സദ് വൃത്തരേ, നിങ്ങളെ കാത്തിരിക്കുന്നു, ഖുആനികാശയങ്ങളുടെ വെള്ളിവെളിച്ചം ഇടതൂർന്ന നടപ്പാതകൾ, അതിലൂടെ ഒരുല്ലാസ യാത്ര! ജ്ഞാനികളുടെ കൂടെ നടക്കാം, അവരെ കേൾക്കാം, അവരോട് സല്ലപിക്കാം, നല്ലതിനെ കുറിച്ചാലോചിക്കാം, നല്ലതു കേട്ട് നല്ലതു പറയാം. ഇബ് നുൽ ഖയ്യിം رحمه الله യുടെ കൂടെ വരൂ.. അല്ലാഹു ഇറക്കിയ ഗ്രന്ഥങ്ങളിൽ ഏറ്റവും ബൃഹത്തായത് ഖുർആൻ. അതിൽ ഏറ്റവും മഹത്തായ അധ്യായം ഫാതിഹഃ. അതിലെ ഏറ്റവും സാരസമ്പൂർണ്ണമായ സൂക്തം ‘ഇയ്യാക്ക നഅ്ബുദു, വ ഇയ്യാക്ക നസ് തഈൻ’. അതിലടങ്ങിയ പ്രൗഢമായ ആശയാവലികളുടെ വിസ് മയാവഹമായ പടികൾ കേറാം, അവയുടെ ഒരു നേർവിവരണം കേൾക്കാം. إنَّ كلَّ آيةٍ في القرآن فهي متضمِّنةٌ للتّوحيد، شاهدةٌ به، داعيةٌ إليه؛ فإنَّ القرآنَ إمّا خبرٌ عن الله وأسمائه وصفاته وأفعاله، فهو التَّوحيدُ العلميُّ الخبريُّ. وإمّا دعوةٌ إلى عبادته وحده لا شريك له، وخلعِ كلِّ ما يُعبَد من دونه، فهو التَّوحيدُ الإراديُّ الطّلبيُّ. وإمّا أمرٌ ونهيٌ وإلزامٌ بطاعته وأمره ونهيه، فهي حقوق التّوحيد ومكمِّلاته. وإمّا خبرٌ عن إكرامه لأهل توحيده وطاعته، وما فعَل بهم في الدُّنيا، وما يُكرمهم به في الآخرة؛ فهو جزاء توحيده. وإمَّا خبرٌ عن أهل الشِّرك، وما فعَلَ بهم في الدُّنيا من النَّكال، وما يحُلُّ بهم في العقبى من العذاب؛ فهو جزاءُ مَن خرج عن حكم التّوحيد، فالقرآن كلُّه في التّوحيد وحقوقه وجزائه. [ابن القيم في مدارج السالكين] [ഖുർആനിലുള്ള സൂക്തികൾ മുഴുവനും തൗഹീദ് ഉൾക്കൊള്ളുന്നവയാണ്, അതിനെ സാക്ഷീകരിക്കുന്നവയാണ്, അതിലേക്ക് ക്ഷണിക്കുന്നവയാണ്.
ഖുർആൻ ഒന്നുകിൽ അല്ലാഹുവിനെ, അവന്റെ നാമങ്ങളെ, ഗുണവിശേഷങ്ങളെ, അപ ദാനങ്ങളെ കുറിച്ചുള്ള വൃത്താന്തങ്ങളാണ് - അത് ജ്ഞാനാത്മകവും വൃത്താന്തപരവുമായ തൗഹീദ്. അല്ലെങ്കിൽ, ഒരു പങ്കാളിയുമില്ലാതെ ഏകനാക്കി, അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നതിലേക്കുള്ള ക്ഷണമാണ്; അവനു പുറമെ ആരാധിക്കപ്പെടുന്നവയെ എല്ലാം നിരാകരിക്കണം എന്നതിലേക്കുള്ള ക്ഷണമാണ് - അത് ലക്ഷ്യാത്മകവും ശാസനാപരവുമായ തൗഹീദ്. അല്ലെങ്കിൽ, അല്ലാഹുവിനും അവന്റെ കല്പനാവിലക്കുകൾക്കും വഴിപ്പെടാനുള്ള നിർബ്ബന്ധമാണ് - അത് തൗഹീദിന്റെ അവകാശങ്ങളും പൂരകങ്ങളുമാണ്. അല്ലെങ്കിൽ, മുവഹിദുകൾക്കും അവനു വഴിപ്പെടുന്നവർക്കും അവൻ കൽപിക്കുന്ന ആദരവുകളെ കുറിച്ച്, ഇഹലോകത്ത് അവർക്ക് എന്തു ചെയ് തുകൊടുത്തു, പരലോകത്ത് അവർക്ക് എന്ത് ചെയ് തുകൊടുക്കാൻ പോകുന്നു എന്നതിനെ കുറിച്ചുള്ള വൃത്താന്തങ്ങളാണ് - അത് തൗഹീദിനു നൽകുന്ന പ്രതിഫലം. അല്ലെങ്കിൽ, ശിർക്കന്മാരെ കുറിച്ച്, ഇഹത്തിൽ അവർക്കു നൽകിയ ഗുണപാഠത്തെ കുറിച്ച്, പരലോകത്ത് അവർക്ക് വരാനിരിക്കുന്ന ശിക്ഷയെ കുറിച്ച് നൽകുന്ന വൃത്താന്തങ്ങളാണ് - അത് തൗഹീദിൽനിന്ന് പുറത്തു പോയവർക്കുള്ള ശിക്ഷ. അപ്പോൾ ഖുർആൻ മുഴുവനും തൗഹീദിനെയും അതിന്റെ അവകാശങ്ങളെയും അതിനുള്ള പ്രതിഫലത്തെയും സംബന്ധിച്ചാണ്; ശിർക്കിനെയും അതിന്റെ ആളുകളെയും അവർക്കുള്ള ശിക്ഷയെയും സംബന്ധിച്ചാണ്.] — ഇബ് നുൽ ഖയ്യിം | മദാരിജുസ്സാലികീനിൽ വിവ: അബൂ ത്വാരിഖ് സുബൈർ حفظه الله 04 മുഹർറം 1446 / 10 ജൂലൈ 2024 • • • • •
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|