إعانة الرحمن في إثبات شركية الاستعانة بالملائكة والجان
(ജിന്നിനോടും മലക്കിനോടും സഹായം തേടൽ ശിർക്കാണെന്ന്
സ്ഥാപിക്കുന്ന വിഷയത്തിൽ അല്ലാഹുവിന്റെ സഹായം)
قرئ عيله وحث على نشره:
الشيخ زيد بن محمد المدخلي - رحمه الله راجعه وصححه: الشيخ ربيع بن هادي المدخلي - حفظه الله راجعه وحث على نشره: الشيخ محمد بن هادي المدخبي - حفظه الله راجعه وقدم له: الشيخ أحمد بن عمر بازمول - حفظه الله |
تأيلف:
أبو طارق الزبير بن محمد അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് حفظه الله تعالى അള്ളാഹുവല്ലാതെ ഇബാദത്തിന് അർഹനായി മറ്റാരുമില്ല. അത് കൊണ്ട് അള്ളാഹുവിനെ മാത്രമേ ഇബാദത് ചെയ്യാവൂ എന്ന ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറക്ക് കത്തി വെക്കുന്ന കാര്യമാണ് അള്ളാഹു അല്ലാത്തവരിലേക്കു അഭയം തേടലും അവരോട് സഹായം ചോദിക്കലും. കേരളത്തിൽ ഈയടുത്ത കാലത്തു ഏറെ ചർച്ച ചെയ്യപ്പെടുകയും സാധാരണ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്‌ത ഒരു വിഷയമാണ് ജിന്നിനോട് സഹായം തേടുക എന്ന വിഷയം. ഈ വിഷയം കത്തി പുകഞ്ഞു കൊണ്ടിരുന്ന സമയത്ത്, ഷൈഖ് അബൂ ത്വാരിഖ് ഹഫിദഹുള്ളാ, അതിനെക്കുറിച്ചു പഠനം നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായി ശുദ്ധമായ അറബി ഭാഷയിൽ എഴുതി തയ്യാറാക്കി ഇന്ന് ജീവിച്ചിരിക്കുന്ന അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കളിൽ അധ്വിദീയനായ ശൈഖ് അല്ലാമാ അൽ വാലിദ് റബീഉ ബിൻ ഹാദീ അൽ വാദിഈ അൽ മദ്ഖലി ഹഫിദഹുള്ളായുടെ സന്നിധിയിൽ സമർപ്പിച്ചു. അദ്ദേഹം അത് വായിക്കുകയും അതിൽ വരുത്തേണ്ട ഭേദഗതികൾ നിർദ്ദേശിക്കുകയും ചെയ്തു. ولله الحمد والمنة സത്യത്തിൽ ഈ വിഷയത്തിൽ കേരളത്തിലെ മുസ്‌ലിങ്ങൾക്ക് ആധികാരിക അവലംബമായി ഈ ലഘു കൃതി പരിഗണിക്കാവുന്നതാണ്. ശൈഖ് അഹ്‌മദ് ബിൻ ഉമർ ബാസമൂൽ ഹഫിദഹുള്ളായുടെ ആമുഖത്തോടു കൂടി, നൂറു പേജുകളിലായി മുപ്പത്തിയഞ്ചു തല വാചകങ്ങൾ സഹിതം ഇദംപ്രഥമമായി തയ്യാറാക്കപ്പെട്ട മനോഹര ഗ്രന്ഥം. പതിവ് പോലെ അഹ്‍ലുസ്സുന്നത്തി വൽ ജമാഅയുടെ മൻഹജ് വിശദീകരിക്കുന്ന പന്ത്രണ്ട് തലക്കെട്ടുകൾ. എല്ലാം സമഗ്രവും ഒന്നിനൊന്ന് മെച്ചവും. അറബി ഭാഷ വശമുള്ള ഏതൊരു വായനക്കാരനെയും സലഫീ മൻഹജിന്റെ ആധാരങ്ങളിലേക്കു കൈ പിടിച്ചു കൊണ്ട് പോകുന്ന സരളമായ അവതരണം. ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ള ജിന്നിനോട് സഹായം തേടാം എന്ന് പറഞ്ഞിട്ടുണ്ടെന്ന വാദം പൊളിക്കുന്ന മൂന്ന് അധ്യായങ്ങൾ. അതിന് പുറമെ ഇമാം അഹ്‌മദ് റഹിമഹുള്ളാ തന്റെ ഹജ്ജ് യാത്രയിൽ ജിന്നിനെ വിളിച്ചു സഹായം തേടി എന്ന ആരോപണത്തെ നിലം പരിശാക്കുന്ന വൈജ്ഞാനിക വിശകലനം അടക്കം ഏതൊരു സാധാരണക്കാരനും വിഷയത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കാൻ പര്യാപ്തമായ കൃതിയാണ് ഇതെന്നതിൽ സംശയമില്ല. ഈ കൃതി വായിച്ചു കേട്ടതിന് ശേഷം പ്രസിദ്ധീകരിക്കാൻ നിർദ്ദേശിച്ചത് ശൈഖ് സൈദ് അൽ മദ്ഖലി റഹിമഹുള്ളയാണ്. അത് പരിശോധിക്കുകയും പ്രസിദ്ധീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തത് ശൈഖ് അല്ലാമ മുഹമ്മദ് ബിൻ ഹാദി അൽ മദ്ഖലി ഹഫിദഹുള്ളയാണ്. അത് സമർപ്പിച്ചിട്ടുള്ളത് അല്ലാമാ ശൈഖ് അഹ്‌മദ് ബിൻ ഉമർ ബാസമൂലിനാണ്. അദ്ദേഹം അത് വായിച്ച് ഇങ്ങിനെ രേഖപ്പെടുത്തി: "നമ്മുടെ സഹോദരൻ അബൂ താരിഖ് സുബൈർ ബിൻ മുഹമ്മദ് രചിച്ച, ജിന്നിനോടും മലക്കിനോടും സഹായം തേടൽ ശിർക്കാണെന്ന് സ്ഥാപിക്കുന്ന വിഷയത്തിൽ അല്ലാഹുവിന്റെ സഹായം" ( إعانة الرحمن في إثبات شركية الإستعانة بالملائكة والجان ) എന്ന രിസാല ഞാൻ വായിച്ചു. അതിന്റെ രചയിതാവ്, ഖുർആനും സുന്നത്തും സലഫുകളുടെ ആസാറുകളും കൊണ്ട് തെളിവ് പിടിച്ചും, സുന്നത്തിന്റെ സിംഹങ്ങളും സംരക്ഷകരുമായ, പർവ്വത സമാനരായ ഉലമാക്കളുടെ വാക്കുകൾ പ്രകാശിതമാക്കിയും രചിച്ച അമൂല്യ കൃതിയാണെന്നു എനിക്ക് മനസ്സിലായിട്ടുണ്ട്..." ചുരുക്കത്തിൽ, അഹ്‌ലുസ്സുന്നയുടെ ഇന്ന് ജീവിച്ചിരിപ്പുള്ള ലോകോത്തര പണ്ഡിതന്മാരുടെ അറിവോടെയും അനുവാദത്തോടെയും തയ്യാറാക്കിയ ഈ ഗ്രന്ഥം എന്ത് കൊണ്ടും സമ്പന്നമാണ് എന്നതിൽ തർക്കമില്ല. മനുഷ്യ ലോകവും ജിന്നു ലോകവും രണ്ട് വിത്യസ്ത ലോകങ്ങളാണെന്നും മനുഷ്യർക്ക് മറ്റു മനുഷ്യരോട് ഇടപെടാൻ കഴിയുന്ന പോലെ, ജിന്നുകളുമായി ഇടപെടാൻ കഴിയില്ലെന്നും, മനുഷ്യ കഴിവിൽപ്പെട്ടതോ മനുഷ്യ കഴിവിന്നപ്പുറമുള്ളതോ ആയതായാലും ജിന്നിനോടുള്ള എല്ലാ സഹായതേട്ടവും ശിർക്കാണെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം പുസ്തകം ആണയിട്ട് പറയുന്നു. ജിന്നിനോടുള്ള മുഴുവൻ സഹായ തേട്ടവും ശിർക്കും അനനുവദനീയവുമാണെന്ന് വായനക്കാരെ പുസ്തകം ബോധ്യപ്പെടുത്തുന്നു. കേരളത്തിലെ ജിന്നു വാദികളും തിന്മയുടെ പ്രചാരകരുമായ ആളുകളുടെ ചങ്കിലെ മുള്ളാണ് ഈ പുസ്തകം എന്ന കാര്യത്തിൽ സംശയമില്ല. ഇതൊന്നും നേരം വെളുത്തു ഇരുട്ടാവുന്നതിനിടയിൽ സംഭവിച്ച കാര്യങ്ങളല്ല. മറിച്ച് ശൈഖ് റബീഉ ബിൻ ഹാദി അൽ മദ്ഖലി നിർദ്ദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി പത്തു വർഷക്കാലം ഉലമാക്കളുമായി സമ്പർക്കം പുലർത്തുകയും വീണ്ടും അവരെ സമീപിച്ചു അവരിൽ നിന്ന് തൃപ്തികരമായ അഭിപ്രായങ്ങൾ ലഭിക്കുകയും അവർ, ജനങ്ങളുടെ കൈകളിൽ ഇതെത്തണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുന്നത്. ഇതോടൊപ്പം എടുത്തു പറയേണ്ട മറ്റൊരു പ്രധാന കാര്യമുണ്ട്. ഈ ഗ്രന്ഥരചന നടന്ന് ഏതാണ്ട് ഒരു പത്തു വർഷക്കാല ശേഷം 2023ൽ ഇതേ വിഷയത്തിൽ ഈ അറബി കൃതിയെ ആസ്പദമാക്കി മറ്റൊരു കൃതി അബൂ ത്വാരിഖ് ഹഫിദഹുള്ളാ തന്നെ മലയാളീ വായനക്കാർക്കായി രചിക്കുകയുണ്ടായി. "അരുത് കൂട്ടരേ, അത് ജിന്ന് സേവയാണ്" എന്ന പേരിലുള്ള പുസ്തകം ഇതിനകം തന്നെ പ്രിന്റ് ചെയ്ത് പ്രസിദ്ധീകരിക്കുകയും അത് പൊതുജനങ്ങളുടെ കൈകളിൽ സൗജന്യമായി എത്തിക്കുകയും ചെയ്തിട്ടുണ്ട്. അറബി ഭാഷ വഴങ്ങാത്ത മലയാളികൾക്ക് വിഷയത്തെക്കുറിച്ച് കൃത്യമായ ധാരണ കൈവരാൻ അതിനെ അവലംബിക്കാവുന്നതാണ്. ഇതോടൊപ്പം എടുത്തു പറയേണ്ട മറ്റൊരു പ്രധാന കാര്യമുണ്ട്. ഈ ഗ്രന്ഥരചന നടന്ന് ഏതാണ്ട് ഒരു പത്തു വർഷക്കാല ശേഷം 2023ൽ ഇതേ വിഷയത്തിൽ ഈ അറബി കൃതിയെ ആസ്പദമാക്കി മറ്റൊരു കൃതി അബൂ ത്വാരിഖ് ഹഫിദഹുള്ളാ തന്നെ മലയാളീ വായനക്കാർക്കായി രചിക്കുകയുണ്ടായി.
"അരുത് കൂട്ടരേ, അത് ജിന്ന് സേവയാണ്" എന്ന പേരിലുള്ള പുസ്തകം ഇതിനകം തന്നെ പ്രിന്റ് ചെയ്ത് പ്രസിദ്ധീകരിക്കുകയും അത് സൗജന്യമായിതന്നെ പൊതുജനങ്ങളുടെ കൈകളിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. അറബി ഭാഷ വഴങ്ങാത്ത മലയാളികൾക്ക് വിഷയത്തെക്കുറിച്ച് കൃത്യമായ ധാരണ കൈവരാൻ അതിനെ അവലംബിക്കാവുന്നതാണ്. |