അരുത് കൂട്ടരേ, അത് ജിന്ന് സേവ തന്നെയാണ് !
First Published by Basheer Puthur in Feb 2025 |
ഭാഗം 1"അരുത് കൂട്ടരേ അത് ജിന്ന് സേവയാണ്" എന്ന് പേര് വെച്ച് അബൂതാരിഖ് സുബൈർ ഹഫിദഹുള്ള എഴുതിയ കൃതിയെ വിമർശിച്ചു കൊണ്ട് ബശീർ സലഫി പൂളപ്പൊയിൽ എന്ന് പറയുന്ന ഒരാളുടെ ചില വോയിസ് ക്ലിപ്പുകൾ കേൾക്കാനിടയായി.
പ്രസ്തുത ഗ്രന്ഥത്തിന് വലിയ മൂല്യമൊന്നുമില്ല എന്ന് പറയുന്ന ബശീർ സാഹിബ് അതിലെ പ്രധാന ചർച്ചാവിഷയമായ "ജിന്നിനോടുള്ള സഹായ തേട്ടം" എന്ന കാര്യത്തെ വിമർശിക്കുകയും അങ്ങേയറ്റം അപകടകരമായ നിലപാടുകൾ വലിയ ഇൽമും ഉസൂലുമായി സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു അയാളുടെ അതിവാദങ്ങളിൽ ചിലത് ഇങ്ങിനെ വായിക്കാം :- ഖുർആനിലോ സുന്നത്തിലോ ജിന്നിനോട് സഹായം തേടുന്ന വിഷയത്തിൽ നസ്വ് വന്നിട്ടില്ല ........ അത് കൊണ്ട് ഈ വിഷയം ( ജിന്നിനോട് സഹായം തേടാമോ എന്ന വിഷയം) ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കിയാൽ ഈ വിഷയം തീരില്ല ....! മുകളിലെ വാചകത്തിൽ ഒന്നിലധികം അപകടങ്ങളുണ്ട് അല്ലാഹുവിനെ മാത്രമേ ഇബാദത് ചെയ്യാവു എന്നും അവന് പുറമെ മറ്റൊരാളോടും ( മനുഷ്യനോ മലക്കോ ജിന്നോ ശൈത്താനോ ഔലിയാക്കളോ അമ്പിയാക്കളോ തുടങ്ങി ) ഇബാദത് ചെയ്യരുതെന്നും അല്ലാഹു മാനവരാശിയോട് മൊത്തം കൽപിച്ച കാര്യമാണ്. ഇബാദത് അല്ലാഹുവിന് മാത്രമാക്കുക എന്ന ദൗത്യത്തിന് വേണ്ടിയാണ് അല്ലാഹു പ്രവാചകന്മാരെ അയച്ചത്. അതിന് വേണ്ടിയാണ് ഖുർആൻ അവതരിച്ചത്. ഇസ്‌ലാമിലെ യുദ്ധങ്ങളെല്ലാം തൗഹീദിന്റെ സംസ്ഥാപനത്തിനും ശിർക്കിന്റെ വിപാടനത്തിനും വേണ്ടിയായിരുന്നു. അല്ലാഹുവിനു പുറമെ മനുഷ്യൻ വിളിച്ചു പ്രാർത്ഥിക്കുന്ന സഹായം ചോദിക്കുന്ന ഗുണം പ്രതീക്ഷിക്കുന്ന മുഴുവൻ വസ്തുക്കളും അവന്റെ സൃഷ്ടികൾ മാത്രമാണ്. അവർക്ക് കേൾക്കാനോ കേട്ടാൽ തന്നെ സഹായിക്കാനോ ഉള്ള ശക്തിയും കഴിവുമില്ല. അല്ലാഹുവല്ലാത്ത മറ്റൊരാളോടും മറഞ്ഞ വഴിയിലൂടെ സഹായം തേടാൻ പാടില്ല, അത് ശിർക്കാണ്. ഇക്കാര്യം ഖുർആനിൽ അല്ലാഹു പലയിടങ്ങളിലായി വിശതീകരിക്കുകയും താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്. പിന്നെ ജിന്നിനെ പ്രത്യേകമായി വിളിച്ചു പ്രാർത്ഥിക്കുന്നതും സഹായം ചോദിക്കുന്നതും ഖുർആനിൽ വന്നിട്ടില്ല എന്നാണോ ഇയാൾ ഉദ്ദേശിച്ചത് ? ചില ആളുകൾ ജിന്നുകളോട് സഹായം തേടുന്ന കാര്യത്തിൽ അവരെ ആക്ഷേപിച്ചു കൊണ്ട് സൂറത്തുൽ ജിന്നിൽ അല്ലാഹു പറയുന്നില്ലേ ? മാത്രവുമല്ല, അല്ലാഹുവിന് പുറമെ നിങ്ങൾ മറ്റൊരാളോടും ദുആ ചെയ്യരുത് എന്ന് പറഞ്ഞാൽ ആ " മറ്റൊരാൾ" എന്നതിൽ ജിന്നും ഉൾപ്പെടില്ലേ ? പിന്നെ അക്കാര്യം പ്രത്യേകം പറയണോ ? എന്നിട്ട് ബശീർ സലഫി പറയുന്നത്, "അത് കൊണ്ട് ഈ വിഷയം ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കിയാൽ വിഷയം തീരില്ല" എന്നാണ്. എന്ത് അവിവേകമാണ് ഇയാൾ പറയുന്നത് ? മതപരമായ വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കാൻ എന്ത് ചെയ്യണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത് ? "നിങ്ങൾ വല്ല വിഷയത്തിലും അഭിപ്രായഭിന്നതയിലായാൽ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും മടക്കുക " സൂറത്തുന്നിസാ :59 ഈ ആയത്തിന്റെ വ്യക്തമായ ലംഘനമാണ് ബശീർ സാഹിബിന്റെ മുകളിലെ ഉദ്ധരണി. ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കാതെ പിന്നെ എങ്ങോട്ട് മടക്കണമെന്നാണ് ഇയാൾ പറയുന്നത് ? മതപരമായ വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കേണ്ടത് ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കിക്കൊണ്ടു തന്നെയാണ്. ജിന്നിനോട് സഹായം ചോദിക്കാമോ എന്ന വിഷയത്തിൽ തീർപ്പ് കൽപ്പിക്കേണ്ടത് അത് ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കിക്കൊണ്ടു തന്നെയാണ്. മറിച്ചുള്ള ബശീർ സലഫിയുടെ വാദം തെറ്റും ഇസ്‌ലാമിക വിരുദ്ധവുമാണ്. ഭാഗം 2
ബശീർ സലഫിക്ക് മറുപടി -2
"സലഫി" എന്ന് പേരിന്റെ കൂടെ വെച്ച് കെട്ടുന്ന ഒരാചാരം കേരളത്തിലെ മുജാഹിദികൾക്കിടയിൽ വ്യാപകമായി ഉണ്ട്. പ്രധാനമായും, സലഫി എന്ന പേരിൽ അറിയപ്പെടുന്ന സ്ഥാപനത്തിൽ പഠിച്ചവരെല്ലാം അവരുടെ പേരിന്റെ കൂടെ ഈ ഭാരം ഒരലങ്കാരമായി കൊണ്ട് നടക്കാറുണ്ട്. അല്ലാതെ ബശീർ സാഹിബും സലഫീ മൻഹജുമായി ഒന്നും വലിയ ബന്ധം ഇല്ല. ഇന്നിപ്പോൾ മാട്രിമോണിയൽ സൈറ്റുകളിൽ സലഫി ( കെ എൻ എം ), ( മർകസ് ദഅവ ), ( വിസ്‌ഡം) എന്നൊക്കെ കാണാം. ആ വാലിന് അത്രയൊക്കെ അർത്ഥമേ ഉള്ളൂ. അതെന്ത് തന്നെയാവട്ടെ , നമുക്ക് ബശീർ സാഹിബിന്റെ അതിവാദങ്ങളിലേക്കു വരാം "ഒരു കാര്യത്തെക്കുറിച്ചു നിഷിദ്ധമാണ് എന്ന് തെളിവ് വരാത്തതെല്ലാം അനുവദനീയം എന്നാണ്. അപ്പോൾ ജിന്നിനോട് സഹായം തേടാനേ പാടില്ല, അത് ഹറാമാണ് എന്ന് വ്യക്തമായ തെളിവ് വരാത്ത കാലത്തോളം അതിന്റെ വിധി ജാഇസ് എന്നായിരിക്കും." ഒരു വോയിസിൽ ബശീർ സാഹിബ് പറയുന്ന കാര്യമാണ് മുകളിലുള്ളത്. ജിന്നിനോട് സഹായം തേടുക എന്ന വിഷയത്തിൽ ബശീർ സാഹിബിന്റെ അഖീദ മുകളിൽ പറഞ്ഞ രൂപത്തിലാണോ ? അതായത് ജിന്നിനോട് സഹായം തേടുന്നത് അനുവദനീയമാണ് എന്ന വിശ്വാസക്കാരനാണോ ഇയാൾ ? ഈ അഖീദ അയാൾക്കില്ലെങ്കിൽ എന്തിനാണ് ആ വസ്‌വാസ് പ്രചരിപ്പിക്കുന്നത്? സാധാരണ കർമ്മശാസ്ത്ര പണ്ഡിതന്മാർ പറയാറുള്ള ഒരു ഖാഇദ ആണിത് الأصل في العادات الإباحة
والأصل في العبادات المنع അതായത്, മതവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ അനുവദിക്കപ്പെട്ടതും ഇബാദത്തുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദലീൽ ഇല്ലാതെ ചെയ്യാൻ പാടില്ല.
സാധാരണക്കാരുടെ ഗ്രാഹ്യതക്കു വേണ്ടി ഇവിടെ അൽപം വിശതീകരണം ആവശ്യമുണ്ട്. ഒരാൾ ചായ കുടിക്കുന്നു വേറൊരാൾ കോഫി കുടിക്കുന്നു മൂന്നാമതൊരാൾ വെള്ളമോ ജ്യൂസോ കുടിക്കുന്നു ഒരാൾ ഒന്നും കുടിക്കുന്നില്ല ഈ നാല് പേരും അവർക്കിഷ്ടമുള്ളത് കുടിക്കുകയോ കുടിക്കാതിരിക്കുകയോ ചെയ്യുന്നു. ആർക്കെങ്കിലും വല്ല പ്രശ്നവുമുണ്ടോ ? ഇല്ല ! കാരണം അല്ലാഹു അനുവതിച്ചതും വിലക്കില്ലാത്തതുമായ കാര്യമാണ് ഇത്. ഒന്ന് കൂടി തെളിയിച്ചു പറഞ്ഞാൽ ഇവക്ക് ഇബാദത്തുമായി യാതൊരു ബന്ധവുമില്ല. അതാണ് ആദത്തുകൾ എന്ന നിലയിൽ ദീനുമായി ബന്ധമില്ലാത്ത വിഷയം എന്ന് പറഞ്ഞത്. ഇവ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. എന്നാൽ ഒരാൾ സുബ്ഹ് നമസ്കാര ശേഷം രണ്ട് റക്അത് റവാത്തിബ് നമസ്കരിക്കുന്നു അല്ലെങ്കിൽ ജുമുഅ നാല് റക്അതായി നമസ്കരിക്കുന്നു.മറ്റൊരാൾ മഗ്‌രിബ് രണ്ടായി നമസ്കരിക്കുന്നു .. ഇവ മുന്നും തെറ്റാണ്. കാരണം ഇവ ഇബാദത്തുകളാണ്. എങ്ങിനെയാണ് ഇബാദത്തുകൾ നിർവഹിക്കേണ്ടത് എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. അതിന് അനുസരിച്ചു മാത്രമേ അവ അനുഷ്ഠിക്കാവു. ഇതിൽ ആദ്യം പറഞ്ഞ ( ഇബാദത്തുകളിൽ ഉൾപ്പെടാത്ത) ഇനത്തിലാണ് ബശീർ സാഹിബ് ജിന്നിനിനോടുള്ള സഹായതേട്ടത്തെ ഉൾപ്പെടുത്തിയത്. പുള്ളിക്കാരന് വിഷയത്തേക്കുറിച് അശേഷം വകതിരിവില്ലെന്നു വ്യക്തം ! ഈ കാര്യം പറഞ്ഞതിന് ശേഷം ബശീർ സാഹിബ്, ജിന്നിനോടുള്ള സഹായതേട്ടം വിലക്ക് വരാത്ത, ചെയ്യാൻ അനുവദിക്കപ്പെട്ട ഗണത്തിലേക്ക് കയും ഹറാമാണ് എന്ന് വിലക്കില്ലാത്തതിനാൽ അത് ജാഇസ് ആണെന്ന് വിധി പറയുന്നു !! എങ്ങിനെയുണ്ട് ? അപ്പോൾ ഫലത്തിൽ ജിന്നിനോട് സഹായം ചോദിക്കൽ വിലക്കില്ലാത്തതിനാൽ ഹറാമാണ് എന്ന് പറയാൻ പാടില്ലെന്നും ജാഇസ് ആയതിനാൽ അനുവദനീയമാണെന്നും വരുത്തിത്തീർക്കുന്നു !! أستغفرالله ഈ ശിർക്കൻ വാദത്തെയാണ് സുബൈർ മൗലവി തന്റെ കൃതിയിലൂടെ പൊളിച്ചടുക്കിയത്. അതാണ് ബശീർ സാഹിബിനെ പ്രകോപിപ്പിച്ചത്. മറ്റെന്താണ് ജിന്ന് സേവ പാടില്ല എന്ന പുസ്തകത്തെ വിമർശിക്കാൻ ബശീർ സാഹിബിനെ പ്രേരിപ്പിച്ചത് ? അപ്പോൾ ചുരുക്കത്തിൽ ജിന്നിനോടുള്ള സഹായതേട്ടം അനുവദനീയമായ കാര്യമായിട്ടാണ് ബശീർ സാഹിബ് സമർത്ഥിക്കാൻ ശ്രമിക്കുന്നത് ഭാഗം 3ബശീർ സലഫിക്ക് മറുപടി -3
ജിന്നിനോട് സഹായം തേടുന്നത് അനുവദനീയമാണ് എന്ന് തെളിയിക്കാൻ ബശീർ സാഹിബ് ശൈഖ് മുഖ്‌ബിൽ റഹിമഹുള്ളയെ ഉദ്ധരിക്കുന്നു. എന്നിട്ട് പറയുന്നു " .... അനുവദനീയമായ കാര്യങ്ങളിൽ സാധാരണ മനുഷ്യനോട് തേടുന്നത് പോലെയുള്ള തേട്ടം ജിന്നിനോട് തേടിയാൽ കുഴപ്പമുള്ള കാര്യമാവില്ല. അത് കൊണ്ടാണ് മുഖ്‌ബിൽ അൽ വാദഈ റഹിമഹുള്ളാ ആയത് ഉദ്ധരിച്ചു കൊണ്ട് അതിന് തെളിവ് പറഞ്ഞത്. تعاونوا على البر والتقوى ولا تعاونوا على الإثم والعدوا
...... ജിന്നുകളുമായിട്ടുള്ള "തആവുൻ" (സഹകരണം) പറ്റും എന്ന് അദ്ദേഹം പറയുന്നത്. കാരണം അത് ഖുർആനിന്റെ കല്‍പനയാണ്. ജിന്ന് അതിൽ നിന്ന് ഒഴിവാവാണമെങ്കിൽ വേറെ തെളിവ് കിട്ടണ്ടേ ? .......ഉസൂലി ആയ നിയമമനുസരിച്ചു അതിന് വേറെ തെളിവുണ്ടാകണം. അങ്ങിനെ വേറെ ഒരു തെളിവില്ലല്ലോ. വേറെ ഒരു തെളിവില്ലാത്ത പശ്ചാത്തലത്തിൽ എന്തായിരിക്കും അതിന്റെ വിധി ? മനുഷ്യനോട് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സാധാരണ ഗതിയിൽ ചോദിക്കാൻ പറ്റുന്ന കാര്യങ്ങൾ ജിന്നിനോട് ചോദിക്കാൻ പറ്റുമെന്നല്ലേ വരിക?
ശൈഖ് മുഖ്‌ബിൽ റഹിമഹുള്ളയുടെ ഒരു ഫത്‌വയെ അതിജീവിച്ചു കൊണ്ട് ബശീർ സാഹിബ് പറഞ്ഞ കാര്യങ്ങളാണ് മുകളിൽ ഉദ്ധരിച്ചത്. എത്ര ലാഘവത്തോടെയും നിരുത്തരവാദത്തോടെയുമാണ് ഇയാൾ വിഷയത്തെ സമീപിക്കുന്നത് എന്ന് നോക്കൂ. സാധാരണ ഗതിയിൽ മനുഷ്യർ പരസ്പരം ചോദിക്കുന്ന കാര്യങ്ങൾ ജിന്നിനോട് തേടാം, ചോദിക്കാം. ബസ് കാത്തു നിൽക്കുന്ന ഒരാൾ, അവിടെക്കണ്ട മറ്റൊരാളോട് എത്ര മണിക്കാണ് ബസ് വരിക ? എന്ന് ചോദിക്കുന്ന പോലെ, ജിന്നേ ഒരു ബീഡിയുണ്ടോ എടുക്കാൻ എന്ന് ചോദിക്കാം എന്നല്ലേ ഇയാൾ പറയുന്നത് ? എത്ര നിസാരമായാണ് ഇയാൾ വിഷയത്തെ അപഗ്രഥിക്കുന്നത് ? ഉസൂലീ നിയമം വെച്ചിട്ടാണത്രെ ഇയാൾ ഇതൊക്കെ പറയുന്നത്. ഇയാൾക്ക് ഒരു ഉസൂലും തിരിഞ്ഞിട്ടില്ല എന്ന് വ്യക്തമാണ്. പണ്ഡിതന്മാർക്ക് ഈ വിഷയത്തിൽ പല അഭിപ്രായങ്ങളുമുണ്ട്. അവയിൽ ഏതും ആർക്കും സൗകര്യം പോലെ സ്വീകരിക്കാം എന്നാണ് ഇയാൾ പറയുന്നതിന്റെ ആകത്തുക ! മഹാ കഷ്ട്ടം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഇനി ശൈഖ് മുഖ്‌ബിൽ പറഞ്ഞ കാര്യം എന്താണ് ? ജിന്നിനോട് സഹായം തേടാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടോ ? അദ്ദേഹം നിരുപാധികം സഹായം തേടാമെന്ന് പറഞ്ഞിട്ടേയില്ല. അല്ല എന്ന് വാദമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ആ വിഷയത്തിലുള്ള ഫത്‌വ വിവർത്തനം ചെയ്ത് തന്റെ വാദം അയാൾ തെളിയിക്കട്ടെ. ശൈഖ് മുഖ്‌ബിൽ എന്നല്ല ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ള പറഞ്ഞാൽ പോലും, ഏതൊരു വിഷയത്തിലും പ്രമാണങ്ങൾ എവിടെ നിൽക്കുന്നു എന്ന അടിസ്ഥാനപരമായ ചോദ്യം അവിടെ അവശേഷിക്കുന്നു. അല്ലാഹുവിനോട് മാത്രമേ സഹായം തേടാവു. അല്ലാഹു അല്ലാത്തവരോട് മനുഷ്യകഴിവിനപ്പുറമുള്ള ഒരു കാര്യവും ചോദിക്കാൻ പാടില്ല. നബിയോ സ്വഹാബികളോ ജീവിതത്തിലൊരിക്കൽ പോലും ജിന്നിനോട് സഹായം ചോദിക്കുകയോ, ചോദിക്കാൻ കൽപ്പിക്കുകയോ ചെയ്തതായി വിശ്വാസയോഗ്യമായ യാതൊരു രേഖയുമില്ല. സ്വഹാബികളോ താബിഉകളോ ഉത്തമ തലമുറയിലെ ആരെങ്കിലുമോ ആപൽഘട്ടങ്ങളിൽ ജിന്നിനോട് സഹായം തേടിയെന്നതിന് തെളിവില്ല. ഖുർആനും സ്വഹീഹായ സുന്നത്തും സലഫുകളുടെ നടപടിക്രമങ്ങളുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ. അതിന് വിരുദ്ധമായ പണ്ഡിതാഭിപ്രായങ്ങൾക്ക് യാതൊരു പ്രാമാണികതയും സ്വീകാര്യതയും ഉണ്ടായിരിക്കില്ല. ഭാഗം 4ബഷീർ സലഫിക്ക് മറുപടി -4
((..... അങ്ങിനെ സുബൈർ മൗലവിയുടെ വൈജ്ഞാനിക നേതൃത്വം അവസാനം എത്തിപ്പെട്ടത്, പാണക്കാട് തങ്ങന്മാരും മുസ്‌ലിം ലീഗും ഉലുൽ അംറ് ( ബൈഅതും അനുസരണപ്രതിജ്ഞയുമുള്ള മുസ്‌ലിം ഭരണധികാരി) ആണ്. അവരെ മുസ്‌ലിം സമുദായത്തിന്റെ പൊതു നേതൃത്വമായി അംഗീകരിക്കണം. അവരെ ഉലുൽ അംറിന്റെ സ്ഥാനത്തു പ്രതിഷ്ഠിക്കണം. അത് സുബൈർ മങ്കടയിൽ നിന്ന് പകർന്ന് കിട്ടിയ ഒരു വൃത്തി കെട്ട ആശയമാണ്. അതുപോലെ തന്നെ ഏത് പടു കുറാഫിയാണെങ്കിലും ഏത് ശിർക്കും കുറാഫാത്തും ചെയ്യുന്ന ആളാണെങ്കിലും അവരെ നമ്മൾ തുടർന്ന് നമസ്കരിക്കണം എന്നും അദ്ദേഹം വാദിക്കുന്നു )) ബശീർ സാഹിബ് കത്തിക്കയറിയ മറ്റൊരു വിഷയത്തിന്റെ ടെക്സ്റ്റ് ആണ് മുകളിൽ ചേർത്തത്. ഇതിൽ സലഫിയ്യത്തിന്റെ പേരിൽ സുബൈർ മൗലവിയുടെ മേൽ ഗുരുതരമായ രണ്ട് ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അതിൽ ഒന്ന് : പാണക്കാട് തങ്ങന്മാരും മുസ്‌ലിം ലീഗും മുസ്‌ലിങ്ങളുടെ ഉലുൽ അംറ് ( ഉത്തരാധികാരികൾ) ആണ് എനിക്കറിയേണ്ടത് സുബൈർ മൗലവി എവിടെയാണ് അങ്ങിനെ പറയുകയോ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തത് (തെളിവായി ഓഡിയോ, ലിഖിതരൂപം, ടെലഫോൺ കോൾ, തുടങ്ങിയ വിശ്വാസയോഗ്യമായ ഏതും സ്വീകരിക്കും). അത് കിട്ടിയതിന് ശേഷം ആ വിഷയത്തിൽ ബാക്കി പറയാം. ബശീർ സാഹിബ് മാന്യമായി പ്രതികരിക്കും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. രണ്ടാമത്തെ ആരോപണം ശിർക്ക് ചെയ്യുന്ന ആളുടെ പിന്നിൽ നിന്നുള്ള നമസ്കാരം അനുവദനീയമാണെന്ന് വാദിക്കുന്നു. അൽപം വിശതീകരണം ആവശ്യമുള്ള വിഷയമാണിത്. ഒരാൾ മുസ്‌ലിമാണെന്നു സ്വയം അവകാശപ്പെടുകയും ഖിബ്‌ലക്ക് നേരെ തിരിഞ്ഞു നമസ്കരിക്കുകയും മുസ്‌ലിംകളിൽ ഒരാളായി അറിയപ്പെടുകയും ചെയ്യുന്ന കാലത്തോളം അയാളെ മുസ്‌ലിം ആയിത്തന്നെയാണ് പരിഗണിക്കേണ്ടത്. ഒരാളിൽ മുസ്‌ലിം എന്ന വിശേഷണത്തിൽ നിന്ന് മുശ്‌രിക്ക് എന്ന പേരിലേക്ക് മാറ്റണമെങ്കിൽ ഒരുപാട് കടമ്പകൾ കടക്കണം. അത് തക്ഫീറിന്റെ വിഷയമാണ്. ഏതാനും മാസങ്ങൾക്കു മുമ്പ് ചുഴലി ഈ വിഷയത്തിൽ ഒരു വെടി പൊട്ടിക്കുകയുണ്ടായി. ആ സമയത് സുബൈർ മൗലവി " തക്ഫീർ" എന്ന പേരിൽ ഒരു കൃതി രചിച്ചിരുന്നു. അതിന്റെ കോപ്പി കിട്ടുമെങ്കിൽ വായിച്ചാൽ തീരുന്ന പ്രശ്നമേ ബശീർ സാഹിബിന് ഉള്ളൂ! സുബൈർ മൗലവിക്ക് മറുപടി പറഞ്ഞു എന്ന ഗർവ്വിനു വേണ്ടിയാണെങ്കിൽ അത് നടക്കട്ടെ. അല്ലാതെ സലഫിയ്യത് എന്ന് പറഞ്ഞു ഖവാരിജീ മൻഹജ് പ്രചരിപ്പിക്കുന്നത് ശെരിയല്ല. ഉസൂലുകളെക്കുറിച്ചു വല്ലാതെ വാചാലമാകുന്ന ബശീർ സാഹിബ് തക്ഫീറിന്റെ മസ്അല അറിവുള്ള ആരിൽ നിന്നെങ്കിലും പഠിക്കാൻ ശ്രമിക്കുക. ഭാഗം 5ബശീർ സലഫിക്ക് മറുപടി -5
പൂളപ്പൊയിൽക്കാരൻ ബശീർ സാഹിബ് കുറച്ചു പരിഭവത്തിലാണ്. ഞാൻ അദ്ദേഹത്തെ പരിചയമില്ലാത്ത ആളായി ചിത്രീകരിച്ചു, സൗഹൃദം കാണിച്ചില്ല എന്നൊക്കെ പറഞ്ഞ് കരച്ചിലോട് കരച്ചിലാണ് ഒരു വൈജ്ഞാനിക ചർച്ചയിൽ അനിവാര്യമായ വിഷയം അല്ലല്ലോ അതൊന്നും എന്ന് അറിയുന്നത് കൊണ്ടാണ് ഞാൻ അതിന് മെനക്കെടാതിരുന്നത്. എതിർവാദക്കാരന്റെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് പോകാൻ എനിക്ക് താൽപര്യമില്ലാത്തതിനാൽ അതിലേക്ക് കടക്കാൻ ഞാനുദ്ദേശിക്കുന്നില്ല. എന്നെക്കുറിച്ച് വ്യക്തിപരമായി അയാൾ നടത്തിയിട്ടുള്ള അധിക്ഷേപങ്ങൾ ഞാൻ അല്ലാഹുവിലേക്ക് മടക്കുന്നു. (ഇത് ഖുർആനിൽ നസ്വ് ആയി വരാത്തതിനാൽ അല്ലാഹുവിലേക്ക് മടക്കാൻ പാടില്ല എന്ന് ഇയാൾ പറഞ്ഞു കൂടായ്കയില്ല ) "സലഫി" എന്നത് പേരിന്റെ കൂടെ ഏച്ചു കൂട്ടിയതാണ്, അല്ലാതെ ഇയാൾക്ക് സലഫിയ്യത്തുമായി വലിയ ബന്ധമൊന്നുമില്ല എന്ന് ഞാൻ പറഞ്ഞത് സത്യമാണെന്ന് വായനക്കാർക്ക് ഇതിനകം ബോധ്യപ്പെട്ടു കാണും. അയാളുടെ വോയിസ് ക്ലിപ്പിലൂടെ തന്നെ അയാളുടെ മൻഹജിന്റെ പൊള്ളത്തരം വെളുപ്പെടുത്തിയ അല്ലാഹുവിന് സ്തുതി , الحمد لله ഏതായാലും എന്റെ മറുപടി ഇയാളെ വിറളി പിടിപ്പിച്ചിട്ടുണ്ട് എന്ന് വ്യക്തം. എന്തൊക്കെയോ വായിൽ തോന്നിയതെല്ലാം പറഞ്ഞു കരഞ്ഞു തീർക്കുക അല്ലാതെ വിഷയത്തിന്റെ അടുത്തേക്ക് പോലും എത്താൻ ബശീർ സാഹിബിന് കഴിഞ്ഞിട്ടില്ല , കഴിയുകയുമില്ല. സുബൈർ മൗലവിയുടെ പുസ്തകം ജിന്ന് കേന്ദ്രങ്ങളിൽ ചില്ലറ അങ്കലാപ്പൊന്നുമല്ല സൃഷ്ടിച്ചിട്ടുള്ളത്. അല്ലാഹുവിനെ മാത്രമേ ഇബാദത് ചെയ്യാവൂ എന്നും അവനോട് മാത്രമേ സഹായം ചോദിക്കാവു എന്നും പറഞ്ഞു പഠിച്ച മുജാഹിദുകൾക്കിടയിലാണ് വാലിൽ "സലഫി" എന്ന് വെച്ച് കെട്ടി ഇയാളെപ്പോലെയുള്ള ഏഴാംകൂലികൾ ജിന്നിനോട് സഹായം തേടൽ അനുവദനീയം എന്ന് ഓരിയിട്ട് നടക്കുന്നത്. സുബൈർ മൗലവി - أطال الله عمره بالصحة والعافية- ഈ ഗ്രന്ഥം രചിച്ചതോടു കൂടി ജിന്ന് കുടാരത്തിലുള്ളവർക്കു ശെരിക്കും ഇരിക്കപ്പൊറുതി ഇല്ലാതായിട്ടുണ്ട്. ഈ പുസ്തകം ഒരു ചെലവുമില്ലാതെ ജനങ്ങളിലേക്ക് എത്തുകയും സാധാരണക്കാരായ മുസ്‌ലിം ബഹുജനങ്ങൾ അത് വായിക്കുകയും സത്യം മനസ്സിലാക്കുകയും ചെയ്യാൻ തുടങ്ങി! അതോടെ പേരിന്റെ കൂടെ സലഫി എന്ന വാല് വെച്ച് കെട്ടിയ ആളടക്കം ജിന്ന് വാദികൾക്ക് പേയിളകി ഓടി നടന്ന് കണ്ണിൽ കാണുന്നവരെ മുഴുവൻ കടിക്കുകയാണ്. പ്രസ്തുത ഗ്രന്ഥത്തിന് യാതൊരു മൂല്യവുമില്ല എന്ന പൂളപ്പൊയിൽക്കാരന്റെ ആക്രോശം എത്രമാത്രം ശെരിയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം ! " അരുത് കൂട്ടരേ, അത് ജിന്ന് സേവയാണ്" എന്ന തലക്കെട്ടിൽ, സ്വന്തം പേര് വെച്ചെഴുതിയ 210 പേജുകളിലുള്ള ആ പുസ്തകത്തിന്, പ്രവേശിക അടക്കം ഏഴ് ഭാഗങ്ങളുണ്ട്. 1- പ്രവേശിക ( ആമുഖം ) 2- അദ്ധ്യായം ഒന്ന് : സലഫീ മൻഹജ് : ഇസ്‌ലാമിന്റെ തനതു വ്യവഹാരക്രമം 3-അദ്ധ്യായം രണ്ട് : അഹ്‌ലുസ്സുന്നയുടെ പ്രബോധനം 4-അദ്ധ്യായം മൂന്ന് : ജിന്നുകളോട് സഹായം തേടൽ ശിർക്ക് 5-അദ്ധ്യായം നാല് : തൗഹീദിൽ നിന്ന് ജിന്ന് സേവയിലേക്കോ ? 6-അദ്ധ്യായം അഞ്ച് : സലഫുകളാരും ജിന്നിനോട് സഹായം തേടിയിട്ടില്ല 7- ഉപസംഹാരം ബശീർ സാഹിബേ, കൂൾഡൗൺ !! മുകളിൽ എഴുതിയ ഏഴ് ഭാഗങ്ങളിൽ പ്രവേശിക അടക്കം ആദ്യത്തെ രണ്ട് അധ്യായങ്ങൾ മനസിരുത്തി വായിച്ചിരുന്നെങ്കിൽ, അതിന് അല്ലാഹു തൗഫീഖ് നൽകിയിരുന്നെങ്കിൽ, നിങ്ങളുടെ ആക്ഷേപഹാസ്യങ്ങളും വീരസ്യം പറച്ചിലും നിറഞ്ഞ കാളമുത്ര പ്രസംഗം നാട്ടുകാർ കേൾക്കേണ്ടി വരില്ലായിരുന്നു !! നിങ്ങൾക്ക് എഴുതിയ ഒരു മറുപടിയിലും അമാന്യമായ ഒരു വാക്ക് പോലും ഞാൻ ഉപയോഗിച്ചിട്ടില്ല. വ്യക്തിപരമായി വിമർശിക്കുകയോ തേജോവധം ചെയ്യുകയോ ചെയ്തിട്ടില്ല. അത് നിങ്ങളോടുള്ള ബഹുമാനം കൊണ്ടൊന്നുമല്ല. നിങ്ങൾ എന്റെ സുഹൃത്ത് എന്ന് പറയാൻ മാത്രം സൗഹാർദ്ദമോ ബന്ധമോ നമ്മൾ തമ്മിലിലില്ല. (ഉണ്ടെന്ന് നിങ്ങൾ വരുത്താൻ ശ്രമിക്കുന്നത് നിങ്ങൾ വലിയ ഒരു സംഭവമാണെന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണെന്ന് എനിക്കറിയാം; അത് പോട്ടെ) നിങ്ങൾ എന്റെ സഹപാഠിയോ അധ്യാപകനോ അല്ല. നിങ്ങളുടെ ഒരു പ്രസംഗം പോലും കേട്ട ഓർമയും എനിക്കില്ല. ഇനി "ഉദുഹിയ്യത്" ബന്ധവും പറഞ്ഞു കരയാൻ വരണ്ട ! പക്ഷെ, ഇൽമിയായ ഒരു മസ്അല വിശകലനം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട സാമാന്യ മര്യാദ പോലും ഇയാൾ കാണിച്ചില്ല. ഞാൻ ഉന്നയിച്ച വിഷയങ്ങളോട് വൈജ്ഞാനികമായി പ്രതികരിക്കാൻ കഴിയാത്തത് കൊണ്ടാണ് ഇയാൾ അതിൽ നിന്ന് മാറി വ്യക്തി വിമർശനത്തിലേക്ക് തിരിഞ്ഞത്. അത് കൊണ്ടൊന്നും രക്ഷപ്പെടാൻ കഴിയില്ല ബശീർ സാഹിബേ! എത്ര ഉച്ചത്തിൽ മുക്രയിട്ടിട്ടും കാര്യമില്ല; പൊതുജനം കാര്യം മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. സലഫീ മന്‍ഹജും ജിന്ന് വിഷയവും സമഗ്രമായി പ്രതിപാദിക്കുന്ന മറ്റൊരു പുസ്തകം മലയാളത്തിൽ വേറെയില്ല. നിങ്ങൾ കുറച്ചു കൂടി ഉച്ചത്തിൽ കുരച്ചോളു. പക്ഷെ ഞങ്ങളീ പുസ്തകം ജനങ്ങളുടെ കൈകളിലേക്ക് ചെലവില്ലാതെ എത്തിച്ചു കൊണ്ടേയിരിക്കും ! ഓർക്കുക : ജിന്നിനോടുള്ള സഹായ തേട്ടം കൊടിയ ശിർക്കാണ്. വെപ്രാളമൊക്കെ അടങ്ങി സാധാരണ ബുദ്ധി തിരിച്ചു വരുമ്പോൾ മുകളിൽ എഴുതിയ പുസ്തകത്തിലെ ഏത് അധ്യായമാണ് മുല്യമില്ലാത്തത് എന്നും നിങ്ങളെ പ്രകോപിപ്പിച്ചത് എന്നും അറിയിച്ചാൽ കൊള്ളാം , അറിയാൻ വേണ്ടിയാണ് ( പിന്നെ, ഇങ്ങിനെ പ്രകോപിതനാകരുത്, പ്രായമൊക്കെ ആയില്ലേ ? അൽപം സംയമനം പാലിച് മസിൽ പിടിക്കാതെ പറയാനുള്ളത് പറയുക ) ഭാഗം 6ബശീർ സലഫിക്ക് മറുപടി -6
സുബൈർ മൗലവിയുടെ പുസ്തകം ജിന്നു കൂടാരത്തിൽ കോളിളക്കം സൃഷ്ട്ടിച്ചു കഴിഞ്ഞു. അതിന്റെ കരച്ചിലാണ് ബശീർ സാഹിബിന്റെ വോയിസിൽ മൊത്തം. അത് കരഞ്ഞു തീർത്താൽ അയാൾ അടങ്ങും. ഈ പുസ്തകത്തിൽ ഏത് പോയിന്റിലാണ് ഇയാൾക്ക് അഭിപ്രായ വിത്യാസമുള്ളത്? ഖുർആനിനും സുന്നത്തിനും എതിരായ എന്ത് കാര്യമാണ് ഇയാൾ അതിൽ കണ്ടത് ? ഇയാൾ വൈരുധ്യങ്ങളുടെ പടുകുഴിയിലാണ്. സാക്ഷാൽ സമസ്തക്കാരെക്കാൾ പിഴച്ച വഴിയിലാണ് ഈ പൂളപ്പൊയിൽക്കാരൻ. ഇയാൾ പറയുന്നത് ആ പുസ്തകത്തിൽ യാതൊരു ഇൽമുമില്ല എന്നാണ്. ജിന്നു സേവയുടെ അടിവേരറുക്കുന്ന ഈ പുസ്തകം ബശീർ സലഫിയുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. "എന്നിട്ടും ഒരു ഇല്മുമില്ലാത്ത" എന്ന് ഇയാൾ ആരോപിക്കുന്ന ഈ പുസ്തകത്തെ നിരൂപണം ചെയ്യാൻ എത്ര വോയിസ് ക്ലിപ്പുകൾ ഇറക്കിയിട്ടും ഇയാൾക്ക് കലിപ്പ് അടങ്ങുന്നില്ല! എന്ത് ചെയ്യും ? അസ്വ്ലിൽ നിന്ന് തെറ്റിക്കഴിഞ്ഞാൽ ഇത് തന്നെയാണ് അവസ്‌ഥ. കാള മൂത്ര ബഡായിക്കിടയിൽ അയാൾ, ഞാൻ എന്തോ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കുന്നുണ്ട്. വിശുദ്ധ ഖുർആനിൽ ഖണ്ടിതമായി വന്ന കാര്യമല്ലേ അല്ലാഹു അല്ലാത്തവരോട് അവരുടെ കഴിവിൽ പെടാത്ത വിഷയങ്ങളിൽ സഹായം തേടാൻ പാടില്ല എന്ന കാര്യം ? ഇതിലാണോ ഇയാൾക്ക് തര്ക്കമുള്ളത് ? പിശാചോ ജിന്നോ മലക്കോ മനുഷ്യന് സഹായം തേടാവുന്ന പരിധിയിലുള്ള സൃഷ്ട്ടികൾ ആണോ ? അവയെല്ലാം അദൃശ്യലോകമാണ്. മനുഷ്യ വർഗ്ഗത്തിൽ പെട്ടവർ പരസ്പരം, അവർക്ക് കഴിയുന്ന വിഷയങ്ങളിൽ സഹായം ചോദിക്കുന്ന പോലെ അവ ( മലക്ക് -ജിന്ന് - ശൈത്താൻ) മനുഷ്യന് സഹായം ചോദിക്കാൻ പറ്റുന്ന വിധത്തിൽ ഉള്ള സൃഷ്ട്ടികൾ അല്ല. അത് കൊണ്ട് തന്നെ ഖുർആനിൽ പറഞ്ഞ വിലക്കിൽ ഇവയും ഉൾപ്പെടുന്നു എന്ന് വ്യക്തമാണ്. അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യരുത് എന്ന് പറഞ്ഞാൽ ( അല്ലാഹുവിന് പുറമെയുള്ള മുഴുവൻ സൃഷ്ടികളും ഉൾപ്പെട്ടു. അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കരുത് എന്ന് പറഞ്ഞാലും ജിന്നും മലക്കും ശൈത്താനുമടക്കം മുഴുവൻ സൃഷ്ടികളും ഉൾപ്പെട്ടു) ജിന്നിനോട് സഹായം തേടരുത് എന്ന് പ്രത്യേകമായി ഖുർആനിൽ വിലക്ക് വന്നിട്ടില്ലാത്തതിനാൽ അത് അനുവദനീയം എന്നാണ് ഇയാൾ പറയുന്നത്. ഇത് തന്നെയല്ലേ സമസ്തക്കാരായ ഖുറാഫി ഖുബൂരികളും വാദിക്കുന്നത് ? ഇയാളുടെ വാദമനുസരിച്ചു മൊയിദീൻ ശൈഖേ എന്നെ സഹായിക്കണേ എന്ന് ഒരാൾ ചോദിച്ചാൽ അത് പ്രാർത്ഥന ആകില്ല, കേവലം മനുഷ്യർ പരസ്പരം നടത്തുന്ന ഒരു സഹായാർത്ഥന മാത്രമേ ആകൂ എന്ന് വാദിക്കാൻ കഴിയില്ലേ ? അങ്ങിനെ ഒരാൾ വാദിച്ചാൽ അത് തെറ്റാണെന്ന് പറയാൻ കഴിയുമോ ? അപ്പോൾ സക്കരിയാക്കളും സമസ്തക്കാരും ഭായീ ഭായി ആയില്ലേ ? മൊയ്തീൻ ശൈഖിനോട് സഹായാർത്ഥന പാടില്ലെന്ന് ഖുർആനിൽ നസ്വ് ആയി വന്നിട്ടുണ്ടോ ? ഇല്ലല്ലോ ? നസ്വ് ആയി വിലക്ക് വരാത്തതിനാൽ അത് അനുവദനീയമാണെന്ന് ഇയാൾ വാദിക്കുമോ? ബശീർ സാഹിബേ പഠിച്ച് പഠിച്ച് ഒത്താനായി എന്ന് പറഞ്ഞ പോലെ ആയല്ലോ നിങ്ങളുടെ കാര്യങ്ങൾ പിന്നെ, ജിന്നിനോട് സഹായം ചോദിക്കുന്നത് അല്ലാഹു സൂറത്തുൽ ജിന്നിൽ വിമർശിച്ചിട്ടില്ലേ ? അല്ലാഹു പറയുന്നു وَأَنَّهُۥ كَانَ رِجَال مِّنَ ٱلۡإِنسِ یَعُوذُونَ بِرِجَال مِّنَ ٱلۡجِنِّ فَزَادُوهُمۡ رَهَقا [الجن -٦]
ഈ ആയത്തിൽ അല്ലാഹു പറയുന്നതെന്താണ് ? ബശീർ സാഹിബ് സമയം കിട്ടുമ്പോൾ ഇതിന്റെ തഫ്സീർ ഒന്ന് വായിച്ചു നോക്കണം.
വായിൽ തോന്നുന്നത് "വളവളാ" നാക്കിട്ടടിച്ചാൽ ഇൽമും ദീനും ആകില്ല സക്കരിയ്യ ഭക്താ ! സംഘടനക്കാരിൽ നിന്ന് പഠിച്ച ഇത്തരം ഉഡായിപ്പുകൾ കയ്യിൽ വെച്ചാൽ മതി ! അത്തിക്കാട് അടിപിടി എന്ന് പുട്ടിൽ തേങ്ങയിടുന്ന പോലെ പറയുന്ന ഇയാൾ ഒരേ സമയം സ്വന്തം ഗ്രുപ്പുകാരനെ മൗദുദിസ്റ്റ് ആക്കി മറ്റൊരു തലക്കൽ പോർക്കളം തീർക്കുന്നത് ആരും കാണുന്നില്ല എന്നായിരിക്കും ഇയാൾ വിചാരിക്കുന്നത്. എന്നിട്ട് അതേ ആരോപണം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കുകയും ചെയ്യുന്നു ! എന്തെല്ലാം വൈരുധ്യങ്ങൾ ! അല്ലേ? ഭാഗം 7ബശീർ സലഫിക്ക് മറുപടി -7
ജിന്നിനോടുള്ള സഹായതേട്ടം അനുവദനീയമായതും അല്ലാത്തതും ഉണ്ടെന്നാണ് ബശീർ സാഹിബ് തട്ടിവിടുന്നത്. ആളുകളെ പരമാവധി അങ്കലാപ്പിൽ നിർത്തി വഴികേടിലേക്കു നയിക്കാനാണ് ഇയാൾ നാവിട്ടലക്കുന്നത്. എന്റെ ചോദ്യം: ഈ രണ്ട് ഇനം സഹായതേട്ടവും ( അനുവദനീയമായ സഹായതേട്ടവും അനുവദനീയമല്ലാത്ത സഹായതേട്ടവും) എങ്ങിനെയാണ് വേർതിരിക്കുക ? അതിന് നിങ്ങളുടെ അടുത്തുള്ള അളവുകോൽ എന്താണ് ? പിന്നെ, രണ്ടാമത്തെ കാര്യം ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ള ജിന്നിനോടുള്ള സഹായതേട്ടം അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ്. ശൈഖുൽ ഇസ്‌ലാം ആരാണ് എന്നെങ്കിലുമുള്ള മിനിമം വിവരം ഉള്ള ഒരാൾ അദ്ദേഹത്തിന്റെ പേരിൽ ഈ ആരോപണം ഉന്നയിക്കില്ല. അത് കൊണ്ട് അക്കാര്യം തെളിയിക്കാനുള്ള ബാധ്യത അയാൾക്ക് തന്നെയുണ്ട്. അതയാൾ തെളിയിക്കട്ടെ. എന്നിട്ട് വേണമെങ്കിൽ അക്കാര്യത്തിൽ സംസാരിക്കാം. പിന്നെ ശൈഖ് മുഖ്‌ബിൽ റഹിമാഹുള്ള, ശൈഖ് സ്വാലിഹുൽ ഉസൈമീൻ റഹിമഹുമുള്ളാ, ഇമാം ശൗകാനി തുടങ്ങിയവർ ജിന്നിനോട് സഹായം തേടാമെന്ന് പറഞ്ഞിട്ടുണ്ട്. ഇവരൊക്കെ ഒന്നും കാണാതെയാണോ പറഞ്ഞത് ? ഇവരൊക്കെ പണ്ഡിതന്മാരല്ലേ ? തുടങ്ങിയുള്ള രോദനമാണ് പിന്നെയുള്ളത്. ഇവിടെ പ്രധാനമായ ഒരു കാര്യം സൂചിപ്പിക്കാനുണ്ട്. ഒന്നാമതായി മുകളിൽ സൂചിപ്പിച്ച ഉലമാക്കളെല്ലാം അഹ്‌ലുസ്സുന്നത്തിന്റെ വിശ്വസ്തരായ പ്രാമാണിക പണ്ഡിതന്മാരാണ്. അവരാരും ജിന്നിനോട് സഹായം തേടൽ അനുവദനീയമാണ് എന്ന അഭിപ്രായക്കാരല്ല. അവരുടെ ഫത് വകളും ഉദ്ധരണികളും എടുത്ത് തങ്ങളുടെ തെറ്റായ വാദങ്ങൾ സമർത്ഥിക്കാൻ ശ്രമിക്കുന്നവർ സത്യസന്ധരോ ഇൽമിന്റെ യോഗ്യരായ വാഹകരോ അല്ല. ഞാൻ ആവർത്തിച്ചു പറയുന്നു . വൈജ്ഞാനികമായ അമാനത് എന്ന നിലയിൽ ഈ വിഷയത്തിൽ അവർ പറഞ്ഞിട്ടുള്ള ഫത് വകളും ഉദ്ധരണികളും വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കാൻ ബശീർ സാഹിബിന് ചങ്കുറ്റമുണ്ടോ? ഉസൂലുകൾ എത്രത്തോളം തിരിയുമെന്നു എല്ലാവരും അറിയട്ടെ ! അല്ലാതെ വിശ്വസ്തരായ ഉലമാക്കൾ ജിന്നുവാദികളാണ് എന്ന് വാദിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നത് വൃത്തികെട്ട ഏർപ്പാടാണ്. ഭാഗം 8ബശീർ സലഫിക്ക് മറുപടി -8
...(( ജിന്നിനോടുള്ള സഹായതേട്ടവുമായി ബന്ധപ്പെട്ട് ഖുർആനിൽ വ്യക്തമായ നസ്വ് വന്നിട്ടില്ല. ഈ വിഷയത്തിൽ മൂന്ന് വീക്ഷണങ്ങളുണ്ട്. ശിർക്കാണെന്ന് പറഞ്ഞവരും വസീലത്തുശ്ശിർക്ക് ആണെന്ന് പറഞ്ഞവരും മുബാഹായ കാര്യത്തിൽ അനുവദനീയമാണെന്ന് പറഞ്ഞവരും പണ്ഡിതന്മാരിലുണ്ട് ...)) ജിന്നിനോട് സഹായം ചോദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വോയിസ് ക്ലിപ്പിൽ ബശീർ സാഹിബ് പറയുന്ന കാര്യമാണ് മുകളിൽ ഉദ്ധരിച്ചത്. ഈ വിഷയം ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കേണ്ടതില്ല എന്ന് തട്ടിവിട്ട, പേരിന്റെ വാലിൽ സലഫി എന്ന് വെച്ച് കെട്ടിയ പൂളപ്പൊയിൽക്കാരന്റെ വാദം ആർക്കാണ് ചേരുകയെന്ന് വായനക്കാർ തീരുമാനിക്കുക. ശർഇയ്യായ ഒരു മസ്അലയിൽ പ്രാമാണിക ഉലമാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത ഉണ്ടായാൽ എന്താണ് ചെയ്യേണ്ടത് ? സൗകര്യപൂർവ്വം ഏതെങ്കിലും ഒരു അഭിപ്രായം സ്വീകരിക്കുകയാണോ വേണ്ടത്? അതല്ല കൂടുതൽ യുക്തിക്ക് ശെരിയെന്നു തോന്നുന്നത് സ്വീകരിക്കുകയാണോ വേണ്ടത് ? അതുമല്ല എല്ലാ ഭിന്നാഭിപ്രായങ്ങളും വിട്ട് സ്വന്തമായി പുതിയ ഒരു നിലപാട് സ്വീകരിക്കുകയാണോ വേണ്ടത് ? സലഫിയ്യത്, അഹ്ലുസ്സുന്നത്തി വൽ ജമാഅത്, ഉസൂല് എന്നൊക്കെ ഇയാളും കേട്ടിട്ടുണ്ട്. ചാത്തനെന്ത് മഅശറ എന്ന് പറഞ്ഞ പോലെ ഇയാൾക്കെന്ത് ഉസൂല് ?! ഉസൂലുൽ ഫിഖ്‌ഹിന്റെ ഖാഇദ വെച്ച് ജിന്നിനെ വിളിക്കാൻ തെളിവുണ്ടെന്ന് തട്ടിവിട്ട വിദ്വാനാണ്. തെറ്റായ ധാരണയും തെറ്റായ ഉസൂലും ! പൊട്ടത്തരം ഇത്ര പച്ചയായി പറയണമെങ്കിൽ ഈ മനുഷ്യന്റെ തൊലിക്കട്ടി എന്തായിരിക്കും ? എന്നിട്ട്, ഇയാൾ ഈ മൂന്ന് അഭിപ്രായവും കൊണ്ട് വന്ന് കാടടച്ചു വെടിവെക്കുകയാണ്. ഇതിലേതാണ് ഒരു മുസ്‌ലിമിന് സ്വീകാര്യമായിട്ടുള്ളത് ? ഈ മൂന്ന് വീക്ഷണവും ശെരിയും സ്വീകാര്യവുമാണോ ? അല്ലെങ്കിൽ ഒന്ന് മാത്രമാണോ സ്വീകാര്യം ? ഈ മൂന്ന് വീക്ഷണങ്ങളിൽ ഏതാണ് സ്വീകരിക്കേണ്ടത് എന്നും അതിന് അവലംബിച്ച ദലീൽ ഏതാണെന്നും പരസ്യമായി പറയാൻ മാത്രം വകതിരിവില്ലാത്ത ആളുകൾ ഈ പണിക്ക് നിൽക്കരുത്. ഇതാണോ സലഫിയ്യത് ? ഏത് ആലിമിൽ നിന്നാണ് ഇയാൾ ദീനും സുന്നത്തും പഠിച്ചത് ? ജാമിഅ സലഫിയ്യയിൽ കെപി അടക്കം പഴയ കാല മുജാഹിദ് നേതാക്കളിൽ നിന്നാണത്രെ ഇയാൾ ഇൽമ് പഠിച്ചത്. അതും പറഞ്ഞു ഒറ്റക്കരച്ചിലായിരുന്നു വ്യത്യസ്തമായ വീക്ഷണങ്ങളുള്ള മസ്അലകളിൽ ഏറ്റവും ശെരിയായതും പ്രമാണങ്ങൾക്ക് യോജിക്കുന്നതുമായ നിലപാടാണ് സ്വീകരിക്കേണ്ടതും ജനങ്ങളോട് പറയേണ്ടതും. (എഴുതി വെച്ചോളൂ) അതാണോ ബശീർ സാഹിബ് ചെയ്തത് ? അല്ല ! ഒരിക്കലുമല്ല. ജിന്നിനോട് സഹായം തേടുന്ന വിഷയത്തിൽ പ്രമാണങ്ങളോട് യോജിക്കുന്നതും ശെരിയായതുമായ നിലപാട് ഇന്നതാണെന്ന് ബശീർ സാഹിബ് പറഞ്ഞില്ല !! എന്നിട്ട്, മൂന്ന് വീക്ഷണവും ഒരുപോലെ ഉദ്ധരിക്കുകയും ഇവ മൂന്നും ശെരിയും സ്വീകാര്യവുമാണെന്ന് ധ്വനിപ്പിക്കുന്ന വിധത്തിൽ വിശതീകരിച്ച്, എരപ്പാക്കി സാധാരണക്കാരനെ ആശയക്കുഴപ്പത്തിന്റെ മുൾമുനയിൽ നിർത്തുകയും ചെയ്തു. അതിന് മാത്രമുള്ള വൈജ്ഞാനിക ത്രാണിയേ പൂളപ്പൊയിൽക്കാരനുള്ളൂ ! പണ്ഡിതന്മാർക്കിടയിൽ ഒന്നിലധികം വീക്ഷണങ്ങളുള്ള എത്രയെത്ര മസ്അലകളുണ്ട് ?! അവയെല്ലാം സ്വീകാര്യവും പ്രാമാണികവുമാണെന്നു പറയാനൊക്കുമോ ? ഒരിക്കലുമില്ല ! സത്യം ഒന്നു മാത്രമേയുണ്ടാകൂ. ദലീലുകൾ എവിടെയാണോ ഉള്ളത് അവിടെയാണ് നമ്മൾ നിൽക്കേണ്ടത്. തറാവീഹിന്റെ റക്അതുകൾ, ഫജ്‌റിലെ ഖുനൂത്, നമസ്കാരത്തിൽ കൈ കെട്ടേണ്ടത് എവിടെ തുടങ്ങി മുസ്‌ലിം ലോകത് അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്ന വിത്യസ്ത വിഷയങ്ങളിൽ, ഏതെങ്കിലും ഒരു അഭിപ്രായം സ്വീകരിച്ചാൽ മതിയെന്ന് പൂളപ്പൊയിൽക്കാരന് വാദമുണ്ടോ ? സുന്നത്തിന് പിന്നെ എന്ത് പ്രസക്തി സാഹിബേ ? ഉലമാക്കളുടെ അഭിപ്രായങ്ങളും ഫത് വകളും മതവിധികളല്ല. ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ള ഫതാവയിൽ പറയുന്നു وَلَيْسَ لِأَحَدِ أَنْ يَحْتَجَّ بِقَوْلِ أَحَدٍ فِي مَسَائِلِ النِّزَاعِ وَإِنَّمَا الْحُجَّةُ النَّصُّ وَالْإِجْمَاعُ،
فَإِنَّ أَقْوَالَ الْعُلَمَاءِ يُحْتَجُّ لَهَا بِالْأَدِلَّةِ الشَّرْعِيَّةِ لَا يُحْتَجُّ بِهَا عَلَى الْأَدِلَّةِ الشَّرْعِيَّةِ. "അഭിപ്രായ വ്യത്യാസമുള്ള മസ് അലകളിൽ ഏതെങ്കിലും ഒരാളുടെ വാക്കിനെ തെളിവായി സ്വീകരിക്കാൻ ആർക്കും പാടില്ലാത്തതാണ്. തെളിവ് നസും ഇജ്മാഉം മാത്രമാണ്"
..." പ്രമാണവാക്യങ്ങൾക്കു അനുസൃതമായ രൂപത്തിൽ ഉലമാക്കളുടെ വാക്കുകൾ തെളിവ് പിടിക്കാവുന്നതാണ്. എന്നാൽ ഉലമാക്കളുടെ വാക്കുകൾ കൊണ്ട് പ്രമാണങ്ങൾക്ക് തെളിവാക്കരുത്" ഫതാവാ 26/202 പണ്ഡിതന്മാരുടെ ഇജ്തിഹാദുകളും അവരുടെ വീക്ഷണങ്ങളും പ്രമാണങ്ങളോട് യോജിച്ചു വന്നാൽ മാത്രമേ അത് സ്വീകാര്യമാവുകയുള്ളൂ. പ്രമാണങ്ങളോട് പൊരുത്തപ്പെടാത്തവയും വിയോജിച്ചു വരുന്നവയും സ്വീകരിക്കുകയോ അവ ദീനാണെന്നു പ്രചരിപ്പിക്കുകയോ ചെയ്യേണ്ട ആവശ്യം ആർക്കുമില്ല. ബശീർ സാഹിബ് എയറിലാണെന്ന കാര്യം ഇനി ഞാൻ പറയണോ ? ഭാഗം 9ബശീർ സലഫിക്ക് മറുപടി -9
ജിന്നിനോട് സഹായം തേടൽ കൊടിയ ശിർക്കാണ്. സഹായാർത്ഥന ഇബാദത്താണ്. അത് അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. ജിന്നുകളോടൊ മലക്കുകളോടോ അവരുടെ കഴിവിൽ പെട്ട കാര്യങ്ങളിൽ പോലും സഹായാർത്ഥന നടത്താൻ പാടില്ല. അത് ശിർക്കാണ്. കാരണം അവർ മനുഷ്യരെ പോലെയല്ല. അദൃശ്യ ലോകമാണ്. ജിന്നിനോട് അവരുടെ കഴിവിൽ പെട്ട കാര്യങ്ങളിൽ സഹായം ചോദിക്കാമെന്ന വാദം തെറ്റും പിഴച്ചതുമാണ്. സലഫുകളാരും ജിന്നുകളോട് സഹായം തേടിയിട്ടില്ല. ഇമാം അഹ്‌മദ് റഹിമഹുള്ള ജിന്നിനോട് സഹായം തേടിയിട്ടില്ല. മറിച്ചുള്ള വാദം അദ്ദേഹത്തിന്റെ പേരിൽ ആരോ ആരോപിച്ചത് മാത്രമാണ്. ശൈഖ് മുഖ്‌ബിൽ റഹിമഹുള്ളാ അദ്ദേഹത്തോടുള്ള ചോദ്യത്തിന് നൽകിയ മറുപടി ഇപ്പോൾ ബശീർ സാഹിബ് ഉദ്ധരിച്ചിട്ടുണ്ട്. നല്ല കാര്യം. " മുസ്‌ലിം ജിന്നിനോട് അവർക്ക് സാധിക്കുന്ന വിഷയങ്ങളിൽ സഹകരിക്കുകയും സഹായം തേടുകയും ചെയ്യാമോ എന്നാണ് ചോദ്യം. അതിന് ശൈഖ് നൽകുന്ന മറുപടി : എന്നാൽ പരസ്പര സഹകരണത്തിന്റെ കാര്യത്തിൽ "നിങ്ങൾ പുണ്യത്തിലും തഖ്‌വയിലും പരസ്പരം സഹകരിക്കുവിൻ......( ആയത്ത്)അവരോട് സഹകരിക്കൽ അനുവദനീയമാണ്. എന്നാൽ, അവൻ ശൈത്താനല്ല എന്ന കാര്യം നീ മനസ്സിലാക്കുകയും ഉറപ്പു വരുത്തുകയും ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം അവൻ നിന്നെ അധർമ്മത്തിലേക്കും മതവിരുദ്ധ പ്രവർത്തനത്തിലേക്കും എത്തിക്കും....) ഈ ഫത്‌വയിൽ നിന്ന് നമുക്ക് മനസ്സിലാകുന്ന കാര്യങ്ങൾ : 1- ശൈഖ് പറഞ്ഞത് പരസ്പര സഹകരണത്തെക്കുറിച്ചാണ്. "ഇസ്തിആനത്" അഥവാ സഹായ തേട്ടത്തെക്കുറിച്ചല്ല. 2- ആ ജിന്ന് ശൈത്താനല്ല എന്ന് ഉറപ്പു വരുത്തണം. ഇവിടെ ബശീർ സാഹിബിന്റെ വാദം പൊളിയുകയാണ്. ജിന്നിനോട് സഹായം തേടാം എന്ന് ശൈഖ് മുഖ്‌ബിൽ പറഞ്ഞിട്ടുണ്ട് എന്നാണ് അയാൾ പറഞ്ഞത്. പിന്നെ, ആ ജിന്ന് ശൈത്താൻ അല്ല എന്ന് ഉറപ്പു വരുത്തണം എന്ന് ശൈഖ് നിബന്ധന വെച്ചു. ഞാൻ ചോദിക്കട്ടെ താൻ സംസാരിച്ചു കൊണ്ടിരിക്കുന്ന ജിന്ന് ശൈതാനാണോ അല്ലേ എന്ന് എങ്ങിനെയാണ് ഒരാൾ ഉറപ്പു വരുത്തുക ? അതിന് എന്താണ് മനുഷ്യന്റെ മുമ്പിലുള്ള മാർഗ്ഗം? ഇനി ശൈതാനിന് "ഞാൻ മുസ്‌ലിമും സ്വാലിഹുമാണെന്നു കളവ് പറയാനും മനുഷ്യനെ വഞ്ചിക്കാനും പറ്റില്ലേ? മാത്രവുമല്ല, ശൈഖ് ഉദ്ധരിച്ച ആയത്തിന്റെ വ്യാഖ്യാനത്തിൽ എവിടെയും ഒരു മുഫസ്സിറും അതിൽ ജിന്നുകൾ ഉൾപ്പെടും എന്ന് രേഖപ്പെടുത്തിയിട്ടില്ല. സലഫുകളാരും അങ്ങിനെ പറഞ്ഞിട്ടില്ല. അവരാരും ജിന്നിനോട് സഹകരിക്കാമെന്നോ സഹായം ചോദിക്കാമെന്നോ പറഞ്ഞിട്ടില്ല. അപ്പോൾ എന്ത് മനസ്സിലാക്കണം ? അദ്ദേഹം പറഞ്ഞ മറുപടി അദ്ദേഹത്തിന്റെ ഇജ്തിഹാദ് മാത്രമാണ്. പ്രമാണത്തിന്റെ പിൻബലം ഇല്ലാത്ത കാലത്തോളം അതിനെ അവലംബിക്കാനോ തെളിവായി സ്വീകരിക്കാനോ കഴിയില്ല. പൂളപ്പൊയിൽ സലഫി വെട്ടിലായത് അയാൾക്ക് മനസ്സിലാകുന്നില്ല. ഇനി ഒരു കാര്യം കൂടി പറയാം : ഇതേ ചോദ്യം ശൈഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളയോട് ചോദിച്ചപ്പോൾ അദ്ദേഹം "പാടില്ല" എന്ന് പറഞ്ഞതിന് ശേഷം തിരിച്ചു ചോദിച്ചത് " അത് മുസ്‌ലിം ജിന്നാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്" എന്നാണ്. എന്നിട്ടദ്ദേഹം തുടർന്ന് പറഞ്ഞു " അവരെ നിനക്കറിയില്ല പിന്നെയെങ്ങനെ അവരുടെ വാക്ക് വിശ്വസിക്കും ? അവരിൽ നല്ലവരും ചീത്തവരുമുണ്ട് ഒരു കാരണവശാലും ജിന്നിനോട് സഹായം തേടാൻ പാടില്ല" ശൈഖ് സ്വാലിഹുൽ ഫൗസാനോടുള്ള ചോദ്യത്തിനും ഇതേ മറുപടിയാണദ്ദേഹം നൽകിയത്. അപ്പൊ ബശീർ സാഹിബേ, എങ്ങനെയാണ് കാര്യങ്ങൾ ? ഇപ്പോഴും എയറിൽ തന്നെയാണല്ലോ ഇൽമ് എന്നാൽ അറബി ഫത് വകൾ വായിച്ചു അർത്ഥം പറഞ്ഞു മേനി പറയലല്ല. ഉസൂലെന്ന് പറഞ്ഞാൽ തെറ്റായ വാദങ്ങൾ ചുണ്ടിക്കാണിക്കുന്നവരെ വൈരനിര്യാതന ബുദ്ധിയോടെ കടന്നാക്രമിക്കലുമല്ല. കുറച്ചു വക തിരിവ് കാണിക്കുന്നത് നല്ലതാണ് ( പിന്നെ വാലിൽ ഏച്ചു കൂട്ടിയ "സലഫി" എന്ന പേര് ജാമിഅ സലഫിയയിൽ പഠിച്ച വകയിൽ കിട്ടിയതാണെന്നു സമ്മദിച്ചിട്ടുണ്ട്. അല്ലാതെ "സലഫിയ്യത്" ഉള്ളത് കൊണ്ട് നിസ്‌ബ ചെയ്തു പറഞ്ഞതല്ല എന്ന് ) ഭാഗം 10ബശീർ സലഫിക്ക് മറുപടി -10
ജിന്നിനോട് സഹായം ചോദിക്കാമെന്ന് ഇബ്നു തീമിയ റഹിമഹുള്ള പറഞ്ഞുവോ? ശൈഖ് സ്വാലിഹുൽ ഉസൈമിന്റെ ഒരു ഫത് വയെ അതിജീവിച്ചു കൊണ്ട് ബശീർ സാഹിബ് ഇബ്നു തീമിയ റഹിമഹുള്ളയെ അദ്ദേഹം ഉദ്ധരിച്ചത് എടുത്തു പറയുകയാണ്. അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കളെ ഉദ്ധരിക്കുകയും അവരുടെ നിലപാടുകൾ വിശതീകരിക്കുകയും ചെയ്യുമ്പോൾ സ്വീകരിക്കേണ്ട സാമാന്യ മര്യാദ പോലും ഈ വെച്ചു കെട്ടുകാരന് അറിയില്ല. പണ്ഡിതന്മാരുടെ ഉദ്ധരണികളിൽ അവർ നഖ്ല് ചെയ്യുന്ന കാര്യങ്ങൾ ആദ്യം, അതിന്റെ "മസ്വാദിറുകൾ" പരിശോധിച്ച് ഉറപ്പു വരുത്തണം. അത് ഉദ്ധരിക്കുന്ന ആളുടെ വൈജ്ഞാനിക സത്യസന്ധതയുടെ ( الأمانة العلمية) അടയാളമാണ്. വാലിൽ " സലഫി" എന്ന് വെച്ച് കെട്ടിയ ഈ മഹാൻ ശൈഖുൽ ഇസ്‌ലാമിന്റെ ഈ ഉദ്ധരണി കണ്ണ് കൊണ്ട് കാണുക പോലും ചെയ്തു കാണില്ല. എന്നിട്ട് വലിയ അറിവാളനും ഉസൂലീ പണ്ഡിതനും അഹ്ലുസ്സുന്നത്തിന്റെ അവസാനവാക്കെന്നു തോന്നിപ്പിക്കുന്ന വിധത്തിലും മുക്രയിടുകയാണ്. അബദ്ധങ്ങൾ ആർക്കും സംഭവിക്കാം. ആരുടേയും അബദ്ധങ്ങൾ മറ്റൊരാളും ഏറ്റെടുക്കേണ്ടതില്ല. ഒരാളെയും അന്ധമായി ന്യായീകരിക്കുകയോ പക്ഷം പിടിക്കുകയോ ചെയ്യേണ്ടതുമില്ല. നമുക്ക് ഏറ്റവും ഇഷ്ടവും ബന്ധവുമുള്ളത് ഹഖിനോടും സുന്നത്തിനോടുമാണ്. ഈ പാവത്തിന് അതൊന്നും അറിയില്ല. എന്നിട്ട് ഇത് സ്വാലിഹുൽ ഉസൈമീൻ പറഞ്ഞതാണ്. എന്റെ തലയിൽ കെട്ടി വെക്കേണ്ട എന്നൊരു മുൻകൂർ ജാമ്യവും. എങ്ങനെയുണ്ട് പൂളപ്പൊയിൽ സലഫിയുടെ കുരുട്ട് ബുദ്ധി ?! ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ള അനുവദനീയമായ കാര്യങ്ങളിൽ ജിന്നിനോട് സഹായം തേടാം എന്ന് പറഞ്ഞതായി ഈ വായാടിപ്രാസംഗികൻ വ്യാജമായി പറഞ്ഞു പ്രചരിപ്പിക്കുകയാണ്. അദ്ദേഹത്തിന്റ ഇബാറത്തുകൾ കൃത്യമായി ഉദ്ധരിക്കുകയോ തദ്‌വിഷയകമായി അദ്ദേഹം സ്വീകരിച്ചു പോന്ന അടിസ്ഥാന നിലപാടുകൾ വ്യക്തമാക്കുകയോ ചെയ്യുന്നുമില്ല. ഇത് സാധാരണ ജനങ്ങളെ കൂടുതൽ ആശയക്കുഴപ്പത്തിലേക്കു തള്ളിവിടുന്നു. ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളയുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് ചോദിച്ചപ്പോൾ സൗദിയിലെ ലജ്ന ദാഇമ നൽകിയ മറുപടി കേട്ടോളൂ. الفتوى رقم (18255)
س1: نسأل فضيلتكم عن الأحاديث التي صحت عن النبي - صلى الله عليه وسلم - في تخريج الجن وعن حكم الاستعانة بالجن في المباحات، وما مدى صحة ما ينقل عن ابن تيمية رحمه الله في هذا الموضوع. جزاكم الله خيرا؟ الجواب: لا نعلم حديثا عن النبي - صلى الله عليه وسلم - خاصا لتخريج الجن من الإنسان، ولكن المصاب بالجن يعالج بالقرآن وبالرقية الشرعية، كما كان السلف يفعلون ذلك، ولا يجوز الاستعانة بالجن والغائبين؛ لأن ذلك من الشرك، ولا نعلم كلاما صريحا لشيخ الإسلام ابن تيمية بجواز ذلك. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്നും ജിന്നിനെ പുറപ്പെടുവിപ്പിക്കുന്നതിനെക്കുറിച്ചു നിന്നുള്ള സഹീഹായ ഹദീസിനെ കുറിച്ചു ഞങ്ങള്‍ ചോദിക്കുന്നു.
മുബാഹായ കാര്യത്തില്‍ ജിന്നിന്റെ സഹായം ചോദിക്കുന്നതിന്റെ വിധിയെ കുറിച്ചും ചോദിക്കുന്നു. ഈ വിഷയത്തില്‍ ഇബ്ന്‍ തീമിയ റഹിമഹുള്ള യിൽ നിന്ന് വന്ന റിപ്പോര്‍ട്ടിന്റ സ്വീകാര്യതയെക്കുറിച്ചു ചോദിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ. ഉത്തരം :മനുഷ്യനില്‍ നിന്നും ജിന്നിനെ പുറപ്പെടിക്കുന്നത് പ്രത്യേകം പറയുന്ന ഹദീസ് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷെ, ജിന്നിന്റെ ഉപദ്രവം ഉള്ളവരെ റുക്കിയ ശരഇയ്യ കൊണ്ട് ചികില്സിച്ച്ചിട്ടുണ്ട്. അപ്രകാരം സലഫുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജിന്നിനെ കൊണ്ടും മറഞ്ഞവരെ കൊണ്ടും സഹായം തേടല്‍ അനുവദനീയം അല്ല. കാരണം അത് ശിര്‍ക്കില്‍ പെട്ടതണ് . ഇബ്ന്‍ തീമിയ അത് അനുവദിക്കുന്നതായ വ്യക്തമായ വാക്കുകള്‍ ഞങ്ങള്‍ക്ക് അറിയില്ല." ------------------------------------------------------------- ബശീർ സാഹിബേ എയറിൽ നിന്ന് ഇറങ്ങാൻ യോഗമില്ലാതെ പോയല്ലോ ബശീർ സാഹിബിന്റെ വാചകങ്ങൾക്കു ഈയിടെയായി ഒരു പതം വന്നിട്ടുണ്ട്. ആദ്യ വോയിസ് ക്ലിപ്പുകളിൽ കേട്ട ശൗര്യമൊക്കെ ആവിയായിപ്പോയ പോലെ . ശെരിയാണോ ? നെഗളിപ്പിന് നല്ല മാറ്റമുണ്ട്. ഒരു പാകവും പക്വതയുമൊക്കെ വന്നപോലെ.. കീപ് ഇറ്റ് അപ് ഭാഗം 11ബഷീർ സലഫിക്ക് മറുപടി -11
സുബൈർ മൗലവിയുടെ ഒരു വോയിസ് ക്ലിപ്പിനെ അവലംബിച്ചു കൊണ്ട് ബശീർ സാഹിബ് പറയുന്നു : "ഇതിലദ്ദേഹം പറയുന്ന കാര്യം ഒരു കുഫ്‌റിന്റെ ആശയമായിട്ട് മാറും. അതായത് ഒരാൾ മരുഭൂമിയിൽ ഒറ്റപ്പെട്ടു പോയാൽ വാഹന മൃഗം നഷ്ട്ടപ്പെട്ടു പോയാൽ എനിക്കൊന്നു വഴി കാണിച്ചു തരണം എന്റെ മൃഗത്തെ പിടിച്ചു വെച്ച് തരണം എന്ന് അല്ലാഹുവിനോടാണ് പറയേണ്ടത് എന്നാണ് ഇയാൾ (സുബൈർ മൗലവി) പറയുന്നത്. അല്ലാഹുവിനോട് പറയേണ്ട കാര്യമാണോ അത് ? അല്ലാഹുവിനോട് ചോദിക്കൽ അദബുകേടായി തീരുന്ന കുറെ കാര്യങ്ങളുണ്ട്. അവ അല്ലാഹുവിനോട് ചോദിക്കുന്നത് കുഫ്‌റാണ്." സുബൈർ മൗലവി ആ ഹദീസ് വിശതീകരിക്കുന്ന പശ്ചാത്തലത്തിൽ അതിലെ നസ്വ് ആണ് വായിച്ചത്( അല്ലാതെ അദ്ദേഹത്തിന്റെ വക പറഞ്ഞതല്ല ) ആ ഹദീസ് ദുർബലവും അസ്വീകാര്യവുമാണ്. അക്കാര്യവും അദ്ദേഹം അതിൽ പറയുന്നുണ്ട്. പക്ഷെ സലഫി എന്ന് വാലിൽ വെച്ച് കെട്ടിയ പൂളപ്പൊയിൽക്കാരന് വകതിരിവ് ഇല്ലല്ലോ ! എന്നിട്ട് അല്ലാഹുവിനോട് ചോദിക്കാൻ പാടില്ലാത്ത കുഫ്‌റിലേക്ക് പോകുന്ന ചോദ്യമാണ് ഇത് എന്ന് തട്ടിവിടുകയാണ്. ഈ ഹദീസ് ചർച്ച ചെയ്യുന്ന ഒരിടത്തും ഒരു പണ്ഡിതനും ഉന്നയിക്കാത്ത ആരോപണം ബശീർ സാഹിബ് സ്വന്തം വകയായി ഇടുകയാണ്. അത് ദുആയിൽ അതിരു വിടലാണ് ( الإعتداء في الدعاء) എന്നാണ് മൂപ്പിലാന്റെ കണ്ടു പിടുത്തം. എന്നിട്ട് ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളയുടെ ഉദ്ധരണി വായിക്കുന്നു. ഇതൊക്കെ കേൾക്കുന്ന അവന്റെ പിന്നാലെ നടക്കുന്ന മുരീദന്മാർ " നോക്കാമിനാ ഓന്റൊരു ഇൽമ്" എന്ന് പറയുന്നുണ്ടാകും ! തലക്കകത് ഒരു ലക്കോട്ട് ഒട്ടിക്കാനുള്ള ബുദ്ധിയും തിരിച്ചറിവും ഉള്ള ഒരാളും ഇത് പറയില്ല. കാരണം ശൈഖുൽ ഇസ്‌ലാം പറഞ്ഞ ദുആയിലെ അതിരു കവിയലും ഈ ഡ്യൂപ്ലിക്കേറ്റ് സലഫി പറയുന്ന ദുആയിലെ അതിരു കവിയലും രണ്ടാണ്. ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയയുടെ ഉദ്ധരണി ആസ്ഥാനത്തു ഉദ്ധരിച്ചു അറിവാളൻ ചമയുകയാണ്. എന്താണ് ശൈഖുൽ ഇസ്‌ലാം പറഞ്ഞതെന്ന് അയാൾ പറയുന്നത് തന്നെ കേൾക്കൂ : قال شيخ الإسلام في الفتاوى : فالإعتداء في الدعاء تارة بأن يسأل مالا يجوز له سؤاله من المعونة على المحرمات وتارة يسأل ما لا يفعله الله مثل أن يسأل تخليده إلى يوم القيامة أو أن يسأله أن يرفع عنه لوازم البشرية من الحاجة إلى طعام وشراب أو يسأله يطلعه على غيبه .......))
ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ പറയുന്നു " ദുആയിൽ അതിരു കവിയുക എന്നത് ചിലപ്പോൾ അല്ലാഹുവിനോട് ചോദിക്കാൻ പാടില്ലാത്ത കാര്യങ്ങളിൽ അവനോട് ചോദിക്കലാണ്. നിഷിദ്ധമായ കാര്യങ്ങൾ ചോദിക്കുന്നത് പോലെ അതല്ലെങ്കിൽ ഭൂമിയിൽ എന്നെ ഖിയാമത് നാൾ വരെ ശാശ്വതനാക്കണേ എന്ന് ചോദിക്കുന്നത്, അതുമല്ലെങ്കിൽ മനുഷ്യൻ എന്ന നിലക്ക് അനിവാര്യമായും ആവശ്യമുള്ള ഭക്ഷണപാനീയങ്ങൾ എനിക്ക് ആവശ്യമില്ലാത്തവൻ ആക്കണേ എന്ന് ദുആ ചെയ്യൽ അതുപോലെ അദൃശ്യം അറിയിച്ചു തരൽ .... )) തുടങ്ങിയ കാര്യങ്ങൾ അല്ലാഹുവിനോട് ചോദിക്കാൻ പാടില്ലാത്തവയാണ്. ഇത് ശൈഖുൽ ഇസ്‌ലാം തീമിയ റഹിമഹുള്ള പറഞ്ഞ കാര്യമാണ്. ഈ രൂപത്തിലുള്ള ദുആകൾ വിലക്കപ്പെട്ടതാണ്. ഇതിൽ ആർക്കാണ് സംശയം ബശീർ സാഹിബേ ?
ഇതാണോ സുബൈർ മൗലവി പ്രഭാഷണത്തിൽ പറഞ്ഞത്? ഇത്തരം അതിരു വിട്ട ചോദ്യമാണോ ആ ഹദീസിൽ ഉള്ളത്? മുഹദ്ധിസുകളിലോ ഉലമാക്കളിലോ ആരെങ്കിലും അങ്ങിനെ അഭിപ്രായപ്പെട്ടിട്ടുണ്ടോ ? എങ്ങിനെയാണ് സുബൈർ മൗലവി പറഞ്ഞ, "എന്റെ വാഹനത്തെ പിടിച്ചു വെക്കൂ" എന്ന കാര്യം അതിരു വിട്ട ദുആയിൽ പെടുന്നത്? "വായിൽ തോന്നിയത് കോതക്ക് പാട്ട്" എന്ന് പറഞ്ഞ പോലെയാണല്ലോ നിങ്ങളുടെ ഹുജ്ജത് പിടിക്കുന്ന രീതി ഇയാൾ സ്വന്തമായി ഗവേഷണം നടത്തി കണ്ടെത്തിയ വാദമാണിത്. സലഫിയ്യത് പോയിട്ട് അറബി ഭാഷ പോലും നേരെ ചൊവ്വെ അറിയുന്ന ഒരാളും ഇത് പോലെ പറയില്ല. സലഫുകളിൽ പെട്ട ആളുകൾ വീട്ടിൽ ഉപ്പില്ലെങ്കിൽ അത് വരെ അല്ലാഹുവിനോട് ചോദിക്കാറുണ്ടായിരുന്നു. ഇയാളുടെ വാതപ്രകാരം അല്ലാഹുവിനോട് ചോദിക്കാൻ പാടില്ലാത്ത പല കാര്യങ്ങളുമുണ്ട് എന്നാണ് പറയുന്നത്. ഇത് അഹ്‌ലുസ്സുന്നത്തിന്റെ അഖീദയല്ല. ഇത് ഇൽമും ഉസൂലുമറിയാത്ത ആൾക്കാരുടെ ജൽപനങ്ങൾ മാത്രമാണ്. മുകളിൽ സൂചിപ്പിച്ച വിധത്തിൽ വിലക്കപ്പെട്ട രൂപത്തിലുള്ളതല്ലാത്ത എല്ലാം അല്ലാഹുവിനോട് ചോദിക്കാം. എത്ര ചെറുതും നിസ്സാരവും ആയ കാര്യവും അല്ലാഹുവിനോട് ചോദിക്കാം. ദുനിയാവിയായതും പാരത്രിക ലോകത് ഉള്ളതും എല്ലാം ചോദിക്കാം. അത് ചോദിക്കുന്നതോടൊപ്പം അത് ലഭിക്കാൻ അല്ലാഹു സബബാക്കിയ അമലുകൾ ചെയ്യുകയും വേണം. ഭാഗം 12ബശീർ സലഫിക്ക് മറുപടി -12
സോഷ്യൽ മീഡിയയിൽ ബശീർ സാഹിബ് പ്രചരിപ്പിക്കുന്ന ശിർക്കൻ വാദങ്ങൾക്ക് മറുപടി എഴുതിയതിനെ "തോന്നിവാസം" എന്നാണ് അയാൾ പറഞ്ഞിട്ടുള്ളത്. ((.....ബശീർ സലഫിക്ക് ജിന്നിനോട് സഹായം തേടൽ ജാഇസ് ആണ് എന്ന ഒരു വാദമുണ്ട്...)) എന്ന് ഞാൻ പ്രചരിപ്പിക്കുന്നു എന്നാണ് ഇയാൾ പറയുന്നത്. നമുക്ക് അതിന്റെ നിജസ്ഥിതി ഒന്ന് പരിശോധിക്കാം. "ഒരു കാര്യത്തെക്കുറിച്ചു നിഷിദ്ധമാണ് എന്ന് തെളിവ് വരാത്തതെല്ലാം അനുവദനീയം എന്നാണ്. അപ്പോൾ ജിന്നിനോട് സഹായം തേടാനേ പാടില്ല, അത് ഹറാമാണ് എന്ന് വ്യക്തമായ തെളിവ് വരാത്ത കാലത്തോളം അതിന്റെ വിധി ജാഇസ് എന്നായിരിക്കും." ഒരു വോയിസ് ക്ലിപ്പിൽ, പൂളപ്പൊയിൽക്കാരൻ ബശീർ സാഹിബ് പറഞ്ഞ അങ്ങേയറ്റം അബദ്ധജടിലവും തെറ്റിദ്ധാരണാജനകവും, ഖുർആനിന്റെ അടിസ്ഥാന കല്‍പനക്കു തുരങ്കം വെക്കുന്നതും, ശിർക്കൻ വിശ്വാസത്തെ വെള്ളപൂശുന്നതും, വൈജ്ഞാനിക തത്വങ്ങൾക്ക് നിരക്കാത്തതുമായ ഒരു പിഴച്ച വാദമാണ് മുകളിലുള്ളത്. എനിക്ക് അത് ഉദ്ധരിക്കുന്നതിൽ ഭയവും വിഹ്വലതയുമുണ്ട്. സ്വബോധമുള്ള ഒരു സാധാരണ മുസ്‌ലിമിന്റെ നാവിൽ നിന്ന് പോലും വരാൻ പാടില്ലാത്ത അങ്ങേയറ്റം പിഴച്ച വാദമാണ് അയാൾ പറഞ്ഞത്. ജനങ്ങൾക്ക് മുമ്പിൽ എഴുന്നേറ്റ് നിന്ന് ഇസ്‌ലാം ദീനിനെക്കുറിച്ചു സംസാരിക്കുന്ന ആളുകൾ അല്ലാഹുവിനെ ഭയമില്ലാത്ത, സൂക്ഷ്മതയില്ലാത്ത നരാധമന്മാർ ആയിക്കഴിഞ്ഞാൽ എന്ത് ചെയ്യും ? والله المستعان وإليه التكلان ഇയാൾ അങ്ങിനെ പറഞ്ഞിട്ടില്ല എന്ന് വാദിച്ചിരുന്നുവെങ്കിൽ അതൊരു കളവാണെന്ന് മാത്രമേ നമുക്ക് പറയാൻ പറ്റുമായിരുന്നുള്ളൂ. ആ കളവായിരുന്നു ഈ കുഫ്‌റിനേക്കാൾ ഭേദം. ഈ മനുഷ്യൻ ജഹ്ൽ മുറക്കബ് ( പടു വിഡ്ഢി) ആണ്. പറയുന്നതിനെക്കുറിച്ചു വകതിരിവോ സാമാന്യബോധമോ സത്യസന്ധതയോ ഇയാളുടെ വാക്കുകളിൽ ഇല്ല. വെറും കുതർക്കവും മറ്റുള്ളവരെ അധിക്ഷേപിക്കലും ആണ് ഇയാൾ മനസിലാക്കിയ മൻഹജ്. لا حول ولا قوة إلا بالله ഇയാളുടെ മേൽ ഞാൻ അയാൾ പറയാത്ത കാര്യം വ്യാജമായി ആരോപിക്കുന്നുവെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നിട്ട് മറ്റു സഹോദരന്മാരിൽ അനർഘ നിർഗ്ഗളമായി ആക്ഷേപങ്ങൾ ചൊരിയുകയാണ്. അവിവേകിയായ സുന്നത്തിനോടോ ദീനിനോടൊ കുറില്ലാത്ത ഭിക്ഷാംദേഹി ! മുകളിൽ ഇൻവെർട്ടഡ് കോമക്കു ഉള്ളിൽ കൊടുത്ത മുഴുവൻ വാക്കുകളും അയാൾ പറഞ്ഞതാണ്. എന്റെ രണ്ടാമത്തെ പോസ്റ്റിൽ ഞാൻ ഉന്നയിച്ച ഈ വിഷയം അയാൾ നിഷേധിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. കാര്യബോധമുള്ളവരെ നിങ്ങൾ കണ്ടിട്ടില്ല. അറബി ഫത് വകളും കിതാബുകളും കട്ട് മുറിച്ച് വായിച്ച് അണികളെ പറ്റിക്കുന്ന പോലെ എല്ലാവരെയും പറ്റിക്കാനൊന്നും കഴിയില്ല സാഹിബേ .... ഉസൂലുൽ ഫിഖ്ഹിലെ ഒരു ഖാഇദ, അഖീദയുമായി ബന്ധപ്പെട്ട വിഷയത്തിൽ, അസ്ഥാനത്ത് കൊണ്ട് വന്ന് തട്ടിപ്പ് നടത്തിയാൽ പിടിക്കപ്പെടില്ല എന്ന നിങ്ങളുടെ അഹങ്കാരത്തിന്റെ നെഗളിപ്പ് കൊള്ളി മുറിക്കുന്ന പോലെ മുറിച്ചിട്ടപ്പോൾ നിങ്ങൾക്ക് നൊന്തു അല്ലേ . എനിക്കത് പ്രശ്‌നമേയല്ല. നിങ്ങൾ കാണിച്ച തട്ടിപ്പിന്റെ അപകടത്തെക്കുറിച്ചു എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ? പലരും ഇത് കേട്ട് നടുങ്ങിപ്പോയി ! ഞാനിത് കേട്ടപ്പോൾ "അങ്ങിനെ പറയാൻ സാധ്യതയില്ല, നിങ്ങൾക്ക് മനസ്സിലാകാത്തത് കൊണ്ടാകും" എന്ന് പറഞ്ഞു എന്നോട് പറഞ്ഞവരെ കുറ്റപ്പെടുത്താനാണ് ഞാൻ ആദ്യം ശ്രമിച്ചത്. മുഴുവനായി കേട്ടപ്പോൾ സത്യം പറഞ്ഞാൽ അന്തം വിട്ട് പോയി ! ഹിദായത് അല്ലാഹുവിന്റെ തൗഫീഖാണ്. ശൈത്താന്റെ വലയത്തിൽ അകപ്പെട്ട് ശിർക്കിന് വീട് വേല ചെയ്യുകയെന്ന് പറഞ്ഞാൽ ഒരാളുടെ നാശമാണ്. أعاذنا الله وإياكم جميعا. ഞാൻ എന്റെ പേര് വെച്ച് എഴുതിയ പോസ്റ്റ് അഹന്ത കാരണം, ഇയാൾ, സുബൈർ മങ്കട എഴുതിയതാണെന്നും അദ്ദേഹം എന്നെ പഠിപ്പിച്ചതാണെന്നും ആരോപിക്കുന്നു. "അല്ലാതെ ഇവനിപ്പോ അതൊന്നും പറയാൻ കഴിയൂല" എന്ന് പറഞ്ഞു കൊച്ചാക്കുകയും ചെയ്യുന്നു. ജാമിഅ സലഫിയ്യയിൽ രണ്ട് വർഷം അഞ്ഞുറു രൂപ സ്‌റ്റൈപ്പൻഡ് വാങ്ങി പഠിച്ച ആളാണെന്ന് മേനി പറയുന്ന ഇയാളുടെ, മറ്റാർക്കും പഠിക്കാനും മനസ്സിലാക്കാനുമുള്ള ശേഷി ഇല്ല എന്ന അഹങ്കാരമാണ് മുകളിലെ വാചകത്തിൽ. അതൊക്കെ അങ്ങിനെതന്നെ നിൽക്കട്ടെ. ആദ്യകാല മുജാഹിദ് പണ്ഡിതന്മാരുടെ പേര് ചീത്തയാക്കാൻ ഇയാളെപ്പോലുള്ള ഓരോ കള്ളനാണയങ്ങൾ !! "ജിന്നിനോട് സഹായം തേടുക എന്ന കാര്യം ഉലമാക്കൾ ഉൾപ്പെടുത്തിയത് ഈ ഫിഖ്‌ഹി ഖാഇദയിലെ ( ആദാത്തുകളിൽ) ആണ്." അഥവാ, ഇബാദത്തുകൾ അല്ലാത്ത (ചെയ്യാൻ അനുവാദമുള്ള, വിലക്കില്ലാത്തവയിൽ ) എന്നാണ് ബശീർ സാഹിബ് പറയുന്നത് !! നോക്കണേ, ജിന്നിനോട് സഹായം തേടുന്ന വിഷയത്തിൽ മൂന്ന് വീക്ഷണം ഉണ്ടെന്നും അതിലൊന്ന്, " ജിന്നിനോടുള്ള എല്ലാ ഇനം സഹായതേട്ടവും ശിർക്കാണ്"എന്ന വീക്ഷണം ആണെന്നും പറഞ്ഞ ബശീർ സാഹിബിന്റ ഇരട്ടത്താപ്പ് !? അഹ്‌ലുസ്സുന്നത്തിന്റെ പ്രാമാണിക ഉലമാക്കളിൽ ആരാണ് ജിന്നിനോടുള്ള സഹായ തേട്ടം " ആദാത്തുകളിൽ" പെട്ടതാണ് എന്ന് പറഞ്ഞിട്ടുള്ളത് ? ഉലമാക്കളിലേക്കു നിങ്ങളുടെ വിദണ്ഡവാദം ചേർത്തത് എന്തിന്റെ അടിസ്ഥാനത്തിലാണ് ? അത് വ്യക്തമാക്കണം. എന്നിട്ട് ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളയുടെ പേരിലേക്ക് ഇയാളുടെ പിഴച്ച ശിർക്കൻവാദം അടിച്ചേൽപ്പിക്കുകയാണ് . أستغفر الله ഇതിൽ ഏറ്റവും ചിന്തനീയമായ കാര്യം, പലരേയും ആക്ഷേപിക്കാനും പരിഹസിക്കാനും സമയം കണ്ടെത്തുന്ന ബശീർ സാഹിബ്, ജിന്നിനോട് സഹായം തേടുന്ന വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട് എന്താണെന്ന് ഒരിടത്തും പറയുന്നില്ല എന്നതാണ് (വായനക്കാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക) പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള ചർച്ചകളും ആ വിഷയത്തിൽ വിത്യസ്ത പണ്ഡിതന്മാർക്കുള്ള വീക്ഷണങ്ങൾ ഉസുലുൽ ഫിഖ്ഹിന്റെ ഖാഇദ അസ്ഥാനത്ത് കൊണ്ട് വന്ന് തട്ടിപ്പ് നടത്തുന്ന സെൽഫി, ഈ മസ് അലയിൽ ഇന്ന ദലീലിന്റെ അടിസ്ഥാനത്തിൽ ഇന്നതാണ് ഏറ്റവും ശെരിയായ വീക്ഷണം എന്ന് ഒരിക്കൽപോലും പറഞ്ഞില്ല ! മറിച്, "വളവളാ" എന്ന് കാളമൂത്രം പോലെ, മൂന്ന് വിത്യസ്ത വീക്ഷണവും പറയുകയും സുബൈർ മൗലവിയെ കണക്കറ്റ് വിമർശിക്കുകയും അദ്ദേഹം എഴുതിയ, "അരുത് കൂട്ടരേ, അത് ജിന്ന് സേവയാണ്" എന്ന പുസ്തകത്തെ ഒരു മൂല്യവുമില്ലാത്ത വാറോലയായി വിലയിരുത്തുകയും ചെയ്തു. ആ പുസ്തകത്തിൽ പറയുന്ന കാര്യത്തിൽ ഒരു പോയിന്റിലെങ്കിലും ഇയാൾക്ക് യോജിപ്പുണ്ടായിരുന്നെങ്കിൽ ഇയാൾ ഈയൊരു ദുഷ്ടപ്രവൃത്തിക്ക് മുതിരുമായിരുന്നോ ? അപ്പോൾ ജിന്നിനോട് സഹായം തേടുന്ന വിഷയത്തിൽ നിങ്ങളുടെ നിലപാട് എന്താണ് ബശീർ സാഹിബേ ? ( ഇതിന് വ്യക്തമായ മറുപടി വേണം, വെറുതെ തെറി പറഞ്ഞു പോയാൽ പോരാ, പൊതുജനം കാണുന്നുണ്ട്) ഭാഗം 13ബശീർ സലഫിക്ക് മറുപടി -13
وَأَنَّهُۥ كَانَ رِجَال مِّنَ ٱلۡإِنسِ یَعُوذُونَ بِرِجَال مِّنَ ٱلۡجِنِّ فَزَادُوهُمۡ رَهَقا [الجن -٦]
ഈ വചനത്തിൽ, ജാഹിലിയ്യത്തിൽ അറബികൾ മരുഭൂമിയിൽ ജിന്നുകളോട് ശരണം തേടുന്നതിനെ അല്ലാഹു ആക്ഷേപിക്കുകയാണ് ചെയ്തത്.
മറഞ്ഞ ലോകത്തുള്ള സൃഷ്ട്ടികളോട് സഹായം ചോദിക്കുന്നതും അവരെ കാര്യസാധ്യത്തിനുള്ള കാരണമായി കരുതുന്നതും ശിർക്കാണ്. ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ള ജിന്നിനോട് സഹായം ചോദിക്കൽ അനുവദനീയമാണ് എന്ന ബശീർ സാഹിബിന്റെ വാദം അടിസ്ഥാനരഹിതവും അസ്വീകാര്യവുമാണ്. പണ്ഡിതന്മാരുടെ വാക്കുകളിൽ തള്ളേണ്ടതും കൊള്ളേണ്ടതുമുണ്ട്. അറബിയിൽ, കിതാബിൽ കാണുന്നതെല്ലാം ദീനും ഇബാദത്തും സുന്നതുമാണെന്ന് കരുതുന്ന ബശീർ സാഹിബിനെപ്പോലുള്ള ആളുകൾ സലഫിയ്യത്തിന് ബാധ്യതയാണ്. ബശീർ സാഹിബിന്റെ പ്രധാന ആരോപണങ്ങളിൽ ഒന്ന് ((..... അങ്ങിനെ സുബൈർ മൗലവിയുടെ വൈജ്ഞാനിക നേതൃത്വം അവസാനം എത്തിപ്പെട്ടത്, പാണക്കാട് തങ്ങന്മാരും മുസ്‌ലിം ലീഗും ഉലുൽ അംറ് ( ബൈഅതും അനുസരണപ്രതിജ്ഞയുമുള്ള മുസ്‌ലിം ഭരണധികാരി) ആണ്. അവരെ മുസ്‌ലിം സമുദായത്തിന്റെ പൊതു നേതൃത്വമായി അംഗീകരിക്കണം. അവരെ ഉലുൽ അംറിന്റെ സ്ഥാനത്തു പ്രതിഷ്ഠിക്കണം. അത് സുബൈർ മങ്കടയിൽ നിന്ന് പകർന്ന് കിട്ടിയ ഒരു വൃത്തി കെട്ട ആശയമാണ്. “ സുബൈർ മൗലവി എവിടെയാണ് അങ്ങിനെ പറയുകയോ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തത് ( തെളിവായി ഓഡിയോ, ലിഖിതരൂപം, ടെലഫോൺ കോൾ, തുടങ്ങിയ വിശ്വാസയോഗ്യമായ ഏതും സ്വീകരിക്കും). അത് കിട്ടിയതിന് ശേഷം ആ വിഷയത്തിൽ ബാക്കി പറയാം. ബശീർ സാഹിബ് മാന്യമായി പ്രതികരിക്കും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. മുകളിലെ ആരോപണത്തിന് ഉത്തരമെവിടെ സെൽഫീ ? എന്തൊക്കെയോ മുക്രയിട്ടു പോകുന്ന കൂട്ടത്തിൽ ഈ ആരോപണത്തിന് കൂടി മറുപടി പറഞ്ഞിട്ട് പോയാൽ മതി ! ശിർക്ക് ചെയ്യുന്ന ആളുടെ പിന്നിൽ നിന്നുള്ള നമസ്കാരം അനുവദനീയമാണെന്ന് വാദിക്കുന്നു. ഇതിനും മറുപടി വന്നിട്ടില്ല. എന്തെങ്കിലും പറഞ്ഞു രക്ഷപ്പെടാൻ കഴിയില്ല സാഹിബേ .. ഇതിനൊക്കെ നിങ്ങൾക്ക് പറയാനുള്ള മറുപടി കാത്തിരിക്കുകയാണ്. ഭാഗം 14ബശീർ സലഫിക്ക് മറുപടി -14
ഇസ്‌ലാം ദീനിൽ പല മസ് അലകളിലും പണ്ഡിതന്മാർക്കിടയിൽ വീക്ഷണവിത്യാസങ്ങൾ കാണാം. അവ പലപ്പോഴും രൂപപ്പെടുന്നത്, പരസ്പരം വൈരുദ്ധ്യം പുലർത്തണം എന്ന ലക്ഷ്യത്തോടെയല്ല. മറിച്ച്, ലഭ്യമായ തെളിവുകൾ മുന്നിൽ വെച്ച് അവരുടെ അറിവും പ്രാപ്തിയും മുൻ നിർത്തി അവർ ഇജ്തിഹാദ് നടത്തുകയാണ് ചെയ്യുക. തെളിവുകളുടെ ലഭ്യത, അവയുടെ പ്രാമാണികത, ഹുക്മുകൾ നിർദ്ധാരണം ചെയ്യുകയും അവ ഗ്രഹിക്കുകയും ചെയ്യുന്നതിലുള്ള ഏറ്റപ്പറ്റുകൾ തുടങ്ങിയവയുടെ തോതനുസരിച്ച് വീക്ഷണങ്ങളിൽ വൈരുദ്ധ്യം സംഭവിക്കുന്നു. എല്ലാ വീക്ഷണങ്ങളും ശെരിയായിക്കൊള്ളണമെന്നില്ല. എന്നാൽ എല്ലാ ഉലമാക്കളും അവരുടെ കഴിവും അറിവും പ്രാപ്തിയും അദ്ധ്വാനവും ഏറ്റവും ശെരിയായ നിലപാടിൽ എത്തിച്ചേരാൻ വ്യയം ചെയ്തിട്ടുണ്ടാകും. ഏറ്റവും ശെരിയും പ്രമാണങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്നതുമായ അഭിപ്രായങ്ങൾക്കാണ് പരിഗണന ലഭിക്കുക. അതുകൊണ്ടാണ് യോഗ്യരായ ഉലമാക്കൾ ഇജ്തിഹാദ് നടത്തി പിഴവ് സംഭവിച്ചാൽ പോലും അവർക്ക് ഒരു അജ്ർ ഉണ്ടെന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞത്. പക്ഷെ, എല്ലാ ഇജ്തിഹാദുകളും സംഗതവും സ്വീകാര്യവും ആയിക്കൊള്ളണമെന്നില്ല. സ്വഹീഹായ നസ്വിനു എതിരായതോ ദുർബലമായ ഹദീസിനെ അടിസ്ഥാനപ്പെടുത്തിയോ തുടങ്ങിയുള്ള ഇജ്തിഹാദുകളിൽ ഉണ്ടാകുന്ന ഹുക്മുകളിലാണ് അബദ്ധങ്ങൾ സംഭവിക്കുക. ഇത്തരം ഇജ്തിഹാദുകളും അവയിൽ നിന്ന് ഉരുത്തിയിരുന്ന വിധികളും പ്രാമാണികവും സ്വീകാര്യവും ആണെന്ന് പറയാനൊക്കില്ല. എന്നാൽ ആ വിധി പറഞ്ഞ അഹ്‌ലുസ്സുന്നയുടെ സ്വീകാര്യനും വിശ്വസ്തനുമായ ആലിം, ആക്ഷേപാർഹനാണോ ? അല്ല. ഒരിക്കലുമല്ല. അദ്ദേഹം അതിന്റെ പേരിൽ വിവരമില്ലാത്തവൻ, ധാരണയില്ലാത്തവൻ തുടങ്ങിയ വിശേഷണങ്ങൾ കൊണ്ട് വിമർശിക്കപ്പെടുകയോ കുറ്റപ്പെടുത്തപ്പെടുകയോ ചെയ്യില്ല. മറിച്ച് അദ്ദേഹത്തിന്റെ സ്ഥാനവും ഇൽമും നിലവാരവും അതേ പോലെ നിലനിർത്തപ്പെടുകയും അദ്ദേഹം ആദരിക്കപെടുകയും ചെയ്യും. എന്നാൽ അദ്ദേഹത്തിന്റേതായ അബദ്ധം, അബദ്ധമായി തന്നെ നിലനിൽക്കുകയും അസ്വീകാര്യമായി കരുതുകയും ചെയ്യും. നമസ്കാരത്തിൽ കൈ കെട്ടേണ്ടത് എവിടെയാണ് ? നെഞ്ചിലാണോ വയറിന്മേലാണോ ? തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം എത്രയാണ് ? പതിനൊന്നിൽ പരിമിതമാണോ അല്ലെങ്കിൽ അതിൽ കൂടുതൽ പറ്റുമോ ? സുജൂദിലേക്ക് പോകുമ്പോൾ കൈകളാണോ കാൽമുട്ടുകളാണോ ആദ്യം നിലത്തു കുത്തേണ്ടത് ? അത്തഹിയ്യാത്തിൽ വിരലിളക്കണോ വേണ്ടേ ? ശെനിയാഴ്ച ദിവസത്തിലെ സുന്നത് നോമ്പ് നോൽക്കാമോ അതല്ല വിലക്കപ്പെട്ടതാണോ ? തുടങ്ങിയവയെല്ലാം വീക്ഷണ വൈജാത്യങ്ങൾ നിലനിൽക്കുന്ന ഒരുപാട് മസ്അലകളിൽ ചിലത് മാത്രമാണ്. ഇത്തരം വിഷയങ്ങളിൽ ക്രാന്തദർശിയായ, കതിരും പതിരും വേർതിരിച്ചു മനസ്സിലാക്കാൻ കെൽപുള്ള ഒരു ത്വാലിബുൽ ഇൽമ് എന്ത് ചെയ്യണം ? ഉത്തരം വളരെ ലളിതമാണ്. ഒരു മസ് അലയിൽ വന്നിട്ടുള്ള എല്ലാ വീക്ഷണങ്ങളും പരിശോധിക്കുകയും, അവയിൽ തെളിവിന്റെ പിൻബലം എവിടെയാണെന്ന് കണ്ടെത്തുകയും ചെയ്യുകയാണ് വേണ്ടത്. ദലീലുകളുടെ പിൻബലം എവിടെയാണെന്ന് മനസ്സിലായിക്കഴിഞ്ഞാൽ, ആ വീക്ഷണം ശെരിയായ നിലപാടായി സ്വീകരിക്കുകയും ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ജനങ്ങളോട് പറയുകയും ചെയ്യുക എന്നുള്ളതാണ്. അല്ലാതെ, ഓരോ മസ്അലയിലും വന്നിട്ടുള്ള വ്യത്യസ്തമായ ചർച്ചകളും നിലപാടുകളും, വീക്ഷണങ്ങളും, മുൻഗണന നൽകപ്പെടുന്നതും അല്ലാത്തതുമായ തെളിവുകളും എല്ലാം പൊതുജനങ്ങൾക്ക് മുമ്പിൽ വിളമ്പുന്ന രീതി പ്രാമാണികമായ രീതിയല്ല . ഉദാഹരണമായി, ഈ മസ് അലയിൽ ഇങ്ങിനെ ഒരഭിപ്രായമുണ്ട്, അങ്ങിനെയും ഒരഭിപ്രായമുണ്ട്. വേറൊരഭിപ്രായം ഇങ്ങിനെയാണ്, ഇമാം അഹ്‌മദ് പറഞ്ഞത് അങ്ങിനെയാണ്. ഇങ്ങിനെ പറഞ്ഞവരും ഉണ്ട് .... തുടങ്ങി സാധാരണക്കാരിൽ ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്ന മുറിവൈദ്യന്മാരുണ്ട്. ഒരുപാട് കിതാബുകളുടെ പേരുകളും ഉദ്ധരണികളും എടുത്തിട്ട് ചറപറ ചറപറ അവതരിപ്പിക്കുന്നത് വലിയ കഴിവും മികവുമായാണ് അവർ കണക്കു കൂട്ടുന്നത്. വാസ്തവത്തിൽ അവർ ജനങ്ങളെ സുന്നത്തിലേക്കു അടുപ്പിക്കുകയോ ബിദ്അത്തിൽ നിന്ന് അകറ്റുകയോ ചെയ്യുന്നില്ല. ഇനി വല്ല കാരണവശാലും എല്ലാ വീക്ഷണങ്ങളും അവതരിപ്പിക്കേണ്ട അനിവാര്യമായ ഒരു സാഹചര്യം അവിടെയുണ്ടെങ്കിൽ, അതിൽ ഏറ്റവും ശെരിയായതും പ്രമാണങ്ങളോട് അടുത്ത് നിൽക്കുന്നതുമായ വീക്ഷണം ഏതെന്ന് സംശയത്തിന് ഇടയില്ലാത്ത വിധം സദസ്സിനെ ബോധ്യപ്പെടുത്തണം. അതാണ് ഒരാൾ സുന്നത്തിനെ നസ്ർ ചെയ്യുന്നു എന്നതിനും ബിദ്അത്തിനെ കസർ ചെയ്യുന്നു എന്നതിനുമുള്ള അടയാളം. വിരുദ്ധ വീക്ഷണങ്ങൾ തള്ളിമറിച്ച്, വിവേചന രഹിതമായി അവതരിപ്പിക്കുന്ന മൂഢന്മാരിൽ ഒരാളാണ് ഈ പൂളപ്പൊയിക്കാരൻ ബശീർ സാഹിബ്.(സലഫി എന്ന വെച്ച് കെട്ട് കണ്ട് ആരും വഞ്ചിതരാകേണ്ട. അത് അയാൾക്കൊരു ഭാരമാണെന്നു അധികം വൈകാതെ അയാൾക്ക് തന്നെ ബോധ്യപ്പെടും) അത് കൊണ്ടാണ്, ജിന്നിനോട് സഹായം ചോദിക്കുന്ന വിഷയത്തിൽ മൂന്ന് വീക്ഷണമുണ്ടെന്നു പറയുകയും ആ മൂന്ന് വീക്ഷണങ്ങളും ഒരുപോലെ, പൊതുജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുകയും , അതിൽ عوامل الترجيح ഉപയോഗിച്ചു കൊണ്ട് ഒന്നിനെയും തർജീഹ് നടത്താതെ സാധാരണക്കാരെ എല്ലാ വീക്ഷണവും ശെരിയും സ്വീകാര്യവുമാണെന്നു ദ്യോതിപ്പിക്കുന്ന മട്ടിൽ ഇട്ടിട്ട് ഉരുളുകയും ചെയ്തത്. ഖുർആനും സ്വഹീഹായ സുന്നത്തും അടിസ്ഥാനപ്പെടുത്തി കൃത്യവും വ്യക്തവുമായ വിധത്തിൽ ജിന്നിനോടുള്ള മുഴുവൻ സഹായതേട്ടവും ശിർക്കാണ് എന്ന് പറയുന്നതിന് പകരം, മനുഷ്യർ പരസ്പരം സഹകരിക്കുന്നപോലെ ജിന്നിനോടും ഇടപെടാമെന്നും, ഖുർആനിലോ ഹദീസിലോ അതിന് വിലക്ക് വന്നിട്ടില്ലാത്തതിനാൽ അവയോട് സഹായം തേടൽ അനുവദനീയമാണെന്നും അഡ്മിൻ ഓൺലി വാട്സ് ആപ്പ് ഗ്രുപ്പിൽ പ്രസംഗിച്ചു പ്രചരിപ്പിച്ചു. ഇതിലും വലിയ അപരാധം മറ്റെന്തുണ്ട് ? തറാവീഹിന്റെ റക്അത്തുകളുടെ വിഷയത്തിൽ സംസാരിക്കുമ്പോൾ, നബിയോ സ്വഹാബികളോ റമദാനിലോ അല്ലാത്ത സമയത്തോ പതിനൊന്നിൽ കൂടുതൽ നമസ്കരിച്ചതായി സ്ഥിരപ്പെട്ടിട്ടില്ല എന്ന് തീർത്തു പറയണം. അവിടെപ്പിന്നെ ഇമാം മാലിക് അങ്ങിനെ പറഞ്ഞിട്ടില്ലേ ? ഉമർ റദിയള്ളാഹു അൻഹുവിന്റെ കാലത്തു 20 നമസ്കരിച്ചിട്ടില്ലേ എന്ന ചോദ്യങ്ങൾക്ക് യാതൊരു പ്രസക്തിയുമുണ്ടാവില്ല. ഇനി ശനിയാഴ്ച ദിവസത്തെ നിർബന്ധമല്ലാത്ത നോമ്പിനെക്കുറിച്ചാണെങ്കിൽ വസ്തുനിഷ്ടമായ വിശകലനത്തിൽ ശനിയാഴ്ച ദിവസം സുന്നത്തു നോമ്പെടുക്കുന്നതിനെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം വിലക്കിയ കാര്യമാണ് എന്ന് കൃത്യമായി വെട്ടിത്തുറന്ന് പറയണം. അല്ലാതെ അൽബാനി അങ്ങിനെ പറഞ്ഞിട്ടുണ്ട് , ഇബ്നു ബാസും ഫൗസാനുമൊക്കെ ഇങ്ങിനെയാണ് പറഞ്ഞത് എന്ന് പറഞ്ഞു ആശയക്കുഴപ്പം സൃഷ്ടിക്കരുത്. അല്ലാതെ പല അഭിപ്രായങ്ങളും തലങ്ങും വിലങ്ങുമായി ഉദ്ധരിച്ച്, ആ പണ്ഡിതന്മാർക്കൊന്നും ഉസൂല് തിരിയില്ലേ അവരൊന്നും സലഫികളല്ലേ എന്നൊന്നും ആക്രോശിക്കുകയല്ല വേണ്ടത്. അത് പോലെ, ജിന്നിനോട് സഹായം ചോദിക്കുക എന്നത്, ഖുർആനിലോ സുന്നത്തിലോ സ്ഥിരപ്പെടാത്ത കാര്യമാണെന്നും നബിയോ സ്വഹാബികളോ അവരുടെ ജീവിതത്തിൽ ഒരിക്കൽ പോലും ഒരുനിലക്കുള്ള സഹായതേട്ടവും നടത്തിയിട്ടില്ല എന്നും മറിച്ചുള്ള അഭിപ്രായങ്ങൾക്കു തെളിവിന്റെ പിൻബലമില്ലാത്തതാണെന്നും, അത് അല്ലാഹു അല്ലാത്തവരോടുള്ള സഹായതേട്ടം എന്ന നിലയിൽ ശിർക്കാണെന്നും അർത്ഥശങ്കക്കിടയില്ലാത്ത വിധം തുറന്ന് പറയാൻ കഴിയണം. അതാണ് സലഫിയ്യത് ഭാഗം 15ബശീർ സലഫിക്ക് മറുപടി -15
ബശീർ സാഹിബിന്റെ മറ്റൊരു ആരോപണം : ...എല്ലാ കാര്യത്തിനും ഹയാത്തിലുള്ള ആലിമീങ്ങളെ പിന്നാലെ നടക്കണം , അവര് പറയുന്നത് കേൾക്കണം എന്ന ഒരു പുതിയ രീതി അത് ദീനുൽ ഇസ്‌ലാം പഠിപ്പിച്ചതൊന്നും അല്ല. അതിന്റെ ആവശ്യവുമില്ല. അതിനാണ് ഫതാവകൾ. പിന്നെയെന്തിനാ ഫതാവകൾ ? ജീവിച്ചിരിക്കുന്നവരോട് ചോദിച്ചാൽ പോരെ ? ജീവിച്ചിരിക്കുന്നവരിലേക്കു മടങ്ങുക എന്നത് ഒരു പുകമറയാണ്. അത് ഒരു ഉസൂലി ആയ നിയമമല്ല..... ബശീർ സാഹിബ് മുകളിൽ പറഞ്ഞ ആരോപണങ്ങൾ നമുക്കൊന്ന് വിശകലനം ചെയ്യാം. ദീനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കാൻ ഉലമാക്കളിലേക്കു മടക്കുകയോ ജീവിച്ചിരിക്കുന്ന ഉലമാക്കളെ സമീപിക്കുകയോ ചെയ്യേണ്ടതില്ല. മറിച് ഉലമാക്കളുടെ ഫത് വാ സമാഹാരങ്ങൾ പരിശോധിക്കുകയാണ് വേണ്ടത് … എങ്ങനെയുണ്ട് ബശീർ സാഹിബിന്റെ ഉസൂല് ? ഖുർആനിൽ അല്ലാഹു രണ്ടിടങ്ങളിലായി പറയുന്നു فَسۡـَٔلُوۤا۟ أَهۡلَ ٱلذِّكۡرِ إِن كُنتُمۡ لَا تَعۡلَمُونَ
നിങ്ങൾ അറിവില്ലാത്തവരാണെങ്കിൽ അറിവുള്ളവരോട് ചോദിക്കൂ
ഈ ആയത്തിന്റെ തഫ്സീറിൽ ഇമാം സഅദി റഹിമഹുള്ള പറയുന്നത് നോക്കൂ …وعموم هذه الآية فيها مدح أهل العلم، وأن أعلى أنواعه العلم بكتاب الله المنزل. فإن الله أمر من لا يعلم بالرجوع إليهم في جميع الحوادث، وفي ضمنه تعديل لأهل العلم وتزكية لهم حيث أمر بسؤالهم، وأن بذلك يخرج الجاهل من التبعة، فدل على أن الله ائتمنهم على وحيه وتنزيله،….
((... മൊത്തത്തിൽ, ഈ വചനത്തിൽ പണ്ഡിതന്മാർക്കുള്ള പ്രശംസയുണ്ട്. അതിന്റെ ഏറ്റവും ഉന്നതമായ ഇനം, അല്ലാഹുവിന്റെ കിതാബിലുള്ള ഇല്‍മാണ്. കാരണം അറിവില്ലാത്തവരോട് അല്ലാഹു, എല്ലാ കാര്യത്തിലും അവരിലേക്ക് മടങ്ങാൻ കൽപിച്ചിട്ടുണ്ട്. ഉലമാക്കളോട് ചോദിക്കാൻ കൽപിക്കുന്നതിലൂടെ അവർക്ക് പരോക്ഷമായ നിലയിൽ അംഗീകാരവും, പരിശുദ്ധിയും കൈവരുന്നു. അതിലൂടെ, അന്ധമായി പിന്തുടരുന്നതിൽ നിന്ന് അറിവില്ലാത്തവന് മോചനം ലഭിക്കുന്നു. അല്ലാഹു അവന്റെ വഹിയിലും അതിന്റെ അവതരണത്തിലും അവരെ വിശ്വാസത്തിലെടുത്തിരിക്കുന്നു...))
വിശ്വസ്തരായ അഹ്‌ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ, അവരുടെ സ്ഥാനം, ധർമ്മം, ദൗത്യം, ഗുണഫലങ്ങൾ എല്ലാം ഈ ആയത്തിലൂടെ അല്ലാഹു അറിയിക്കുന്നുണ്ട്. ദീനിന്റെയും ദുനിയാവിന്റെയും മുഴുവൻ വിഷയങ്ങളും അവരിലേക്ക് മടക്കണം, അവരോട് ചോദിക്കണം എന്നൊക്കെയാണ് ശൈഖ് സഅദി ഇവിടെ വിശതീകരിക്കുന്നത്. എന്നാൽ പൂളപ്പൊയിൽക്കാരൻ പറയുന്നത് അത് സുബൈർ മൗലവി കണ്ടു പിടിച്ച പുതിയ കാര്യമാണ് എന്നാണ്. എന്നിട്ട് ഇയാൾ പറയുന്നത് ഉസൂലിന്റെ അടിസ്ഥാനത്തിലാണ് എന്നൊരു വെപ്പും. അറിവില്ലാത്ത ആളുകൾ കിതാബുകൾ എടുത്ത് വെച്ച് ഫത് വകൾ പരതി സംശയനിവാരണം വരുത്തുകയും സ്വന്തമായി പരിഹാരങ്ങൾ കണ്ടെത്തുകയുമല്ല വേണ്ടത്. ഉലമാക്കളുടെ അടുത്തേക്ക്, വാഹനം കയറിയോ ഒട്ടകപ്പുറത്തോ വിമാനത്തിലോ പോവുകയും അവരുടെ മുമ്പിൽ ചെന്നിരുന്ന് ചോദിക്കാനുള്ള കാര്യങ്ങൾ ചോദിച് തീർപ്പ് കൽപ്പിക്കുകയുമാണ് വേണ്ടത്. അതാണ് അദബ്. ഒരിക്കൽ ഒരു യാത്രയിൽ സ്വഹാബികളിൽ ഒരാൾക്ക് തലക്ക് മുറിവേറ്റു. അന്ന് അയാൾക്ക് ഇഹ്തിലാം സംഭവിച്ചു. കുളിക്കൽ നിർബന്ധമാണെന്നും തയമ്മും മതിയാകില്ലെന്നും ആരോ പറഞ്ഞു. അങ്ങിനെ അയാൾ കുളിക്കുകയും അത് മൂലം രോഗം മൂർച്ചിച്ച് അയാൾ മരണപ്പെടുകയും ചെയ്തു. ഈ വിവരമറിഞ്ഞ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം " അവരദ്ദേഹത്തെ കൊന്നു അവരെയും അല്ലാഹു കൊല്ലട്ടെ" എന്നിട്ട് പറഞ്ഞു : …ألا سألوا إذْ لَم يعلَموا فإنَّما شفاءُ العيِّ السُّؤالُ…
... അവർക്ക് അറിയില്ലായിരുന്നുവെങ്കിൽ ചോദിക്കാമായിരുന്നില്ലേ ? തീർച്ചയായും അറിവുകേടിന്റെ ചികിത്സ ചോദിച്ചു മനസ്സിലാക്കലാണ്"
അപ്പോൾ അറിവില്ലാത്ത കാര്യത്തിൽ അറിവുള്ള ആളുകളോട് ചോദിക്കുകയും അവരുടെ പ്രാമാണികമായ തീർപ്പുകൾക്ക് ചെവി കൊടുക്കുകയുമാണ് വേണ്ടത്. എന്നാൽ ബശീർ സാഹിബിന്റെ ദീനിൽ ജീവിച്ചിരിക്കുന്ന ഉലമാക്കളോട് ചോദിക്കുക എന്നത് പുതിയ കാര്യമാണ്. അതൊന്നും ദീനിൽ ഇല്ലാത്ത കാര്യമാണ് എന്നാണ് ഇയാൾ തട്ടിവിടുന്നത്. ഇയാൾക്ക് ഗുരുമുഖത്ത് നിന്ന് പഠിക്കാത്തതിന്റെ ഏനക്കേട് നല്ലോണം ഉണ്ട്. ജാമിഅ സലഫിയ്യയിൽ രണ്ട് കൊല്ലം അഞ്ഞുറു കുലുവക്ക് കയില് കുത്തിയ പരിചയം വെച്ചാണ് വലിയ വലിയ മസ് അലകളിൽ കാലിട്ട് കുളം കലക്കുന്നുന്നത്. ജിന്നിനോട് സഹായം ചോദിക്കാമോ എന്ന മസ് അല കേരളത്തിൽ കോളിളക്കം സൃഷ്ട്ടിച്ച വിഷയമല്ലേ ? ഇമാം അഹ്മദിലേക്കു ചേർത്ത് പറയുന്ന ഒരു കള്ളക്കഥ മെനഞ്ഞു സാധാരണ ജനങ്ങളിൽ തഷ്‌വീഷ് ഉണ്ടാക്കിയില്ലേ ? ഇയാൾ പറയുന്നത് അതൊന്നും വലിയ ഉലമാക്കളോട് ചോദിക്കേണ്ട മസ് അല അല്ല. എന്നിട്ട് ഇയാൾ ചെയ്ത പോലെ ശൈഖുൽ ഇസ്‌ലാമിന്റെ വാചകം എന്ന് പറഞ്ഞു അദ്ദേഹത്തിന്റേതല്ലാത്ത ഒരു ഉദ്ധരണി സ്വാലിഹുൽ ഉസൈമിന്റെ ഫത് വയിൽ നിന്ന് മുറിച്ചെടുത്ത് പ്രചരിപ്പിച്ച പോലെ ഓരോരുത്തരും കിതാബ് മറിച് നോക്കി പ്രചരിപ്പിക്കണം എന്നാണോ ഇയാൾ പറയുന്നത് ? والله المستعان സുബൈർ മൗലവി ഈ വിഷയം പഠിച്ചു വൃത്തിയായി രേഖപ്പെടുത്തി ഇന്ന് ജീവിച്ചിരിക്കുന്ന ഉലമാക്കളിൽ പ്രായം കൊണ്ടും ഇൽമ് കൊണ്ടും ഏറ്റവും മുന്നിട്ട് നിൽക്കുന്ന ശൈഖ് റബീഉ ബിൻ ഹാദി അൽ മദ്ഖലി ഹഫിദഹുള്ളായുടെ അടുത്തുപോയി അവതരിപ്പിച്ചു. ഇമാം അഹ്‌മദ് റഹിമഹുള്ള ജിന്നിനോട് സഹായം ചോദിച്ചു എന്ന കഥ അസ്വീകാര്യമാണെന്ന് അദ്ദേഹം തെളിവ് സഹിതം എഴുതിക്കൊടുത്തു.(അക്കാര്യം സുബൈർ മൗലവി അദ്ദേഹത്തിന്റെ പുസ്തകത്തിൽ പേജ് 183 ഇൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട് ) ഈ പൂള മൗലവി മൂല്യമില്ലാത്ത കൃതി എന്ന് പറഞ്ഞ അമൂല്യ ഗ്രന്ഥമാണത്. ഭാഗം 16"ഖുർആനിലോ സുന്നത്തിലോ ജിന്നിനോട് സഹായം തേടുന്ന വിഷയത്തിൽ നസ്വ് വന്നിട്ടില്ല ........
അത് കൊണ്ട് ഈ വിഷയം ( ജിന്നിനോട് സഹായം തേടാമോ എന്ന വിഷയം) ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കിയാൽ ഈ വിഷയം തീരില്ല ....! ( പൂളപ്പൊയിൽ ബശീർ സാഹിബ് ) അപ്പോൾ ഖുർആനിൽ അല്ലാഹു പറഞ്ഞില്ലേ ....فَإِن تَنَـٰزَعۡتُمۡ فِی شَیۡء فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ...[النساء ٥٩]
".......വല്ല കാര്യത്തിലും നിങ്ങൾ അഭിപ്രായഭിന്നതയിൽ ആയാൽ, അതിനെ നിങ്ങൾ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും മടക്കുവിൻ...."
ആലമുൽ ഗൈബ് ആയ ജിന്നിനോട് സഹായം തേടാമോ എന്ന മസ്അല ദീനുമായി ബന്ധപ്പെട്ട വിഷയമല്ലേ ? ആണല്ലോ ! അപ്പൊ ബശീർ സാഹിബ് പറഞ്ഞത് ഖുർആനിന് എതിരല്ലേ ? ആണ് ! " ഫീ ഷെയ്" ( വല്ല കാര്യത്തിലും ) എന്നത് (indefinite noun) ആണ്. അഥവാ "നകിറ"യാണ്. നകിറ വ്യാപകാർത്ഥത്തെ അറിയിക്കുന്നു. അതായത് , വല്ല കാര്യത്തിലും എന്നാൽ "എന്ത് കാര്യത്തിലും" എന്നർത്ഥം. ജിന്നിനോട് സഹായം തേടാമോ എന്ന വിഷയം മതപരമായ വിഷയം തന്നെയാണ്. അതിൽ തീർപ്പ് കൽപ്പിക്കേണ്ടത് അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും മടക്കിക്കൊണ്ട് തന്നെയാണ്. മറിച്ചുള്ള വാദം, ഖുർആനിന് എതിരായ സ്വയംകൃത വാദമാണ്. സലഫിയ്യത് എല്ലാ കാക്കമാർക്കും കോയമാർക്കും അണിയാൻ പറ്റുന്ന കുപ്പായമല്ല ! ഭാഗം 17ജിന്നിനോടുള്ള സഹായ തേട്ടം കേവലം ആദാത്തുകളിലാണ് പണ്ഡിതന്മാർ ഉൾപ്പെടുത്തിയത് എന്നാണ് പൂളപ്പൊയിൽ ബശീർ സാഹിബ് പറയുന്നത്.
ഇയാളുടെ തലയിൽ ഓളമാണോ ? ജിന്നിനോടുള്ള സഹായ തേട്ടം കേവലം ഭൗതികവും അനുവദനീയവും ( ദീനുമായി ബന്ധമില്ലാത്ത) ആണെങ്കിൽ പിന്നെ എന്തിന് അതിന് പിന്നാലെ ഓടുന്നു ? മനുഷ്യർക്ക് വിവരമില്ലായ്മ ഉണ്ടാകാം. പക്ഷെ അതൊരു അലങ്കാരമായി കൊണ്ട് നടക്കരുത്. ദീനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസാരിക്കുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദ പോലും ഇയാൾക്കറിയില്ല. ജിന്നുകൾ മറഞ്ഞ ലോകമാണ്. ദൃശ്യ ലോകത്തുള്ളവരോട് അവരുടെ കഴിവിൽ പെട്ട കാര്യങ്ങൾ ചോദിക്കുന്നതിൽ വിലക്ക് വന്നിട്ടില്ല. എന്നാൽ അദൃശ്യ #ലോകത്തുള്ള ജിന്ന് മലക്ക് ശൈത്താൻ തുടങ്ങിയ സൃഷ്ടികളോട് ഒരു കാര്യവും ചോദിക്കാൻ പാടില്ല. കാരണം അവരെ മനുഷ്യർക്ക് സഹായം ചോദിക്കാൻ പാകത്തിലുള്ള സബബായി അള്ളാഹു നിശ്ചയിച്ചിട്ടില്ല. ഈ വിഷയത്തിൽ ജിന്നുവാദികൾ സാധാരണഗതിയിൽ എടുത്തിടാറുള്ള ഷുബ്‌ഹതാണ്, ജിന്ന് , ഹയ്യും ഹാദിറും ഖാദിറും മുസ്‌ലിമും ആണെങ്കിൽ, അവരുടെ കഴിവിൽ പെട്ട കാര്യങ്ങൾ ചോദിക്കുന്നതിൽ തെറ്റില്ല എന്നത്. വളരെ അപഹാസ്യവും പ്രമാണങ്ങൾക്ക് പൊരുത്തപ്പെടാത്തതുമായ ഒരു വാദമാണിത്. o അദൃശ്യ ലോകത്തുള്ള ഒരു ജിന്ന് ഹയ്യും ഹാദിറും ഖാദിറും മുസ്‌ലിമുമാണെന്നു നമ്മളെങ്ങിനെ അറിയും ? മനുഷ്യനെ സംബന്ധിച്ചേടത്തോളം ജിന്നുകൾ തികച്ചും അദൃശ്യ ലോകമാണ്. മനുഷ്യന് അവരുമായി അവനുദ്ദേശിക്കുമ്പോൾ സ്വതന്ത്രമായി ഇടപെടാൻ പറ്റുന്നവരല്ല. മാത്രവുമല്ല, വാദത്തിന് വേണ്ടി അങ്ങനെയാണെന്ന് സമ്മതിച്ചാൽ തന്നെ, ഒരു ജിന്ന് പറയുന്ന കാര്യം നമുക്കെങ്ങനെ മുഖവിലക്കെടുക്കാനും വിശ്വസിക്കാനും കഴിയും ? ജിന്നിന് കളവ് പറയാൻ പറ്റില്ലേ ? കാഫിർ ജിന്ന് മുസ്‌ലിമാണെന്നു പറഞ്ഞാൽ നമ്മളെങ്ങിനെ തിരിച്ചറിയും ? ഇതൊക്കെ കേവലം ഭൗതികമായ കാര്യമാണോ ? എന്തിന്റെ അടിസ്ഥാനത്തിലാണ് ജിന്നിനോടുള്ള സഹായ തേട്ടം ആദത്തുകളിൽ ഉൾപ്പെടുത്തിയത് ? ആരെയെങ്കിലും അന്ധമായി തഖ്ലീദ് ചെയ്യലാണോ നിങ്ങൾ മനസിലാക്കിയ സലഫിയ്യത് ? സുബൈർ മൗലവിയെ ഇൻസൽട്ട് ചെയ്യണം. അദ്ദേഹത്തിന് എന്റെയൊക്കെ വിവരം മാത്രമേ ഉള്ളൂ എന്ന് സ്ഥാപിക്കണം. അതൊക്കെയാണ് നിങ്ങളുടെ ലക്ഷ്യം എന്നാണ് മനസ്സിലാകുന്നത്. വിടുവായിത്തങ്ങൾ പറഞ്ഞു പോയാൽ ആരും പ്രതികരിക്കില്ല എന്നായിരിക്കും നിങ്ങളുടെ ധാരണ. ഈ കഥക്ക് ഇങ്ങിനെയൊരു ട്വിസ്റ്റ് നിങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല. നിങ്ങളുടെ സകല വാദങ്ങളും പൊളിഞ്ഞു കഴിഞ്ഞു. അവ ഓരോന്നായി നിങ്ങളെക്കൊണ്ട് തന്നെ പറയിപ്പിക്കും ഇന്ഷാ അള്ളാഹ് ഭാഗം 18ബശീർ സലഫിക്ക് മറുപടി -16
ഞാൻ നമ്പറിട്ട് എഴുതിയ പോസ്റ്റുകളിൽ ഒന്നിനും ഇയാൾ വിഷയപ്രദമായി പ്രതികരിച്ചിട്ടില്ല. എന്റെ ഒന്നും രണ്ടും പോസ്റ്റുകളിൽ പരാമർശിച്ച വിഷയങ്ങളിൽ മെല്ലെ ഒന്ന് പ്രതികരിച്ചു എന്ന് കേൾവിക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ചില പരാമർശങ്ങളൊക്കെ നടത്തി മൂപ്പര് നേരെ പത്താമത്തെ പോസ്റ്റിലേക്ക് ഒരൊറ്റ ചാട്ടമാണ്. അതിൽ എന്റെ ചോദ്യം : "ജിന്നിനോട് സഹായം ചോദിക്കാമെന്ന് ഇബ്നു തീമിയ റഹിമഹുള്ള പറഞ്ഞുവോ ?" എന്നായിരുന്നു. ഈ കാര്യം ഇയാളെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിക്കളഞ്ഞു. ശൈഖ് സ്വാലിഹുൽ ഉസൈമീൻ റഹിമഹുമുള്ളയുടെ ഒരു ദർസിൽ പറഞ്ഞ ഉദ്ധരണി എടുത്തു ഉദ്ധരിച്ച് ജിന്നുസേവക്ക് മാർക്കറ്റുണ്ടാക്കാനുള്ള ശ്രമം പൊളിച്ചു കയ്യിൽ കൊടുത്തു. ഇയാൾ ഉലമാക്കളെ ഉദ്ധരിക്കുന്നതിൽ മര്യാദ കാണിച്ചില്ല എന്ന് പറഞ്ഞത് ഇയാൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല. എന്താണ് ആ സാമാന്യ മര്യാദ, "എനിക്കത് മനസ്സിലാകുന്നില്ല" എന്ന് പറഞ്ഞു കത്തിക്കയറുകയാണ്. (പദ പ്രയോഗങ്ങളിൽ അശ്ലീലച്ചുവ പോലുമുണ്ട്. പഠിച്ചതല്ലേ പറയൂ ?!) ഇയാൾ ഈ വിഷയത്തിൽ നടത്തിയ തട്ടിപ്പ് വായനക്കാർക്ക് വേണ്ടി, വിശതീകരിക്കുകയാണ്. ഉലമാക്കളെ ഉദ്ധരിക്കുമ്പോൾ, അവർ പറഞ്ഞ വാക്കുകളും, അവർ പൂർവ്വീകരായ ഉലമാക്കളിലേക്ക് ചേർത്ത് പറഞ്ഞ ഉദ്ധരണികൾ ഉണ്ടെങ്കിൽ, അവയും, അതിന്റെ അസ്വ്ലിയായ മസ്ദറുകൾ പരിശോധിച്ച് ഉറപ്പു വരുത്തുകയും, ഉദ്ധരണികളിലോ അത് പരാമർശിക്കപ്പെട്ട ഗ്രന്ഥങ്ങളിലോ അവ ഉണ്ടെന്നും അദ്ദേഹത്തിന് ( അത് ഉദ്ധരിച്ച ആലിമിന്) അക്കാര്യത്തിൽ മറവിയോ ആശയക്കുഴപ്പമോ അബദ്ധമോ സംഭവിച്ചിട്ടില്ലെന്നും ഉറപ്പു വരുത്തണം. അതിന് പുറമെ, അഭിപ്രായ വിത്യാസങ്ങൾക്കു പഴുതുള്ള മസ്അല ആണെങ്കിൽ, അക്കാര്യം പരിശോധിച്ച് സുന്നത്തുമായി അടുത്ത് നിൽക്കുന്ന വീക്ഷണം ഏതാണെന്ന് വേർതിരിച്ചു തെളിവുകൾ സഹിതം വിശതീകരിക്കണം. ഇതാണ് ഇൽമിനോടും അതിന്റെ സത്യസന്ധരായ വാഹകരോടും സുന്നത് ഇത്തിബാഉ ചെയ്യുന്ന ഒരു താലിബുൽ ഇൽമിന്റെ മര്യാദ (അദബ്) ആ മര്യാദ ബശീർ സാഹിബ് പാലിച്ചിട്ടുണ്ടോ ? ഇല്ല ; ഒരിക്കലുമില്ല ! കാരണം, ശൈഖ് സ്വാലിഹുൽ ഉസൈമിന്റെ ഉദ്ധരണി വായിക്കുന്ന അയാൾ, അദ്ദേഹം പറഞ്ഞുവെന്ന് പറയുന്ന ഇബ്നു തീമിയ റഹിമഹുള്ളയുടെ ഉദ്ധരണി അദ്ദേഹത്തിന്റെ ഫതാവയിൽ പരിശോധിക്കുകയോ , അതിന്റെ നസ്വ് കണ്ടെത്തുകയോ ചെയ്തിട്ടില്ല. ( ശൈഖ് പറയുന്ന സസ്വ് ഫതാവയിൽ ഇല്ല ) അതൊന്നും ഇയാൾക്ക് വിഷയമേ ആകുന്നില്ല. ശൈഖ് പറഞ്ഞു ശൈഖ് പറഞ്ഞു എന്ന് പറഞ്ഞു കിതച്ചു കൊണ്ട് ഓടുകയാണ്. ഇയാളെപ്പോലുള്ള മുറിവൈദ്യന്മാർക്ക് ഇത്തരം വിഷയങ്ങളിൽ എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. അതാണ് ഇടക്കിടക്ക് എനിക്ക് മനസ്സിലാകുന്നില്ല എന്ന് പറയുന്നതിന്റെ പൊരുൾ. പഠിക്കേണ്ട കാലത്ത് പഠിക്കേണ്ട സ്ഥലത്ത് നിന്ന് പഠിച്ചില്ലെങ്കിൽ ഇതാണ് കുഴപ്പം. പിന്നെ,രണ്ടാമത്തെ വിഷയം. അത് ആദ്യം പറഞ്ഞതിനേക്കാൾ ഗൗരവമുള്ളതാണ്. ശൈഖുൽ ഇസ്‌ലാം അഹ്‌ലുസ്സുന്നത്തിന്റ അറിയപ്പെട്ട പണ്ഡിതനാണ്. അദ്ദേഹം "ജിന്നുകളോട് അവർക്ക് കഴിയുന്ന കാര്യങ്ങളിൽ സഹായം തേടാം" എന്ന് വ്യക്തമായ രൂപത്തിൽ എവിടെയും എഴുതിയിട്ടില്ല. അദ്ദേഹത്തിന്റെ ചില ഉദ്ധരണികളെ ചിലർ അതിനുവേണ്ടി തെറ്റായി വ്യാഖ്യാനിച്ചതാണ്. ഇബ്നു തീമിയയെപ്പോലുള്ള വലിയ പണ്ഡിതന്മാരിൽ നിന്ന് ഇത്തരം സ്ഖലിതങ്ങൾ ഉദ്ധരിക്കുമ്പോൾ രണ്ട് വട്ടം ആലോചിക്കണം. ഈ വിഷയത്തിലുള്ള സംശയത്തിന്റെ മുനയൊടിക്കാൻ പോന്ന, ലജ്ന ദാഇമയുടെ ഫത്‌വ അതിന്റെ നസ്വ് അടക്കം ഞാൻ ഉദ്ധരിച്ചിരുന്നു. ഇയാൾ അതൊന്നും കണ്ട ഭാവം നടിച്ചില്ല. ചുവപ്പ് കണ്ട കാളയെപ്പോലെ എന്റെ നേർക്ക് ഭ്രാന്തമായ ആവേശത്തോട് ആക്രോശിച്ചു കൊണ്ട് വരികയാണ്. കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ ! ലജ്ന ദാഇമ ഈ വിഷയത്തിൽ പറഞ്ഞിട്ടുള്ള അവസാന വാക്ക് ഇതാണ് : "ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ള, ജിന്നിനെക്കൊണ്ടും മറഞ്ഞവരെക്കൊണ്ടും സഹായം തേടാം എന്ന് വ്യക്തമായി പറയുന്ന ഒരു വാക്ക് ഞങ്ങൾക്കറിയില്ല" ഇതിനെക്കുറിച്ച് ക മ എന്നൊരക്ഷരം ഇയാൾ മിണ്ടിയിട്ടില്ല. സക്കരിയ ഭക്തരിൽ രണ്ടാമനാണ് ഇയാൾ.കുറച്ചൊക്കെ അറബി കൂട്ടി വായിക്കാനറിയാം എന്നതൊഴിച്ചാൽ ഇൽമിയ്യായ മസ് അലകളിൽ തീർപ്പ് കൽപ്പിക്കേണ്ടത് എങ്ങനെയെന്ന് ഇവരിൽ ഒരെണ്ണത്തിനും അറിയില്ല. ആരു പറഞ്ഞാലും സ്വീകരിക്കുകയുമില്ല. ഓട്ടിലിട്ട കടുക് പോലെ പൊട്ടിത്തെറിച്ചു കൊണ്ടേയിരിക്കും. ചുരുക്കത്തിൽ, ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ള, അനുവദനീയമായ കാര്യങ്ങളിൽ ജിന്നിനോട് സഹായം തേടാമെന്ന് എവിടെയും പറഞ്ഞിട്ടില്ല. അതിന് വേണ്ടി തെളിവായി പണ്ഡിതന്മാരുടെ ഉദ്ധരണികളും, അവരുടെ വാക്കുകളിലെ സ്ഖലിതങ്ങളും കൊണ്ട് വരേണ്ട ! കാരണം, ഖുർആനും സ്വഹീഹായ സുന്നത്തുമാണ് പ്രമാണം. അതിന് വിരുദ്ധമായ പണ്ഡിതാഭിപ്രായങ്ങൾ അപ്രാമാണികമാണ് ; അസ്വീകാര്യമാണ്. ഇതാണ് സലഫിയ്യത്, ഇതാണ് അഹ്‍ലുസ്സുന്നത്തി വൽ ജമാഅയുടെ രീതി. ഭാഗം 19ബശീർ സലഫിക്ക് മറുപടി -17
“...ഒരു നാസിലതായ വിഷയം, ഇജ്തിഹാദിയായ "പവറുള്ള" ആലിമിലേക്കു മടക്കേണ്ടി വരും. അല്ലെങ്കിൽ ഫതാവ ബോഡുകളിലേക്കു മടക്കേണ്ടി വരും. അങ്ങനെയുള്ള വിഷയമാണോ ജിന്ന് വിഷയം ? അത് മുൻഗാമികൾക്കിടയിൽ മുമ്പെയുള്ളതല്ലേ ? ഈ ഹദീസ് പതിനാല് നൂറ്റാണ്ട് മുമ്പുള്ള ഹദീസല്ലേ? അത് ഉലമാക്കളുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടതല്ലേ ? അതിനെക്കുറിച്ചുള്ള ചർച്ചകൾ മുന്നേ നടന്നിട്ടില്ലേ ? ഇങ്ങിനെ ലൈവായി നിൽക്കുന്ന ഒരു വിഷയത്തിൽ രണ്ടാമതൊരു ഫത്‍വക്ക് പോകണമെന്ന് പറഞ്ഞാൽ എന്താണർത്ഥമുള്ളത് ? ജീവിച്ചിരിക്കുന്നവരിലേക്കു തന്നെ മടക്കണമെന്നു പറയുന്നവരാണ് ഇതിന് മറുപടി പറയേണ്ടത്. ..... സുബൈർ മൗലവിയൊക്കെ ചോദിച്ചിട്ടാണ് പറയുന്നത് എന്ന് പറഞ്ഞാൽ പോരാ. ഏത് ആലിമാണ് പറഞ്ഞിട്ടുള്ളത് എന്ന് ഞങ്ങൾക്കൊന്ന് കാണിച്ചു തരൂ. അങ്ങനെയൊരു ഫത്‌വ നിങ്ങൾക്ക് കിട്ടിയിട്ടുണ്ടെങ്കിൽ മുൻഗാമികളൊക്കെ മുശ്‌രിക്കാവുക എന്ന ഒരു പ്രശ്നം രണ്ടാമത് വരും. അത് കൊണ്ട് ഈ വിഷയത്തിൽ ഞങള് എഴുതിത്തരാം. നിങ്ങള് കൊടുത്തോളു. ഈ വിഷയത്തില് നിങ്ങള് കുറച്ചു സാധനം ഇവിടെ എഴുതി ഉണ്ടാക്കിയിട്ടുണ്ട്. ജിന്നിനോട് സഹായം തേടൽ ശിർക്കാണോ ശിർക്കല്ലേ എന്നൊക്കെ. അങ്ങനെയുള്ള ഒരു വിഷയം തന്നെ ഇവിടെയില്ല. യഥാർത്ഥത്തിൽ ഇസ്തിആനത് ബിൽ ജിന്ന് എന്ന മസ് അല കടന്ന് വരുന്നത് എവിടെയാണ്, ആ വിഷയം നിർണ്ണയിച്ചു കൊണ്ട്, ഇവിടെ നടന്നിട്ടുള്ള കാര്യങ്ങളെ മുന്നിൽ വെച്ച് കൊണ്ട് എഴുതിയിട്ട് വേണം സമർപ്പിക്കാൻ. എന്നിട്ട് എന്താണ് അതിനെക്കുറിച്ചു നിങ്ങൾക്ക് പറയാനുള്ളത് എന്ന് ചോദിക്കാം. ഞങ്ങൾ ചോദിക്കാൻ റെഡിയാണ്. നിങ്ങൾ സ്വകാര്യമായി ചോദിച്ചിട്ട് നുണ പറഞ്ഞു ഫത്‌വ വാങ്ങുന്ന പരിപാടി പറ്റില്ല. നിങ്ങൾ എഴുതിത്തരൂ, ഞങ്ങൾ തിരുത്തിത്തരാം. ഞങ്ങൾക്ക് ഇഷ്‌കാലുള്ള വിഷയം ഞങ്ങൾ പറഞ്ഞു തരാം. എന്നിട്ട് നിങ്ങൾ അത് കൊണ്ട് പോയി കൊടുത്തു എന്നിട്ട് എഴുതിയിട്ടുള്ള മറുപടി വാങ്ങിക്കുക. അതും നിങ്ങൾക്കിഷ്ട്ടപ്പെട്ട ആൾക്കാരിൽ നിന്ന് പോരാ. ഞങ്ങൾ നിർദ്ദേശിക്കുന്ന ചില ആലിമീങ്ങൾ ഉണ്ട്. അവരിൽ നിന്ന് ഫത്‌വ വാങ്ങി വാ . എന്നിട്ട് നമുക്ക് ആലോചിക്കാം” മുകളിലെ വാക്കുകൾ ബശീർ സാഹിബ് ഒരു വോയിസ് ക്ലിപ്പിൽ പറഞ്ഞതാണ്. ഖുർആനും സുന്നത്തും പ്രമാണമാണെന്നു അവകാശപ്പെടുകയും പേരിന്റെ കൂടെ "സലഫി" എന്ന വാല് വെച്ച് കെട്ടി നടക്കുകയും ചെയ്യുന്ന ഒരു ഭോഷൻ പറയുന്ന വാക്കുകൾ എത്ര അപകടകരമാണെന്ന് നോക്കൂ ! സംഘടനാ സംസ്കാരത്തിൽ വളർന്ന് സക്കരിയ്യാ ഫാൻ ആയി എന്നതല്ലാതെ അഹ്‌ലുസ്സുന്നത്തിന്റെ ഒരു ഉസൂലും ഇയാൾക്ക് അറിയില്ല എന്ന് മൈക്ക് കെട്ടി പറയുകയാണ്. അയാൾ ചോദിക്കുകയാണ് " ജിന്ന് വിഷയം ( ജിന്നിനോട് സഹായം തേടാമോ എന്നത്) ഉലമാക്കളിലേക്കു മടക്കേണ്ട വിഷയമാണോ ? അത് പതിനാല് നൂറ്റാണ്ട് മുമ്പുള്ള ഹദീസല്ലേ ? ഉലമാക്കൾ മുമ്പേ ചർച്ച ചെയ്തതല്ലേ ?.... എങ്ങനെയുണ്ട് പൂളപ്പൊയിൽക്കാരന്റെ കണ്ടുപിടുത്തം ? ജിന്നിനോട് സഹായം ചോദിക്കാമെന്ന് പൂർവീകരിൽ പ്രാമാണികരായ ആരാണ് പറഞ്ഞിട്ടുള്ളത് ? ആ ഹദീസ് ദുർബലമാണെന്ന് ഉസൂലുൽ ഹദീസിന്റെ നിയമം വെച്ച് അഹ്‌ലുസ്സുന്നത്തിന്റ ഉലമാക്കളെല്ലാം രേഖപ്പെടുത്തിയിട്ടില്ലേ ? ദുർബലമായ ഹദീസ് കൊണ്ട് അമല് ചെയ്യാൻ പാടില്ലെന്ന് പരക്കെ അറിയപ്പെട്ട കാര്യമല്ലേ ? പിന്നെ എന്തിന് അതിന്റെ അമലിനെക്കുറിച്ചു ചർച്ച ചെയ്യുന്നു ? അള്ളാഹുവിനെ മാത്രമേ ഇബാദത് ചെയ്യാൻ പാടുള്ളൂവെന്ന് ചൊല്ലിപ്പടിച്ച കേരളത്തിലെ മുജാഹിദുകൾക്കിടയിൽ ഹയ്യും ഹാദിറും ഖാദിറുമായ ജിന്നിനോട് അവയുടെ കഴിവിൽ പെട്ട കാര്യങ്ങളിൽ സഹായം തേടൽ അനുവദനീയമാണ് എന്ന ചർച്ച തുടങ്ങി വെച്ചത് ഇയാളുടെ നേതാവല്ലേ ? ഇപ്പോൾ സുബൈർ മൗലവിയുടെ ജിന്നിനോട് സഹായം ചോദിക്കൽ ശിർക്കാണെന്ന് പറഞ്ഞ കിതാബിനെതിരിൽ പരസ്യമായ യുദ്ധം നടത്തുന്നത് ഇയാളല്ലേ ?പ്രസ്തുത കൃതിയിൽ അഹ്‌ലുസ്സുന്നത്തിന്റെ അഖീദക്ക് യോജിക്കാത്ത ഒരു വാക്ക് ഇയാൾക്ക് കാണിക്കാൻ കഴിയുമോ ? ഉലമാക്കളോട് ചോദിക്കാൻ പാടില്ലാത്ത എന്ത് വിഷയമാണുള്ളത് ബശീർ സാഹിബേ ? എന്താണ് നിങ്ങളിത്ര അധപതിച്ചു പോയത് ? നിങ്ങളുടെ നേതാവ് ഉണ്ടാക്കിയ ഈ ഫിത് നക്ക് അറുതി വരുത്തേണ്ടത് ആവശ്യമായിരുന്നു. അത് കൊണ്ട് തന്നെ സുബൈർ മൗലവി ഹഫിദഹുള്ളാ, ആ മസ് അലയിൽ കിട്ടാവുന്ന തെളിവുകളെല്ലാം ശേഖരിച്ച്, കൃമപ്രവൃദ്ധമായി അധ്യായങ്ങൾ ക്രമപ്പെടുത്തി, ഇന്ന് ജീവിച്ചിരിക്കുന്ന അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കളിൽ അധ്വിദീയനായ ശൈഖ് അല്ലാമാ അൽ വാലിദ് റബീഉബിൻ അൽ ഹാദീ അൽ വാദിഈ അൽ മദ്ഖലി ഹഫിദഹുള്ളായുടെ സന്നിധിയിൽ സമർപ്പിച്ചു. അദ്ദേഹം അത് വായിക്കുകയും അതിൽ വരുത്തേണ്ട ഭേദഗതികൾ നിർദ്ദേശിക്കുകയും, എട്ടാമത്തെ പേജ് തൊട്ട് മുപ്പത്തി അഞ്ചാമത്തെ പേജ് വരെയുള്ള ഭാഗത്ത് സലഫീ മൻഹജ് ഇദം പ്രദമമായി ഉൾപ്പെടുത്തി അറബിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അത് വായിച്ചു കേട്ട് പ്രസിദ്ധീകരിക്കാൻ നിർദ്ദേശിച്ചത് ശൈഖ് സൈദ് അൽ മദ്ഖലി റഹിമഹുള്ളയാണ് . അത് പരിശോധിക്കുകയും പ്രസിദ്ധീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തത് ശൈഖ് അല്ലാമ മുഹമ്മദ് ബിൻ ഹാദി അൽ മദ്ഖലി ഹഫിദഹുള്ളയാണ്. അത് സമർപ്പിച്ചിട്ടുള്ളത് അല്ലാമാ ശൈഖ് അഹ്‌മദ് ബിൻ ഉമർ ബാസമൂലിനാണ്. അദ്ദേഹം അത് വായിച്ച് രേഖപ്പെടുത്തിയത് ഇങ്ങിനെയാണ് : "നമ്മുടെ സഹോദരൻ അബൂ താരിഖ് സുബൈർ ബിൻ മുഹമ്മദ് രചിച്ച, ജിന്നിനോടും മലക്കിനോടും സഹായം തേടൽ ശിർക്കാണെന്ന് സ്ഥാപിക്കുന്ന വിഷയത്തിൽ അല്ലാഹുവിന്റെ സഹായം" ( إعانة الرحمن في إثبات شركية الإستعانة بالملائكة والجان ) എന്ന രിസാല ഞാൻ വായിച്ചു. അതിന്റെ രചയിതാവ്, ഖുർആനും സുന്നത്തും സലഫുകളുടെ ആസാറുകളും കൊണ്ട് തെളിവ് പിടിച്ചും, സുന്നത്തിന്റെ സിംഹങ്ങളും സംരക്ഷകരുമായ , പർവ്വത സമാനരായ ഉലമാക്കളുടെ വാക്കുകൾ പ്രകാശിതമാക്കിയും രചിച്ച അമൂല്യ കൃതിയാണെന്നു എനിക്ക് മനസ്സിലായിട്ടുണ്ട്... ഇതൊക്കെ ഇവിടെയെന്തിന് പറയണം എന്നായിരിക്കും. ഇവിടെ പറയേണ്ടതുണ്ട്. അല്ല, ഇവിടെയാണ് പറയേണ്ടത്.ഇവിടെ പറഞ്ഞില്ലെങ്കിൽ മറ്റെവിടെ പറയും ? "അരുത് കൂട്ടരേ അത് ജിന്ന് സേവയാണ്" എന്ന പേരിൽ സുബൈർ മൗലവി മലയാളത്തിൽ എഴുതിയ ഗ്രന്ഥം, ഇതിന്റെ തനി പകർപ്പാണ്. അത് പരിശോധിക്കുകയും ഭേദഗതികൾ നിർദ്ദേശിക്കുകയും വായിക്കുകയും പ്രസിദ്ധീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തത് ഇന്ന് ലോകത്ത് ജീവിച്ചിരിപ്പുള്ള അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കളിൽ കിബാറുകളായ ആളുകളാണ് أطال الله عمرهم ومتعهم بالصحة والعافيه مع العمل الصالح على من هم على قيد الحياة ورحم الله وغفر له على من توفاه الله കലാ മൂല്യമോ വൈജ്ഞാനിക മൂല്യമോ സാഹിത്യ മൂല്യമോ ഒന്നുമില്ലാത്ത കൃതിയെന്ന് ഡ്യൂപ്ലിക്കേറ്റ് (മൈഡ് ഇൻ തായ്‌വാൻ) സലഫിയായ പൂളപ്പൊയിൽക്കാരൻ ബശീർ സാഹിബ് വിശേഷിപ്പിച്ചത് ഈ ഗ്രന്ഥത്തെക്കുറിച്ചാണ്. ഹഖിനെ അതിന്റെ ആളുകൾക്ക് മാത്രമേ തിരിച്ചറിയാൻ കഴിയൂ. ബശീർ സാഹിബിന് സകരിയ സ്വലാഹിയെയാണ് സംരക്ഷിക്കേണ്ടതെങ്കിൽ സുബൈർ മൗലവിക്ക് സംരക്ഷിക്കേണ്ടത്, ഇസ്‌ലാം ദീനിനെയും സുന്നത്തിനെയുമാണ്. തൗഹീദിന്റെ ലെയറുകൾക്കുള്ളിലേക്കു ശിർക്കിന്റെ വിഗ്രഹങ്ങൾ ഒളിച്ചു കടത്താൻ തക്കം പാർത്തിരിക്കുന്ന ഇയാളെപ്പോലുള്ള കുറുക്കന്മാരുടെ തനിനിറം വായനക്കാർ തിരിച്ചറിയണം. തുടർന്ന് കൊണ്ട് ഈ അൽപൻ പറയുന്നത്, പണ്ഡിതന്മാരോട് ചോദിക്കുന്നതിന് മുമ്പ്, ഈ വിഷയം തയ്യാറാക്കി ആദ്യം ഇവന് സമർപ്പിക്കണമത്രേ( ആരും ചിരിക്കരുത്). കാരണം സുബൈർ മൗലവി സ്വകാര്യമായി ചോദിച്ച് നുണ പറഞ്ഞു ഫത്‌വ വാങ്ങുകയാണ്. അത് ശെരിയാവില്ല എന്നൊക്കെയാണ് പറയുന്നത്. ദീനുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ, തൗഹീദുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ, അനുവദിക്കപ്പെട്ട വിഷയത്തിൽ ജിന്നിനോട് സഹായം തേടാമോ എന്ന കാര്യത്തിലാണ് തർക്കം. എന്നിട്ട് ഈ മനുഷ്യൻ പറയുന്നത് നോക്കൂ ... " സ്വകാര്യമായി നുണ പറഞ്ഞു ഫത്‍വ വാങ്ങിക്കുകയാണ് എന്ന് " !! رده الله إلى وعيه وتوازن عقله ഇത്ര തരംതാഴ്ന്ന അവസ്ഥയിലേക്ക് ഒരു മനുഷ്യൻ എത്തരുത്. അല്ലാഹു എല്ലാവർക്കും സലാമത് നൽകട്ടെ ആമീൻ പിന്നെ പറയുന്നത് അതിനേക്കാൾ വലിയ കോമഡിയാണ് അയാൾ പറയുകയാണ് "നിങ്ങൾ എഴുതിത്തരൂ, ഞങ്ങൾ തിരുത്തിത്തരാം. ഞങ്ങൾക്ക് ഇഷ്‌കാലുള്ള വിഷയം ഞങ്ങൾ പറഞ്ഞു തരാം. " എന്താലേ ? ഇയാളൊക്കെ രണ്ട് കാലിലാണല്ലോ നടക്കുന്നത് എന്നോർക്കുമ്പോഴാണ് സങ്കടം ! മുകളിൽ പറഞ്ഞ കോമഡികൾക്കു പുറമെ ഇയാൾ പറയുകയാണ് "അതും നിങ്ങൾക്കിഷ്ട്ടപ്പെട്ട ആൾക്കാരിൽ നിന്ന് പോരാ. ഞങ്ങൾ നിർദ്ദേശിക്കുന്ന ചില ആലിമീങ്ങൾ ഉണ്ട്. അവരിൽ നിന്ന് ഫത്‌വ വാങ്ങി വാ . എന്നിട്ട് നമുക്ക് ആലോചിക്കാം” ഇയാൾ ലക്ഷണമൊത്ത സക്കരിയാ ഭക്തൻ തന്നെ !! ഒരു ഇൽമിയ്യായ മസ്അലയിൽ ഉലമാക്കളോട് വിധി തേടുന്നതാണ് വിഷയം. അതിൽ സലഫിയ്യത് അവകാശപ്പെടുന്ന ഒരാളുടെ സംസാരരീതിയാണിത്. പത്തു പൈസക്ക് കൊള്ളാത്ത ഇത്തരം കള്ള നാണയങ്ങൾക്ക് ഇല്മിന്റെയും സുന്നത്തിന്റെയും നാലയലത്ത് വരാൻ എന്ത് യോഗ്യതയാണുള്ളത് ? അഹ്‌ലുസ്സുന്നത്തിന്റെ കിബാറുകളായ ഉലമാക്കളൊന്നും ഇയാൾക്ക് പോരാ ! ചീള് കേസ് അല്ലേ ? ഇയാൾ കണ്ടു വെച്ച ചില ആളുകളുണ്ടത്രേ! അവരിൽ നിന്ന് ഫത്‌വ കിട്ടണം. അതും നമ്മൾ എഴുതി ഈ കാട്ടുമാക്കാന് സമർപ്പിച്ചാൽ, ഇയാൾ തെറ്റൊക്കെ തിരുത്തി നമ്മളെ തന്നെ ഏൽപ്പിക്കും . എന്നിട്ട് നമ്മൾ, ഇയാൾ പറയുന്ന ജിന്നുവാദികളുടെ കേന്ദ്രത്തിൽ കൊണ്ട് പോയി ഫത്‌വ വാങ്ങിക്കൊടുത്താൽ ആലോചിക്കാം എന്നാണ് പറഞ്ഞതിന്റെ ചുരുക്കം. അല്ല മച്ചമ്പീ, ഞാൻ ചോദിക്കട്ടെ, ഈ പണിയൊക്കെ ഇങ്ങേർക്ക് ഒറ്റക്കങ്ങു ചെയ്തുടെ ? എന്തിന് വിശ്വാസമില്ലാത്ത സുബൈർ മൗലവിയെ ഏൽപ്പിക്കണം ? സത്യസന്ധനും ഉസൂല് തിരിയുന്നവനും സർവ്വോപരി സക്കരിയാ ഭക്തരുടെ അവസാനവാക്കുമായ ഇയാൾക്ക് ഒരു മടക്ക ടിക്കറ്റുമെടുത്തു യമനിലേക്കോ ഉഗാണ്ടയിലേക്കോ പോയി ഒരു ഫത്‌വ വാങ്ങിക്കാനുള്ള ചങ്കുറ്റമില്ലേ ? ഇത്രയൊക്കെ ആയസ്ഥിതിക്ക് ഇനി അതാണ് നല്ലത് ഇത്രയൊക്കെ നാക്കിട്ടടിച്ചിട്ടും സുബൈർ മൗലവിയുടെ പുസ്തകത്തെ എന്തിന് വിമർശിക്കുന്നുവെന്നും ആ പുസ്തത്തിൽ അടങ്ങിയ സലഫീ വിരുദ്ധ ആശയം എന്തെന്നും, ജിന്നിനോട് സഹായം തേടുന്ന വിഷയത്തിൽ ഇയാളുടെ നിലപാട് എന്തെന്നും ഈ നേരം വരെ ഇയാൾ വ്യക്തമാക്കിയിട്ടില്ല. • • • • • • •
|