وَهَذِهِ ثِيَابُهُ لَمْ تَبْلَ  وَآنِيَتُهُ لَمْ تُكْسَرْ، وَالَّذِي نَفْسِي فِي يَدِهِ إِنَّكُمْ لَعَلَى مِلَّةٍ هِيَ أَهْدَى مِنْ مِلَّةِ مُحَمَّدٍ، أَوْ مُفْتَتِحُو بَابِ ضَلَالَةٍ، قَالُوا: وَاللَّهِ يَا أَبَا عَبْدِ الرَّحْمَنِ، مَا أَرَدْنَا إِلَاّ الْخَيْرَ، قَالَ: وَكَمْ مِنْ مُرِيدٍ لِلْخَيْرِ لَنْ يُصِيبَهُ، إِنَّ رَسُولَ اللَّهِ صلى الله عليه وسلم حَدَّثَنَا: أَنَّ قَوْماً يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ تَرَاقِيَهُمْ، وَايْمُ اللَّهِ مَا أَدْرِى لَعَلَّ أَكْثَرَهُمْ مِنْكُمْ، ثُمَّ تَوَلَّى عَنْهُمْ، فَقَالَ عَمْرُو بْنُ سَلِمَةَ: رَأَيْنَا عَامَّةَ أُولَئِكَ الْحِلَقِ يُطَاعِنُونَا يَوْمَ النَّهْرَوَانِ مَعَ الخوارج
[مسند الإمام الدارمي، لمؤلفه أبي محمد عبد الله بن عبد الرحمن الدارمي، ج١ ص١٢١]
 
അംറ് ബിൻ സലമഃ അൽഹമദാനി رحمه الله നിവേദനം:
 
സുബ്ഹ് നമസ്കാരത്തിന് പള്ളിയിലേക്ക് പോകുമ്പോൾ ഇബ്‌നു മസ്ഊദ് رضي الله عنه വിന്റെ കൂടെ നടക്കാൻ വേണ്ടി അദ്ദേഹത്തിന്റെ വീട്ടുപടിക്കൽ ഞങ്ങൾ കാത്തിരിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം അബൂ മൂസാ അൽഅശ്അരി رضي الله عنه ഞങ്ങളുടെ അടുത്തേക്ക് വന്നു.
 
"അബൂ അബ്ദിറഹ്‌മാൻ (ഇബ്‌നു മസ്ഊദ് رضي الله عنه) ഇതുവരെയും പുറത്തിറങ്ങിയില്ലേ?" അദ്ദേഹം ഞങ്ങളോട് ചോദിച്ചു.
 
ഞങ്ങൾ പറഞ്ഞു, "ഇല്ല”.
 
അങ്ങനെ ഇബ്നു മസ്ഊദ് رضي الله عنه പുറത്തിറങ്ങുന്നതുവരെ അദ്ദേഹവും ഞങ്ങളോടൊപ്പം കാത്തിരുന്നു. ഇബ്‌നു മസ്ഊദ് رضي الله عنه പുറത്തിറ-ങ്ങിയപ്പോൾ ഞങ്ങൾ ഒന്നടങ്കം അദ്ദേഹത്തിന്റെ അടുത്തേക്ക് എഴുന്നേറ്റ് ചെന്നു.
 
അപ്പോൾ അബൂ മൂസാ رضي الله عنه അദ്ദേഹത്തോട് പറഞ്ഞു: "അബൂ അബ്ദിറഹ്‌മാൻ, എനിക്കൊട്ടും കണ്ടു പരിചയമില്ലാത്ത എതിർപ്പ് തോന്നിയ ഒരു കാര്യം ഞാനിപ്പോൾ പള്ളിയിൽവെച്ച് കാണാനിടയായി. എന്നാൽ ഞാൻ - അല്ലാഹുവിന് സ്തുതി - നല്ലതല്ലാത്തതൊന്നും കണ്ടിട്ടില്ല”.
 
"എന്താണത്?" അദ്ദേഹം ചോദിച്ചു.
 
"ആയുസ്സുണ്ടെങ്കിൽ വൈകാതെ താങ്കൾ അത് കാണും", അദ്ദേഹം പ്രതിവചിച്ചു.
 
എന്നിട്ട് അദ്ദേഹം തന്നെ തുടർന്നു: "നമസ്കാരവും പ്രതീക്ഷിച്ച് ഹൽഖകളിൽ വട്ടമിട്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ ഞാൻ പള്ളിയിൽ കണ്ടു. അവരുടെ കൈകളിൽ ചെറിയ കല്ലുകളുണ്ട്. ഓരോ ഹൽഖഃക്കും ഒരു തലവനുമുണ്ട്".
 
അയാൾ പറയുന്നു: 'നിങ്ങൾ നൂറു തവണ അല്ലാഹു അക്ബർ എന്ന് ചൊല്ലുക'. അപ്പോൾ അവർ നൂറു തവണ തക്ബീർ ചൊല്ലുന്നു.
 
അപ്പോൾ അയാൾ പറയും: 'നിങ്ങൾ നൂറു തവണ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലുക'. അപ്പോൾ അവർ നൂറു തവണ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലുന്നു.
 
അപ്പോൾ അയാൾ പറയും: 'നിങ്ങൾ നൂറു തവണ സുബ്ഹാനല്ലാഹ് എന്ന് ചൊല്ലുക'. അപ്പോൾ അവർ നൂറു തവണ തസ്ബീഹ് ചൊല്ലുന്നു".
 
“എന്നിട്ട് താങ്കൾ അവരോട് എന്ത് പറഞ്ഞു?” ഇബ്‌നു മസ്ഊദ്
رضي الله عنه അദ്ദേഹത്തോട് ചോദിച്ചു.
 
അദ്ദേഹം പറഞ്ഞു: "ഞാൻ താങ്കളുടെ അഭിപ്രായത്തിന്, അഥവാ കൽപനക്ക്, വേണ്ടി കാത്തിരിക്കുകയല്ലാതെ മറ്റൊന്നും പറഞ്ഞില്ല”.
 
ഇബ്നു‌ മസ്ഊദ് رضي الله عنه പറഞ്ഞു: "അവരുടെ തിന്മകൾ എണ്ണാൻ താങ്കൾക്ക് അവരോട് കൽപിക്കാമായിരുന്നില്ലേ? എങ്കിൽ അവരുടെ നന്മകൾ പാഴാവുകയില്ലെന്ന് താങ്കൾക്ക് ഉറപ്പ് കൊടുക്കാമായിരുന്നു".
 
ശേഷം, ഇബ്നു മസ്ഊദ് رضي الله عنه നടന്നുനീങ്ങി. ഞങ്ങളും കൂടെ നടന്നു. അങ്ങനെ അദ്ദേഹം ആ ഹൽഖഃകളിൽ ഒന്നിനരികെ ചെന്നുനിന്നു.
 
എന്നിട്ട് അവരോട് ചോദിച്ചു: "നിങ്ങൾ എന്ത് ചെയ്യുന്നതായിട്ടാണ് ഞാൻ ഈ കാണുന്നത്?"
 
അബൂ അബ്ദിറഹ്‌മാൻ, കുറച്ച് ചരൽക്കല്ലുകൾ; അവ ഉപയോഗിച്ച് ഞങ്ങൾ തക്‌ബീറും തഹ്‌ലീലും തസ്ബീഹും എണ്ണുക മാത്രം" - അവർ പ്രതിവചിച്ചു.
 
ഇബ്‌നു മസ്ഊദ് رضي الله عنه പറഞ്ഞു: "എന്നാൽ നിങ്ങൾ നിങ്ങളുടെ തിന്മകൾ എണ്ണിക്കൊള്ളുക. എങ്കിൽ നിങ്ങളുടെ നന്മകൾ ഒന്നും പാഴാവുകയില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുതരാം. മുഹമ്മദ് നബി ﷺ യുടെ സമുദായമേ, കഷ്ടം! എത്ര പെട്ടന്നാണ് നിങ്ങളുടെ നാശം!! നബി ﷺ യുടെ അനുചരന്മാരാരും മരിച്ചുപോയിട്ടില്ല, അവരെല്ലാവരും ജീവിച്ചിരിക്കുന്നു; അവിടുന്ന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളൊന്നും ദ്രവിച്ചുപോയിട്ടില്ല; അവിടുന്ന് ഉപയോഗിച്ചിരുന്ന പാത്രങ്ങളൊന്നും ഉടഞ്ഞുപോയിട്ടുമില്ല. എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെ സത്യം! മുഹമ്മദ് നബി ﷺ യുടെ മാർഗ്ഗ-ത്തെക്കാൾ മുന്തിയ ഒരു മാർഗ്ഗത്തിലാണോ നിങ്ങൾ? അതല്ല, വഴികേടിലേക്കൊരു വാതിൽ തുറക്കുകയാണോ നിങ്ങൾ?"
 
"അബൂ അബ്ദിറഹ്‌മാൻ, അല്ലാഹു സത്യം! നന്മയല്ലാതൊന്നും ഞങ്ങളു-ദ്ദേശിച്ചിട്ടില്ല", അവർ പറഞ്ഞു.
 
ഇബ്‌നു മസ്ഊദ് رضي الله عنه പറഞ്ഞു: "നന്മ ഉദ്ദേശിച്ചിട്ട് അതൊരിക്കലും നേടാൻ കഴിയാതെ പോകുന്ന എത്ര പേരുണ്ട്?! തീർച്ചയായും നബി ﷺ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്: 'ഒരു വിഭാഗം ആളുകൾ ഖുർആൻ പാരായണം ചെയ്യും. അതവരുടെ തൊണ്ടക്കുഴിക്കപ്പുറത്തേക്ക് പോവില്ല'. അല്ലാഹു തന്നെ സത്യം! എനിക്കറിയില്ല, അവരിൽ ഭൂരിഭാഗവും നിങ്ങളിൽനിന്നുള്ളവർ തന്നെയായിരിക്കാം".
 
അങ്ങനെ അദ്ദേഹം അവരുടെ അടുക്കൽനിന്ന് തിരിഞ്ഞുനടന്നു.
 
നിവേദകനായ അംറു ബിൻ സലമഃ പറയുന്നു: "ആ ഹൽഖഃകളിൽ വട്ടംകൂടിയിരുന്ന മൊത്തം ആളുകളും നഹ്റുവാൻ യുദ്ധദിനത്തിൽ ഖവാരിജുകളുടെ കൂടെനിന്ന് ഞങ്ങൾക്കെതിരിൽ കുന്തം പ്രയോഗി-ക്കുന്നതാണ് പിന്നീട് ഞങ്ങൾ കാണുന്നത്".
[ഇമാം ദാരിമി മുസ് നദിൽ ഉദ്ധരിച്ചത്, വാള്യം 1, പുറം 121]

الْبِدْعَةُ: طَرِيقَةٌ فِي الدِّينِ  مُخْتَرَعَةٌ، تُضَاهِي الشَّرْعِيَّةَ، يُقْصَدُ بِالسُّلُوكِ عَلَيْهَا مَا يُقْصَدُ بِالطَّرِيقَةِ الشَّرْعِيَّةِ
[كِتَابُ الْاِعْتِصَامِ لِلشَّاطَبِي، ج ١ ص ٥١]

"ശർഇയ്യായ രീതിക്ക് സദൃശമായി, ദീനിൽ കൊണ്ടുവരുന്ന പുതിയ രീതിയാണ് ബിദ്അത്ത്. ശർഇയായ രീതി കൊണ്ട് ഉദ്ദേശിക്കുന്ന-തെന്തോ അതു തന്നെയായിരിക്കും അത് അനുവർത്തിക്കുന്നതിലൂടെയും ഉദ്ദേശിക്കുക."
[ഇമാം ശാത്വബി തന്റെ ഇഅ്തിസ്വാമിൽ രേഖപ്പെടുത്തിയത്, വാള്യം 1, പുറം 51]
 
അല്ലാഹുവിനുള്ള ദിക്ർ ദീനിലുള്ളതാണ്. ദിക്ർ ചൊല്ലാൻ ഹൽഖഃ ഉണ്ടാക്കുക എന്ന പുതിയ രീതിയാണ് ബിദ്അത്ത്.
 
നബി ﷺ​ യെ സ്നേഹിക്കുക എന്നത് ദീനിലുള്ളതാണ്. നബിയെ സ്നേഹിക്കാൻ മൗലിദ് കഴിക്കുക എന്ന പുതിയ രീതിയാണ് ബിദ്അത്ത്.
 
ദഅ്‌വത്ത് ദീനിലുള്ളതാണ്. ദഅ്‌വത്ത് നടത്താൻ സംഘടനയു-ണ്ടാക്കുക എന്ന പുതിയ രീതിയാണ് ബിദ്അത്ത്.
 
— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
 1 3 റബീഉൽ ആഖിർ 1445 / 28 ഒക്ടോബർ 2023
0 Comments

മുത്തഖിയും പാപങ്ങളും

21/10/2023

0 Comments

 
ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറയുന്നു:

സൂഷ്മത പാലിക്കുന്നവരിലും സമശീർഷരിലും ഒരു തെറ്റും സംഭവിക്കാതിരിക്കുകയും പാപമുക്തരാവുകയും ചെയ്യുക എന്ന നിബന്ധനയില്ല. അങ്ങിനെയായിരുന്നു കാര്യമെങ്കിൽ, ഉമ്മത്തിൽ മുത്തഖികളായി ആരുമുണ്ടാകുമായിരുന്നില്ല. എന്നാൽ ആരാണോ പാപത്തിൽ നിന്ന് പശ്ചാത്തപിച്ചത് അവൻ മുത്തഖീങ്ങളിൽ പ്രവേശിച്ചു.

മിൻഹാജുസ്സുന്ന 7/82
 
- ബശീർ പൂത്തൂർ
​قال شيخ الإسلام ابن تيمية - رحمه الله 
​ لَيْسَ مِنْ شَرْطِ الْمُتَّقِينَ وَنَحْوِهِمْ أَنْ لَا يَقَعَ مِنْهُمْ ذَنْبٌ، وَلَا أَنْ يَكُونُوا مَعْصُومِينَ مِنَ الْخَطَأ وَالذُّنُوبِ، فَإِنَّ هَذَا لَوْ كَانَ كَذَلِكَ لَمْ يَكُنْفِي لْأُمَّةِ مُتَّقٍ، بَلْ مَنْ تَابَ مِنْ ذُنُوبِهِ دَخَلَ فِي الْمُتَّقِينَ، وَمَنْ فَعَلَ مَا يُكَفِّرُ سَيِّئَاتِهِ دَخَلَ فِي 
الْمُتَّقِينَ
 
0 Comments

യുദ്ധങ്ങൾ ഫിത്നയാകുമ്പോൾ

20/10/2023

0 Comments

 
 
قال شيخ الإسلام ابن تيمية رحمه الله: وكل قتال غلبت مفسدته مصلحته فهوقتال فتنة
(4/443) مجموع الفتاوى
​
ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ള പറയുന്നു:

ഗുണത്തേക്കാൾ ദോഷം മികച്ചു നിൽക്കുന്ന മുഴുവൻ യുദ്ധങ്ങളും ഫിത്നയാണ്

മജ്മൂഉൽ ഫതാവ 4/443

- ബഷീർ പുത്തൂർ
0 Comments

ദുആയ്ക്ക് പാപം തടസ്സമല്ല

15/10/2023

0 Comments

 
ആത്മ നിന്ദയും പാപഭാരവും നിന്റെ റബ്ബിനോട് ദുആ ചെയ്യുന്നതിൽ നിന്ന് നിന്നെ തടയാതിരിക്കട്ടെ. കാരണം, "റബ്ബേ, അവർ ഉയർത്തെഴുനേൽപ്പിക്കപ്പെടുന്ന നാള് വരെ നീയെനിക്ക് കാലതാമസം നൽകേണമേയെന്ന് ഇബ്ലീസ് ദുആ ചെയ്തപ്പോൾ "എങ്കിൽ, നീ കാലതാമസം നൽകപ്പെട്ടവരിലാണ്" എന്ന് അല്ലാഹു അവന് ഉത്തരം നൽകിയവനാണ്"

ഫത്ഹുൽ ബാരി 11/168

​- ബഷീർ പുത്തൂർ 

قال الحافظ ابن حجر - رحمه الله :لا يَمنعَنّكَ سُوءُ ظَنّكَ بِنَفْسِكَ، وَكَتْرَةُ ذنوبكَ أن تَدْعُو رَبِّكَ، فَإِنْه أَجَاب دُعَاءَ إبليس حين قال:  ربّ فانظرْني إلى يوم يبعثون ؛ قال إنكَ من المُنظرين 
فتح الباري 11/168
0 Comments

സത്യവിശ്വാസികളിൽ പെട്ടവനല്ല...

15/10/2023

0 Comments

 
ശൈഖുൽ ഇസ്ലാം ഇബ്ൻ തീമിയ്യ رحمه الله പറയുന്നു:

​ആരെയാണോ സത്യവിശ്വാസികളെ സന്തോഷിപ്പിക്കുന്ന കാര്യം സന്തോഷിപ്പിക്കാതിരിക്കുകയും, സത്യവിശ്വാസികളെ ദുഖിപ്പിക്കുന്ന കാര്യം ദുഖിപ്പിക്കാതിരിക്കുയും ചെയ്യുന്നത്, അവനവരിൽ (സത്യവിശ്വാസികളിൽ) പെട്ടവനല്ല.
 
- ബഷീർ പുത്തൂർ 

قال شيخ الإسلام ابن تيمية رحمه الله
مَنْ لم يَسُرُّهُ ما يَسُرُّ المؤمنِين، ويَسُوؤهُ ما يَسُوءُ المؤمنين، فليس منهم
[مجموع الفتاوى ١٢٨/١٠]
0 Comments

വീട്ടിൽ ഐച്ഛിക നമസ്കാരങ്ങൾ

13/10/2023

0 Comments

 
ജാബിർ റദിയള്ളാഹു അൻഹുവിൽ നിന്ന് അദ്ദേഹം പറഞ്ഞു നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു :

"നിങ്ങളിലൊരാൾ തന്റെ മസ്ജിദിൽ വെച്ച് നമസ്കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ, തന്റെ നമസ്കാരത്തിൽ നിന്ന് ഒരുവിഹിതം അവന്റെ വീട്ടിൽ വെച്ചാക്കട്ടെ. തീർച്ചയായും തന്റെ നമസ്കാരത്തിൽ നിന്ന് വീട്ടിൽ വെച്ചാക്കുന്നതിൽ അല്ലാഹു നന്മയാക്കിയിട്ടുണ്ട്"

ഐച്ഛിക നമസ്കാരങ്ങൾ വീട്ടിൽ വെച്ചാക്കുന്നതിലെ പ്രാധാന്യം

​— ബഷീർ പുത്തൂർ
​
عَن جَابِرٍ قَالَ: قَالَ رَسُولِ اللهِ - صلى الله عليه وسلم -: إِذَا قَضَى أَحَدُكُمُ الصَّلاةَ فِي مَسجِدِهِ، فَلْيَجْعَل لِبَيتِهِ نَصِيبًا مِن صَلاتِهِ، فإِنَّ الله جَاعِلٌ فِي بَيْتِهِ مِن صَلاتِهِ خَيْرًا
مسلم 778 رواه أحمد 3/316
0 Comments

നിങ്ങളിൽ നിന്ന് യാതൊരു പ്രതിഫലമോ നന്ദിയോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല

8/10/2023

0 Comments

 
അല്ലാഹു പറയുന്നു: 

إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنْكُمْ جَزَاءً وَلَا شُكُورًا - الإنسان (۹)
“അല്ലാഹുവിന്റെ വജ്ഹിനുവേണ്ടി മാത്രമാണ് ഞങ്ങൾ നൽകുന്നത്. നിങ്ങളിൽ അന്നം യാതൊരു പ്രതിഫലമോ നന്ദിയോ ഞങ്ങൾ ആഗ്രഹി ക്കുന്നില്ല.” (ഇൻസാൻ 9)

ഇമാം ഇബ്നു ജരീർ ഈ ആയത്തിന്റെ തഫ്സീറിൽ മുജാഹിദ്, സഈദ് ബിൻ ജുബൈർ رحمهم الله എന്നിവരിൽ നിന്ന് നിവേദനം ചെയ്യുന്നു:
​
أما إنهم ما تكلموا به، ولكن علمه الله من قلوبهم، فأثنى به عليهم ليرغب في ذلك راغب (جامع البيان)
​
“അവർ അത് നാവുകൊണ്ട് പറഞ്ഞതല്ല, മറിച്ച് അല്ലാഹു അവരുടെ ഹൃദയത്തിൽ നിന്ന് അറിഞ്ഞതാണ്. അത് മുൻ നിർത്തി അവരെ പ്രശംസിച്ചു, ആ നല്ലഗുണം ആഗ്രഹിക്കു ന്നവന് പ്രേരണയായി”. (ജാമിഉൽ ബയാൻ)
​

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ  رحمه الله പറയുന്നു:
وَمِنْ الْجَزَاءِ أَنْ يَطْلُبَ الدُّعَاءَ قَالَ تَعَالَى عَمَّنْ أَثْنَى عَلَيْهِمْ: إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنْكُمْ جَزَاءً وَلَا شُكُورًا} وَالدُّعَاءُ جَزَاءً كَمَا فِي الْحَدِيثِ مَنْ أَسْدَى إِلَيْكُمْ مَعْرُوفًا فَكَافِئُوهُ فَإِنْ لَمْ تَجِدُوا مَا تُكَافِئُونَهُ بِهِ فَادْعُوا لَهُ حَتَّى تَعْلَمُوا أَنْ قَدْ كَافَأْتُمُوهُ. وَكَانَتْ عَائِشَةُ إِذَا أَرْسَلَتْ إِلَى قَوْمٍ بِصَدَقَةِ تَقُولُ لِلرَّسُولِ: اسْمَعْ مَا يَدْعُونَ بِهِ لَنَا حَتَّى نَدْعُوَ لَهُمْ بِمِثْلِ مَا دَعَوْا لَنَا وَيَبْقَى أَجْرُنَا عَلَى اللَّهِ. وَقَالَ بَعْضُ السَّلَفِ: إِذَا قَالَ لَكَ السَّائِلُ: بَارَكَ اللهُ فِيكَ فَقُلْ: وَفِيكَ بَارَكَ اللَّهُ. (مجموع الفتاوى)
ദുആ ചെയ്യാൻ ആവശ്യപ്പെടൽ പ്രതിഫലം പ്രതീക്ഷിക്കുന്നതിൽ പെട്ടതാണ്. അല്ലാഹു تعالى അവൻ പ്രശംസിച്ച അക്കൂട്ടരെക്കുറിച്ച് പറയുന്നു:
“അല്ലാഹുവിന്റെ വജ്ഹിനുവേണ്ടി മാത്രമാണ് ഞങ്ങൾ നിങ്ങൾക്ക് അന്നം നൽകുന്നത്. നിങ്ങളിൽ നിന്ന് യാതൊരു പ്രതിഫലമോ നന്ദിയോ ഞങ്ങൾ ആഗ്രഹി ക്കുന്നില്ല.”

ദുആ പ്രത്യുപകാരമാണ്; ഹദീസിൽ വന്നതു പ്രകാരം:
“ആരെങ്കിലും നിങ്ങൾക്കൊരു ഉപകാരം ചെയ്താൽ അവനോട് പ്രത്യുപകാരം ചെയ്യുക. അവന് പ്രതിഫലമായി നൽകാവുന്ന ഒന്നും നിങ്ങളുടെ പക്കലില്ലായെങ്കിൽ അവനുവേണ്ടി ദുആ ചെയ്യുവിൻ; അവനു പ്രത്യുപകാരം ചെയ്തുവെന്ന് നിങ്ങൾക്ക് ബോധ്യമാകും വരെ.”

ആഇശ رضي الله عنها ആർക്കെങ്കിലും സ്വദഖയുമായി ആളെ അയക്കുമ്പോൾ അവരോട് പറയുമായിരുന്നു:
“അവർ നമുക്കുവേണ്ടി ദുആ ചെയ്യുന്നതെന്താണെന്ന് നീ ശ്രദ്ധിച്ചു കേൾക്കണം. നമുക്കുവേണ്ടി അവർ ചെയ്തതു പോലുള്ള ദുആ അവർക്കുവേണ്ടി നമുക്കും ചെയ്യാ നാകണം, അങ്ങനെ നമുക്ക് അല്ലാഹുവിന്റെയടുക്കൽ പ്രതിഫലം ബാക്കി നിൽക്കണം.”
​
സലഫുകളിൽ ചിലർ പറയാറുണ്ട്:
“നിന്നോട് ഒരു സഹായം ചോദിച്ചവൻ നിനക്ക് بارك الله فيك (അല്ലാഹു ബറകത് നൽകട്ടെ) എന്നു പറഞ്ഞാൽ നീ പറയണം: وفيك بارك الله  (നിനക്കും അല്ലാഹു ബറകത് നൽകട്ടെ)”. (മജ്മൂഉൽ ഫതാവാ)

- അബൂ തൈമിയ്യ ഹനീഫ് 

0 Comments

​ഖുർആൻ പാരായണം എന്നാൽ അക്ഷരവായനയല്ല

6/10/2023

0 Comments

 
"നാം ഗ്രന്ഥം നൽകിയവരായ ആളുകൾ അതിൽ വിശ്വസിക്കുന്നവരും മുറപ്രകാരം പാരായണം ചെയ്യുന്നവരുമാണ് " (അൽബഖറ- 121)
 
ഖുർആൻ വ്യാഖ്യാതാക്കളുടെ ഇമാമായ ഇമാം ത്വബരി, തന്റെ തഫ്സീറിൽ പറയുന്നു:
"വ്യാഖ്യാതാക്കളിൽ ചിലർ നാം ഗ്രന്ഥം നൽകിയവരായ ആളുകൾ 'എന്നാൽ' അവർ നബി صلى الله عليه وسلم യിലും, അദ്ദേഹത്തിന്റെ സ്വഹാബത് ഏതൊന്നിലായിരുന്നുവോ അതിലും വിശ്വസിക്കുന്നവരാണ്" എന്നാണ്.
 
അല്ലാമാ സഅദീ റഹിമഹുള്ളാ തന്റെ തഫ്സീറിൽ പറയുന്നു:
"മുറപ്രകാരം അവർ അത് പാരായണം ചെയ്യുന്നു, അതായത് : മുറപ്രകാരം അതിനെ അവർ പിൻപറ്റുന്നു എന്നാണ്. പാരായണം എന്നാൽ പിൻപറ്റലാണ്. അതിലെ അനുവദനീയമായവ അനുവദനീയമായി കാണുകയും വിലക്കിയവയെ നിഷിദ്ധമായി കണക്കാക്കുകയും അതിലെ ദൃഢമായവയുടെ അടിസ്ഥാനത്തിൽ അമല് ചെയ്യുകയും പരസ്പര സാദൃശ്യമുള്ളവയിൽ വിശ്വസിക്കുകയും ചെയ്യുന്നവരാണ്." (തഫ്സീർ സഅദീ -പേജ് 58)
 
ശൈഖ് സ്വാലിഹുൽ ഫൗസാൻ حفظه الله പറയുന്നു:
"മുറപ്രകാരമുള്ള പാരായണം" എന്നാൽ ചില ആളുകൾ കരുതുന്ന പോലെ, അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനവും മണിക്കലും നീട്ടലും ഇദ്‌ഗാം ചെയ്യലും ( അക്ഷരത്തെ മറ്റൊരക്ഷരത്തിലേക്കു ചേർക്കൽ) തജ്‌വീദും ഒന്നുമല്ല. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ അതൊന്നുമല്ല. ഇപ്പറഞ്ഞതെല്ലാം പാരായണത്തിന്റെ രൂപം മാത്രമാണ്. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ, അതിന്റെ ആശയം അറിയലും അതിനനുസരിച്ച് അമൽ ചെയ്യലുമാണ്. (التعليقات التوضيحية على مقدمة الحموية 99 )
 
ഞാൻ പറയട്ടെ (ശൈഖ് അബു ഉസ്മാൻ മുഹമ്മദ് അൽ അഞ്ചരി حفظه الله) നബി صلى الله عليه وسلم പറഞ്ഞു:
"എന്റെ സമുദായത്തിൽ നിന്ന് ഒരു വിഭാഗം ആളുകൾ പുറപ്പെടും. അവർ പാല് കുടിക്കുന്ന പോലെ ഖുർആൻ കുടിക്കും (സിൽസിലതുസ്സ്വഹീഹ-188)
 
അതായത്, പാല് നാവിൽ ഏതു രൂപത്തിലാണോ ഒഴുകുന്നത് അത് പോലെ.
 
അല്ലാഹു പറഞ്ഞു: "അവർ ഖുർആനിനെക്കുറിച്ചു ഉറ്റാലോചിക്കുന്നില്ലേ?" (സൂറത് മുഹമ്മദ് 24 )
 
അല്ലാഹു പറയുന്നു: "നാം നിനക്ക് അവതരിപ്പിച്ചതായ ഗ്രന്ഥം അനുഗ്രഹീതമാണ്. അതിന്റെ ആയത്തുകളെ നിങ്ങൾ ഉറ്റാലോചിക്കുന്നതിന് വേണ്ടി" (സ്വാദ് 29)
 
അല്ലാഹു പറഞ്ഞു: "നീ ഖുർആൻ പിന്തുടരുക" (ഖിയാമ 18)
അപ്പോൾ ഇത്തിബാഉ എന്നാൽ അതിന്റെ ആശയത്തെക്കുറിച്ചുള്ള അറിവും അതനുസരിച്ച് അമല് ചെയ്യലുമാണ്.
 
- അബു ഉസ്മാൻ മുഹമ്മദ് അൽ അഞ്ചരി حفظه الله
 
വിവ : ബശീർ പുത്തൂർ حفظه الله

0 Comments

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക