|
Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم قال العلامة السعدي رحمه ومنها : أن المشاورة تنفي عن العبد العجب والغرور بالنفس، فإن المعظم لنفسه المعجب برأيه لا يكاد يشاور أحدا ولا يلين لمن ينصحه وهذا الخلق رذيل جدا وضرره كبير فالمعجب برأيه لا بد أن يضل ويظنه على هدى لأن خيالات الغرور لا تدع الإنسان ينظر إلى عيوبه فيصلحها، ولا إلى نقصه فيكمله، فعنوان العقل والتواضع كثرة المشاورة وقبول قول الناصحين وعنوان الجهل والغرور الاستبداد ورفض نصح الناصحين [ الرياض الناضرة والحدائق النيرة الزاهرة في العقائد والفنون المتنوعة الفاخرة] അബ്ദുറഹ്മാൻ ബിൻ നാസ്വിർ അസ്സഅ്ദി رحمه الله പറയുന്നു: (കൂടിയാലോചന ഒരു അടിയനിൽ നിന്ന് അഹങ്കാര ത്തെയും ആത്മവഞ്ചനയെയും നിഷ്കാസനം ചെയ്യുന്നു. സ്വയം പൊങ്ങിയും സ്വാഭിപ്രായത്തിൽ പുളകംകൊള്ളു അഹങ്കാരി ഒരാളോടും കൂടിയാലോചി ന്നവനുമായ ക്കാത്തവനും തന്നെ ഉപദേശിക്കുന്നവനോട് സൗമനസ്യ മില്ലാത്തവനുമായി മാറുന്നു. വളരെ നികൃഷ്ടമാണാ സ്വഭാവം. അതിന്റെ ദോഷം വളരെ വലുതും. സ്വാഭിപ്രായത്തിൽ പുളകംകൊള്ളുന്ന അഹങ്കാരി ഉറ പായും വഴിതെറ്റുകയും താൻ സന്മാർഗ്ഗത്തിൽ തന്നെയാണെന്ന് ധരിച്ചു നടക്കുകയും ചെയ്യും. കാരണം ആത്മവ ഞ്ചനയുടെ മനോരാജ്യം ഒരു മനുഷ്യനെ തന്റെ കുറ്റങ്ങൾ കാണാനോ അവ തിരുത്താനോ, കുറവുകൾ കാണാനോ അവ പരിഹരിക്കാനോ വിട്ടുകൊടുക്കില്ല. ധാരാളം കൂടി യാലോചിക്കലും അഭ്യുദയകാംക്ഷികളുടെ അഭിപ്രായം സ്വീകരിക്കലും ബുദ്ധിയുടെയും വിനയത്തിന്റെയും മുഖ മുദ്രയാണ്. സ്വേഛാനുസാരം തീരുമാനിക്കലും അഭ്യുദ യകാംക്ഷികളുടെ ഉപദേശം തിരസ്കരിക്കലും വിവരക്കേ ടിന്റെയും ആത്മവഞ്ചനയുടെയും മുഖമുദ്രയാണ്.) (അൽ രിയാദുന്നാദ്വിറഃ) മൊഴിമാറ്റം: അബൂ തൈമിയ്യഃ ഹനീഫ്.
0 Comments
Your browser does not support viewing this document. Click here to download the document.
നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിലെ അടിസ്ഥാനപരമായ ആരാധനാകർമ്മങ്ങൾ വിശദീകരിച്ചതിനേക്കാൾ കൂടുതൽ അല്ലാഹു അനന്തരാവകാശനിയമങ്ങൾ ഖുർആനിൽ വിശദീ-കരിച്ചിട്ടുണ്ട്. യുക്തിമാനായ അല്ലാഹു മാനുഷിക ബന്ധങ്ങൾക്ക് എന്തു മാത്രം പ്രാധാന്യമാണ് നൽകുന്നത് എന്ന് മനസ്സിലാകാൻ ഇത് തന്നെ ധാരാളമാണ്. അല്ലാഹു പറയുന്നത് നോക്കൂ : يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ لِلذَّكَرِ مِثْلُ حَظِّ الْأُنْثَيَيْنِ فَإِنْ كُنَّ نِسَاءً فَوْقَ اثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ وَإِنْ كَانَتْ وَاحِدَةً فَلَهَا النِّصْفُ وَلِأَبَوَيْهِ لِكُلِّ وَاحِدٍ مِنْهُمَا السُّدُسُ مِمَّا تَرَكَ إِنْ كَانَ لَهُ وَلَدٌ فَإِنْ لَمْ يَكُنْ لَهُ وَلَدٌ وَوَرِثَهُ أَبَوَاهُ فَلِأُمِّهِ الثُّلُثُ فَإِنْ كَانَ لَهُ إِخْوَةٌ فَلِأُمِّهِ السُّدُسُ مِنْ بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ آبَاؤُكُمْ وَأَبْنَاؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا فَرِيضَةً مِنَ اللَّهِ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا [النساء ١١] « നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളോട് 'വസ്വിയ്യത്ത് ' ചെയ്യുന്നു: ആണിന് രണ്ടു പെണ്ണിന്റെ ഓഹരിക്ക് തുല്യമാ-യതുണ്ട് എന്ന്. എന്നാല്‍, അവര്‍ രണ്ടിനുമീതെ സ്ത്രീകളായിരുന്നാല്‍ അവര്‍ക്ക് അവന്‍ [മരണപ്പെട്ട ആള്‍] വിട്ടേച്ചു പോയതിന്റെ മൂന്നില്‍ രണ്ടംശമുണ്ടായിരിക്കും. അവള്‍ [മകള്‍] ഒരുവളാണെങ്കില്‍ അവള്‍ക്കു പകുതിയുമുണ്ട്; അവനു [മരണപ്പെട്ടവനു] സന്താനമുണ്ടായിരുന്നാല്‍, അവന്‍ വിട്ടുപോയതില്‍ നിന്ന് അവന്റെ മാതാപിതാക്കള്‍ക്ക് - അവരില്‍ ഓരോരുത്തര്‍ക്കും - ആറിലൊന്നുമുണ്ടായിരിക്കും. ഇനി, അവനു സന്താനമില്ലാതിരിക്കുകയും, അവന്റെ മാതാപിതാക്കള്‍ (മാത്രം) അവനെ അനന്തരമെടുക്കുകയും ചെയ്യുന്നപക്ഷം, അവന്റെ മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും. എന്നാല്‍, അവന് സഹോദരങ്ങൾ ഉണ്ടായിരുന്നാല്‍, അവന്റെ മാതാവിന് ആറിലൊന്നായിരിക്കും. അവന്‍ ചെയ്യുന്ന 'വസ്വിയ്യത്തി'- ന്റെയോ, കടത്തിന്റെയോ ശേഷമത്രെ (ഇതെല്ലാം). നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ മക്കളും - ഇവരില്‍ ഏതാളാണ് ഉപകാരത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുള്ളവരെന്ന് നിങ്ങള്‍ക്ക് അറിയുകയില്ല. (അതെ) അല്ലാഹുവിങ്കല്‍നിന്ന് (നിശ്ചയിച്ചിട്ടു) ള്ള ഓഹരി നിര്‍ണയം (തന്നെ)! നിശ്ചയമായും, അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനു-മാകുന്നു. » (നിസാഅ് 11) وَلَكُمْ نِصْفُ مَا تَرَكَ أَزْوَاجُكُمْ إِنْ لَمْ يَكُنْ لَهُنَّ وَلَدٌ فَإِنْ كَانَ لَهُنَّ وَلَدٌ فَلَكُمُ الرُّبُعُ مِمَّا تَرَكْنَ مِنْ بَعْدِ وَصِيَّةٍ يُوصِينَ بِهَا أَوْ دَيْنٍ وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ إِنْ لَمْ يَكُنْ لَكُمْ وَلَدٌ فَإِنْ كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا تَرَكْتُمْ مِنْ بَعْدِ وَصِيَّةٍ تُوصُونَ بِهَا أَوْ دَيْنٍ وَإِنْ كَانَ رَجُلٌ يُورَثُ كَلَالَةً أَوِ امْرَأَةٌ وَلَهُ أَخٌ أَوْ أُخْتٌ فَلِكُلِّ وَاحِدٍ مِنْهُمَا السُّدُس فَإِنْ كَانُوا أَكْثَرَ مِنْ ذَلِكَ فَهُمْ شُرَكَاءُ فِي الثُّلُثِ مِنْ بَعْدِ وَصِيَّةٍ يُوصَى بِهَا أَوْ دَيْنٍ غَيْرَ مُضَارٍّ وَصِيَّةً مِنَ اللَّهِ وَاللَّهُ عَلِيمٌ حَلِيمٌ [النساء ١٢] « നിങ്ങളുടെ ഭാര്യമാര്‍ വിട്ടേച്ചു പോയതിന്റെ പകുതി നിങ്ങള്‍ക്കാകുന്നു; അവര്‍ക്ക് സന്താനമില്ലെങ്കില്‍. ഇനി, അവര്‍ക്ക് സന്താനമുണ്ടായിരു-ന്നാല്‍, അവര്‍ വിട്ടേച്ച് പോയതില്‍ നിന്നും നാലിലൊന്ന് നിങ്ങള്‍ക്കു-ണ്ടായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തിന്റെയോ, അല്ലെങ്കില്‍ കടത്തിന്റെയോ ശേഷമാണ് (ഇതെല്ലാം). നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ട് പോയതില്‍ നിന്നും അവര്‍ക്ക് നാലിലൊന്നുമുണ്ടായിരിക്കും; ഇനി, നിങ്ങള്‍ക്ക് സന്താനം ഉണ്ടായിരുന്നെങ്കില്‍, അപ്പോള്‍ നിങ്ങള്‍ വിട്ടുപോയതില്‍ നിന്നും അവര്‍ക്ക് എട്ടിലൊന്നുണ്ടായിരിക്കും. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തി-ന്റെയോ, അല്ലെങ്കില്‍ കടത്തിന്റെയോ ശേഷമാണ് (ഇത്). ഒരു പുരുഷന്‍, അല്ലെങ്കില്‍ ഒരു സ്ത്രീ 'കലാലത്താ'യി [പിതാവും മക്കളുമില്ലാതെ] അനന്തരമെടുക്കപ്പെടുകയും, അയാള്‍ക്ക് ഒരു സഹോദ-രനോ, സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍, അപ്പോള്‍ അവര്‍ രണ്ടില്‍ ഓരോരുത്തര്‍ക്കും ആറിലൊന്നുമുണ്ടായിരിക്കും. എന്നാല്‍, അവര്‍ [സഹോദരങ്ങള്‍] അതിനെക്കാള്‍ അധികമായിരു-ന്നെങ്കില്‍, അപ്പോഴവര്‍ മൂന്നിലൊന്നില്‍ പങ്കുകാരായിരിക്കും, അന്യോന്യം ഉപദ്രവമുണ്ടാക്കപ്പെടാത്തവിധം ചെയ്യപ്പെടുന്ന വസ്വിയ്യത്തിന്റെയോ, അല്ലെങ്കില്‍ കടത്തിന്റെയോ ശേഷമത്രെ (ഇതും). (അതെ) അല്ലാഹുവിങ്കല്‍ നിന്നുള്ള വസ്വിയ്യത്ത് (തന്നെ)! അല്ലാഹുവാ-കട്ടെ, സര്‍വ്വജ്ഞനാണ്, സഹനശീലനാണ്. » (നിസാഅ് 12) یَسۡتَفۡتُونَكَ قُلِ ٱللَّهُ یُفۡتِیكُمۡ فِی ٱلۡكَلَـٰلَةِۚ إِنِ ٱمۡرُؤٌا۟ هَلَكَ لَیۡسَ لَهُۥ وَلَدٌ وَلَهُۥۤ أُخْتٌ فَلَهَا نِصۡفُ مَا تَرَكَۚ وَهُوَ یَرِثُهَاۤ إِن لَّمۡ یَكُن لَّهَا وَلَدٌ فَإِن كَانَتَا ٱثۡنَتَیۡنِ فَلَهُمَا ٱلثُّلُثَانِ مِمَّا تَرَكَۚ وَإِن كَانُوۤا۟ إِخۡوَةً رِّجَالاً وَنِسَاۤءً فَلِلذَّكَرِ مِثۡلُ حَظِّ ٱلۡأُنثَیَیۡنِۗ یُبَیِّنُ ٱللَّهُ لَكُمۡ أَن تَضِلُّوا۟ۗ وَٱللَّهُ بِكُلِّ شَیۡءٍ عَلِیمُۢ [النساء ١٧٦] « (നബിയേ) അവര്‍ നിന്നോട് (മത) വിധി തേടുന്നു. പറയുക: 'അല്ലാഹു നിങ്ങള്‍ക്കു 'കലാലത്തി' ന്റെ [പിതാവും സന്താനവുമില്ലാത്ത അനന്തരാ-വകാശത്തിന്റെ] കാര്യത്തില്‍ വിധി പ്രസ്താവിക്കുന്നു.’ (അതായത്) ഒരു മനുഷ്യന്‍ തനിക്ക് സന്താനമില്ലാതെയും, തനിക്കൊരു സഹോദരി ഉണ്ടായിക്കൊണ്ടുംനാശ [മരണ] മടഞ്ഞുവെങ്കില്‍, അപ്പോള്‍, അവന്‍ വിട്ടുപോയതിന്റെ [സ്വത്തിന്റെ] പകുതി അവള്‍ക്കുണ്ടായിരിക്കും. അവള്‍ [മരണമടഞ്ഞവള്‍] ക്ക് സന്താനമില്ലെങ്കില്‍, അവന്‍ [സഹോ-ദരന്‍] അവളെ അനന്തരമെടുക്കുക [മുഴുവന്‍ സ്വത്തിനും അവകാശി-യാവുക] യും ചെയ്യുന്നതാണ്. ഇനി, അവര്‍ [സഹോദരിമാര്‍] രണ്ടാളാണെങ്കില്‍ അവര്‍ക്ക് അയാള്‍ വിട്ടുപോയതില്‍ [സ്വത്തില്‍] നിന്ന് മൂന്നില്‍ രണ്ടംശമുണ്ടായിരിക്കും. അവര്‍ പുരുഷന്‍മാരും, സ്ത്രീകളുമായ സഹോദരങ്ങളായിരുന്നെങ്കിലോ അപ്പോ-ള്‍, ആണിന് രണ്ട് പെണ്ണിന്റെ ഓഹരിയുടെ അത്രയുണ്ടായിരിക്കും. നിങ്ങള്‍ പിഴച്ചു പോകുമെന്നുളളതിനാല്‍, അല്ലാഹു നിങ്ങള്‍ക്ക് വിവരി-ച്ചുതരുകയാണ്. അല്ലാഹുവാകട്ടെ, എല്ലാകാര്യത്തെക്കുറിച്ചും അറിയു-ന്നവനാകുന്നു. » (നിസാഅ് 176) അനന്തരാവകാശ നിയമത്തിൽ അല്ലാഹുവിന്റെ കൽപനക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് നരകശിക്ഷയെക്കുറിച്ച് അല്ലാഹു മുന്നറിയിപ്പ് നൽകുന്നു. സൂത്രത്തിലൂടെയും ചതിയിലൂടെയും അന്യന്റെ സ്വത്ത് തട്ടിയെടുക്കുന്നവർ, വ്യാജരേഖകൾ ചമക്കുന്നവർ, ദുർന്യായങ്ങൾ പറഞ്ഞ് അവകാശികളിൽ നിന്ന് അവരുടെ ന്യായമായ അവകാശം തടഞ്ഞു വെക്കുന്നവർ, അല്ലാഹു കൽപ്പിച്ച പ്രകാരം വിഹിതം വെക്കാത്തവർ തുടങ്ങി അനന്തര സ്വത്തുക്കളിൽ കൃത്രിമത്വം കാണിക്കുന്ന മുഴുവൻ ആളുകൾക്കുമുള്ള കടുത്ത താക്കീതാണിത്. അല്ലാഹു പറയുന്നു: تِلْكَ حُدُودُ اللَّهِ وَمَنْ يُطِعِ اللَّهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَذَلِكَ الْفَوْزُ الْعَظِيمُ وَمَنْ يَعْصِ اللَّهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا خَالِدًا فِيهَا وَلَهُ عَذَابٌ مُهِينٌ [النساء ١٤ــ١٣] « അവ (ഒക്കെയും) അല്ലാഹുവിന്റെ (നിയമ) അതിര്‍ത്തികളാകുന്നു. അല്ലാഹുവിനെയും, അവന്റെ റസൂലിനെയും ആര്‍ അനുസരിക്കുന്നുവോ അവരെ അവന്‍ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതാണ്; അതില്‍ (അവര്‍) നിത്യവാസി-കളായും കൊണ്ട്. അതത്രെ, വമ്പിച്ച നേട്ടം! ആര്‍ അല്ലാഹുവിനോടും, അവന്റെ റസൂലിനോടും അനുസരണക്കേട് കാണിക്കുകയും, അവന്റെ (നിയമ) അതിര്‍ത്തികളെ വിട്ടുകടക്കുകയും ചെയ്യുന്നുവോ, അവനെ അവന്‍ അഗ്നിയില്‍ പ്രവേശിപ്പിക്കും - അതില്‍ (അവന്‍) നിത്യവാസിയായിക്കൊണ്ട്. അവന് നിന്ദ്യകരമായ ശിക്ഷയു-മുണ്ടായിരിക്കും.» (നിസാഅ് 13-14) നബി ﷺ പറഞ്ഞു: عَنْ سَعِيدِ بْنِ زَيْدِ بْنِ عَمْرِو بْنِ نُفَيْلٍ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " مَنِ اقْتَطَعَ شِبْرًا مِنَ الْأَرْضِ ظُلْمًا طَوَّقَهُ اللَّهُ إِيَّاهُ يَوْمَ الْقِيَامَةِ مِنْ سَبْعِ أَرَضِينَ " (مسلم) സഈദ് ബിൻ സൈദ് رضي الله عنه വിൽ നിന്ന്: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: "ആരെങ്കിലും ഒരു ചാൺ ഭൂമി അന്യായമായി മുറിച്ചെടുത്താൽ അല്ലാഹു ഖിയാമത് നാളിൽ അവന്റെ കഴുത്തിൽ ഏഴ് ഭൂമികൾ അണിയിക്കും." (മുസ്‌ലിം) എന്റെ സ്വത്ത് ഞാൻ ഇഷ്ടപ്പെടുന്നവർക്ക് എനിക്ക് ഇഷ്ടപ്പെട്ട വിധത്തിൽ വീതിക്കും എന്ന് ശഠിക്കുന്ന പിതാക്കൾ, ഉപ്പയുടെ സ്വത്ത് മക്കൾക്കിടയിൽ തുല്യ അനുപാതത്തിൽ (സ്ത്രീ-പുരുഷ അനുപാതം പരിഗണിക്കാതെ) വീതിക്കണമെന്നു വാശി പിടിക്കുന്ന മക്കൾ, ബാപ്പ എനിക്ക് ഇഷ്ടദാനമായി തന്നതാണെന്നു പറയുന്നവർ, മക്കൾക്കിടയിൽ വിവേചനം കാണിക്കുന്ന പിതാക്കൾ, സഹോദരങ്ങളായ അവകാ-ശികളുടെ സ്വത്ത് കയ്യടക്കി വെക്കുന്നവർ തുടങ്ങി അനന്തരാവകാശ നിയമത്തിൽ കൈ കടത്തുന്ന ഒരു പാട് ആളുകളുണ്ട് നമ്മുടെ സമൂഹത്തിൽ. അനന്തരാവകാശ നിയമവുമായി ബന്ധപ്പെട്ട് അല്ലാഹു കല്പിച്ചതും നാട്ടിൽ നടക്കുന്നതും തമ്മിൽ പലപ്പോഴും വലിയ അന്തരമുണ്ടാകാറുണ്ട്. നല്ല മതപരമായ ചുറ്റുപാടിൽ ജീവിക്കുന്നവർ പോലും അനന്തരാവകാശ നിയമത്തിന്റെ കാര്യത്തിലെത്തുമ്പോൾ വെറും നാലാം കിട ചട്ടമ്പിയുടെ നിലവാരത്തിലേക്ക് തരം താഴാറുണ്ട്. തന്റെ സമ്പത്ത് മക്കൾക്കിടയിൽ ദാനമായി നൽകുമ്പോൾ, പാലിക്കേണ്ട മര്യാദ എന്താണെന്ന് നബി ﷺ സ്വജീവിതത്തിലൂടെ പഠിപ്പിച്ചിട്ടുണ്ട് : عَنْ النُّعْمَانِ بْنِ بَشِيرٍ قَالَ: تَصَدَّقَ عَلَيَّ أَبِي بِبَعْضِ مَالِهِ، فَقَالَتْ أُمِّي عَمْرَةُ بِنْتُ رَوَاحَةَ: لَا أَرْضَى حَتَّى تُشْهِدَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَانْطَلَقَ أَبِي إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِيُشْهِدَهُ عَلَى صَدَقَتِي، فَقَالَ لَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: أَفَعَلْتَ هَذَا بِوَلَدِكَ كُلِّهِمْ؟ قَالَ : لَا، قَالَ : (اتَّقُوا اللَّهَ وَاعْدِلُوا فِي أَوْلَادِكُمْ) فَرَجَعَ أَبِي فَرَدَّ تِلْكَ الصَّدَقَةَ. [صحيح البخاري] നുഉമാൻ ഇബ്നു ബശീർ رضي الله عنه വിൽ നിന്ന് ; അദ്ദേഹം പറഞ്ഞു: "എനിക്ക് എന്റെപിതാവ് അദ്ദേഹത്തിന്റെ സമ്പത്തിൽ നിന്ന് അൽപം ദാനമായി നൽകി. അപ്പോൾ എന്റെ ഉമ്മ, അംറ ബിൻത് റവാഹ, നബി ﷺ യെ സാക്ഷിയാക്കുന്നത് വരെ എനിക്ക് തൃപ്തിയാവില്ല എന്ന് പറഞ്ഞു. എനിക്ക് നൽകിയ ദാനം സാക്ഷ്യപ്പെടുത്താൻ എന്റെ പിതാവ് നബി ﷺ യെ സമീപിച്ചു. അപ്പോൾ നബി ﷺ ചോദിച്ചു: "താങ്കൾ, താങ്കളുടെ മക്കൾ-ക്കെല്ലാം ഇത് പോലെ കൊടുത്തിട്ടുണ്ടോ?" അദ്ദേഹം "ഇല്ല" എന്ന് പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു: "നിങ്ങൾ നിങ്ങളുടെ സമ്പാദ്യത്തിൽ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങൾ നിങ്ങളുടെ മക്കൾക്കിടയിൽ നീതി പാലിക്കുക." അങ്ങനെ എന്റെ പിതാവ് അവിടെ നിന്ന് മടങ്ങി വന്ന് എനിക്ക് നൽകിയ ദാനം തിരിച്ചെടുത്തു." (ബുഖാരി) ഇമാം മുസ്‌ലിമിന്റെ രിവായത്തിൽ: ولمسلم (١٦٢٣) فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: يَا بَشِيرُ، أَلَكَ وَلَدٌ سِوَى هَذَا؟ قَالَ: نَعَمْ فَقَالَ : أَكُلَّهُمْ وَهَبْتَ لَهُ مِثْلَ هَذَا؟ قَالَ : لَا ، قَالَ : (فَلَا تُشْهِدْنِي إِذًا ، فَإِنِّي لَا أَشْهَدُ عَلَى جَوْرٍ അപ്പോൾ നബി ﷺ ചോദിച്ചു: "ബശീറേ, നിങ്ങൾക്ക് ഇവനെക്കൂടാതെ വേറെ മക്കളുണ്ടോ?" അപ്പോഴദ്ദേഹം "അതെ" എന്ന് മറുപടി നൽകി. അപ്പോൾ അദ്ദേഹം (നബി ﷺ) ചോദിച്ചു: "അവർക്കെല്ലാം ഇതുപോലെ ദാനമായി നിങ്ങൾ നൽകിയിട്ടുണ്ടോ? " അദ്ദേഹം "ഇല്ല" എന്ന് പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു: "എങ്കിൽ എന്നെ നീ സാക്ഷിയാക്കരുത്. ഞാൻ ഒരു അന്യായത്തിനു സാക്ഷിയാവില്ല." (മുസ്‌ലിം) ലക്ഷങ്ങൾ കെട്ടി വെച്ച് മക്കളിൽ ചിലർക്ക് മാത്രം ലഭിക്കുന്ന പഠനസഹായങ്ങൾ, പെണ്‍മക്കൾക്ക് വിവാഹ സമയത്ത് "പാരിതോ-ഷികമായി " നൽകുന്ന സ്ത്രീധനത്തുക തുടങ്ങിയ വലിയ തുകകൾ പൊതുവെ കണക്കു വെക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യാറില്ല. അവസാനം കുടുംബ സ്വത്ത് ഓഹരി വെക്കുമ്പോൾ ഇതൊന്നും പരിഗണിക്കാറുമില്ല. സാധാരണയായി അനന്തരാവകാശവുമായി ബന്ധപ്പെട്ട് നാട്ടിൽ കണ്ടുവരുന്ന പല അന്യായങ്ങളിൽ ഒന്നാണ് അനന്തരാവകാശികളായ മക്കളിൽ ചിലർക്ക് പ്രത്യേകമായി വസ്വിയത് ചെയ്യുക എന്നുള്ളത്. യഥാർത്ഥത്തിൽ അനന്തര സ്വത്തിൽ നിർബന്ധ വിഹിതം ലഭിക്കുന്ന ആളുകൾക്ക് പ്രത്യേകം വസ്വിയ്യത് ഇല്ല. ആരെങ്കിലും അങ്ങനെ ചിലർക്ക് മാത്രമായി പ്രത്യേകം വസ്വിയ്യത് ചെയ്യുന്നുവെങ്കിൽ അത് സ്വീകാര്യവുമല്ല. അത്തരം വസ്വിയ്യത്തുകൾ നടപ്പാക്കേണ്ട ബാധ്യത അവകാശികൾക്കുമില്ല. നബി ﷺ പറഞ്ഞു: عن أبي أُمَامَةَ البَاهِلِي: إِنَّ اللَّهَ قَدْ أَعْطَى كُلَّ ذِي حَقٍّ حَقَّهُ، فَلَا وَصِيَّةَ لِوَارِثٍ [صحيح أبي داود للألباني] "തീർച്ചയായും അല്ലാഹു ഓരോ അവകാശിക്കും അവന്റെ അവകാശം നൽകിയിട്ടുണ്ട്. അനന്തരാവകാശിക്ക് വസ്വിയ്യത്തില്ല." (സ്വഹീഹ് അബു ദാവൂദ് - അൽബാനി) അത് പോലെ അനന്തരാവകാശികളിൽ ഇളയ മകനാണ് തറവാട് വീടും വീട് നിൽക്കുന്ന സ്ഥലവും എന്ന നാട്ടു നടപ്പിനും യാതൊരു അടി-സ്ഥാനവുമില്ല. താവഴിയായി ഇസ്‌ലാമിൽ സ്ഥിരപ്പെട്ട കാര്യം പോലെ നടന്നു വരുന്ന ഒരു സമ്പ്രദായമാണ് ഇതും. അല്ലാഹു ഖുർആനിൽ ഏറ്റവും കൂടുതൽ വിശദീകരിച്ചതും അവന്റെ വിധിയെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർക്ക് താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗം ഉണ്ടെന്നും അതിലംഘിക്കുന്നവർക്ക് നിന്ദ്യമായ ശിക്ഷയും ശാശ്വത നരക വാസവും താക്കീതായി പറഞ്ഞതുമായ കാര്യമാണ് അനന്തരാവകാശവുമായി ബന്ധപ്പെട്ടുള്ളത്. ചുരുക്കത്തിൽ അനന്തരാവകാശവുമായി ബന്ധപ്പെട്ട് അല്ലാഹുവിന്റെ ദീനിൽ അവൻ നിയമമാക്കിയ പലതും നടപ്പിൽ വരുത്തുന്നതിൽ പലരും വ്യക്തമായ വീഴ്ച വരുത്തുന്നുവെന്നു കാണാം. ആരുടേയെങ്കിലും ന്യായമായ അവകാശങ്ങൾ ആരെങ്കിലും തടഞ്ഞു വെക്കുകയോ, അവകാശികൾക്ക് ലഭിക്കേണ്ട അവരുടെ ഹഖ് നീതിപൂർ-വ്വകമായി വീതിക്കാതിരിക്കുകയോ ചെയ്‌താൽ അവൻ നരകത്തിൽ ശാശ്വതനായിരിക്കും എന്ന അല്ലാഹുവിന്റെ താക്കീത് ആരും മറന്നു പോകരുത്. — ബശീർ പുത്തൂർ 23 മുഹർറം 1447 / 18 ജൂലൈ 2025 Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم ഏകനായ അല്ലാഹു മാത്രമാണ് ഉദ്ദേശ്യങ്ങൾ അറിയുന്നവൻ. ഞാനിപ്പോൾ ഖബറിന്റെ വാതിൽപ്പടിയിലാണ് കാൽവെച്ചു നിൽക്കുന്നത്. ദുനിയാവിൽനിന്ന് യാതൊന്നും ഞാൻ ആഗ്രഹി ക്കുന്നില്ല. സ്ഥാനമാനങ്ങളൊന്നും ഞാൻ കൊതിക്കുന്നുമില്ല - അല്ലാഹുവിന് സ്തുതി. യൗവനത്തിന്റെ പ്രസരിപ്പിൽ യെല്ലാം നിരസിച്ചവനാണ് ഈയുള്ളവൻ. അല്ലാഹുവാണ, ഞാനൊരു വിദ്യാർത്ഥി മാത്രമാണ്; ഇൽമ് തേടുന്ന വിദ്യാർത്ഥി. എന്റെ ആത്മഗതം, എത്ര ഉന്നതമായ മന്ത്രിപദം തന്നെ എനിക്ക് നൽകപ്പെട്ടാലും - അല്ലാഹുവാണ! - അറിവ് തേടുന്നതിനെക്കാൾ ഒരിക്കലും ഞാനതിനു മുൻഗണന നൽകുകയില്ല എന്നായിരുന്നു. അതെന്റെ പ്രകൃതമാണ്. മുസ്ലിമീങ്ങളോടുള്ള അഭ്യുദയ കാംക്ഷയും അവർ സന്മാർഗത്തിലാകാനുള്ള അതിയായ താൽ പര്യവും, യുവാക്കൾ നേർവഴി പ്രാപിക്കാനുള്ള പരിശ്രമവുമാണ് - അല്ലാഹുവാണ! - എന്റെ പ്രകൃതം. സയ്യിദ് ഖുത്വ്ബിന്റെയും മറ്റും പിഴവുകൾ ഞാൻ വെളിച്ചത്തുകൊണ്ടുവരുന്നത് യുവാക്കൾക്ക് അല്ലാഹുവിന്റെ സത്യദീനിനെക്കുറിച്ച് ശരിയായ ഉൾകാഴ്ച ലഭിക്കുന്നതിനും, വഴികേടിന്റെ കേന്ദ്രങ്ങളെക്കുറിച്ച് അവർക്ക് തിരിച്ചറിവുണ്ടാകുന്നതിനുമാണ്. അതിനോടവർക്ക് വെറുപ്പ് തോന്നുകയും അതിൽ നിന്നവർ അകലുകയും അല്ലാഹുവിന്റെ നേരായപാതയിൽ അവർ സഞ്ചരിക്കുന്നതിനും വേണ്ടിയാണ്. - ശൈഖ് അല്ലാമഃ റബീഅ് ബിൻ ഹാദി رحمه الله - മൊഴിമാറ്റം: അബൂ തൈമിയ്യഃ ഹനീഫ് عَنْ أُمِّ سَلَمَةَ، أَنَّهَا قَالَتْ: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: " مَا مِنْ مُسْلِمٍ تُصِيبُهُ مُصِيبَةٌ، فَيَقُولُ مَا أَمَرَهُ اللَّهُ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ اللَّهُمَّ اؤْجُرْنِي فِي مُصِيبَتِي وَأَخْلِفُ لِي خَيْرًا مِنْهَا إِلَّا أَخْلَفَ اللَّهُ لَهُ خَيْرًا مِنْهَا ". قَالَتْ: فَلَمَّا مَاتَ أَبُو سَلَمَةَ، قُلْتُ: أَيُّ الْمُسْلِمِينَ خَيْرٌ مِنْ أَبِي سَلَمَةَ، أَوَّلُ بَيْتٍ هَاجَرَ إِلَى رَسُولِ اللَّهِ ﷺ ؟ ثُمَّ إِنِّي قُلْتُهَا ، فَأَخْلَفَ اللَّهُ لِي رَسُولَ اللَّهِ ﷺ [رواه مسلم]
( ഉമ്മു സലമഃ رضي الله عنها നിവേദനം. നിശ്ചയമായും അവർ പറയുന്നു: അല്ലാ ഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: “ഏതൊരു മുസ്‌ലിമിന് ഒരു ആപത്ത് ബാധിക്കുകയും, അപ്പോൾ അല്ലാഹു അവനോട് കൽപ്പിച്ചത് പറയുകയും ചെയ്യുന്നുവോ: 'നിശ്ചയമായും നാമെല്ലാം അല്ലാഹുവിന്റെ ഉടമസ്ഥതയിലാണ്, നിശ്ചയമായും നാമെല്ലാം അവനി ലേക്ക് തന്നെ മടങ്ങേണ്ടവരുമാണ്. അല്ലാഹുവേ, എനിക്കു ബാധിച്ച ദുരി തത്തിൽ നീ എനിക്ക് പ്രതിഫലം നൽകണേ. അതിനെക്കാൾ ഉത്തമമാ യത് നീ എനിക്കു പകരം നൽകണേ.' - എങ്കിൽ അതിനെക്കാൾ നല്ലത് അവന് അല്ലാഹു പകരം നൽകാതിരിക്കില്ല.” അവർ പറയുന്നു: അബൂ സലമഃ മരണപ്പെട്ടപ്പോൾ ഞാൻ ആത്മഗതം ചെയ്തു: അല്ലാഹുവിന്റെ റസൂലിലേക്ക് ഹിജ്റ പോയ ആദ്യ വീട്ടുകാരായ അബൂ സലമയെക്കാൾ ഉത്തമനായി ആരുണ്ട്?. എന്നിട്ടും (ഉറപ്പോടെ) ഞാനങ്ങനെ പറഞ്ഞു. അപ്പോൾ അല്ലാഹു എനിക്ക് അവന്റെ ദൂതനെ പകരം നൽകുകയും ചെയ്തു.) [മുസ്ലിം സ്വഹീ ഹിൽ ഉദ്ധരിച്ചത്] മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കൂടി കാണാം: فَلَمَّا تُوُفِّيَ أَبُو سَلَمَةَ، قُلْتُ: مَنْ خَيْرٌ مِنْ أَبِي سَلَمَةَ صَاحِبِ رَسُولِ اللَّهِ ﷺ ؟ ثُمَّ عَزَمَ اللَّهُ لِي، فَقُلْتُهَا، قَالَتْ: فَتَزَوَّجْتُ رَسُولَ اللَّهِ ﷺ [رواه مسلم] (അബൂ സലമഃ മരണപ്പെട്ടപ്പോൾ ഞാൻ ആത്മഗതം ചെയ്തു: അല്ലാഹു വിന്റെ റസൂൽ ﷺയുടെ സന്തത സഹചാരിയായിരുന്ന അബൂ സലമയെ ക്കാൾ ഉത്തമനായ മറ്റാരുണ്ട്? പിന്നെ അല്ലാഹു എനിക്ക് ദൃഢതനൽകി. എന്നിട്ട് ഉറപ്പോടെ ഞാനത് പറഞ്ഞു. അങ്ങനെ അല്ലാഹുവിന്റെ റസൂൽ ﷺയെ ഞാൻ വിവാഹം ചെയ്തു.) [മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്] - അബൂ തൈമിയ്യഃ ഹനീഫ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed