അനസ് ബ്നു മാലിക് رضي الله عنه നിവേദനം നബി ﷺ ചോദിച്ചു: നിങ്ങളിലെ സ്വർഗസ്ഥരായ പുരുഷന്മാർ ആരെന്ന് ഞാൻ അറിയിച്ചുതരട്ടെയോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അറിയിച്ചു തന്നാലും. അദ്ദേഹം പറഞ്ഞു: നബിമാർ സ്വർഗത്തിലാണ്, സ്വിദ്ദീഖുകൾ സ്വർഗത്തിലാണ്, ശഹീദുകൾ സ്വർഗത്തിലാണ്, കുട്ടികൾ സ്വർഗത്തിലാണ്, പട്ടണത്തിന്റെ മറ്റൊരറ്റത്ത് താമസിക്കുന്ന തന്റെ സഹോദരനെ ഒരുത്തൻ സന്ദർശിക്കുന്നു, അല്ലാഹുവിന്നുവേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല അവനെ സന്ദർശിക്കുന്നത്, അവനും സ്വർഗത്തിലാണ്. നബി ﷺ ചോദിച്ചു: നിങ്ങളിലെ സ്വർഗസ്ഥരായ സ്ത്രീകൾ ആരെന്ന് ഞാൻ അറിയിച്ചുതരട്ടെയോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അറിയിച്ചു തന്നാലും. അദ്ദേഹം പറഞ്ഞു: നന്നായി സ്നേഹിക്കുന്ന, നല്ലോണം പ്രസവിക്കുന്നവരെല്ലാം, അവൾക്കു ദേഷ്യം വന്നാലോ, അവളോട് ദേഷ്യപ്പെട്ടാലോ അവൾ പറയും: ഇതാ എന്റെ കൈ അത് നിങ്ങളുടെ കൈയിലാണ് (ഞാൻ നിങ്ങളുടെ പിടുത്തത്തിലാണ്). നിങ്ങളെന്നോട് പൊരുത്തപ്പെടാതെ ഒരുപോള കണ്ണടക്കില്ല ഞാൻ. — അബൂ തൈമിയ്യ ഹനീഫ് عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «أَلَا أُخْبِرُكُمْ بِرِجَالِكُمْ فِي الْجَنَّةِ؟» قَلْنَا: بَلَى يَا رَسُولَ اللهِ. قَالَ: «النَّبِيُّ فِي الْجَنَّةِ، وَالصِّدِّيقُ فِي الْجَنَّةِ، وَالشَّهِيدُ فِي الْجَنَّةِ، وَالْمَوْلُودُ فِي الْجَنَّةِ، وَالرَّجُلُ يَزُورُ أَخَاهُ فِي نَاحِيَةِ الْمِصْرِ، لَا يَزُورُهُ إِلَّا اللَّهُ فِي الْجَنَّةِ، أَلَا أَخْبِرُكُمْ بِنِسَائِكُمْ فِي الْجَنَّةِ» قُلْنَا: بَلَى يَا رَسُولَ اللَّهِ قَالَ: كُلَّ وَدُودٍ وَلُودٍ إِذَا غَضِبَتْ أَوْ أَسِيءَ إِلَيْهَا قَالَتْ: هَذِهِ يَدِي فِي يَدِكَ، لَا أَكْتَجِلُ بِغَمْضِ حَتَّى تَرْضَى» (رواه الطبراني وحسنه الألباني)
0 Comments
عَنْ ابْنِ عَبَّاسٍ، قَالَ: «مَا يَمْنَعُ أَحَدَكُمْ إِذَا رَجَعَ مِنْ سُوقِهِ أَوْ مِنْ حَاجَتِهِ فَاتَّكَأَ عَلَى فِرَاشِهِ أَنْ يَقْرَأَ ثَلَاثَ آيَاتٍ مِنَ الْقُرْآنِ (الدارمي في سننه) ഇബ്നു അബ്ബാസ് رضي الله عنهما പറയുന്നു:
അങ്ങാടിയിൽ നിന്നും മടങ്ങിവന്ന്, അല്ലെങ്കിൽ തന്റെ ആവശ്യങ്ങൾ കഴിഞ്ഞു മടങ്ങിവന്ന് വിരിപ്പിൽ ചാരിയിരിക്കുമ്പോൾ ഖുർആനിൽ നിന്ന് മൂന്ന് ആയത്തുകൾ ഓതാൻ നിങ്ങളിലൊരുത്തന് എന്താണ് തടസ്സം?! (ദാരിമി സുനനിൽ ഉദ്ധരിച്ചത്)
- അബൂ തൈമിയ്യ ഹനീഫ് ബാവ ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ: ....എന്നാൽ, മതപരമായ പ്രത്യേകതകളില്ലാത്ത ചില കാലങ്ങൾക്ക് പ്രത്യേകത കൽപ്പിക്കൽ, ജന്മദിനത്തിന്റെ പേര് പറഞ്ഞു കൊണ്ട് റബീഉൽ അവ്വൽ മാസത്തിലെ ചില രാത്രികൾക്കും അതല്ലെങ്കിൽ റജബ് മാസത്തിലെ ചില രാവുകൾക്കും അതല്ലെങ്കിൽ ദുൽഹിജ്ജ പതിനെട്ടിനും, അല്ലെങ്കിൽ റജബിലെ ആദ്യ ജുമുഅക്കും അല്ലെങ്കിൽ "പുണ്യവാന്മാരുടെ ആഘോഷം" എന്ന പേരിൽ ജാഹിലീങ്ങളായ ആളുകൾ ശവ്വാൽ എട്ടിനും പ്രത്യേകത കൽപ്പിക്കുന്നത് ബിദ്അത്തായ കാര്യങ്ങളിൽ പെട്ടതാണ്. സലഫുകൾ അവ പുണ്യകരമായി കാണുകയോ അങ്ങിനെ ചെയ്യുകയോ ചെയ്തിട്ടില്ല , അല്ലാഹു അഅലം. (മജ്മുഉ ഫതാവാ -25/298) - ബശീർ പുത്തൂർ ويقول : "وَأَمَّا اتِّخَاذُ مَوْسِمٍ غَيْرِ الْمَوَاسِمِ الشَّرْعِيَّةِ كَبَعْضِ لَيَالِي شَهْرِ رَبِيعٍ الْأَوَّلِ الَّتِي يُقَالُ إنَّهَا لَيْلَةُ الْمَوْلِدِ، أَوْ بَعْضُ لَيَالِي رَجَبٍ، أَوْ ثَامِنَ عَشْرَ ذِي الْحِجَّةِ، أَوْ أَوَّلُ جُمُعَةٍ مِنْ رَجَبٍ، أَوْ ثَامِنُ شَوَّالٍ الَّذِي يُسَمِّيه الْجُهَّالُ "عِيدُ الْأَبْرَارِ"، فَإِنَّهَا مِنْ الْبِدَعِ الَّتِي لَمْ يَسْتَحِبَّهَا السَّلَفُ وَلَمْ يَفْعَلُوهَا وَاَللَّهُ سُبْحَانَهُ وَتَعَالَى أَعْلَمُ مجموع الفتاوى (25/ 298) അബൂ മൂസാ رضي الله عنه നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ സമുദായം ഏറെ അനുഗൃഹീതമായ ഒരു സമുദായമാണ്! അവർക്ക് പരലോകത്ത് ശിക്ഷയില്ല; അവരുടെ ശിക്ഷ ഇഹലോകത്തു തന്നെയാണ് - ഫിത്‌നകൾ, ഭൂകമ്പങ്ങൾ, നരഹത്യകൾ, പരീക്ഷണങ്ങൾ. (അബൂദാവൂദ് സുനനിൽ ഉദ്ധരിച്ചത്) عن أبي موسى رضي الله عنه قال، قال رسول الله ﷺ "أمتي هذه أمة مرحومة، ليس عليها عذاب في الآخرة، إنما عذابها في الدنيا، الفتن والزلازل والقتل والبلايا" (أبو داود في سننه وصححه الألباني) ●ലോകത്തെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ കാരണങ്ങളും സാഹചര്യങ്ങളും എന്തുമായിരിക്കട്ടെ, ഇരകൾ നിരപാധികളായ സാധാരണ മുസ്ലിംകളാണ്. മുസ്ലിംകളായ മാതാപിതാക്കൾക്ക് ജനിച്ചു എന്നതല്ലാതെ മറ്റൊരു തെറ്റും ചെയ്യാത്ത നിരപരാധികൾ!
● ലോകത്ത് സംഭവിക്കുന്ന മിക്ക ഭൂകമ്പങ്ങങ്ങളിലും എല്ലാം നഷ്ടപ്പെടുന്നവരും നിരപരാധികളായ സാധാരണ മുസ്ലിംകൾ തന്നെ. ●കാരണങ്ങൾ മതപരമോ രാഷ്ട്രീയമോ സാമൂഹികമോ എന്തുമാവട്ടെ, ലോകത്തു നടക്കുന്ന നരഹത്യകളിൾ വലിയൊരംശവും മുസ്ലിംകളെ തന്നെ. ●ചുരുക്കത്തിൽ, പരീക്ഷണങ്ങൾ മുഖ്യമായും മുസ്ലിംകളെ ഉദ്ദേശിച്ചു കൊണ്ടാണെന്നു തോന്നിപ്പോകുന്നു. പക്ഷെ, ഈ നഷ്ടക്കണക്കുകൾക്കിടയിലൂടെ സാന്ത്വനത്തിന്റെയും പ്രത്യാശയുടെയും ഒരു ഉദയസൂര്യൻ ഉയർന്നു വരുന്നു. അതിനെ കുറിച്ചാണ് മേൽ വചനം സംസാരിക്കുന്നത്. - അബൂ ത്വാരിഖ് സുബൈർ ഇബ്നു മസ്ഊദ് رضي الله عنه നിവേദനം: നബി ﷺ പറയാറുണ്ടായിരുന്നു: അല്ലാഹുവേ, ഹുദാ, തുഖാ, അഫാഫ്, ഗിനാ എന്നിവക്കായി ഞാൻ നിന്നോട് യാചിക്കുന്നു. (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه عَنِ النَّبِيِّ ﷺ ، أَنَّهُ كَانَ يَقُولُ اللهُمَّ إنِّي أَسْأَلُكَ الْهُدَى وَالتَّقَى، وَالْعَفَافَ والغِنَى مسلم في صحيحه
- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|