IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

ഗീബത്ത്

31/8/2024

0 Comments

 
Picture
ഇമാം സുഫ്‌യാൻ ബിൻ ഉയയ്‌നഃ رحمه الله പറയുന്നു:
 
ഗീബത്ത് കടത്തെക്കാളും കഠിനതരമാണ്. കടം വീട്ടാനാകും; ഗീബത്ത് വീട്ടാനാവില്ല.
 
(അബൂ നുഐം | ഹിൽയത്തുൽ ഔലിയാ)

- ​അബൂ ത്വാരിഖ് സുബൈര്‍
​
​قال الإمام سُفْيَانُ بنُ عُيَيْنَةَ رَحِمَهُ اللهُ
الغيبة أشَدُّ من الدَّيْنِ، الدَّيْنُ يُقْضى، والغيبة لا تُقضى
حلية الأولياء لأبي نعيم الأصفهاني
 
Download Poster
0 Comments

അറിവ് മുമ്പ് സത്യസന്ധത

30/8/2024

0 Comments

 
Picture
കേരളത്തിൽ റാഫിളികൾക്ക് എത്ര മഹല്ല് പള്ളികളുണ്ട് ?!

ഇമാം ഔസാഈ رحمه الله പറയുന്നു:
അറിവ് പഠിക്കുന്നതിനു മുമ്പ് നീ സത്യസന്ധത പഠിക്കൂ
(ഖത്വീബുൽ ബഗ്‌ദാദി അൽജാമിഇൽ രേഖപ്പെടുത്തിയത്)

- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌

 قال الإمام الأوزاعي رَحِمَهُ اللهُ -  تعلم الصدق قبل أن تتعلم العلم
 الجامع للخطيب البغدادي
Download Poster
0 Comments

ചുഴലിയുടെ കൂട്ടത്തക്ഫീർ

30/8/2024

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
- 1 -
സമസ്‌തക്കാർ അശ്അരീ-സൂഫികളാണ്, ശിയാക്കളല്ല. ശിയാക്ക-ളിലുള്ള ഏതെങ്കിലും തെറ്റുകൾ സമസ്‌തക്കാരിലുണ്ടെങ്കിൽ അതിന്റെ പേരിൽ അവരെ ശിയാക്കൾ എന്ന് മുദ്രകുത്തുന്നുത് അന്യായമാണ്. ഒരു വ്യക്തിയെയോ വിഭാഗത്തയോ പിഴച്ചകക്ഷികളിലൊന്നിൽ ഉൾപ്പെടു-ത്തണമെങ്കിൽ അവരിലെ യുനീക് ആയ പിഴവ് അവനിൽ അല്ലെങ്കിൽ അവരിൽ ഉണ്ടാകണം. ഇവിടെ അങ്ങനെ ഇല്ലല്ലോ.
 
ചുഴലിക്ക് വകതിരിവില്ലാതായോ? അതോ ആട്ടിനെ പട്ടിയാക്കുക-യാണോ? ആദ്യം സമസ്‌തക്കാരെ ശിയാക്കൾ എന്നു വിളിക്കുന്നു. പിന്നെ, അവരിലെ ഏറ്റവും പിഴച്ച വിഭാഗമായ റാഫിളികളുടെ കാര്യത്തിൽ വന്ന തക്ഫീറിന്റെ വിധി അവരിൽ ചില വിഭാഗങ്ങളുടെ മേൽ ചാർത്തി തല്ലിക്കൊല്ലുന്നു. ആ തക്ഫീറിന്റെ വിധി റാഫിളികൾ-ക്കല്ലാതെ മറ്റു ശിയാക്കൾക്കു പോലും ബാധകമല്ലെന്നതാണ് സത്യം. പിന്നെ അത് എങ്ങനെ സമസ്‌തയിൽപെട്ടവരെ കാഫിറാക്കാൻ ഉപയോഗിക്കും?!
 
- 2 -
സമസ്‌തക്കാർ കാഫിറുകളല്ല, അഹ്‌ലുൽ ഖിബ്‌ലഃയിൽപെട്ട അശ്അരി-സൂഫികളാണ്. അവരെ മൊത്തത്തിൽ കാഫിറാക്കി ആരും ഇതുവരെ ഇസ്‌ലാമിനു പുറത്തു നിർത്തിയിട്ടില്ല. അവർ ശഹാദത്ത് ചൊല്ലിയവരും മുസ്‌ലിംകളായി അറിയപ്പെടുന്നവരുമാണ്. അവരിൽ ചിലർ ശിർക്കൻ വിശ്വാസങ്ങളും പ്രവർത്തനങ്ങളും അനുവർത്തിക്കുന്നത് مُتَأَوِّلِينَ ആയിട്ടാണ്; അഥവാ വ്യാഖ്യാനത്തിന്റെ മറവിലാണ് അവർ വ്യതിചലിച്ചു പോയതെന്നു സാരം. അവരെ സത്യം പഠിപ്പിക്കുകയും തിരുത്തു-കയുമാണ് വേണ്ടത്. അവരിൽ കാഫിറാക്കേണ്ട വ്യക്തികളുണ്ടെങ്കിൽ വ്യക്തിയധിഷ്ഠിതമായ നിലയിൽ, നിബന്ധനകൾ പൂർത്തീകരിച്ചു കൊണ്ട്, ആ വ്യക്തികളെ മത്രമേ കാഫിറാക്കാവൂ. അല്ലാതെ, അശ്അരീ-സൂഫികളെയോ, അവരിൽപെട്ട സമസ്‌തക്കാരെയോ, അവരിൽ ഏതെങ്കിലും വിഭാഗങ്ങളെയോ കൂട്ടത്തക്ഫീർ നടത്താവതല്ല. അങ്ങനെ ആർ വാദിച്ചാലും അവർക്ക് അതിനുള്ള തെളിവ് ഹാജരാക്കാനാവില്ല.
 
- 3 -
റാഫിളികൾ മുസ്‌ലിംകളല്ല, ജഹ്‌മികൾ മുസ്‌ലിംകളല്ല എന്നൊക്കെ പണ്ഡിതന്മാർ പറയുമ്പോൾ ആ വിഭാഗവുമായി ചേർന്നു നിൽക്കുന്ന ഓരോ വ്യക്തിയും കാഫിറാണ്, ഓരോ വിഭാഗവും കാഫിറാണ് എന്നല്ല അർത്ഥമാക്കുന്നത്. മറിച്ച്, റാഫിളീ ചിന്താഗതി കുഫ്റാണ്, ജഹ്‌മീ ചിന്താഗതി കുഫ്റാണ് എന്നു മാത്രമാണ് അർത്ഥമാക്കുന്നത്. അത് തത്വത്തിൽ തക്ഫീർ മുത്വ്‌ലഖായിട്ടാണ് പരിഗണിക്കുക. അതു വെച്ച് അവരിലേക്ക് ചേർന്നു നിൽക്കുന്ന ഓരോ വ്യക്തിയെയും കാഫിർ, ഓരോ വിഭാഗത്തെയും കാഫിർ എന്ന് അറിവും വെളിവുമുള്ള ഒരാളും പറയില്ല. തക്ഫീറിന്റെ മസ്അലഃ പഠിക്കാത്ത റുവൈബിളമാർ മാത്രമേ അങ്ങനെ വാദിക്കുകയുള്ളു. റുവൈബിളമാരായതു കൊണ്ടു കൂടിയാണ് ഇത് എത്ര തവണ പറഞ്ഞു കൊടുത്തിട്ടും അവർക്ക് മനസ്സിലാകാത്തതും.
 
- 4 -
പണ്ഡിതന്മാർ റാഫിളിയ്യത്തിനെതിരിൽ പറഞ്ഞ തക്ഫീർ മുത്വ‌്‌ലഖ് പിടിച്ചാണ് റാഫിളികളല്ലാത്ത, സമസ്‌തക്കാരിൽപെട്ട ചില സമൂഹ-ങ്ങളെ, ചുഴലിയും തോഴരും കൂട്ടത്തക്ഫീർ നടത്തുന്നത്. ഇവിടെ ഗുരുതരമായ രണ്ടു പ്രശ്‌നങ്ങളുണ്ട്:
 
ഒന്ന്: സമസ്‌തക്കാരെ ആദ്യം ശിയാക്കളാക്കി മുദ്രകുത്തി. പിന്നീട്, അവരിലെ റാഫിളികളെ കുറിച്ച് മാത്രം പറയപ്പെട്ട തക്ഫീർ ഇവരുടെ മേൽ ചാർത്തി. ഇത് ഗുരുതരരമായ പിഴവും അന്യായവുമാണ്. സുന്നത്തിന്റെ വാഹകർ ഇബ്‌നു തൈമിയ്യഃ رحمه الله പറഞ്ഞതു പോലെ, أعلم الناس بالحق وأرحم الناس بالخلق - അല്ലാഹുവിനെയും അവന്റെ ദീനിനെയും കൃത്യമായി അറിയുന്നവരും ജനങ്ങളോട് ഏറ്റവും കൂടുതൽ കരുണ കാണിക്കുന്നവരുമാ-യിരിക്കണം. സമസ്‌തക്കാരായാലും, അവരെക്കാളും പിഴച്ചവരോ, സാക്ഷാൽ ജൂതന്മാമാരോ, പാഗൻ മുശ്‌രിക്കുകളോ ആരായി-രുന്നാലും അവരോട് അന്യായം കാണിക്കാൻ ഒരു മുസ്‌ലിമിന് പറ്റില്ല. സമസ്‌തക്കാരെ ശിയാക്കളാക്കി മുദ്രയടിക്കുന്നതും, റാഫിളികൾ-ക്കെതിരിൽ പറയപ്പെട്ട തക്ഫീർ പിടിച്ച് അവരെ കാഫിറാക്കുന്നതും കൊടും പാതകമാണ്. അത് പ്രസംഗത്തിന് ഏരിവും പുളിയും കൂട്ടാൻ പറ്റുമായിരിക്കും. ആളും പിരിവും കൂടിക്കിട്ടുമായിരിക്കും. മിതമായി, സത്യം മാത്രം പറഞ്ഞാൽ കേൾക്കാൻ ആളെ കിട്ടാത്ത സ്ഥിതിയുണ്ടാ-യിരിക്കാം. അതെല്ലാം വേറെക്കാര്യം. പക്ഷെ, ഈ തക്ഫീർ വസ്തുതക്ക് നിരക്കുകയില്ലെന്നു മാത്രമല്ല, അത് ആരോപണം നടത്തി-യവരിലേക്ക് തിരിച്ചടിക്കുക കൂടി ചെയ്യും. അതാണു സത്യം. അഭീഷ്ടം
(هَوَى) തലക്കു പിടിച്ചവർക്കാർക്കും ഇത് ദഹിച്ചുകൊള്ളണമെന്നില്ല —അല്ലാഹുവിന്റെ പ്രത്യേകമായ കാരുണ്യം ലഭിച്ചാലല്ലാതെ.
 
രണ്ട്: അശ്അരീ-സൂഫികളിൽപെട്ട സമസ്‌ത വിഭാഗത്തെ കുറിച്ച്, ശിയാക്കളിലെ റാഫിളീ വിഭാഗത്തെ പോലെ, അല്ലെങ്കിൽ ഖദരികളിലെ ജഹ്‌മികളെ പോലെ, തക്ഫീർ പറയപ്പെട്ടിട്ടില്ല. ഇക്കാര്യം ചുഴലിക്കറിയില്ലായിരിക്കാം. അല്ലെങ്കിൽ സൗകര്യപൂർവ്വം അത് മറച്ചുവെച്ചു എന്നു പറയേണ്ടി വരും. ഇനി അങ്ങനെ തക്ഫീർ പറയപ്പെട്ടാൽ പോലും അവരുമായി ചേർന്നു നിൽക്കുന്ന വ്യക്തികളെയോ വിഭാഗങ്ങളെയോ കൂട്ടമായി, വകതിരിവില്ലാതെ കാഫിറാക്കാൻ അത് തെളിവാകുകയില്ല; അത് തക്ഫീർ മുത്വ്‌ലഖ് മാത്രമാണ്. അഥവാ, ആ ചിന്താഗതി കുഫ്റാണ്, ആ ചിന്താഗതി സ്വീകരിക്കുന്നവൻ കാഫിറാണ് എന്ന് പറയാനേ അതുകൊണ്ട് നിവൃത്തിയുള്ളു. ഈ അറിവോ വകതിരിവോ ഇല്ലാതെ, ചുഴലി സമസ്‌തക്കാരിൽ ചില വിഭാഗങ്ങളെ കൂട്ടത്തക്ഫീർ നടത്തി, മഹല്ലു പള്ളികളെ അമ്പലങ്ങളാക്കി, ഇമാമുകളെ പൂജാരികളാക്കി... ഇയാൾക്കറിയുമോ, ജഹ്‌മികളെയോ റാഫിളികളെയോ പോലും കൂട്ടത്തക്ഫീർ നടത്താൻ പാടില്ലെന്ന്? എന്നിട്ടല്ലേ സമസ്‌തക്കാരെ! ഒരു സമൂഹത്തിൽ പലതരം ആളുകളുണ്ടാകും. അവരിൽ നേതാക്കന്മാരുണ്ടാകും, വിവരസ്ഥരുണ്ടാകും, അറിവില്ലാത്തവ-രുണ്ടാകും, അന്ധമായി അനുകരിക്കുന്ന അനുയായികളുണ്ടാകും... എല്ലാവർക്കും ഒരു വിധിയല്ല. ഓരോരുത്തരുടെയും അവസ്ഥക്ക-നുസരിച്ച് വിധി മാറും. അതു കൊണ്ടാണ് ഖവാരിജുകളുടെ പിന്നിൽനിന്ന് അലി رضي الله عنه വും, ജഹ്‌മികളുടെ പിന്നിൽനിന്ന് ഇമാം അഹ്‌മദ് رحمه الله യും നമസ്‌കരിച്ചത്. ഇമാമായി നിന്ന ആ വ്യക്തിയെ تَكْفِيرُ الْمُعَيَّن (വ്യക്തിയധിഷ്ഠിതമായ തക്ഫീർ) നടത്താത്തിടത്തോളം അയാൾ ജഹ്‌മിയാണ്, ജഹ്‌മികൾ കാഫിറുകളാണ്, അയാളെ തുടർന്നു നമസ്‌കരിക്കരുത്, അയാൾ കാഫിറാണ് എന്ന നിലപാട് സലഫുകളാരും കൈകൊള്ളാതിരുന്നത്. മഹാന്മാരായ ഇമാമു-കളുടെ മൻഹജ് അറിയാത്തതു കൊണ്ടാണ് റുവൈബിളമാർ മറിച്ച് വാദിക്കുന്നത്. അതു കൊണ്ടാണ് തന്നിഷ്ടം തലക്കു പിടിച്ച ചിലർ അതിന് കുഴലൂതുന്നത്.
 
അവരിൽ തക്ഫീർ ചെയ്യപ്പെടേണ്ട വ്യക്തികളുണ്ടാകാം. സി.എമ്മിനെ റബ്ബാക്കുന്നവരെ പോലുള്ളവർ ഉദാഹരണം. അപ്പോൾ, ആ വ്യക്തികളെ നിർണ്ണയിച്ച് تَكْفِيرُ الْمُعَيَّن (വ്യക്തിയധിഷ്ഠിതമായ തക്ഫീർ) നടത്തണം. അതിന് നിബന്ധനകളുണ്ട്. അവ പൂർത്തീകരിക്കണം. പ്രതിബന്ധങ്ങൾ നീങ്ങണം. നടപടികൾ പാലിക്കണം. അല്ലാതെ കാടടച്ചുള്ള വെടിയാ-യിരിക്കരുത് തക്ഫീർ.
 
- 5 -
ശിർക്കിനെയും കുഫ്റിനെയും സംബന്ധിച്ച താക്കീതിന്റെ വചനങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ അത് അയാളെ കാഫിറാക്കലല്ല. ഉദാഹരണമായി, ഹുനൈൻ യുദ്ധത്തിനു പോകുന്ന യോദ്ധാക്കളിൽ ചിലർ, മുശ്‌രിക്കുകൾക്ക് അനുഗ്രഹം തേടാൻ വൃക്ഷമുള്ളതു പോലെ ഞങ്ങൾക്കും ഒരു വൃക്ഷം നിശ്ചയിച്ചു തരണം എന്ന് ആവശ്യപ്പെട്ടപ്പോൾ അവരോട് നബി صلى الله عليه وسلم പറഞ്ഞത് ഇങ്ങനെയാണ്:  “ « ഇവര്‍ക്ക് (കൺകാണുന്ന) ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ നിശ്ചയിച്ചു തരൂ » (അഅ്റാഫ് 138) എന്ന് ഇസ്‌റാഈല്യർ മൂസാ عليه السلام നോട് പറഞ്ഞതു പോലെയാണ് നിങ്ങൾ ഇപ്പറഞ്ഞത്. ” അതിനർത്ഥം അവിടുന്ന് ആ യോദ്ധാക്കളെ കാഫിറാക്കി എന്നല്ല. അത് താക്കീതാണ്, താക്കീത് കടുപ്പിച്ചതാണ്.
 
- 6 -
കാഫിറല്ലാത്ത ഒരാളെ കുറിച്ച് ആരെങ്കിലും കുഫ്ർ ആരോപിച്ചാൽ, അത് ആരോപിച്ചവനിലേക്ക് തിരിച്ചടിക്കും എന്നാണ് ഹദീസിലുള്ളത്. ഇത് താക്കീതാണ്, താക്കീത് കടുപ്പിച്ചതാണ്. ഇതു പറഞ്ഞ് ഏതെങ്കിലും എളമക്കാരായ റുവൈബിളമാർ ചുഴലിയെയോ അതു പോലുള്ളവ-രെയോ കാഫിറാക്കാൻ മുതിർന്നാൽ അതും തെറ്റായ തക്ഫീറാണ്.
 
- 7 -
ഇസ്‌ലാമിനെ റദ്ദു ചെയ്യുന്ന പത്തു കാര്യങ്ങളിൽ ഒന്ന്, മുശ്‌രിക്കുകളെ കാഫിറാക്കാതിരിക്കുകയോ അവരുടെ കുഫ്റിൽ സംശയം തോന്നു-കയോ, അവരുടെ പക്ഷം ശരിവെക്കുകയോ ചെയ്യുക എന്നതാണ്. ഇതിനർത്ഥം അഹ്‌ലുൽ ഖിബ്‌ലയിൽപെട്ടവരിൽനിന്ന് അറിവില്ലായ്‌മ കൊണ്ടോ, വ്യാഖ്യാനങ്ങളിൽ കുടുങ്ങി പോയതു കൊണ്ടോ ശിർക്കൻ പ്രവർത്തനം സംഭവിച്ചാൽ അവരെ കാഫിറാക്കൽ നിർബ്ബന്ധമാ-ണെന്നല്ല. അങ്ങനെ തക്ഫീർ ചെയ്യാത്തവൻ കാഫിറാകും എന്നുമല്ല. അത് അഹ്‌ലുൽ ഖിബ്‌ലയിൽ പെടാത്തവരുടെ കാര്യത്തെ കുറിച്ചാണ് പറയുന്നത്.
 
• • •
 
ചുരുക്കത്തിൽ, ചുഴലിയും സമാന ചിന്താഗതിക്കാരും പണ്ഡിതന്മാർ തക്ഫീർ ചെയ്യാത്ത അശ്അരീ സൂഫികളായ സമസ്‌തക്കാരെ അഹ്‌ലുൽ ഖിബ്‌ലയിൽനിന്ന് വെട്ടി, വകതിരിവില്ലാതെ അവരിലെ ചില വിഭാഗങ്ങളെ സമൂഹികമായി കൂട്ടത്തക്ഫീർ നടത്തുകയാണ് ചെയ്യുന്നത്. തക്ഫീർ വിഷയം വളരെ ഗൗരവതരമാണ്. അതിനാൽ ഖുർആനിൽ പറഞ്ഞതു പോലെ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ കുറ്റകരമായ ദുരഭിമാനം അവരെ പിടികൂടുകയാണ് ചെയ്യുക. (ബഖറഃ 206) കേൾക്കാനും തിരുത്താനും അവർ സന്നദ്ധരാവില്ല. ആയതിനാൽ ഫിത്‌നഃയിലേക്ക് പോകാതിരിക്കാൻ നാം കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുക, അല്ലാഹുവിനോട് ദുആ ചെയ്യുക.
 
— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്  (@zubairmankada)
24 സഫർ 1446 / 30 ആഗസ്റ്റ് 2024
0 Comments

നല്ലവരോടൊപ്പം സഹവസിക്കുക

30/8/2024

0 Comments

 
Picture

قَالَ يُوسُفُ بْنُ أَسْبَاطِ رَحِمَهُ اللهُ
 كان أبي قدريا وأخوالي روافض فأنقذني الله بسفيان الثوري
 اللالكائي في شرح أصول اعتقاد أهل السنة والجماعة
യൂസുഫ് ബിൻ അസ്ബാത്വ് رَحِمَهُ اللهُ പറയുന്നു:
 
എന്റെ പിതാവ് ഖദർ നിഷേധിയായിരുന്നു; അമ്മാവന്മാർ റാഫിളികളും. എന്നിട്ട് അല്ലാഹു എന്നെ സുഫ്‌യാൻ അൽഥൗരിയെ മുഖേന രക്ഷപ്പെടുത്തി.

(ലാലകാഈ | ശർഹു ഉസ്വൂലി ഇഅ്തിഖാദി അഹ്ല‌ിസ്സുന്നഃ വൽജമാഅഃ)

- ​അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌
​

Download Poster
0 Comments

ഹുദൈഫ رضي الله عنهയുടെ ഫിത്നഃ വിവരണം

29/8/2024

0 Comments

 
Picture
 
قال حذيفة بن اليمان رضي الله عنه: ما تضرك الفتنة ما عرفت دينك، إنما الفتنة إذا اشتبه عليك الحق والباطل فلم تدر أيهما تتبع، فتلك الفتنة. [ابن أبي شيبة في مصنفه ]
​
ഹുദൈഫ رضي الله عنه പറയുന്നു:

നിന്റെ ദീൻ നിനക്ക് അറിയുന്നിടത്തോളം കാലം ഫിത്നഃ നിനക്ക് ദോഷം വരുത്തില്ല. സത്യവും അസത്യവും വേർതിരിക്കാനാവാതെ നീ ആശയക്കുഴപ്പത്തിലാവുകയും ഏതു പിന്തുടരണമെന്ന് അറിയാതിരിക്കുകയും ചെയ്യുന്നതാണ് ഫിത്നഃ. അതു തന്നെയാണ് ഫിത്നഃ.

(ഇബ്നു അബീ ശൈബഃ മുസ്വന്നഫിൽ ഉദ്ധരിച്ചത്)

Download Poster
0 Comments

പാപം ചെയ്താല്‍...

24/8/2024

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
ഇന്ന് ആർക്കും ഒന്നും ഒരു പ്രശ്‌നമേയല്ല. എല്ലാവരും എല്ലായിടത്തുമുണ്ട്. ശീതരക്തവും കഠിനഹൃദയവുമായിട്ടാണ് ഓരോരുത്തരും ജീവിക്കുന്നത്. ഏത് കുറ്റകൃത്യവും എപ്പോൾ വേണമെങ്കിലും നിസ്സങ്കോചം ചെയ്യാനുള്ള ചങ്കൂറ്റം. അത് കുറ്റബോധമോ മനഃസാക്ഷിക്കുത്തോ ഉളവാക്കുന്നില്ല. മറിച്ച് ഹീറോയിസമായിട്ടാണ് ഇന്നതിനെ കണക്കാക്കുന്നത്. മോശമായി ജീവിക്കുന്നവർ മാത്രമല്ല, നല്ല നിലയിൽ ദീനിയായി ജീവിക്കുന്നവർ പോലും അങ്ങനെയാണ്. പാപമല്ലേ, അത് അല്ലാഹുവിന് പൊറുക്കാ-വുന്നതല്ലേയുള്ളു! അത് അവിടെ എത്തിയിട്ടല്ലേ, അപ്പോൾ നോക്കാം! ഇതാണ് മനോഭാവം!! ഇവരെക്കാൾ വലിയ വഞ്ചിതർ വേറെയുണ്ടോ? അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് എത്രമാത്രം നിർഭയരാണവർ! നമസ്‌കാരം പാഴാക്കുക, പലിശയിടപാട് നടത്തുക, കളവ് പറയുക, ലഹരിയും മയക്കുമരുന്നും ഉപയോഗിക്കുക, കുത്തഴിഞ്ഞ മാരകമായ ലൈംഗിക ജീവിതം നയിക്കുക, ലക്കും ലഗാനുമില്ലാതെ അഴിഞ്ഞാടുക... ഇവയൊക്കെയെന്ത്, വെറും തെറ്റുകൾ മാത്രമല്ലേ?! അതിവിടെ എല്ലാ-വരും ചെയ്യുന്നതല്ലേ? ഇന്ന് അതിനൊന്നും ആരം ഒരു രോമത്തിന്റെ വിലപോലും കൽപിക്കുന്നില്ല.

 عَنْ أَنَسٍ رضي الله عنه قَالَ: إِنَّكُمْ لَتَعْمَلُونَ أَعْمَالًا، هِيَ أَدَقُّ فِي أَعْيُنِكُمْ مِنَ الشَّعَرِ، إِنْ كُنَّا لَنَعُدُّهَا عَلَى عَهْدِ النَّبِيِّ ﷺ مِنَ الْمُوبِقَاتِ
[البخاري في صحيحه]
« അനസ് رضي الله عنه പറയുന്നു: "നിങ്ങൾ ചില കാര്യങ്ങൾ ചെയ്യുന്നു. അവ നിങ്ങളുടെ ദൃഷ്ടിയിൽ രോമത്തെക്കാളും നിസ്സാരമാണ്. എന്നാൽ നബി ﷺ യുടെ കാലത്ത് ഞങ്ങൾ അവയെ വിനാശകരമായ മഹാ-പാപമായിട്ടാണ് ഗണിച്ചിരുന്നത്." » (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

​പറഞ്ഞില്ലെന്നോ, അറിഞ്ഞില്ലെന്നോ വരരുത്. കാര്യം അത്ര നിസ്സാര-മല്ല. കാലേകൂട്ടി സൂക്ഷിച്ചില്ലെങ്കിൽ എല്ലാം കൈവിട്ട് പോകും. പിന്നെ വിലപിച്ചിട്ടു കാര്യമുണ്ടാവില്ല. നബി ﷺ എത്ര ഗൗരവത്തോടെ-യാണ് പാപങ്ങളെ കുറിച്ച് താക്കീത് നൽകുന്നത്:

وعن ثوبان رضي الله عنه عن النبيِّ ﷺ أنَّه قال: لأَعْلَمنَّ أقواماً مِنْ أمَّتي يأتونَ يومَ القِيامَةِ بأعْمالٍ أمثالِ جبال تِهامَةَ بَيْضاءَ، فيجعَلُها الله هَباءً مَنْثوراً،  قال ثَوْبانُ: يا رسولَ الله! صِفْهُم لنا، جَلِّهم لنا، لا نكونُ منهم ونحن لا نَعْلَمُ،  قال: أمَا إنَّهم إخْوانكم، ومِنْ جِلْدَتِكم، ويأخذون مِن الليْلِ كما تأخذونَ، ولكنَّهم قومٌ إذا خَلَوْا بِمحارِم الله انْتَهكُوها. [ابن ماجه في سننه وصححه الألباني]

« ഥൗബാൻ رضي الله عنه നിവേദനം. നബി ﷺ പറയുന്നു: "എന്റെ സമുദായത്തിൽപെട്ട ചില വിഭാഗങ്ങളെ എനിക്കറിയാം. തിഹാമയിലെ മാമലകൾ പോലെ വെളുത്തു തെളിഞ്ഞ കർമ്മങ്ങളുമായി അവർ അന്ത്യനാളിൽ വരും. പക്ഷെ, അല്ലാഹു അവയെ കാറ്റിൽ പറന്നു പോകുന്ന ധൂളികളാക്കി മാറ്റും." ഥൗബാൻ പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരേ, അവരെ കുറിച്ച് ഞങ്ങൾക്ക് വർണ്ണിച്ച് തരൂ, അവരെ ഞങ്ങൾക്ക് വ്യക്തമാക്കിത്തരൂ, അറിയാതെ ഞങ്ങളവരിൽ പെട്ടുപോകാതിരിക്കാ-നാണ്." അവിടുന്ന് പറഞ്ഞു: "അവർ നിങ്ങളുടെ സഹോദരന്മാരാണ്, നിങ്ങളുടെ സ്വന്തം വർഗ്ഗത്തിൽപെട്ടവരാണ്. രാവുകളിൽ നിങ്ങളെ പോലെ സമയമെടുത്ത് ഇബാദത്ത് ചെയ്‌തിരുന്നവരുമാണ്. പക്ഷെ, അല്ലാഹു വിലക്കിയ കാര്യങ്ങളുമായി അവർ തനിച്ചായാൽ അത് ലംഘിക്കുന്ന വിഭാഗമാണവർ." »
(ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്)
 
എവിടെയോ പിഴച്ചിരിക്കുന്നു. മൗഢ്യത്തിന്റെയും ആത്മവഞ്ചനയുടെയും പുറംതോട് പൊട്ടിക്കാൻ സമയമായരിക്കുന്നു. നാം ആരോ ആണ്, എവിടെയോ എത്തിയിരിക്കുന്നു, ഇതൊന്നും നമുക്കുള്ളതല്ല എന്നാണ് കരുതുന്നതെങ്കിൽ തെറ്റി. ഓർക്കുക, ഒരു വാക്കു മതി, എല്ലാം തകരാൻ!

عن أبي هريرة  أنه سمع رسول الله  ﷺ  يقول: إن العبد ليتكلم بالكلمة ما يتبين فيها، يزل بها في النار أبعد ما بين المشرق والمغرب
[أخرجه أحمد وصححه الألباني]
 
« അബൂ ഹുറയ്റഃ رضي الله عنه നിവേദനം. നബി ﷺ പറയുന്നു: "അടിയനായ മനുഷ്യൻ ഒരു വാക്ക് ഉച്ചരിച്ചെന്നു വരും. അതിൽ അയാൾക്ക് വ്യക്തതയുണ്ടാവില്ല. അതു മുഖേന ഉദയാസ്‌തമയ സ്ഥാനങ്ങളെക്കാൾ നരകത്തന്റെ വിദൂരതകളിലേക്ക് അയാൾ വീഴും." »
(അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)
 
— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
 1 8 സഫർ 1446 / 24 ആഗസ്റ്റ് 2024
0 Comments

അന്നേ പറഞ്ഞു, കാഫിറാക്കുന്നത് സൂക്ഷിക്കണം !!

22/8/2024

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
ചുഴലി അബ്ദുല്ല മുസ്ല്യാർ ഈയിടെ നടത്തിയ ഒരു പ്രസംഗത്തിൽ സുന്നികളെ പഴുതടച്ച് കാഫിറാക്കുന്നു: അവർ മുസ്‌ലിംകളല്ല, മഹല്ല് പള്ളികളിൽ കയറി അവിടുത്തെ ഇമാമുകളെ തുടർന്ന് നമസ്‌കരിക്കാൻ പറ്റുകയില്ല, ഖുത്വ്‌ബിയ്യത്ത് കഴിക്കുന്ന പള്ളി അമ്പലമാണ്.. അദ്ദേഹം അങ്ങനെ ആണയിടുകയാണ്. തക്ഫീറിന്റെ ഈ കാളകൂടവിഷം നേരത്തെ ഒരു സ്വലാഹിയും, ഇപ്പോൾ അയാളുടെ അനന്തരവന്മാരായി നടക്കുന്ന ചില റുവൈബിളമാരും ചീറ്റിക്കൊണ്ടിരുന്നതാണ്. ക്രൗഡ് പുള്ളറായ ചുഴലിയെ 'കയ്‌ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ' എന്ന നിലയിൽ കേ.ന.മു. കിടന്ന് പരുങ്ങുകയാണ്. പൊതു രംഗത്തുള്ള ചിലർ ഇതുമൂലം ഇസ്‌ലാമിനെ തെറ്റിദ്ധരിക്കുകയും സലഫിയ്യത്തിനെ പ്രതിചേർക്കുകയും ചെയ്യുന്നിടത്താണ് കാര്യം എത്തി നിൽക്കുന്നത്.
 
ചുഴലി അബ്ദുല്ല മുസ്ല്യാർ! നിങ്ങൾ ഒന്നുകിൽ ദീൻ ശരിയായ വിധത്തിൽ പഠിക്കണം. പഠിച്ചത് പ്രാവർത്തികമാക്കണം. എന്നിട്ടു വേണം പ്രബോധനത്തിന് ഇറങ്ങാൻ. അറിവിന്റെയും രേഖയുടെയും അടിസ്ഥാനത്തിലല്ലാതെ നിങ്ങൾ നടത്തുന്ന അധികപ്രസംഗം ഉടനടി നിർത്തണം.
​

തക്ഫീർ വളരെ സങ്കീർണ്ണമായ മസ്അലയാണ്. വിവരസ്ഥർ വരെ കാലിടറിപ്പോകുന്ന അപകടകരമായ രംഗമാണത്. അത്തരം പ്രശ്‌നങ്ങളാണോ വിവരവും രേഖയുമില്ലാതെ, ലാഘവത്തോടെ നിങ്ങൾ കൈകാര്യം ചെയ്യുന്നത്?! സമാനമായ സാഹചര്യത്തിൽ നബി ﷺ ഉയർത്തിയ ഒരു ചോദ്യം ഞാൻ നിങ്ങളോട് ആവർത്തിക്കുന്നു:
​
قتلوه، قاتلهم الله؛ ألا سألوا إذ لم يعلموا؟ فإنما شفاءُ العِيِّ السؤال! [الألباني في صحيح سنن أبي داود]
«അവർ അദ്ദേഹത്തെ കൊലപ്പെടുത്തി, അവരിൽ അല്ലാഹുവിന്റെ കോപം ഭവിക്കട്ടെ! അറിയുമായിരുന്നില്ലെങ്കിൽ അവർക്ക് ചോദിക്കാ-മായിരുന്നില്ലേ? പൊട്ടത്തരത്തിന് ചോദിച്ചു മനസ്സിലാക്കുക മാത്രമേ പ്രതിവിധിയുള്ളു.»
(അൽബാനി സ്വഹീഹു സുനനി അബീദാവൂദിൽ ഉൾപ്പെടുത്തിയത്)
 
സംഘടന തിന്മയാണ്. അതിലുള്ള വ്യക്തികളിൽ നന്മയുടെ അംശമു-ണ്ടായിരിക്കും. പക്ഷെ സംഘടനാ പ്ലാറ്റ്ഫോം അവരുടെ നന്മകൾ അധഃകരിക്കാനും തിന്മകൾ ക്രോഡീകരിക്കാനുമുള്ള വേദിയാണ്. ആളെക്കൂട്ടൽ നാടകവും പ്രശസ്‌തിയുടെ ഭ്രാന്തുമായി നടക്കുന്ന കേ.ന.മു. വിന് ഇത്തരം വിനാശകരമായ പാപങ്ങൾക്ക് തടയിടാനോ തിരുത്താനോ കഴിയില്ല എന്നറിയാം. എന്നാലും ചോദിക്കുകയാണ്:
​

أَلَيْسَ مِنكُمْ رَجُلٌ رَّشِيدٌ - هود ٧٨
«നിങ്ങളിൽ തന്റേടമുള്ള ഒരാളുമില്ലാതായോ?» (ഹൂദ് 78)
അല്പബുദ്ധിയും കുയുക്തിയും കുതർക്കവും മാത്രം കൈമുതലാക്കി നടക്കുന്ന റുവൈബിളമാരോട് എന്താണു പറയേണ്ടത്; അവർ പറയുന്നവരല്ലേ, കേൾക്കുന്നവരല്ലല്ലോ. നിങ്ങൾ ഒരു കാര്യം ഓർമ്മവെക്കുക!
​

 فَسَتَذْكُرُونَ مَا أَقُولُ لَكُمْ - غافر ٤٤
« ഞാൻ നിങ്ങളോട് പറയുന്ന കാര്യം വഴിയെ നിങ്ങൾ
ഓർക്കേണ്ടി വരിക തന്നെ ചെയ്യും » (ഗാഫിർ 44)
 
നിങ്ങളുടെ അല്പത്തരം എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. അന്ത്യ-നാളിന്റെ ലക്ഷണമായി ഹദീസിൽ വന്നിട്ടുള്ളത് നിങ്ങൾ കേട്ടിട്ടില്ലേ?

وينطق فيها الرويبضة. قيل: وما الرويبضة؟ قال: الرجل التافه يتكلم في أمر العامة
[الألباني في الصحيحة]
« അന്ന് റുവൈബിളമാർ സംസാരിക്കും. ആരാണ് റുവൈബിളഃ എന്ന് ചോദിക്കപ്പെട്ടു. നബി ﷺ​ പറഞ്ഞു: പൊതുകാര്യത്തിൽ ഇടപെട്ടു സംസാരിക്കുന്ന അന്തസ്സാരശൂന്യനായ അല്പൻ തന്നെ! »
(അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്)
 
കേൾക്കാത്തതു കൊണ്ടല്ല. ഇത് നമ്മെക്കുറിച്ചല്ല, മറ്റാരെയോ സംബ-ന്ധിച്ചാണ് എന്ന് നിങ്ങളുടെ പിശാചുക്കൾ നിങ്ങൾക്ക് ഓതിത്തരുന്നതു കൊണ്ടാണോ മതപരമായും സാമൂഹികമായും ഗുരുതരമായ പ്രത്യാഘാ-തങ്ങളുണ്ടാക്കുന്ന ഇത്തരം വിഷയങ്ങളിൽ നിങ്ങൾ നാവിട്ടടിക്കുന്നത്?! സങ്കടകരമാണെങ്കിലും പറയാതെ വയ്യ, നിങ്ങൾക്ക് പണ്ഡിതന്മാരെ അറിയില്ല. അവരെ വായിക്കാനുള്ള ത്രാണിയുമില്ല. നിങ്ങൾക്ക് വേഷം കെട്ടിയാടാനേ അറിയൂ. നിങ്ങളുടെ അല്പത്തരം മൂലം മുസ്‌ലിം ലോക-ത്തെ മഹാരഥന്മാരായ പണ്ഡിതന്മാർ വരെ തെറ്റിദ്ധരിക്കപ്പെട്ടില്ലേ?"
 
ശ്രീ. എം.പി. പ്രശാന്ത്, പണ്ഡിതന്മാരെ അറിയാത്ത, അവരെ ശരിയാം വിധം വായിക്കാനറിയാത്ത, ഈ അല്പന്മാരുടെ നരേറ്റീവ് മാത്രം കേട്ട് സാത്വികരായ പണ്ഡിതന്മാരെ സങ്കിസലഫികൾ എന്ന് വിളിക്കരുതേ എന്നൊരപേക്ഷയുണ്ട്, സ്വീകരിക്കുകമല്ലോ?
 
— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 
1 6 സഫർ 1446 / 22 ആഗസ്റ്റ് 2024 ​
0 Comments

വിശ്വാസിക്ക് ലഭിക്കുന്ന സുവിശേഷം

22/8/2024

0 Comments

 
Picture
عن أبي ذر الغفاري (رضي الله عنه) قال : قِيلَ لِرَسُولِ اللّٰهِ ﷺ
أَرَأَيْتَ الرَّجُلَ يَعْمَلُ العَمَلَ مِنَ الخَيْرِ وَيَحْمَدُهُ النَّاسُ عليه ؟
قال : تِلكَ عَاجِلُ بُشْرَى الْمُؤْمِنِ
(رواه مسلم) 
​

അബൂദർ رضي الله عنه നിവേദനം. നബി صلى الله عليه وسلم യോട് ചോദിക്കപ്പെട്ടു:
 
ഒരാൾ പുണ്യകരമായ ഒരു പ്രവൃത്തി ചെയ്തു.
അതിന്റെ പേരിൽ ജനങ്ങൾ അയാളെ സ്‌തുതിച്ചാലോ?
 
അവിടുന്ന് പറഞ്ഞു,
“അത് വിശ്വാസിക്ക് ഇവിടെ കിട്ടുന്ന സുവിശേഷമാണ്."
 
(മുസ്ല‌ിം സ്വഹീഹിൽ ഉദ്ധരിച്ചത്)

- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌ 
Download Poster
0 Comments

ചുഴലിയുടെ കാഫിറാക്കൽ ഇനിയെങ്കിലും തിരുത്തുമോ

22/8/2024

0 Comments

 
Picture
വിവരമില്ലാത്തവൻ ദീൻ പറയരുത്
സംഘടനകൾ വായാടികളെ കയറൂരി വിടരുത്
റുവൈബിളമാർ ഉലമാക്കളെ കുറിച്ച് തെറ്റിദ്ധാരണ പരത്തരുത്


താബിഈവര്യനായ മസ്റൂഖ് നിവേദനം. കിൻദഃയിൽ വെച്ച് ഒരാൾ ദീൻ സംസാരിക്കവെ ഇപ്രകാരം പറഞ്ഞു:

അന്ത്യനാളിൽ ഒരു ധൂമം പുറപ്പെടും. അത് കപടന്മാരുടെ കേൾവിയും കാഴ്ചയും പിടികൂടും. വിശ്വാസിയെ അത് പിടികൂടുന്നത് ജലദോഷ രൂപത്തിലായിരിക്കും."

ഞങ്ങൾ ഭയചകിതരായി. ഞാൻ ഇബ്നു മസ്ഊദ് رحمه الله വിനെ സമീപിച്ചു. ചാരിയിരിക്കുകയായിരുന്ന അദ്ദേഹം കുപിതനായി എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു. 

അറിവുള്ളവൻ സംസാരിക്കട്ടെ. അറിവില്ലാത്തവൻ അല്ലാഹുവിന്നറിയാം എന്നു പറയട്ടെ. തനിക്ക് അറിയാത്ത കാര്യം എനിക്ക് അറിയില്ല എന്നു പറയുന്നത് തീർച്ചയായും അറിവിൽപെട്ടതാണ്. 

(ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

-അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്

Download Poster
0 Comments

വേണേൽ സൂക്ഷിച്ചോ...

21/8/2024

0 Comments

 
Picture
​قال الامام السعدي رحمه الله
إن المعاصي تفسد الأخلاق والأعمال والأرزاق
(تيسير الكريم الرحمن ٢٩١/١)

തെറ്റുകുറ്റങ്ങൾ ദുഷിപ്പിക്കും, നശിപ്പിക്കും സ്വഭാവങ്ങളെ, കർമ്മങ്ങളെ, ജീവിതവിഭവങ്ങളെ..
 
(സഅ്ദി തഫ്സീറിൽ രേഖപ്പെടുത്തിയത്)

- ​അബൂ ത്വാരിഖ് സുബൈര്‍
Download Poster
0 Comments

സുഹ്ദ് – زهد – അഥവാ പരിത്യാഗം എന്നാൽ

20/8/2024

0 Comments

 
Picture
علامة الزهد في الدنيا وفي الناس أن لا تحب ثناء الناس عليك ولا تبالي بمذمتهم  - الفضيل بن عياض رحمه الله – حلية الأولياء

​ഐഹികതയോടും ജനങ്ങളോടുമുള്ള വിരക്തി. അതിന്റെ അടയാളം നിന്നെ ജനങ്ങൾ പ്രശംസിക്കുന്നത് നീ ഇഷ്ടപ്പെടാതിരിക്കലാണ്; അവരുടെ വിമർശനങ്ങൾ നീ വിലവെക്കാതിരിക്കലുമാണ്.

(ഖാദി ഇയാദ് رحمه الله പറഞ്ഞതായി ഹില് യഃയിൽ ഉദ്ധരിച്ചത്)

മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
Download Poster
0 Comments

രാപ്പകലുകള്‍ എത്തുന്നിടത്തോളം ഇസ്‌ലാം എത്തിച്ചേരും

15/8/2024

0 Comments

 
ولو كره الكافرون ليبلغن هذا الأمر ما بلغ الليل والنهار ولا يترك الله بيت مدر ولا وبر إلا أدخله الله هذا الدين بعز عزيز أو بذل ذليل عزا يعز الله به الإسلام وذلا يذل به الكفر
 الألباني في الصحيحة
 
രാപ്പകലുകൾ എത്തുന്നിടത്തൊക്കെ ഈ സന്ദേശം ചെന്നെത്തുക തന്നെ ചെയ്യും. മൺകട്ട കൊണ്ടുള്ള ചെറ്റക്കുടിലുകളാകട്ടെ, രോമാലംകൃതമായ രമ്യഹർമ്യങ്ങളാകട്ടെ, ഒന്നിനെയും അവിടെ ഈ മതത്തെ എത്തിച്ചിട്ടല്ലാതെ അല്ലാഹു വിട്ടുകളയില്ല. ഒന്നുകിൽ ഒരു പ്രതാപശാലിയുടെ പ്രതാപത്തിലൂടെ, അല്ലെങ്കിൽ ഒരു അധമൻ പേറുന്ന നിന്ദ്യതയിലൂടെ. അഥവാ ഇത് സ്വീകരിക്കുന്നവർക്ക് നൽകുന്ന പ്രതാപത്തിലൂടെ; അതു മുഖേന ഇസ്ലാമിന് അല്ലാഹു പ്രതാപമേകുന്നു. അല്ലെങ്കിൽ ഇത് നിരസിക്കുന്നവർക്ക് നല്കുന്ന നിന്ദ്യതയിലൂടെ; അതു മുഖേന അല്ലാഹു അവിശ്വാസത്തെ നിന്ദ്യമാക്കുന്നു

​- ​അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌
0 Comments

ഉറങ്ങുന്നതിനു മുമ്പുള്ള ദുആ

15/8/2024

0 Comments

 
 
اللَّهُمَّ أَسْلَمْتُ وَجْهِي إِلَيْكَ، وَفَوَّضْتُ أَمْرِي إِلَيْكَ، وَأَلْجَأْتُ ظَهْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ، لَا مَلْجَأَ وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ، اللَّهُمَّ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ، وَبِنَبِيِّكَ الَّذِي أَرْسَلْتَ

അല്ലാഹുവേ, നിന്നിലുള്ള പ്രതീക്ഷയാലും നിന്നോടുള്ള ഭയപ്പാടിനാലും ഞാൻ എന്റെ സ്വത്വം നിനക്കു സമർപ്പിച്ചിരിക്കുന്നു, എന്റെ കാര്യം നിന്നെ ഏൽപിച്ചിരിക്കുന്നു, സർവ്വാശ്രയത്തിനായി എന്റെ മുതുക് നിന്നിലേക്ക് ചായ്ച്ചിരിക്കുന്നു. നിന്നിൽനിന്ന് നിന്നിലേക്കല്ലാതെ ഒരു അഭയകേന്ദ്രമോ രക്ഷാസ്ഥാനമോ ഇല്ല. അല്ലാഹുവേ, നീ അവതരിപ്പിച്ച നിന്റെ ഗ്രന്ഥത്തിലും, നീ നിയോഗിച്ച നിന്റെ നബിയിലും ഞാൻ വിശ്വസിച്ചിരിക്കുന്നു.

- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌
0 Comments

നിന്റെ തടി ഖബ്റിൽ വെക്കാനുള്ളതാണ്

14/8/2024

0 Comments

 
Picture
നിന്റെ തടി ഖബ്റിൽ വെക്കാനുള്ളതാണെന്ന് കരുതിക്കോ...
 

وَعُدَّ نَفْسَكَ فِي أَهْلِ الْقُبُورِ
الراوي: ابن عمر رضي الله عنه المحدث : الزرقاني، وصححه الألباني

— ​അബൂ ത്വാരിഖ് സുബൈർ
Download Poster
0 Comments

ജനങ്ങളോട് നന്മ പറഞ്ഞവരും സ്വന്തം കാര്യം മറന്നവരും

14/8/2024

0 Comments

 
Picture
رأيت ليلة أسري بي رجالا تقرض شفاههم بمقاريض من نار، فقلت : يا جبريل من هؤلاء ؟ قال : هؤلاء خطباء من أمتك، يأمرون الناس بالبر وينسون أنفسهم، وهم يتلون الكتاب، أفلا يعقلون؟
​
നിശാപ്രയാണ രാവിൽ, അഗ്നിയാലുള്ള കത്രിക ഉപയോഗിച്ച് ചുണ്ടുകൾ കീറിമുറിക്കുന്ന ഒരു വിഭാഗത്തെ ഞാൻ കണ്ടു. ജിബ്‌രീലിനോട് ഞാൻ ചോദിച്ചു: ഇവർ ആരാണ്? അദ്ദേഹം പറഞ്ഞു: "നിൻ്റെ സമുദായത്തിലെ പ്രസംഗകർ, അവർ ജനങ്ങളോട് നന്മ കല്പിക്കുന്നു, അവർ സ്വന്തം കാര്യം മറന്നുകളയുന്നു! അവർ ഗ്രന്ഥം വായിക്കുന്നവരാണത്രെ!! കാര്യങ്ങൾ മനസ്സിലാകുന്നില്ലേ അവർക്ക്?"

ഉദ്ധരണം: അഹ്‌മദ്, ബഗവി | അൽബാനി : ഹസനായ ഹദീസ്

- ​അബൂ ത്വാരിഖ് സുബൈര്‍
Download Poster
0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക