വീഴരുത് കാപട്യത്തിൽ
» തനിസ്വഭാവം മറച്ചുപിടിച്ച് പരിശുദ്ധ നെയ്യാകാൻ ശ്രമിക്കുന്നവരുടെ, » എല്ലാം അവസരമാക്കുന്നവരുടെ, ഒന്നിനും സ്ഥിരതയില്ലാത്തവരുടെ, » വലിയ തൊള്ളയിൽ സംസാരിച്ച് ഒന്നും ചെയ്യാത്തവരുടെ (High in rhetoric, low in competence)... കാപട്യത്തിൽ വീഴരുത്. കരുതിയിരിക്കൂ! • സംസാരത്തിൽ കളവ് പറയുന്നവനെ • വാഗ്ദാനം ചെയ്താൽ ലംഘിക്കുന്നവനെ • വിശ്വസിച്ചാൽ ചതിക്കുന്നവനെ • അപരനെ അറിയാൻ ശ്രമിക്കാത്തവനെ • അവന്റെ വികാരങ്ങളോട് താദാത്മ്യപ്പെടാത്തവനെ • ദുരന്തങ്ങളും ദുരിതങ്ങളും അവസരമായി കാണുന്നവനെ. ✓ ഇമാം ഔസാഈ - رحمه الله - പറയുന്നു: "ഒരാൾക്ക് തന്റെ ചിന്താഗതിയും മനോഭാവവും മറച്ചുപിടിക്കാം. പക്ഷെ, അയാളുടെ സൗഹൃദവും സഹവാസവും അത് വെളിപ്പെടുത്തുമല്ലോ." » Secular Version: "A man is known by the company he keeps!" - Prashant Bhushan — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى
0 Comments
ഇമാം അബ്ദുറഹ്മാൻ ബിൻ അംറ് അൽ ഔസാഈ رحمه الله-യോട് ചോദിക്കുകയുണ്ടായി: അഹ്ലുസ്സുന്നഃയുടെയും ബിദഈ കക്ഷികളുടെയും കൂടെ ഒരു പോലെ സഹവസിക്കുന്ന വ്യക്തിയെ കുറിച്ച് എന്ത് പറയുന്നു? ഔസാഈ : അയാൾ സത്യത്തെയും അസത്യത്തെയും സമമാക്കാൻ ആഗ്രഹിക്കുന്നു. ഇബ്നു ബത്ത്വ : ഔസാഈ പറഞ്ഞത് എത്ര സത്യം !! (ഇബ്നു ബത്ത്വഃ, അൽ ഇബാനഃ 3/466) മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَة اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي وَمَالِي اللَّهُمَّ استُرْ عَوْرَاتي، وآمِنْ رَوْعَاتي اللَّهمَّ احْفَظْنِي مِنْ بَينِ يَدَيَّ، ومِنْ خَلْفي، وَعن يَميني، وعن شِمالي، ومِن فَوْقِي وأعُوذُ بِعَظَمَتِكَ أنْ أُغْتَالَ مِنْ تَحتي അബൂദാവൂദ് സുനനില്‍ ഉദ്ധരിക്കുന്നു. ഇബ്നു ഉമര്‍ رضي الله عنهما പറഞ്ഞു: രാവിലെകളിലും വൈകുന്നേരങ്ങളിലും ഈ വചനങ്ങള്‍ ഉരുവിടുന്നതില്‍ നബി صلى الله عليه وسلم ഉപേക്ഷ വരുത്താറുണ്ടായിരുന്നില്ല: » അല്ലാഹുവേ! നിന്നോട് ഞാന്‍ യാചിക്കുന്നു: ഇഹത്തിലും പരത്തിലും എന്നോട് പൊറുക്കുകയും സൗഖ്യമേകുകയും ചെയ്യേണമേ. » അല്ലാഹുവേ! നിന്നോട് ഞാന്‍ യാചിക്കുന്നു: എന്റെ ദീനിലും ദുനിയാവിലും കുടുംബത്തിലും സ്വത്തിലും വീഴ്ചകള്‍ പൊറുക്കുകയും സൗഖ്യമേകുകയും ചെയ്യേണമേ. » അല്ലാഹുവേ! എന്റെ മാനം കാത്തു രക്ഷിക്കേണമേ, എന്റെ ഭയപ്പാടുകളില്നിന്നെല്ലാം നിര്‍ഭയത്വമേകേണമേ. » അല്ലാഹുവേ! എനിക്ക് നീ മുന്നില്‍നിന്നും പിന്നില്‍നിന്നും, വലത്തുനിന്നും ഇടത്തുനിന്നും, മുകളില്‍ നിന്നും കാവല്‍ നല്കേണമേ. » നിന്റെ മഹത്വം മുന്‍നിര്‍ത്തി നിന്നോട് ഞാന്‍ അഭയം തേടുന്നു: കീഴ്ഭാഗത്തിലൂടെ ഞാന്‍ നാശത്തില്‍ വീഴ്ത്തപ്പെടരുതേ. മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى |
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|