കേരള മുസ്ലിം പൊതു പരിസരത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ആദര്‍ശ ചര്‍ച്ചകളുടെ പോക്ക് കാണുമ്പോള്‍ വല്ലാത്ത നിരാശയും സങ്കടവും തോന്നാറുണ്ട്.
ആദ്യമേ ദുര്‍ബല, പിന്നെയോ ഗര്‍ഭിണി എന്ന് പറഞ്ഞത് പോലെ, പൊതുവില്‍ ന്യുനപക്ഷമായ മുസ്ലിംകള്‍ പല ഗൃപുകളും വിഭാഗങ്ങളും പ്രസ്ഥാനങ്ങളുമായി വേര്‍പിരിയുകയും പരസ്പരം ദീനിന്‍റെ പേരില്‍ പോരടിക്കുകയും ചെയ്യുന്ന കാഴ്ച ആരെയും സന്തോഷിപ്പിക്കുന്നതല്ല. ദീനിനെക്കുരിച്ചു അറിവ് തുലോം കുറയുകയും, അറിവുള്ളവരെന്നു കരുതുന്നവര്‍ പോലും യുക്തി ദീക്ഷയും പക്വതയും കാണിക്കാതെ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ തീര്‍ച്ചയായും അകല്ച്ചയുടെയും അഭിപ്രായ വിത്യാസതിന്റെയും ആഴം വര്‍ധിച്ചു കൊണ്ടിരിക്കും. മുസ്ലിം സദസ്സുകളില്‍ കേട്ട് കൊണ്ടിരിക്കുന്ന പ്രഭാഷണങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും ചെവി കൊടുത്താല്‍ ഒരു ശരാശരി മനുഷ്യനെ അത് വല്ലാതെ അലോസരപ്പെടുത്തും. പല പ്രസങ്ങങ്ങളുടെയും കാതല്‍ ദീനിനോടുള്ള താല്പര്യം ഉണ്ടാക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നതിലുപരി അത് മറ്റെന്തൊക്കെയോ ആണെന്ന് എളുപ്പം മനസ്സിലാകും. പലതിനെയും സംരക്ഷിക്കാനും മറ്റു പലതിനെയുംപൊളിച്ചടുക്കാനുമാണ് പലരും ഇസ്ലാം ദീനിനെ ഉപയോഗപ്പെടുത്തുന്നത്. പ്രസംഗകന്‍ ഏതു ഗൃപിനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് വരികള്‍ക്കിടയിലുടെ ആര്‍ക്കും വായിച്ചെടുക്കാം. ഇവര്‍ വാസ്തവത്തില്‍ ഖുറാനും സുന്നത്തും സലഫുകള്‍ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഇന്ന് നില നില്‍ക്കുന്ന പല അഭിപ്രായ വിത്യാസങ്ങളും ഇല്ലാതാകുമായിരുന്നു. തഖ്‌വയും സംസ്കരണവും, മാന്യമായ പെരുമാറ്റവും സത്യസന്തതയും ഉപദേശിച്ചത് കൊണ്ട് മാത്രം പ്രശ്നത്തില്‍ കാര്യമായ അന്തരം ഉണ്ടാവില്ല. കാരണം, പ്രശ്നത്തിന്‍റെ കാതല്‍ അതൊന്നുമല്ല. ഖുറാന്‍, സുന്നത്, എന്നതിനെല്ലാം അപ്പുറം, സംരക്ഷിക്കുകയും താങ്ങി നിര്‍ത്തുകയും ചെയ്യേണ്ടതായി വേറെ പലതുമുണ്ടാവുമ്പോള്‍ കളവു പറയേണ്ടി വരുന്നു, പക്ഷം പിടിക്കേണ്ടി വരുന്നു, സത്യത്തിനു നേരെ കണ്ണടക്കേണ്ടി വരുന്നു, ഹദീസുകളെ മറികടക്കേണ്ടി വരുന്നു. ഒരാള്‍ക്ക് ഖുറാനും സുന്നത്തും മാത്രമാണ് ലക്ഷ്യമെങ്കില്‍ അക്കാര്യം വ്യക്തമായി വെട്ടി തുറന്നു പറയുന്നതോട് കുടി അയാളുടെ ദൌത്യം അവസാനിക്കുന്നു. പിന്നീട് സ്വീകരിക്കുന്നവര്‍ സ്വീകരിക്കട്ടെ അല്ലാത്തവര്‍ സ്വീകരിക്കാതിരിക്കട്ടെ...അത് അല്ലാഹു നിശ്ചയിച്ച നിയമമാണ്. എല്ലാവരും പുര്‍ണമായി സത്യം അന്ഗീകരിക്കുന്നവരായി ഉണ്ടാവില്ല തന്നെ. നിഷേധിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവരുടെ പിന്നാലെ പോകാന്‍ അല്ലാഹുവോ റസുലോ കല്പിച്ചിട്ടില്ല. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയില്‍ നിന്ന് ദീന്‍ കേട്ട സ്വഹാബികള്‍ എങ്ങിനെയാണ് അവ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും അമല്‍ ആയി സ്വീകരിക്കുകയും ചെയ്തത് അങ്ങിനെ സ്വീകരിക്കുമ്പോള്‍ മാത്രമേ നമ്മള്‍ സുന്നത് സ്വീകരിക്കുന്നവര്‍ ആവുകയുള്ളൂ. ചില കാര്യങ്ങളില്‍ സ്വഹാബതിലേക്ക് നോക്കുകയും വേറെ ചില കാര്യങ്ങളില്‍ നാട്ടു നടപ്പും, മറ്റു താല്പര്യങ്ങളും, സംഘടനാ തീരുമാനങ്ങളും എന്ന നിലയുണ്ടാവാന്‍ പാടില്ല. അപ്പോഴാണ് പ്രശ്നങ്ങള്‍ തല പൊക്കുന്നത്. ദീന്‍ എന്ന നിലയില്‍ സലഫുകള്‍ പറയാത്ത, ചിന്തിക്കാത്ത, ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ നാം ചര്‍ച്ച ചെയ്യാന്‍ പാടില്ല, ഒരു വിഷയത്തിലും അവര്‍ പോയതില്‍ അപ്പുറം ആഴത്തിലേക്ക് പോവാന്‍ പാടില്ല. ഇതാണ് സുന്നത്, അതാണ് മന്ഹജ്. മരുഭുമിയില്‍ ഒറ്റപ്പെട്ടവനെ ജിന്ന് സഹായിക്കുമെന്നോ, അവന്‍ ജിന്നിനെ വിളിക്കാംഎന്നോ പറഞ്ഞ സ്വഹാബികള്‍ ആരാണ്? അവര്‍ക്കിടയില്‍ ആ രൂപത്തിലുള്ള ഒരു ചര്‍ച്ച ഉണ്ടായിരുന്നോ? ഇല്ലെങ്കില്‍ എന്തിനു മുസ്ലിംകള്‍ അത്തരം അനാവശ്യമായ ഒരു ചര്‍ച്ചയിലേക്ക് പോയി? പഠിക്കാനും പ്രയോഗവല്‍ക്കരിക്കാനുമായി അതിനേക്കാള്‍ അടിസ്ഥാനപരമായ പല വിഷയങ്ങളുമുണ്ടായിട്ടും എന്തിനു മുസ്ലിം പൊതുജനങ്ങള്‍ അതിനെക്കുറിച്ച് ചോദിച്ചു നടക്കുകയും ആശയക്കുഴപ്പതിന്റെയും അസ്വാരസ്യതിന്റെയും വിത്തുകള്‍ പാകി? ഈ പോക്ക് കണ്ടിട്ടും എന്ത് കൊണ്ട് ഈ പോക്കിന്‍റെ അപകടം മനസ്സിലാക്കാനും വിവേകപുര്നമായ നിലപാടുകള്‍ സ്വീകരിക്കാനും പണ്ടിതന്മാരെന്നു പറയുന്നവര്‍ക്ക് കഴിയാതെ പോയി? ഇതിനെല്ലാം ഒരു ഉത്തരമേയുള്ളൂ... ഒരേയൊരു ഉത്തരം. അത് സലഫീ മന്ഹജിലേക്ക് തിരിച്ചു വരിക എന്നുള്ളതാണ്. ദീനിന്‍റെ മുമ്പില്‍ ബുദ്ധിയും, സ്വന്തം താല്പര്യങ്ങളെയും, സംഘടനാ തിട്ടുരങ്ങളെയും സാമുഹിക നേട്ടങ്ങളെയും താല്‍കാലിക ലാഭത്തെയും മാറ്റി വെച്ച് അല്ലാഹുവിന്‍റെ ദീന്‍ രസുല്‍ തിരുമേനി സല്ലല്ലാഹു അലൈഹി വസല്ലമയില്‍ നിന്ന് സഹാബത് എങ്ങിനെ സ്വീകരിച്ചു എന്ന് പരിശോധിക്കുകയും ആ മാര്‍ഗം കൃത്യമായി പിന്തുടരുകയും ചെയ്യുക. അതാണ് സലഫീ മന്ഹജ്. അക്കാര്യം ജനങ്ങളോട് കൃത്യമായി വ്യക്തമായി വെട്ടിത്തുറന്നുപറഞ്ഞാല്‍, അവര്‍ക്കത് മനസ്സിലാകും, അവരത് മനസ്സിലാക്കും. മുജാഹിദ് പ്രസ്ഥാനം പുലര്‍ത്തി പ്പോന്ന ആദര്‍ശം എന്ന് പറയുമ്പോള്‍ സുന്നതിനേക്കാള്‍, സലഫുകളുടെ ധാരണയെക്കാള്‍ പ്രാധാന്യവും പവിത്രതയും പ്രസ്ഥാനത്തിന് വന്നു. !!! ഈ അപകടം തിരിച്ചറിയാത്ത കാലത്തോളം ആയിരം തവണ സലഫിയ്യത് വാദിച്ചാലും അവകാശപ്പെട്ടാലും യാതൊരു പ്രയോജനവും ഉണ്ടാവില്ല. പ്രസ്ഥാനത്തിനും സംഘടനക്കും പാര്ടിക്കുമൊന്നും തന്നെ യാതൊരു പവിത്രതയുമില്ല. പവിത്രത അല്ലാഹുവിന്‍റെ ദീനിനാണ്, നബിയുടെ സുന്നതിനാണ്. ഇനി ആരെങ്കിലും ഏതെങ്കിലും ഒരു വിഷയത്തില്‍ അത് പ്രസ്ഥാനത്തിന്‍റെ ആശയാതര്ഷത്തിനു എതിരാണെന്ന് പറഞ്ഞാല്‍ അപ്പോള്‍ നെറ്റി ചുളിക്കെണ്ടതില്ല, പ്രസ്ഥാന താല്പര്യങ്ങളും അഭിപ്രായങ്ങളും തെറ്റാവാമെന്നും അത് മാറ്റി വെക്കാം എന്നും മനസ്സിലാക്കുകയും, എന്നാല്‍ മാറ്റി വെക്കാന്‍ പാടില്ലാത്തതായി രസുലിന്‍റെ സുന്നത് മാത്രമേയുള്ളൂ എന്നും ഭോദ്യപ്പെടുതിയെ തീരു. ഈ അവസ്ഥയിലേക്ക് മുസ്ലിംകള്‍ ഉയരണം, അവരെ ഉയര്‍ത്തണം. ഇതാണ് ഇസ്ലാമിക പണ്ഡിതന്മാരും പ്രബോധകരും ഏറ്റെടുക്കേണ്ട ബാധ്യത. അല്ലാതെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാന്‍ നോക്കിയിട്ട് യാതൊരു ഫലവുമില്ല. ദീനുമായി ബന്ധപ്പെട്ട ഏതെങ്കിലും ചില കാര്യങ്ങളില്‍ മാത്രം സലഫുകളെ പിന്തുടരുകയും മറ്റു പലതിലും തങ്ങള്‍ക്കിഷ്ടം പോലെ ചെയ്യാമെന്നുമാണ് പല മന്ഹജ് വാദികളും മനസ്സിലാക്കി വെച്ചിട്ടുള്ളത് എന്ന് തോന്നുന്നു. അല്ല, അങ്ങിനെയല്ല, മറിച്, ദഅവത്തിലും, അറിവ് നെടുന്നതിലും ബിദ്അതിനെ പ്രതിരോധിക്കുന്നതിലും, കാഫിരീങ്ങളുമായി ഇടപെടുന്നതിലും ഹവയുടെയും ഇച്ചയുടെയും ആളുകളുമായി പെരുമാറുന്നതിലും ഭരണാധികാരികളോടും ഉലമാക്കളോടും ഉള്ള സമീപനത്തിലും സഹാബതിനെക്കുരിച്ചും അവരില്‍ സംഭവിച്ചു പോയ കാര്യങ്ങളെക്കുരിച്ചുമൊക്കെ എങ്ങിനെയായിരിക്കണമെന്നു വ്യക്തമാക്കുന്ന സമഗ്രമായ നിലക്കുള്ള സലഫീ മന്ഹജ്. അല്ലാതെ, രക്ഷിക്കണേ, സംഘടനയിതാ തകരാന്‍ പോവുന്നു എന്ന് ആര്‍ത്തു വിളിച്ചത് കൊണ്ട് ഒരു രക്ഷയുമില്ല. സംഘടനകള്‍ തകരും, വളരും, പിളരും... ആളുകള്‍ നിരന്തരം കുറു മാറും. ...പക്ഷെ അല്ലാഹുവിന്‍റെ ദീന്‍ രസുലുള്ളയുടെ സുന്നത്, അത് തകരില്ല, മാറില്ല, പിളരില്ല. കാലാതിവര്‍ത്തിയായി എന്നെന്നും നിലനില്‍ക്കും. - ബഷീർ പുത്തൂർ
0 Comments
روى أبو داود عن أبي أمامة -رضي الله عنه - أن رسول الله -صلى الله عليه وسلم- قال أنا زعيم ببيت في ربض الجنة لمن ترك المراء وإن كان محقا، وببيت في وسط الجنة لمن ترك الكذب وإن كان مازحاً، وببيت في أعلى الجنة لمن حسَّن خُلُقَه - رواه أبو داود، الحديث حسنه الالبانى فى صحيح الجامع والسلسله الصحيحة നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു " സത്യമാണെങ്കില്‍ പോലും, തര്‍ക്കം ഉപേക്ഷിച്ചവന് സ്വര്‍ഗത്തിന്‍റെ താഴ്ഭാഗത്ത് ഒരു വീടിനു ഞാന്‍ ജാമ്യം നില്‍ക്കാം ..... ഹദീസ്.
ഖുര്‍ആനും സുന്നതുമാണ് പ്രമാണം എന്ന് അവകാശപ്പെടുന്നവരാണ് ഏതാണ്ടെല്ലാ മുസ്ലിംകളും. ഇതിനു വിരുദ്ധമായി ചിന്തിക്കുന്നവര്‍ ഇല്ലായെന്ന് തന്നെ പറയാം. അവരില്‍ തന്നെ അവ സഹാബത്തിന്‍റെ فهم അഥവാ ധാരണ അനുസരിച്ചാണ് സ്വീകരിക്കേണ്ടത് എന്ന് പറയുന്നവരുമുണ്ട്. സ്വഹീഹായ ഹദീസുകള്‍ മാത്രമേ സ്വീകാര്യമായി ഉള്ളു എന്ന് പറയുമ്പോള്‍ തന്നെ, പലപ്പോഴും ഒരു ഹദീസ് എപ്പോഴാണ് സ്വീകാര്യമായിതീരുക എന്നതിനെക്കുറിച്ച് അങ്ങേയറ്റത്തെ അജ്ഞത നിലനില്‍ക്കുകയും ചെയ്യുന്നു. ഒരു നുറ്റാണ്ട് കാലത്തിന്‍റെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു പ്രസ്ഥാനത്തിന്‍റെ ദുര്യോഗം മുകളില്‍ സുജിപ്പിച്ച വിഷയവുമായി അഭേദ്യ ബന്ധമുണ്ട്. പ്രമാണങ്ങള്‍ ഖുറാനും സുന്നത്തുമാണെന്ന് പറയുകയല്ലാതെ അതിന്‍റെ വിഷതാംഷങ്ങളിലെക്കോ വസ്തുതകളിലെക്കോ അതിന്‍റെ ആളുകള്‍ക്ക് ഒരിക്കലും ഇറങ്ങി ചെല്ലാന്‍ കഴിഞ്ഞിട്ടില്ല. പറഞ്ഞു വരുന്നത്, കേരളത്തില്‍ ഉള്പതിഷ്ണു പ്രസ്ഥാനങ്ങള്‍ സൃഷ്‌ടിച്ച വിപ്ലവാത്മകമായ വൈജ്ഞാനിക വിസ്ഫോടനതെക്കുരിച്ചല്ല, മറിച്ചു വിശ്വാസപരവും കര്‍മപരവുമായ വിമലീകരണത്തിന് നാന്ദി കുരിച്ചവരെന്നു സ്വയം അവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ച അപചയം എന്ത് എന്നതിനെക്കുറിച്ചാണ്. കേരളം മത സംഘടനകളുടെ സംഘമ ഭൂമിയാണ്. എല്ലാ സംഘടനകള്‍ക്കും തഴച്ചു വളരാന്‍ ഫലഭുയിഷ്ടമായ മണ്ണ്. ആര്‍ക്കും എന്തും പറയാം. എന്തും അവകാശപ്പെടാം. എന്ത് പറഞ്ഞാലും ഒന്നും സംഭവിക്കില്ല. ഒരു മെമ്പര്‍ഷിപ്പിന്‍റെ ബലത്തില്‍ കൊണ്ട് നടക്കാന്‍ ആളുകള്‍ എമ്ബാടുമുള്ളപ്പോള്‍ എന്തിനു ഭയപ്പെടണം എന്തും പറയാന്‍ ! പക്ഷെ, ഖുര്‍ആന്‍-സുന്നത് എന്നിവ പ്രമാണമായി സ്വീകരിക്കുകയും സലഫുകളുടെ മന്ഹജ് പിന്‍പറ്റുകയും ചെയ്യനമെന്നവകാഷപ്പെടുന്നവര്‍ ഒരിക്കലും അങ്ങിനെ ആവാന്‍ പാടില്ലായിരുന്നു. അവര്‍ അതിന്‍റെ പൊരുള്‍ വേണ്ട വിധം മനസ്സിലാക്കിയിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ്. എന്താണ് സലഫീ മന്ഹജ്? മന്ഹജുകള്‍ ഒരുപാടുണ്ട്. പക്ഷെ സത്യമായ ഋജുവായ മന്ഹജ് ഒന്ന് മാത്രമേയുള്ളൂ. അത് സലഫുകള്‍ കടന്നു പോയ വഴിയാണ്. അവരുടെ മാര്‍ഗമാണ്. സലഫികള്‍ എന്ന് ആര്‍ക്കും അവകാശപ്പെടാം. പക്ഷെ അവകാശവാദങ്ങള്‍ ശരിയോ തെറ്റോ എന്ന് നിര്‍ണയിക്കുന്നത് അവര്‍ സലഫുകളുമായി, ആശയപരമായി എത്ര അടുത്ത് നില്‍ക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ്. കേരളത്തില്‍ സലഫിയ്യതും അവരുടെ മന്ഹജും അവകാശപ്പെടുന്ന മഹാഭുരിപക്ഷത്തിനു എന്താണ് സലഫിയ്യതെന്നോ അവരുടെ മന്ഹജെന്നോ മനസ്സിലായിട്ടില്ല. ഏതൊരു സംഘടനയെയാണോ തങ്ങള്‍ പ്രദിനിധീകരിക്കുന്നത്, അവരുടെ ആജ്നാനുവര്തികളായി റാന്‍ മുളുകയാണ് എല്ലാവരും ചെയ്തു കൊണ്ടിരിക്കുന്നത്. വിശകലനം ചെയ്യപ്പെടുന്ന മസ്അലകളില്‍ ഒന്ന് പോലും പോലും പ്രമാനങ്ങലുമായി താരതമ്യം ചെയ്യുകയോ അഹ്ലുസ്സുന്നതിന്‍റെ ഉലമാക്കള്‍ എന്ത് പറഞ്ഞു എന്ന് പരിശോധിക്കുകയോ ചെയ്യുന്നത് പോയിട്ട്, അങ്ങിനെ ചിന്തിക്കുന്നവര്‍ പോലും അപുര്‍വ്വം മാത്രം. ഒരു ദുര്‍ബല ഹദീസും പുലിവാലുകളും..... സ്വഹീഹായ ഹദീസുകള്‍ മാത്രമേ സ്വീകാര്യമായി ഉള്ളു എന്നും അതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ അമലുകള്‍ ചെയ്യാന്‍ പാടുള്ളൂ എന്നും അവകാശപ്പെടുന്ന ഒരു മഹാ ഭുരിപക്ഷം ആളുകള്‍ ഒരു ദുര്‍ബല ഹദീസിന്‍റെ പേരില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുകയും മുസ്ലിം പൊതുസമുഹത്തിന്‍റെ ഭദ്രത തച്ചു തകര്‍ക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കാഴ്ച ശത്രുക്കളെപ്പോലും നിരാശപ്പെടുതുന്നതാണ്. ഇവര്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ............... സലഫീ മന്‍ഹജ്, ഇവര്‍ അവകാശപ്പെടുന്നത് പോലെ, മനസ്സിലാക്കേണ്ട വിധത്തില്‍ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നുവെങ്കില്‍, ഇത്രയും ദുരവ്യാപകവും നിയന്ത്രനവിധേയവുമാല്ലാത്ത ഒരു വിതാനത്തിലേക്ക് കാര്യങ്ങള്‍ ചെന്നെതില്ലായിരുന്നു. ഒരു മസ്-അലയില്‍ തീര്‍പ് കല്‍പിക്കുമ്പോള്‍, സലഫുകളും ഉലമാക്കളും എന്ത് നിലപാട് സ്വീകരിച്ചു എന്ന് പരിശോധിക്കല്‍ അനിവാര്യമാണ്. അത് നിര്വ്വഹിക്കേണ്ടത് അതിനു യോഗ്യരായ ആളുകള്‍ ആണ്. മെമ്പര്‍ഷിപ്പുള്ള എല്ലാവരും ദീന്‍ കൈകാര്യം ചെയ്യാനും വിശകലന-വിമര്‍ശനങ്ങള്‍ നടത്താനും പ്രാപ്തരോ യോഗ്യരോ അല്ല. ഇക്കാര്യം ഇവരില്‍ പലരും മനസ്സിലാക്കിയിട്ടില്ല. ഇത് മന്‍ഹജ്മായി അടുത്ത ബന്ധമുള്ള ഒരു വിഷയമാണ്. കിതാബുകളുമായി ബന്ധമുള്ള علم ഉള്ള ആളുകള്‍ ഇവരിലെ പണ്ഡിതന്മാര്‍ എന്ന് പറയപ്പെടുന്നവരില്‍ ഉണ്ടായിരുന്നുവെങ്കില്‍, - ആശയക്കുഴപ്പമുള്ള വിഷയം എന്ന നിലയില്‍ തങ്ങളേക്കാള്‍ അറിവുള്ള ആളുകളിലേക്ക് മടക്കുകയും, വിധി കിട്ടുന്നത് വരെ മൌനം പാലിക്കുകയുമായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. അത് അവര്‍ക്ക് പറ്റിയ അബദ്ധം. അതിനു അവര്‍ മാത്രമല്ല കുറ്റക്കാര്‍. മറിച്ചു അവര്‍ക്ക് ലഭിച്ച ശിക്ഷണം സംഘടനാപരമായ ശിക്ഷണമാണ്. ഒരിക്കലും علم ഉള്ള ആളുകളുടെയും ഉലമാക്കളുടെയും تربية അവര്‍ക്ക് ലഭിച്ചിട്ടില്ല. മറ്റൊന്ന് സലഫികള്‍ എന്നവകാശപ്പെടുന്ന ഇവരുടെ അണികളുമായി ബന്ധപ്പെട്ടതാണ്. സംഘടനാ ബന്ധമല്ലാതെ علم മായി ഇവരില്‍ പലര്‍ക്കും യാതൊരു ബന്ധവുമില്ല. അവരാണ് ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതും പരസ്പരം വെല്ലുവിളിക്കുന്നതും. ഇവരില്‍ പലര്‍ക്കും തങ്ങള്‍ ഏതൊരു പക്ഷതെയാണോ പിന്തുണക്കുന്നത്, അവിടെ ആളെക്കുട്ടണം, അതിന്‍റെ പരിപാടികള്‍ പൊലിപ്പിക്കണം എന്ന തികഞ്ഞ സംഘടനക്കാരന്‍റെ ലക്ഷ്യമേ ഇവര്ക്കുള്ളൂ. മറിച്ചു ഇത് അല്ലാഹുവിന്‍റെ ദീന്‍ ആണെന്നും അതിനെക്കുറിച്ച് സംസാരിക്കാന്‍ തങ്ങള്‍ അനര്‍ഹാരാണെന്നുമുള്ള ഏറ്റവും ലളിതമായ മന്‍ഹജ് അവര്‍ കേട്ടിട്ടുപോലുമുണ്ടാവില്ല. ഇസ്ലാം ദീനില്‍ എല്ലാവരും സംസാരിക്കാനും അഭിപ്രായം പറയാനും യോഗ്യതയുള്ളവരല്ല. ഈ ലളിതമായ സത്യം അണികള്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളില്‍ കണ്ടു കൊണ്ടിരിക്കുന്ന ആദര്‍ശ സംഘട്ടനത്തിന്‍റെ സുനാമിക്ക് ഇടമുണ്ടാകുമായിരുന്നില്ല. അറിവുള്ള ആളുകള്‍ മാത്രം സംസാരിക്കട്ടെയെന്നും അറിവില്ലാത്ത മഹാ ഭുരിപക്ഷം വഴിമാറിക്കൊടുക്കുടുക്കുകയും ചെയ്തിരുന്നുവെങ്കില്‍ അകല്ച്ചയുടെയും ചിദ്രടയുടെയും വ്യാപ്തി എത്രയോ കുറയുമായിരുന്നു... പക്ഷെ, അതിനും വേണമല്ലോ ഒരറിവ്....മന്ഹജുമായി ബന്ധപ്പെട്ട അറിവ്. സംഘടന സാക്ഷരതക്കപ്പുറം, സലഫിയ്യതും മന്ഹജുമായി ബന്ധപ്പെട്ട ഒരു സംസ്കരണമോ ശിക്ഷണമോ ഒരിക്കലുമവര്‍ക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇതൊക്കെ അവരില്‍ നിന്ന് പ്രതീക്ഷിക്കാവുന്നത് തന്നെ. ഇതിനെല്ലാം പുറമേ, എരിതീയില്‍ എണ്ണ ഒഴിക്കുന്ന രൂപത്തില്‍ നാടൊട്ടുക്കും വിശദീകരണതിന്റെയും ആദര്ശവിചാരണയുടെയും വെള്ളപ്പൊക്കം സൃഷ്ട്ടിക്കുന്നതിനു പകരം, ഒരല്പം ഹിക്മത് കാണിക്കുകയും സാധാരണക്കാരായ പൊതുജനങ്ങളെ, അവരുടെ عبادة മായി അടുത്തോ അകന്നോ ആയ യാതൊരു ബന്ധവുമില്ലാത്ത ഒരു മസ്-അലയില്‍ കെട്ടിതിരിയുന്നതില്‍ നിന്ന് വിമോചിപ്പിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സലഫ്യ്യത് കേവലമായ ഒരു അവകാശമായി ചുരുങ്ങുമ്പോള്‍ സമുഹത്തിന് സംഭവിക്കുന്ന അപചയം എന്ത് എന്നതിലേക്ക് ശക്തമായ ഒരു ചുണ്ട് പലകയാണ് ആനുകാലിക സംവാതങ്ങള്‍ നല്‍കുന്ന പാഠം. - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|