Your browser does not support viewing this document. Click here to download the document. ഈമാനിന്റെ സപ്തസ്തംഭങ്ങളിലൊന്നാണ് അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം. സംഭവിക്കുന്നവയെല്ലാം അവൻ മുൻകൂട്ടി നിർണ്ണയിച്ചവ മാത്രമാണെന്ന ദൃഢബോധ്യം. അല്ലാഹു പറയുന്നു: وَخَلَقَ كُلَّ شَیۡءٍ فَقَدَّرَهُۥ تَقۡدِیرًا - [الفرقان ٢] “അവൻ എല്ലാറ്റിനെയും സൃഷ്ടിക്കുകയും, അതിനെ അവൻ മുൻനിർണ്ണയ പ്രകാരം കണക്കാക്കി വെക്കുകയും ചെയ്തിരിക്കുന്നു.” [ഫുർഖാൻ 2] مَاۤ أَصَابَ مِن مُّصِیبَةٍ فِی ٱلۡأَرۡضِ وَلَا فِیۤ أَنفُسِكُمۡ إِلَّا فِی كِتَـٰبٍ مِّن قَبۡلِ أَن نَّبۡرَ أَهَاۤ إِنَّ ذَ ٰلِكَ عَلَى ٱللَّهِ یَسِیرٌ ٢٢ لِّكَیۡلَا تَأۡسَوۡا۟ عَلَىٰ مَا فَاتَكُمۡ وَلَا تَفۡرَحُوا۟ بِمَاۤ ءَاتَىٰكُمۡۗ وَٱللَّهُ لَا یُحِبُّ كُلَّ مُخۡتَالٍ فَخُورٍ ٢٣ [الحديد] “ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളിൽ തന്നെയോ ബാധിച്ച യാതൊന്നും, അതിനെ നാം സൃഷ്ടിയായി പുലർത്തുന്നതിനു മുമ്പ് ഒരു രേഖയിൽ ഉൾ-പ്പെടുത്താതെ വിട്ടിട്ടില്ല. തീർച്ചയായും അത് അല്ലാഹുവിനെ സംബന്ധി-ച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. നിങ്ങൾക്കു നഷ്ടപ്പെട്ടതിന്റെ പേരിൽ നിങ്ങൾ ദുഃഖിക്കാതിരിക്കാനും, നിങ്ങൾക്കവൻ നൽകിയതിന്റെ പേരിൽ ഉന്മാദം കാണിക്കാതിരിക്കാനും വേണ്ടി തന്നെയാണത്. അല്ലാഹു ഒരു അഹങ്കാരിയെയും ദുരഭിമാനി-യെയും ഇഷ്ടപ്പെടുന്നില്ല.” [ഹദീദ് 22, 23] عَنِ الْوَلِيدِ بْنِ عُبَادَةَ، أَنَّ أَبَاهُ عُبَادَةَ بْنَ الصَّامِتِ لَمَّا احْتُضِرَ سَأَلَهُ ابْنُهُ عَبْدُ الرَّحْمَنِ وَقَالَ: يَا أَبَهْ، أَوْصِنِي قَالَ: أَجْلِسُونِي يَا بَنِيَّ فَأَجْلَسُوهُ. قَالَ: يَا بُنَيَّ اتَّقِ اللَّهَ، وَلَنْ تَتَّقِ اللَّهَ تَعَالَى حَتَّى تُؤْمِنَ بِاللَّهِ تَعَالَى، وَلَنْ تُؤْمِنَ بِاللَّهِ حَتَّى تُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ، وَتَعْلَمَ أَنَّ مَا أَصَابَكَ لَمْ يَكُنْ يُخْطِئُكَ. سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: «الْقَدَرُ عَلَى هَذَا، مَنْ مَاتَ عَلَى غَيْرِ هَذَا أَدْخَلَهُ اللَّهُ تَعَالَى النَّارَ [رواه ابن أبي عاصم في السنة وصححه الألباني] വലീദ് ബിൻ ഉബാദഃ رحمه الله നിവേദനം: തന്റെ പിതാവ് ഉബാദഃ ബിൻ സ്വാമിത് رضي الله عنه വിന്ന് മരണമാസന്നമായ സന്ദർഭത്തിൽ അദ്ദേഹ-ത്തിന്റെ മകൻ അബ്ദുറഹ്‌മാൻ ചോദിച്ചു: "എന്റെ പിതാവേ എനിക്കൊരു വസ്വിയ്യത്തു നൽകിയാലും." അദ്ദേഹം പറഞ്ഞു: "എന്റെ മക്കളേ, എന്നെ ഒന്ന് ഇരുത്തിയാലും." അപ്പോൾ അവർ അദ്ദേഹത്തെ ഇരുത്തി. അദ്ദേഹം പറഞ്ഞു: "എന്റെ പൊന്നു മകനേ, നീ അല്ലാഹുവിനെ സൂക്ഷി-ക്കുക. അല്ലാഹുവിൽ വിശ്വസിക്കാതെ നീ അല്ലാഹുവിനെ സൂക്ഷിച്ചവനാ-കില്ല. ഖദറിൽ — അതിലെ നന്മയിലും തിന്മയിലും — വിശ്വസിക്കാതെ, നിനക്കു വന്നുഭവിച്ചത് നിന്നെവിട്ടു മാറിപ്പോകേണ്ടതല്ല എന്ന ജ്ഞാനമു-ൾക്കൊള്ളാതെ, നീ അല്ലാഹുവിൽ വിശ്വസിച്ചവനാകില്ല. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: “ഇതിന്മേലാണ് ഖദറിലുള്ള വിശ്വാസം നിലകൊള്ളുന്നത്. ഈ വിശ്വാസത്തിലല്ലാതെ ഒരാൾ മരിച്ചാൽ അവനെ അല്ലാഹു നരകത്തിൽ പ്രവേശിപ്പിക്കും." [ഇബ്‌നു അബീ ആസ്വിം സുന്നഃ യിൽ ഉദ്ധരിച്ചത്] عَنْ مَسْرُوقٍ، قَالَ: قَالَ عَبْدُ اللَّهِ لَأَنْ أَعُضَّ عَلَى جَمْرَةٍ حَتَّى تَبْرُدَ أَحَبُّ إِلَيَّ مِنْ أَنْ أَقُولَ لِشَيْءٍ قَدْ قَضَاهُ اللَّهُ: لَيْتَهُ لَمْ يَكُنْ [الزهد لأبي داود] മസ്റൂഖ് رحمه الله നിവേദനം. അബ്ദുല്ല ബിൻ മസ്ഊദ് رضي الله عنه പറയുന്നു: “അല്ലാഹു തീരുമാനിച്ച ഒരു കാര്യത്തെ സംബന്ധിച്ച് “അത് അങ്ങനെ സംഭവിക്കാതിരുന്നെങ്കിൽ” എന്ന് ഞാൻ പറയുന്നതിനെക്കാൾ, ഒരു തീക്കനൽ അത് തണുക്കുവോളം കടിച്ചുപിടിക്കുന്നതാണ് എനിക്കിഷ്ടം.” [അബൂ ദാവൂദ് സുഹ്ദിൽ ഉദ്ധരിച്ചത്] നമസ്കാരത്തിൽ നബി ﷺ ചൊല്ലിയിരുന്ന ദീർഘമായ ദുആ-യുടെ ഭാഗമാണ്: وَأَسْأَلُكَ الرِّضَاءَ بَعْدَ الْقَضَاءِ [رواه النسائي عن عمار بن ياسر وصححه الألباني] “അല്ലാഹുവേ, നിന്റെ തീരുമാനം വന്നുകഴിഞ്ഞാൽ സംതൃപ്തിയടയാനുള്ള തൗഫീഖ് നിന്നോട് ഞാൻ ചോദിക്കുന്നു.”
[നസാഈ സുനനിൽ അമ്മാർ ബിൻ യാസിർ رضي الله عنهما യിൽനിന്ന് നിവേദനം ചെയ്തത്] — അബൂ തൈമിയ്യ ഹനീഫ് ബാവ 7 ശഅബാൻ 1446 / 6 ഫെബ്രുവരി 2025
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|