നബി ﷺ സുത്റഃക്ക് അരികിലാണ് നമസ്കരിക്കാൻ നിൽക്കാറുണ്ടായിരുന്നത്. നബി ﷺ ക്കും ചുമരിനും ഇടയിൽ മൂന്ന് മുഴമാണുണ്ടായിരുന്നത്. [നസാഈ, അഹ്‌മദ്]
അവിടുന്ന് പറയാറുണ്ടായിരുന്നു: «സുത്റഃയിലേക്കല്ലാതെ നീ നമസ്കരിക്കരുത്. നിന്റെ മുന്നിലൂടെ മുറിച്ചുകടക്കാൻ നീ ആരെയും അനുവദിക്കുകയുമരുത്. അവൻ വിസമ്മതിക്കുകയാണെങ്കിൽ നീ അവനോട് പൊരുതുക; തന്റെ സഹചാരിയായ പിശാചാണ് അവന്റെ കൂടെയുള്ളത്.» [ഇബ്‌നു ഖുസൈമഃ സ്വഹീഹിൽ ഉദ്ധരിച്ചത്] അവിടുന്ന് പറയുന്നു: «നിങ്ങളിൽ ആരെങ്കിലും സുത്റഃയിലേക്ക് നമസ്കരിക്കുന്നുവെങ്കിൽ അവൻ അതിനോട് അടുത്ത് നിൽക്കട്ടെ. പിശാച് അവന്റെ നമസ്കാരം മുറിക്കുകയില്ല.» [അബൂ ദാവൂദ്, നസാഈ മുതലായവർ സുനനുകളിൽ ഉദ്ധരിച്ചത്] മേൽ വചനം മുല്ലാ അലി അൽ ഖാരി -رحمه الله- വിശദീകരിക്കുന്നു: "ഇതിൽനിന്ന് ഉപലബ്ധമാകുന്ന കാര്യമിതാണ്: നമസ്കരിക്കുന്നവനു മേൽ പിശാച് ആധിപത്യം നേടുന്നതിന് സുത്റഃ തടസ്സം നിൽക്കുന്നു. നമസ്കരിക്കുന്നവന്റെ സത്യസന്ധതക്കും അല്ലാഹുവിലേക്ക് ഉന്മുഖമായി നിൽക്കുന്നതിനും അനുസരിച്ചിരിച്ച് അത് പൂർണ്ണമോ ഭാഗികമോ ആയിരിക്കും. സുത്റഃ ഇല്ലാതിരിക്കുന്നത് താൻ ചെയ്തുകൊണ്ടിരിക്കുന്ന താഴ്‌മ, വണക്കം, പരായാണത്തിലും ദിക്റിലും ചിന്തമാഗ്നനായിരിക്കൽ പോലുള്ളതിൽനിന്ന് അവനെ വ്യതിചലിപ്പിക്കാൻ പിശാചിന് സൗകര്യം നൽകുന്നു." ഇമാം അൽബാനി -رحمه الله- അതിന് അടിക്കുറിപ്പ് നൽകി: "ഞാൻ പറയട്ടെ: സൂന്നത്ത് പിന്തുടരുന്നതിനെ കുറിച്ചും തൽഫലമായുണ്ടാകുന്ന അളവറ്റ നേട്ടങ്ങളെ കുറിച്ചും താങ്കൾ ഒന്ന് ആലോചിച്ച് നോക്കൂ!!" മൊഴിമാറ്റം : അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments
{قد نعلم إنه ليحزنك الذي يقولون} فعلى صاحب السنّة أن ينسى في موازین الحق مشاعره الشيخ / أحمد السبيعي حفظه الله "തീർച്ചയായും അവര്‍ പറയുന്നത് താങ്കളെ സങ്കടപ്പെടുത്തുന്നു എന്നത് നമുക്ക് അറിയാവുന്നതാണ്."
(അൻആം:33) സുന്നത്തിന്റെ വാഹകർ സത്യത്തിന്റെ ത്രാസിൽ തന്റെ വികാരങ്ങൾ വിട്ടുകളയുക - ശൈഖ് അഹ്‌മദ് അൽ സുബയ്ഈ മൊഴിമാറ്റം : അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قال العلامة النووي رحمه الله فهذا اليوم أفضل أيام السنة للدعاء؛ فينبغي أن يستفرغ الإنسان وسعه في الذكر والدعاء وفي قراءة القرآن، وأن يدعو بأنواع الأدعية، ويأتي بأنواع الأذكار . ويدعو لنفسه ووالديه وأقاربه ومشايخه وأصحابه وأصدقائه وأحبابه وسائر من أحسن إليه وجميع المسلمين وليحذر كل الحذر من التقصير في ذلك كله؛ فإن هذا اليوم لا يمكن تداركه"- كتاب الأذكار അല്ലാമാ നവവി رحمه الله പറയുന്നു: ദുആ ചെയ്യാൻ വർഷത്തിലെ ഏറ്റവും വിശിഷ്ടമായ ദിവസ മാണിത്. അതിനാൽ ഓരോ മനുഷ്യനും ദിക്റിന്നും ദുആക ൾക്കും ഖുർആൻ പാരായണത്തിനും തന്റെ ശേഷി പരമാവധി വിനിയോഗിക്കണം. വിവിധങ്ങളായ ദുആകളും ദിക്റുകളും നിർവ്വഹിക്കണം... തനിക്കും തന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഗുരുനാഥന്മാർക്കും സഹചാരികൾക്കും കൂട്ടുകാർക്കും സ്നേഹജനങ്ങൾക്കും ഉപകാരം ചെയ്തിട്ടുള്ള സകലർക്കും സകല മുസ്ലിമീങ്ങൾക്കും വേണ്ടി ദുആ ചെയ്യണം. അതിൽ വീഴ്ചവരുന്നത് പൂർണ്ണ ജാഗ്രതയോടെ കരുതിയി രിക്കണം. കാരണം ഈ ദിവസം വീണ്ടെടുക്കാനാവില്ല. (അൽ അദ്കാർ) - അബൂ തൈമിയ്യഃ |
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|